വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​ത്തി​ന്‍റെ സ്വന്തം പുസ്‌ത​ക​ത്തി​നു ചേർച്ച​യിൽ സംഘടി​തർ

ദൈവ​ത്തി​ന്‍റെ സ്വന്തം പുസ്‌ത​ക​ത്തി​നു ചേർച്ച​യിൽ സംഘടി​തർ

“ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേ​ക​ത്താൽ അവൻ ആകാശത്തെ ഉറപ്പിച്ചു.”—സദൃ. 3:19.

ഗീതം: 105, 107

1, 2. (എ) ദൈവ​ത്തിന്‌ ഒരു സംഘട​ന​യു​ണ്ടെന്നു പറയു​മ്പോൾ പലരു​ടെ​യും പ്രതി​ക​രണം എന്താണ്‌? (ബി) ഈ ലേഖന​ത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

ദൈവ​ത്തിന്‌ ഒരു സംഘട​ന​യു​ണ്ടോ? ചിലർ ഇങ്ങനെ പറഞ്ഞേ​ക്കാം: “നിങ്ങളെ നയിക്കാൻ ഒരു സംഘട​ന​യു​ടെ ആവശ്യ​മൊ​ന്നു​മില്ല. ദൈവ​വു​മാ​യുള്ള വ്യക്തി​പ​ര​മായ ഒരു ബന്ധം മാത്രം മതി.” അതു ശരിയാ​ണോ? തെളി​വു​കൾ എന്താണു കാണി​ക്കു​ന്നത്‌?

2 ഈ ലേഖന​ത്തിൽ ക്രമത്തി​ന്‍റെ ദൈവ​മായ യഹോവ അതുല്യ​നായ സംഘാ​ട​ക​നാ​ണെ​ന്ന​തി​ന്‍റെ തെളി​വു​കൾ നമ്മൾ ചർച്ച ചെയ്യും. യഹോ​വ​യു​ടെ സംഘട​ന​യിൽനിന്ന് കിട്ടുന്ന മാർഗ​നിർദേ​ശ​ങ്ങളെ എങ്ങനെ​യാ​ണു കാണേ​ണ്ട​തെ​ന്നും നമ്മൾ പഠിക്കും. (1 കൊരി. 14:33, 40) ഒന്നാം നൂറ്റാ​ണ്ടിൽ യഹോ​വ​യു​ടെ ജനം തിരു​വെ​ഴു​ത്തു​ക​ളി​ലെ മാർഗ​നിർദേശം പിൻപ​റ്റി​യ​തു​കൊണ്ട് അനേക ഇടങ്ങളിൽ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​തി​നു കഴിഞ്ഞു. അവരെ​പ്പോ​ലെ നമ്മളെ വഴിന​യി​ക്കു​ന്ന​തും ബൈബി​ളാണ്‌. സംഘടന തരുന്ന നിർദേ​ശ​ങ്ങ​ളും നമ്മൾ അനുസ​രി​ക്കു​ന്നു. അതിന്‍റെ ഫലമായി ലോക​മെ​മ്പാ​ടും സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാൻ നമുക്കു കഴിയു​ന്നു. അതു​പോ​ലെ, മുഴു​സ​ഭ​യു​ടെ​യും ശുദ്ധി​യും സമാധാ​ന​വും ഐക്യ​വും നമ്മൾ കാത്തു​സൂ​ക്ഷി​ക്കു​ക​യും ചെയ്യുന്നു.

യഹോവ—അതുല്യ​നായ സംഘാ​ട​കൻ

3. യഹോ​വ​യാണ്‌ അതുല്യ​നായ സംഘാ​ട​ക​നെന്നു നിങ്ങളെ ബോധ്യ​പ്പെ​ടു​ത്തു​ന്നത്‌ എന്ത്?

3 ദൈവം അതുല്യ​നായ സംഘാ​ട​ക​നാ​ണെന്നു ദൈവ​ത്തി​ന്‍റെ സൃഷ്ടികൾ തെളി​യി​ക്കു​ന്നു. ബൈബിൾ പറയുന്നു: “ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേ​ക​ത്താൽ അവൻ ആകാശത്തെ ഉറപ്പിച്ചു.” (സദൃ. 3:19) ദൈവ​ത്തി​ന്‍റെ ‘വഴിക​ളു​ടെ അറ്റങ്ങൾ’ മാത്രമേ നമുക്ക് അറിയൂ. അതെ, “നാം അവനെ​ക്കു​റി​ച്ചു ഒരു മന്ദസ്വ​രമേ കേട്ടി​ട്ടു​ള്ളു.” (ഇയ്യോ. 26:14) എങ്കിലും ഗ്രഹങ്ങ​ളെ​യും നക്ഷത്ര​ങ്ങ​ളെ​യും നക്ഷത്രസമൂഹ​ങ്ങ​ളെ​യും കുറിച്ച് നമുക്കുള്ള പരിമി​ത​മായ അറിവിൽനിന്ന് നമുക്കു പറയാ​നാ​കും, ഈ ആകാശ​ഗോ​ള​ങ്ങ​ളെ​ല്ലാം അത്ഭുത​ക​ര​മായ വിധത്തിൽ ക്രമീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണെന്ന്. (സങ്കീ. 8:3, 4) ഓരോ നക്ഷത്രസമൂഹ​ത്തി​ലും കോടി​ക്ക​ണ​ക്കി​നു നക്ഷത്ര​ങ്ങ​ളുണ്ട്. അവയെ​ല്ലാം ക്രമീ​കൃ​ത​മായ വിധത്തിൽ ശൂന്യാ​കാ​ശ​ത്തി​ലൂ​ടെ സഞ്ചരി​ക്കു​ന്നു. നമ്മുടെ സൗരയൂ​ഥ​ത്തി​ലെ ഗ്രഹങ്ങൾ ഭ്രമണ​പ​ഥ​ങ്ങ​ളി​ലൂ​ടെ സൂര്യനു ചുറ്റും സഞ്ചരി​ക്കു​ന്നതു കണ്ടാൽ അവ താഴ്‌മ​യോ​ടെ ഗതാഗ​ത​നി​യ​മങ്ങൾ അനുസ​രിച്ച് നീങ്ങു​ക​യാ​ണെന്നു തോന്നി​പ്പോ​കും! പ്രപഞ്ച​ത്തി​ലെ അത്ഭുത​ക​ര​മായ ക്രമവും ചിട്ടയും കാണു​മ്പോൾ ‘ജ്ഞാന​ത്തോ​ടെ ആകാശ​ങ്ങ​ളും’ ഭൂമി​യും ഉണ്ടാക്കി​യ​വ​നായ യഹോ​വ​യാ​ണു നമ്മുടെ സ്‌തു​തി​ക്കും ഭക്തിക്കും ആരാധ​ന​യ്‌ക്കും അർഹ​നെന്നു നമുക്കു ബോധ്യ​മാ​കും.—സങ്കീ. 136:1, 5-9.

4. അനേകം ചോദ്യ​ങ്ങൾക്ക് ഉത്തരം നൽകാൻ ശാസ്‌ത്ര​ത്തി​നു കഴിയാ​ത്തത്‌ എന്തു​കൊണ്ട്?

4 പ്രപഞ്ച​ത്തെ​ക്കു​റി​ച്ചും ഭൂമി എന്ന നമ്മുടെ ഭവന​ത്തെ​ക്കു​റി​ച്ചും ശാസ്‌ത്രം നമ്മളെ പല കാര്യ​ങ്ങ​ളും പഠിപ്പി​ച്ചി​രി​ക്കു​ന്നു. ആ അറിവ്‌ ജീവി​ത​ത്തി​ന്‍റെ വ്യത്യ​സ്‌ത​വ​ശ​ങ്ങ​ളിൽ പ്രയോ​ജനം ചെയ്‌തി​ട്ടുണ്ട്. പക്ഷേ ശാസ്‌ത്ര​ത്തിന്‌ ഉത്തരം തരാനാ​കാത്ത പല ചോദ്യ​ങ്ങ​ളു​മുണ്ട്. ഉദാഹ​ര​ണ​ത്തിന്‌, പ്രപഞ്ചം എങ്ങനെ​യാണ്‌ അസ്‌തി​ത്വ​ത്തിൽ വന്നതെ​ന്നോ മനുഷ്യ​രും മൃഗങ്ങ​ളും സസ്യജാ​ല​ങ്ങ​ളും എന്തു​കൊ​ണ്ടാണ്‌ ഈ ഭൂമി​യിൽ സ്ഥിതി​ചെ​യ്യു​ന്ന​തെ​ന്നോ ജ്യോ​തി​ശാ​സ്‌ത്ര​ജ്ഞ​ന്മാർക്കു കൃത്യ​മാ​യി പറയാ​നാ​കു​ന്നില്ല. കൂടാതെ, മനുഷ്യർക്ക് എന്നേക്കും ജീവി​ക്കാ​നുള്ള ശക്തമായ ആഗ്രഹ​മു​ള്ളത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും ഭൂരി​പക്ഷം ആളുകൾക്കും അറിയില്ല. (സഭാ. 3:11) പ്രധാ​ന​പ്പെട്ട ഇത്തരം ചോദ്യ​ങ്ങൾക്ക് അനേകർക്കും ഉത്തരമി​ല്ലാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌? അതിന്‍റെ ഒരു കാരണം ശാസ്‌ത്ര​ജ്ഞ​ന്മാ​രും മറ്റുള്ള​വ​രും ദൈവ​മി​ല്ലെന്നു പറഞ്ഞു​കൊണ്ട് പരിണാ​മത്തെ ഉന്നമി​പ്പി​ക്കു​ന്ന​താണ്‌. എന്നാൽ അനേക​രു​ടെ ഹൃദയ​ങ്ങളെ ഭാര​പ്പെ​ടു​ത്തുന്ന ചോദ്യ​ങ്ങൾക്ക് യഹോവ തന്‍റെ പുസ്‌ത​ക​ത്തി​ലൂ​ടെ ഉത്തരം നൽകുന്നു.

5. ഏതൊക്കെ വിധങ്ങ​ളി​ലാ​ണു നമ്മൾ പ്രകൃ​തി​നി​യ​മ​ങ്ങളെ ആശ്രയി​ക്കു​ന്നത്‌?

5 പ്രകൃ​തി​യിൽ യഹോവ സ്ഥാപി​ച്ചി​രി​ക്കുന്ന മാറ്റമി​ല്ലാ​ത്ത​തും വിശ്വ​സ​നീ​യ​വും ആയ നിയമ​ങ്ങളെ ആശ്രയി​ച്ചാ​ണു നമ്മൾ ജീവി​ക്കു​ന്നത്‌. ഇലക്‌ട്രീ​ഷ്യ​ന്മാർ, പ്ലമ്പർമാർ, എൻജി​നീ​യർമാർ, പൈല​റ്റു​മാർ, ശസ്‌ത്ര​ക്രി​യാ​വി​ദ​ഗ്‌ധർ ഇവരെ​ല്ലാം ഈ നിയമ​ങ്ങളെ ആശ്രയി​ച്ചാണ്‌ അവരുടെ ജോലി ചെയ്യു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, മനുഷ്യ​ശ​രീ​ര​ത്തി​ന്‍റെ ഘടന ഒരേ വിധത്തി​ലാണ്‌ എന്നതിന്‍റെ അടിസ്ഥാ​ന​ത്തി​ലാ​ണു ശസ്‌ത്ര​ക്രി​യാ​വി​ദ​ഗ്‌ധർ കാര്യങ്ങൾ ചെയ്യു​ന്നത്‌. ഒരു ശസ്‌ത്ര​ക്രി​യാ​വി​ദ​ഗ്‌ധനു രോഗി​യു​ടെ ഹൃദയം എവി​ടെ​യാ​ണെന്ന് അന്വേ​ഷിച്ച് കണ്ടുപി​ടി​ക്കേണ്ട ആവശ്യ​മില്ല. നമ്മൾ എല്ലാവ​രും പ്രകൃ​തി​നി​യ​മ​ങ്ങളെ ആദരി​ക്കു​ന്ന​വ​രാണ്‌. ഗുരു​ത്വാ​കർഷ​ണ​നി​യ​മത്തെ ധിക്കരി​ക്കുന്ന ഒരാൾക്ക് എന്തു സംഭവി​ക്കു​മെന്ന് ഒന്ന് ആലോ​ചി​ച്ചു​നോ​ക്കൂ!

ദൈവ​ത്താൽ സംഘടി​തർ

6. യഹോ​വ​യു​ടെ ആരാധകർ സംഘടി​ത​രാ​യി​രി​ക്കു​മെന്നു നമ്മൾ പ്രതീ​ക്ഷി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

6 അടുക്കി​ന്‍റെ​യും ചിട്ടയു​ടെ​യും കാര്യ​ത്തിൽ പ്രപഞ്ചം ഒരു അത്ഭുത​മാണ്‌. അതു​കൊണ്ട്, തന്‍റെ ആരാധ​ക​രും സുസം​ഘ​ടി​ത​രാ​യി​രി​ക്കാൻ യഹോവ ആഗ്രഹി​ക്കു​മെ​ന്ന​തിൽ സംശയ​മില്ല. അതിനാ​യുള്ള മാർഗ​നിർദേ​ശങ്ങൾ ദൈവം ബൈബി​ളി​ലൂ​ടെ നമുക്കു തന്നിരി​ക്കു​ന്നു. ബൈബി​ളി​ലൂ​ടെ​യും ദൈവ​ത്തി​ന്‍റെ സംഘട​ന​യി​ലൂ​ടെ​യും ഉള്ള നിർദേ​ശങ്ങൾ പാലി​ക്കാ​തെ​യുള്ള ജീവിതം അസന്തു​ഷ്ടി​യി​ലും കഷ്ടപ്പാ​ടി​ലും മാത്രമേ അവസാ​നി​ക്കൂ.

7. ബൈബിൾ ചിട്ടയും ക്രമവും ഉള്ള ഒരു പുസ്‌ത​ക​മാ​ണെന്ന് എന്തു കാണി​ക്കു​ന്നു?

7 പരസ്‌പ​ര​ബ​ന്ധ​മി​ല്ലാത്ത ഏതാനും ചില ജൂതകൃ​തി​ക​ളു​ടെ​യും ക്രിസ്‌തീയ എഴുത്തു​ക​ളു​ടെ​യും വെറും ശേഖരമല്ല ബൈബിൾ. പകരം ദൈവം എഴുതിച്ച അത്ഭുത​ക​ര​മായ ഒരു കൃതി​യാണ്‌—നല്ല ക്രമത്തി​ലും ചിട്ടയി​ലും തയ്യാറാ​ക്കിയ ഒരു പുസ്‌തകം. ബൈബി​ളി​ലെ ഓരോ പുസ്‌ത​ക​വും പരസ്‌പരം ബന്ധമു​ള്ള​താണ്‌. ഉൽപത്തി മുതൽ വെളി​പാട്‌ വരെയുള്ള പുസ്‌ത​ക​ങ്ങ​ളിൽ ഒരു മുഖ്യ​വി​ഷയം നെയ്‌തു​വെ​ച്ചി​രി​ക്കു​ന്നതു കാണാം. ‘വാഗ്‌ദ​ത്ത​സ​ന്ത​തി​യായ’ ക്രിസ്‌തു​വി​ന്‍റെ കീഴിലെ ദൈവ​രാ​ജ്യ​ത്തി​ലൂ​ടെ യഹോ​വ​യു​ടെ ഭരണവി​ധ​മാ​ണു ശരി​യെന്നു തെളി​യി​ക്കു​ക​യും ഭൂമി​യെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യം പൂർത്തീ​ക​രി​ക്കു​ക​യും ചെയ്യുക എന്നതാണ്‌ ഈ വിഷയം.—ഉൽപത്തി 3:15; മത്തായി 6:10; വെളി​പാട്‌ 11:15 വായി​ക്കുക.

8. ഇസ്രാ​യേ​ല്യർ സുസം​ഘ​ടി​ത​രാ​യി​രു​ന്നെന്നു നമുക്കു പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്?

8 ഒരു സംഘടി​ത​ജ​ന​ത​യു​ടെ നല്ല മാതൃ​ക​യാ​ണു പുരാ​ത​ന​കാ​ലത്തെ ഇസ്രാ​യേൽ. ഉദാഹ​ര​ണ​ത്തിന്‌, മോശ​യു​ടെ നിയമ​ത്തിൻകീ​ഴിൽ “സമാഗ​മ​ന​കൂ​ടാ​ര​ത്തി​ന്‍റെ വാതി​ല്‌ക്കൽ സേവ ചെയ്‌തു​വന്ന” സ്‌ത്രീ​ക​ളു​ണ്ടാ​യി​രു​ന്നു. (പുറ. 38:8) അവർ “ഊഴമ​നു​സ​രി​ച്ചാണ്‌” അവിടെ സേവി​ച്ചി​രു​ന്ന​തെന്നു മറ്റൊരു ഭാഷാ​ന്തരം പറയുന്നു. ഇസ്രാ​യേ​ല്യർ സമാഗ​മ​ന​കൂ​ടാ​ര​വു​മാ​യി ഒരു സ്ഥലത്തു​നിന്ന് മറ്റൊരു സ്ഥലത്തേക്ക് അടു​ക്കോ​ടും ചിട്ട​യോ​ടും കൂടി​യാ​ണു നീങ്ങി​യി​രു​ന്നത്‌. പിന്നീട്‌ ആലയത്തി​ലെ നിയമി​ത​വേ​ലകൾ ചെയ്യാൻ ദാവീദ്‌ രാജാവ്‌ പുരോ​ഹി​ത​ന്മാ​രെ​യും ലേവ്യ​രെ​യും പ്രത്യേ​ക​കൂ​ട്ട​ങ്ങ​ളാ​യി സംഘടി​പ്പി​ച്ചു. (1 ദിന. 23:1-6; 24:1-3) യഹോ​വയെ അനുസ​രി​ച്ച​പ്പോൾ അവർക്കു സമാധാ​ന​വും ക്രമവും ഐക്യ​വും ഒക്കെ ആസ്വദി​ക്കാ​നാ​യി.—ആവ. 11:26, 27; 28:1-14.

9. ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌തീ​യസഭ സംഘടി​ത​മാ​യി​രു​ന്നെന്ന് എന്തു കാണി​ക്കു​ന്നു?

9 ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌തീ​യ​സ​ഭ​യും സംഘടി​ത​മാ​യി​രു​ന്നു. ഭരണസം​ഘ​ത്തി​ന്‍റെ വഴിന​ട​ത്തി​പ്പു സഭയ്‌ക്കു വളരെ പ്രയോ​ജനം ചെയ്‌തു. തുടക്ക​ത്തിൽ അപ്പോ​സ്‌ത​ല​ന്മാ​രാ​യി​രു​ന്നു ഭരണസം​ഘ​ത്തി​ലെ അംഗങ്ങൾ. (പ്രവൃ. 6:1-6) പിന്നീട്‌ മറ്റു ചില മൂപ്പന്മാ​രും ആ ഭരണസം​ഘ​ത്തി​ന്‍റെ ഭാഗമാ​യി. (പ്രവൃ. 15:6) ഒന്നാം നൂറ്റാ​ണ്ടി​ലെ ഭരണസം​ഘ​ത്തി​ലെ അംഗങ്ങ​ളും അവരോട്‌ അടുത്ത്‌ സഹവസി​ച്ചി​രുന്ന മറ്റുള്ള​വ​രും എഴുതിയ നിശ്വ​സ്‌ത​ലേ​ഖ​ന​ങ്ങ​ളിൽനിന്ന് സഹോ​ദ​ര​ങ്ങൾക്ക് ആവശ്യ​മായ ഉപദേ​ശ​ങ്ങ​ളും നിർദേ​ശ​ങ്ങ​ളും ലഭിച്ചു. (1 തിമൊ. 3:1-13; തീത്തോ. 1:5-9) ഭരണസം​ഘ​ത്തി​ന്‍റെ നിർദേ​ശങ്ങൾ അനുസ​രി​ച്ച​തു​വഴി സഭകൾക്ക് എങ്ങനെ​യാ​ണു പ്രയോ​ജനം ലഭിച്ചത്‌?

10. ഭരണസം​ഘ​ത്തി​ന്‍റെ തീരു​മാ​നങ്ങൾ സഭകൾ അനുസ​രി​ച്ച​പ്പോൾ എന്തായി​രു​ന്നു ഫലം? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

10 പ്രവൃ​ത്തി​കൾ 16:4, 5 വായി​ക്കുക. “യെരു​ശ​ലേ​മി​ലുള്ള അപ്പൊ​സ്‌ത​ല​ന്മാ​രും മൂപ്പന്മാ​രും കൈ​ക്കൊണ്ട തീർപ്പു​കൾ” ഭരണസം​ഘത്തെ പ്രതി​നി​ധീ​ക​രിച്ച സഹോ​ദ​രങ്ങൾ എല്ലായി​ട​ത്തും എത്തിച്ചു. ഈ നിർദേ​ശങ്ങൾ അനുസ​രി​ച്ച​പ്പോൾ “സഭകൾ വിശ്വാ​സ​ത്തിൽ ഉറച്ചു; അംഗസം​ഖ്യ ദിന​മ്പ്രതി വർധി​ക്കു​ക​യും ചെയ്‌തു.” ദൈവ​ത്തി​ന്‍റെ സംഘടന പറയുന്ന കാര്യങ്ങൾ അനുസ​രി​ക്കു​ന്ന​താ​ണു ജ്ഞാനം എന്ന് ഇതു നമ്മളെ പഠിപ്പി​ക്കു​ന്നി​ല്ലേ?

നിങ്ങൾ നിർദേ​ശങ്ങൾ അനുസ​രി​ക്കു​ന്നു​ണ്ടോ?

11. ദൈവ​ത്തി​ന്‍റെ സംഘട​ന​യിൽനിന്ന് നിർദേ​ശങ്ങൾ ലഭിക്കു​മ്പോൾ നിയമി​ത​പു​രു​ഷ​ന്മാർ ഏതു മനോ​ഭാ​വ​മാ​ണു പ്രകടി​പ്പി​ക്കേ​ണ്ടത്‌?

11 ഇന്നു ദൈവ​ത്തി​ന്‍റെ സംഘട​ന​യിൽനിന്ന് ഒരു നിർദേശം കിട്ടു​മ്പോൾ ബ്രാഞ്ച് കമ്മിറ്റി​യി​ലെ​യോ കൺട്രി കമ്മിറ്റി​യി​ലെ​യോ അംഗങ്ങ​ളും സർക്കിട്ട് മേൽവി​ചാ​ര​ക​ന്മാ​രും സഭാമൂ​പ്പ​ന്മാ​രും എന്തു ചെയ്യണം? അനുസ​ര​ണ​മു​ള്ള​വ​രാ​യി​രി​ക്കാ​നും കീഴട​ങ്ങി​യി​രി​ക്കാ​നും യഹോ​വ​യു​ടെ സ്വന്തം പുസ്‌തകം എല്ലാവ​രോ​ടും പറയുന്നു. (ആവ. 30:16; എബ്രാ. 13:7, 17) ധിക്കരി​ക്കു​ക​യും വിമർശി​ക്കു​ക​യും ചെയ്യു​ന്നതു ദൈവ​ത്തി​ന്‍റെ സംഘട​ന​യി​ലു​ള്ള​വർക്കു ചേർന്നതല്ല. കാരണം, അതു സഭയുടെ സ്‌നേ​ഹ​വും സമാധാ​ന​വും ഐക്യ​വും എല്ലാം തകർക്കും. ദിയൊ​ത്രെ​ഫേ​സി​നെ​പ്പോ​ലെ അനാദ​ര​വും അവിശ്വ​സ്‌ത​ത​യും കാണി​ക്കാൻ വിശ്വ​സ്‌ത​നായ ഒരു ക്രിസ്‌ത്യാ​നി​യും ആഗ്രഹി​ക്കു​ക​യില്ല. (3 യോഹ​ന്നാൻ 9, 10 വായി​ക്കുക.) അതു​കൊണ്ട് നമുക്കു നമ്മളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കാം: ‘സഭയിലെ എന്‍റെ സഹോ​ദ​ര​ങ്ങളെ ആത്മീയ​ത​യു​ള്ള​വ​രാ​യി നിൽക്കാൻ സഹായി​ക്കുന്ന വിധത്തി​ലാ​ണോ എന്‍റെ പ്രവർത്തനം? നേതൃ​ത്വ​മെ​ടു​ക്കുന്ന സഹോ​ദ​രങ്ങൾ തരുന്ന നിർദേ​ശങ്ങൾ ഞാൻ പെട്ടെ​ന്നു​തന്നെ അനുസ​രി​ക്കു​ക​യും അതിനെ പിന്തു​ണ​യ്‌ക്കു​ക​യും ചെയ്യു​ന്നു​ണ്ടോ?’

12. മൂപ്പന്മാ​രെ​യും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രെ​യും നിയമി​ക്കുന്ന രീതിക്ക് എന്തു മാറ്റമാ​ണു വന്നിരി​ക്കു​ന്നത്‌?

12 ഭരണസം​ഘം ഈയിടെ എടുത്ത ഒരു തീരു​മാ​ന​ത്തെ​ക്കു​റിച്ച് ചിന്തി​ക്കുക. മൂപ്പന്മാ​രെ​യും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രെ​യും നിയമി​ക്കുന്ന രീതി​യിൽ വരുത്തിയ മാറ്റം 2014 നവംബർ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്‍റെ “വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ” എന്ന ലേഖന​ത്തിൽ വന്നിരു​ന്നു. ഒന്നാം നൂറ്റാ​ണ്ടി​ലെ ഭരണസം​ഘം ഈ നിയമ​നങ്ങൾ നടത്താൻ സഞ്ചാര​മേൽവി​ചാ​ര​ക​ന്മാ​രെ​യാണ്‌ അധികാ​ര​പ്പെ​ടു​ത്തി​യി​രു​ന്ന​തെന്ന് ആ ലേഖന​ത്തിൽ പറഞ്ഞി​രു​ന്നു. ആ മാതൃ​ക​യ്‌ക്കു ചേർച്ച​യിൽ 2014 സെപ്‌റ്റം​ബർ 1 മുതൽ സർക്കിട്ട് മേൽവി​ചാ​ര​ക​ന്മാ​രാ​ണു മൂപ്പന്മാ​രെ​യും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രെ​യും നിയമി​ക്കു​ന്നത്‌. ശുപാർശ ചെയ്യ​പ്പെ​ടുന്ന സഹോ​ദ​ര​ന്മാ​രെ അടുത്ത്‌ അറിയാ​നും സാധി​ക്കു​ന്ന​പക്ഷം അവരു​ടെ​കൂ​ടെ വയൽസേ​വ​ന​ത്തി​നു പോകാ​നും സർക്കിട്ട് മേൽവി​ചാ​രകൻ ശ്രമി​ക്കും. ആ സഹോ​ദ​ര​ന്മാ​രു​ടെ കുടും​ബ​ത്തി​ന്‍റെ ആത്മീയ​നി​ല​യും അദ്ദേഹം നിരീ​ക്ഷി​ക്കും. (1 തിമൊ. 3:4, 5) മൂപ്പന്മാർക്കും ശുശ്രൂ​ഷാ​ദാ​സ​ന്മാർക്കും വേണ്ട തിരു​വെ​ഴു​ത്തു യോഗ്യ​ത​ക​ളെ​ക്കു​റിച്ച് മൂപ്പന്മാ​രു​ടെ സംഘവും സർക്കിട്ട് മേൽവി​ചാ​ര​ക​നും ശ്രദ്ധ​യോ​ടെ പരിഗ​ണി​ക്കും.—1 തിമൊ. 3:1-10, 12, 13; 1 പത്രോ. 5:1-3.

13. മൂപ്പന്മാർ തരുന്ന നിർദേ​ശ​ങ്ങളെ പിന്തു​ണ​യ്‌ക്കു​ന്നെന്നു നമുക്ക് എങ്ങനെ കാണി​ക്കാം?

13 ബൈബി​ളി​നെ ആധാര​മാ​ക്കി മൂപ്പന്മാർ തരുന്ന നിർദേ​ശങ്ങൾ നമ്മൾ അനുസ​രി​ക്കണം. ദൈവ​ത്തി​ന്‍റെ സംഘട​ന​യി​ലെ വിശ്വ​സ്‌ത​രായ ഈ ഇടയന്മാ​രെ വഴിന​യി​ക്കു​ന്നതു ദൈവ​ത്തി​ന്‍റെ പുസ്‌ത​ക​ത്തിൽ കാണുന്ന ‘ആരോ​ഗ്യ​ദാ​യ​ക​മായ വചനം’ ആണ്‌. (1 തിമൊ. 6:3, അടിക്കു​റിപ്പ്) സഭയിൽ ‘ക്രമം​കെട്ടു നടന്ന’ ചില​രെ​ക്കു​റി​ച്ചുള്ള പൗലോ​സി​ന്‍റെ ബുദ്ധി​യു​പ​ദേശം ഓർക്കുക. അത്തരക്കാർ “ഒരു ജോലി​യും ചെയ്യാതെ പരകാ​ര്യ​ങ്ങ​ളിൽ ഇടപെട്ട്” നടക്കു​ക​യാ​യി​രു​ന്നു. തെളി​വ​നു​സ​രിച്ച് അവരെ മൂപ്പന്മാർ ബുദ്ധി​യു​പ​ദേ​ശി​ച്ചു, പക്ഷേ മാറ്റം വരുത്താൻ അവർ മനസ്സു കാണി​ച്ചില്ല. അങ്ങനെ​യൊ​രു വ്യക്തി​യോ​ടു സഭ എങ്ങനെ ഇടപെ​ട​ണ​മാ​യി​രു​ന്നു? പൗലോ​സി​ന്‍റെ നിർദേശം ഇതായി​രു​ന്നു: അങ്ങനെ​യുള്ള ഒരാളെ “നിരീ​ക്ഷ​ണ​ത്തിൽ വെച്ചു​കൊ​ള്ളണം; . . . അവനു​മാ​യി ഒരു സംസർഗ​വും അരുത്‌.” എന്നാൽ അതിന്‌ അർഥം ആ വ്യക്തിയെ ശത്രു​വാ​യി കണക്കാ​ക്കണം എന്നായി​രു​ന്നില്ല. (2 തെസ്സ. 3:11-15) ദൈവ​ത്തി​ന്‍റെ നിലവാ​രങ്ങൾ അവഗണി​ക്കുന്ന ആളുകളെ ഇക്കാലത്തെ മൂപ്പന്മാ​രും സഹായി​ക്കാൻ ശ്രമി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, അവിശ്വാ​സി​യു​മാ​യി പ്രണയ​ബ​ന്ധ​ത്തിൽ ഏർപ്പെ​ടുന്ന ഒരാളു​ടെ കാര്യ​മെ​ടു​ക്കാം. (1 കൊരി. 7:39) അങ്ങനെ​യുള്ള ഒരു വ്യക്തി മാറ്റം വരുത്താൻ മനസ്സു കാണി​ക്കു​ന്നി​ല്ലെ​ങ്കിൽ അത്തര​മൊ​രു കാര്യം സഭയ്‌ക്ക് എങ്ങനെ ദുഷ്‌പേര്‌ വരുത്തു​മെന്നു വിശദീ​ക​രി​ച്ചു​കൊണ്ട് ഒരു പ്രസംഗം നടത്താൻ മൂപ്പന്മാർ തീരു​മാ​നി​ച്ചേ​ക്കാം. നിങ്ങളു​ടെ സഭയിൽ മൂപ്പന്മാർ അങ്ങനെ​യൊ​രു പ്രസംഗം നടത്തു​ന്നെ​ങ്കിൽ നിങ്ങൾ എങ്ങനെ പ്രതി​ക​രി​ക്കും? വ്യക്തി ആരാ​ണെന്നു നിങ്ങൾക്ക് അറിയാ​മെ​ങ്കിൽ അയാളു​മാ​യി അടുത്ത്‌ ഇടപഴ​കു​ന്നതു പരമാ​വധി കുറയ്‌ക്കി​ല്ലേ? അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ ആ വ്യക്തി​യു​ടെ പെരു​മാ​റ്റം അദ്ദേഹ​ത്തി​നു​തന്നെ ദോഷം ചെയ്യു​ന്ന​തും യഹോ​വ​യ്‌ക്കു പ്രസാ​ദ​മി​ല്ലാ​ത്ത​തും ആണെന്നു മനസ്സി​ലാ​ക്കാൻ നിങ്ങൾ സഹായി​ക്കു​ക​യാ​യി​രി​ക്കും. ആ വ്യക്തി തന്‍റെ മനോ​ഭാ​വ​ത്തിൽ മാറ്റം വരുത്തു​ക​യും ചെയ്‌തേ​ക്കാം. [1]

ശുദ്ധി​യും സമാധാ​ന​വും ഐക്യ​വും കാത്തു​സൂ​ക്ഷി​ക്കു​ക

14. സഭയുടെ ശുദ്ധി നിലനി​റു​ത്താൻ നമുക്ക് എന്തു ചെയ്യാ​നാ​കും?

14 ദൈവ​വ​ച​ന​ത്തി​ലെ നിർദേ​ശങ്ങൾ പിൻപ​റ്റി​ക്കൊണ്ട് സഭയുടെ ആത്മീയ​ശു​ദ്ധി കാത്തു​സൂ​ക്ഷി​ക്കു​ന്ന​തിൽ നമ്മുടെ പങ്കു നമുക്കു ചെയ്യാം. പുരാതന കൊരി​ന്തി​ലെ ഒരു സാഹച​ര്യം ഒന്നു ചിന്തി​ക്കുക: ആ നഗരത്തിൽ പ്രസം​ഗ​വേല ചെയ്യു​ന്ന​തി​നു പൗലോസ്‌ തന്നെത്തന്നെ ഉഴിഞ്ഞു​വെ​ച്ച​താണ്‌, അവിടു​ത്തെ ‘വിശു​ദ്ധ​ന്മാ​രെ’ പൗലോസ്‌ സ്‌നേ​ഹി​ച്ചു. (1 കൊരി. 1:1, 2) എന്നാൽ ആ സഭ വെച്ചു​പൊ​റു​പ്പിച്ച ലൈം​ഗിക അധാർമി​കത എന്ന പ്രശ്‌ന​ത്തെ​ക്കു​റിച്ച് അവരോ​ടു പറയേ​ണ്ടി​വ​ന്ന​പ്പോൾ പൗലോ​സിന്‌ എത്ര വിഷമം തോന്നി​ക്കാ​ണും. ‘ആ മനുഷ്യ​നെ സാത്താന്‌ ഏൽപ്പി​ച്ചു​കൊ​ടു​ക്കാൻ’ അതായത്‌ ആ വ്യക്തിയെ പുറത്താ​ക്കാൻ പൗലോസ്‌ മൂപ്പന്മാ​രോ​ടു നിർദേ​ശി​ച്ചു. സഭയുടെ ശുദ്ധി സംരക്ഷി​ക്കു​ന്ന​തിന്‌ മൂപ്പന്മാർ ‘പുളിപ്പ്’ നീക്കം ചെയ്യണ​മാ​യി​രു​ന്നു. (1 കൊരി. 5:1, 5-7, 12) അനുതാ​പ​മി​ല്ലാത്ത ഒരു തെറ്റു​കാ​രനെ പുറത്താ​ക്കാ​നുള്ള മൂപ്പന്മാ​രു​ടെ തീരു​മാ​നത്തെ പിന്തു​ണ​യ്‌ക്കു​മ്പോൾ നമ്മൾ സഭയുടെ ശുദ്ധി കാത്തു​സൂ​ക്ഷി​ക്കു​ക​യാണ്‌. അത്‌ ഒരുപക്ഷേ അനുത​പി​ക്കാ​നും യഹോ​വ​യു​ടെ ക്ഷമ തേടാ​നും ആ വ്യക്തിയെ പ്രേരി​പ്പി​ച്ചേ​ക്കാം.

15. സഭയുടെ സമാധാ​നം എങ്ങനെ കാത്തു​സൂ​ക്ഷി​ക്കാം?

15 കൊരി​ന്തിൽ മറ്റൊരു പ്രശ്‌ന​വു​മു​ണ്ടാ​യി​രു​ന്നു. ചില സഹോ​ദ​രങ്ങൾ സഹവി​ശ്വാ​സി​കളെ കോട​തി​ക​യ​റ്റി​യി​രു​ന്നു. പൗലോസ്‌ അവരോ​ടു ചിന്തി​പ്പി​ക്കുന്ന ഒരു ചോദ്യം ചോദി​ച്ചു: “എന്തു​കൊണ്ട് നിങ്ങൾക്ക് അന്യായം സഹിച്ചു​കൂ​ടാ?” (1 കൊരി. 6:1-8) അത്തരം കാര്യങ്ങൾ ഇക്കാല​ത്തും സംഭവി​ക്കാ​റുണ്ട്. ഉദാഹ​ര​ണ​ത്തിന്‌, സഭയിലെ സഹോ​ദ​ര​ന്മാർ ചേർന്ന് തുടങ്ങിയ ചില ബിസി​നെ​സ്സു​കൾ പരാജ​യ​പ്പെ​ട്ടി​ട്ടുണ്ട്. അതിന്‍റെ ഫലമായി ചിലർക്കു പണം നഷ്ടപ്പെട്ടു, വഞ്ചിക്ക​പ്പെ​ട്ടെന്ന തോന്ന​ലും പലർക്കും ഉണ്ടായി​ട്ടുണ്ട്. ഇതു സഹോ​ദ​ര​ങ്ങൾക്കി​ട​യി​ലെ സമാധാ​നം നഷ്ടപ്പെ​ടാൻ ഇടയാ​ക്കുക മാത്രമല്ല, ചിലർ സഹോ​ദ​ര​ങ്ങളെ കോട​തി​ക​യ​റ്റു​ക​പോ​ലും ചെയ്‌തി​രി​ക്കു​ന്നു. ദൈവ​നാ​മ​ത്തി​നു നിന്ദ വരുത്തു​ന്ന​തി​നെ​ക്കാ​ളും സഭയുടെ സമാധാ​നം നഷ്ടപ്പെ​ടു​ത്തു​ന്ന​തി​നെ​ക്കാ​ളും നല്ലതു നഷ്ടം സഹിക്കു​ന്ന​താ​ണെന്നു മനസ്സി​ലാ​ക്കാൻ ദൈവ​ത്തി​ന്‍റെ സ്വന്തം പുസ്‌തകം നമ്മളെ സഹായി​ക്കു​ന്നു. [2] ഗൗരവ​മുള്ള തർക്കങ്ങ​ളും വഴക്കു​ക​ളും പരിഹ​രി​ക്കാൻ നമ്മൾ യേശു​വി​ന്‍റെ ഉപദേശം അനുസ​രി​ക്കണം. (മത്തായി 5:23, 24; 18:15-17 വായി​ക്കുക.) അങ്ങനെ ചെയ്യു​മ്പോൾ യഹോ​വ​യു​ടെ ആരാധകർ ചേരുന്ന കുടും​ബ​ത്തി​ന്‍റെ ഐക്യം കാത്തു​സൂ​ക്ഷി​ക്കാൻ നമുക്കു കഴിയും.

16. ദൈവ​ത്തി​ന്‍റെ ജനത്തിന്‌ ഇടയിൽ ഐക്യ​മു​ണ്ടാ​യി​രി​ക്ക​ണ​മെന്നു പ്രതീ​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ കാരണം എന്താണ്‌?

16 ദൈവ​ത്തി​ന്‍റെ ജനത്തിന്‌ ഇടയിൽ ഐക്യ​മു​ണ്ടാ​യി​രി​ക്ക​ണ​മെന്നു പ്രതീ​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ കാരണം എന്താ​ണെന്ന് യഹോ​വ​യു​ടെ സ്വന്തം പുസ്‌തകം പറയുന്നു. സങ്കീർത്ത​ന​ക്കാ​രൻ ഇങ്ങനെ പാടി: “ഇതാ, സഹോ​ദ​ര​ന്മാർ ഒത്തൊ​രു​മി​ച്ചു വസിക്കു​ന്നതു എത്ര ശുഭവും എത്ര മനോ​ഹ​ര​വും ആകുന്നു!” (സങ്കീ. 133:1) യഹോ​വയെ അനുസ​രി​ച്ച​പ്പോൾ ഇസ്രാ​യേ​ല്യർ സംഘടി​ത​രും ഐക്യ​മു​ള്ള​വ​രും ആയിരു​ന്നു. തന്‍റെ ജനത്തിന്‍റെ ഭാവി മുൻകൂ​ട്ടി​പ്പ​റ​ഞ്ഞു​കൊണ്ട് ദൈവം ഇങ്ങനെ പ്രഖ്യാ​പി​ച്ചു: “തൊഴു​ത്തി​ലെ ആടുക​ളെ​പ്പോ​ലെ, . . . ഞാൻ അവരെ ഒരുമി​ച്ചു​കൂ​ട്ടും.” (മീഖ 2:12) കൂടാതെ, പ്രവാ​ച​ക​നായ സെഫന്യ​യി​ലൂ​ടെ​യും യഹോവ ഇങ്ങനെ മുൻകൂ​ട്ടി​പ്പ​റഞ്ഞു: “അപ്പോൾ സകലജാ​തി​ക​ളും യഹോ​വ​യു​ടെ നാമത്തെ വിളി​ച്ച​പേ​ക്ഷി​ച്ചു ഏകമന​സ്സോ​ടെ അവനെ സേവി​ക്കേ​ണ്ട​തി​ന്നു ഞാൻ അവർക്കു (തിരു​വെ​ഴു​ത്തു​സ​ത്യ​ത്തി​ന്‍റെ) നിർമ്മ​ല​മാ​യുള്ള അധരങ്ങളെ വരുത്തും.” (സെഫ. 3:9) യഹോ​വയെ ഐക്യ​ത്തോ​ടെ സേവി​ക്കാൻ നമുക്കു കഴിയു​ന്ന​തിൽ നമ്മൾ എത്ര നന്ദിയു​ള്ള​വ​രാണ്‌!

തെറ്റു ചെയ്‌ത ഒരാൾക്ക് ആത്മീയ​സ​ഹാ​യം കൊടു​ക്കാൻ മൂപ്പന്മാർ ശ്രമി​ക്കു​ന്നു (17-‍ാ‍ം ഖണ്ഡിക കാണുക)

17. സഹോ​ദ​രങ്ങൾ തെറ്റു വരുത്തു​മ്പോൾ സഭയുടെ ഐക്യ​വും ശുദ്ധി​യും കാത്തു​സൂ​ക്ഷി​ക്കാൻ മൂപ്പന്മാർ എന്തു ചെയ്യണം?

17 സഭയുടെ ഐക്യ​വും ശുദ്ധി​യും കാത്തു​സൂ​ക്ഷി​ക്കാൻ മൂപ്പന്മാർ നീതി​ന്യാ​യ​ന​ട​പ​ടി​കൾ സ്‌നേ​ഹ​ത്തോ​ടെ​യും പെട്ടെ​ന്നും കൈകാ​ര്യം ചെയ്യണം. വെറും വികാ​ര​ത്തി​ന്‍റെ അടിസ്ഥാ​ന​ത്തി​ലല്ല ദൈവം സ്‌നേഹം കാണി​ക്കു​ന്നത്‌, തെറ്റിനു നേരെ ദൈവം കണ്ണടയ്‌ക്കു​ക​യു​മില്ല. (സദൃ. 15:3) അതു​കൊണ്ട്, ശക്തമായ ഭാഷയിൽ എന്നാൽ സ്‌നേ​ഹ​ത്തോ​ടെ കൊരി​ന്തി​ലു​ള്ള​വർക്കു തന്‍റെ ആദ്യത്തെ ലേഖനം എഴുതു​ന്ന​തി​നു പൗലോസ്‌ മടിച്ചു​നി​ന്നില്ല. അപ്പോ​സ്‌ത​ലന്‍റെ മാർഗ​നിർദേശം മൂപ്പന്മാർ ബാധക​മാ​ക്കി​യ​തു​കൊണ്ട് സഭ പുരോ​ഗതി നേടി​യെന്ന് ഏതാനും മാസങ്ങൾക്കു ശേഷം കൊരി​ന്തി​ലു​ള്ള​വർക്ക് എഴുതിയ രണ്ടാമത്തെ ലേഖനം കാണി​ക്കു​ന്നു. ഒരു ക്രിസ്‌ത്യാ​നി അറിയാ​തെ ഒരു തെറ്റു ചെയ്യു​ന്നെ​ങ്കിൽ യോഗ്യ​ത​യുള്ള പുരു​ഷ​ന്മാർ സൗമ്യ​ത​യു​ടെ ആത്മാവിൽ അദ്ദേഹത്തെ യഥാസ്ഥാ​ന​പ്പെ​ടു​ത്താൻ ശ്രമി​ക്കണം.—ഗലാ. 6:1.

18. (എ) ദൈവ​വ​ച​ന​ത്തി​ലെ ബുദ്ധി​യു​പ​ദേശം ഒന്നാം നൂറ്റാ​ണ്ടി​ലെ സഭകളെ എങ്ങനെ​യാ​ണു സഹായി​ച്ചത്‌? (ബി) അടുത്ത ലേഖന​ത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

18 ദൈവ​ത്തി​ന്‍റെ സ്വന്തം പുസ്‌ത​ക​ത്തി​ലെ നിശ്വ​സ്‌ത​യു​പ​ദേ​ശങ്ങൾ കൊരി​ന്തി​ലെ​യും മറ്റ്‌ എല്ലായി​ട​ത്തെ​യും ക്രിസ്‌ത്യാ​നി​കളെ അവരുടെ സഭകളിൽ ശുദ്ധി​യും സമാധാ​ന​വും ഐക്യ​വും കാത്തു​സൂ​ക്ഷി​ക്കാൻ സഹായി​ച്ചെന്നു വ്യക്തമാണ്‌. (1 കൊരി. 1:10; എഫെ. 4:11-13; 1 പത്രോ. 3:8) അതിന്‍റെ ഫലമായി അക്കാലത്തെ നമ്മുടെ സഹോ​ദ​ര​ങ്ങൾക്കു ശുശ്രൂഷ വളരെ നന്നായി ചെയ്യാൻ കഴിഞ്ഞു. വാസ്‌ത​വ​ത്തിൽ, ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത “ആകാശ​ത്തിൻകീ​ഴി​ലുള്ള സകല സൃഷ്ടി​കൾക്കു​മി​ട​യിൽ” ഘോഷി​ക്ക​പ്പെ​ട്ടെന്നു പൗലോ​സി​നു പറയാ​നാ​യി. (കൊലോ. 1:23) യഹോ​വ​യു​ടെ അത്ഭുത​ക​ര​മായ ഉദ്ദേശ്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള അറിവ്‌ ഇന്നു ഭൂമി​യി​ലെ​ങ്ങും വ്യാപി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ആ സംഘട​ന​യു​ടെ ഭാഗമാ​യവർ ഐക്യ​ത്തോ​ടെ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​തി​ന്‍റെ ഫലമാ​ണിത്‌. ബൈബി​ളി​നെ ആഴമായി വിലമ​തി​ക്കാ​നും പരമാ​ധി​കാ​രി​യായ യഹോ​വയെ ആദരി​ക്കാ​നും ഇവർ ദൃഢനി​ശ്ചയം ചെയ്‌തി​രി​ക്കു​ന്നു. ഇതിന്‍റെ കൂടു​ത​ലായ തെളിവ്‌ അടുത്ത ലേഖന​ത്തിൽ ചർച്ച ചെയ്യും.—സങ്കീ. 71:15, 16.

^ [1] (ഖണ്ഡിക 13) യഹോ​വ​യു​ടെ ഹിതം ചെയ്യാൻ സംഘടി​തർ എന്ന പുസ്‌ത​ക​ത്തി​ന്‍റെ 134 മുതൽ 136 വരെയുള്ള പേജുകൾ കാണുക.

^ [2] (ഖണ്ഡിക 15) ഒരു ക്രിസ്‌ത്യാ​നി സഹക്രി​സ്‌ത്യാ​നി​ക്കെ​തി​രെ നിയമ​ന​ട​പ​ടി​കൾ സ്വീക​രി​ക്കാൻ സാധ്യ​ത​യുള്ള സാഹച​ര്യ​ങ്ങ​ളെ​ക്കു​റിച്ച് അറിയാൻ ദൈവ​സ്‌നേ​ഹ​ത്തിൽ നിങ്ങ​ളെ​ത്തന്നെ കാത്തു​കൊ​ള്ളു​വിൻ എന്ന പുസ്‌ത​ക​ത്തി​ന്‍റെ 255-‍ാ‍ം പേജിലെ അടിക്കു​റി​പ്പു കാണുക.