വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ദൈവ​ത്തി​ന്‍റെ വചനം ജീവനു​ള്ളത്‌’

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

എബ്രായർ 4:12-ൽ പറഞ്ഞി​രി​ക്കുന്ന “ജീവനും ശക്തിയു​മുള്ള” “ദൈവ​ത്തി​ന്‍റെ വചനം” എന്താണ്‌?

ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലുള്ള, വെളിപ്പെടുത്തപ്പെട്ട ദൈവോദ്ദേശ്യത്തെക്കുറിച്ചാണ്‌ അപ്പോസ്‌ത​ല​നായ പൗലോസ്‌ പരാമർശി​ച്ച​തെന്നു സന്ദർഭം കാണി​ക്കു​ന്നു.

ബൈബി​ളിന്‌ ഒരു വ്യക്തി​യു​ടെ ജീവി​ത​ത്തിൽ മാറ്റം വരുത്താ​നുള്ള ശക്തിയു​ണ്ടെന്നു കാണി​ക്കാൻ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ എബ്രായർ 4:12 പരാമർശി​ക്കാ​റുണ്ട്. അതിൽ തെറ്റി​ല്ല​താ​നും. എന്നാൽ എബ്രായർ 4:12-ന്‍റെ സന്ദർഭം പരി​ശോ​ധി​ക്കു​ന്നത്‌ ഈ വാക്യ​ത്തി​ന്‍റെ അർഥം കൂടു​ത​ലാ​യി മനസ്സി​ലാ​ക്കാൻ നമ്മളെ സഹായി​ക്കും. പൗലോസ്‌ ഇവിടെ ദൈവ​ത്തി​ന്‍റെ ഉദ്ദേശ്യ​ങ്ങൾ മനസ്സി​ലാ​ക്കി അതിന​നു​സ​രിച്ച് പ്രവർത്തി​ക്കാൻ എബ്രാ​യ​ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അതിൽ പലതും വിശു​ദ്ധ​ലി​ഖി​ത​ങ്ങ​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഈജിപ്‌തിൽനിന്ന് ദൈവം രക്ഷിച്ച് കൊണ്ടു​വന്ന ഇസ്രാ​യേ​ല്യ​രെ​ക്കു​റിച്ച് പൗലോസ്‌ പറഞ്ഞു. ‘പാലും തേനും ഒഴുകുന്ന വാഗ്‌ദ​ത്ത​ദേ​ശത്ത്‌’ പ്രവേ​ശി​ക്കാ​നുള്ള അവസരം അവർക്കു​ണ്ടാ​യി​രു​ന്നു. അവിടെ അവർക്ക് യഥാർഥ​സ്വ​സ്ഥത ആസ്വദി​ക്കാ​നാ​കു​മാ​യി​രു​ന്നു.—പുറ. 3:8; ആവ. 12:9, 10.

അതായി​രു​ന്നു ദൈവം വെളി​പ്പെ​ടു​ത്തിയ ഉദ്ദേശ്യം. പക്ഷേ ഇസ്രാ​യേ​ല്യർ ഹൃദയം കഠിന​മാ​ക്കി; അവർക്കു വിശ്വാ​സം ഇല്ലാതാ​യി. അതു​കൊണ്ട് അവരിൽ അനേകർക്കും ആ സ്വസ്ഥത​യിൽ പ്രവേ​ശി​ക്കാൻ കഴിഞ്ഞില്ല. (സംഖ്യ 14:30; യോശു. 14:6-10) എങ്കിലും ദൈവ​ത്തി​ന്‍റെ “സ്വസ്ഥത​യിൽ പ്രവേ​ശി​ക്കാ​മെന്ന വാഗ്‌ദാ​നം” അപ്പോ​ഴും നിലനിൽക്കു​ന്നു എന്നു പൗലോസ്‌ കൂട്ടി​ച്ചേർത്തു. (എബ്രാ. 3:16-19; 4:1) ദൈവം വെളി​പ്പെ​ടു​ത്തിയ തന്‍റെ ഉദ്ദേശ്യ​ത്തി​ന്‍റെ ഭാഗമാ​യി​രു​ന്നു ആ “വാഗ്‌ദാ​നം.” എബ്രാ​യ​ക്രിസ്‌ത്യാ​നി​കൾ ചെയ്‌ത​തു​പോ​ലെ നമുക്കും ആ ഉദ്ദേശ്യ​ത്തെ​ക്കു​റിച്ച് വായി​ക്കാ​നും അതിന​നു​സ​രിച്ച് ജീവി​ക്കാ​നും കഴിയും. ആ വാഗ്‌ദാ​നം തിരു​വെ​ഴു​ത്തു​കൾക്കു ചേർച്ച​യി​ലാ​ണെന്നു തെളി​യി​ക്കാൻ പൗലോസ്‌ ഉൽപത്തി 2:2-ന്‍റെയും സങ്കീർത്തനം 95:11-ന്‍റെയും ചില ഭാഗങ്ങൾ ഉദ്ധരിച്ചു.

ദൈവ​ത്തി​ന്‍റെ ‘സ്വസ്ഥത​യിൽ പ്രവേ​ശി​ക്കാ​മെന്ന വാഗ്‌ദാ​നം നിലനിൽക്കു​ന്നു’ എന്ന വസ്‌തുത നമ്മളെ സ്വാധീ​നി​ക്കണം. ബൈബിൾ തരുന്ന ആ പ്രത്യാശ യാഥാർഥ്യ​മാ​യി​ത്തീ​രു​മെന്നു നമ്മൾ വിശ്വ​സി​ക്കു​ന്നു. അതിൽ പ്രവേ​ശി​ക്കാ​നാ​യി ചില നടപടി​കൾ സ്വീക​രി​ക്കു​ക​യും ചെയ്യുന്നു. മോശയ്‌ക്കു കൊടുത്ത നിയമം അനുസ​രി​ച്ചു​കൊ​ണ്ടോ യഹോ​വ​യു​ടെ അംഗീ​കാ​രം നേടാ​നാ​യി മറ്റ്‌ ഏതെങ്കി​ലും കാര്യങ്ങൾ ചെയ്‌തു​കൊ​ണ്ടോ അല്ല നമ്മൾ ആ സ്വസ്ഥത​യിൽ പ്രവേ​ശി​ക്കു​ന്നത്‌. പകരം വിശ്വാ​സം പ്രകട​മാ​ക്കി​ക്കൊണ്ട് ദൈവം വെളി​പ്പെ​ടു​ത്തിയ ഉദ്ദേശ്യ​ത്തി​നു ചേർച്ച​യിൽ സന്തോ​ഷ​ത്തോ​ടെ നമ്മൾ ഇന്നുവ​രെ​യും ജീവി​ക്കു​ന്നു. തുടർന്നും സകല​ശ്ര​മ​വും ചെയ്‌ത്‌ ആ ഉദ്ദേശ്യ​ത്തി​നു ചേർച്ച​യിൽത്തന്നെ ജീവി​ക്കും. അതു മാത്രമല്ല, നമ്മൾ കണ്ടതു​പോ​ലെ ലോക​ത്തി​നു ചുറ്റും ആയിര​ക്ക​ണ​ക്കിന്‌ ആളുകൾ ബൈബിൾ പഠിക്കാൻ തുടങ്ങു​ക​യും ദൈ​വോ​ദ്ദേ​ശ്യ​ത്തെ​ക്കു​റിച്ച് വെളി​പ്പെ​ടു​ത്തി​യി​രി​ക്കുന്ന കാര്യങ്ങൾ പഠിക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. അവരിൽ അനേക​രും ജീവി​ത​ശൈ​ലി​ക്കു മാറ്റം വരുത്തു​ക​യും വിശ്വാ​സം പ്രകടി​പ്പി​ക്കു​ക​യും സ്‌നാ​ന​മേറ്റ ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീ​രു​ക​യും ചെയ്‌തി​രി​ക്കു​ന്നു. ‘ദൈവ​ത്തി​ന്‍റെ വചനം ജീവനും ശക്തിയു​മു​ള്ള​താ​ണെന്ന്’ അവരുടെ ജീവിതം തെളി​യി​ക്കു​ന്നു. ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ദൈവ​ത്തി​ന്‍റെ വെളി​പ്പെ​ടു​ത്ത​പ്പെട്ട ഉദ്ദേശ്യം ഇതി​നോ​ട​കം​തന്നെ നമ്മുടെ ജീവി​തത്തെ സ്വാധീ​നി​ച്ചി​രി​ക്കു​ന്നു. നമ്മുടെ ജീവി​ത​ത്തിൽ അതു തുടർന്നും ശക്തി ചെലു​ത്തി​ക്കൊ​ണ്ടി​രി​ക്കും.