യഹോവയുടെ അനുഗ്രഹം നേടാൻ പോരാടിക്കൊണ്ടിരിക്കുക
‘നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചു.’—ഉൽപ. 32:28.
ഗീതം: 60, 38
1, 2. യഹോവയുടെ ദാസർക്ക് എന്തൊക്കെ വെല്ലുവിളികളാണുള്ളത്?
ആദ്യത്തെ വിശ്വസ്തമനുഷ്യനായ ഹാബേലിന്റെ കാലംമുതൽ ഇക്കാലംവരെ ദൈവാരാധകരെല്ലാം പല തരം കഷ്ടതകളിലൂടെയാണു കടന്നുപോയിരിക്കുന്നത്. യഹോവയുടെ അംഗീകാരത്തിനും അനുഗ്രഹത്തിനും വേണ്ടി എബ്രായക്രിസ്ത്യാനികൾ ‘യാതനകളോടു പൊരുതി സഹിച്ചുനിന്നതിനെക്കുറിച്ച്’ അപ്പോസ്തലനായ പൗലോസ് എഴുതി. (എബ്രാ. 10:32-34) ഓട്ടമത്സരവും ഗുസ്തിയും ബോക്സിങും പോലുള്ള മത്സരങ്ങളിൽ പങ്കെടുക്കാൻ ഗ്രീസിലെ കായികതാരങ്ങൾ നടത്തിയിരുന്ന കഠിനശ്രമത്തോടു ക്രിസ്ത്യാനികളുടെ കഷ്ടപ്പാടുകളെ പൗലോസ് താരതമ്യം ചെയ്തു. (എബ്രാ. 12:1, 4) നമ്മൾ ഇന്നു ജീവനുവേണ്ടിയുള്ള ഓട്ടത്തിലാണ്. നമ്മുടെ ശ്രദ്ധ പതറിക്കാനും നമ്മളെ തട്ടിവീഴ്ത്താനും ഇടിച്ചുവീഴ്ത്താനും നമ്മുടെ സന്തോഷവും ഭാവിയിലെ അനുഗ്രഹങ്ങളും എടുത്തുകളയാനും ശ്രമിക്കുന്ന എതിരാളികൾ നമുക്കുണ്ട്.
2 ഒന്നാമതായി, സാത്താനോടും ദുഷ്ടലോകത്തോടും നമുക്കു ശക്തമായ ഒരു ‘പോരാട്ടമുണ്ട്.’ (എഫെ. 6:12) കൂടാതെ, ലോകത്തിന്റെ ‘കോട്ടകൾപോലെ’ ശക്തമായ കാര്യങ്ങൾക്കെതിരെയും നമ്മൾ പോരാടണം. അതിൽ വ്യാജപഠിപ്പിക്കലുകളും തത്ത്വചിന്തകളും അധാർമികതയും പുകവലി, മദ്യത്തിന്റെ ദുരുപയോഗം, മയക്കുമരുന്നിന്റെ ഉപയോഗംപോലുള്ള ഹാനികരമായ ശീലങ്ങളും ഉൾപ്പെടുന്നു. അതുപോലെ ബലഹീനതകളോടും നിരുത്സാഹത്തോടും നമ്മൾ പോരാടണം.—2 കൊരി. 10:3-6; കൊലോ. 3:5-9.
3. ശത്രുക്കളെ നേരിടാൻ ദൈവം നമ്മളെ എങ്ങനെയാണു പരിശീലിപ്പിക്കുന്നത്?
3 ശക്തരായ ഇത്തരം എതിരാളികളെ തോൽപ്പിക്കാൻ നമുക്കു കഴിയുമോ? 1 കൊരി. 9:26) ഒരു ഗുസ്തിക്കാരൻ എതിരാളിയെ നേരിടുന്നതുപോലെ നമ്മൾ നമ്മുടെ ശത്രുക്കളെ നേരിടേണ്ടതുണ്ട്. ഈ പോരാട്ടത്തിൽ വിജയം വരിക്കാൻ യഹോവ നമ്മളെ പരിശീലിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നു. അതിനായി, തന്റെ വചനത്തിലൂടെ ജീവരക്ഷാകരമായ നിർദേശങ്ങൾ യഹോവ തന്നിരിക്കുന്നു. കൂടാതെ, ബൈബിൾപ്രസിദ്ധീകരണങ്ങളിലൂടെയും ക്രിസ്തീയയോഗങ്ങളിലൂടെയും സമ്മേളനങ്ങളിലൂടെയും കൺവെൻഷനുകളിലൂടെയും നമ്മളെ സഹായിക്കുന്നു. പഠിക്കുന്ന കാര്യങ്ങൾ നിങ്ങൾ പ്രാവർത്തികമാക്കുന്നുണ്ടോ? ഇല്ലെങ്കിൽ അതു “വായുവിൽ കുത്തുന്നതുപോലെ” ആയിരിക്കും; ശത്രുവിനെ ശരിക്കും എതിർത്തുനിൽക്കുകയായിരിക്കില്ല.
കഴിയും. പക്ഷേ നമുക്കു നല്ലൊരു പോരാട്ടംതന്നെ നടത്തേണ്ടിവരും. അക്കാലത്തെ ഒരു ഗുസ്തിക്കാരനെ മനസ്സിൽ കണ്ടുകൊണ്ട് പൗലോസ് ഇങ്ങനെ പറഞ്ഞു: “വായുവിൽ കുത്തുന്നതുപോലെയല്ല ഞാൻ മുഷ്ടിയുദ്ധം ചെയ്യുന്നത്.” (4. തിന്മ നമ്മളെ കീഴടക്കാതിരിക്കാൻ എന്തു ചെയ്യണം?
4 ശത്രുക്കൾ നമ്മളെ ആക്രമിക്കുന്നതു നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും, നമ്മൾ ഏറ്റവും തകർന്നിരിക്കുന്ന ഒരു സമയത്ത്. അതുകൊണ്ട് ഒരു നിമിഷത്തേക്കുപോലും ജാഗ്രത കൈവിടരുത്. ബൈബിൾ ഈ മുന്നറിയിപ്പു തരുന്നു: “തിന്മയ്ക്കു കീഴടങ്ങാതെ നന്മയാൽ തിന്മയെ കീഴടക്കുക.” (റോമ. 12:21) അതുകൊണ്ട് തിന്മയോടുള്ള പോരാട്ടം നിറുത്തിക്കളയാതിരുന്നാൽ നമുക്കു വിജയിക്കാൻ കഴിയും. എന്നാൽ ജാഗ്രത കൈവിട്ട് പോരാട്ടം നിറുത്തിക്കളയുന്നെങ്കിൽ സാത്താനും അവന്റെ ദുഷ്ടലോകവും നമ്മുടെ ബലഹീനതകളും നമ്മളെ കീഴടക്കും. നമ്മളെ ഭയപ്പെടുത്തി നമ്മുടെ കൈകൾ തളർത്തിക്കളയാൻ സാത്താനെ ഒരിക്കലും അനുവദിക്കരുത്.—1 പത്രോ. 5:9.
5. (എ) ദൈവാനുഗ്രഹത്തിനായുള്ള പോരാട്ടത്തിൽ തുടരാൻ നമ്മളെ എന്തു സഹായിക്കും? (ബി) ഏതു ബൈബിൾകഥാപാത്രങ്ങളുടെ കാര്യമാണു നമ്മൾ പഠിക്കാൻപോകുന്നത്?
5 വിജയിക്കണമെങ്കിൽ, പോരാടുന്നവർ തങ്ങളുടെ ലക്ഷ്യം എപ്പോഴും കൺമുന്നിൽ നിറുത്തണം. ദൈവത്തിന്റെ അംഗീകാരത്തിനും അനുഗ്രഹത്തിനും വേണ്ടിയാണു നമ്മൾ പോരാടുന്നത്. എബ്രായർ 11:6-ൽ കൊടുത്തിരിക്കുന്ന ഈ ഉറപ്പു നമ്മൾ മനസ്സിൽ അടുപ്പിച്ചുനിറുത്തണം: “ദൈവത്തെ സമീപിക്കുന്നവൻ ദൈവമുണ്ടെന്നും തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്ക് അവൻ പ്രതിഫലം നൽകുന്നുവെന്നും വിശ്വസിക്കേണ്ടതാകുന്നു.” ‘ആത്മാർഥമായി അന്വേഷിക്കുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് ക്രിയാപദം തീവ്രതയെയും കഠിനാധ്വാനത്തെയും ആണ് സൂചിപ്പിക്കുന്നത്. (പ്രവൃ. 15:17) യഹോവയുടെ അനുഗ്രഹം നേടാനായി കഠിനമായി പ്രയത്നിച്ച സ്ത്രീപുരുഷന്മാരുടെ നല്ല ദൃഷ്ടാന്തങ്ങൾ ബൈബിളിലുണ്ട്. വൈകാരികമായും ശാരീരികമായും ശക്തി നഷ്ടപ്പെട്ട സാഹചര്യങ്ങളെ നേരിട്ടവരാണു യാക്കോബും റാഹേലും യോസേഫും പൗലോസും. മടുത്തുപോകാതെ പ്രയത്നിക്കുന്നതു സമൃദ്ധമായ അനുഗ്രഹങ്ങൾ കൈവരുത്തുമെന്ന് അവരുടെ ജീവിതം തെളിയിച്ചു. സമർഥരായ ഈ നാലു പോരാളികളെ നമുക്ക് എങ്ങനെ അനുകരിക്കാം?
തളരാതെ പോരാടുന്നത് അനുഗ്രഹങ്ങളിലേക്കു നയിക്കും
6. തളർന്നുപോകാതെ പോരാടാൻ യാക്കോബിനെ എന്തു സഹായിച്ചു, അതിന് എന്തു പ്രതിഫലമാണു ലഭിച്ചത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
6 ഗോത്രപിതാവായ യാക്കോബ് തളരാതെ പോരാടി. കാരണം, യാക്കോബ് യഹോവയെ സ്നേഹിക്കുകയും ആത്മീയകാര്യങ്ങളെ വിലമതിക്കുകയും ചെയ്തു. തന്റെ സന്തതിയെ അനുഗ്രഹിക്കും എന്ന യഹോവയുടെ വാഗ്ദാനത്തിലും യാക്കോബിനു പൂർണവിശ്വാസമുണ്ടായിരുന്നു. (ഉൽപ. 28:3, 4) അതുകൊണ്ടാണ് 100-നോട് അടുത്ത് പ്രായമുണ്ടായിരുന്നിട്ടും യാക്കോബ് ദൈവത്തിന്റെ അനുഗ്രഹം നേടാനായി, മനുഷ്യരൂപം എടുത്ത ദൂതനോടു സകലശക്തിയും ഉപയോഗിച്ച് പോരാടുകവരെ ചെയ്തത്. (ഉൽപത്തി 32:24-28 വായിക്കുക.) യാക്കോബ് സ്വന്തം ശക്തിയാലാണോ ആ ശക്തനായ ദൂതനോടു പോരാടിനിന്നത്? തീർച്ചയായുമല്ല. എന്നാൽ യാക്കോബ് നിശ്ചയദാർഢ്യമുള്ള ഒരു പോരാളിയായിരുന്നു. യാക്കോബ് മടുത്ത് പിന്മാറിയില്ല. യാക്കോബിന്റെ ആ കഠിനശ്രമത്തിനു പ്രതിഫലം കിട്ടി. ആ സമയത്ത് യാക്കോബിന് തികച്ചും യോജിച്ച ഒരു പേര് ലഭിച്ചു: ഇസ്രായേൽ. ആ പേരിന് അർഥം “ദൈവത്തോടു മല്ലുപിടിക്കുന്നവൻ” അല്ലെങ്കിൽ “ദൈവം മല്ലിടുന്നു” എന്നാണ്. യഹോവയുടെ അംഗീകാരവും അനുഗ്രഹവും എന്ന പ്രതിഫലം യാക്കോബിനു ലഭിച്ചു. നമ്മളും അതിനുതന്നെയാണു ശ്രമിക്കേണ്ടത്.
7. (എ) ഏതു വിഷമകരമായ സാഹചര്യത്തെയാണു റാഹേൽ നേരിട്ടത്? (ബി) പോരാടിക്കൊണ്ടിരിക്കാനും അനുഗ്രഹം നേടാനും റാഹേലിന് എങ്ങനെയാണു സാധിച്ചത്?
7 തന്റെ ഭർത്താവിനോടുള്ള വാഗ്ദാനം യഹോവ ഉൽപ. 30:8, 20-24.
എങ്ങനെ നിവർത്തിക്കുമെന്നു കാണാൻ യാക്കോബിന്റെ പ്രിയപ്പെട്ട ഭാര്യയായ റാഹേലിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ മറികടക്കാൻ കഴിയാത്തതെന്നു തോന്നിപ്പിക്കുന്ന ഒരു പ്രശ്നം റാഹേലിനു മുന്നിലുണ്ടായിരുന്നു. റാഹേലിനു കുട്ടികളില്ലായിരുന്നു. ആ കാലത്ത് കുട്ടികളില്ലാത്തത് ഒരു ശാപമായിട്ടാണു കണ്ടിരുന്നത്. നിരുത്സാഹപ്പെടുത്തുന്നതും അതേസമയം സ്വന്തം നിയന്ത്രണത്തിലല്ലാത്തതും ആയ കാര്യങ്ങളോടു പോരാടാനുള്ള വൈകാരികവും ശാരീരികവും ആയ ശക്തി റാഹേലിന് എങ്ങനെയാണു ലഭിച്ചത്? റാഹേൽ ഒരിക്കലും പ്രത്യാശ കൈവിട്ടില്ല. കൂടുതൽ തീവ്രതയോടെ പ്രാർഥിച്ചുകൊണ്ട് റാഹേൽ പോരാടിക്കൊണ്ടിരുന്നു. ആ ഹൃദയസ്പർശിയായ യാചനകൾ യഹോവ കേട്ടു, മക്കളെ കൊടുത്തുകൊണ്ട് റാഹേലിനെ അനുഗ്രഹിച്ചു. വിജയാഹ്ലാദത്തിൽ റാഹേൽ ഇങ്ങനെ പാടിയതിൽ അതിശയിക്കാനില്ല: “ഞാൻ . . . വലിയോരു പോർ പൊരുതു ജയിച്ചുമിരിക്കുന്നു.”—8. അനേകവർഷം നീണ്ടുനിന്ന ബുദ്ധിമുട്ടേറിയ ഏതു പ്രശ്നമാണു യോസേഫ് നേരിട്ടത്, അതിനോടു യോസേഫ് പ്രതികരിച്ച വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
8 യാക്കോബും റാഹേലും വെച്ച നല്ല മാതൃക അവരുടെ മകനായ യോസേഫിനെ ശക്തമായി സ്വാധീനിച്ചു. വിശ്വാസത്തിന്റെ പരിശോധനകളെ നേരിട്ടപ്പോൾ അതു യോസേഫിനെ സഹായിച്ചു. 17 വയസ്സായപ്പോൾ യോസേഫിന്റെ ജീവിതം മാറിമറിഞ്ഞു. അസൂയ മൂത്ത യോസേഫിന്റെ ചേട്ടന്മാർ യോസേഫിനെ അടിമയായി വിറ്റു. ഈജിപ്തിൽവെച്ച് യാതൊരു കാരണവുമില്ലാതെ യോസേഫിന് അനേകവർഷം തടവറയിൽ കിടക്കേണ്ടിവന്നു. (ഉൽപ. 37:23-28; 39:7-9, 20, 21) പക്ഷേ യോസേഫ് നിരുത്സാഹിതനായില്ല. വിദ്വേഷം ഉള്ളിൽ നിറഞ്ഞ് ചേട്ടന്മാരോടു പ്രതികാരം ചെയ്യാനും യോസേഫ് തുനിഞ്ഞില്ല. പകരം യോസേഫ് യഹോവയുമായി തനിക്കുള്ള അനുഗൃഹീതബന്ധത്തിൽ മനസ്സും ഹൃദയവും കേന്ദ്രീകരിച്ചു. (ലേവ്യ 19:18; റോമ. 12:17-21) യോസേഫിന്റെ മാതൃക നമ്മളെ വളരെയധികം സഹായിക്കും. ഉദാഹരണത്തിന്, നമ്മൾ വളർന്നുവന്നതു മോശമായ സാഹചര്യങ്ങളിലായിരിക്കാം. അല്ലെങ്കിൽ ഇപ്പോഴത്തെ സാഹചര്യങ്ങളിൽ മുന്നോട്ടുപോകാൻ ആവില്ല എന്നു നമുക്കു തോന്നുന്നുണ്ടാകാം. എങ്കിലും നമ്മൾ തളരാതെ പോരാടുകയും പരിശ്രമിക്കുകയും വേണം. അങ്ങനെ ചെയ്യുന്നെങ്കിൽ യഹോവ അനുഗ്രഹിക്കും എന്നു നമുക്കു ഉറപ്പുണ്ടായിരിക്കാം.—ഉൽപത്തി 39:21-23 വായിക്കുക.
9. യാക്കോബിനെയും റാഹേലിനെയും യോസേഫിനെയും അനുകരിച്ചുകൊണ്ട് യഹോവയുടെ അനുഗ്രഹം നേടാനായി നമ്മൾ എത്രത്തോളം പോരാടണം?
9 ഇന്നു നമ്മൾ പല തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള അനീതിയോ മുൻവിധിയോ പരിഹാസമോ ആയിരിക്കാം അത്. അല്ലെങ്കിൽ അസൂയ കാരണം ആരെങ്കിലും നിങ്ങൾക്കെതിരെ നടത്തിയ തെറ്റായ ആരോപണങ്ങളായിരിക്കാം നിങ്ങളെ വിഷമിപ്പിക്കുന്നത്. വിജയിക്കാനാകില്ല എന്നു ചിന്തിച്ചുകൊണ്ട് നിങ്ങളുടെ കൈകൾ തളർന്നുപോകുന്നെങ്കിൽ, യഹോവയെ സന്തോഷത്തോടെ സേവിക്കാൻ യാക്കോബിനെയും റാഹേലിനെയും യോസേഫിനെയും സഹായിച്ചത് എന്താണെന്ന് ഓർക്കുക. ആത്മീയകാര്യങ്ങളോട് എപ്പോഴും ആഴമായ വിലമതിപ്പു കാണിച്ചതുകൊണ്ട് ദൈവം അവരെ ശക്തീകരിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. തങ്ങളുടെ പോരാട്ടവും ആത്മാർഥമായ പ്രാർഥനകൾക്കു ചേർച്ചയിലുള്ള പ്രവർത്തനവും അവർ നിറുത്തിക്കളഞ്ഞില്ല. ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യം നമ്മുടെ തൊട്ടുമുന്നിൽ എത്തിയിരിക്കുന്നു. അതുകൊണ്ട് നമ്മുടെ മുന്നിൽ വെച്ചിരിക്കുന്ന ഉറപ്പുള്ള പ്രത്യാശ മുറുകെപ്പിടിക്കുക. യഹോവയുടെ പ്രീതി നേടുന്നതിനു മല്പിടിത്തം നടത്താൻ അല്ലെങ്കിൽ കഷ്ടപ്പെടാൻ നിങ്ങൾ തയ്യാറാണോ?
അനുഗ്രഹത്തിനായി മല്പിടിത്തം നടത്താൻ സന്നദ്ധരായിരിക്കുക
10, 11. (എ) ദൈവത്തിന്റെ അനുഗ്രഹം നേടുന്നതിനു മല്പിടിത്തം വേണ്ടിവന്നേക്കാവുന്നത് എന്തുകൊണ്ട്? (ബി) ശരിയായ തിരഞ്ഞെടുപ്പുകൾ നടത്താൻ എന്തു സഹായിക്കും?
10 ദൈവത്തിന്റെ അനുഗ്രഹം നേടാൻ മല്പിടിത്തം ആവശ്യമായ ചില സാഹചര്യങ്ങൾ ഏതൊക്കെയാണ്? ബലഹീനതകളെ മറികടക്കാനുള്ള പോരാട്ടമാണു ചിലർക്കുള്ളത്. മറ്റു ചിലർക്ക്, വയൽശുശ്രൂഷയെക്കുറിച്ച് ഒരു ശരിയായ വീക്ഷണം നിലനിറുത്താൻ നല്ല ശ്രമം നടത്തേണ്ടിവന്നിട്ടുണ്ട്. മോശമായ ആരോഗ്യമോ ഏകാന്തതയോ ആയിരിക്കാം നിങ്ങളുടെ പ്രശ്നം. പലരെ സംബന്ധിച്ചും, അവരെ മുറിപ്പെടുത്തുകയോ അവരോട് എന്തെങ്കിലും തെറ്റു ചെയ്യുകയോ ചെയ്ത വ്യക്തികളോടു ക്ഷമിക്കുകയെന്നത് ഒരു പോരാട്ടംതന്നെയാണ്. നമ്മൾ യഹോവയെ സേവിക്കാൻ തുടങ്ങിയിട്ട് എത്ര കാലമായാലും ശരി നമ്മുടെ ദൈവസേവനത്തെ തടസ്സപ്പെടുത്തുന്ന കാര്യങ്ങൾക്കെതിരെ നമ്മൾ പോരാടേണ്ടതുണ്ട്. വിശ്വസ്തരായി നിൽക്കുന്നവർക്കു ദൈവം പ്രതിഫലം നൽകും.
യിരെ. 17:9) നിങ്ങൾ ഇപ്പോൾ സഞ്ചരിക്കുന്നത് ഒരു തെറ്റായ പാതയിലൂടെയാണെന്നു തോന്നുന്നെങ്കിൽ പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിക്കുക. യഹോവ അനുഗ്രഹിക്കുന്ന, ശരിയായ പാതയിലൂടെ പോകാനുള്ള ശക്തി പ്രാർഥനയിലൂടെയും പരിശുദ്ധാത്മാവിലൂടെയും നിങ്ങൾക്കു ലഭിക്കും. പ്രാർഥനകൾക്കു ചേർച്ചയിൽ പ്രവർത്തിക്കുക. ഓരോ ദിവസവും ബൈബിളിന്റെ ഒരു ഭാഗം വായിക്കാൻ ശ്രമിക്കുക. വ്യക്തിപരമായ പഠനത്തിനും ക്രമമായ കുടുംബാരാധനയ്ക്കും ആയി സമയം മാറ്റിവെക്കുക.—സങ്കീർത്തനം 119:32 വായിക്കുക.
11 ശരിയായ തിരഞ്ഞെടുപ്പുകൾ നടത്തുന്നതിനും ക്രിസ്തീയജീവിതം നയിക്കുന്നതിനും ശക്തമായി പോരാടേണ്ടിവരും. നമ്മുടെ വഞ്ചനാത്മകമായ ഹൃദയം തെറ്റായ ദിശയിലേക്കാണു നയിക്കുന്നതെങ്കിൽ പ്രത്യേകിച്ചും. (12, 13. തെറ്റായ ആഗ്രഹങ്ങൾ നിയന്ത്രിക്കാൻ രണ്ടു ക്രിസ്ത്യാനികൾക്ക് എന്തു സഹായം ലഭിച്ചു?
12 തെറ്റായ ആഗ്രഹങ്ങളെ മറികടക്കാൻ ദൈവവചനവും പരിശുദ്ധാത്മാവും ക്രിസ്തീയപ്രസിദ്ധീകരണങ്ങളും ക്രിസ്ത്യാനികളെ സഹായിച്ചതിന്റെ ധാരാളം അനുഭവങ്ങളുണ്ട്. 2004 ജനുവരി 8 ലക്കം ഉണരുക!–യിലെ “തെറ്റായ മോഹങ്ങളെ നിങ്ങൾക്ക് എങ്ങനെ ചെറുത്തു നിൽക്കാനാകും?” എന്ന ലേഖനം ഒരു കൗമാരക്കാരൻ വായിച്ചു. അവന് എന്തു പ്രയോജനം ലഭിച്ചു? “തെറ്റായ ചിന്തകൾ നിയന്ത്രിക്കാൻ ഞാൻ പോരാടിക്കൊണ്ടിരിക്കുകയാണ്. ‘അനേകരെ സംബന്ധിച്ചും, തെറ്റായ മോഹങ്ങളെ തരണം ചെയ്യാനുള്ള പോരാട്ടം വളരെ ദുഷ്കരമായ ഒന്നാണ്’ എന്ന് ആ ലേഖനത്തിൽ കണ്ടപ്പോൾ എന്നോടൊപ്പം സഹോദരങ്ങളുടെ ഒരു കൂട്ടമുണ്ടെന്ന് എനിക്കു ബോധ്യമായി. ഞാൻ ഒറ്റയ്ക്കല്ലായിരുന്നു!” 2003 നവംബർ 8 ലക്കം ഉണരുക!–യിലെ “ബദൽ ജീവിതരീതികൾ ദൈവാംഗീകാരമുള്ളവയോ?” എന്ന ലേഖനവും ഈ കൗമാരക്കാരനെ സഹായിച്ചു. പലർക്കും പോരാട്ടം “ജഡത്തിൽ ഒരു മുള്ള്” പോലെയാണെന്ന് ആ ലേഖനത്തിൽ പറഞ്ഞത് അവൻ ശ്രദ്ധിച്ചു. (2 കൊരി. 12:7) ശരിയായ ഒരു ജീവിതം നയിക്കാൻ പോരാടിക്കൊണ്ടേയിരിക്കുന്നെങ്കിൽ ശുഭപ്രതീക്ഷയോടെ അവർക്കു ഭാവിയിലേക്കു നോക്കാനാകുമെന്നും ആ ലേഖനത്തിലുണ്ടായിരുന്നു. അവൻ പറയുന്നു: “ഓരോ ദിവസം കഴിയുംതോറും വിശ്വസ്തനായി നിൽക്കാൻ ആ ശുഭപ്രതീക്ഷ എന്നെ സഹായിക്കും. ഈ ദുഷ്ടവ്യവസ്ഥിതിയിലെ ഓരോ ദിവസവും തള്ളിനീക്കാൻ തന്റെ സംഘടനയെ ഉപയോഗിച്ച് നമ്മളെ സഹായിക്കുന്ന യഹോവയോട് എനിക്ക് അതിയായ നന്ദിയുണ്ട്.”
13 ഐക്യനാടുകളിലുള്ള ഒരു സഹോദരിയുടെ അനുഭവം നോക്കാം. ആ സഹോദരി എഴുതുന്നു: “തക്കസമയത്ത് ഞങ്ങൾക്ക് ആവശ്യമായ ആത്മീയാഹാരം തരുന്നതിനു ഞാൻ നിങ്ങളോടു നന്ദി പറയുന്നു. ചില ലേഖനങ്ങൾ വായിക്കുമ്പോൾ അത് എനിക്കുവേണ്ടി എഴുതിയതാണെന്നു പലപ്പോഴും തോന്നാറുണ്ട്. യഹോവ വെറുക്കുന്ന ഒരു കാര്യത്തോട് എനിക്ക് ഇപ്പോഴും ശക്തമായ ഒരാഗ്രഹമുണ്ട്. അതിന് എതിരെ വർഷങ്ങളായി ഞാൻ പോരാടുകയാണ്. ചില സമയങ്ങളിൽ, എല്ലാം ഉപേക്ഷിച്ച് പോരാട്ടം നിറുത്തിക്കളയാൻ എനിക്കു തോന്നും. യഹോവ കരുണയുള്ളവനും ക്ഷമിക്കുന്നവനും ആണെന്ന് എനിക്ക് അറിയാം. പക്ഷേ എനിക്ക് ആ തെറ്റായ ആഗ്രഹം ഉള്ളതുകൊണ്ടും ഉള്ളിന്റെ ഉള്ളിൽ എനിക്ക് അതിനോടു വെറുപ്പില്ലാത്തതുകൊണ്ടും യഹോവയുടെ സഹായം ലഭിക്കില്ലെന്നു ഞാൻ കരുതി. ഇപ്പോഴും തുടരുന്ന ഈ പോരാട്ടം എന്റെ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും ബാധിക്കുന്നു. . . . 2013 മാർച്ച് 15 ലക്കം വീക്ഷാഗോപുരത്തിലെ ‘യഹോവയെ “അറിവാൻ തക്കഹൃദയം” നിങ്ങൾക്കുണ്ടോ?’ എന്ന ലേഖനം വായിച്ചതിനു ശേഷം എന്നെ സഹായിക്കാൻ യഹോവ ശരിക്കും ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കു തോന്നി.”
14. (എ) തന്റെ പോരാട്ടങ്ങളെക്കുറിച്ച് പൗലോസിന് എന്താണു തോന്നിയത്? (ബി) ബലഹീനതകൾക്കെതിരെയുള്ള പോരാട്ടത്തിൽ നമുക്ക് എങ്ങനെ വിജയിക്കാനാകും?
14 റോമർ 7:21-25 വായിക്കുക. അപൂർണതയുടെ ഫലമായുള്ള ആഗ്രഹങ്ങൾക്കും ബലഹീനതകൾക്കും എതിരെയുള്ള പോരാട്ടം എത്ര ബുദ്ധിമുട്ടാണെന്നു നേരിട്ട് മനസ്സിലാക്കിയ വ്യക്തിയാണു പൗലോസ്. എങ്കിലും പ്രാർഥനയിലൂടെ യഹോവയിൽ ആശ്രയിച്ചുകൊണ്ടും യേശുവിന്റെ മറുവിലയാഗത്തിൽ വിശ്വാസം അർപ്പിച്ചുകൊണ്ടും തന്റെ ഉള്ളിൽ നടക്കുന്ന പോരാട്ടത്തിൽ ജയിക്കാനാകുമെന്നു പൗലോസിനു നല്ല ഉറപ്പുണ്ടായിരുന്നു. നമ്മുടെ കാര്യത്തിലോ? നമ്മുടെ ബലഹീനതകൾക്കു കീഴടങ്ങുന്നതിനു പകരം അവയ്ക്കെതിരെ പോരാടുന്നെങ്കിൽ നമുക്കു വിജയിക്കാനാകും. എങ്ങനെ? നമ്മുടെ സ്വന്തം ശക്തിയിൽ ആശ്രയിക്കാതെ പൗലോസിനെ അനുകരിച്ചുകൊണ്ട് യഹോവയിൽ ആശ്രയിക്കുകയും മറുവിലയിൽ വിശ്വാസമുള്ളവരായിരിക്കുകയും ചെയ്യുക.
15. വിശ്വസ്തരായി നിൽക്കാനും പരിശോധനകൾ സഹിക്കാനും പ്രാർഥന നമ്മളെ എങ്ങനെ സഹായിക്കും?
15 പ്രാർഥിക്കുന്ന കാര്യങ്ങളിൽ നമുക്ക് എത്രമാത്രം ആത്മാർഥതയുണ്ടെന്നു പ്രകടമാക്കാൻ ദൈവം നമ്മളെ അനുവദിക്കുന്ന ചില സാഹചര്യങ്ങൾ ഉണ്ടായേക്കാം. ഉദാഹരണത്തിന്, നമുക്കോ ഒരു കുടുംബാംഗത്തിനോ ഗുരുതരമായ ഒരു രോഗം ബാധിക്കുകയോ അല്ലെങ്കിൽ നമ്മൾ ഏതെങ്കിലും അനീതിക്ക് ഇരയാകുകയോ ചെയ്യുന്നെന്നിരിക്കട്ടെ. വിശ്വസ്തരായി തുടരാനുള്ള ശക്തിക്കായി യഹോവയോട് അപേക്ഷിച്ചുകൊണ്ടും നമ്മുടെ സന്തോഷവും ദൈവവുമായുള്ള ബന്ധവും കാത്തുസൂക്ഷിച്ചുകൊണ്ടും യഹോവയിൽ പൂർണമായി ആശ്രയിക്കുന്നെന്നു നമുക്കു കാണിക്കാം. (ഫിലി. 4:13) സഹിച്ചുനിൽക്കാനുള്ള ധൈര്യം പകർന്നുതരാനും നമ്മളെ ശക്തീകരിക്കാനും പ്രാർഥനയ്ക്കു കഴിയുമെന്നു പൗലോസിന്റെ കാലത്തെയും നമ്മുടെ കാലത്തെയും അനുഭവങ്ങൾ കാണിക്കുന്നു.
യഹോവയുടെ അനുഗ്രഹത്തിനായി പോരാടുന്നതിൽ തുടരുക
16, 17. ഒരു പോരാളി എന്ന നിലയിൽ നിങ്ങളുടെ തീരുമാനം എന്താണ്?
16 നിങ്ങളുടെ കൈകൾ തളർന്നുപോകുന്നതും നിങ്ങൾ തോറ്റുപിന്മാറുന്നതും കാണാനാണു പിശാച് ആഗ്രഹിക്കുന്നത്. അതുകൊണ്ട് ‘നല്ലതു മുറുകെപ്പിടിക്കാൻ’ ഉറച്ച തീരുമാനമെടുക്കുക. (1 തെസ്സ. 5:21) നിങ്ങളെ ബലപ്പെടുത്താനുള്ള ദൈവത്തിന്റെ കഴിവിൽ പൂർണമായി ആശ്രയിക്കുക. എങ്കിൽ, സാത്താനും അവന്റെ ദുഷ്ടലോകത്തിനും നമ്മുടെ തെറ്റായ ചായ്വുകൾക്കും എതിരെയുള്ള പോരാട്ടത്തിൽ നിങ്ങൾക്കു വിജയിക്കാനാകും, അത് ഉറപ്പാണ്!—2 കൊരി. 4:7-9; ഗലാ. 6:9.
17 എന്തുതന്നെ വന്നാലും പോരാട്ടം തുടരുക, പിടിച്ചുനിൽക്കുക, പൊരുതിക്കൊണ്ടിരിക്കുക, പിന്മാറാതിരിക്കുക. യഹോവ “സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം” പകരുമെന്ന് ഉറപ്പുണ്ടായിരിക്കുക.—മലാ. 3:10.