വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വജ്ര​ത്തെ​ക്കാൾ വില​യേ​റിയ ഒരു ദൈവി​ക​ഗു​ണം

വജ്ര​ത്തെ​ക്കാൾ വില​യേ​റിയ ഒരു ദൈവി​ക​ഗു​ണം

കാലങ്ങളായി വില​യേ​റിയ കല്ലുക​ളാ​യാണ്‌ വജ്രത്തെ കണക്കാ​ക്കു​ന്നത്‌. ചിലതരം വജ്രങ്ങൾക്ക് കോടി​ക്ക​ണ​ക്കിന്‌ രൂപ വില വരും. എന്നാൽ വജ്ര​ത്തെ​ക്കാ​ളും മറ്റു വില​യേ​റിയ കല്ലുക​ളെ​ക്കാ​ളും മൂല്യ​മു​ള്ള​താ​യി ദൈവം കാണുന്ന എന്തെങ്കി​ലു​മു​ണ്ടോ?

അർമേ​നി​യ​യിൽ താമസി​ക്കുന്ന ഹൈക​ന്യൂഷ്‌ എന്ന സ്‌നാ​ന​മേ​റ്റി​ട്ടി​ല്ലാത്ത പ്രചാ​ര​ക​യ്‌ക്ക് വീടി​ന​ടു​ത്തു​നിന്ന് ഒരു പാസ്‌പോർട്ട് കളഞ്ഞു​കി​ട്ടി. ആ പാസ്‌പോർട്ടി​നു​ള്ളിൽ കുറച്ച് ഡെബിറ്റ്‌ കാർഡു​ക​ളും കുറെ​യ​ധി​കം പണവും ഉണ്ടായി​രു​ന്നു. അവൾ അക്കാര്യം ഭർത്താ​വി​നോട്‌ പറഞ്ഞു. അദ്ദേഹ​വും സ്‌നാ​ന​മേ​റ്റി​ട്ടി​ല്ലാത്ത ഒരു പ്രചാ​ര​ക​നാ​യി​രു​ന്നു.

ഈ ദമ്പതി​കൾക്ക് വലിയ കടബാ​ധ്യ​തകൾ ഉണ്ടായി​രു​ന്നു. എന്നിട്ടും, അവർ ഉടമസ്ഥനെ തിരഞ്ഞു കണ്ടുപി​ടിച്ച് കളഞ്ഞു​കി​ട്ടിയ സാധനങ്ങൾ തിരി​ച്ചു​കൊ​ടു​ത്തു. പാസ്‌പോർട്ട് തിരി​ച്ചു​കി​ട്ടി​യ​പ്പോൾ ഉടമസ്ഥ​നും കുടും​ബ​വും ഞെട്ടി​പ്പോ​യി. ബൈബി​ളിൽനിന്ന് പഠിച്ച കാര്യ​ങ്ങ​ളാണ്‌ തങ്ങളെ സത്യസ​ന്ധ​രാ​യി​രി​ക്കാൻ പ്രേരി​പ്പി​ച്ച​തെന്ന് ഹൈക​ന്യൂ​ഷും ഭർത്താ​വും അവരോട്‌ പറഞ്ഞു. ഈ അവസരം പ്രയോ​ജ​ന​പ്പെ​ടു​ത്തി​ക്കൊണ്ട് അവർ യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച് സംസാ​രി​ക്കു​ക​യും ചില പ്രസി​ദ്ധീ​ക​ര​ണങ്ങൾ അവർക്ക് കൊടു​ക്കു​ക​യും ചെയ്‌തു.

പ്രതി​ഫ​ല​മെന്ന നിലയിൽ, ഹൈക​ന്യൂ​ഷിന്‌ കുറച്ച് പണം കൊടു​ക്കാൻ ആ കുടും​ബം ആഗ്രഹി​ച്ചു. എന്നാൽ അവൾ അത്‌ നിരസി​ച്ചു. അടുത്ത ദിവസം ആ വ്യക്തി​യു​ടെ ഭാര്യ ഇവരെ സന്ദർശി​ക്കു​ക​യും കുടും​ബ​ത്തി​ന്‍റെ സ്‌നേ​ഹോ​പ​ഹാ​രം എന്ന നിലയിൽ ഹൈക​ന്യൂ​ഷിന്‌ ഒരു വജ്ര​മോ​തി​രം സമ്മാനി​ക്കു​ക​യും ചെയ്‌തു.

ഹൈക​ന്യൂ​ഷും ഭർത്താ​വും കാണി​ച്ച​തു​പോ​ലുള്ള സത്യസന്ധത ആരെയും അതിശ​യി​പ്പി​ക്കും. എന്നാൽ അത്‌ യഹോ​വയെ അതിശ​യി​പ്പി​ക്കു​മോ? അവരുടെ സത്യസന്ധത യഹോവ എങ്ങനെ​യാ​യി​രി​ക്കും വീക്ഷി​ക്കുക? ആ സത്യസന്ധത ശ്രമത്തി​നു തക്ക മൂല്യ​മു​ള്ള​താ​യി​രു​ന്നോ?

വസ്‌തു​വ​ക​ക​ളെ​ക്കാൾ വില​യേ​റിയ ഗുണങ്ങൾ

മുമ്പ് പറഞ്ഞ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം ലളിത​മാണ്‌. കാരണം, ദൈവി​ക​ഗു​ണങ്ങൾ പ്രതി​ഫ​ലി​പ്പി​ക്കു​ന്ന​താണ്‌ യഹോ​വ​യു​ടെ കണ്ണിൽ വജ്ര​ത്തെ​യും സ്വർണ്ണ​ത്തെ​യും മറ്റു വസ്‌തു​വ​ക​ക​ളെ​ക്കാ​ളും മൂല്യ​മു​ള്ള​തെന്ന് ദൈവ​ദാ​സർ വിശ്വ​സി​ക്കു​ന്നു. അതെ, യഹോവ മൂല്യ​മു​ള്ള​താ​യി കാണുന്ന കാര്യം മിക്കയാ​ളു​ക​ളും മൂല്യ​മു​ള്ള​താ​യി കാണു​ന്ന​തിൽനി​ന്നും തികച്ചും വ്യത്യ​സ്‌ത​മാണ്‌. (യശ. 55:8, 9) യഹോ​വ​യു​ടെ ഗുണങ്ങൾ സാധ്യ​മാ​കു​ന്നത്ര പൂർണ​മായ അളവിൽ പ്രതി​ഫ​ലി​പ്പി​ക്കു​ന്ന​തി​നെ അമൂല്യ​മായ ഒരു നേട്ടമാ​യാണ്‌ ദൈവ​ദാ​സർ വീക്ഷി​ക്കു​ന്നത്‌.

ജ്ഞാന​ത്തെ​യും വിവേ​ക​ത്തെ​യും കുറിച്ച് ബൈബിൾ പറയുന്ന കാര്യ​ത്തിൽനിന്ന് നമുക്ക് ഇത്‌ മനസ്സി​ലാ​ക്കാം. സദൃശ​വാ​ക്യ​ങ്ങൾ 3:13-15-ൽ ഇങ്ങനെ പറയുന്നു: “ജ്ഞാനം പ്രാപി​ക്കുന്ന മനുഷ്യ​നും വിവേകം ലഭിക്കുന്ന നരനും ഭാഗ്യ​വാൻ. അതിന്‍റെ സമ്പാദനം വെള്ളി​യു​ടെ സമ്പാദ​ന​ത്തി​ലും അതിന്‍റെ ലാഭം തങ്കത്തി​ലും നല്ലതു. അതു മുത്തു​ക​ളി​ലും വില​യേ​റി​യതു; നിന്‍റെ മനോ​ഹ​ര​വ​സ്‌തു​ക്കൾ ഒന്നും അതിന്നു തുല്യ​മാ​ക​യില്ല.” അത്തരം ഗുണങ്ങളെ മറ്റേ​തൊ​രു സമ്പത്തി​നെ​ക്കാ​ളും വില​യേ​റി​യ​താ​യി യഹോവ കാണുന്നു എന്നത്‌ വ്യക്തമാണ്‌.

അങ്ങനെ​യെ​ങ്കിൽ സത്യസ​ന്ധ​ത​യെ​ക്കു​റി​ച്ചെന്ത്?

യഹോവ സത്യസ​ന്ധ​നാണ്‌; യഹോ​വ​യ്‌ക്ക് ‘ഭോഷ്‌കു പറയാൻ കഴിയില്ല.’ (തീത്തോ. 1:1) ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾക്ക് ഇങ്ങനെ എഴുതാൻ അപ്പൊ​സ്‌ത​ല​നായ പൗലോ​സി​നെ യഹോവ നിശ്വ​സ്‌ത​നാ​ക്കി: “ഞങ്ങൾക്കു​വേണ്ടി പ്രാർഥി​ക്കു​വിൻ. സകലത്തി​ലും സത്യസ​ന്ധ​രാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്ന​തി​നാൽ ഞങ്ങളു​ടേത്‌ ഒരു ശുദ്ധമ​ന​സ്സാ​ക്ഷി​യാണ്‌ എന്ന ബോധ്യം ഞങ്ങൾക്കുണ്ട്.”—എബ്രാ. 13:18.

യേശു​ക്രി​സ്‌തു സത്യസ​ന്ധ​ത​യു​ടെ ഒരു നല്ല മാതൃക വെച്ചു. വിചാ​ര​ണ​യു​ടെ സമയത്ത്‌ മഹാപു​രോ​ഹി​ത​നായ കയ്യഫാവ്‌, “നീ ദൈവ​പു​ത്ര​നായ ക്രിസ്‌തു​വാ​ണോ​യെന്ന് ജീവനുള്ള ദൈവ​ത്തെ​ക്കൊ​ണ്ടു ഞങ്ങളോട്‌ ആണയിട്ടു” പറയൂ എന്ന് യേശു​വി​നോട്‌ ആവശ്യ​പ്പെട്ടു. താൻ മിശിഹാ ആണെന്ന് യേശു സത്യസ​ന്ധ​മാ​യി ന്യായാ​ധി​പ​സ​ഭ​യു​ടെ മുമ്പാകെ തിരി​ച്ച​റി​യി​ച്ചു. ആ മറുപടി, തന്നെ ഒരു ദൈവ​നി​ന്ദ​ക​നും മരണ​യോ​ഗ്യ​നും ആക്കു​മെന്ന് അറിഞ്ഞി​ട്ടും യേശു സത്യസന്ധത കൈവി​ട്ടില്ല.—മത്താ. 26:63-67.

നമ്മളെ​ക്കു​റി​ച്ചെന്ത്? സാമ്പത്തി​ക​നേട്ടം കിട്ടി​യേ​ക്കാ​വുന്ന ഒരു സാഹച​ര്യ​ത്തിൽ നമ്മൾ എന്തെങ്കി​ലും വിവരങ്ങൾ വിട്ടു​ക​ള​യു​ക​യോ മാറ്റി​പ്പ​റ​യു​ക​യോ ചെയ്യു​മോ?

സത്യസന്ധത—ഒരു വെല്ലു​വി​ളി

ആളുകൾ “സ്വസ്‌നേ​ഹി​ക​ളും ധനമോ​ഹി​ക​ളും” ആയിരി​ക്കുന്ന ഈ അന്ത്യകാ​ലത്ത്‌ സത്യസ​ന്ധ​രാ​യി​രി​ക്കു​ന്നത്‌ ഒട്ടും എളുപ്പ​മ​ല്ലെന്ന കാര്യ​ത്തിൽ തർക്കമില്ല. (2 തിമൊ. 3:2) സാമ്പത്തി​ക​പ്ര​തി​സ​ന്ധി​ക​ളും ജോലി കണ്ടുപി​ടി​ക്കാ​നുള്ള ബുദ്ധി​മു​ട്ടും സത്യസ​ന്ധ​ത​യ്‌ക്ക് ഒരു വെല്ലു​വി​ളി ആയേക്കാം. മോഷ​ണ​വും വഞ്ചനയും സത്യസ​ന്ധ​മ​ല്ലാത്ത മറ്റു പ്രവർത്ത​ന​ങ്ങ​ളും ചെയ്യു​ന്ന​തിൽ തെറ്റി​ല്ലെന്ന് പലരും വിചാ​രി​ക്കു​ന്നു. സാമ്പത്തി​ക​നേട്ടം ഉൾപ്പെ​ടുന്ന കാര്യ​ങ്ങ​ളിൽ പൊതു​വേ​യുള്ള ധാരണ ഇതാണ്‌. സത്യസ​ന്ധ​രാ​യി​രി​ക്കുക എന്നത്‌ നടക്കുന്ന കാര്യമേ അല്ല എന്നാണ്‌ അവരുടെ ചിന്താ​ഗതി. ചില ക്രിസ്‌ത്യാ​നി​കൾപോ​ലും ഇക്കാര്യ​ത്തിൽ മോശ​മായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ക​യും അങ്ങനെ ‘ദുർല്ലാ​ഭ​മോ​ഹി​കൾ’ ആയതിന്‍റെ പേരിൽ സഭയിലെ അവരുടെ സത്‌പേര്‌ നഷ്ടമാ​കു​ക​യും ചെയ്‌തി​ട്ടുണ്ട്.—1 തിമൊ. 3:8; തീത്തോ. 1:7.

എങ്കിലും ഭൂരി​പക്ഷം ക്രിസ്‌ത്യാ​നി​ക​ളും യേശു​വി​നെ അനുക​രി​ക്കു​ന്നു. ഏതൊരു സമ്പത്തി​നെ​ക്കാ​ളും നേട്ട​ത്തെ​ക്കാ​ളും പ്രധാനം ദൈവി​ക​ഗു​ണ​ങ്ങ​ളാ​ണെന്ന് അവർക്ക് അറിയാം. അതു​കൊണ്ട് ക്രിസ്‌തീ​യ​യു​വ​ജ​നങ്ങൾ സ്‌കൂ​ളിൽ നല്ല ഗ്രേഡ്‌ കിട്ടാൻവേണ്ടി കള്ളത്തരം കാണി​ക്കാ​റില്ല. (സദൃ. 20:23) ഹൈക​ന്യൂ​ഷിന്‌ ലഭിച്ച​തു​പോ​ലെ സത്യസ​ന്ധ​ത​യ്‌ക്ക് എപ്പോ​ഴും പാരി​തോ​ഷി​കം ലഭിക്ക​ണ​മെ​ന്നില്ല. എന്നാൽ സത്യസ​ന്ധ​രാ​യി​രി​ക്കു​ന്ന​താണ്‌ ദൈവ​ത്തി​ന്‍റെ ദൃഷ്ടി​യിൽ ശരി. അതിലൂ​ടെ ശുദ്ധമായ മനസ്സാക്ഷി നിലനി​റു​ത്താൻ കഴിയും, അതാണ്‌ യഥാർഥ​ത്തിൽ വില​യേ​റി​യ​തും.

ഗേഗി​ക്കി​ന്‍റെ മാതൃക അതാണ്‌ തെളി​യി​ക്കു​ന്നത്‌, അദ്ദേഹം പറയുന്നു: “ഒരു ക്രിസ്‌ത്യാ​നി ആകുന്ന​തി​നു മുമ്പ്, ഞാൻ വലിയ ഒരു കമ്പനി​യിൽ ജോലി ചെയ്‌തി​രു​ന്നു. അതിന്‍റെ ഉടമസ്ഥൻ കമ്പനി​യു​ടെ ലാഭവി​ഹി​തം കുറച്ചു​കാ​ണി​ച്ചു​കൊണ്ട് നികു​തി​വെ​ട്ടിപ്പ് നടത്തി​യി​രു​ന്നു. കമ്പനി​യു​ടെ കള്ളത്തര​ത്തി​നു നേരെ കണ്ണടയ്‌ക്കാൻ നികുതി ഏജന്‍റിന്‌ കൈക്കൂ​ലി കൊടു​ത്തു​കൊണ്ട് അദ്ദേഹ​വു​മാ​യി കരാർ ചെയ്യേ​ണ്ടത്‌ മാനേ​ജിങ്‌ ഡയറക്‌ടർ എന്ന നിലയിൽ എന്‍റെ ഉത്തരവാ​ദി​ത്വ​മാ​യി​രു​ന്നു. അതു​കൊണ്ട് സത്യസ​ന്ധനല്ല എന്ന ഒരു ദുഷ്‌പേര്‌ എനിക്കു​ണ്ടാ​യി​രു​ന്നു. എന്നാൽ നല്ല ശമ്പളമുള്ള ജോലി ആയിരു​ന്നെ​ങ്കി​ലും, സത്യം പഠിച്ച​പ്പോൾ ഞാൻ അത്തരം കള്ളത്തര​ത്തിന്‌ കൂട്ടു​നിൽക്കാ​തെ​യാ​യി. എന്നിട്ട് ഞാൻ സ്വന്തമാ​യി ഒരു ബിസി​നെസ്സ് തുടങ്ങി. തുടക്ക​ത്തിൽത്തന്നെ കമ്പനി നിയമ​പ​ര​മാ​യി രജിസ്റ്റർ ചെയ്‌തു. നികു​തി​കളെല്ലാം കൃത്യ​മാ​യി അടയ്‌ക്കാ​നും തുടങ്ങി.”—2 കൊരി. 8:21.

ഗേഗിക്ക് തുടർന്നു പറയുന്നു: “എന്‍റെ വരുമാ​നം പകുതി​യാ​യി കുറഞ്ഞു, കുടും​ബ​ത്തി​നു​വേണ്ടി കരുതു​ന്നത്‌ ബുദ്ധി​മു​ട്ടാ​യി​ത്തീർന്നു. എങ്കിലും, യഹോ​വ​യു​ടെ മുമ്പിൽ ഒരു ശുദ്ധമായ മനസ്സാ​ക്ഷി​യു​ള്ള​തി​നാൽ ഇപ്പോൾ എനിക്ക് സന്തോ​ഷ​മുണ്ട്. എന്‍റെ രണ്ടു മക്കൾക്കും ഞാൻ നല്ലൊരു മാതൃ​ക​യാണ്‌, സഭയിൽ പദവികൾ വഹിക്കാ​നും ഞാൻ യോഗ്യത നേടി. നികുതി ഓഡി​റ്റർമാർക്കി​ട​യി​ലും ഞാൻ ബിസി​നെസ്സ് ഇടപാ​ടു​കൾ നടത്തുന്ന മറ്റുള്ള​വർക്കി​ട​യി​ലും സത്യസന്ധൻ എന്ന സത്‌പേര്‌ ഇപ്പോൾ എനിക്കുണ്ട്.”

യഹോവ സഹായ​ത്തി​ന്‍റെ ഉറവിടം

സത്യസന്ധത ഉൾപ്പെ​ടെ​യുള്ള ഉന്നതമായ ഗുണങ്ങൾ പ്രതി​ഫ​ലി​പ്പി​ച്ചു​കൊണ്ട് തന്‍റെ പഠിപ്പി​ക്ക​ലി​നെ അലങ്കരി​ക്കു​ന്ന​വരെ യഹോവ സ്‌നേ​ഹി​ക്കു​ന്നു. (തീത്തോ. 2:10) ഉറപ്പേ​കുന്ന പിൻവ​രുന്ന വാക്കുകൾ എഴുതാൻ യഹോവ ദാവീദ്‌ രാജാ​വി​നെ പ്രചോ​ദി​പ്പി​ച്ചു: “ഞാൻ ബാലനാ​യി​രു​ന്നു, വൃദ്ധനാ​യി​ത്തീർന്നു; നീതി​മാൻ തുണയി​ല്ലാ​തി​രി​ക്കു​ന്ന​തും അവന്‍റെ സന്തതി ആഹാരം ഇരക്കു​ന്ന​തും ഞാൻ കണ്ടിട്ടില്ല.”—സങ്കീ. 37:25.

വിശ്വ​സ്‌ത​യാ​യി​രുന്ന രൂത്തിന്‍റെ അനുഭവം അതാണ്‌ തെളി​യി​ക്കു​ന്നത്‌. വൃദ്ധയായ അമ്മായി​യ​മ്മയെ ഒറ്റയ്‌ക്കാ​ക്കി സ്വന്തം വീട്ടി​ലേക്ക് മടങ്ങി​പ്പോ​കാ​തെ രൂത്ത്‌ അവരോട്‌ പറ്റിനി​ന്നു. അമ്മായി​യ​മ്മ​യോ​ടൊ​പ്പം രൂത്ത്‌ ഇസ്രാ​യേ​ലി​ലേക്ക് പോയി. അവിടെ രൂത്തിന്‌ സത്യ​ദൈ​വത്തെ ആരാധി​ക്കാ​നാ​കു​മാ​യി​രു​ന്നു. (രൂത്ത്‌ 1:16, 17) ഇസ്രാ​യേ​ലിൽവെച്ച്, മോശ​യു​ടെ നിയമ​ത്തിൽ വ്യവസ്ഥ ചെയ്‌തി​രു​ന്ന​തു​പോ​ലെ കാലാ പെറു​ക്കി​ക്കൊണ്ട് താൻ സത്യസ​ന്ധ​യും കഠിനാ​ധ്വാ​നി​യും ആണെന്നും രൂത്ത്‌ തെളി​യി​ച്ചു. പിന്നീട്‌, ദാവീ​ദി​ന്‍റെ കാര്യ​ത്തിൽ സംഭവി​ച്ച​തു​പോ​ലെ​തന്നെ, അവശ്യ​ഘ​ട്ട​ത്തിൽ രൂത്തി​നെ​യും നൊ​വൊ​മി​യെ​യും യഹോവ കൈവി​ട്ടില്ല. (രൂത്ത്‌ 2:2-18) യഹോവ രൂത്തി​നു​വേണ്ടി സാമ്പത്തി​ക​മാ​യി മാത്രമല്ല കരുതി​യത്‌. രൂത്തിനെ ദാവീദ്‌ രാജാ​വി​ന്‍റെ​യും വാഗ്‌ദ​ത്ത​മി​ശി​ഹാ​യു​ടെ​പോ​ലും ഒരു പൂർവ​മാ​താ​വാ​കാൻ യഹോവ തിര​ഞ്ഞെ​ടു​ത്തു!—രൂത്ത്‌ 4:13-17; മത്താ. 1:5, 16.

അടിസ്ഥാ​നാ​വ​ശ്യ​ങ്ങൾക്ക് പണം കണ്ടെത്താൻ ബുദ്ധി​മു​ട്ടാ​യി​ത്തീർന്നേ​ക്കാ​വുന്ന സാഹച​ര്യ​ങ്ങൾ ചില ദൈവ​ദാ​സർക്ക് ഉണ്ടാ​യേ​ക്കാം. എളുപ്പ​വും എന്നാൽ സത്യസ​ന്ധ​മ​ല്ലാ​ത്ത​തും ആയ ഒരു വഴി തിര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു പകരം അവർ ഉത്സാഹി​ക​ളും കഠിനാ​ധ്വാ​നി​ക​ളും ആയിരി​ക്കാൻ ശ്രമി​ക്കു​ന്നു. വസ്‌തു​വ​ക​ക​ളെ​ക്കാ​ളും തങ്ങൾ വില കല്‌പി​ക്കു​ന്നത്‌ സത്യസന്ധത ഉൾപ്പെ​ടെ​യുള്ള ദൈവി​ക​ഗു​ണ​ങ്ങൾക്കാ​ണെന്ന് അവർ തെളി​യി​ക്കു​ന്നു.—സദൃ. 12:24; എഫെ. 4:28.

രൂത്തി​നെ​പ്പോ​ലെ, ലോക​മെ​ങ്ങു​മുള്ള ക്രിസ്‌ത്യാ​നി​കൾ സഹായി​ക്കാ​നുള്ള യഹോ​വ​യു​ടെ പ്രാപ്‌തി​യിൽ വിശ്വാ​സ​മർപ്പി​ക്കു​ന്നു. തന്‍റെ വചനത്തി​ലൂ​ടെ പിൻവ​രുന്ന വാഗ്‌ദാ​നം രേഖ​പ്പെ​ടു​ത്തിയ ദൈവ​ത്തിൽ അവർ അചഞ്ചല​മായ ആശ്രയം വെക്കുന്നു: “ഞാൻ നിന്നെ ഒരുനാ​ളും കൈവി​ടു​ക​യില്ല; ഒരു​പ്ര​കാ​ര​ത്തി​ലും ഉപേക്ഷി​ക്കു​ക​യു​മില്ല.” (എബ്രാ. 13:5) ജീവി​ത​ത്തിൽ തിരി​ച്ച​ടി​കൾ മാത്രം നേരി​ട്ട​പ്പോ​ഴും സത്യസ​ന്ധ​രാ​യി നിലനിന്ന ആളുകളെ തനിക്ക് സഹായി​ക്കാൻ കഴിയു​മെ​ന്നും സഹായി​ച്ചി​ട്ടു​ണ്ടെ​ന്നും യഹോവ ആവർത്തിച്ച് തെളി​യി​ച്ചി​ട്ടുണ്ട്. ജീവി​ത​ത്തി​ലെ അടിസ്ഥാ​നാ​വ​ശ്യ​ങ്ങൾ നിറ​വേ​റ്റി​ത്ത​രു​മെ​ന്നുള്ള തന്‍റെ വാഗ്‌ദാ​നം യഹോവ എപ്പോ​ഴും പാലി​ച്ചി​ട്ടുണ്ട്.—മത്താ. 6:33.

മനുഷ്യർ വജ്രത്തി​നും മറ്റ്‌ വസ്‌തു​ക്കൾക്കും ഒക്കെ വില കല്‌പി​ക്കു​ന്നു. എന്നാൽ നമ്മുടെ സ്വർഗീ​യ​പി​താവ്‌ സത്യസന്ധത ഉൾപ്പെ​ടെ​യുള്ള ഗുണങ്ങൾ നമ്മൾ പ്രതി​ഫ​ലി​പ്പി​ക്കു​ന്ന​തി​നാണ്‌ കൂടുതൽ വില കല്‌പി​ക്കു​ന്നത്‌. അതെ, ഏതൊരു അമൂല്യ​ര​ത്‌ന​ത്തെ​ക്കാ​ളും വില​യേ​റി​യ​താണ്‌ അത്‌!

സത്യസന്ധരായിരിക്കുന്നത്‌ ശുദ്ധമ​ന​സ്സാ​ക്ഷി​യും ശുശ്രൂ​ഷ​യിൽ സംസാ​ര​സ്വാ​ത​ന്ത്ര്യ​വും ഉള്ളവരാ​യി​രി​ക്കാൻ നമ്മളെ സഹായി​ക്കും