വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ തന്നെ ആത്മാർഥ​മാ​യി അന്വേ​ഷി​ക്കു​ന്ന​വർക്കു പ്രതി​ഫലം കൊടു​ക്കും

യഹോവ തന്നെ ആത്മാർഥ​മാ​യി അന്വേ​ഷി​ക്കു​ന്ന​വർക്കു പ്രതി​ഫലം കൊടു​ക്കും

“ദൈവത്തെ സമീപി​ക്കു​ന്നവൻ ദൈവ​മു​ണ്ടെ​ന്നും തന്നെ ആത്മാർഥ​മാ​യി അന്വേ​ഷി​ക്കു​ന്ന​വർക്ക് അവൻ പ്രതി​ഫലം നൽകു​ന്നു​വെ​ന്നും വിശ്വ​സി​ക്കേ​ണ്ട​താ​കു​ന്നു.”—എബ്രാ. 11:6.

ഗീതം: 85, 134

1, 2. (എ) സ്‌നേ​ഹ​വും വിശ്വാ​സ​വും ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? (ബി) നമ്മൾ ഏതു ചോദ്യ​ങ്ങൾക്ക് ഉത്തരം കണ്ടെത്തും?

നമ്മുടെ പിതാ​വായ യഹോവ തന്‍റെ വിശ്വ​സ്‌ത​ദാ​സരെ അനു​ഗ്ര​ഹി​ക്കു​മെന്നു വാക്കു തന്നിരി​ക്കു​ന്നു. യഹോവ നമ്മളോ​ടു സ്‌നേഹം കാണി​ക്കുന്ന ഒരു വിധമാണ്‌ ഇത്‌. “(ദൈവം) ആദ്യം നമ്മെ സ്‌നേ​ഹി​ച്ച​തി​നാൽ” നമ്മൾ തിരി​ച്ചും ദൈവത്തെ സ്‌നേ​ഹി​ക്കു​ന്നു. (1 യോഹ. 4:19) യഹോ​വ​യോ​ടുള്ള നമ്മുടെ സ്‌നേഹം എത്രയ​ധി​കം വർധി​ക്കു​ന്നു​വോ, അത്രയ​ധി​കം യഹോ​വ​യി​ലുള്ള വിശ്വാ​സ​വും വർധി​ക്കും. തന്നെ സ്‌നേ​ഹി​ക്കു​ന്ന​വർക്കു പ്രതി​ഫലം കൊടു​ക്കു​ന്ന​വ​നാണ്‌ യഹോവ എന്ന നമ്മുടെ ബോധ്യ​വും അതിന​നു​സ​രിച്ച് ദൃഢമാ​കും.—എബ്രായർ 11:6 വായി​ക്കുക.

2 പ്രതി​ഫലം കൊടു​ക്കു​ന്ന​വ​നാണ്‌ യഹോവ. അത്‌ യഹോ​വ​യു​ടെ വ്യക്തി​ത്വ​ത്തി​ന്‍റെ​യും പ്രവൃ​ത്തി​ക​ളു​ടെ​യും ഒരു സുപ്ര​ധാ​ന​ഘ​ട​ക​മാണ്‌. അതു​കൊണ്ട്, തന്നെ ആത്മാർഥ​മാ​യി അന്വേ​ഷി​ക്കു​ന്ന​വർക്ക് യഹോവ പ്രതി​ഫലം നൽകു​മെന്ന ഉറച്ച ബോധ്യം നമുക്കി​ല്ലെ​ങ്കിൽ നമ്മുടെ വിശ്വാ​സം പൂർണ​മാ​ണെന്നു പറയാ​നാ​കില്ല. എന്തു​കൊണ്ട്? കാരണം, ‘വിശ്വാ​സം എന്നതോ പ്രത്യാ​ശി​ക്കുന്ന കാര്യങ്ങൾ സംഭവി​ക്കു​മെന്ന ഉറച്ച​ബോ​ധ്യ​മാണ്‌.’ (എബ്രാ. 11:1) ഇതിൽ യഹോവ വിശ്വ​സ്‌തരെ അനു​ഗ്ര​ഹി​ക്കു​മെന്ന കാര്യ​വും ഉൾപ്പെ​ടു​ന്നു. ആ പ്രത്യാശ നമുക്ക് എങ്ങനെ​യാ​ണു പ്രയോ​ജനം ചെയ്യു​ന്നത്‌? കഴിഞ്ഞ കാല​ത്തെ​യും ഇക്കാല​ത്തെ​യും ദൈവ​ദാ​സർക്ക് യഹോവ എങ്ങനെ​യാ​ണു പ്രതി​ഫലം കൊടു​ത്തി​രി​ക്കു​ന്നത്‌? നമുക്കു നോക്കാം.

തന്‍റെ ദാസരെ അനു​ഗ്ര​ഹി​ക്കു​മെ​ന്നത്‌ യഹോ​വ​യു​ടെ വാഗ്‌ദാ​ന​മാണ്‌

3. മലാഖി 3:10-ൽ നമുക്ക് ഏതു വാഗ്‌ദാ​നം കാണാ​നാ​കും?

3 യഹോ​വ​യു​ടെ വീക്ഷണ​ത്തിൽ, വിശ്വ​സ്‌ത​ദാ​സർക്കു പ്രതി​ഫലം കൊടു​ക്കാൻ യഹോവ കടപ്പെ​ട്ട​വ​നാണ്‌. അതു​കൊണ്ട് അനു​ഗ്ര​ഹങ്ങൾ കൈ​യെ​ത്തി​പ്പി​ടി​ക്കാൻ യഹോവ നമ്മളെ ക്ഷണിക്കു​ന്നു. യഹോവ പറയുന്നു: “ഞാൻ നിങ്ങൾക്കു ആകാശ​ത്തി​ന്‍റെ കിളി​വാ​തി​ലു​കളെ തുറന്നു, സ്ഥലം പോരാ​തെ​വ​രു​വോ​ളം നിങ്ങളു​ടെ​മേൽ അനു​ഗ്രഹം പകരു​ക​യി​ല്ല​യോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷി​പ്പിൻ.” (മലാ. 3:10) തന്നെ പരീക്ഷി​ക്കാ​നുള്ള യഹോ​വ​യു​ടെ ക്ഷണം സ്വീക​രി​ച്ചു​കൊണ്ട് ആ വാഗ്‌ദാ​ന​ത്തോ​ടുള്ള നമ്മുടെ വിലമ​തി​പ്പു നമുക്കു കാണി​ക്കാം.

4. മത്തായി 6:33-ൽ കാണുന്ന യേശു​വി​ന്‍റെ വാക്കുകൾ നമുക്കു വിശ്വ​സി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്?

4 ദൈവ​രാ​ജ്യം ഒന്നാമതു വെച്ചാൽ യഹോവ അനു​ഗ്ര​ഹി​ക്കു​മെന്നു യേശു ശിഷ്യ​ന്മാർക്ക് ഉറപ്പു കൊടു​ത്തു. (മത്തായി 6:33 വായി​ക്കുക.) ദൈവ​ത്തി​ന്‍റെ വാഗ്‌ദാ​നങ്ങൾ എപ്പോ​ഴും നിറ​വേ​റു​മെന്ന ഉറപ്പു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടാ​ണു യേശു​വിന്‌ അങ്ങനെ പറയാൻ കഴിഞ്ഞത്‌. (യശ. 55:11) യഹോ​വ​യിൽ നമുക്കു പൂർണ​വി​ശ്വാ​സ​മു​ണ്ടെ​ങ്കിൽ “ഞാൻ നിന്നെ ഒരുനാ​ളും കൈവി​ടു​ക​യില്ല; ഒരു​പ്ര​കാ​ര​ത്തി​ലും ഉപേക്ഷി​ക്കു​ക​യു​മില്ല” എന്ന വാഗ്‌ദാ​നം യഹോവ പാലി​ക്കും. (എബ്രാ. 13:5) യഹോവ തന്നിരി​ക്കുന്ന ഈ ഉറപ്പു മത്തായി 6:33-ൽ കാണുന്ന യേശു​വി​ന്‍റെ വാക്കുകൾ വിശ്വ​സി​ക്കാൻ നമ്മളെ സഹായി​ക്കു​ന്നു.

ശിഷ്യന്മാരുടെ ത്യാഗ​ങ്ങൾക്കു പ്രതി​ഫലം ലഭിക്കു​മെന്നു യേശു അവർക്ക് ഉറപ്പു​കൊ​ടു​ത്തു (5-‍ാ‍ം ഖണ്ഡിക കാണുക)

5. പത്രോ​സി​നു യേശു കൊടുത്ത മറുപടി നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌ എങ്ങനെ?

5 പത്രോസ്‌ അപ്പോ​സ്‌തലൻ ഒരിക്കൽ യേശു​വി​നോ​ടു ചോദി​ച്ചു: “ഞങ്ങൾ സകലതും ഉപേക്ഷി​ച്ചു നിന്നെ അനുഗ​മി​ച്ചി​രി​ക്കു​ന്നു; ഞങ്ങൾക്ക് എന്തു ലഭിക്കും?” (മത്താ. 19:27) അങ്ങനെ ചോദി​ച്ച​തി​നു യേശു പത്രോ​സി​നെ ശാസി​ച്ചില്ല. പകരം, യേശു ശിഷ്യ​ന്മാ​രോട്‌ അവരുടെ ത്യാഗ​ങ്ങൾക്കു പ്രതി​ഫലം കിട്ടു​മെന്നു പറഞ്ഞു. അപ്പോ​സ്‌ത​ല​ന്മാ​രും വിശ്വ​സ്‌ത​രായ മറ്റു ചിലരും ഭാവി​യിൽ യേശു​വി​നോ​ടൊ​പ്പം സ്വർഗ​ത്തിൽ ഭരിക്കും. കൂടാതെ, അവർക്ക് അപ്പോൾപ്പോ​ലും പ്രതി​ഫ​ല​ങ്ങ​ളു​ണ്ടാ​യി​രി​ക്കു​മെ​ന്നും യേശു പറഞ്ഞു: “എന്‍റെ നാമ​ത്തെ​പ്രതി വീടു​ക​ളെ​യോ സഹോ​ദ​ര​ന്മാ​രെ​യോ സഹോ​ദ​രി​മാ​രെ​യോ അപ്പനെ​യോ അമ്മയെ​യോ മക്കളെ​യോ നിലങ്ങ​ളെ​യോ ഉപേക്ഷി​ച്ചു​പോന്ന ഏവനും ഇതൊ​ക്കെ​യും അനേകം മടങ്ങായി ലഭിക്കും; അവൻ നിത്യ​ജീ​വ​നും അവകാ​ശ​മാ​ക്കും.” (മത്താ. 19:29) ഇന്നും, യേശു​വി​നെ അനുഗ​മി​ക്കുന്ന എല്ലാവർക്കും സഭയിൽ അപ്പനെ​യും അമ്മയെ​യും ആങ്ങളമാ​രെ​യും പെങ്ങന്മാ​രെ​യും മക്കളെ​യും കണ്ടെത്താ​നാ​കും. ദൈവ​രാ​ജ്യ​ത്തി​നു​വേണ്ടി നമ്മൾ ചെയ്‌തി​ട്ടുള്ള ഏതൊരു ത്യാഗ​ത്തെ​ക്കാ​ളും വില​യേ​റിയ അനു​ഗ്ര​ഹ​മല്ലേ അത്‌?

“നമുക്ക് ഒരു നങ്കൂരം”

6. തന്‍റെ ദാസർക്കു പ്രതി​ഫലം കൊടു​ക്കു​മെന്ന് യഹോവ പറഞ്ഞി​രി​ക്കു​ന്ന​തു​കൊണ്ട് എന്തു പ്രയോ​ജ​ന​മുണ്ട്?

6 യഹോവ തന്‍റെ വിശ്വ​സ്‌ത​ദാ​സർക്കു പ്രതി​ഫലം കൊടു​ക്കു​മെന്ന് ഉറപ്പു തന്നിരി​ക്കു​ന്നു. ഈ അറിവ്‌ പ്രയാ​സ​സാ​ഹ​ച​ര്യ​ങ്ങ​ളിൽ സഹിച്ചു​നിൽക്കാൻ നമ്മളെ സഹായി​ക്കും. ഇപ്പോൾ ആസ്വദി​ക്കുന്ന അനു​ഗ്ര​ഹ​ങ്ങൾക്കു പുറമേ, ഭാവി​യിൽ ലഭിക്കാ​നി​രി​ക്കുന്ന മഹത്തായ അനു​ഗ്ര​ഹ​ങ്ങൾക്കാ​യും നമ്മൾ കാത്തി​രി​ക്കു​ന്നു. (1 തിമൊ. 4:8) “തന്നെ ആത്മാർഥ​മാ​യി അന്വേ​ഷി​ക്കു​ന്ന​വർക്ക് അവൻ (“യഹോവ”) പ്രതി​ഫലം” നൽകു​മെന്നു തികഞ്ഞ ബോധ്യ​മു​ള്ള​തി​നാൽ നമുക്കു വിശ്വ​സ്‌ത​രാ​യി​നിൽക്കാൻ കഴിയും.—എബ്രാ. 11:6.

7. പ്രത്യാശ ഒരു നങ്കൂര​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

7 മലയിൽവെച്ച് നടത്തിയ പ്രശസ്‌ത​മായ പ്രസം​ഗ​ത്തിൽ യേശു പറഞ്ഞു: “സ്വർഗ​ത്തിൽ നിങ്ങളു​ടെ പ്രതി​ഫലം വലുതാ​ക​യാൽ ആനന്ദി​ക്കു​ക​യും സന്തോ​ഷ​ത്താൽ തുള്ളി​ച്ചാ​ടു​ക​യും ചെയ്യു​വിൻ. നിങ്ങൾക്കു മുമ്പു​ണ്ടാ​യി​രുന്ന പ്രവാ​ച​ക​ന്മാ​രെ​യും അവർ അങ്ങനെ​തന്നെ പീഡി​പ്പി​ച്ചു​വ​ല്ലോ.” (മത്താ. 5:12) ചില ദൈവ​ദാ​സർക്കു സ്വർഗ​ത്തി​ലാ​യി​രി​ക്കും പ്രതി​ഫലം, എന്നാൽ മറ്റുള്ള​വരെ കാത്തി​രി​ക്കു​ന്നതു പറുദീ​സാ​ഭൂ​മി​യി​ലെ നിത്യ​ജീ​വ​നും. അതും ‘ആനന്ദി​ക്കാ​നും സന്തോ​ഷ​ത്താൽ തുള്ളി​ച്ചാ​ടാ​നും’ ഉള്ള കാരണ​മാണ്‌. (സങ്കീ. 37:11; ലൂക്കോ. 18:30) നമ്മുടെ പ്രത്യാശ ഏതാ​ണെ​ങ്കി​ലും അതിനു ‘സുനി​ശ്ചി​ത​വും ഉറപ്പു​ള്ള​തു​മായ ഒരു നങ്കൂര​മാ​യി​രി​ക്കാൻ’ കഴിയും. (എബ്രാ. 6:17-20) കൊടു​ങ്കാറ്റ്‌ ഉണ്ടാകു​മ്പോൾ കപ്പലിനെ അതിന്‍റെ നങ്കൂരം ഉലയാതെ നിറു​ത്തു​ന്ന​തു​പോ​ലെ, നമ്മുടെ ശക്തമായ പ്രത്യാശ മാനസി​ക​മാ​യും വൈകാ​രി​ക​മാ​യും ആത്മീയ​മാ​യും സ്ഥിരത​യു​ള്ള​വ​രാ​യി നിൽക്കാൻ നമ്മളെ സഹായി​ക്കും. ബുദ്ധി​മു​ട്ടു​ക​ളുള്ള സാഹച​ര്യ​ത്തിൽ സഹിച്ചു​നിൽക്കാ​നുള്ള ശക്തി അതു നമുക്കു തരും.

8. നമ്മുടെ പ്രത്യാശ ഉത്‌കണ്‌ഠ കുറയ്‌ക്കു​ന്നത്‌ എങ്ങനെ?

8 നമ്മുടെ പ്രത്യാ​ശ​യ്‌ക്ക് ഉത്‌ക​ണ്‌ഠകൾ കുറയ്‌ക്കാൻ കഴിയും. തൈലം പുരട്ടു​ന്നത്‌ ആശ്വാസം തരുന്ന​തു​പോ​ലെ, ദൈവ​ത്തി​ന്‍റെ വാഗ്‌ദാ​ന​ങ്ങൾക്കു വേവലാ​തി​പ്പെ​ടുന്ന നമ്മുടെ ഹൃദയത്തെ ശാന്തമാ​ക്കാൻ കഴിയും. നമ്മുടെ ഭാരം യഹോ​വ​യു​ടെ മേൽ വെച്ചു​കൊ​ള്ളു​ന്നെ​ങ്കിൽ യഹോവ നമ്മളെ കരുതു​മെ​ന്നുള്ള അറിവും ആശ്വാസം പകരും. (സങ്കീ. 55:22) “നാം ചോദി​ക്കു​ന്ന​തി​ലും നിനയ്‌ക്കു​ന്ന​തി​ലും എല്ലാം ഉപരി​യാ​യി” ചെയ്‌തു​ത​രാൻ ദൈവ​ത്തി​നു കഴിയു​മെന്നു നമുക്ക് ഉറപ്പുണ്ട്. (എഫെ. 3:20) അതെ, യഹോവ നമ്മളെ സഹായി​ക്കും, സമൃദ്ധ​മാ​യി, അല്ല അതിലു​മേറെ സമൃദ്ധ​മാ​യി!

9. യഹോ​വ​യു​ടെ അനു​ഗ്രഹം ലഭിക്കു​മെന്നു നമുക്ക് ഉറപ്പു​ള്ളത്‌ എന്തു​കൊണ്ട്?

9 പ്രതി​ഫലം കിട്ടു​ന്ന​തിന്‌ യഹോ​വയെ നമ്മൾ പൂർണ​മാ​യി വിശ്വ​സി​ക്കണം, യഹോ​വ​യു​ടെ നിർദേ​ശ​ങ്ങ​ളെ​ല്ലാം അനുസ​രി​ക്കണം. ഇസ്രാ​യേൽ ജനത​യോ​ടു മോശ പറഞ്ഞു: ‘നിന്‍റെ ദൈവ​മായ യഹോ​വ​യു​ടെ വാക്കു നീ ശ്രദ്ധ​യോ​ടെ കേട്ടു ഇന്നു ഞാൻ നിന്നോ​ടു ആജ്ഞാപി​ക്കുന്ന സകലക​ല്‌പ​ന​ക​ളും പ്രമാ​ണി​ച്ചു​ന​ട​ന്നാൽ നിന്‍റെ ദൈവ​മായ യഹോവ നിനക്കു അവകാ​ശ​മാ​യി കൈവ​ശ​മാ​ക്കു​വാൻ തരുന്ന ദേശത്തു നിന്നെ ഏററവും അനു​ഗ്ര​ഹി​ക്കും. നിന്‍റെ ദൈവ​മായ യഹോവ നിനക്കു വാഗ്‌ദത്തം ചെയ്‌ത​തു​പോ​ലെ നിന്നെ അനു​ഗ്ര​ഹി​ക്കും.’ (ആവ. 15:4-6) യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്ന​തിൽ തുടർന്നാൽ യഹോവ നിങ്ങളെ അനു​ഗ്ര​ഹി​ക്കു​മെന്നു നിങ്ങൾക്ക് ഉറപ്പു​ണ്ടോ? അങ്ങനെ ഉറപ്പു​ണ്ടാ​യി​രി​ക്കു​ന്ന​തി​നു തക്കതായ എല്ലാ കാരണ​വു​മുണ്ട്.

യഹോ​വ​യാണ്‌ അവർക്കു പ്രതി​ഫലം കൊടു​ത്തത്‌

10, 11. യഹോവ എങ്ങനെ​യാ​ണു യോ​സേ​ഫി​നു പ്രതി​ഫലം കൊടു​ത്തത്‌?

10 ബൈബിൾ നമ്മുടെ പ്രയോ​ജ​ന​ത്തി​നാണ്‌ എഴുതി​യി​രി​ക്കു​ന്നത്‌. കഴിഞ്ഞ കാലത്തെ വിശ്വ​സ്‌ത​ദാ​സർക്കു ദൈവം പ്രതി​ഫലം കൊടു​ത്ത​തി​ന്‍റെ അനേകം ഉദാഹ​ര​ണങ്ങൾ അതിൽ കാണാ​നാ​കും. (റോമ. 15:4) അതിനു നല്ല ഒരു ഉദാഹ​ര​ണ​മാ​ണു യോ​സേഫ്‌. ആദ്യം, ചേട്ടന്മാർ യോ​സേ​ഫി​നെ ഒരു അടിമ​യാ​യി വിറ്റു. പിന്നീട്‌, യജമാ​നന്‍റെ ഭാര്യ യോ​സേ​ഫി​ന്‍റെ പേരിൽ ഇല്ലാത്ത കുറ്റം ആരോ​പി​ച്ചു. അങ്ങനെ യോ​സേഫ്‌ ഈജി​പ്‌തിൽ ജയിലി​ലാ​യി. അവി​ടെ​യാ​യി​രു​ന്ന​പ്പോൾ യോ​സേ​ഫിന്‌ യഹോ​വ​യു​മാ​യുള്ള ബന്ധം ഇല്ലാതാ​യോ? ഇല്ല! ബൈബിൾ ഇങ്ങനെ പറയുന്നു: ‘യഹോവ യോ​സേ​ഫി​നോ​ടു​കൂ​ടെ ഇരുന്നു, അവനു കൃപ നല്‌കി. യഹോവ അവനോ​ടു​കൂ​ടെ ഇരുന്നു അവൻ ചെയ്‌ത​തൊ​ക്കെ​യും സഫലമാ​ക്കി.’ (ഉൽപ. 39:21-23) ആ ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങ​ളി​ലും തന്‍റെ ദൈവ​ത്തി​നു​വേണ്ടി യോ​സേഫ്‌ ക്ഷമയോ​ടെ കാത്തി​രു​ന്നു.

11 വർഷങ്ങൾക്കു ശേഷം ഫറവോൻ യോ​സേ​ഫി​നെ ജയിലിൽനിന്ന് മോചി​പ്പി​ച്ചു. ഒരു കാലത്ത്‌ എളിയ അടിമ​യാ​യി​രുന്ന യോ​സേഫ്‌, ഈജി​പ്‌തിൽ ഫറവോൻ കഴിഞ്ഞാൽ തൊട്ട​ടുത്ത സ്ഥാനത്തുള്ള ഭരണാ​ധി​കാ​രി​യാ​യി​ത്തീർന്നു. (ഉൽപ. 41:1, 37-43) യോ​സേ​ഫി​നു രണ്ടു മക്കളു​ണ്ടാ​യി. “എന്‍റെ സകലക​ഷ്ട​ത​യും എന്‍റെ പിതൃ​ഭ​വനം ഒക്കെയും ദൈവം എന്നെ മറക്കു​മാ​റാ​ക്കി എന്നു പറഞ്ഞു യോ​സേഫ്‌ തന്‍റെ ആദ്യജാ​തന്നു മനശ്ശെ എന്നു പേരിട്ടു. സങ്കട​ദേ​ശത്തു ദൈവം എന്നെ വർദ്ധി​പ്പി​ച്ചു എന്നു പറഞ്ഞു, അവൻ രണ്ടാമ​ത്ത​വന്നു എഫ്രയീം എന്നു പേരിട്ടു.” (ഉൽപ. 41:51, 52) യോ​സേ​ഫി​ന്‍റെ വിശ്വ​സ്‌ത​ത​യ്‌ക്ക് യഹോവ പ്രതി​ഫലം നൽകി. ക്ഷാമകാ​ലത്ത്‌ യാക്കോ​ബി​ന്‍റെ കുടും​ബ​ത്തെ​യും ഈജി​പ്‌തു​കാ​രെ​യും രക്ഷിക്കാൻ യോ​സേ​ഫി​നു കഴിഞ്ഞു. തനിക്കു പ്രതി​ഫലം തന്നതും അനു​ഗ്ര​ഹി​ച്ച​തും യഹോ​വ​യാ​ണെന്നു യോ​സേഫ്‌ മനസ്സി​ലാ​ക്കി.—ഉൽപ. 45:5-9.

12. പരി​ശോ​ധ​ന​ക​ളി​ലൂ​ടെ കടന്നു​പോയ സമയങ്ങ​ളി​ലും യേശു വിശ്വ​സ്‌ത​നാ​യി​ത്തു​ടർന്നത്‌ എങ്ങനെ?

12 പരി​ശോ​ധ​ന​ക​ളി​ലൂ​ടെ കടന്നു​പോയ സമയങ്ങ​ളിൽ യേശു​ക്രി​സ്‌തു​വും ദൈവ​ത്തോട്‌ അനുസ​രണം കാണിച്ചു, യഹോവ പ്രതി​ഫലം കൊടു​ക്കു​ക​യും ചെയ്‌തു. വിശ്വ​സ്‌ത​നാ​യി തുടരാൻ യേശു​വി​നെ എന്താണു സഹായി​ച്ചത്‌? ദൈവ​ത്തി​ന്‍റെ വചനം ഉത്തരം തരുന്നു: ‘തന്‍റെ മുമ്പിൽ വെച്ചി​രുന്ന സന്തോഷം ഓർത്ത്‌ അവൻ അപമാനം വകവെ​ക്കാ​തെ ക്ഷമയോ​ടെ ദണ്ഡനസ്‌തം​ഭ​ത്തി​ലെ മരണം ഏറ്റുവാ​ങ്ങി.’ (എബ്രാ. 12:2) ദൈവ​ത്തി​ന്‍റെ നാമം വിശു​ദ്ധീ​ക​രി​ക്കാൻ കഴിഞ്ഞ​തിൽ യേശു സന്തോഷം കണ്ടെത്തി. അതിനു പ്രതി​ഫ​ല​വും ലഭിച്ചു; പിതാ​വി​ന്‍റെ അംഗീ​കാ​ര​വും അനേകം മഹത്തായ പദവി​ക​ളും. ബൈബിൾ പറയുന്നു: യേശു “ദൈവ​സിം​ഹാ​സ​ന​ത്തി​ന്‍റെ വലത്തു​ഭാ​ഗത്ത്‌ ഉപവി​ഷ്ട​നാ​കു​ക​യും ചെയ്‌തു.” കൂടാതെ, ‘ദൈവം അവനെ മുമ്പ​ത്തെ​ക്കാൾ ഉന്നതമായ സ്ഥാന​ത്തേക്ക് ഉയർത്തി അവന്‌ മറ്റെല്ലാ നാമങ്ങൾക്കും മേലായ ഒരു നാമം കനിഞ്ഞു​നൽകി.’—ഫിലി. 2:9.

യഹോവ നമ്മുടെ സേവനം മറന്നു​ക​ള​യി​ല്ല

13, 14. നമ്മൾ യഹോ​വ​യ്‌ക്കു​വേണ്ടി ചെയ്യുന്ന കാര്യ​ങ്ങളെ യഹോവ എങ്ങനെ​യാ​ണു വീക്ഷി​ക്കു​ന്നത്‌?

13 യഹോ​വയെ സേവി​ക്കാ​നാ​യി നമ്മൾ ചെയ്യുന്ന എല്ലാത്തി​നെ​യും യഹോവ വിലയു​ള്ള​താ​യി കാണുന്നു. ആർക്കും വേണ്ടാ​ത്ത​വ​രാ​ണെ​ന്നോ കഴിവു​ക​ളൊ​ന്നു​മി​ല്ലാ​ത്ത​വ​രാ​ണെ​ന്നോ നമ്മളെ​ക്കു​റിച്ച് നമുക്കു തോന്നു​ക​യാ​ണെ​ങ്കിൽ യഹോവ അതു മനസ്സി​ലാ​ക്കു​ന്നു. ജോലി​യെ​ക്കു​റി​ച്ചും കുടും​ബം പുലർത്തു​ന്ന​തി​നെ​ക്കു​റി​ച്ചും മറ്റും ഓർത്ത്‌ നമ്മൾ ആകുല​പ്പെ​ടു​മ്പോ​ഴൊ​ക്കെ യഹോവ നമുക്കു​വേണ്ടി കരുതു​ന്നു. നമ്മുടെ മനസ്സു തകർന്നി​രി​ക്കു​ക​യോ നമ്മൾ രോഗി​യാ​യി​രി​ക്കു​ക​യോ ആണെങ്കിൽ സേവന​ത്തിൽ മുമ്പ് ചെയ്‌തി​രുന്ന അത്രയും പ്രവർത്തി​ക്കാൻ പറ്റി​യെ​ന്നു​വ​രില്ല. യഹോ​വ​യ്‌ക്ക് അതു മനസ്സി​ലാ​കും. പ്രശ്‌ന​ങ്ങൾക്കി​ട​യി​ലും നമ്മൾ വിശ്വ​സ്‌ത​രാ​യി നിൽക്കു​മ്പോൾ യഹോവ അതു വില​യേ​റി​യ​താ​യി കാണു​ന്നു​ണ്ടെന്നു നമുക്കു പൂർണ​മാ​യി വിശ്വ​സി​ക്കാം.—എബ്രായർ 6:10, 11 വായി​ക്കുക.

14 യഹോവ ‘പ്രാർത്ഥന കേൾക്കു​ന്ന​വ​നാ​ണെന്ന’ കാര്യ​വും ഓർക്കുക. നമ്മൾ യഹോ​വ​യോ​ടു പ്രാർഥി​ക്കു​മ്പോൾ യഹോവ നമ്മളെ ശ്രദ്ധി​ക്കു​മെന്നു നമുക്ക് ഉറപ്പു​ണ്ടാ​യി​രി​ക്കാം. (സങ്കീ. 65:2) “മനസ്സലി​വുള്ള പിതാ​വും സർവാ​ശ്വാ​സ​ത്തി​ന്‍റെ​യും ദൈവ​വു​മായ” യഹോ​വ​യോ​ടു പറ്റിനിൽക്കാൻ ആവശ്യ​മാ​യ​തെ​ല്ലാം യഹോവ നമുക്കു നൽകും. (2 കൊരി. 1:3) ചില​പ്പോൾ നമ്മുടെ സഹോ​ദ​ര​ങ്ങളെ ഉപയോ​ഗി​ച്ചാ​യി​രി​ക്കാം യഹോവ അങ്ങനെ ചെയ്യു​ന്നത്‌. നമ്മൾ മറ്റുള്ള​വ​രോട്‌ അനുകമ്പ കാണി​ക്കു​മ്പോൾ യഹോവ സന്തോ​ഷി​ക്കു​ന്നു. “എളിയ​വ​നോ​ടു കൃപ കാട്ടു​ന്നവൻ യഹോ​വെക്കു വായ്‌പ കൊടു​ക്കു​ന്നു; അവൻ ചെയ്‌ത നന്മെക്കു അവൻ പകരം കൊടു​ക്കും.” (സദൃ. 19:17; മത്താ. 6:3, 4) തിരി​ച്ചൊ​ന്നും പ്രതീ​ക്ഷി​ക്കാ​തെ നമ്മൾ സഹോ​ദ​ര​ങ്ങളെ സഹായി​ക്കു​മ്പോൾ ആ നന്മപ്ര​വൃ​ത്തി​യെ നമ്മൾ കൊടുത്ത വായ്‌പ​യാ​യി യഹോവ കണക്കാ​ക്കു​ന്നു. ആ ദയാ​പ്ര​വൃ​ത്തി​ക്കു പ്രതി​ഫലം തരു​മെന്ന് യഹോവ ഉറപ്പും നൽകുന്നു.

ഇന്നും എന്നേക്കും ഉള്ള പ്രതി​ഫ​ല​ങ്ങൾ

15. ഏത്‌ അനു​ഗ്ര​ഹ​ത്തി​നാ​ണു നിങ്ങൾ കാത്തി​രി​ക്കു​ന്നത്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

15 അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾക്കു “നീതി​യു​ടെ കിരീടം” ലഭിക്കു​മെന്ന പ്രത്യാ​ശ​യാ​ണു​ള്ളത്‌. അതു “നീതി​യുള്ള ന്യായാ​ധി​പ​നായ കർത്താവ്‌ ആ നാളിൽ . . . പ്രതിഫലമായി നൽകും.” (2 തിമൊ. 4:7, 8) നിങ്ങളു​ടെ പ്രത്യാശ അതല്ലെ​ങ്കിൽ അതിന്‌ അർഥം യഹോവ നിങ്ങളെ വിലകു​റച്ച് കാണു​ക​യാ​ണെന്നല്ല. ലക്ഷക്കണ​ക്കി​നു​വ​രുന്ന യേശു​വി​ന്‍റെ ‘വേറെ ആടുകൾ’ പറുദീ​സാ​ഭൂ​മി​യി​ലെ നിത്യ​ജീ​വ​നെന്ന പ്രതി​ഫ​ല​ത്തി​നാ​യി ആകാം​ക്ഷ​യോ​ടെ നോക്കി​പ്പാർത്തി​രി​ക്കു​ന്നു. അവിടെ “സമാധാ​ന​സ​മൃ​ദ്ധി​യിൽ അവർ ആനന്ദി​ക്കും.”—യോഹ. 10:16; സങ്കീ. 37:11.

16. 1 യോഹ​ന്നാൻ 3:19, 20 നമ്മളെ എങ്ങനെ​യാണ്‌ ആശ്വസി​പ്പി​ക്കു​ന്നത്‌?

16 ചില​പ്പോൾ നമുക്കു തോന്നി​യേ​ക്കാം, യഹോ​വ​യു​ടെ സേവന​ത്തിൽ നമ്മൾ കാര്യ​മാ​യി ഒന്നും ചെയ്യു​ന്നി​ല്ലെന്ന്. അല്ലെങ്കിൽ, നമ്മൾ ചെയ്യുന്ന സേവന​ത്തിൽ യഹോവ സംതൃ​പ്‌ത​നാ​ണോ​യെ​ന്നും തോന്നാം. പ്രതി​ഫലം ലഭിക്കാ​നുള്ള യോഗ്യ​ത​യൊ​ന്നും നമുക്കി​ല്ലെ​ന്നു​പോ​ലും ചിന്തി​ച്ചേ​ക്കാം. എന്നാൽ ഒരു കാര്യം എപ്പോ​ഴും ഓർക്കുക: “ദൈവം നമ്മുടെ ഹൃദയ​ങ്ങ​ളെ​ക്കാൾ വലിയ​വ​നും സകലവും അറിയു​ന്ന​വ​നും” ആണ്‌. (1 യോഹ​ന്നാൻ 3:19, 20 വായി​ക്കുക.) നമ്മൾ ചെയ്യു​ന്ന​തി​നു വലിയ വില​യൊ​ന്നു​മി​ല്ലെന്നു നമുക്കു തോന്നി​യാൽപ്പോ​ലും, വിശ്വാ​സ​ത്തോ​ടും സ്‌നേ​ഹ​ത്തോ​ടും കൂടി നമ്മൾ യഹോ​വയെ സേവി​ക്കു​മ്പോൾ അതിനു നിശ്ചയ​മാ​യും യഹോവ പ്രതി​ഫലം തരും.—മർക്കോ. 12:41-44.

17. നമ്മൾ ഇപ്പോൾ ആസ്വദി​ക്കുന്ന ചില പ്രതി​ഫ​ലങ്ങൾ എന്തെല്ലാം?

17 സാത്താൻ ഭരിക്കുന്ന ഈ ദുഷ്ട​ലോ​ക​ത്തി​ന്‍റെ അവസാന നാളു​ക​ളി​ലും യഹോവ തന്‍റെ ജനത്തെ അനു​ഗ്ര​ഹി​ക്കു​ന്നു. ഇന്നു സത്യാ​രാ​ധകർ ഒരു ആത്മീയ​പ​റു​ദീ​സ​യിൽ തഴച്ചു​വ​ള​രു​ന്നു. അവിടെ, മുമ്പൊ​രി​ക്ക​ലും ഉണ്ടായി​ട്ടി​ല്ലാത്ത വിധത്തിൽ സമൃദ്ധ​മായ ആത്മീയാ​നു​ഗ്ര​ഹങ്ങൾ അവർ ആസ്വദി​ക്കു​ന്നു​ണ്ടെന്ന് യഹോവ ഉറപ്പു​വ​രു​ത്തി​യി​രി​ക്കു​ന്നു. (യശ. 54:13) യേശു വാഗ്‌ദാ​നം ചെയ്‌ത​തു​പോ​ലെ, ലോക​മെ​മ്പാ​ടു​മാ​യി സ്‌നേ​ഹ​മുള്ള ഒരു സഹോ​ദ​ര​കു​ടും​ബത്തെ തന്നു​കൊണ്ട് യഹോവ ഇപ്പോൾ നമുക്കു പ്രതി​ഫലം തന്നിരി​ക്കു​ന്നു. (മർക്കോ. 10:29, 30) ദൈവത്തെ ആത്മാർഥ​മാ​യി അന്വേ​ഷി​ക്കു​ന്ന​വർക്കു വലിയ മനസ്സമാ​ധാ​ന​വും സംതൃ​പ്‌തി​യും സന്തോ​ഷ​വും ദൈവം പ്രതി​ഫ​ല​മാ​യി കൊടു​ക്കു​ന്നു.—ഫിലി. 4:4-7.

18, 19. ലഭിക്കുന്ന പ്രതി​ഫ​ല​ങ്ങ​ളെ​ക്കു​റിച്ച് യഹോ​വ​യു​ടെ ദാസർക്ക് എന്താണു തോന്നു​ന്നത്‌?

18 ലോക​മെ​ങ്ങു​മുള്ള യഹോ​വ​യു​ടെ ദാസർ സ്വർഗീ​യ​പി​താ​വിൽനിന്ന് അതിമ​ഹ​ത്തായ അനു​ഗ്ര​ഹങ്ങൾ ഇന്ന് ആസ്വദി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ജർമനി​യി​ലെ ബിയാങ്ക എന്ന സഹോ​ദരി പറയുന്നു: “എന്‍റെ വിഷമ​ങ്ങ​ളിൽ എന്നെ സഹായി​ക്കു​ന്ന​തി​നും ഓരോ ദിവസ​വും എന്‍റെ അടുത്തു​ണ്ടാ​യി​രി​ക്കു​ന്ന​തി​നും യഹോ​വ​യ്‌ക്ക് എത്ര നന്ദി പറഞ്ഞാ​ലും മതിയാ​വില്ല. ചുറ്റു​മുള്ള ലോകം കുഴഞ്ഞു​മ​റി​ഞ്ഞ​തും ഇരുള​ട​ഞ്ഞ​തും ആണ്‌. യഹോ​വ​യു​ടെ സേവന​ത്തി​ലാ​യി​രി​ക്കു​മ്പോൾ യഹോ​വ​യു​ടെ കരങ്ങളി​ലെ സുരക്ഷി​ത​ത്വം ഞാൻ അനുഭ​വി​ക്കു​ന്നു. ഞാൻ യഹോ​വ​യ്‌ക്കു​വേണ്ടി കൊച്ചു​കൊ​ച്ചു​ത്യാ​ഗങ്ങൾ ചെയ്യു​മ്പോൾ യഹോവ നൂറു​മ​ട​ങ്ങാ​യി അനു​ഗ്ര​ഹങ്ങൾ എനിക്കു തിരികെ തരുന്നു.”

19 കനഡയി​ലുള്ള 70-കാരി​യായ പൗളയു​ടെ കാര്യം നോക്കാം. നട്ടെല്ലു​മാ​യി ബന്ധപ്പെട്ട ഗുരു​ത​ര​മായ ഒരു രോഗ​ത്താൽ (spina bifida) അവർ വലയു​ക​യാണ്‌. എന്നാൽ നടക്കാ​നോ അങ്ങോ​ട്ടു​മി​ങ്ങോ​ട്ടും തിരി​യാ​നോ ഒക്കെയുള്ള ബുദ്ധി​മുട്ട് തന്‍റെ ശുശ്രൂഷ കുറയാൻ ഒരു കാരണ​മാ​യി​ല്ലെന്നു സഹോ​ദരി പറയുന്നു. അവർ തുടർന്ന് പറയുന്നു: “അനൗപ​ചാ​രി​ക​മാ​യും ടെലി​ഫോൺ ഉപയോ​ഗി​ച്ചും സാക്ഷീ​ക​രി​ക്കു​ന്ന​തു​പോ​ലുള്ള വ്യത്യ​സ്‌ത​രീ​തി​കൾ ഞാൻ ശരിക്കും പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്നു. നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ വായി​ക്കു​മ്പോൾ കിട്ടുന്ന തിരു​വെ​ഴു​ത്തു​ക​ളും ആശയങ്ങ​ളും ഞാൻ നോട്ടു​ബു​ക്കിൽ കുറി​ച്ചു​വെ​ക്കു​ക​യും ആവശ്യ​മു​ള്ള​പ്പോൾ അത്‌ ഉപയോ​ഗി​ക്കു​ക​യും ചെയ്യും, അത്‌ എനിക്കു വളരെ പ്രയോ​ജനം ചെയ്യുന്നു. ഞാൻ അതിനെ ‘എന്‍റെ അതിജീ​വ​ന​പ്പു​സ്‌തകം’ എന്നാണു വിളി​ക്കു​ന്നത്‌. യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളിൽ ശ്രദ്ധി​ക്കു​ക​യാ​ണെ​ങ്കിൽ നിരു​ത്സാ​ഹം അധിക​സ​മയം നീണ്ടു​നിൽക്കില്ല. നമ്മുടെ സാഹച​ര്യ​ങ്ങൾ എന്തായാ​ലും യഹോവ എപ്പോ​ഴും നമ്മുടെ കൂടെ​യുണ്ട്.” ഈ സഹോ​ദ​രി​മാ​രു​ടേ​തിൽനിന്ന് നിങ്ങളു​ടെ സാഹച​ര്യം വളരെ വ്യത്യ​സ്‌ത​മാ​യി​രി​ക്കാം. എങ്കിലും, യഹോവ നിങ്ങൾക്കും നിങ്ങളു​ടെ ചുറ്റു​മു​ള്ള​വർക്കും എങ്ങനെ​യെ​ല്ലാ​മാ​ണു പ്രതി​ഫലം നൽകി​യി​രി​ക്കു​ന്ന​തെന്ന് ഒന്നു ചിന്തി​ച്ചു​നോ​ക്കൂ. യഹോവ ഇപ്പോൾ നൽകു​ന്ന​തും ഭാവി​യിൽ തരാനി​രി​ക്കു​ന്ന​തും ആയ പ്രതി​ഫ​ല​ങ്ങ​ളെ​ക്കു​റിച്ച് ചിന്തി​ക്കു​മ്പോൾ നിങ്ങൾ പുളകം​കൊ​ള്ളു​ന്നി​ല്ലേ!

20. യഹോ​വയെ മുഴു​ഹൃ​ദ​യ​ത്തോ​ടെ സേവി​ക്കു​ക​യാ​ണെ​ങ്കിൽ നമുക്ക് എന്തു പ്രതീ​ക്ഷി​ക്കാം?

20 നിങ്ങളു​ടെ ആത്മാർഥ​മായ പ്രാർഥ​ന​കൾക്കു “വലിയ പ്രതി​ഫ​ല​മുണ്ട്” എന്ന കാര്യം ഒരിക്ക​ലും മറക്കരുത്‌. ‘ദൈ​വേഷ്ടം ചെയ്‌താൽ വാഗ്‌ദാ​ന​നി​വൃ​ത്തി പ്രാപി​ക്കു​മെ​ന്ന​തിൽ’ ഉറപ്പു​ള്ള​വ​രാ​യി​രി​ക്കുക. (എബ്രാ. 10:35, 36) അതു​കൊണ്ട് നമുക്കു നമ്മുടെ വിശ്വാ​സം ശക്തമാ​ക്കാം, യഹോ​വയെ സേവി​ക്കാ​നാ​യി നമ്മളാ​ലാ​കു​ന്ന​തെ​ല്ലാം ചെയ്യാം. യഹോവ അതി​നെ​ല്ലാം പ്രതി​ഫലം തരും, നിശ്ചയം!—കൊ​ലോ​സ്യർ 3:23, 24 വായി​ക്കുക.