വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ നിങ്ങൾക്കാ​യി കരുതു​ന്നു

യഹോവ നിങ്ങൾക്കാ​യി കരുതു​ന്നു

യഹോവ നിങ്ങൾക്കു​വേണ്ടി ആത്മാർഥ​മാ​യി കരുതു​ന്നു​ണ്ടെന്ന കാര്യ​ത്തിൽ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്? ബൈബിൾ അത്‌ കൃത്യ​മാ​യി പറയു​ന്നു​ണ്ടെ​ന്നു​ള്ള​താണ്‌ ഒരു കാരണം. “അവൻ നിങ്ങ​ളെ​ക്കു​റി​ച്ചു കരുത​ലു​ള്ള​വ​നാ​ക​യാൽ നിങ്ങളു​ടെ സകല ചിന്താ​കു​ല​വും അവന്‍റെ​മേൽ ഇട്ടു​കൊ​ള്ളു​വിൻ” എന്ന് 1 പത്രോസ്‌ 5:7-ൽ പറയുന്നു. യഹോ​വ​യ്‌ക്ക് നിങ്ങളിൽ താത്‌പ​ര്യ​മു​ണ്ടെ​ന്നു​ള്ള​തിന്‌ എന്ത് തെളി​വാ​ണു​ള്ളത്‌?

ദൈവം ആളുക​ളു​ടെ ഭൗതി​കാ​വ​ശ്യ​ങ്ങൾക്കാ​യി കരുതു​ന്നു

ഒരു മാതൃ​ക​വെ​ച്ചു​കൊണ്ട് യഹോവ ദയയും ഔദാ​ര്യ​വും കാണി​ക്കു​ന്നു

ഉറ്റ സുഹൃ​ത്തിന്‌ ഉണ്ടായി​രി​ക്ക​ണ​മെന്ന് നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തു​പോ​ലുള്ള ഗുണങ്ങൾ ദൈവ​ത്തി​നുണ്ട്. പരസ്‌പരം ദയയും ഉദാര​ത​യും കാണി​ക്കു​ന്നവർ മിക്ക​പ്പോ​ഴും ഉറ്റ സുഹൃ​ത്തു​ക്ക​ളാ​യി​ത്തീ​രും. യഹോവ മനുഷ്യ​രോട്‌ എല്ലാ ദിവസ​വും ദയയും ഉദാര​ത​യും കാണി​ക്കു​ന്നു​ണ്ടെന്ന കാര്യം വളരെ വ്യക്തമാണ്‌. ഒരു ഉദാഹ​രണം നോക്കാം, “ദുഷ്ടന്മാ​രു​ടെ​മേ​ലും നല്ലവരു​ടെ​മേ​ലും അവൻ (യഹോവ) തന്‍റെ സൂര്യനെ ഉദിപ്പി​ക്കു​ക​യും നീതി​മാ​ന്മാ​രു​ടെ​മേ​ലും നീതി​കെ​ട്ട​വ​രു​ടെ​മേ​ലും മഴ പെയ്യി​ക്കു​ക​യും ചെയ്യു​ന്നു​വ​ല്ലോ.” (മത്താ. 5:45) ആളുകൾക്ക് ‘ആഹാര​വും ആനന്ദവും നൽകി ഹൃദയ​ങ്ങളെ നിറയ്‌ക്കു​ന്ന​തിന്‌’ യഹോവ മഴയും വെയി​ലും ക്രമീ​ക​രി​ച്ചി​രി​ക്കു​ന്നു. (പ്രവൃ. 14:17) ഭൂമി ധാരാളം ഭക്ഷണം ഉത്‌പാ​ദി​പ്പി​ക്കു​ന്നു​വെന്ന കാര്യം യഹോവ ഉറപ്പു​വ​രു​ത്തു​ന്നു. ഒരു നല്ല ഭക്ഷണ​ത്തെ​ക്കാൾ സന്തോഷം തരുന്ന അധികം കാര്യ​ങ്ങ​ളൊ​ന്നു​മില്ല.

അങ്ങനെ​യെ​ങ്കിൽ എന്തു​കൊ​ണ്ടാണ്‌ ഇത്രയ​ധി​കം ആളുകൾ പട്ടിണി കിടക്കു​ന്നത്‌? കാരണം മനുഷ്യ​ഭ​ര​ണാ​ധി​കാ​രി​കൾ മിക്ക​പ്പോ​ഴും രാഷ്‌ട്രീയ അധികാ​രം നേടു​ന്ന​തി​നും സാമ്പത്തി​ക​ലാ​ഭം ഉണ്ടാക്കു​ന്ന​തി​നും ആണ്‌ മുഖ്യ​ശ്രദ്ധ കൊടു​ക്കു​ന്നത്‌, ആളുക​ളു​ടെ ജീവിതം മെച്ച​പ്പെ​ടു​ത്താ​നല്ല. അത്യാ​ഗ്രഹം മൂലമുള്ള ഈ പ്രശ്‌ന​ത്തിന്‌ യഹോവ പെട്ടെ​ന്നു​തന്നെ പരിഹാ​രം വരുത്തും. അതിന്‌, ദൈവം ഇപ്പോ​ഴുള്ള രാഷ്‌ട്രീ​യ​വ്യ​വ​സ്ഥി​തി​യെ മാറ്റി, പകരം ഒരു സ്വർഗീ​യ​ഗ​വ​ണ്മെന്‍റ് സ്ഥാപി​ക്കും. അതിന്‍റെ രാജാവ്‌ ദൈവ​പു​ത്ര​നായ യേശു ആയിരി​ക്കും. അന്ന് ആരും പട്ടിണി കിടക്കില്ല. അതുവരെ ദൈവം തന്‍റെ വിശ്വ​സ്‌ത​ദാ​സർക്കു​വേണ്ടി കരുതും. (സങ്കീ. 37:25) ദൈവം കരുത​ലു​ള്ള​വ​നാ​ണെ​ന്ന​തി​ന്‍റെ തെളി​വല്ലേ ഇത്‌!

സമയത്തി​ന്‍റെ കാര്യ​ത്തിൽ യഹോവ പിശുക്ക് കാണി​ക്കു​ന്നി​ല്ല

ഒരു മാതൃ​ക​വെ​ച്ചു​കൊണ്ട് യഹോവ സമയത്തി​ന്‍റെ കാര്യ​ത്തിൽ പിശുക്ക് കാണി​ക്കു​ന്നി​ല്ല

നല്ലൊരു സുഹൃത്ത്‌ നിങ്ങൾക്കാ​യി അദ്ദേഹ​ത്തി​ന്‍റെ സമയം മാറ്റി​വെ​ക്കു​മെന്ന കാര്യ​ത്തിൽ സംശയ​മില്ല. നിങ്ങൾക്ക് രണ്ടു പേർക്കും താത്‌പ​ര്യ​മുള്ള കാര്യ​ങ്ങ​ളെ​ക്കു​റിച്ച് അദ്ദേഹം മണിക്കൂ​റു​ക​ളോ​ളം വാതോ​രാ​തെ സംസാ​രി​ച്ചേ​ക്കാം. നിങ്ങളു​ടെ പ്രശ്‌ന​ങ്ങ​ളും ഉത്‌ക​ണ്‌ഠ​ക​ളും പറയു​മ്പോൾ നല്ലൊരു സുഹൃത്ത്‌ ശ്രദ്ധ​വെച്ചു കേൾക്കും. യഹോവ അത്തരത്തി​ലുള്ള ഒരു സുഹൃ​ത്താ​ണോ? തീർച്ച​യാ​യും! നമ്മുടെ പ്രാർഥ​നകൾ യഹോവ ശ്രദ്ധിച്ച് കേൾക്കു​ന്നു. അതു​കൊണ്ട് ‘പ്രാർഥ​ന​യിൽ ഉറ്റിരി​ക്കാ​നും’ ‘ഇടവി​ടാ​തെ പ്രാർഥി​ക്കാ​നും’ ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.—റോമ. 12:12; 1 തെസ്സ. 5:17.

എത്ര സമയം യഹോവ നിങ്ങളു​ടെ പ്രാർഥന കേൾക്കും? ബൈബി​ളിൽനി​ന്നുള്ള ഒരു ദൃഷ്ടാന്തം അതിനുള്ള ഉത്തരം തരുന്നു. അപ്പൊ​സ്‌ത​ല​ന്മാ​രെ തിര​ഞ്ഞെ​ടു​ക്കു​ന്ന​തിന്‌ തൊട്ടു​മു​മ്പുള്ള ‘രാത്രി മുഴുവൻ അവൻ (യേശു) ദൈവ​ത്തോ​ടു പ്രാർഥി​ച്ചു​കൊ​ണ്ടി​രു​ന്നു.’ (ലൂക്കോ. 6:12) സാധ്യ​ത​യ​നു​സ​രിച്ച് ആ പ്രാർഥ​ന​യിൽ യേശു പല ശിഷ്യ​ന്മാ​രു​ടെ​യും പേരും അവരുടെ ഗുണങ്ങ​ളും കുറവു​ക​ളും ഒക്കെ എടുത്ത്‌ പറഞ്ഞി​ട്ടു​ണ്ടാ​കും. അവരിൽനിന്ന് ആരെ​യൊ​ക്കെ തിര​ഞ്ഞെ​ടു​ക്ക​ണ​മെന്ന് അറിയാൻ യേശു പിതാ​വി​നോട്‌ സഹായം ചോദി​ച്ചു. പിറ്റേ​ന്നാ​യ​പ്പോ​ഴേ​ക്കും താൻ തിര​ഞ്ഞെ​ടുത്ത അപ്പൊ​സ്‌ത​ല​ന്മാർ എല്ലാം​കൊ​ണ്ടും യോഗ്യ​രാ​യ​വ​രാ​ണെന്ന് യേശു​വിന്‌ ഉറപ്പാ​ക്കാ​നാ​യി. ‘പ്രാർഥന കേൾക്കു​ന്ന​വ​നാ​യ​തു​കൊണ്ട്’ ആത്മാർഥ​മായ എല്ലാ പ്രാർഥ​ന​ക​ളും കേൾക്കാൻ യഹോ​വ​യ്‌ക്ക് സന്തോ​ഷ​മുണ്ട്. (സങ്കീ. 65:2) മനസ്സിനെ അലട്ടുന്ന ഒരു കാര്യ​ത്തെ​ക്കു​റിച്ച് ഒരാൾ മണിക്കൂ​റു​ക​ളോ​ളം പ്രാർഥി​ച്ചാ​ലും ‘ഇയാൾ പ്രാർഥി​ക്കാൻ തുടങ്ങി​യിട്ട് എത്ര സമയമാ​യി’ എന്നൊ​ന്നും യഹോവ ചിന്തി​ക്കില്ല.

യഹോവ ക്ഷമിക്കാൻ തയ്യാറാണ്‌

ഒരു മാതൃ​ക​വെ​ച്ചു​കൊണ്ട് യഹോവ ക്ഷമിക്കാൻ മടി കാണി​ക്കു​ന്നി​ല്ല

ക്ഷമി​ക്കേ​ണ്ടി​വ​രു​മ്പോൾ ഉറ്റ സുഹൃ​ത്തു​ക്കൾക്കു​പോ​ലും ചില​പ്പോൾ പ്രയാസം തോന്നാ​റുണ്ട്. ക്ഷമിക്കാ​നുള്ള ബുദ്ധി​മു​ട്ടു​കൊണ്ട് ദീർഘ​കാ​ല​സൗ​ഹൃ​ദം​പോ​ലും ചിലർ വേണ്ടെ​ന്നു​വെ​ച്ചേ​ക്കാം. എന്നാൽ യഹോവ അങ്ങനെയല്ല. യഹോവ ‘ധാരാ​ള​മാ​യി’ ക്ഷമിക്കു​ന്ന​വ​നാണ്‌! (യശ. 55:6, 7) അതു​കൊണ്ട് ആത്മാർഥ​ഹൃ​ദ​യ​രായ എല്ലാവ​രോ​ടും ക്ഷമയ്‌ക്കു​വേണ്ടി യാചി​ക്കാൻ ബൈബിൾ പറയുന്നു. ഇങ്ങനെ സൗജന്യ​മാ​യി ക്ഷമിക്കാൻ യഹോ​വയെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്താണ്‌?

ദൈവ​ത്തി​ന്‍റെ അതുല്യ​മായ സ്‌നേ​ഹ​മാണ്‌ അതിന്‌ കാരണം. യഹോവ ലോകത്തെ അതിയാ​യി സ്‌നേ​ഹി​ക്കു​ന്നു. അതു​കൊണ്ട് മനുഷ്യ​കു​ടും​ബത്തെ പാപത്തിൽനി​ന്നും അതിന്‍റെ ദോഷ​ക​ര​മായ ഫലങ്ങളിൽനി​ന്നും രക്ഷിക്കാ​നാ​യി യഹോവ തന്‍റെ മകനായ യേശു​വി​നെ നൽകി. (യോഹ. 3:16) മറുവി​ല​കൊണ്ട് മറ്റു പ്രയോ​ജ​ന​ങ്ങ​ളു​മുണ്ട്. താൻ സ്‌നേ​ഹി​ക്കു​ന്ന​വ​രോട്‌ ക്രിസ്‌തു​വി​ന്‍റെ ബലിയു​ടെ അടിസ്ഥാ​ന​ത്തിൽ യഹോവ ക്ഷമിക്കു​ന്നു. അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാൻ ഇങ്ങനെ എഴുതി: “എന്നാൽ നാം പാപങ്ങൾ ഏറ്റുപ​റ​യു​ന്നെ​ങ്കിൽ, അവൻ വിശ്വ​സ്‌ത​നും നീതി​മാ​നും ആകയാൽ നമ്മുടെ പാപങ്ങൾ ക്ഷമിച്ച് സകല അനീതി​യും പോക്കി നമ്മെ ശുദ്ധീ​ക​രി​ക്കും.” (1 യോഹ. 1:9) യഹോവ ക്ഷമിക്കു​ന്ന​വ​നാ​യ​തു​കൊണ്ട് ആളുകൾക്ക് യഹോ​വ​യു​മാ​യുള്ള സൗഹൃ​ദ​ത്തിൽ തുടരാ​നാ​കും. ഇക്കാര്യം നമ്മളെ ആഴത്തിൽ സ്‌പർശി​ക്കു​ന്നു.

ആവശ്യ​മു​ള്ള​പ്പോൾ യഹോവ നമ്മളെ സഹായി​ക്കും

ഒരു മാതൃ​ക​വെ​ച്ചു​കൊണ്ട് യഹോവ അവശ്യ​ഘ​ട്ട​ത്തിൽ പിന്തു​ണ​യ്‌ക്കു​ന്നു

ഒരു യഥാർഥ സുഹൃത്ത്‌ ആവശ്യം വരു​മ്പോൾ സഹായി​ക്കും. യഹോ​വ​യും അങ്ങനെ​ത​ന്നെ​യല്ലേ ചെയ്യു​ന്നത്‌? യഹോ​വയെ സേവി​ക്കുന്ന ഒരാൾ “വീണാ​ലും നിലം​പ​രി​ചാ​ക​യില്ല; യഹോവ അവനെ കൈ പിടിച്ചു താങ്ങുന്നു” എന്ന് ദൈവ​വ​ചനം പറയുന്നു. (സങ്കീ. 37:24) യഹോവ പല വിധങ്ങ​ളിൽ തന്‍റെ ദാസരെ താങ്ങുന്നു. കരീബി​യൻ ദ്വീപു​ക​ളി​ലൊ​ന്നായ സെന്‍റ് ക്രോ​യി​യിൽനി​ന്നുള്ള ഒരു അനുഭവം നോക്കാം.

വിശ്വാ​സ​പ​ര​മാ​യ കാരണ​ങ്ങ​ളാൽ പതാകയെ വന്ദിക്കാ​ഞ്ഞ​തു​കൊണ്ട് ഒരു കൊച്ചു​പെൺകു​ട്ടിക്ക് സഹപാ​ഠി​ക​ളിൽനിന്ന് സമ്മർദ​മു​ണ്ടാ​യി. സഹായ​ത്തി​നാ​യി യഹോ​വ​യോട്‌ അപേക്ഷി​ച്ച​തി​നു ശേഷം ആ പ്രശ്‌നത്തെ നേരി​ടാൻ അവൾ തീരു​മാ​നി​ച്ചു. അവൾ പതാക​വ​ന്ദ​ന​ത്തെ​ക്കു​റിച്ച് ക്ലാസ്സിൽ ഒരു റിപ്പോർട്ട് അവതരി​പ്പി​ച്ചു. ശദ്രക്കി​ന്‍റെ​യും മേശക്കി​ന്‍റെ​യും അബേദ്‌നെ​ഗോ​യു​ടെ​യും സാഹച​ര്യം തന്‍റെ സാഹച​ര്യ​വു​മാ​യി ചേർച്ച​യി​ലാ​ണെന്ന് എന്‍റെ ബൈബിൾ കഥാപു​സ്‌തകം ഉപയോ​ഗിച്ച് അവൾ വിശദീ​ക​രി​ച്ചു. അവൾ ഇങ്ങനെ പറഞ്ഞു: “ആ ബിംബത്തെ ആരാധി​ക്കാ​ഞ്ഞ​തു​കൊണ്ട് യഹോവ ആ യുവാ​ക്കളെ സംരക്ഷി​ച്ചു.” എന്നിട്ട് അവി​ടെ​യു​ണ്ടാ​യി​രുന്ന എല്ലാവ​രെ​യും അവൾ ആ പുസ്‌തകം കാണിച്ചു. അവളുടെ സഹപാ​ഠി​ക​ളിൽ 11 പേർ അത്‌ വേണ​മെന്നു പറഞ്ഞു. ഇതു​പോ​ലു​ള്ളൊ​രു വിവാ​ദ​വി​ഷ​യ​ത്തെ​ക്കു​റിച്ച് സംസാ​രി​ക്കാൻ ആവശ്യ​മായ ധൈര്യ​വും ജ്ഞാനവും യഹോ​വ​യാണ്‌ തന്നതെന്ന് തിരി​ച്ച​റിഞ്ഞ അവൾക്ക് വലിയ സന്തോഷം തോന്നി.

യഹോവ നിങ്ങൾക്കാ​യി കരുതു​ന്നു​ണ്ടെന്ന കാര്യ​ത്തിൽ സംശയം തോന്നു​ന്നു​ണ്ടെ​ങ്കിൽ സങ്കീർത്തനം 34:17-19; 55:22; 145:18, 19 പോലുള്ള വാക്യ​ങ്ങ​ളെ​ക്കു​റിച്ച് ധ്യാനി​ക്കുക. തങ്ങൾക്കാ​യി യഹോവ കരുതി​യി​ട്ടു​ള്ളത്‌ എങ്ങനെ​യെന്ന് ദീർഘ​കാ​ല​സാ​ക്ഷി​ക​ളോട്‌ ചോദി​ച്ച​റി​യുക. നിങ്ങൾക്ക് സഹായം വേണ്ടി​വ​രു​മ്പോൾ അതിനാ​യി യഹോ​വ​യോട്‌ പ്രാർഥി​ക്കുക. യഹോവ ‘നിങ്ങ​ളെ​ക്കു​റിച്ച് കരുത​ലു​ള്ള​വ​നാ​ണെന്ന്’ നിങ്ങൾ താമസി​യാ​തെ കണ്ടറി​യും.