വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗവണ്മെന്‍റ് ഉദ്യോ​ഗ​സ്ഥ​രു​മാ​യുള്ള ഇടപാ​ടു​ക​ളിൽ ക്രിസ്‌ത്യാ​നി​കൾ ബൈബിൾപ​രി​ശീ​ലിത മനസ്സാക്ഷി ഉപയോ​ഗി​ക്ക​ണം

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

ഗവണ്മെന്‍റ് ഉദ്യോ​ഗ​സ്ഥർക്ക് പാരി​തോ​ഷി​ക​മോ സമ്മാന​മോ കൊടു​ക്കു​ന്നത്‌ ഉചിത​മാ​ണോ എന്ന് തീരു​മാ​നി​ക്കാൻ ഒരു ക്രിസ്‌ത്യാ​നി​യെ എന്തു സഹായി​ക്കും?

പല ഘടകങ്ങൾ പരിഗ​ണി​ക്കേ​ണ്ട​തുണ്ട്. ക്രിസ്‌ത്യാ​നി​കൾ സത്യസ​ന്ധ​രാ​യി​രി​ക്കണം. ദൈവ​നി​യ​മ​ങ്ങൾക്ക് എതിര​ല്ലാ​ത്തി​ട​ത്തോ​ളം പ്രാ​ദേ​ശി​ക​മായ നിയമങ്ങൾ അനുസ​രി​ക്കാൻ അവർ ബാധ്യ​സ്ഥ​രാണ്‌. (മത്താ. 22:21; റോമ. 13:1, 2; എബ്രാ. 13:18) ക്രിസ്‌ത്യാ​നി​കൾ നാട്ടു​ന​ട​പ്പു​കൾ മാനി​ക്കാ​നും ‘അയൽക്കാ​രനെ തങ്ങളെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കാ​നും’ പരമാ​വധി ശ്രമി​ക്കു​ന്നു. (മത്താ. 22:39; റോമ. 12:17, 18; 1 തെസ്സ. 4:11, 12) ഇക്കാര്യ​ങ്ങ​ളെ​ല്ലാം പരിഗ​ണി​ക്കു​മ്പോൾ പാരി​തോ​ഷി​ക​മോ സമ്മാന​മോ കൊടു​ക്കുന്ന കാര്യ​ത്തി​ലുള്ള ക്രിസ്‌ത്യാ​നി​ക​ളു​ടെ വീക്ഷണം ഓരോ പ്രദേ​ശ​ത്തെ​യും രീതി​ക​ള​നു​സ​രിച്ച് വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കും.

പല സ്ഥലങ്ങളി​ലും നിയമ​പ​ര​മാ​യി അവകാ​ശ​പ്പെട്ട ഒരു കാര്യം സാധി​ച്ചു​കി​ട്ടാൻ നമ്മൾ ഗവണ്മെന്‍റ് ഉദ്യോ​ഗ​സ്ഥർക്ക് ഒന്നും കൊടു​ക്കേണ്ട കാര്യ​മില്ല. കാരണം അവർ ചെയ്യുന്ന സേവന​ങ്ങൾക്ക് ഗവണ്മെന്‍റ് ശമ്പളം കൊടു​ക്കു​ന്നുണ്ട്. അതിൽ കൂടു​ത​ലാ​യി എന്തെങ്കി​ലും കിട്ടാൻ അവർ ആവശ്യ​പ്പെ​ടു​ന്നു​മില്ല, പ്രതീ​ക്ഷി​ക്കു​ന്നു​മില്ല. തികച്ചും നിയമ​പ​ര​മാ​യി ചെയ്‌ത ഒരു കാര്യ​മാ​ണെ​ങ്കി​ലും, ഒരു ഔദ്യോ​ഗിക കടമ നിർവ​ഹി​ച്ചു എന്നതിന്‍റെ പേരിൽ എന്തെങ്കി​ലും പാരി​തോ​ഷി​കം ആവശ്യ​പ്പെ​ടു​ന്ന​തോ സ്വീക​രി​ക്കു​ന്ന​തോ മിക്ക സ്ഥലങ്ങളി​ലും നിയമ​ലം​ഘ​ന​മാണ്‌. ഒരു ഉദ്യോ​ഗസ്ഥൻ ചെയ്യേ​ണ്ടതേ ചെയ്‌തി​ട്ടു​ള്ളൂ എങ്കിൽപ്പോ​ലും അത്തരം സമ്മാനങ്ങൾ കൈക്കൂ​ലി​യാ​യി​ട്ടാണ്‌ അവിട​ങ്ങ​ളിൽ കണക്കാ​ക്കു​ന്നത്‌. ഇങ്ങനെ​യുള്ള സ്ഥലങ്ങളിൽ, ക്രിസ്‌ത്യാ​നി​കൾ ഗവണ്മെന്‍റ് ഉദ്യോ​ഗ​സ്ഥർക്ക് സമ്മാന​മോ പാരി​തോ​ഷി​ക​മോ കൊടു​ക്ക​ണോ വേണ്ടയോ എന്ന ചോദ്യം​പോ​ലും ഉദിക്കു​ന്നില്ല. അത്തരം സമ്മാനങ്ങൾ കൊടു​ക്കു​ന്നത്‌ തീർത്തും അനുചി​ത​മാണ്‌.

എന്നാൽ, ഇത്തരം നിയമ​ങ്ങ​ളൊ​ന്നും ഇല്ലാത്ത​തോ അവ കർശന​മാ​യി നടപ്പി​ലാ​ക്കാൻ ശ്രമി​ക്കാ​ത്ത​തോ ആയ സ്ഥലങ്ങളി​ലെ ഗവണ്മെന്‍റ് ഉദ്യോ​ഗസ്ഥർ സമ്മാന​ങ്ങ​ളും പാരി​തോ​ഷി​ക​ങ്ങ​ളും വാങ്ങു​ന്ന​തിൽ തെറ്റൊ​ന്നും കാണു​ന്നില്ല. ചില സ്ഥലങ്ങളിൽ ഗവണ്മെന്‍റ് ഉദ്യോ​ഗസ്ഥർ തങ്ങളുടെ സേവനം ലഭ്യമാ​കു​ന്ന​വ​രിൽനിന്ന് പണമോ മറ്റ്‌ ആനുകൂ​ല്യ​ങ്ങ​ളോ അന്യാ​യ​മാ​യി ഈടാ​ക്കി​ക്കൊണ്ട് പദവി ദുരു​പ​യോ​ഗം ചെയ്യുന്നു. എന്തെങ്കി​ലും ഒന്ന് കിട്ടാതെ അവർ ചെറു​വി​രൽപോ​ലും അനക്കില്ല. നിയമ​പ​ര​മാ​യി വിവാഹം നടത്തി​ത്ത​രു​മ്പോ​ഴും കെട്ടി​ട​നിർമാ​ണ​ത്തി​നുള്ള അനുമതി തരു​മ്പോ​ഴും ഉദ്യോ​ഗസ്ഥർ പാരി​തോ​ഷി​കം ആവശ്യ​പ്പെ​ടാ​റുണ്ട്. നിയമാ​നു​സൃത വരുമാ​ന​നി​കു​തി മുഴുവൻ അടയ്‌ക്കു​മ്പോൾപ്പോ​ലും ചില ഉദ്യോ​ഗസ്ഥർ പാരി​തോ​ഷി​കം ആവശ്യ​പ്പെ​ടു​ന്നുണ്ട്. കിട്ടേ​ണ്ടത്‌ കിട്ടി​യി​ല്ലെ​ങ്കിൽ ഒരു പൗരന്‌ ലഭിക്കേണ്ട നിയമ​പ​ര​മായ അവകാ​ശം​പോ​ലും നിഷേ​ധി​ച്ചു​കൊണ്ട് അവർ ആളുകളെ ബുദ്ധി​മു​ട്ടി​പ്പി​ക്കും,അതിനാ​യി അവർ മനഃപൂർവം ഓരോ​രോ തടസ്സങ്ങൾ പറയും. എന്തെങ്കി​ലും കിട്ടാ​ത്ത​തി​ന്‍റെ പേരിൽ അഗ്നിശ​മ​ന​സേന തീ അണയ്‌ക്കു​ന്ന​തി​നെ​ക്കു​റിച്ച് ചിന്തി​ക്കാൻപോ​ലും തയ്യാറാ​കി​ല്ലെന്ന് ഒരു രാജ്യ​ത്തു​നി​ന്നുള്ള റിപ്പോർട്ട് പറയുന്നു.

ചിലപ്പോൾ നിയമ​പ​ര​മായ കിട്ടേണ്ട സേവന​ത്തിന്‌ നന്ദി സൂചക​മാ​യി ചെറിയ എന്തെങ്കി​ലും സമ്മാനം കൊടു​ക്കു​ന്നത്‌ ഉചിത​മാ​യി​രി​ക്കാം

മുകളിൽ പറഞ്ഞി​രി​ക്കുന്ന രീതികൾ വ്യാപ​ക​മാ​യി​രി​ക്കു​ന്നി​ടത്ത്‌ പാരി​തോ​ഷി​കം കൊടു​ക്കാ​തെ ഒരു കാര്യ​വും നടക്കി​ല്ലെന്ന് ചിലർ പറയുന്നു. അത്തരം സാഹച​ര്യ​ങ്ങ​ളിൽ നിയമ​പ​ര​മായ സേവനം ലഭിക്കു​ന്ന​തിന്‌ കൊടു​ക്കുന്ന പാരി​തോ​ഷി​കത്തെ, അധിക​മാ​യി അടയ്‌ക്കേണ്ട ഫീസ്‌ ആയി ഒരു ക്രിസ്‌ത്യാ​നി വീക്ഷി​ച്ചേ​ക്കാം. അഴിമതി വ്യാപ​ക​മാ​യി​രി​ക്കു​ന്നി​ടത്ത്‌, ദൈവ​ത്തി​ന്‍റെ നിലവാ​ര​ത്തിൽ സ്വീകാ​ര്യ​മാ​യ​തി​ന്‍റെ​യും അസ്വീ​കാ​ര്യ​മാ​യ​തി​ന്‍റെ​യും പരിധി തിരി​ച്ച​റി​യുന്ന കാര്യ​ത്തിൽ ഒരു ക്രിസ്‌ത്യാ​നി വളരെ ജാഗ്രത പാലി​ക്കണം. നിയമ​പ​ര​മായ ഒരു അവകാശം നേടി​യെ​ടു​ക്കു​ന്ന​തിന്‌ പാരി​തോ​ഷി​കം കൊടു​ക്കു​ന്ന​തും നിയമ​വി​രു​ദ്ധ​മായ ഒരു ആനുകൂ​ല്യം കൈക്ക​ലാ​ക്കു​ന്ന​തിന്‌ പാരി​തോ​ഷി​കം കൊടു​ക്കു​ന്ന​തും തമ്മിൽ വ്യത്യാ​സ​മുണ്ട്. അഴിമതി നിറഞ്ഞ ഒരു ചുറ്റു​പാ​ടിൽ ചിലർ തങ്ങൾക്ക് അർഹത​യി​ല്ലാത്ത സേവനങ്ങൾ ലഭിക്കാൻ ഉദ്യോ​ഗ​സ്ഥർക്ക് പാരി​തോ​ഷി​കങ്ങൾ കൊടു​ക്കാ​റുണ്ട്. ന്യായ​മായ പിഴ അടയ്‌ക്കാ​തി​രി​ക്കാൻവേണ്ടി പോലീ​സു​കാർക്കോ മറ്റ്‌ ഗവണ്മെന്‍റ് ഉദ്യോ​ഗ​സ്ഥർക്കോ “പാരി​തോ​ഷി​കങ്ങൾ” കൊടു​ക്കു​ന്ന​വ​രു​മുണ്ട്. “സമ്മാനം” വാങ്ങി അഴിമതി കാണി​ക്കു​ന്ന​തു​പോ​ലെ​തന്നെ തെറ്റാണ്‌ അഴിമതി കാണി​ക്കാൻ “സമ്മാനം” കൊടു​ക്കു​ന്ന​തും. ഇവ രണ്ടും നീതിക്ക് നിരക്കു​ന്നതല്ല.—പുറ. 23:8; ആവ. 16:19; സദൃ. 17:23.

ബൈബിൾപ​രി​ശീ​ലിത മനസ്സാ​ക്ഷി​യു​ടെ അടിസ്ഥാ​ന​ത്തിൽ പക്വത​യുള്ള പല ക്രിസ്‌ത്യാ​നി​ക​ളും പാരി​തോ​ഷി​കം ആവശ്യ​പ്പെ​ടുന്ന ഉദ്യോ​ഗ​സ്ഥർക്ക് അത്‌ കൊടു​ക്കേ​ണ്ടെന്ന് തീരു​മാ​നി​ക്കു​ന്നു. പാരി​തോ​ഷി​കം കൊടു​ക്കു​ന്ന​തി​നെ അഴിമ​തി​ക്കു​നേരെ കണ്ണടയ്‌ക്കു​ക​യോ അതിനെ അനുകൂ​ലി​ക്കു​ക​യോ ചെയ്യു​ന്ന​താ​യി​ട്ടാണ്‌ അവർ വീക്ഷി​ക്കു​ന്നത്‌. അതു​കൊണ്ട് അത്തരത്തി​ലുള്ള സമ്മാനങ്ങൾ അവർ കൊടു​ക്കില്ല.

നിയമ​വി​രു​ദ്ധ​മായ ആനുകൂ​ല്യ​ങ്ങൾ നേടി​യെ​ടു​ക്കാ​നാ​യി കൊടു​ക്കുന്ന സമ്മാനങ്ങൾ കൈക്കൂ​ലി​പോ​ലെ​യാ​ണെന്ന് പക്വത​യുള്ള ക്രിസ്‌ത്യാ​നി​കൾക്ക് അറിയാം. അനാവ​ശ്യ​മായ കാലതാ​മസം ഒഴിവാ​ക്കാ​നോ നിയമ​പ​ര​മായ സേവനം ലഭിക്കാ​നോ നന്ദി സൂചക​മാ​യി എന്തെങ്കി​ലും ചെറിയ സമ്മാനം കൊടു​ക്കു​ന്നത്‌ നാട്ടു​ന​ടപ്പ് അനുസ​രിച്ച് തെറ്റ​ല്ലെന്ന് ചിലർക്ക് തോന്നി​യേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ഒരു ഗവൺമെന്‍റ് ആശുപ​ത്രി​യിൽനിന്ന് സൗജന്യ​മാ​യി ചികിത്സ ലഭിച്ച​തിന്‌ നന്ദി കാണി​ക്കാൻ ചിലർ ഡോക്‌ടർമാർക്കും നഴ്‌സു​മാർക്കും സമ്മാനങ്ങൾ കൊടു​ക്കാ​റുണ്ട്. സേവനം ലഭിച്ച​തി​നു ശേഷം കൊടു​ക്കു​ന്ന​താ​യ​തു​കൊണ്ട് അവർക്ക് ആ കാര്യ​ത്തിൽ കുറ്റ​ബോ​ധം തോന്നു​ന്നില്ല. ആ കൊടു​ക്കുന്ന സമ്മാനം കൈക്കൂ​ലി​യാ​യി​ട്ടോ മെച്ചപ്പെട്ട ചികിത്സ കിട്ടാൻവേ​ണ്ടി​യുള്ള ഒരു അപേക്ഷ​യാ​യി​ട്ടോ ആർക്കും വ്യാഖ്യാ​നി​ക്കാ​നും കഴിയില്ല.

ഓരോ​രോ സ്ഥലങ്ങളി​ലും ഉണ്ടാകാ​നി​ട​യുള്ള എല്ലാ സാഹര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ഇവിടെ ചർച്ച ചെയ്യാൻ കഴിയില്ല. നാട്ടു​ന​ടപ്പ് എന്തുത​ന്നെ​യാ​യി​രു​ന്നാ​ലും, പിന്നീട്‌ മനസ്സാ​ക്ഷി​ക്കുത്ത്‌ തോന്നാത്ത ഒരു തീരു​മാ​ന​മാ​യി​രി​ക്കണം ക്രിസ്‌ത്യാ​നി​കൾ എടു​ക്കേ​ണ്ടത്‌. (റോമ. 14:1-6) നിയമ​വി​രു​ദ്ധ​മായ പ്രവർത്ത​നങ്ങൾ അവർ ഒഴിവാ​ക്കണം. (റോമ. 13:1-7) യഹോ​വ​യു​ടെ നാമത്തിന്‌ നിന്ദ വരുത്തു​ന്ന​തോ മറ്റുള്ള​വർക്ക് ഇടർച്ച വരുത്തു​ന്ന​തോ ആയ ഒന്നും അവർ ചെയ്യരുത്‌. (മത്താ. 6:9; 1 കൊരി. 10:32) അവരുടെ തീരു​മാ​ന​ങ്ങ​ളിൽ അയൽക്കാ​രോ​ടുള്ള സ്‌നേഹം പ്രതി​ഫ​ലി​ക്കണം.—മർക്കോ. 12:31.

ഒരാളെ പുനഃ​സ്ഥി​തീ​ക​രി​ച്ച​താ​യി അറിയി​പ്പു നടത്തു​മ്പോൾ സഭയി​ലു​ള്ള​വർക്ക് എങ്ങനെ സന്തോഷം പ്രകടി​പ്പി​ക്കാം?

ലൂക്കൊസ്‌ 15-‍ാ‍ം അധ്യാ​യ​ത്തിൽ 100 ആടുക​ളു​ണ്ടാ​യി​രുന്ന ഒരാ​ളെ​ക്കു​റി​ച്ചുള്ള യേശു​വി​ന്‍റെ ദൃഷ്ടാന്തം നമുക്ക് കാണാം. അതിൽ ഒരു ആടിനെ കാണാ​താ​യ​പ്പോൾ അദ്ദേഹം ബാക്കി​യുള്ള 99-നെയും വിട്ടിട്ട് കാണാ​താ​യ​തി​നെ “കണ്ടെത്തു​ന്ന​തു​വരെ” തിരഞ്ഞ് നടന്നു. യേശു പറഞ്ഞു: ആടിനെ “കണ്ടെത്തു​മ്പോൾ അവൻ അതിനെ ചുമലി​ലേറ്റി ആഹ്ലാദി​ക്കും. വീട്ടി​ലെ​ത്തു​മ്പോൾ അവൻ തന്‍റെ സ്‌നേ​ഹി​ത​രെ​യും അയൽക്കാ​രെ​യും വിളി​ച്ചു​കൂ​ട്ടി അവരോട്‌, ‘എന്നോ​ടു​കൂ​ടെ ആഹ്ലാദി​ക്കു​വിൻ; കാണാ​തെ​പോയ എന്‍റെ ആടിനെ കണ്ടെത്തി​യി​രി​ക്കു​ന്നു’ എന്നു പറയും.” ഈ ദൃഷ്ടാന്തം ഉപസം​ഹ​രി​ച്ചു​കൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “അങ്ങനെ​തന്നെ, മാനസാ​ന്തരം ആവശ്യ​മി​ല്ലാത്ത തൊണ്ണൂ​റ്റി ഒൻപതു നീതി​മാ​ന്മാ​രെ​ക്കു​റിച്ച് ഉള്ളതി​നെ​ക്കാൾ, മാനസാ​ന്ത​ര​പ്പെ​ടുന്ന ഒരു പാപി​യെ​ക്കു​റിച്ച് സ്വർഗ​ത്തിൽ അധികം സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.”—ലൂക്കോ. 15:4-7.

നികു​തി​പി​രി​വു​കാ​രു​മാ​യും പാപി​ക​ളു​മാ​യും യേശു സഹവസി​ച്ച​തി​നെ വിമർശിച്ച പരീശ​ന്മാ​രു​ടെ​യും ശാസ്‌ത്രി​മാ​രു​ടെ​യും ചിന്താ​ഗ​തി​യെ തിരു​ത്താ​നാ​യി​രു​ന്നു യേശു ഈ ദൃഷ്ടാന്തം പറഞ്ഞ​തെന്ന് സന്ദർഭം വ്യക്തമാ​ക്കു​ന്നു. (ലൂക്കോ. 15:1-3) ഒരു പാപി മാനസാ​ന്ത​ര​പ്പെ​ടു​മ്പോൾ സ്വർഗ​ത്തിൽ സന്തോഷം ഉണ്ടാകു​മെന്ന് യേശു വ്യക്തമാ​ക്കി. സ്വർഗ​ത്തി​ലു​ള്ളവർ സന്തോ​ഷി​ക്കു​ന്നെ​ങ്കിൽ അനുത​പി​ക്കു​ക​യും മാനസാ​ന്ത​ര​പ്പെട്ട് തിരി​ഞ്ഞു​വ​രി​ക​യും തനിക്കു​തന്നെ ‘നേരായ പാത ഒരുക്കു​ക​യും’ ചെയ്യുന്ന ഒരാ​ളെ​ക്കു​റിച്ച് ഭൂമി​യി​ലു​ള്ള​വ​രും അതേ​പോ​ലെ​തന്നെ സന്തോ​ഷി​ക്ക​ണ്ട​തല്ലേ?—എബ്രാ. 12:13.

പുറത്താ​ക്ക​പ്പെട്ട ആരെ​യെ​ങ്കി​ലും പുനഃ​സ്ഥി​തീ​ക​രി​ക്കു​മ്പോൾ സന്തോ​ഷി​ക്കാൻ നമുക്കും നല്ല കാരണ​ങ്ങ​ളുണ്ട്. ആ വ്യക്തി ദൈവ​ത്തോ​ടുള്ള വിശ്വസ്‌ത​ത​യിൽ തുടരണം എന്നത്‌ ശരിതന്നെ. എന്നാൽ പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ടാ​നാ​യി അദ്ദേഹം മാനസാ​ന്ത​ര​പ്പെ​ട​ണ​മാ​യി​രു​ന്നു. അദ്ദേഹം മാനസാ​ന്ത​ര​പ്പെ​ട്ട​തിൽ നമ്മൾ സന്തോ​ഷ​മു​ള്ള​വ​രാണ്‌. അതു​കൊണ്ട് പുനഃ​സ്ഥി​തീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചുള്ള അറിയിപ്പ് മൂപ്പന്മാർ നടത്തു​മ്പോൾ സ്വാഭാ​വി​ക​മാ​യും ആരെങ്കി​ലും കൈയ​ടി​ച്ചേ​ക്കാം.

യെരുശലേമിലെ ബേത്ത്‌സഥ എന്ന കുളത്തിലെ ‘വെള്ളം കലങ്ങാൻ’ കാരണം എന്തായിരുന്നിരിക്കണം?

യേശുവിന്‍റെ കാലത്ത്‌ യെരുശലേമിലുണ്ടായിരുന്ന ചിലർ കരുതിയിരുന്നത്‌ ബേത്ത്‌സഥ കുളത്തിലെ ‘വെള്ളം കലങ്ങുമ്പോൾ’ അതിന്‌ രോഗശാന്തി വരുത്താനുള്ള കഴിവുണ്ടെന്നാണ്‌. (യോഹ. 5:1-7) അതുകൊണ്ട് രോഗം സുഖപ്പെടാൻ ആഗ്രഹിച്ച ആളുകൾ ഈ കുളത്തിനരികെ വന്നുകൂടിയിരുന്നു.

ആചാരപരമായി ശുദ്ധിയാകാൻ യഹൂദന്മാർ ഈ കുളത്തിൽ കുളിച്ചിരുന്നു. ഇതിലേക്ക് വെള്ളം വന്നിരുന്നത്‌ അതിന്‌ അടുത്തുണ്ടായിരുന്ന ഒരു ജലസംഭരണിയിൽനിന്നാണ്‌. ഇവ രണ്ടും ഒരേ മതിൽക്കെട്ടിനുള്ളിലായിരുന്നു. ആ പ്രദേശത്ത്‌ ഗവേഷണം നടത്തിയവർ കണ്ടെത്തിയതനുസരിച്ച് ഈ രണ്ടു കുളങ്ങൾക്കും നടുവിൽ ഒരു കെട്ട് ഉണ്ടായിരുന്നു. ആ ജലസംഭരണിയിൽനിന്ന് ഒരു ചാലിലൂടെ താഴത്തെ കുളത്തിനടിയിലേക്ക് വെള്ളം തുറന്നുവിടാൻ കഴിയുമായിരുന്നു. അങ്ങനെ വെള്ളം കുത്തിയൊഴുകി വരുമ്പോൾ ആ കുളത്തിലെ വെള്ളം കലങ്ങും.

യോഹന്നാൻ 5:4-ൽ ഒരു ദൂതൻ വെള്ളം കലക്കി എന്ന് പറയുന്ന ഭാഗം നാലാം നൂറ്റാണ്ടിലെ കോഡക്‌സ്‌ സൈനാറ്റിക്കസ്‌ പോലെയുള്ള ഏറ്റവും സ്വീകാര്യമായ പുരാതനകാലത്തെ ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ കാണുന്നില്ല. 38 വർഷമായി രോഗിയായി കിടന്നിരുന്ന ആളെ യേശു ബേത്ത്‌സഥ കുളത്തിനരികെവെച്ച് സുഖപ്പെടുത്തി. കുളത്തിൽ ഇറങ്ങാതെതന്നെ നിമിഷനേരംകൊണ്ട് അയാളുടെ രോഗം സുഖപ്പെട്ടു.