വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“നിന്‍റെ കൈകൾ തളരരുത്‌”

“നിന്‍റെ കൈകൾ തളരരുത്‌”

“നിന്‍റെ കൈകൾ തളരരുത്‌.”—സെഫ. 3:16, ഓശാന.

ഗീതം: 81, 32

1, 2. (എ) ഇന്നു പലരും എന്തൊക്കെ പ്രശ്‌ന​ങ്ങ​ളാ​ണു നേരി​ടു​ന്നത്‌, അതിന്‍റെ ഫലം എന്താണ്‌? (ബി) യശയ്യ 41:10, 13-ൽ നമുക്ക് എന്ത് ഉറപ്പു കാണാ​നാ​കും?

ഒരു മൂപ്പന്‍റെ മുൻനി​ര​സേ​വി​ക​യായ ഭാര്യ ഇങ്ങനെ പറഞ്ഞു: “ഒരു നല്ല ആത്മീയ​ചര്യ കാത്തു​സൂ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും വർഷങ്ങ​ളോ​ളം ഞാൻ ഉത്‌കണ്‌ഠ​യോ​ടു മല്ലിട്ടു. അത്‌ എന്‍റെ ഉറക്കം കെടുത്തി, എന്‍റെ ആരോ​ഗ്യ​ത്തെ​യും പെരു​മാ​റ്റ​രീ​തി​ക​ളെ​യും ബാധിച്ചു. ഒന്നും ചെയ്യാതെ വെറുതേ ഒരു മൂലയിൽ ഒതുങ്ങി​ക്കൂ​ടാൻ ചില​പ്പോ​ഴൊ​ക്കെ എനിക്കു തോന്നു​മാ​യി​രു​ന്നു.”

2 ആ സഹോ​ദ​രി​യു​ടെ വിഷമം നിങ്ങൾക്കു മനസ്സി​ലാ​ക്കാൻ കഴിയു​ന്നു​ണ്ടോ? ദുഃഖ​ക​ര​മെന്നു പറയട്ടെ, സാത്താൻ ഭരിക്കുന്ന ഈ ദുഷ്ട​ലോ​ക​ത്തി​ലെ ജീവിതം സമ്മർദങ്ങൾ നിറഞ്ഞ​താണ്‌. അത്‌ ഉത്‌കണ്‌ഠയ്‌ക്കു കാരണ​മാ​കും. അത്‌ ഒരു വ്യക്തിയെ തളർത്തി​ക്ക​ള​യും. ഒരു ബോട്ടി​ന്‍റെ നങ്കൂരം അതിനെ മുന്നോ​ട്ടു​പോ​കാൻ അനുവ​ദി​ക്കാ​ത്ത​തു​പോ​ലെ ജീവി​ത​സ​മ്മർദങ്ങൾ നമ്മളെ തളച്ചി​ട്ടേ​ക്കാം. (സദൃ. 12:25) നിങ്ങളെ തളർത്തി​ക്ക​ള​യുന്ന ചില കാര്യങ്ങൾ എന്തായി​രി​ക്കാം? ഒരുപക്ഷേ നിങ്ങളു​ടെ പ്രിയ​പ്പെട്ട ഒരാൾ മരിച്ചു​പോ​യി​രി​ക്കാം, അല്ലെങ്കിൽ ഗുരു​ത​ര​മായ ഒരു രോഗ​വു​മാ​യി നിങ്ങൾ മല്ലിടു​ക​യാ​യി​രി​ക്കും, അതുമ​ല്ലെ​ങ്കിൽ കടുത്ത സാമ്പത്തി​ക​ബു​ദ്ധി​മു​ട്ടു​കൾ നിറഞ്ഞ ഈ കാലത്ത്‌ കുടും​ബത്തെ നോക്കാൻ നിങ്ങൾ പാടു​പെ​ടു​ക​യാ​യി​രി​ക്കാം. നിങ്ങൾ നേരി​ടുന്ന എതിർപ്പാ​യി​രി​ക്കാം മറ്റൊരു കാരണം. എന്താ​ണെ​ങ്കി​ലും, ഇതി​ന്‍റെ​യൊ​ക്കെ ഫലമായി നിങ്ങൾ അനുഭ​വി​ക്കുന്ന വൈകാ​രി​ക​സ​മ്മർദം പതി​യെ​പ്പ​തി​യെ നിങ്ങളു​ടെ ശക്തി ചോർത്തി​ക്ക​ള​ഞ്ഞേ​ക്കാം. നിങ്ങളു​ടെ സന്തോ​ഷ​വും നഷ്ടപ്പെ​ടു​ത്തി​യേ​ക്കാം. എന്നാൽ ഇരു​കൈ​യും നീട്ടി നിങ്ങളെ സഹായി​ക്കാൻ ദൈവം തയ്യാറാ​ണെന്ന് ഉറപ്പു​ള്ള​വ​രാ​യി​രി​ക്കുക.—യശയ്യ 41:10, 13 വായി​ക്കുക.

3, 4. (എ) “കൈ” എന്ന പദം ബൈബി​ളിൽ ഏതൊക്കെ അർഥത്തിൽ ഉപയോ​ഗി​ച്ചി​ട്ടുണ്ട്? (ബി) നമ്മുടെ കൈകൾ തളർന്നു​പോ​കാൻ എന്ത് ഇടയാ​ക്കി​യേ​ക്കാം?

3 സ്വഭാ​വ​സ​വി​ശേ​ഷ​ത​ക​ളും പ്രവൃ​ത്തി​ക​ളും ചിത്രീ​ക​രി​ക്കാ​നാ​യി ബൈബിൾ ചില​പ്പോൾ മനുഷ്യ​ശ​രീ​ര​ത്തി​ലെ അവയവങ്ങൾ പ്രതീ​ക​ങ്ങ​ളാ​യി ഉപയോ​ഗി​ക്കാ​റുണ്ട്. ഉദാഹ​ര​ണ​ത്തിന്‌, ബൈബിൾ നൂറു​ക​ണ​ക്കി​നു പ്രാവ​ശ്യം കൈ​യെ​ക്കു​റിച്ച് പരാമർശി​ക്കു​ന്നുണ്ട്. ഒരാളു​ടെ കൈ ബലപ്പെട്ടു എന്നു പറഞ്ഞാൽ ആ വ്യക്തി പ്രോ​ത്സാ​ഹി​ത​നാ​യി, ധൈര്യം ആർജിച്ചു, അദ്ദേഹ​ത്തി​നു പ്രവർത്തി​ക്കാൻ വേണ്ട ശക്തി കിട്ടി എന്നൊക്കെ അർഥമുണ്ട്. (1 ശമു. 23:16; എസ്ര 1:6) ശുഭാപ്‌തി​വി​ശ്വാ​സ​വും പ്രത്യാ​ശ​യും ഉണ്ടായി​രി​ക്കു​ന്ന​തി​നെ​യും അത്‌ അർഥമാ​ക്കു​ന്നു.

4 നിരു​ത്സാ​ഹി​ത​രും മനസ്സി​ടി​ഞ്ഞ​വ​രും പ്രത്യാ​ശ​യി​ല്ലാ​ത്ത​വ​രും ആയ ആളുകളെ വർണി​ക്കാൻ തളർന്ന കൈകൾ എന്ന പ്രയോ​ഗം ഉപയോ​ഗി​ക്കാ​റുണ്ട്. (2 ദിന. 15:7; എബ്രാ. 12:12) സാധാ​ര​ണ​യാ​യി അത്തരം സാഹച​ര്യ​ത്തിൽ ഒരു വ്യക്തി മടുത്ത്‌ പിന്മാ​റും. എന്നാൽ നിങ്ങളു​ടെ കാര്യ​മോ? നിങ്ങളെ സമ്മർദ​ത്തി​ലാ​ക്കു​ന്ന​തോ അല്ലെങ്കിൽ ശാരീ​രി​ക​മോ വൈകാ​രി​ക​മോ ആത്മീയ​മോ ആയി ഭാര​പ്പെ​ടു​ത്തു​ന്ന​തോ ആയ സാഹച​ര്യ​ങ്ങൾ നേരി​ടു​മ്പോൾ ആവശ്യ​മായ ഉൾക്കരുത്ത്‌ നിങ്ങൾക്ക് എവി​ടെ​നിന്ന് ലഭിക്കും? സഹിച്ചു​നിൽക്കാ​നുള്ള പ്രചോ​ദ​ന​വും ശക്തിയും എങ്ങനെ ലഭിക്കും? സന്തോഷം നിലനി​റു​ത്താൻ എങ്ങനെ സാധി​ക്കും?

“രക്ഷിപ്പാൻ കഴിയാ​ത​വണ്ണം യഹോ​വ​യു​ടെ കൈ കുറു​കീ​ട്ടില്ല”

5. (എ) പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ എന്തു ചെയ്യാ​നാ​യി​രി​ക്കും നമുക്കു തോന്നു​ന്നത്‌, പക്ഷേ നമ്മൾ ഏതു കാര്യം ഓർക്കണം? (ബി) നമ്മൾ എന്തു ചർച്ച ചെയ്യും?

5 സെഫന്യ 3:16, 17 വായി​ക്കുക. ഭയത്തി​നും നിരു​ത്സാ​ഹ​ത്തി​നും കീഴട​ങ്ങു​ന്നതു നമ്മൾ ‘അധൈ​ര്യ​പ്പെ​ടാൻ’ അഥവാ നമ്മുടെ ‘കൈകൾ തളർന്നു​പോ​കാൻ’ അനുവ​ദി​ക്കു​ന്ന​തു​പോ​ലെ​യാണ്‌. അതിനു പകരം, നമ്മുടെ ‘സകല ചിന്താ​കു​ല​വും എന്‍റെമേൽ ഇട്ടു​കൊ​ള്ളു​വിൻ’ എന്നാണു നമ്മളെ​ക്കു​റിച്ച് ചിന്തയുള്ള, നമ്മുടെ പിതാ​വായ യഹോവ പറയു​ന്നത്‌. (1 പത്രോ. 5:7) വിശ്വസ്‌ത​ദാ​സരെ ‘രക്ഷിപ്പാൻ കഴിയാ​ത​വണ്ണം യഹോ​വ​യു​ടെ ശക്തിയുള്ള കൈ കുറു​കീ​ട്ടില്ല’ എന്ന് ഇസ്രാ​യേ​ല്യ​രോ​ടു യഹോവ പറഞ്ഞു. ആ വാക്കുകൾ നമുക്ക് എപ്പോ​ഴും ഓർത്തി​രി​ക്കാം. (യശ. 59:1) ഒരുത​ര​ത്തി​ലും മുന്നോ​ട്ടു​പോ​കാ​നാ​വി​ല്ലെന്നു തോന്നുന്ന ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ങ്ങ​ളിൽപ്പോ​ലും തന്‍റെ ഇഷ്ടം ചെയ്യാൻ ദൈവ​ജ​നത്തെ ശക്തീക​രി​ക്കാ​നുള്ള ആഗ്രഹ​വും പ്രാപ്‌തി​യും യഹോ​വയ്‌ക്കുണ്ട്. ഇതു തെളി​യി​ക്കുന്ന മൂന്നു ബൈബിൾദൃ​ഷ്ടാ​ന്തങ്ങൾ നമ്മൾ ചർച്ച ചെയ്യും. അതു തീർച്ച​യാ​യും നിങ്ങളെ ബലപ്പെ​ടു​ത്തും.

6, 7. അമാ​ലേ​ക്യ​രു​മാ​യുള്ള യുദ്ധത്തിൽ ഇസ്രാ​യേ​ല്യർ വിജയി​ച്ച​തിൽനിന്ന് നമുക്ക് എന്തു പഠിക്കാ​നാ​കും?

6 ഈജിപ്‌തി​ന്‍റെ അടിമ​ത്ത​ത്തിൽനിന്ന് മോചി​ത​രായ ഇസ്രാ​യേൽ ജനതയെ അധികം വൈകാ​തെ അമാ​ലേ​ക്യർ ആക്രമി​ച്ചു. മോശ​യു​ടെ നിർദേ​ശ​മ​നു​സ​രിച്ച്, ധീരനായ യോശു​വ​യു​ടെ നേതൃ​ത്വ​ത്തിൽ ഇസ്രാ​യേ​ല്യർ യുദ്ധത്തി​നു പുറ​പ്പെട്ടു. ആ സമയത്ത്‌ മോശ അഹരോ​നെ​യും ഹൂരി​നെ​യും കൂട്ടി അടുത്തുള്ള ഒരു കുന്നിൻചെ​രി​വി​ലേക്കു പോയി. അവിടെ നിന്നാൽ അവർക്കു യുദ്ധസ്ഥലം കാണാ​നാ​കു​മാ​യി​രു​ന്നു. അവർ പേടിച്ച് ഓടി​പ്പോ​യ​താ​ണോ? ഒരിക്ക​ലു​മല്ല!

7 വിജയ​ത്തി​ലേക്കു നയിച്ച ഒരു പദ്ധതി മോശ നടപ്പി​ലാ​ക്കു​ക​യാ​യി​രു​ന്നു. മോശ സത്യ​ദൈ​വ​ത്തി​ന്‍റെ വടി എടുത്ത്‌ കൈകൾ ആകാശ​ത്തേക്ക് ഉയർത്തി​പ്പി​ടി​ച്ചു. മോശ​യു​ടെ കൈകൾ അങ്ങനെ​തന്നെ നിന്ന സമയത്ത്‌ യുദ്ധത്തിൽ മുന്നേ​റാൻ യഹോവ ഇസ്രാ​യേ​ല്യ​രെ സഹായി​ച്ചു. എന്നാൽ മോശ​യു​ടെ കൈകൾക്കു ഭാരം തോന്നി താഴ്‌ന്നു​തു​ട​ങ്ങി​യ​പ്പോൾ അമാ​ലേ​ക്യർ വിജയി​ക്കാൻതു​ടങ്ങി. ആ സമയത്ത്‌ അഹരോ​നും ഹൂരും പെട്ടെന്നു ചിന്തിച്ച് പ്രവർത്തി​ച്ചു. “അവർ ഒരു കല്ലു എടുത്തു​വെച്ചു, അവൻ (മോശ) അതിന്മേൽ ഇരുന്നു; അഹരോ​നും ഹൂരും ഒരുത്തൻ ഇപ്പുറ​ത്തും ഒരുത്തൻ അപ്പുറ​ത്തും നിന്നു അവന്‍റെ കൈ താങ്ങി; അങ്ങനെ അവന്‍റെ കൈ സൂര്യൻ അസ്‌ത​മി​ക്കും​വരെ ഉറെച്ചു​നി​ന്നു.” അതെ, ദൈവ​ത്തി​ന്‍റെ ശക്തമായ കൈ ഇസ്രാ​യേ​ല്യ​രെ വിജയ​ത്തി​ലേക്കു നയിച്ചു.—പുറ. 17:8-13.

8. (എ) യഹൂദയെ എത്യോ​പ്യർ ആക്രമി​ക്കാൻ വന്നപ്പോൾ ആസ എന്തു ചെയ്‌തു? (ബി) ആസ ദൈവ​ത്തിൽ ആശ്രയി​ച്ച​തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?

8 ആസ രാജാ​വി​ന്‍റെ കാലത്തും തന്‍റെ കൈ കുറു​കി​യി​ട്ടി​ല്ലെന്ന് യഹോവ തെളി​യി​ച്ചു. ബൈബി​ളിൽ പല യുദ്ധങ്ങ​ളെ​ക്കു​റി​ച്ചും പരാമർശി​ച്ചി​ട്ടുണ്ട്. അതിൽ ഏറ്റവും വലിയ സൈന്യം അണിനി​ര​ന്നതു കൂശ്യ​നായ അഥവാ എത്യോ​പ്യ​ക്കാ​ര​നായ സേരഹി​ന്‍റെ കീഴി​ലാ​യി​രു​ന്നു. സേരഹി​നു പരിച​യ​സ​മ്പ​ന്ന​രായ 10,00,000 പടയാ​ളി​ക​ളു​ണ്ടാ​യി​രു​ന്നു. ആസയുടെ സൈന്യം സേരഹി​ന്‍റെ സൈന്യ​ത്തി​ന്‍റെ ഏതാണ്ടു പകുതി​യോ​ളമേ ഉണ്ടായി​രു​ന്നു​ള്ളൂ. ആ സമയത്ത്‌ ആസയ്‌ക്ക് ഉത്‌കണ്‌ഠ​യും ഭയവും തോന്നി​യോ? പരാജ​യ​ഭീ​തി​യിൽ ആസയുടെ കൈകൾ തളർന്നു​പോ​യോ? ഇല്ല! ആസ പെട്ടെ​ന്നു​തന്നെ സഹായ​ത്തി​നാ​യി യഹോ​വ​യി​ലേക്കു തിരിഞ്ഞു. സൈനി​ക​രു​ടെ എണ്ണം വെച്ചു​നോ​ക്കി​യാൽ എത്യോ​പ്യ​രെ തോൽപ്പി​ക്കാൻ ഇസ്രാ​യേ​ല്യർക്കു കഴിയു​മാ​യി​രു​ന്നില്ല. എന്നാൽ “ദൈവ​ത്തി​നു സകലവും സാധ്യം” ആണ്‌. (മത്താ. 19:26) ദൈവം തന്‍റെ മഹത്തായ ശക്തി കാണിച്ചു. തന്‍റെ ‘ജീവകാ​ല​ത്തൊ​ക്കെ​യും യഹോ​വ​യി​ങ്കൽ ഏകാ​ഗ്ര​മാ​യി’ ഹൃദയം സൂക്ഷിച്ച ആസയുടെ മുന്നിൽ ദൈവം “കൂശ്യരെ തോല്‌ക്കു​മാ​റാ​ക്കി.”—1 രാജാ. 15:14; 2 ദിന. 14:8-13.

9. (എ) യരുശ​ലേ​മി​ന്‍റെ മതിൽ പുനർനിർമി​ക്കു​ന്ന​തിൽനിന്ന് നെഹമ്യ​യെ എന്തു തടഞ്ഞില്ല? (ബി) ദൈവം നെഹമ്യ​യു​ടെ പ്രാർഥ​നയ്‌ക്ക് എങ്ങനെ​യാണ്‌ ഉത്തരം കൊടു​ത്തത്‌?

9 യരുശ​ലേ​മിൽ ചെന്ന​പ്പോൾ നെഹമ്യ എന്താണു കണ്ടത്‌? നഗരം സുരക്ഷി​ത​മ​ല്ലാ​യി​രു​ന്നു. അവിടെ താമസി​ക്കുന്ന ജൂതന്മാ​രാ​കട്ടെ നിരു​ത്സാ​ഹി​ത​രു​മാ​യി​രു​ന്നു. ശത്രു​ക്ക​ളു​ടെ ഭീഷണി കാരണം ജൂതന്മാ​രു​ടെ കൈകൾ തളർന്നു​പോ​യ​തു​കൊണ്ട്, അതായത്‌ അവരുടെ ധൈര്യം ചോർന്നു​പോ​യ​തു​കൊണ്ട്, അവർ മതിൽ പുനർനിർമി​ച്ച​തു​മില്ല. ഇതൊക്കെ കണ്ട് നിരു​ത്സാ​ഹി​ത​നാ​യി തന്‍റെയും കൈകൾ തളർന്നു​പോ​കാൻ നെഹമ്യ അനുവ​ദി​ച്ചോ? ഇല്ല! മോശ​യെ​പ്പോ​ലെ, ആസയെ​പ്പോ​ലെ, മറ്റ്‌ അനേകം ദൈവ​ദാ​സ​രെ​പ്പോ​ലെ, പ്രാർഥ​ന​യി​ലൂ​ടെ യഹോ​വ​യിൽ ആശ്രയി​ക്കുന്ന ഒരു രീതി നെഹമ്യ വളർത്തി​യെ​ടു​ത്തി​രു​ന്നു. ഈ സാഹച​ര്യ​ത്തി​ലും നെഹമ്യ അതുത​ന്നെ​യാ​ണു ചെയ്‌തത്‌. മുന്നിൽ വന്ന തടസ്സങ്ങൾ തരണം ചെയ്യാ​നാ​കി​ല്ലെന്നു ജൂതന്മാർക്കു തോന്നി​യെ​ങ്കി​ലും സഹായ​ത്തി​നാ​യുള്ള നെഹമ്യ​യു​ടെ ആത്മാർഥ​മായ അപേക്ഷ യഹോവ കേട്ടു. തന്‍റെ “മഹാശ​ക്തി​കൊ​ണ്ടും ബലമുള്ള കൈ​കൊ​ണ്ടും” ദൈവം ജൂതന്മാ​രു​ടെ കുഴഞ്ഞ കൈകൾ ശക്തി​പ്പെ​ടു​ത്തി. (നെഹമ്യ 1:10; 2:17-20; 6:9 വായി​ക്കുക.) യഹോവ തന്‍റെ “മഹാശ​ക്തി​കൊ​ണ്ടും ബലമുള്ള കൈ​കൊ​ണ്ടും” ഇന്നത്തെ ദൈവ​ദാ​സരെ ബലപ്പെ​ടു​ത്തു​മെന്നു നിങ്ങൾ വിശ്വ​സി​ക്കു​ന്നു​ണ്ടോ?

യഹോവ നിങ്ങളു​ടെ കൈകൾക്കു ബലം പകരും

10, 11. (എ) നമ്മുടെ കൈകൾ തളർത്തി​ക്ക​ള​യാൻ സാത്താൻ എങ്ങനെ​യാ​ണു ശ്രമി​ക്കു​ന്നത്‌? (ബി) നമ്മളെ ബലപ്പെ​ടു​ത്താ​നും നമുക്കു ശക്തി പകരാ​നും യഹോവ എന്താണു ചെയ്യു​ന്നത്‌? (സി) ദിവ്യാ​ധി​പത്യ വിദ്യാ​ഭ്യാ​സ​ത്തിൽനി​ന്നും പരിശീ​ല​ന​ത്തിൽനി​ന്നും നിങ്ങൾക്ക് എന്തു പ്രയോ​ജ​ന​മാ​ണു ലഭിച്ചി​രി​ക്കു​ന്നത്‌?

10 ഒരു കാര്യം ഓർക്കുക: സാത്താന്‍റെ കൈകൾ ഒരിക്ക​ലും തളർന്നു​പോ​കു​ന്നില്ല. നമ്മുടെ ക്രിസ്‌തീ​യ​പ്ര​വർത്ത​നങ്ങൾ തടസ്സ​പ്പെ​ടു​ത്താൻ അവൻ എന്നും ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഗവൺമെ​ന്‍റു​ക​ളു​ടെ​യും മതനേ​താ​ക്ക​ന്മാ​രു​ടെ​യും വിശ്വാ​സ​ത്യാ​ഗി​ക​ളു​ടെ​യും നുണക​ളും ഭീഷണി​ക​ളും സാത്താൻ അതിനു​വേണ്ടി ഉപയോ​ഗി​ക്കു​ന്നു. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തിൽ നമ്മുടെ കൈകൾ തളർത്തി​ക്ക​ള​യുക എന്നതാണ്‌ അവന്‍റെ ലക്ഷ്യം. എന്നാൽ പരിശു​ദ്ധാ​ത്മാ​വി​ലൂ​ടെ നമുക്കു ശക്തി പകരാൻ യഹോ​വയ്‌ക്കു കഴിയും, യഹോവ അതിനു സന്നദ്ധനു​മാണ്‌. (1 ദിന. 29:12) സാത്താ​നും അവന്‍റെ ദുഷ്ട​ലോ​ക​വും നമ്മുടെ നേർക്കു കൊണ്ടു​വ​രുന്ന ഏതൊരു വെല്ലു​വി​ളി​യും നേരി​ടു​ന്ന​തി​നു നമ്മൾ പരിശു​ദ്ധാ​ത്മാ​വിൽ ആശ്രയി​ക്കേ​ണ്ടതു വളരെ പ്രധാ​ന​മാണ്‌. (സങ്കീ. 18:39; 1 കൊരി. 10:13) പരിശു​ദ്ധാ​ത്മാ​വി​നാൽ എഴുത​പ്പെട്ട ദൈവ​വ​ചനം നമുക്കു​ള്ള​തി​ലും നമ്മൾ നന്ദിയു​ള്ള​വ​രാണ്‌. ഓരോ മാസവും നമുക്കു കിട്ടുന്ന ആത്മീയാ​ഹാ​ര​ത്തെ​ക്കു​റിച്ച് ചിന്തി​ക്കുക. യരുശ​ലേ​മി​ലെ ദേവാ​ലയം പുനർനിർമിച്ച സമയത്ത്‌ യഹോവ പറഞ്ഞ വാക്കു​ക​ളാ​ണു സെഖര്യ 8:9, 13-ൽ (വായി​ക്കുക.) രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. അവരുടെ കൈകൾ ശക്തീക​രി​ക്കാൻ അഥവാ അവർ ‘ധൈര്യ​പ്പെ​ടാൻ’ യഹോവ ചെയ്‌ത ആഹ്വാനം ഇന്നു നമുക്കും പ്രയോ​ജനം ചെയ്യു​ന്ന​താണ്‌.

11 ക്രിസ്‌തീ​യ​യോ​ഗ​ങ്ങ​ളി​ലൂ​ടെ​യും സമ്മേള​ന​ങ്ങ​ളി​ലൂ​ടെ​യും കൺ​വെൻ​ഷ​നു​ക​ളി​ലൂ​ടെ​യും ദിവ്യാ​ധി​പ​ത്യസ്‌കൂ​ളു​ക​ളി​ലൂ​ടെ​യും ലഭിക്കുന്ന ദൈവി​ക​വി​ദ്യാ​ഭ്യാ​സ​വും നമ്മളെ ബലപ്പെ​ടു​ത്തു​ന്നു. അത്തരം പരിശീ​ലനം നമുക്കു പ്രചോ​ദനം പകരും. കൂടാതെ, ആത്മീയ​ല​ക്ഷ്യ​ങ്ങൾ വെക്കാ​നും ക്രിസ്‌തീയ ഉത്തരവാ​ദി​ത്വ​ങ്ങൾ നിറ​വേ​റ്റാ​നും അവ സഹായി​ക്കും. (സങ്കീ. 119:32) അത്തരം വിദ്യാ​ഭ്യാ​സ​ത്തിൽനിന്ന് ബലം നേടാൻ നിങ്ങൾ ആത്മാർഥ​മാ​യി ശ്രമി​ക്കു​ന്നു​ണ്ടോ?

12. ആത്മീയ​മാ​യി ശക്തരായി നിലനിൽക്കാൻ നമ്മൾ എന്തു ചെയ്‌തേ മതിയാ​വൂ?

12 അമാ​ലേ​ക്യ​രെ​യും എത്യോ​പ്യ​രെ​യും തോൽപ്പി​ക്കാൻ യഹോവ ഇസ്രാ​യേ​ല്യ​രെ സഹായി​ച്ചു. നെഹമ്യ​ക്കും കൂടെ​യു​ള്ള​വർക്കും പുനർനിർമാ​ണ​വേല പൂർത്തീ​ക​രി​ക്കാ​നുള്ള ശക്തി കൊടു​ക്കു​ക​യും ചെയ്‌തു. സമാന​മാ​യി, എതിർപ്പി​നും ആളുകൾ കാണി​ക്കുന്ന താത്‌പ​ര്യ​ക്കു​റ​വി​നും നമ്മു​ടെ​തന്നെ ഉത്‌കണ്‌ഠയ്‌ക്കും എതിരെ ഉറച്ചു​നിന്ന് പ്രസം​ഗ​വേ​ല​യിൽ തുടരാ​നുള്ള ശക്തി ദൈവം നമുക്കും തരും. (1 പത്രോ. 5:10) യഹോവ നമുക്കു​വേണ്ടി അത്ഭുതങ്ങൾ ചെയ്യു​മെന്നു നമ്മൾ പ്രതീ​ക്ഷി​ക്കു​ന്നില്ല. നമ്മൾ ചെയ്യേ​ണ്ടതു നമ്മൾത്തന്നെ ചെയ്യണം. അതായത്‌, ദൈവ​വ​ചനം ദിവസ​വും വായി​ക്കുക, എല്ലാ യോഗ​ത്തി​നും തയ്യാറാ​കു​ക​യും ഹാജരാ​കു​ക​യും ചെയ്യുക, വ്യക്തി​പ​ര​മായ പഠനത്തി​ലൂ​ടെ​യും കുടും​ബാ​രാ​ധ​ന​യി​ലൂ​ടെ​യും നമ്മുടെ മനസ്സും ഹൃദയ​വും ആത്മീയ​കാ​ര്യ​ങ്ങൾകൊണ്ട് നിറയ്‌ക്കുക, എപ്പോ​ഴും പ്രാർഥ​ന​യി​ലൂ​ടെ യഹോ​വ​യിൽ ആശ്രയി​ക്കുക. നമ്മളെ ശക്തരാ​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ആയി യഹോവ ചെയ്‌തി​രി​ക്കുന്ന ക്രമീ​ക​ര​ണ​ങ്ങളെ തടസ്സ​പ്പെ​ടു​ത്താൻ മറ്റു പ്രവർത്ത​ന​ങ്ങളെ നമ്മൾ ഒരിക്ക​ലും അനുവ​ദി​ക്ക​രുത്‌. ഈ കാര്യ​ങ്ങ​ളിൽ ഏതി​ലെ​ങ്കി​ലും നിങ്ങളു​ടെ കൈകൾ കുഴഞ്ഞു​പോ​യ​താ​യി നിങ്ങൾക്കു തോന്നു​ന്നെ​ങ്കിൽ ദൈവ​ത്തോ​ടു സഹായം ചോദി​ക്കുക. “നിങ്ങൾക്ക് ഇച്ഛിക്കാ​നും പ്രവർത്തി​ക്കാ​നും കഴി​യേ​ണ്ട​തിന്‌” ദൈവ​ത്തി​ന്‍റെ ആത്മാവ്‌ നിങ്ങളിൽ പ്രവർത്തി​ക്കു​ന്നത്‌ അപ്പോൾ നിങ്ങൾ അനുഭ​വി​ച്ച​റി​യും. (ഫിലി. 2:13) അങ്ങനെ​യെ​ങ്കിൽ, മറ്റുള്ള​വ​രു​ടെ കൈകൾ ബലപ്പെ​ടു​ത്താൻ നിങ്ങൾക്ക് എന്തു ചെയ്യാ​നാ​കും?

തളർന്ന കൈകൾ ബലപ്പെ​ടു​ത്തു​ക

13, 14. (എ) ഭാര്യ മരിച്ചു​പോയ ഒരു സഹോ​ദരൻ ബലം വീണ്ടെ​ടു​ത്തത്‌ എങ്ങനെ? (ബി) നമുക്ക് ഏതൊക്കെ വിധങ്ങ​ളിൽ മറ്റുള്ള​വരെ ബലപ്പെ​ടു​ത്താൻ കഴിയും?

13 നമുക്കു പ്രോ​ത്സാ​ഹനം പകരാൻ കഴിയുന്ന, നമ്മളെ​ക്കു​റിച്ച് ചിന്തയുള്ള സഹോ​ദ​ര​ങ്ങ​ളു​ടെ ഒരു ലോക​വ്യാ​പ​ക​കൂ​ട്ടത്തെ യഹോവ നമുക്കു തന്നിരി​ക്കു​ന്നു. അപ്പോസ്‌ത​ല​നായ പൗലോസ്‌ ഇങ്ങനെ എഴുതി: “തളർന്ന കൈക​ളും കുഴഞ്ഞ കാൽമു​ട്ടു​ക​ളും നിവർക്കു​വിൻ . . . നിങ്ങളു​ടെ പാദങ്ങൾക്ക് നേരായ പാത ഒരുക്കു​വിൻ.” (എബ്രാ. 12:12, 13) ഒന്നാം നൂറ്റാ​ണ്ടി​ലെ പലർക്കും മറ്റു സഹോ​ദ​ര​ങ്ങ​ളിൽനിന്ന് ഇതു​പോ​ലുള്ള ആത്മീയ​ബലം ലഭിച്ചു. ഇന്നും അത്തരം സഹായം ലഭ്യമാണ്‌. ഭാര്യ മരിച്ചു​പോ​കു​ക​യും വേദന നിറഞ്ഞ മറ്റു സാഹച​ര്യ​ങ്ങൾ നേരി​ടു​ക​യും ചെയ്‌ത ഒരു സഹോ​ദരൻ ഇങ്ങനെ പറഞ്ഞു: “ഏതു പരി​ശോ​ധ​ന​യാ​ണു നേരി​ടാൻ പോകു​ന്ന​തെന്നു നമുക്കു പറയാ​നാ​കില്ല. അത്‌ എപ്പോൾ വരു​മെ​ന്നും എത്ര കൂടെ​ക്കൂ​ടെ വരു​മെ​ന്നും നമുക്ക് അറിയില്ല. എന്നാൽ വെള്ളത്തി​നു മുകളിൽ തല ഉയർത്തി​നിൽക്കാൻ ഒരു ലൈഫ്‌ ജാക്കറ്റു സഹായി​ക്കു​ന്ന​തു​പോ​ലെ, പ്രാർഥ​ന​യും വ്യക്തി​പ​ര​മായ പഠനവും എന്നെ സഹായി​ച്ചു. എന്‍റെ ആത്മീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രും ആശ്വാ​സ​ത്തി​ന്‍റെ ഒരു വലിയ ഉറവാ​യി​രു​ന്നു. പ്രയാ​സ​സാ​ഹ​ച​ര്യ​ങ്ങൾ ഉണ്ടാകു​ന്ന​തി​നു മുമ്പു​തന്നെ യഹോ​വ​യു​മാ​യി വ്യക്തി​പ​ര​മായ ഒരു അടുത്ത ബന്ധം സ്ഥാപി​ക്കു​ന്നതു പ്രധാ​ന​മാ​ണെന്നു ഞാൻ മനസ്സി​ലാ​ക്കി.”

മറ്റുള്ളവർക്കു പ്രോ​ത്സാ​ഹ​ന​ത്തി​ന്‍റെ ഒരു ഉറവാ​യി​രി​ക്കാൻ സഭയിലെ ഓരോ​രു​ത്തർക്കും കഴിയും (14-‍ാ‍ം ഖണ്ഡിക കാണുക)

14 യുദ്ധത്തി​ന്‍റെ സമയത്ത്‌ അഹരോ​നും ഹൂരും അക്ഷരാർഥ​ത്തിൽ മോശ​യു​ടെ കൈ താങ്ങി​പ്പി​ടി​ച്ചു. നമ്മുടെ കാര്യ​മോ? മറ്റുള്ള​വരെ പിന്തു​ണയ്‌ക്കാ​നും സഹായി​ക്കാ​നും ഉള്ള അവസര​ങ്ങൾക്കാ​യി നമ്മൾ നോക്കി​യി​രി​ക്കണം. വാർധ​ക്യ​ത്തി​ന്‍റെ ബുദ്ധി​മു​ട്ടു​കൾ നേരി​ടു​ന്നവർ, ആരോ​ഗ്യ​പ്രശ്‌ന​ങ്ങ​ളു​ള്ളവർ, കുടും​ബ​ത്തിൽനിന്ന് എതിർപ്പു നേരി​ടു​ന്നവർ, ഏകാന്തത അനുഭ​വി​ക്കു​ന്നവർ, പ്രിയ​പ്പെ​ട്ട​വരെ മരണത്തിൽ നഷ്ടമാ​യവർ എന്നിവ​രെ​യൊ​ക്കെ നമ്മൾ ബലപ്പെ​ടു​ത്തണം. ബലപ്പെ​ടു​ത്തേണ്ട മറ്റൊരു കൂട്ടരാ​ണു യുവ​പ്രാ​യ​ക്കാർ. തെറ്റു ചെയ്യാ​നും വിദ്യാ​ഭ്യാ​സ​പ​ര​മോ സാമ്പത്തി​ക​മോ തൊഴിൽസം​ബ​ന്ധ​മോ ആയി ഈ വ്യവസ്ഥി​തി​യിൽ ‘വിജയം’ നേടാ​നും അവർ സമ്മർദം അനുഭ​വി​ക്കു​ന്നുണ്ട്. (1 തെസ്സ. 3:1-3; 5:11, 14) രാജ്യ​ഹാ​ളി​ലാ​യി​രി​ക്കു​മ്പോ​ഴും ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​മ്പോ​ഴും ഒരുമിച്ച് ഭക്ഷണം കഴിക്കു​മ്പോ​ഴും ഫോണി​ലൂ​ടെ സംസാ​രി​ക്കു​മ്പോ​ഴും ഒക്കെ മറ്റുള്ള​വ​രിൽ ആത്മാർഥ​മായ താത്‌പ​ര്യം കാണി​ക്കാൻ പ്രത്യേ​ക​ശ്രമം ചെയ്യുക.

15. നല്ല വാക്കുകൾ സഹവി​ശ്വാ​സി​കളെ എങ്ങനെ സ്വാധീ​നി​ക്കും?

15 യുദ്ധത്തിൽ ഗംഭീ​ര​വി​ജയം നേടിയ ആസയെ​യും ജനത്തെ​യും പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊണ്ട് പ്രവാ​ച​ക​നായ അസര്യ പറഞ്ഞു: “നിങ്ങൾ ധൈര്യ​മാ​യി​രി​പ്പിൻ; നിങ്ങളു​ടെ കൈകൾ തളർന്നു​പോ​ക​രു​തു; നിങ്ങളു​ടെ പ്രവൃ​ത്തി​ക്കു പ്രതി​ഫലം ഉണ്ടാകും.” (2 ദിന. 15:7) സത്യാ​രാ​ധന പുനഃ​സ്ഥാ​പി​ക്കു​ന്ന​തി​നു വേണ്ട പല മാറ്റങ്ങ​ളും വരുത്താൻ ഈ വാക്കുകൾ ആസയെ പ്രചോ​ദി​പ്പി​ച്ചു. അതു​പോ​ലെ, നിങ്ങളു​ടെ നല്ല വാക്കു​കൾക്കു മറ്റുള്ള​വരെ സ്വാധീ​നി​ക്കാൻ കഴിയും. യഹോ​വയെ കൂടുതൽ മെച്ചമാ​യി സേവി​ക്കാൻ നിങ്ങൾക്ക് അങ്ങനെ അവരെ സഹായി​ക്കാ​നാ​കും. (സദൃ. 15:23) യോഗ​ങ്ങ​ളിൽ അഭി​പ്രാ​യം പറയാൻ കൈ ഉയർത്തു​മ്പോ​ഴും അഭി​പ്രാ​യങ്ങൾ പറയു​മ്പോ​ഴും നിങ്ങൾ മറ്റുള്ള​വരെ ബലപ്പെ​ടു​ത്തു​ക​യാണ്‌.

16. നെഹമ്യ​യെ​പ്പോ​ലെ ഇക്കാലത്തെ മൂപ്പന്മാർക്കു സഭയി​ലു​ള്ള​വ​രു​ടെ കൈകൾ ബലപ്പെ​ടു​ത്താൻ എങ്ങനെ കഴിയും, സഹവി​ശ്വാ​സി​കൾ നിങ്ങൾക്കു വ്യക്തി​പ​ര​മാ​യി എന്തൊക്കെ സഹായ​ങ്ങ​ളാ​ണു ചെയ്‌തു​ത​ന്നി​ട്ടു​ള്ളത്‌?

16 സഹായി​ക്കാൻ യഹോ​വ​യു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട് നെഹമ്യ​യു​ടെ​യും കൂട്ടരു​ടെ​യും കൈകൾ ബലപ്പെട്ടു. അങ്ങനെ വെറും 52 ദിവസം​കൊണ്ട് അവർ യരുശ​ലേ​മി​ന്‍റെ മതിലു​കൾ പണിത്‌ പൂർത്തി​യാ​ക്കി. (നെഹ. 2:18; 6:15, 16) നെഹമ്യ പണിയു​ടെ മേൽനോ​ട്ടം വഹിക്കുക മാത്രമല്ല, മറ്റു പണിക്കാ​രോ​ടൊ​പ്പം ജോലി ചെയ്യു​ക​യും ചെയ്‌തു. (നെഹ. 5:16) സ്‌നേ​ഹ​സ​മ്പ​ന്ന​രായ പല മൂപ്പന്മാ​രും ഇന്നു നെഹമ്യ​യെ​പ്പോ​ലെ​യാണ്‌. ദിവ്യാ​ധി​പ​ത്യ​നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളി​ലും രാജ്യ​ഹാ​ളി​ന്‍റെ ശുചീ​ക​ര​ണ​ത്തി​ലും അറ്റകു​റ്റ​പ്പ​ണി​യി​ലും എല്ലാം അവരും പങ്കെടു​ക്കു​ന്നു. മറ്റു പ്രചാ​ര​ക​രോ​ടൊ​പ്പം ശുശ്രൂ​ഷ​യിൽ ഏർപ്പെ​ട്ടു​കൊ​ണ്ടും ഇടയസ​ന്ദർശ​നങ്ങൾ നടത്തി​ക്കൊ​ണ്ടും അവർ മനോ​ഭീ​തി​യു​ള്ള​വ​രു​ടെ തളർന്ന കൈകൾ ബലപ്പെ​ടു​ത്തു​ന്നു.—യശയ്യ 35:3, 4 വായി​ക്കുക.

“നിന്‍റെ കൈകൾ തളരരുത്‌”

17, 18. പ്രശ്‌നങ്ങൾ നേരി​ടു​മ്പോ​ഴോ ഉത്‌കണ്‌ഠകൾ അനുഭ​വ​പ്പെ​ടു​മ്പോ​ഴോ നമുക്ക് എന്ത് ഉറപ്പു​ണ്ടാ​യി​രി​ക്കാം?

17 സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രോ​ടൊ​പ്പം ക്രിസ്‌തീ​യ​പ്ര​വർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടു​ന്നതു നമുക്കി​ട​യിൽ ഐക്യം വളർത്തും. നിലനിൽക്കുന്ന സുഹൃദ്‌ബ​ന്ധ​ങ്ങൾക്കു തുടക്കം കുറി​ക്കാ​നും ദൈവ​രാ​ജ്യ​ത്തിൽ കിട്ടാ​നി​രി​ക്കുന്ന അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച് അന്യോ​ന്യം വിശ്വാ​സം വളർത്താ​നും അതു സഹായി​ക്കും. മറ്റുള്ള​വ​രു​ടെ കൈകൾ ബലപ്പെ​ടു​ത്തു​മ്പോൾ ജീവി​ത​ത്തി​ലെ നിരാശ നിറഞ്ഞ സാഹച​ര്യ​ങ്ങ​ളോ​ടു പൊരു​തി​നിൽക്കാ​നും ശുഭ​പ്ര​തീ​ക്ഷ​യോ​ടെ ഭാവിയെ നോക്കി​ക്കാ​ണാ​നും അവരെ സഹായി​ക്കു​ക​യാ​യി​രി​ക്കും നമ്മൾ. അതു മാത്രമല്ല, മറ്റുള്ള​വ​രു​ടെ കൈകൾക്കു കരുത്തു പകരു​മ്പോൾ നമ്മുടെ കൈകൾക്കും ബലം കിട്ടും, ആത്മീയ​കാ​ര്യ​ങ്ങ​ളിൽത്തന്നെ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ അതു നമ്മളെ സഹായി​ക്കും.

18 വ്യത്യസ്‌ത​സാ​ഹ​ച​ര്യ​ങ്ങ​ളിൽ യഹോവ തന്‍റെ വിശ്വസ്‌തരെ സഹായി​ച്ച​തി​നെ​ക്കു​റി​ച്ചും സംരക്ഷി​ച്ച​തി​നെ​ക്കു​റി​ച്ചും മനസ്സി​ലാ​ക്കു​മ്പോൾ യഹോ​വ​യി​ലുള്ള നമ്മുടെ വിശ്വാ​സ​വും ആശ്രയ​ത്വ​വും വർധി​ക്കും. അതു​കൊണ്ട് പ്രലോ​ഭ​ന​ങ്ങ​ളോ പ്രശ്‌ന​ങ്ങ​ളോ സമ്മർദ​ങ്ങ​ളോ നേരി​ടു​മ്പോൾ നിങ്ങളു​ടെ “കൈകൾ തളരരുത്‌.” സഹായ​ത്തി​നു​വേണ്ടി യഹോ​വ​യോ​ടു പ്രാർഥി​ക്കുക. കരുത്തുറ്റ കൈകൾകൊണ്ട് യഹോവ ശക്തി​പ്പെ​ടു​ത്തു​ന്ന​തും നിങ്ങൾക്കു​വേണ്ടി കരുതി​വെ​ച്ചി​രി​ക്കുന്ന അനു​ഗ്ര​ഹ​ങ്ങ​ളി​ലേക്കു നടത്തു​ന്ന​തും അനുഭ​വി​ച്ച​റി​യാൻ അപ്പോൾ നിങ്ങൾക്കു സാധി​ക്കും.—സങ്കീ. 73:23, 24.