വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോ​വ​യു​ടെ സ്വന്തം പുസ്‌ത​കത്തെ നിങ്ങൾ വില​യേ​റി​യ​താ​യി കാണു​ന്നു​ണ്ടോ?

യഹോ​വ​യു​ടെ സ്വന്തം പുസ്‌ത​കത്തെ നിങ്ങൾ വില​യേ​റി​യ​താ​യി കാണു​ന്നു​ണ്ടോ?

“ദൈവ​വ​ചനം നിങ്ങൾ സ്വീക​രി​ച്ചത്‌ . . . അത്‌ യഥാർഥ​ത്തിൽ ആയിരി​ക്കു​ന്ന​തു​പോ​ലെ ദൈവ​ത്തി​ന്‍റെ​തന്നെ വചനമാ​യി​ട്ടാണ്‌.”—1 തെസ്സ. 2:13.

ഗീതം: 114, 113

1-3. യുവൊ​ദ്യ​യും സുന്തു​ക​യും തമ്മിലുള്ള പ്രശ്‌നങ്ങൾ എങ്ങനെ​യാ​യി​രി​ക്കാം ആരംഭി​ച്ചത്‌, അത്തരം പ്രശ്‌നങ്ങൾ എങ്ങനെ ഒഴിവാ​ക്കാം? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

യഹോ​വ​യു​ടെ ദാസർ ദൈവ​ത്തി​ന്‍റെ സ്വന്തം പുസ്‌ത​ക​മായ ബൈബി​ളി​നെ വില​യേ​റി​യ​താ​യി കാണുന്നു. അപൂർണ​രാ​യ​തു​കൊണ്ട് നമു​ക്കെ​ല്ലാം ചില​പ്പോ​ഴൊ​ക്കെ തിരു​വെ​ഴു​ത്തി​ന്‍റെ അടിസ്ഥാ​ന​ത്തിൽ ഉപദേശം ലഭിക്കാ​റുണ്ട്. അപ്പോൾ നമ്മൾ അതു ചെവി​ക്കൊ​ള്ളു​ന്നു​ണ്ടോ? ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളായ യുവൊ​ദ്യ​യെ​യും സുന്തു​ക​യെ​യും കുറിച്ച് ചിന്തി​ക്കുക. അഭിഷി​ക്ത​രായ ഈ സ്‌ത്രീ​കൾ തമ്മിൽ ഗൗരവ​മുള്ള എന്തോ ചില പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യി. അതു കൃത്യ​മാ​യി എന്താ​ണെന്നു ബൈബിൾ പറയു​ന്നില്ല. എങ്കിലും ദൃഷ്ടാ​ന്ത​ത്തി​നു​വേണ്ടി ഒരു സാധ്യത നമുക്കു നോക്കാം.

2 യുവൊ​ദ്യ ചില സഹോ​ദ​ര​ങ്ങളെ അതിഥി​ക​ളാ​യി തന്‍റെ വീട്ടി​ലേക്കു വിളി​ച്ചെന്നു സങ്കൽപ്പി​ക്കുക. സുന്തു​കയെ ക്ഷണിച്ചില്ല! പക്ഷേ ആ കൂടി​വ​ര​വി​ന്‍റെ വിശേ​ഷ​ങ്ങ​ളെ​ല്ലാം സുന്തുക അറിഞ്ഞു. സുന്തുക ഇങ്ങനെ മനസ്സിൽ പറഞ്ഞു​കാ​ണും: ‘അടുത്ത കൂട്ടു​കാ​രി​യാ​യി​ട്ടും യുവൊ​ദ്യ എന്നെ വിളി​ച്ചി​ല്ല​ല്ലോ.’ യുവൊ​ദ്യ​യു​ടെ പ്രവൃ​ത്തി​കൾ സുന്തു​കയെ വിഷമി​പ്പി​ച്ചു. പിന്നെ സുന്തുക യുവൊ​ദ്യ​യെ വേറൊ​രു കണ്ണു​കൊണ്ട് കാണാൻതു​ടങ്ങി. അതു കഴിഞ്ഞ് ഒരിക്കൽ സുന്തുക അതേ സഹോ​ദ​ര​ങ്ങളെ തന്‍റെ വീട്ടി​ലേക്കു ക്ഷണിച്ചു, പക്ഷേ യുവൊ​ദ്യ​യെ ഒഴിവാ​ക്കി. യുവൊ​ദ്യ​ക്കും സുന്തു​ക​യ്‌ക്കും ഇടയി​ലു​ണ്ടാ​യി​രുന്ന പ്രശ്‌നം മുഴു​സ​ഭ​യു​ടെ​യും സമാധാ​നത്തെ ബാധി​ക്കു​മാ​യി​രു​ന്നു. പിന്നീട്‌ എന്തു സംഭവി​ച്ചെന്നു ബൈബിൾ പറയു​ന്നില്ല. പൗലോ​സി​ന്‍റെ സ്‌നേ​ഹ​പൂർവ​മായ ഉപദേ​ശ​ത്തിന്‌ അവർ ചെവി കൊടു​ത്തി​രി​ക്കണം.—ഫിലി. 4:2, 3.

3 സമാന​മായ സാഹച​ര്യ​ങ്ങൾ ഇന്നു നമ്മുടെ സഭകളി​ലും ഉണ്ടാകാ​റുണ്ട്. എന്നാൽ ദൈവ​വ​ച​ന​മായ ബൈബി​ളി​ലെ ഉപദേശം നമ്മൾ അനുസ​രി​ക്കു​ന്നെ​ങ്കിൽ അത്തരം പ്രശ്‌നങ്ങൾ പരിഹ​രി​ക്കാ​നാ​കും, അവ ഉണ്ടാകു​ന്നത്‌ ഒഴിവാ​ക്കാൻപോ​ലു​മാ​കും. യഹോ​വ​യു​ടെ സ്വന്തം പുസ്‌ത​കത്തെ വില​യേ​റി​യ​താ​യി കാണു​ന്നെ​ങ്കിൽ, അതിലെ നിർദേ​ശങ്ങൾ അനുസ​രി​ച്ചാ​യി​രി​ക്കും നമ്മൾ ജീവി​ക്കു​ന്നത്‌.—സങ്കീ. 27:11.

ദൈവ​ത്തി​ന്‍റെ സ്വന്തം പുസ്‌ത​ക​വും മനുഷ്യ​വി​കാ​ര​ങ്ങ​ളും

4, 5. നീരസം വെച്ചു​കൊ​ണ്ടി​രി​ക്കാ​തെ ക്ഷമിക്കു​ന്ന​തി​നു ബൈബിൾ എന്ത് ഉപദേശം തരുന്നു?

4 നമ്മളെ അവഗണി​ച്ചെ​ന്നോ നമ്മളോട്‌ അന്യാ​യ​മാ​യി ഇടപെ​ട്ടെ​ന്നോ തോന്നു​മ്പോൾ നമ്മുടെ വികാ​ര​ങ്ങളെ നിയ​ന്ത്രി​ക്കു​ന്നത്‌ അത്ര എളുപ്പമല്ല. നമ്മുടെ വംശീ​യ​പ​ശ്ചാ​ത്ത​ല​മോ നിറമോ മറ്റ്‌ ഏതെങ്കി​ലും ശാരീ​രി​ക​പ്ര​ത്യേ​ക​ത​ക​ളോ കാരണം ആളുകൾ മോശ​മാ​യി പെരു​മാ​റു​ന്നെ​ങ്കിൽ അതു നമ്മളെ തീർച്ച​യാ​യും വേദനി​പ്പി​ക്കും. എന്നാൽ അങ്ങനെ പെരു​മാ​റു​ന്നതു നമ്മുടെ ഒരു സഹക്രി​സ്‌ത്യാ​നി​യാ​ണെ​ങ്കി​ലോ? അതു നമ്മളെ കൂടുതൽ വേദനി​പ്പി​ക്കും. അപൂർണ​മ​നു​ഷ്യ​രിൽനിന്ന് ഇത്തരം മോശ​മായ കാര്യങ്ങൾ സഹി​ക്കേ​ണ്ടി​വ​രു​മ്പോൾ നമ്മളെ സഹായി​ക്കാൻ ദൈവ​വ​ച​ന​ത്തി​നു കഴിയു​മോ?

5 മനുഷ്യ​കു​ടും​ബ​ത്തി​ന്‍റെ തുടക്കം​മു​തൽ മനുഷ്യ​ബ​ന്ധങ്ങൾ യഹോവ നിരീ​ക്ഷി​ച്ചി​ട്ടുണ്ട്. നമ്മുടെ വികാ​ര​ങ്ങ​ളും പ്രവൃ​ത്തി​ക​ളും എല്ലാം യഹോവ ശ്രദ്ധി​ക്കു​ന്നു. ദേഷ്യ​മോ സങ്കടമോ തോന്നു​മ്പോൾ പിന്നീടു ദുഃഖി​പ്പി​ച്ചേ​ക്കാ​വുന്ന രീതി​യിൽ സംസാ​രി​ക്കാ​നോ പ്രവർത്തി​ക്കാ​നോ ഇടയാ​യേ​ക്കാം. കോപം നിയ​ന്ത്രി​ക്കാ​നും പെട്ടെന്നു നീരസ​പ്പെ​ടാ​തി​രി​ക്കാ​നും ഉള്ള ബൈബി​ളി​ന്‍റെ ഉപദേശം അനുസ​രി​ക്കു​ന്നത്‌ എത്ര ജ്ഞാനമാണ്‌! (സദൃശ​വാ​ക്യ​ങ്ങൾ 16:32; സഭാ​പ്ര​സം​ഗി 7:9 വായി​ക്കുക.) പെട്ടെന്നു മുറി​പ്പെ​ടുന്ന സ്വഭാവം മാറ്റാ​നും പകരം ക്ഷമിക്കുന്ന കാര്യ​ത്തിൽ പുരോ​ഗ​മി​ക്കാ​നും നമ്മളെ​ല്ലാം ശ്രമി​ക്കണം. ക്ഷമിക്കു​ന്നത്‌ യഹോ​വ​യും യേശു​വും വളരെ ഗൗരവ​മാ​യി എടുക്കു​ന്നു. (മത്താ. 6:14, 15) നീരസം വെച്ചു​കൊ​ണ്ടി​രി​ക്കാ​തെ ക്ഷമിക്കുന്ന കാര്യ​ത്തിൽ നിങ്ങൾ പുരോ​ഗ​മി​ക്കേ​ണ്ട​തു​ണ്ടോ?

6. വിദ്വേ​ഷ​ത്തിന്‌ എതിരെ നമ്മൾ ജാഗ്രത പാലി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

6 ക്ഷമിക്കാ​നും ദേഷ്യ​വും അരിശ​വും ഒക്കെ നിയ​ന്ത്രി​ച്ചു​നി​റു​ത്താ​നും ഒരാൾക്കു കഴിയു​ന്നി​ല്ലെ​ങ്കിൽ അയാളു​ടെ ഉള്ളിൽ അതൃപ്‌തി​യും വെറു​പ്പും വളർന്നു​വ​രാൻ ഇടയുണ്ട്. എന്തിനും ഏതിനും കുറ്റം കണ്ടുപി​ടി​ക്കാൻ തുടങ്ങി​യേ​ക്കാം. അത്തരം ഒരാളു​ടെ കൂടെ​യാ​യി​രി​ക്കാൻ മറ്റുള്ളവർ ആഗ്രഹി​ക്കു​ക​യില്ല. അങ്ങനെ​യുള്ള ഒരു വ്യക്തി സഭയെ മോശ​മാ​യി സ്വാധീ​നി​ച്ചേ​ക്കാം. വിദ്വേ​ഷ​മോ പകയോ മറച്ചു​വെ​ക്കാൻ അയാൾ ശ്രമി​ച്ചേ​ക്കാ​മെ​ങ്കി​ലും അയാളു​ടെ ഹൃദയ​ത്തിൽ മറഞ്ഞി​രി​ക്കുന്ന അത്തരം മോശ​മായ ചിന്തകൾ “സഭയുടെ മുമ്പിൽ വെളി​പ്പെ​ട്ടു​വ​രും.” (സദൃ. 26:24-26) വിദ്വേ​ഷ​വും പകയും നീരസ​വും ഒന്നും ദൈവ​ത്തി​ന്‍റെ സംഘട​ന​യി​ലുള്ള ആർക്കും ചേരു​ന്ന​ത​ല്ലെന്ന കാര്യം അത്തരം വ്യക്തി​കളെ ബോധ്യ​പ്പെ​ടു​ത്താൻ മൂപ്പന്മാർക്കു കഴി​ഞ്ഞേ​ക്കും. യഹോ​വ​യു​ടെ വില തീരാത്ത പുസ്‌തകം ആ കാര്യം വളരെ വ്യക്തമാ​യി പറയു​ന്നുണ്ട്. (ലേവ്യ 19:17, 18; റോമ. 3:11-18) നിങ്ങൾ അതി​നോ​ടു യോജി​ക്കു​ന്നു​ണ്ടോ?

യഹോവ നമ്മളെ നയിക്കു​ന്നു

7, 8. (എ) തന്‍റെ സംഘട​ന​യു​ടെ ഭൗമി​ക​ഭാ​ഗത്തെ യഹോവ എങ്ങനെ​യാ​ണു നയിക്കു​ന്നത്‌? (ബി) ദൈവ​വ​ചനം തരുന്ന ചില നിർദേ​ശങ്ങൾ എന്തൊ​ക്കെ​യാണ്‌, നമ്മൾ അത്‌ അനുസ​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

7 സഭയുടെ ശിരസ്സായ ക്രിസ്‌തു​വി​ന്‍റെ മാർഗ​നിർദേ​ശ​ത്തി​നു കീഴി​ലുള്ള ‘വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ​യി​ലൂ​ടെ​യാണ്‌’ യഹോവ തന്‍റെ സംഘട​ന​യു​ടെ ഭൂമി​യി​ലെ അംഗങ്ങളെ നയിക്കു​ക​യും പോഷി​പ്പി​ക്കു​ക​യും ചെയ്യു​ന്നത്‌. (മത്താ. 24:45-47; എഫെ. 5:23) ഒന്നാം നൂറ്റാ​ണ്ടി​ലെ ഭരണസം​ഘ​ത്തെ​പ്പോ​ലെ ഈ അടിമ​യും ദൈവ​ത്തി​ന്‍റെ നിശ്വ​സ്‌ത​വ​ച​നത്തെ അല്ലെങ്കിൽ സന്ദേശത്തെ സ്വീക​രി​ക്കു​ക​യും അതിനെ വില​യേ​റി​യ​താ​യി കാണു​ക​യും ചെയ്യുന്നു. (1 തെസ്സ​ലോ​നി​ക്യർ 2:13 വായി​ക്കുക.) നമ്മുടെ പ്രയോ​ജ​ന​ത്തി​നാ​യി ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന ചില നിർദേ​ശങ്ങൾ ഏതൊ​ക്കെ​യാണ്‌?

8 മീറ്റി​ങ്ങു​കൾക്കു ക്രമമാ​യി കൂടി​വ​രാൻ ബൈബിൾ നമ്മളോ​ടു പറയുന്നു. (എബ്രാ. 10:24, 25) ബൈബി​ളു​പ​ദേ​ശങ്ങൾ വിശ്വ​സി​ക്കുന്ന കാര്യ​ത്തിൽ നമ്മുടെ ഇടയിൽ ഭിന്നത കാണരു​തെന്ന് അത്‌ ആവശ്യ​പ്പെ​ടു​ന്നു. (1 കൊരി. 1:10) അതു​പോ​ലെ, നമ്മുടെ ജീവി​ത​ത്തിൽ ദൈവ​രാ​ജ്യ​ത്തിന്‌ ഒന്നാം സ്ഥാനം കൊടു​ക്ക​ണ​മെന്നു ദൈവ​വ​ചനം ആഹ്വാനം ചെയ്യുന്നു. (മത്താ. 6:33) വീടു​തോ​റും പരസ്യ​മാ​യും അനൗപ​ചാ​രി​ക​മാ​യും പ്രസം​ഗി​ക്കാ​നുള്ള നമ്മുടെ ഉത്തരവാ​ദി​ത്വ​ത്തെ​യും പദവി​യെ​യും കുറിച്ച് തിരു​വെ​ഴു​ത്തു​കൾ ഊന്നി​പ്പ​റ​യു​ന്നു. (മത്താ. 28:19, 20; പ്രവൃ. 5:42; 17:17; 20:20) അതു​പോ​ലെ, സംഘട​നയെ ശുദ്ധമാ​യി നിലനി​റു​ത്താൻ ക്രിസ്‌തീ​യ​മൂ​പ്പ​ന്മാർക്കു ദൈവ​ത്തി​ന്‍റെ സ്വന്തം പുസ്‌തകം നിർദേശം നൽകുന്നു. (1 കൊരി. 5:1-5, 13; 1 തിമൊ. 5:19-21) ഇനി, തന്‍റെ സംഘട​ന​യി​ലുള്ള എല്ലാവ​രും ശാരീ​രി​ക​മാ​യും ആത്മീയ​മാ​യും ശുദ്ധരാ​യി​രി​ക്കാ​നും യഹോവ ആവശ്യ​പ്പെ​ടു​ന്നു.—2 കൊരി. 7:1.

9. ദൈവ​വ​ചനം മനസ്സി​ലാ​ക്കാൻ ഏതു മാർഗം മാത്ര​മാ​ണു​ള്ളത്‌?

9 ആരു​ടെ​യും സഹായം കൂടാതെ ബൈബിൾ തനിയെ മനസ്സി​ലാ​ക്കി​യെ​ടു​ക്കാൻ കഴിയു​മെന്നു ചിലർ വിചാ​രി​ക്കു​ന്നു. എന്നാൽ, ആത്മീയാ​ഹാ​രം വിതരണം ചെയ്യാ​നുള്ള ഏകസര​ണി​യാ​യി യേശു ‘വിശ്വ​സ്‌ത​നായ അടിമ​യെ​യാ​ണു’ നിയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. 1919 മുതൽ ദൈവ​ത്തി​ന്‍റെ സ്വന്തം പുസ്‌തകം മനസ്സി​ലാ​ക്കാ​നും അതിലെ നിർദേ​ശങ്ങൾ ബാധക​മാ​ക്കാ​നും തന്‍റെ ശിഷ്യരെ സഹായി​ക്കു​ന്ന​തിന്‌, മഹത്ത്വീ​ക​രി​ക്ക​പ്പെട്ട യേശു​ക്രി​സ്‌തു ഈ അടിമയെ ഉപയോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ബൈബി​ളി​ലെ നിർദേ​ശങ്ങൾ അനുസ​രി​ക്കു​മ്പോൾ നമ്മൾ സഭയുടെ ശുദ്ധി​യും സമാധാ​ന​വും ഐക്യ​വും കാത്തു​സൂ​ക്ഷി​ക്കു​ന്ന​തിൽ നമ്മുടെ പങ്കു ചെയ്യു​ക​യാ​യി​രി​ക്കും. നമ്മൾ എല്ലാവ​രും സ്വയം ഇങ്ങനെ ചോദി​ക്കണം: ‘യേശു ഇന്ന് ഉപയോ​ഗി​ക്കുന്ന ഈ സരണി​യോ​ടു ഞാൻ വിശ്വ​സ്‌ത​നാ​ണോ?’

അതി​വേഗം മുന്നേ​റുന്ന യഹോ​വ​യു​ടെ രഥം!

10. യഹസ്‌കേ​ലി​ന്‍റെ പുസ്‌ത​ക​ത്തിൽ യഹോ​വ​യു​ടെ സംഘട​ന​യു​ടെ സ്വർഗീ​യ​ഭാ​ഗത്തെ എങ്ങനെ​യാ​ണു വർണി​ച്ചി​രി​ക്കു​ന്നത്‌?

10 യഹോ​വ​യു​ടെ സംഘട​ന​യു​ടെ സ്വർഗീ​യ​ഭാ​ഗ​ത്തെ​ക്കു​റിച്ച് ദൈവ​വ​ചനം പല കാര്യങ്ങൾ നമുക്കു പറഞ്ഞു​ത​രു​ന്നുണ്ട്. ഉദാഹ​ര​ണ​ത്തിന്‌, യഹസ്‌കേൽ പ്രവാ​ച​കന്‌ ഒരു ദർശനം ലഭിച്ചു. അതിൽ ദൈവ​ത്തി​ന്‍റെ സംഘട​ന​യു​ടെ സ്വർഗീ​യ​ഭാ​ഗം ഒരു സ്വർഗീ​യ​ര​ഥ​ത്താൽ പ്രതി​നി​ധീ​ക​രി​ച്ചി​രി​ക്കു​ന്നത്‌ യഹസ്‌കേൽ കണ്ടു. (യഹ. 1:4-28) യഹോ​വ​യാണ്‌ ഈ രഥത്തെ നിയ​ന്ത്രി​ക്കു​ന്നത്‌. ദൈവാ​ത്മാവ്‌ പ്രേരി​പ്പി​ക്കുന്ന എല്ലായി​ട​ങ്ങ​ളി​ലേ​ക്കും അതു പോകു​ന്നു. യഹോ​വ​യു​ടെ സംഘട​ന​യു​ടെ സ്വർഗീ​യ​ഭാ​ഗം അതിന്‍റെ ഭൗമി​ക​ഭാ​ഗത്തെ സ്വാധീ​നി​ക്കു​ന്നുണ്ട്. നിശ്ചയ​മാ​യും ആ രഥം മുന്നേ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. കഴിഞ്ഞ പത്തു വർഷത്തി​നു​ള്ളിൽ ഉണ്ടായി​രി​ക്കുന്ന സംഘട​നാ​പ​ര​മായ മാറ്റങ്ങ​ളെ​ക്കു​റിച്ച് ഒന്നു ചിന്തി​ക്കുക. യഹോ​വ​യാണ്‌ ഈ മാറ്റങ്ങ​ളു​ടെ​യെ​ല്ലാം പിന്നിൽ എന്നതു മനസ്സിൽപ്പി​ടി​ക്കുക. ക്രിസ്‌തു​വും വിശു​ദ്ധ​ദൂ​ത​ന്മാ​രും ഈ ദുഷ്ട​ലോ​കത്തെ നശിപ്പി​ക്കാൻ ഒരുങ്ങി​യി​രി​ക്കു​ക​യാണ്‌. ഈ സമയത്ത്‌, യഹോവ ഭരിക്കുന്ന വിധമാ​ണു ശരി​യെന്നു തെളി​യി​ക്കാ​നും യഹോ​വ​യു​ടെ നാമം വിശു​ദ്ധീ​ക​രി​ക്കാ​നും ഈ രഥം അതി​വേഗം മുന്നേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

മടുപ്പില്ലാതെ ജോലി ചെയ്യുന്ന നിർമാണ സന്നദ്ധസേവകരോടു നമ്മൾ നന്ദിയുള്ളവരല്ലേ? (11-‍ാ‍ം ഖണ്ഡിക കാണുക)

11, 12. യഹോ​വ​യു​ടെ സംഘടന കൈവ​രി​ച്ചി​രി​ക്കുന്ന ചില കാര്യങ്ങൾ ഏതൊ​ക്കെ​യാണ്‌?

11 ഈ അന്ത്യകാ​ലത്ത്‌ ദൈവ​ത്തി​ന്‍റെ സംഘട​ന​യു​ടെ ഭൗമി​ക​ഭാ​ഗം കൈവ​രി​ച്ചി​രി​ക്കുന്ന നേട്ടങ്ങ​ളെ​ക്കു​റിച്ച് ഒന്നു ചിന്തി​ക്കുക. നിർമാ​ണ​പ്ര​വർത്തനം: അമേരി​ക്ക​യി​ലെ ന്യൂ​യോർക്കി​ലുള്ള വാർവി​ക്കിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പുതിയ കാര്യാ​ലയം പണിയു​ന്ന​തി​നു നൂറു​ക​ണ​ക്കിന്‌ ആളുക​ളാ​ണു തിരക്കിട്ട് പ്രവർത്തി​ക്കു​ന്നത്‌. ലോക​വ്യാ​പക ഡിസൈൻ/നിർമാണ ഡിപ്പാർട്ടു​മെ​ന്‍റി​ന്‍റെ കീഴിൽ ആയിര​ക്ക​ണ​ക്കി​നു സ്വമേ​ധാ​സേ​വ​ക​രാ​ണു പുതിയ രാജ്യ​ഹാ​ളു​കൾ പണിയാ​നും ബ്രാഞ്ച് കെട്ടി​ടങ്ങൾ വികസി​പ്പി​ക്കാ​നും ആയി കഠിനാ​ധ്വാ​നം ചെയ്യു​ന്നത്‌. ആ നിർമാ​ണ​പ​രി​പാ​ടി​ക​ളിൽ വിശ്ര​മ​മി​ല്ലാ​തെ ജോലി ചെയ്യുന്ന മനസ്സൊ​രു​ക്ക​മുള്ള സ്വമേ​ധാ​സേ​വ​ക​രോ​ടു നമ്മൾ നന്ദിയു​ള്ള​വ​രല്ലേ? ഓർക്കുക: താഴ്‌മ​യോ​ടെ, വിശ്വ​സ്‌ത​മാ​യി ഈ നിർമാ​ണ​പ​ദ്ധ​തി​കളെ സാമ്പത്തി​ക​മാ​യി പിന്തു​ണ​യ്‌ക്കാൻ തങ്ങളാ​ലാ​കു​ന്നതു ചെയ്യുന്ന ഭൂമി​യി​ലെ​മ്പാ​ടു​മുള്ള രാജ്യ​പ്ര​ഘോ​ഷ​കരെ യഹോവ അനു​ഗ്ര​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.—ലൂക്കോ. 21:1-4.

12 വിദ്യാ​ഭ്യാ​സം: ദൈവി​ക​വി​ദ്യാ​ഭ്യാ​സം തരുന്ന വ്യത്യ​സ്‌ത​സ്‌കൂ​ളു​ക​ളെ​ക്കു​റിച്ച് ചിന്തി​ക്കുക. (യശ. 2:2, 3) നമുക്കു മുൻനി​ര​സേ​വ​ന​സ്‌കൂ​ളുണ്ട്, രാജ്യ​സു​വി​ശേ​ഷ​കർക്കുള്ള സ്‌കൂ​ളുണ്ട്, അതു​പോ​ലെ ഗിലെ​യാദ്‌ സ്‌കൂൾ, നവാഗ​ത​രായ ബെഥേ​ലം​ഗ​ങ്ങൾക്കുള്ള സ്‌കൂൾ, സർക്കിട്ട് മേൽവി​ചാ​ര​ക​ന്മാർക്കും ഭാര്യ​മാർക്കും ഉള്ള സ്‌കൂൾ, സഭാമൂ​പ്പ​ന്മാർക്കുള്ള സ്‌കൂൾ, രാജ്യ​ശു​ശ്രൂ​ഷാ​സ്‌കൂൾ, പിന്നെ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾക്കും ഭാര്യ​മാർക്കും ഉള്ള സ്‌കൂ​ളും. തീർച്ച​യാ​യും തന്‍റെ ജനത്തെ പഠിപ്പി​ക്കാൻ യഹോവ ഇഷ്ടപ്പെ​ടു​ന്നു. നൂറു കണക്കിനു ഭാഷക​ളിൽ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ലഭ്യമാ​യി​രി​ക്കുന്ന jw.org വെബ്‌​സൈ​റ്റി​ലൂ​ടെ​യും ബൈബിൾവി​ദ്യാ​ഭ്യാ​സം നൽകുന്നു. കുട്ടി​കൾക്കും കുടും​ബ​ങ്ങൾക്കും വേണ്ടി​യുള്ള പ്രത്യേ​ക​ഭാ​ഗങ്ങൾ ഈ സൈറ്റി​ലുണ്ട്. അതു​പോ​ലെ വാർത്തകൾ ലഭ്യമാ​യി​രി​ക്കുന്ന ഒരു ഭാഗവു​മുണ്ട്. നിങ്ങളു​ടെ ശുശ്രൂ​ഷ​യി​ലും കുടും​ബാ​രാ​ധ​ന​യി​ലും നിങ്ങൾ jw.org ഉപയോ​ഗി​ക്കു​ന്നു​ണ്ടോ?

യഹോ​വ​യോ​ടു വിശ്വ​സ്‌തത കാണി​ക്കുക, സംഘട​നയെ പിന്തു​ണ​യ്‌ക്കു​ക

13. യഹോ​വ​യു​ടെ വിശ്വ​സ്‌ത​രായ ആരാധ​കർക്ക് എന്ത് ഉത്തരവാ​ദി​ത്വ​മാ​ണു​ള്ളത്‌?

13 യഹോ​വ​യു​ടെ സംഘട​ന​യു​ടെ ഭാഗമാ​യി​രി​ക്കു​ന്നത്‌ എത്ര വലിയ പദവി​യാണ്‌! യഹോവ ആവശ്യ​പ്പെ​ടുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും നിലവാ​ര​ങ്ങ​ളെ​ക്കു​റി​ച്ചും നമ്മൾ അറിഞ്ഞി​രി​ക്കു​ന്ന​തി​നാൽ, ശരി ചെയ്യാ​നും യഹോ​വ​യു​ടെ പരമാ​ധി​കാ​രം ഉയർത്തി​പ്പി​ടി​ക്കാ​നും ഉള്ള ഉത്തരവാ​ദി​ത്വം നമുക്കുണ്ട്. ഈ ലോകം ധാർമി​ക​മാ​യി കൂടുതൽ മോശ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അതിനാൽ, യഹോ​വയെ അനുക​രി​ച്ചു​കൊണ്ട് നമ്മളും ‘ദോഷത്തെ വെറു​ക്കണം.’ (സങ്കീ. 97:10) “തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും” പറയുന്ന ഭക്തിയി​ല്ലാത്ത ആളുക​ളോ​ടു നമ്മൾ ഒരിക്ക​ലും ചേരു​ക​യില്ല. (യശ. 5:20) ദൈവത്തെ പ്രസാ​ദി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ന്ന​തി​നാൽ നമ്മൾ ശാരീ​രി​ക​മാ​യും ആത്മീയ​മാ​യും ധാർമി​ക​മാ​യും ശുദ്ധരാ​യി​രി​ക്കാൻ കഠിന​ശ്രമം ചെയ്യുന്നു. (1 കൊരി. 6:9-11) നമ്മൾ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നു; യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ക്കു​ന്നു. ദൈവ​ത്തി​ന്‍റെ വില​യേ​റിയ പുസ്‌ത​ക​ത്തിൽ പറഞ്ഞി​രി​ക്കുന്ന നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ച്ചു​കൊണ്ട് ദൈവ​ത്തോ​ടുള്ള വിശ്വ​സ്‌തത കാണി​ക്കാൻ നമ്മൾ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു. വീട്ടി​ലാ​യാ​ലും സഭയി​ലാ​യാ​ലും ജോലി​സ്ഥ​ല​ത്താ​യാ​ലും സ്‌കൂ​ളി​ലാ​യാ​ലും ഈ നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കാൻ നമ്മൾ എല്ലാ ശ്രമവും ചെയ്യുന്നു. (സദൃ. 15:3) ദൈവ​ത്തോ​ടുള്ള വിശ്വ​സ്‌തത കാണി​ക്കാൻ കഴിയുന്ന കൂടു​ത​ലായ വിധങ്ങ​ളെ​ക്കു​റിച്ച് നമുക്ക് ഇനി ചിന്തി​ക്കാം.

14. ക്രിസ്‌തീ​യ​മാ​താ​പി​താ​ക്കൾക്കു ദൈവ​ത്തോട്‌ എങ്ങനെ വിശ്വ​സ്‌തത കാണി​ക്കാ​നാ​കും?

14 കുട്ടി​കളെ വളർത്തു​മ്പോൾ: ദൈവ​ത്തി​ന്‍റെ വചനത്തി​നു ചേർച്ച​യിൽ കുട്ടി​കളെ പരിശീ​ലി​പ്പി​ച്ചു​കൊണ്ട് ക്രിസ്‌തീ​യ​മാ​താ​പി​താ​ക്കൾ യഹോ​വ​യോ​ടുള്ള വിശ്വ​സ്‌തത കാണി​ക്കു​ന്നു. ദൈവ​ഭ​ക്തി​യുള്ള മാതാ​പി​താ​ക്കൾ ഇക്കാര്യ​ത്തിൽ നാട്ടു​ന​ട​പ്പു​കൾ തങ്ങളെ സ്വാധീ​നി​ക്കാൻ അനുവ​ദി​ക്കില്ല. ഒരു ക്രിസ്‌തീ​യ​ഭ​വ​ന​ത്തിൽ ഈ ലോക​ത്തി​ന്‍റെ ആത്മാവി​നെ നമ്മൾ അനുവ​ദി​ക്കു​ക​യില്ല. (എഫെ. 2:2) സ്‌നാ​ന​മേറ്റ ഒരു പിതാവ്‌ കുട്ടി​കളെ പഠിപ്പി​ക്കുന്ന കാര്യ​ത്തിൽ ‘എന്‍റെ രാജ്യത്ത്‌ സ്‌ത്രീ​ക​ളാ​ണു കുട്ടി​കളെ പഠിപ്പി​ക്കു​ന്നത്‌’ എന്ന് ഒരിക്ക​ലും ചിന്തി​ക്കില്ല. ഇതി​നെ​ക്കു​റി​ച്ചുള്ള ബൈബി​ളി​ന്‍റെ വീക്ഷണം വ്യക്തമാണ്‌. അത്‌ ഇങ്ങനെ പറയുന്നു: ‘പിതാ​ക്ക​ന്മാ​രേ, നിങ്ങളു​ടെ മക്കളെ യഹോ​വ​യു​ടെ ശിക്ഷണ​ത്തി​ലും അവന്‍റെ ചിന്തകൾക്ക് അനുസൃ​ത​മാ​യും വളർത്തി​ക്കൊ​ണ്ടു​വ​രുക.’ (എഫെ. 6:4) ദൈവ​ഭ​യ​മുള്ള അച്ഛനമ്മ​മാർ അവരുടെ കുട്ടികൾ ശമു​വേ​ലി​നെ​പ്പോ​ലെ​യാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നു. കാരണം ചെറു​പ്പം​മു​തൽ യഹോവ ശമു​വേ​ലി​ന്‍റെ​കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.—1 ശമു. 3:19.

15. പ്രധാ​ന​പ്പെട്ട തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​മ്പോൾ യഹോ​വ​യോ​ടുള്ള വിശ്വ​സ്‌തത എങ്ങനെ കാണി​ക്കാം?

15 തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​മ്പോൾ: പ്രധാ​ന​പ്പെട്ട കാര്യ​ങ്ങ​ളിൽ തീരു​മാ​ന​മെ​ടു​ക്കു​മ്പോൾ ദൈവ​ത്തി​ന്‍റെ വചനത്തി​ന്‍റെ​യും സംഘട​ന​യു​ടെ​യും സഹായം തേടി​ക്കൊണ്ട് നമുക്കു ദൈവ​ത്തോ​ടുള്ള വിശ്വ​സ്‌തത കാണി​ക്കാ​നാ​കും. അതിന്‍റെ പ്രാധാ​ന്യം മനസ്സി​ലാ​ക്കാൻ അനേകം മാതാ​പി​താ​ക്ക​ളെ​യും ബാധി​ക്കുന്ന ഒരു കാര്യം നോക്കാം. മറ്റു രാജ്യ​ങ്ങ​ളി​ലേക്കു കുടി​യേ​റി​പ്പാർക്കു​ന്നവർ സാധാരണ ചെയ്യുന്ന ഒരു കാര്യ​മാ​ണു കുഞ്ഞു​ങ്ങളെ നോക്കാ​നാ​യി സ്വന്തം രാജ്യത്തെ ബന്ധുക്കളെ ഏൽപ്പി​ക്കു​ക​യെ​ന്നത്‌. അങ്ങനെ​യാ​കു​മ്പോൾ മാതാ​പി​താ​ക്കൾക്കു മറുനാ​ട്ടിൽത്തന്നെ ജോലി ചെയ്‌ത്‌ പണമു​ണ്ടാ​ക്കാൻ കഴിയും. ഇത്‌ ഒരു വ്യക്തി​പ​ര​മായ തീരു​മാ​ന​മാ​ണെ​ന്നതു ശരിതന്നെ. പക്ഷേ നമ്മൾ ഒരു കാര്യം ഓർക്കണം: നമ്മൾ എടുക്കുന്ന തീരു​മാ​ന​ങ്ങൾക്കു ദൈവ​ത്തോ​ടു കണക്കു ബോധി​പ്പി​ക്കേ​ണ്ടി​വ​രും. (റോമർ 14:12 വായി​ക്കുക.) ബൈബിൾ പറയു​ന്നത്‌ എന്താ​ണെന്നു നോക്കാ​തെ കുടും​ബ​ത്തോ​ടും വരുമാ​ന​മു​ണ്ടാ​ക്കു​ന്ന​തി​നോ​ടും ബന്ധപ്പെട്ട തീരു​മാ​ന​മെ​ടു​ക്കു​ന്നതു ബുദ്ധി​യാ​യി​രി​ക്കു​മോ? ഒരിക്ക​ലു​മല്ല! നമുക്കു സ്വന്തം കാലടി​കളെ നയിക്കാ​നുള്ള പ്രാപ്‌തി​യില്ല. നമ്മുടെ സ്വർഗീ​യ​പി​താ​വി​ന്‍റെ സഹായം കൂടിയേ തീരൂ.—യിരെ. 10:23.

16. കുഞ്ഞ് ഉണ്ടായ​പ്പോൾ ഒരു അമ്മ എന്തു തീരു​മാ​നം എടുത്തു, ശരിയായ തീരു​മാ​ന​മെ​ടു​ക്കാൻ ആ അമ്മയെ എന്താണു സഹായി​ച്ചത്‌?

16 ഒരു വിദേ​ശ​രാ​ജ്യ​ത്താ​യി​രുന്ന സമയത്ത്‌ ഒരു സ്‌ത്രീക്ക് ഒരു ആൺകുഞ്ഞു ജനിച്ചു. ആ കുഞ്ഞിനെ വളർത്തു​ന്ന​തി​നു നാട്ടിൽ മുത്തശ്ശ​ന്‍റെ​യും മുത്തശ്ശി​യു​ടെ​യും അടു​ത്തേക്ക് അയയ്‌ക്കാൻ തീരു​മാ​നി​ച്ചു. ആ സമയത്ത്‌ ആ സ്‌ത്രീ ഒരു യഹോ​വ​യു​ടെ സാക്ഷി​യോ​ടൊത്ത്‌ ബൈബിൾ പഠിക്കാ​നും നല്ല പുരോ​ഗതി വരുത്താ​നും തുടങ്ങി. കുട്ടിയെ യഹോ​വയെ ആരാധി​ക്കുന്ന ഒരാളാ​യി വളർത്തി​ക്കൊ​ണ്ടു​വ​രാ​നുള്ള ദൈവ​ദ​ത്ത​മായ ഉത്തരവാ​ദി​ത്വം തനിക്കു​ണ്ടെന്ന് ആ അമ്മ മനസ്സി​ലാ​ക്കി. (സങ്കീ. 127:3; സദൃ. 22:6) തിരു​വെ​ഴു​ത്തു​കൾ ആവശ്യ​പ്പെ​ടു​ന്ന​തു​പോ​ലെ ആ യുവതി തന്‍റെ ഉള്ളിലു​ള്ളതു മുഴുവൻ യഹോ​വ​യോ​ടു പറഞ്ഞു. (സങ്കീ. 62:7, 8) ബൈബിൾ പഠിപ്പി​ക്കുന്ന വ്യക്തി​യോ​ടും സഭയിലെ മറ്റുള്ള​വ​രോ​ടും സ്‌ത്രീ കുഞ്ഞിനെ വളർത്തു​ന്ന​തി​നെ​ക്കു​റിച്ച് സംസാ​രി​ച്ചു. കുഞ്ഞിനെ നാട്ടി​ലേക്ക് അയയ്‌ക്കാൻ ബന്ധുക്ക​ളും കൂട്ടു​കാ​രും കൂടെ​ക്കൂ​ടെ പറഞ്ഞെ​ങ്കി​ലും അതു ശരിയ​ല്ലെന്ന് ആ സ്‌ത്രീ മനസ്സി​ലാ​ക്കി. ഭാര്യ​യെ​യും കുഞ്ഞി​നെ​യും സഭ സഹായി​ക്കു​ന്നതു കണ്ട് സ്‌ത്രീ​യു​ടെ ഭർത്താ​വി​നു വലിയ മതിപ്പു തോന്നി. അദ്ദേഹം ബൈബിൾ പഠിക്കാൻ തീരു​മാ​നി​ച്ചു. ഭാര്യ​യോ​ടും കുട്ടി​യോ​ടും ഒപ്പം മീറ്റി​ങ്ങു​കൾക്കു വരാനും തുടങ്ങി. തന്‍റെ ഹൃദയ​സ്‌പർശി​യായ പ്രാർഥന യഹോവ കേട്ടെന്ന് ആ അമ്മയ്‌ക്കു തോന്നി​ക്കാ​ണു​മോ? ഒരു സംശയ​വു​മില്ല, അവർക്ക് അങ്ങനെ​തന്നെ തോന്നി.

17. ബൈബിൾപ​ഠനം നടത്തു​മ്പോൾ ചെയ്യേണ്ട കാര്യ​ങ്ങ​ളെ​ക്കു​റിച്ച് നമുക്ക് എന്തെല്ലാം നിർദേ​ശ​ങ്ങ​ളാ​ണു ലഭിച്ചി​രി​ക്കു​ന്നത്‌?

17 നിർദേ​ശങ്ങൾ അനുസ​രി​ക്കുന്ന കാര്യ​ത്തിൽ: ദൈവ​ത്തി​ന്‍റെ സംഘടന തരുന്ന മാർഗ​നിർദേ​ശങ്ങൾ അനുസ​രി​ക്കു​ന്ന​താ​ണു ദൈവ​ത്തോ​ടു വിശ്വ​സ്‌തത കാണി​ക്കാൻ കഴിയുന്ന മറ്റൊരു പ്രധാന വഴി. ഉദാഹ​ര​ണ​ത്തിന്‌, നമ്മൾ മറ്റുള്ള​വ​രോ​ടൊ​പ്പം ബൈബിൾപ​ഠനം നടത്തു​മ്പോൾ ചെയ്യേണ്ട കാര്യ​ങ്ങ​ളെ​ക്കു​റിച്ച് ലഭിച്ചി​രി​ക്കുന്ന നിർദേ​ശങ്ങൾ നോക്കാം. ഓരോ തവണയും ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌തകം ഉപയോ​ഗിച്ച് ബൈബിൾ പഠിപ്പി​ച്ച​തി​നു ശേഷം സംഘട​ന​യെ​ക്കു​റിച്ച് മനസ്സി​ലാ​ക്കു​ന്ന​തിന്‌ അൽപ്പസ​മ​യ​മെ​ടു​ക്ക​ണ​മെന്നു നമുക്കു നിർദേശം ലഭിച്ചി​ട്ടുണ്ട്. അതിനു​വേണ്ടി നമുക്കു രാജ്യ​ഹാ​ളിൽ എന്താണ്‌ നടക്കു​ന്നത്‌? എന്ന വീഡി​യോ​യും ഇന്ന് യഹോ​വ​യു​ടെ ഇഷ്ടം ചെയ്യു​ന്നത്‌ ആരാണ്‌? എന്ന ലഘുപ​ത്രി​ക​യും ഉപയോ​ഗി​ക്കാ​നാ​കും. അതു​പോ​ലെ പുരോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ഒരു വിദ്യാർഥി​യെ ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌തകം പഠിപ്പി​ച്ച​തി​നു ശേഷം ആ വ്യക്തി സ്‌നാ​ന​മേ​റ്റെ​ങ്കിൽപ്പോ​ലും “ദൈവ​സ്‌നേ​ഹ​ത്തിൽ നിങ്ങ​ളെ​ത്തന്നെ കാത്തു​കൊ​ള്ളു​വിൻ” എന്ന പുസ്‌തകം പഠിപ്പി​ക്കാൻ നമുക്കു നിർദേശം ലഭിച്ചി​ട്ടുണ്ട്. പുതിയ ശിഷ്യർ ‘വിശ്വാ​സ​ത്തിൽ സ്ഥിരചി​ത്ത​രാ​യി​രി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാണ്‌’ സംഘടന ഈ നിർദേശം തന്നിരി​ക്കു​ന്നത്‌. (കൊലോ. 2:7) യഹോ​വ​യു​ടെ സംഘടന തരുന്ന ഇത്തരം നിർദേ​ശങ്ങൾ നിങ്ങൾ അനുസ​രി​ക്കു​ന്നു​ണ്ടോ?

18, 19. യഹോ​വ​യ്‌ക്കു നന്ദി പറയാ​നുള്ള ചില കാരണങ്ങൾ ഏതെല്ലാം?

18 യഹോ​വ​യോ​ടു നന്ദി പറയാൻ നമുക്ക് എത്ര​യെത്ര കാരണ​ങ്ങ​ളാ​ണു​ള്ളത്‌! നമ്മുടെ ജീവനു നമ്മൾ ദൈവ​ത്തോ​ടു കടപ്പെ​ട്ടി​രി​ക്കു​ന്നു, ദൈവത്തെ കൂടാതെ നമുക്കു ചലിക്കാ​നോ നിലനിൽക്കാ​നോ കഴിയു​ക​യില്ല. (പ്രവൃ. 17:27, 28) അമൂല്യ​മായ ഒരു സമ്മാന​വും ദൈവം നമുക്കു നൽകി​യി​രി​ക്കു​ന്നു, ദൈവ​ത്തി​ന്‍റെ സ്വന്തം പുസ്‌ത​ക​മായ ബൈബിൾ. തെസ്സ​ലോ​നി​ക്യ​യി​ലെ ക്രിസ്‌ത്യാ​നി​കൾ ചെയ്‌ത​തു​പോ​ലെ നമ്മളും സന്തോ​ഷ​ത്തോ​ടെ അതു ദൈവ​ത്തി​ന്‍റെ സന്ദേശ​മാ​യി സ്വീക​രി​ക്കു​ന്നു.—1 തെസ്സ. 2:13.

19 ദൈവ​ത്തി​ന്‍റെ എഴുത​പ്പെട്ട വചനം നമ്മുടെ കൈയി​ലു​ള്ള​തു​കൊണ്ട് നമുക്ക് യഹോ​വ​യോട്‌ അടുക്കാൻ കഴിഞ്ഞി​രി​ക്കു​ന്നു, യഹോവ നമ്മളോ​ടും അടുത്തി​രി​ക്കു​ന്നു. (യാക്കോ. 4:8) യഹോ​വ​യു​ടെ സംഘട​ന​യു​ടെ ഭാഗമാ​യി​രി​ക്കാ​നുള്ള ശ്രേഷ്‌ഠ​മായ പദവി നമ്മുടെ സ്വർഗീ​യ​പി​താവ്‌ നമുക്കു നൽകി​യി​രി​ക്കു​ന്നു. ആ അനു​ഗ്ര​ഹ​ങ്ങൾക്കെ​ല്ലാം എത്ര നന്ദി പറഞ്ഞാ​ലും മതിയാ​വില്ല! സങ്കീർത്ത​ന​ക്കാ​രൻ ഇങ്ങനെ പാടി: “യഹോ​വെക്കു സ്‌തോ​ത്രം ചെയ്‌വിൻ; അവൻ നല്ലവന​ല്ലോ; അവന്‍റെ ദയ എന്നേക്കു​മു​ള്ളത്‌.” (സങ്കീ. 136:1) സങ്കീർത്തനം 136-ൽ “അവന്‍റെ ദയ എന്നേക്കു​മു​ള്ളത്‌” എന്ന് 26 തവണ ആവർത്തി​ച്ചി​രി​ക്കു​ന്നതു കാണാം. യഹോ​വ​യോ​ടും സംഘട​ന​യോ​ടും വിശ്വ​സ്‌ത​രാ​യി​രി​ക്കു​ന്നെ​ങ്കിൽ ആ ഹൃദയ​സ്‌പർശി​യായ വാക്കു​ക​ളു​ടെ സത്യത അനുഭ​വി​ച്ച​റി​ഞ്ഞു​കൊണ്ട് നമ്മൾ എന്നും എന്നേക്കും ജീവി​ച്ചി​രി​ക്കും!