വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചരി​ത്രസ്‌മൃ​തി​കൾ

“വേല ഭരമേൽപ്പി​ക്ക​പ്പെ​ട്ട​വർക്ക്”

“വേല ഭരമേൽപ്പി​ക്ക​പ്പെ​ട്ട​വർക്ക്”

കാറ്റും മഴയും കഴിഞ്ഞു. മാനം തെളിഞ്ഞു. 1919 സെപ്‌റ്റം​ബർ 1 തിങ്കൾ. യു.എസ്‌.എ.-യിലെ ഒഹാ​യോ​യി​ലുള്ള സീഡാർ പോയി​ന്‍റി​ലെ, 2,500 പേർക്ക് ഇരിക്കാ​വുന്ന ഓഡി​റ്റോ​റി​യ​ത്തിൽവെച്ച് നടന്ന കൺ​വെൻ​ഷ​നിൽ പങ്കെടു​ക്കാ​നാ​യി ഉച്ച കഴിഞ്ഞ​പ്പോ​ഴേ​ക്കും 1,000-ത്തോളം പേർ എത്തി. വൈകു​ന്നേ​ര​മാ​യ​പ്പോ​ഴേ​ക്കും ബോട്ടു​ക​ളി​ലും കാറു​ക​ളി​ലും ട്രെയി​നു​ക​ളി​ലും ആയി 2,000-ത്തിലധി​കം ആളുക​ളും​കൂ​ടെ എത്തി​ച്ചേർന്നു. ചൊവ്വാഴ്‌ച ആയപ്പോ​ഴേ​ക്കും ആളുക​ളു​ടെ എണ്ണം വീണ്ടും കൂടി. അതു​കൊണ്ട് കൺ​വെൻ​ഷൻ പരിപാ​ടി​കൾ പുറത്തുള്ള വലിയ മരങ്ങളു​ടെ ചുവട്ടിൽ നടത്തേ​ണ്ടി​വന്നു.

ഇലകൾക്കി​ട​യി​ലൂ​ടെ അരിച്ചി​റ​ങ്ങിയ സൂര്യ​കി​ര​ണങ്ങൾ പുരു​ഷ​ന്മാ​രു​ടെ നീളൻ കുപ്പാ​യ​ങ്ങ​ളിൽ നിഴൽകൊണ്ട് ചിത്രം വരച്ചു. എറീ തടാകത്തെ തഴുകി​യെ​ത്തിയ ഇളംകാറ്റ്‌ സ്‌ത്രീ​ക​ളു​ടെ തൂവൽത്തൊ​പ്പി​കളെ തലോ​ടി​ക്കൊണ്ട് കടന്നു​പോ​യി. “ലോക​ത്തി​ന്‍റെ ഒച്ചപ്പാ​ടിൽനി​ന്നെ​ല്ലാം അകന്നു​നിന്ന പ്രശാന്ത സുന്ദര​മായ ആ അന്തരീക്ഷം ശരിക്കും ഒരു പറുദീസ തന്നെയാ​യി​രു​ന്നു,” ഒരു സഹോ​ദരൻ ഓർക്കു​ന്നു.

സന്തോ​ഷ​ത്താൽ പ്രഭാ​പൂ​രി​ത​മായ മുഖങ്ങൾക്കു മുന്നിൽ ചുറ്റു​മുള്ള പ്രകൃ​തി​യു​ടെ ഭംഗി മങ്ങി​പ്പോ​യി. ഒരു പ്രാ​ദേ​ശിക ദിനപ​ത്രം ഇങ്ങനെ റിപ്പോർട്ട് ചെയ്‌തു: “എല്ലാവ​രും വളരെ ഭക്തിയു​ള്ള​വ​രാ​യി​രു​ന്നെന്ന് മാത്രമല്ല, പ്രസന്ന​ത​യു​ള്ള​വ​രും സന്തുഷ്ട​രും” ആയിരു​ന്നു. കഴിഞ്ഞു​പോയ വർഷങ്ങ​ളി​ലെ കയ്‌പേ​റിയ കഠിന​പ​രി​ശോ​ധ​ന​കൾക്കു ശേഷം ബൈബിൾവി​ദ്യാർഥി​കൾക്ക് അതൊരു മധുര​മുള്ള അനുഭ​വ​മാ​യി​രു​ന്നു. ആ കഠിന​മായ പരി​ശോ​ധ​ന​ക​ളിൽ യുദ്ധകാ​ലത്തെ എതിർപ്പു​കൾ, സഭയിലെ ഭിന്നതകൾ, ബ്രൂക്‌ലിൻ ബെഥേ​ലി​ന്‍റെ അടച്ചു​പൂ​ട്ടൽ, ദൈവ​രാ​ജ്യ​ത്തെ​പ്രതി അനേകരെ തടവി​ലാ​ക്കൽ എന്നിവ​യെ​ല്ലാം ഉൾപ്പെ​ട്ടി​രു​ന്നു. തടവി​ലാ​യ​വ​രിൽ 20 വർഷ​ത്തോ​ളം ജയിൽ ശിക്ഷയ്‌ക്കു വിധി​ക്ക​പ്പെട്ട, നേതൃ​ത്വം വഹിച്ചി​രുന്ന എട്ടു സഹോ​ദ​ര​ന്മാ​രും ഉണ്ടായി​രു​ന്നു. *

ആ പ്രയാ​സ​ഘ​ട്ട​ങ്ങ​ളിൽ നിരു​ത്സാ​ഹ​വും ഭയവും തോന്നിയ ചില ബൈബിൾവി​ദ്യാർഥി​കൾ പ്രസം​ഗ​വേല നിറു​ത്തി​ക്ക​ളഞ്ഞു. എന്നാൽ മറ്റുള്ളവർ നിരോ​ധ​ന​മു​ണ്ടാ​യി​രു​ന്നി​ട്ടും പിന്മാ​റാ​തെ അവരുടെ കഴിവി​ന്‍റെ പരമാ​വധി ശ്രമിച്ചു. കർശന​മായ മുന്നറി​യി​പ്പു​കൾ ഉണ്ടായി​രു​ന്നി​ട്ടും, ചോദ്യം ചെയ്‌ത​പ്പോൾ “അന്ത്യ​ത്തോ​ളം ദൈവ​വ​ചനം പ്രസം​ഗി​ക്കും” എന്ന് ബൈബിൾവി​ദ്യാർഥി​കൾ പറഞ്ഞതാ​യി ഒരു അന്വേഷണ ഉദ്യോ​ഗസ്ഥൻ റിപ്പോർട്ട് ചെയ്‌തു.

പരി​ശോ​ധ​ന​യു​ടെ ഈ കാലഘ​ട്ട​ത്തി​ലു​ട​നീ​ളം വിശ്വസ്‌ത​രായ ബൈബിൾവി​ദ്യാർഥി​കൾ “കർത്താ​വി​ന്‍റെ നേതൃ​ത്വം തിരി​ച്ച​റി​യു​ക​യും ... പിതാ​വി​ന്‍റെ വഴിന​ട​ത്തി​പ്പി​നാ​യി പ്രാർഥി​ക്കു​ക​യും” ചെയ്‌തി​രു​ന്നു. ഇപ്പോൾ അവർ വീണ്ടും സീഡാർ പോയി​ന്‍റിൽ ഒന്നിച്ചു​കൂ​ടി​യി​രി​ക്കു​ക​യാണ്‌. ഒരു സഹോ​ദരി ഇങ്ങനെ പറഞ്ഞു: “ഊർജി​ത​മായ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്‍റെ ചക്രങ്ങൾ എങ്ങനെ​യാണ്‌ ഇനി ഉരുണ്ടു​തു​ട​ങ്ങുക?” ഇതായി​രു​ന്നു പലരു​ടെ​യും മനസ്സി​ലൂ​ടെ കടന്നു​പോയ ചിന്തയും. എത്രയും പെട്ടെന്ന് പ്രസം​ഗ​പ്ര​വർത്തനം പുനരാ​രം​ഭി​ക്കാ​നാണ്‌ അവരെ​ല്ലാം ആഗ്രഹി​ച്ചത്‌.

“GA”—ഒരു പുതു​പു​ത്തൻ ഉപകരണം!

കൺ​വെൻ​ഷൻ കാര്യ​പ​രി​പാ​ടി​യി​ലും സ്വാഗ​ത​കാർഡി​ലും കൺ​വെൻ​ഷൻ മൈതാ​നത്ത്‌ സ്ഥാപി​ച്ചി​രുന്ന ബോർഡു​ക​ളി​ലും “GA” എന്ന ഇംഗ്ലീഷ്‌ അക്ഷരങ്ങൾ കണ്ടപ്പോൾ കൂടി​വ​ന്നവർ അത്‌ എന്താ​ണെന്ന് അറിയാ​നുള്ള ആകാം​ക്ഷ​യി​ലാ​യി. വെള്ളി​യാഴ്‌ച ജോസഫ്‌ എഫ്‌. റഥർഫോർഡ്‌ സഹോ​ദരൻ നടത്തിയ “രാജ്യത്തെ പ്രസി​ദ്ധ​മാ​ക്കൽ” എന്ന പ്രസം​ഗ​ത്തിൽ കൺ​വെൻ​ഷന്‌ എത്തിയി​രുന്ന 6,000 പേർക്ക് മുന്നിൽ ആ രഹസ്യം വെളി​പ്പെ​ടു​ത്തി. “GA” എന്നത്‌ ശുശ്രൂ​ഷ​യിൽ ഉപയോ​ഗി​ക്കാ​നുള്ള സുവർണ​യു​ഗം (The Golden Age) എന്ന പുതിയ മാസി​ക​യു​ടെ ചുരു​ക്ക​രൂ​പ​മാ​യി​രു​ന്നു. *

റഥർഫോർഡ്‌ സഹോ​ദരൻ സഹ അഭിഷി​ക്ത​രെ​ക്കു​റിച്ച് ഇങ്ങനെ പറഞ്ഞു: “പ്രശ്‌നങ്ങൾ നിറഞ്ഞ കാലത്തിന്‌ അപ്പുറ​ത്തേക്ക് വിശ്വാ​സ​ക്ക​ണ്ണു​കൾകൊണ്ട് നോക്കു​മ്പോൾ മിശി​ഹാ​യു​ടെ മഹത്തായ ഭരണത്തി​ന്‍റെ സുവർണ​യു​ഗം അവർ കാണുന്നു. ... വരാനി​രി​ക്കുന്ന സുവർണ​യു​ഗ​ത്തെ​ക്കു​റിച്ച് ലോക​ത്തോട്‌ പറയേ​ണ്ടത്‌ തങ്ങളുടെ പ്രധാന ഉത്തരവാ​ദി​ത്വ​വും പദവി​യും ആണെന്ന് അവർ കണക്കാ​ക്കു​ന്നു. ദൈവം കൊടുത്ത നിയോ​ഗ​ത്തി​ന്‍റെ ഭാഗമാണ്‌ ഇത്‌.”

“വസ്‌തു​ത​യു​ടെ​യും പ്രത്യാ​ശ​യു​ടെ​യും തികഞ്ഞ ബോധ്യ​ത്തി​ന്‍റെ​യും ഒരു പ്രസി​ദ്ധീ​ക​രണം” ആയ സുവർണ​യു​ഗം സത്യം അറിയി​ക്കു​ന്ന​തി​നുള്ള പുതിയ വഴി തുറന്നു​കൊ​ടു​ത്തു. അതായത്‌, മാസി​ക​യു​ടെ വരിക്കാ​രാ​കാൻ വീടു​തോ​റും പോയി ആളുകളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊ​ണ്ടുള്ള ഒരു പ്രചാ​ര​ണ​പ​രി​പാ​ടി. ആരൊക്കെ ഈ പരിപാ​ടി​യിൽ പങ്കെടു​ക്കാൻ ആഗ്രഹി​ക്കു​ന്നു​ണ്ടെന്ന് ചോദി​ച്ച​പ്പോൾ എല്ലാവ​രും മുന്നോ​ട്ടു​വന്നു. “യേശു​വി​ന്‍റെ കാൽച്ചു​വ​ടു​കൾ പിന്തു​ട​രു​ന്ന​വ​രിൽ മാത്രം കാണുന്ന ആവേശ​ത്തോ​ടെ​യും ഉത്സാഹ​ത്തോ​ടെ​യും” അവർ ഇങ്ങനെ പാടി: “കർത്താവേ, അങ്ങയുടെ പ്രഭയും സത്യവും ചൊരി​യേ​ണമേ.” “അവിടെ നിന്ന മരങ്ങൾപോ​ലും പ്രകമ്പ​നം​കൊണ്ട കാര്യം ഒരിക്ക​ലും മറക്കാൻ കഴിയില്ല” എന്ന് ജെ.എം.നോറിസ്‌ അനുസ്‌മ​രി​ക്കു​ന്നു.

ആ സെഷന്‌ ശേഷം കൂടി​വ​ന്നവർ മാസി​ക​യു​ടെ ആദ്യവ​രി​ക്കാ​രാ​കാൻ മണിക്കൂ​റു​ക​ളോ​ളം വരിവ​രി​യാ​യി കാത്തു​നി​ന്നു. “ഇനിയും ഒരു വേല ചെയ്യാ​നു​ണ്ടെന്ന് അറിഞ്ഞ​പ്പോൾ ഞങ്ങൾ എത്ര പുളകി​ത​രാ​യെ​ന്നോ!” എന്നു പറഞ്ഞ മേബെൽ ഫിൽബ്രിക്ക് സഹോ​ദ​രന്‍റെ അതേ അഭി​പ്രാ​യ​മാ​യി​രു​ന്നു അനേകർക്കും.

“വേല ഭരമേൽപ്പി​ക്ക​പ്പെ​ട്ട​വർക്ക്”

ഏകദേശം 7,000 ബൈബിൾവി​ദ്യാർഥി​കൾ പ്രവർത്ത​ന​ത്തിന്‌ തയ്യാറാ​യി. സംഘട​നാ​ക്രമം എന്ന പേരി​ലുള്ള നോട്ടീ​സി​ലും വേല ഭരമേൽപ്പി​ക്ക​പ്പെ​ട്ട​വർക്ക് എന്ന ചെറു​പുസ്‌ത​ക​ത്തി​ലും വിശദ​വി​വ​രങ്ങൾ ഉണ്ടായി​രു​ന്നു: ലോകാ​സ്ഥാ​ന​ത്തുള്ള പുതിയ സേവന ഡിപ്പാർട്ടു​മെന്‍റ് ഈ പ്രവർത്ത​ന​ത്തിന്‌ നേതൃ​ത്വം നൽകു​മാ​യി​രു​ന്നു. സഭകളിൽ ഒരു സർവീസ്‌ കമ്മിറ്റി രൂപീ​ക​രി​ക്കു​ക​യും നിർദേ​ശങ്ങൾ നൽകാ​നാ​യി ഒരു ഡയറക്‌ടറെ നിയമി​ക്കു​ക​യും വേണമാ​യി​രു​ന്നു.150 മുതൽ 200 വരെ വീടുകൾ ഉൾപ്പെ​ടുന്ന ഭാഗങ്ങ​ളാ​യി പ്രദേശം തിരി​ക്ക​ണ​മാ​യി​രു​ന്നു. അനുഭ​വങ്ങൾ പങ്കു​വെ​ക്കാ​നും വയൽസേ​വ​ന​റി​പ്പോർട്ട് കൊടു​ക്കാ​നും വ്യാഴാഴ്‌ച വൈകു​ന്നേരം സേവന​യോ​ഗം നടത്തി​യി​രു​ന്നു.

“വീടു​ക​ളി​ലേക്ക് മടങ്ങുന്ന വഴിക്ക് ഞങ്ങൾ മാസി​ക​യു​ടെ വരിസം​ഖ്യാ​പ്ര​ചാ​ര​ണ​പ​രി​പാ​ടി​യിൽ മുഴുകി” എന്ന് ഹെർമൻ ഫിൽബ്രിക്ക് പറയുന്നു. ശ്രദ്ധി​ക്കുന്ന കാതുകൾ എല്ലായി​ട​ത്തും കണ്ടെത്തി. “യുദ്ധത്തി​നും ഒരുപാട്‌ ഹൃദയ​വേ​ദ​ന​കൾക്കും ശേഷം സുവർണ​യു​ഗം എന്ന ആശയം​പോ​ലും ആളുകൾ സ്വാഗതം ചെയ്‌തു” എന്ന് ബ്യൂള കോവെ പറയുന്നു. ആർദർ ക്ലോസ്‌ ഇങ്ങനെ എഴുതി: “വരിക്കാ​രു​ടെ എണ്ണം കണ്ട് മുഴു​സ​ഭ​യും അതിശ​യി​ച്ചു​പോ​യി.” ആദ്യലക്കം പുറത്തി​റങ്ങി രണ്ടു മാസത്തി​നു​ള്ളിൽ സുവർണ​യു​ഗ​ത്തി​ന്‍റെ അഞ്ചു ലക്ഷം കോപ്പി​കൾ വിതരണം ചെയ്യ​പ്പെട്ടു. വരിക്കാ​രു​ടെ എണ്ണം 50,000-ത്തിലും എത്തി.

1920 ജൂലൈ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽ വന്ന “രാജ്യ​ത്തി​ന്‍റെ സുവി​ശേഷം” എന്ന ലേഖനത്തെ മാക്‌മി​ല്ലൻ സഹോ​ദരൻ പിന്നീട്‌ “ഇന്ന് ലോക​വ്യാ​പ​ക​മാ​യി നടക്കുന്ന പ്രസം​ഗ​വേ​ലയ്‌ക്കു​വേ​ണ്ടി​യുള്ള ആദ്യത്തെ ഔദ്യോ​ഗിക ആഹ്വാനം” എന്ന് വിശേ​ഷി​പ്പി​ച്ചു. ആ ലേഖന​ത്തിൽ “സ്വർഗ​രാ​ജ്യം സമീപി​ച്ചി​രി​ക്കു​ന്നു എന്ന് ലോക​ത്തിന്‌ സാക്ഷ്യം കൊടു​ക്കാൻ” എല്ലാ അഭിഷി​ക്ത​ക്രിസ്‌ത്യാ​നി​ക​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഇന്ന് ‘വേല ഭരമേൽപ്പി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന’ ക്രിസ്‌തു​വി​ന്‍റെ സഹോ​ദ​ര​ന്മാ​രോ​ടൊ​പ്പം ദശലക്ഷങ്ങൾ ചേർന്നി​രി​ക്കു​ന്നു. മിശി​ഹൈക സുവർണ​യു​ഗ​ത്തി​നാ​യി കാത്തി​രി​ക്കവെ വചനം പ്രസം​ഗി​ക്കുന്ന തീക്ഷ്ണ​ത​യുള്ള ക്രിസ്‌ത്യാ​നി​ക​ളാണ്‌ അവർ.

^ ഖ. 5 യഹോവയുടെ സാക്ഷികൾ—ദൈവ​രാ​ജ്യ ഘോഷകർ (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തി​ന്‍റെ “പരി​ശോ​ധ​ന​യു​ടെ കാലം (1914-1918)” എന്ന വിഷയ​ത്തോ​ടു​കൂ​ടിയ 6-‍ാ‍ം അധ്യായം കാണുക.

^ ഖ. 9 സുവർണയുഗം 1937-ൽ ആശ്വാസം എന്നും 1946-ൽ ഉണരുക! എന്നും പുനർനാ​മ​ക​രണം ചെയ്‌തു.