‘പ്രവൃത്തി വലിയത്’
യരുശലേമിൽ അതിപ്രധാനമായ ഒരു മീറ്റിങ്ങ് നടക്കുകയാണ്. ദാവീദ് രാജാവ് അദ്ദേഹത്തിന്റെ എല്ലാ പ്രഭുക്കന്മാരെയും കൊട്ടാരോദ്യോഗസ്ഥന്മാരെയും വീരന്മാരായ പുരുഷന്മാരെയും വിളിച്ചുവരുത്തിയിട്ടുണ്ട്. ഒരു പ്രത്യേക പ്രഖ്യാപനം കേട്ട് അവരെല്ലാം ആവേശഭരിതരായി. സത്യദൈവത്തിന്റെ ആരാധനയ്ക്കായി ഒരു വിശിഷ്ടമന്ദിരം പണിയാനുള്ള നിയമനം യഹോവ ദാവീദിന്റെ മകനായ ശലോമോനു നൽകിയിരിക്കുന്നു എന്നതായിരുന്നു അത്. ഇസ്രായേലിന്റെ ഈ വൃദ്ധനായ രാജാവിനു നിശ്വസ്തതയിൽ ലഭിച്ച മന്ദിരത്തിന്റെ രൂപരേഖ അദ്ദേഹം ശലോമോനു കൊടുത്തു. ദാവീദ് ഇങ്ങനെ പറഞ്ഞു: ‘പ്രവൃത്തി വലിയത് ആകുന്നു; മന്ദിരം മനുഷ്യന്നല്ല, യഹോവയായ ദൈവത്തിന്നത്രെ.’—1 ദിന. 28:1, 2, 6, 11, 12; 29:1.
ദാവീദ് പിന്നെ ഇങ്ങനെ ചോദിച്ചു: “കർത്താവിനു കൈ തുറന്നു കാഴ്ചസമർപ്പിക്കാൻ ഇനിയും ആരുണ്ട്?” (1 ദിന. 29:5, പി.ഒ.സി.) നിങ്ങൾ അവിടെയുണ്ടായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു? ഈ വലിയ പ്രവൃത്തിയെ പിന്തുണയ്ക്കാൻ നിങ്ങൾ തയ്യാറാകുമായിരുന്നോ? ഇസ്രായേല്യർ പെട്ടെന്നുതന്നെ പ്രവർത്തിച്ചു. അവർ ‘മനഃപൂർവ്വമായി കൊടുത്തതുകൊണ്ടു സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മനഃപൂർവ്വമായിട്ടായിരുന്നു അവർ യഹോവെക്കു കൊടുത്തത്.’—1 ദിന. 29:9.
നൂറ്റാണ്ടുകൾക്കു ശേഷം യഹോവ ആ ദേവാലയത്തെക്കാൾ മഹത്തായ ഒന്നു നിലവിൽകൊണ്ടുവന്നു. അതായത്, മനുഷ്യർക്കു യേശുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ ആരാധനയിൽ യഹോവയെ സമീപിക്കാനുള്ള ക്രമീകരണമായ വലിയ ആത്മീയാലയം യഹോവ സ്ഥാപിച്ചു. (എബ്രാ. 9:11, 12) ഇന്നു തന്നോട് അനുരഞ്ജനത്തിലാകാൻ യഹോവ ആളുകളെ സഹായിക്കുന്നത് എങ്ങനെയാണ്? ശിഷ്യരാക്കൽവേലയിലൂടെ. (മത്താ. 28:19, 20) ഈ പ്രവർത്തനത്തിന്റെ ഫലമായി ഓരോ വർഷവും ലക്ഷക്കണക്കിനു ബൈബിൾപഠനങ്ങളാണു നടക്കുന്നത്. ആയിരക്കണക്കിന് ആളുകൾ സ്നാനമേൽക്കുന്നു, നൂറു കണക്കിനു പുതിയ സഭകൾ രൂപീകരിക്കുന്നു.
ഈ വളർച്ചയുടെ ഫലമായി കൂടുതൽ ബൈബിൾപ്രസിദ്ധീകരണങ്ങളുടെ അച്ചടി, രാജ്യഹാളുകളുടെ നിർമാണവും കേടുപോക്കലും, സമ്മേളനങ്ങൾക്കും കൺവെൻഷനുകൾക്കും ഉള്ള ഹാളുകൾ തുടങ്ങിയവ ആവശ്യമായിവരുന്നു. ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത അറിയിക്കുന്ന നമ്മുടെ ഈ പ്രവൃത്തി മഹനീയവും പ്രതിഫലദായകവും ആയ ഒന്നാണെന്നു നിങ്ങൾക്കു തോന്നുന്നില്ലേ?—മത്താ. 24:14.
ദൈവത്തോടും അയൽക്കാരോടും ഉള്ള സ്നേഹവും രാജ്യപ്രസംഗവേലയുടെ അടിയന്തിരതയും സ്വമനസ്സാലെ സംഭാവനകൾ നൽകിക്കൊണ്ട് “കർത്താവിനു കൈ തുറന്നു കാഴ്ചസമർപ്പിക്കാൻ” ദൈവത്തിന്റെ ജനത്തെ പ്രചോദിപ്പിക്കുന്നു. ‘യഹോവയെ നമ്മുടെ ധനംകൊണ്ട് ബഹുമാനിക്കുന്നതും’ സംഭാവനയായി കിട്ടുന്ന പണവും വസ്തുവകകളും വിശ്വസ്തതയോടെയും വിവേചനയോടെയും മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ പ്രവൃത്തിക്ക് ഉപയോഗിക്കുന്നതും കാണുന്നത് എത്ര ആവേശകരമാണ്!—സദൃ. 3:9.
^ ഖ. 9 ഇന്ത്യയിൽ അത് “Jehovah’s Witnesses of India” എന്ന പേരിലായിരിക്കണം.
^ ഖ. 11 ഇന്ത്യൻ പാസ്പോർട്ട് ഉള്ള വ്യക്തികൾക്ക് www.jwindiagift.org എന്ന വെബ്സൈറ്റ് ഉപയോഗിക്കാവുന്നതാണ്.
^ ഖ. 13 ഒരു അന്തിമതീരുമാനം എടുക്കുന്നതിനു മുമ്പ് നിങ്ങളുടെ രാജ്യത്തെ ബ്രാഞ്ചോഫീസുമായി ബന്ധപ്പെടുക.
^ ഖ. 20 ‘യഹോവയെ നിന്റെ ധനംകൊണ്ടു ബഹുമാനിക്കുക’ എന്ന ഒരു ഡോക്യുമെന്റ്, ഇംഗ്ലീഷ്, കന്നട, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ ഇന്ത്യയിൽ ലഭ്യമാണ്.