വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാതാ​പി​താ​ക്കളേ, വിശ്വാ​സം പണിതു​യർത്താൻ മക്കളെ സഹായി​ക്കുക

മാതാ​പി​താ​ക്കളേ, വിശ്വാ​സം പണിതു​യർത്താൻ മക്കളെ സഹായി​ക്കുക

“യുവാ​ക്ക​ളും യുവതി​ക​ളും . . . യഹോ​വ​യു​ടെ നാമത്തെ സ്‌തു​തി​ക്കട്ടെ.” —സങ്കീ. 148:12, 13.

ഗീതം: 88, 115

1, 2. (എ) മാതാ​പി​താ​ക്കൾ ഇന്ന് എന്തു വെല്ലു​വി​ളി നേരി​ടു​ന്നു, അതിൽ അവർക്ക് എങ്ങനെ വിജയി​ക്കാൻ കഴിയും? (ബി) ഏതു നാലു കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണു നമ്മൾ ഇപ്പോൾ ചിന്തി​ക്കാൻപോ​കു​ന്നത്‌?

“നമ്മൾ യഹോ​വ​യിൽ വിശ്വ​സി​ക്കു​ന്ന​തു​കൊണ്ട് നമ്മുടെ മക്കളും യഹോ​വ​യിൽ വിശ്വ​സി​ച്ചു​കൊ​ള്ളും എന്നു ചിന്തി​ക്കാ​നാ​കില്ല.” ഫ്രാൻസി​ലെ ഒരു ദമ്പതി​ക​ളു​ടെ വാക്കു​ക​ളാണ്‌ ഇത്‌. അവർ ഇങ്ങനെ​യും പറഞ്ഞു: “വിശ്വാ​സം പാരമ്പ​ര്യ​മാ​യി കിട്ടുന്ന ഒന്നല്ല. മക്കൾ അതു പതി​യെ​പ്പ​തി​യെ നേടി​യെ​ടു​ക്കേ​ണ്ട​താണ്‌.” ഓസ്‌ട്രേ​ലി​യ​യി​ലെ ഒരു സഹോ​ദരൻ ഇങ്ങനെ എഴുതി: “നിങ്ങളു​ടെ കുട്ടി​യു​ടെ ഹൃദയ​ത്തിൽ വിശ്വാ​സം വളർത്തി​യെ​ടു​ക്കാൻ സഹായി​ക്കു​ന്ന​താ​ണു നിങ്ങൾ നേരി​ട്ടേ​ക്കാ​വുന്ന ഏറ്റവും വലിയ വെല്ലു​വി​ളി. ശരിക്കും ശ്രമി​ച്ചാ​ലേ അതു സാധി​ക്കു​ക​യു​ള്ളൂ. മക്കളുടെ ഏതെങ്കി​ലും ചോദ്യ​ത്തി​നു തൃപ്‌തി​ക​ര​മായ ഉത്തരം കൊടു​ത്തെന്നു നിങ്ങൾക്കു തോന്നി​യേ​ക്കാം. പക്ഷേ, അതേ ചോദ്യ​വു​മാ​യി കുട്ടി പിന്നെ​യും വരാൻ ഇടയുണ്ട്. ഇന്നു നിങ്ങളു​ടെ കുട്ടിയെ തൃപ്‌തി​പ്പെ​ടു​ത്തുന്ന ഉത്തരങ്ങൾ മതിയാ​കില്ല നാളെ. വളരു​ന്ന​തി​ന​നു​സ​രിച്ച് അവൻ അതേ വിഷയ​വു​മാ​യി വീണ്ടും​വീ​ണ്ടും നിങ്ങളു​ടെ അടുത്ത്‌ വന്നേക്കാം.”

2 നിങ്ങൾ ഒരു മാതാ​വോ പിതാ​വോ ആണെങ്കിൽ, മക്കളെ യഥാർഥ​വി​ശ്വാ​സ​മുള്ള വ്യക്തി​ക​ളാ​യി​ത്തീ​രാൻ പഠിപ്പി​ക്കാ​നും രൂപ​പ്പെ​ടു​ത്താ​നും ഉള്ള ഉത്തരവാ​ദി​ത്വം നിങ്ങൾക്കുണ്ട്. എന്നാൽ ആ ഉത്തരവാ​ദി​ത്വം നിറ​വേ​റ്റാ​നുള്ള പ്രാപ്‌തി​യി​ല്ലെന്നു നിങ്ങൾക്കു ചില​പ്പോ​ഴൊ​ക്കെ തോന്നി​യി​ട്ടു​ണ്ടോ? വാസ്‌ത​വ​ത്തിൽ നമ്മുടെ സ്വന്തം കഴിവു​കൊണ്ട് നമുക്ക് ഇതു ചെയ്യാ​നാ​കില്ല. (യിരെ. 10:23) എന്നാൽ മാർഗ​നിർദേ​ശ​ത്തി​നാ​യി യഹോ​വ​യി​ലേക്കു തിരി​യു​ന്നെ​ങ്കിൽ നമുക്കു വിജയി​ക്കാ​നാ​കും. നിങ്ങളു​ടെ കുട്ടി​ക​ളിൽ വിശ്വാ​സം വളർത്താൻ സഹായി​ക്കാൻ കഴിയുന്ന നാലു കാര്യങ്ങൾ നമുക്കു ചിന്തി​ക്കാം: (1) കുട്ടി​കളെ നന്നായി മനസ്സി​ലാ​ക്കുക. (2) നിങ്ങളു​ടെ ഹൃദയ​ത്തിൽനിന്ന് പഠിപ്പി​ക്കുക. (3) നല്ല ഉദാഹ​ര​ണങ്ങൾ ഉപയോ​ഗി​ക്കുക. (4) ക്ഷമയു​ള്ള​വ​രും പരിശു​ദ്ധാ​ത്മാ​വി​നാ​യി പ്രാർഥി​ക്കു​ന്ന​വ​രും ആയിരി​ക്കുക.

നിങ്ങളു​ടെ കുട്ടി​കളെ നന്നായി മനസ്സി​ലാ​ക്കു​ക

3. പഠിപ്പി​ക്കുന്ന കാര്യ​ത്തിൽ മാതാ​പി​താ​ക്കൾക്കു യേശു​വി​ന്‍റെ മാതൃക അനുക​രി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ?

3 തന്‍റെ ശിഷ്യ​ന്മാ​രോട്‌ അവർ എന്താണു വിശ്വ​സി​ക്കു​ന്ന​തെന്നു ചോദി​ച്ച​റി​യാൻ യേശു മടിച്ചില്ല. (മത്താ. 16:13-15) ആ മാതൃക നമുക്കും അനുക​രി​ക്കാം. കുട്ടി​ക​ളോ​ടു സംസാ​രി​ച്ചി​രി​ക്കു​മ്പോ​ഴോ അവരോ​ടൊത്ത്‌ എന്തെങ്കി​ലും ചെയ്‌തു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴോ അവരുടെ മനസ്സി​ലു​ള്ളതു തുറന്നു​പ​റ​യാൻ ആവശ്യ​പ്പെ​ടാം. പല കാര്യ​ങ്ങ​ളെ​പ്പ​റ്റി​യും അവർക്കു സംശയങ്ങൾ കണ്ടേക്കാം. അല്ലെങ്കിൽ ചില കാര്യങ്ങൾ സത്യമാ​ണെന്ന് അവർക്ക് ഉറപ്പി​ല്ലാ​യി​രി​ക്കാം. അതെക്കു​റി​ച്ചൊ​ക്കെ സംസാ​രി​ക്കാൻ അവരെ അനുവ​ദി​ക്കുക. ഓസ്‌ട്രേ​ലി​യ​യി​ലുള്ള 15-കാരനായ ഒരു സഹോ​ദരൻ ഇങ്ങനെ എഴുതി: “പപ്പ മിക്ക​പ്പോ​ഴും എന്നോടു എന്‍റെ വിശ്വാ​സ​ത്തെ​ക്കു​റിച്ച് സംസാ​രി​ക്കാ​റുണ്ട്, കാര്യ​ങ്ങ​ളെ​ക്കു​റിച്ച് യുക്തി​പൂർവം ചിന്തി​ക്കാൻ എന്നെ സഹായി​ക്കു​ക​യും ചെയ്യും. ‘ഇതെക്കു​റിച്ച് ബൈബിൾ എന്തു പറയുന്നു,’ ‘ബൈബിൾ പറയു​ന്നതു ശരിയാ​ണെന്നു നിനക്കു തോന്നു​ന്നു​ണ്ടോ,’ ‘നീ അതു വിശ്വ​സി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌’ ഇങ്ങനെ​യൊ​ക്കെ പപ്പ ചോദി​ക്കും. പപ്പയും മമ്മിയും പറയു​ന്നത്‌ ആവർത്തി​ക്കാ​നല്ല എന്‍റെ സ്വന്തം വാക്കു​ക​ളിൽ ഞാൻ മറുപടി പറയാ​നാ​ണു പപ്പ ആഗ്രഹി​ച്ചത്‌. ഞാൻ മുതിർന്നു​വ​രവെ, ചർച്ച ചെയ്യുന്ന വിഷയ​ത്തെ​ക്കു​റിച്ച് കുറെ​ക്കൂ​ടി വിശദീ​ക​രി​ക്കാൻ പപ്പ എന്നോടു പറയു​മാ​യി​രു​ന്നു.”

4. നിങ്ങളു​ടെ കുട്ടി​യു​ടെ ചോദ്യ​ങ്ങൾ ഗൗരവ​മാ​യെ​ടു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്? ഒരു ഉദാഹ​രണം നൽകുക.

4 ബൈബിൾ പഠിപ്പി​ക്കുന്ന ഏതെങ്കി​ലും കാര്യം കുട്ടി ഉടനടി വിശ്വ​സി​ക്കു​ന്നി​ല്ലെന്നു കണ്ടാൽ ക്ഷമ കാണി​ക്കുക. ആ വിഷയ​ത്തെ​ക്കു​റിച്ച് കാര്യ​കാ​ര​ണ​സ​ഹി​തം ചിന്തി​ക്കാൻ അവനെ സഹായി​ക്കുക. ഒരു പിതാവ്‌ പറയുന്നു: “കുട്ടി​യു​ടെ ചോദ്യ​ങ്ങൾ ഗൗരവ​മാ​യെ​ടു​ക്കുക, അതിനെ തീരെ നിസ്സാ​ര​മാ​യി തള്ളിക്ക​ള​യ​രുത്‌. കുട്ടി​യു​ടെ ചോദ്യ​ത്തിന്‌ ഉത്തരം കൊടു​ക്കാൻ അത്ര എളുപ്പ​മ​ല്ലെന്നു കണ്ടതു​കൊണ്ട് അത്‌ അവഗണി​ക്ക​രുത്‌.” വാസ്‌ത​വ​ത്തിൽ, നിങ്ങളു​ടെ മകനോ മകളോ ആത്മാർഥ​ത​യോ​ടെ ചോദി​ക്കുന്ന ചോദ്യ​ങ്ങൾ, അവർ കാര്യങ്ങൾ ശ്രദ്ധി​ക്കു​ന്നുണ്ട്, കൂടുതൽ അറിയാൻ ആഗ്രഹി​ക്കു​ന്നുണ്ട് എന്നതിന്‍റെ സൂചന​യാ​യി കാണുക. വെറും 12 വയസ്സു​ള്ള​പ്പോ​ഴാ​ണു യേശു ഗൗരവ​മുള്ള വിഷയ​ങ്ങ​ളെ​ക്കു​റിച്ച് ചോദ്യ​ങ്ങൾ ചോദി​ച്ച​തെന്ന് ഓർക്കുക. (ലൂക്കോസ്‌ 2:46 വായി​ക്കുക.) ഡെന്മാർക്കി​ലുള്ള ഒരു 15-കാരൻ പറയുന്നു: “നമ്മു​ടേതു സത്യമ​ത​മാ​ണോ എന്നു ഞാൻ സംശയം പ്രകടി​പ്പി​ച്ച​പ്പോൾ പപ്പയ്‌ക്കും മമ്മിക്കും എന്നെക്കു​റിച്ച് ഉത്‌കണ്‌ഠ തോന്നി​യി​ട്ടും എന്നോടു യാതൊ​രു ദേഷ്യ​വും കാണി​ച്ചില്ല. പകരം, ബൈബിൾ ഉപയോ​ഗിച്ച് അവർ എന്‍റെ ചോദ്യ​ങ്ങൾക്കെ​ല്ലാം മറുപടി നൽകു​ക​യാ​ണു ചെയ്‌തത്‌.”

5. കുട്ടി​കൾക്ക് യഹോ​വ​യിൽ വിശ്വാ​സ​മു​ണ്ടെന്നു മാതാ​പി​താ​ക്കൾക്കു തോന്നി​യാ​ലും അവർ എന്തു ചെയ്യേ​ണ്ട​തുണ്ട്?

5 നിങ്ങളു​ടെ കുട്ടിയെ നന്നായി അടുത്ത​റി​യുക. അവരുടെ ചിന്തകൾ, അവരുടെ വികാ​രങ്ങൾ, അവരുടെ ഉത്‌കണ്‌ഠകൾ എല്ലാം മനസ്സി​ലാ​ക്കുക. മീറ്റി​ങ്ങു​ക​ളി​ലും വയൽസേ​വ​ന​ത്തി​നും നിങ്ങ​ളോ​ടൊ​പ്പം വരുന്ന​തു​കൊ​ണ്ടു​മാ​ത്രം മക്കൾക്കു യഹോ​വ​യിൽ വിശ്വാ​സ​മു​ണ്ടെന്നു നിഗമനം ചെയ്യരുത്‌. ഒരുമിച്ച് കാര്യങ്ങൾ ചെയ്യു​മ്പോൾ സംഭാ​ഷ​ണ​ത്തിൽ ആത്മീയ​കാ​ര്യ​ങ്ങ​ളും ഉൾപ്പെ​ടു​ത്തുക. കുട്ടി​ക​ളോ​ടൊ​ത്തും കുട്ടി​കൾക്കു​വേ​ണ്ടി​യും പ്രാർഥി​ക്കുക. അവർ നേരി​ടുന്ന ഏതു പരി​ശോ​ധ​ന​ക​ളെ​ക്കു​റി​ച്ചും അറിവു​ള്ള​വ​രാ​യി​രി​ക്കുക. അവ നേരി​ടാൻ അവരെ സഹായി​ക്കുക.

നിങ്ങളു​ടെ ഹൃദയ​ത്തിൽനിന്ന് പഠിപ്പി​ക്കു​ക

6. മാതാ​പി​താ​ക്കൾ ബൈബിൾസ​ത്യം സ്വന്തം ഹൃദയ​ത്തിൽ പതിപ്പി​ക്കു​മ്പോൾ, നല്ല അധ്യാ​പ​ക​രാ​കാൻ ഇത്‌ എങ്ങനെ സഹായി​ക്കും?

6 ആളുക​ളു​ടെ ഹൃദയ​ത്തിൽ എത്തുന്ന വിധത്തിൽ പഠിപ്പി​ക്കാൻ യേശു​വി​നു സാധിച്ചു. യഹോ​വ​യോ​ടും ദൈവ​വ​ച​ന​ത്തോ​ടും ആളുക​ളോ​ടും സ്‌നേ​ഹ​മു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടാ​ണു യേശു​വിന്‌ അതിനു കഴിഞ്ഞത്‌. (ലൂക്കോ. 24:32; യോഹ. 7:46) അത്തരം സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ മക്കളുടെ ഹൃദയത്തെ തൊടുന്ന വിധത്തിൽ പഠിപ്പി​ക്കാൻ മാതാ​പി​താ​ക്കൾക്കു സാധി​ക്കും. (ആവർത്തനം 6:5-8; ലൂക്കോസ്‌ 6:45 വായി​ക്കുക.) അതു​കൊണ്ട് മാതാ​പി​താ​ക്കളേ, ബൈബി​ളും പഠനസ​ഹാ​യി​ക​ളും നന്നായി പഠിക്കുക. പ്രത്യേ​കിച്ച് സൃഷ്ടി​യെ​ക്കു​റി​ച്ചും അതുമാ​യി ബന്ധപ്പെട്ട് നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ വരുന്ന ലേഖന​ങ്ങ​ളി​ലും താത്‌പ​ര്യ​മെ​ടു​ക്കുക. (മത്താ. 6:26, 28) ഇങ്ങനെ ചെയ്യു​ന്ന​തി​ലൂ​ടെ നിങ്ങളു​ടെ അറിവും യഹോ​വ​യോ​ടുള്ള വിലമ​തി​പ്പും വർധി​ക്കു​ക​യും യുവ​പ്രാ​യ​ക്കാ​രായ നിങ്ങളു​ടെ കുട്ടി​കളെ പഠിപ്പി​ക്കാൻ പ്രാപ്‌ത​രാ​യി​ത്തീ​രു​ക​യും ചെയ്യും.—ലൂക്കോ. 6:40.

7, 8. മാതാ​പി​താ​ക്ക​ളു​ടെ ഹൃദയ​ത്തിൽ ബൈബിൾസ​ത്യം നിറയു​മ്പോൾ അതിന്‍റെ ഫലം എന്തായി​രി​ക്കും? ഒരു ഉദാഹ​രണം പറയുക.

7 നിങ്ങളു​ടെ ഹൃദയം ബൈബിൾസ​ത്യം​കൊണ്ട് നിറയ്‌ക്കു​ന്നെ​ങ്കിൽ കുടും​ബ​ത്തി​ലു​ള്ള​വ​രു​മാ​യി അതു ചർച്ച ചെയ്യാൻ നിങ്ങൾക്ക് ആഗ്രഹം തോന്നും. മീറ്റി​ങ്ങു​കൾക്കു​വേണ്ടി തയ്യാറാ​കു​മ്പോ​ഴോ കുടും​ബാ​രാ​ധ​ന​യു​ടെ സമയത്തോ മാത്ര​മാ​യി അത്തരം ചർച്ചകൾ ഒതുക്കി​നി​റു​ത്ത​രുത്‌. അതു മറ്റു സംഭാ​ഷ​ണ​ങ്ങൾപോ​ലെ സ്വാഭാ​വി​ക​മാ​യി മനസ്സിൽനിന്ന് വരുന്ന​താ​യി​രി​ക്കണം. രുചി​ക​ര​മായ ആഹാര​മോ പ്രകൃ​തി​യി​ലെ മനോ​ഹാ​രി​ത​യോ ആസ്വദി​ക്കു​മ്പോൾ ഐക്യ​നാ​ടു​ക​ളി​ലെ ഒരു ദമ്പതികൾ യഹോ​വ​യെ​ക്കു​റിച്ച് സംസാ​രി​ക്കാ​റുണ്ട്. “നമുക്കു തന്നിരി​ക്കു​ന്ന​തെ​ല്ലാം യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തി​ന്‍റെ​യും ദീർഘ​വീ​ക്ഷ​ണ​ത്തി​ന്‍റെ​യും തെളി​വാ​ണെന്നു ഞങ്ങൾ മക്കളെ ഓർമി​പ്പി​ക്കാ​റുണ്ട്” എന്ന് ആ മാതാ​പി​താ​ക്കൾ പറയുന്നു. സൗത്ത്‌ ആഫ്രി​ക്ക​യി​ലെ ഒരു ദമ്പതികൾ അവരുടെ രണ്ടു പെൺകു​ട്ടി​ക​ളോ​ടൊ​പ്പം പൂന്തോ​ട്ട​ത്തിൽ പണി ചെയ്യു​മ്പോൾ, വിത്തുകൾ മുളച്ച് ഒരു ചെടി​യാ​യി വളരു​ന്ന​തി​ന്‍റെ അത്ഭുത​ത്തെ​ക്കു​റിച്ച് അവരോ​ടു സംസാ​രി​ക്കാ​റുണ്ട്. അവർ ഇങ്ങനെ പറയുന്നു: “ജീവ​നെ​ക്കു​റി​ച്ചും അതിന്‍റെ വിസ്‌മ​യ​ക​ര​മായ സങ്കീർണ​ത​യെ​ക്കു​റി​ച്ചും മക്കളിൽ ആദരവ്‌ വളർത്തി​യെ​ടു​ക്കാൻ ഞങ്ങൾ ശ്രമി​ക്കു​ന്നു.”

8 ഓസ്‌ട്രേ​ലി​യ​യി​ലെ ഒരു പിതാവ്‌ മകനു പത്തു വയസ്സു​ള്ള​പ്പോൾ അവനെ​യും കൂട്ടി ഒരു മ്യൂസി​യം കാണാൻ പോയി. ദൈവ​ത്തി​ലും സൃഷ്ടി​യി​ലും ഉള്ള മകന്‍റെ വിശ്വാ​സം ശക്തമാ​ക്കാൻ അദ്ദേഹം ആ സന്ദർശനം ഉപയോ​ഗി​ച്ചു. പിതാവ്‌ പറയുന്നു: “മ്യൂസി​യ​ത്തിൽ ഞങ്ങൾ അമണോയ്‌ഡു​കൾ എന്നും ട്രീ​ലോ​ബീ​റ്റു​കൾ എന്നും വിളി​ക്ക​പ്പെ​ട്ടി​രുന്ന പ്രാചീ​ന​കാ​ലത്തെ കടൽജീ​വി​കളെ പ്രദർശി​പ്പി​ച്ചി​രി​ക്കു​ന്നതു കണ്ടു. വംശനാ​ശം സംഭവിച്ച അവ ഇന്നു കാണുന്ന ജീവി​ക​ളെ​പ്പോ​ലെ കാണാൻ ഭംഗി​യു​ള്ള​തും സങ്കീർണ​വും ആയിരു​ന്നു. മാത്രമല്ല, അവയ്‌ക്കെ​ല്ലാം പൂർണ​രൂ​പ​ത്തി​ലുള്ള അവയവ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. ലളിത​മായ ജീവരൂ​പ​ങ്ങ​ളിൽനിന്ന് സങ്കീർണ​മായ ജീവരൂ​പ​ങ്ങ​ളി​ലേക്കു പരിണ​മി​ക്കു​ക​യാ​യി​രു​ന്നെ​ങ്കിൽ ഈ പുരാ​ത​ന​ജീ​വി​കൾ അപ്പോൾത്തന്നെ എങ്ങനെ​യാണ്‌ ഇത്രയും സങ്കീർണ​മാ​യി​രു​ന്നത്‌? ഇക്കാര്യം എന്നെ ആഴത്തിൽ സ്‌പർശി​ച്ചു, ഞാൻ എന്‍റെ മകന്‌ അതു പറഞ്ഞു​കൊ​ടു​ക്കു​ക​യും ചെയ്‌തു.”

നല്ല ഉദാഹ​ര​ണങ്ങൾ ഉപയോ​ഗി​ക്കു​ക

9. ഉദാഹ​ര​ണങ്ങൾ ഫലപ്ര​ദ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്, ഒരു അമ്മ അതു തെളി​യി​ച്ചത്‌ എങ്ങനെ?

9 ആളുകളെ ചിന്തി​പ്പി​ക്കു​ന്ന​തും അവരുടെ ഹൃദയ​ത്തി​ലെ​ത്തു​ന്ന​തും ഓർത്തി​രി​ക്കാൻ അവരെ സഹായി​ക്കു​ന്ന​തും ആയ ഉദാഹ​ര​ണങ്ങൾ യേശു കൂടെ​ക്കൂ​ടെ ഉപയോ​ഗി​ച്ചു. (മത്താ. 13:34, 35) കുട്ടികൾ നല്ല ഭാവനാ​ശേ​ഷി​യു​ള്ള​വ​രാണ്‌. അതു​കൊണ്ട് മാതാ​പി​താ​ക്കളേ, പഠിപ്പി​ക്കു​മ്പോൾ ഉദാഹ​ര​ണങ്ങൾ ധാരാ​ള​മാ​യി ഉപയോ​ഗി​ക്കുക. ജപ്പാനി​ലെ രണ്ടു കുട്ടി​ക​ളുള്ള ഒരു അമ്മ അങ്ങനെ ചെയ്‌തു. അന്തരീ​ക്ഷ​ത്തെ​ക്കു​റി​ച്ചും അത്‌ യഹോവ എത്ര ശ്രദ്ധ​യോ​ടെ​യാണ്‌ ഉണ്ടാക്കി​യി​രി​ക്കു​ന്ന​തെ​ന്നും, എട്ടു വയസ്സും പത്തു വയസ്സും പ്രായ​മുള്ള ആ ആൺകു​ട്ടി​കളെ പഠിപ്പി​ക്കാൻ അമ്മ നല്ല ഒരു വഴി കണ്ടെത്തി. ആ അമ്മ കുട്ടി​കൾക്കു പാലും പഞ്ചസാ​ര​യും കാപ്പി​പ്പൊ​ടി​യും കൊടു​ത്തു. എന്നിട്ട് രണ്ടു​പേ​രോ​ടും തനിക്ക് ഓരോ കപ്പു കാപ്പി ഉണ്ടാക്കി​ത്ത​രാൻ ആവശ്യ​പ്പെട്ടു. അമ്മ പറയുന്നു: “അവർ വളരെ ശ്രദ്ധി​ച്ചാണ്‌ അത്‌ ഉണ്ടാക്കി​യത്‌. ഇത്ര ശ്രദ്ധ​യോ​ടെ ഇതു ചെയ്യു​ന്നത്‌ എന്തിനാ​ണെന്നു ഞാൻ ചോദി​ച്ചു. അമ്മയ്‌ക്ക് ഇഷ്ടമു​ള്ള​പോ​ലെ കാപ്പി ഉണ്ടാക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണെന്ന് അവർ പറഞ്ഞു. ഭൂമി​യു​ടെ അന്തരീ​ക്ഷ​ത്തി​ലെ വാതകങ്ങൾ നമുക്കു താമസി​ക്കാൻ പാകത്തി​നു ദൈവം ഇതേ​പോ​ലെ ശ്രദ്ധി​ച്ചാ​ണു ക്രമീ​ക​രി​ച്ചി​രി​ക്കു​ന്ന​തെന്നു ഞാൻ അവർക്കു വിശദീ​ക​രി​ച്ചു​കൊ​ടു​ത്തു.” അവരുടെ പ്രായ​ത്തി​നു ചേരുന്ന ഉദാഹ​ര​ണ​മാ​യി​രു​ന്നു അത്‌. കാര്യങ്ങൾ വെറുതേ പറഞ്ഞു​കൊ​ടു​ക്കു​ന്ന​തി​നെ​ക്കാൾ ഇതു ഗുണം ചെയ്‌തു. അവർ നന്നായി അതെക്കു​റിച്ച് ചിന്തിച്ചു. ആ പാഠം അവർ മറന്നി​ട്ടു​ണ്ടാ​കില്ല, തീർച്ച!

സാധാരണവസ്‌തുക്കൾ ഉപയോ​ഗി​ച്ചു​കൊണ്ട് ദൈവ​ത്തി​ലും ജീവന്‍റെ ഉത്ഭവത്തി​ലും ഉള്ള വിശ്വാ​സം പണിതു​യർത്താൻ മക്കളെ സഹായി​ക്കാൻ കഴിയും (10-‍ാ‍ം ഖണ്ഡിക കാണുക)

10, 11. (എ) ദൈവ​ത്തി​ലുള്ള വിശ്വാ​സം വളർത്തി​യെ​ടു​ക്കാൻ കുട്ടിയെ സഹായി​ക്കു​ന്ന​തി​നു നിങ്ങൾക്ക് ഏതു ദൃഷ്ടാന്തം ഉപയോ​ഗി​ക്കാം? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.) (ബി) പ്രയോ​ജ​ന​ക​ര​മെന്നു നിങ്ങൾ കണ്ടെത്തിയ ചില ഉദാഹ​ര​ണങ്ങൾ പറയാ​മോ?

10 ദൈവ​ത്തി​ലുള്ള വിശ്വാ​സം വളർത്തി​യെ​ടു​ക്കു​ന്ന​തി​നു കുട്ടിയെ സഹായി​ക്കാൻ വെറും ഒരു പാചക​ക്കു​റി​പ്പു​പോ​ലും നിങ്ങൾക്ക് ഉപയോ​ഗി​ക്കാൻ കഴിയും. എങ്ങനെ? ഒരു കേക്കോ മറ്റ്‌ ഏതെങ്കി​ലും മധുര​പ​ല​ഹാ​ര​മോ പാചക​ക്കു​റി​പ്പു നോക്കി നിങ്ങളു​ടെ കുട്ടി​യോ​ടൊത്ത്‌ ഉണ്ടാക്കുക. അതിനു ശേഷം കുട്ടി​യു​ടെ കൈയിൽ ഒരു ആപ്പിൾ കൊടു​ക്കുക. എന്നിട്ട് ഇങ്ങനെ ചോദി​ക്കുക: “ഈ ആപ്പിൾ ഉണ്ടാക്കു​ന്ന​തി​നും ഒരു ‘പാചക​ക്കു​റി​പ്പു’ വേണ്ടി​വ​രി​ല്ലേ?” പിന്നെ, ആപ്പിൾ രണ്ടായി മുറി​ച്ചിട്ട് അതിന്‍റെ വിത്തു കുട്ടി​യു​ടെ കൈയിൽ കൊടു​ത്തിട്ട്, ആ വിത്തി​ലാണ്‌ അതിന്‍റെ പാചക​ക്കു​റിപ്പ് ‘എഴുതി​യി​രി​ക്കു​ന്ന​തെന്നു’ കുട്ടിക്കു പറഞ്ഞു​കൊ​ടു​ക്കുക. പക്ഷേ നമുക്കു കാണാൻ പറ്റാത്ത വിധത്തി​ലാണ്‌ അത്‌ എഴുതി​യി​രി​ക്കു​ന്ന​തെന്നു പറയാം. പിന്നീട്‌ നിങ്ങൾക്ക് ഇങ്ങനെ ചോദി​ക്കാം: “കേക്കിന്‍റെ പാചക​ക്കു​റിപ്പ് ഒരാൾ എഴുതി​യ​താ​ണെ​ങ്കിൽ ആപ്പിളി​ന്‍റെ സങ്കീർണ​മായ പാചക​ക്കു​റിപ്പ് എഴുതാ​നും ഒരാൾ വേണ്ടേ, ആരായി​രി​ക്കും അത്‌?” കുറെ​ക്കൂ​ടി മുതിർന്ന ഒരു കുട്ടി​യാ​ണെ​ങ്കിൽ, ആപ്പിൾമ​ര​വും അതിൽ ആപ്പിളു​ക​ളും ഉണ്ടാകു​ന്ന​തി​നുള്ള നിർദേ​ശങ്ങൾ ഡിഎൻഎ-യിലാണു കാണു​ന്ന​തെന്നു വിശദീ​ക​രി​ച്ചു​കൊ​ടു​ക്കാം. കൂടാതെ ജീവന്‍റെ ഉത്ഭവം—പ്രസക്ത​മായ അഞ്ചു ചോദ്യ​ങ്ങൾ എന്ന ലഘുപ​ത്രി​ക​യു​ടെ 10 മുതൽ 20 വരെയുള്ള പേജു​ക​ളി​ലെ ഉദാഹ​ര​ണങ്ങൾ കുട്ടി​യു​മൊത്ത്‌ പരി​ശോ​ധി​ച്ചു​നോ​ക്കാ​വു​ന്ന​താണ്‌.

11 ചില മാതാ​പി​താ​ക്കൾ, ഉണരുക! മാസി​ക​യി​ലെ “ആരുടെ കരവി​രുത്‌?” എന്ന പരമ്പര​യിൽ വരുന്ന ലേഖനങ്ങൾ കുട്ടി​ക​ളു​മാ​യി ചർച്ച ചെയ്യാ​റുണ്ട്. തീരെ കൊച്ചു​കു​ട്ടി​കളെ ലളിത​മായ ആശയങ്ങൾ പഠിപ്പി​ക്കാ​നാ​യി അവർ ഈ പരമ്പര ഉപയോ​ഗി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഡെന്മാർക്കി​ലെ ഒരു ദമ്പതികൾ വിമാ​ന​ങ്ങളെ പക്ഷിക​ളു​മാ​യി താരത​മ്യം ചെയ്‌തു. അവർ പറയുന്നു: “വിമാ​നങ്ങൾ കണ്ടാൽ ശരിക്കും പക്ഷിക​ളെ​പ്പോ​ലെ​യാണ്‌. പക്ഷേ വിമാ​ന​ങ്ങൾക്കു മുട്ടയി​ടാ​നും കുഞ്ഞു​ങ്ങളെ വിരി​യി​ക്കാ​നും കഴിയു​മോ? വിമാ​ന​ങ്ങൾക്കു പറന്നി​റ​ങ്ങാൻ പ്രത്യേ​ക​സ്ഥലം വേണം, എന്നാൽ പക്ഷികൾക്കോ? അതു​പോ​ലെ വിമാ​ന​ത്തി​ന്‍റെ ഇരമ്പലും പക്ഷിക​ളു​ടെ പാട്ടും ഒരു​പോ​ലെ​യാ​ണോ? അങ്ങനെ​യെ​ങ്കിൽ ആർക്കാണു കൂടുതൽ ബുദ്ധി​ശ​ക്തി​യു​ള്ളത്‌, വിമാനം ഉണ്ടാക്കി​യ​യാ​ളി​നോ അതോ പക്ഷികളെ ഉണ്ടാക്കി​യ​യാ​ളി​നോ?” ഇത്തരം ചോദ്യ​ങ്ങൾ ചോദി​ച്ചു​കൊണ്ട് കുട്ടിയെ ചിന്തി​ക്കാൻ സഹായി​ക്കു​ന്നതു കുട്ടി​യു​ടെ “വകതി​രിവ്‌” അല്ലെങ്കിൽ ചിന്താ​ശേഷി വികസി​ക്കാ​നും ദൈവ​ത്തി​ലുള്ള വിശ്വാ​സം വളരാ​നും സഹായി​ക്കും.—സദൃ. 2:10-12.

12. ബൈബി​ളി​ലുള്ള വിശ്വാ​സം വളർത്താൻ ഉദാഹ​ര​ണങ്ങൾ കുട്ടി​കളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

12 നല്ല ഉദാഹ​ര​ണങ്ങൾ ബൈബി​ളി​ന്‍റെ കൃത്യ​ത​യി​ലുള്ള കുട്ടി​യു​ടെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്തും. ഉദാഹ​ര​ണ​ത്തിന്‌, ഇയ്യോബ്‌ 26:7-നെക്കു​റിച്ച് (വായി​ക്കുക.) ചിന്തി​ക്കുക. ആ തിരു​വെ​ഴുത്ത്‌ ദൈവം എഴുതി​ച്ച​താ​ണെന്നു നിങ്ങൾക്ക് എങ്ങനെ തെളി​യി​ക്കാ​നാ​കും? വേണ​മെ​ങ്കിൽ നിങ്ങൾക്കു വസ്‌തു​തകൾ നിരത്താം. എന്നാൽ, അതിനു​പ​കരം അവരുടെ ഭാവനയെ ഒന്ന് ഉണർത്തി​ക്കൂ​ടേ? ദൂരദർശി​നി​യും ബഹിരാ​കാ​ശ​പേ​ട​ക​വും ഒക്കെ ഉണ്ടാകു​ന്ന​തി​നു വളരെ​ക്കാ​ലം മുമ്പാണ്‌ ഇയ്യോബ്‌ ജീവി​ച്ചി​രു​ന്ന​തെന്നു വ്യക്തമാ​ക്കുക. ഭൂമി​യെ​പ്പോ​ലുള്ള ഭീമാ​കാ​ര​മായ ഒരു വസ്‌തു ശൂന്യ​ത​യിൽ യാതൊ​രു താങ്ങു​മി​ല്ലാ​തെ സ്ഥിതി ചെയ്യുക എന്നതു ചിലർക്കു വിശ്വ​സി​ക്കാൻ ബുദ്ധി​മു​ട്ടാ​ണെന്നു കുട്ടി കാണി​ക്കട്ടെ. ഭാരമുള്ള വസ്‌തു​ക്കൾ വെറുതേ വായു​വിൽ നിൽക്കി​ല്ലെന്നു കാണി​ക്കാൻ കുട്ടിക്ക് ഒരു പന്തോ ഒരു കല്ലോ ഉപയോ​ഗി​ക്കാ​നാ​യേ​ക്കും. മനുഷ്യർക്കു ശാസ്‌ത്രീ​യ​മാ​യി തെളി​യി​ക്കാൻ കഴിയു​ന്ന​തി​നു വളരെ മുമ്പു​തന്നെ ബൈബി​ളിൽ ഇതെല്ലാം എഴുതാൻ യഹോവ ഇടയാക്കി എന്നു കാണു​മ്പോൾ കുട്ടിക്കു മതിപ്പു​ള​വാ​കും.—നെഹ. 9:6.

ബൈബിൾത​ത്ത്വ​ങ്ങ​ളു​ടെ മൂല്യം എടുത്തു​കാ​ട്ടു​ക

13, 14. ബൈബിൾത​ത്ത്വ​ങ്ങ​ളു​ടെ മൂല്യം കുട്ടി​യു​ടെ മനസ്സിൽ പതിപ്പി​ക്കാൻ മാതാ​പി​താ​ക്കൾക്ക് എന്തു ചെയ്യാ​നാ​കും?

13 ബൈബി​ളി​ലെ തത്ത്വങ്ങൾ ശരിക്കും പ്രയോ​ജനം ചെയ്യു​ന്ന​താ​ണെന്നു കുട്ടിക്കു മനസ്സി​ലാ​ക്കി​ക്കൊ​ടു​ക്കണം. (സങ്കീർത്തനം 1:1-3 വായി​ക്കുക.) അതിനു പല വഴിക​ളുണ്ട്. ഉദാഹ​ര​ണ​ത്തിന്‌, കുടും​ബ​ത്തി​ലെ എല്ലാവ​രും​കൂ​ടി അങ്ങു ദൂരെ​യുള്ള ഒരു ദ്വീപിൽ താമസി​ക്കാൻ പോകു​ക​യാ​ണെന്നു സങ്കൽപ്പി​ക്കാൻ കുട്ടി​യോ​ടു പറയുക. നിങ്ങളു​ടെ കൂടെ താമസി​ക്കാൻ കുറെ ആളുകളെ വേണം. അതിന്‌ ആരെ​യൊ​ക്കെ​യാ​ണു തിര​ഞ്ഞെ​ടു​ക്കു​ന്നത്‌? കുട്ടി​യോ​ടു ചോദി​ക്കുക: “സമാധാ​ന​ത്തി​ലും സന്തോ​ഷ​ത്തി​ലും എല്ലാവ​രും​കൂ​ടെ ഒന്നിച്ച് കഴിയ​ണ​മെ​ങ്കിൽ ഓരോ​രു​ത്തർക്കും എന്തെല്ലാം ഗുണങ്ങ​ളു​ണ്ടാ​യി​രി​ക്കണം?” ഗലാത്യർ 5:19-23-ൽ കാണുന്ന നല്ല നിർദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും അവരോ​ടു പറയാം.

14 ഇങ്ങനെ ചെയ്യു​ന്ന​തി​ലൂ​ടെ രണ്ടു പ്രധാ​ന​പാ​ഠങ്ങൾ കുട്ടിക്കു പഠിക്കാം. ഒന്ന്, ദൈവ​ത്തി​ന്‍റെ നിലവാ​രങ്ങൾ യഥാർഥ സമാധാ​ന​വും ഐക്യ​വും കൈവ​രു​ത്തും. രണ്ട്, പുതിയ ലോക​ത്തി​ലെ ജീവി​ത​ത്തി​നു​വേണ്ടി ഒരുങ്ങാൻ യഹോവ നമ്മളെ പഠിപ്പി​ക്കു​ക​യാണ്‌. (യശ. 54:13; യോഹ. 17:3) ഈ പാഠങ്ങൾ കുട്ടി​യു​ടെ മനസ്സിൽ ഉറപ്പി​ക്കു​ന്ന​തി​നു നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ വന്നിട്ടുള്ള ഒരു അനുഭ​വ​വും ഉപയോ​ഗി​ക്കാം. വീക്ഷാ​ഗോ​പു​ര​ത്തി​ലെ “ബൈബിൾ ജീവി​ത​ത്തി​നു മാറ്റം​വ​രു​ത്തു​ന്നു” എന്ന ലേഖന​പ​ര​മ്പ​ര​യിൽ ഇത്തരം അനുഭ​വങ്ങൾ കാണാം. അല്ലെങ്കിൽ നിങ്ങളു​ടെ സഭയി​ലെ​തന്നെ ആരെങ്കി​ലും യഹോ​വയെ സന്തോ​ഷി​പ്പി​ക്കാ​നാ​യി വലിയ മാറ്റങ്ങൾ വരുത്തി​യി​ട്ടു​ണ്ടെ​ങ്കിൽ ആ അനുഭവം പറയാൻ അദ്ദേഹത്തെ വീട്ടി​ലേക്കു ക്ഷണിക്കാം. ബൈബിൾത​ത്ത്വ​ങ്ങ​ളു​ടെ മൂല്യം മനസ്സി​ലാ​ക്കാൻ അത്തരം അനുഭ​വങ്ങൾ കുട്ടിയെ സഹായി​ക്കും.—എബ്രാ. 4:12.

15. കുട്ടി​കളെ പഠിപ്പി​ക്കു​മ്പോൾ എന്തു കാര്യം മനസ്സി​ലു​ണ്ടാ​യി​രി​ക്കണം?

15 നമ്മൾ ഓർക്കേ​ണ്ടത്‌ ഇതാണ്‌: കുട്ടി​കളെ പഠിപ്പി​ക്കു​മ്പോൾ അതൊരു പതിവു​ച​ട​ങ്ങു​പോ​ലെ ആയി​പ്പോ​ക​രുത്‌. നിങ്ങളു​ടെ ഭാവന ഉപയോ​ഗി​ക്കുക. അവരുടെ പ്രായം കണക്കി​ലെ​ടു​ത്തു​കൊണ്ട് അവരെ ചിന്തി​ക്കാൻ സഹായി​ക്കുക. വിശ്വാ​സത്തെ ശക്തി​പ്പെ​ടു​ത്തു​ന്ന​തും ആവേശ​ക​ര​വും ആയിരി​ക്കട്ടെ പഠനം. ഒരു പിതാവ്‌ പറയുന്നു: “പഴയ വിഷയങ്ങൾ പഠിപ്പി​ക്കാ​നും പഠിക്കാ​നും പുതി​യ​പു​തിയ രീതികൾ പരീക്ഷി​ച്ചു​നോ​ക്കാൻ മടിക്ക​രുത്‌.”

ക്ഷമയും പ്രാർഥ​ന​യും വിശ്വാ​സ​വും ആവശ്യം

16. കുട്ടി​കളെ പഠിപ്പി​ക്കു​ന്ന​തി​നു ക്ഷമ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്? ഉദാഹ​രണം പറയുക.

16 ശക്തമായ വിശ്വാ​സം വളർത്താൻ ദൈവ​ത്തി​ന്‍റെ ആത്മാവ്‌ ആവശ്യ​മാണ്‌. (ഗലാ. 5:22, 23) കായ്‌കൾ മൂത്ത്‌ പഴുത്ത്‌ പാകമാ​കാൻ സമയം എടുക്കു​ന്ന​തു​പോ​ലെ വിശ്വാ​സം വളരു​ന്ന​തി​നും സമയ​മെ​ടു​ക്കും. അതു​കൊണ്ട്, കുട്ടി​കളെ പഠിപ്പി​ക്കു​ന്നതു നിറു​ത്തി​ക്ക​ള​യാ​തെ ക്ഷമയോ​ടെ അവരെ പഠിപ്പി​ക്കു​ന്ന​തിൽ തുടരുക. ജപ്പാനി​ലെ ഒരു പിതാവ്‌ പറയുന്നു: “ഞങ്ങളുടെ രണ്ടു മക്കൾക്കും, ഞാനും ഭാര്യ​യും ധാരാളം സമയവും ശ്രദ്ധയും നൽകി. അവർ തീരെ ചെറു​പ്പ​മാ​യി​രു​ന്ന​പ്പോൾമു​തൽ, മീറ്റി​ങ്ങി​ല്ലാത്ത എല്ലാ ദിവസ​വും ഞാൻ 15 മിനിട്ട് അവരോ​ടൊത്ത്‌ പഠിക്കു​മാ​യി​രു​ന്നു. 15 മിനിട്ട് ഞങ്ങൾക്കും അവർക്കും ഒരു പ്രശ്‌ന​മാ​യി​രു​ന്നില്ല.” ഒരു സർക്കിട്ട് മേൽവി​ചാ​രകൻ ഇങ്ങനെ എഴുതി: “എന്‍റെ കൗമാ​ര​ത്തിൽ എനിക്കു ധാരാളം ചോദ്യ​ങ്ങ​ളും സംശയ​ങ്ങ​ളും ഉണ്ടായി​രു​ന്നു. എല്ലാ​മൊ​ന്നും ഞാൻ ചോദി​ച്ചി​രു​ന്നില്ല. എന്നാൽ കാലം കടന്നു​പോ​യ​പ്പോൾ മീറ്റി​ങ്ങു​ക​ളും കുടും​ബാ​ധ്യ​യ​ന​വും വ്യക്തി​പ​ര​മായ പഠനവും അതിൽ മിക്കതി​നും ഉത്തരം നൽകി. കുട്ടി​കളെ പഠിപ്പി​ക്കു​ന്നതു നിറു​ത്തി​ക്ക​ള​യാ​തെ തുടർന്നു​പോ​കേ​ണ്ടതു വളരെ പ്രധാ​ന​മാ​ണെന്നു പറയു​ന്നത്‌ അതു​കൊ​ണ്ടാണ്‌.”

ഫലകരമായി പഠിപ്പി​ക്കാൻ കഴിയ​ണ​മെ​ങ്കിൽ ആദ്യം ദൈവ​വ​ചനം നിങ്ങളു​ടെ ഹൃദയ​ത്തി​ലു​ണ്ടാ​യി​രി​ക്കണം (17-‍ാ‍ം ഖണ്ഡിക കാണുക)

17. മാതാ​പി​താ​ക്കൾ സ്വന്തം വിശ്വാ​സം ശക്തമാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്, എങ്ങനെ​യാണ്‌ ഒരു ദമ്പതികൾ മക്കൾക്കു നല്ലൊരു മാതൃക വെച്ചത്‌?

17 വിശ്വാ​സ​ത്തി​ന്‍റെ കാര്യ​ത്തിൽ നിങ്ങൾ വെക്കുന്ന മാതൃ​ക​യാണ്‌ ഏറെ പ്രധാനം. നിങ്ങളു​ടെ കുട്ടികൾ നിങ്ങൾ ചെയ്യു​ന്നതു കാണു​ന്നുണ്ട്. അത്‌ അവരെ തീർച്ച​യാ​യും സ്വാധീ​നി​ക്കും. അതു​കൊണ്ട് മാതാ​പി​താ​ക്കളേ, നിങ്ങളു​ടെ വിശ്വാ​സം പണിതു​യർത്തി​ക്കൊ​ണ്ടി​രി​ക്കുക. യഹോവ നിങ്ങൾക്ക് എത്ര യഥാർഥ​മാ​ണെന്നു മക്കൾ കാണട്ടെ. ബെർമു​ഡ​യി​ലെ ഒരു ദമ്പതികൾ ഉത്‌കണ്‌ഠ തോന്നു​മ്പോൾ യഹോ​വ​യു​ടെ വഴിന​ട​ത്തി​പ്പി​നാ​യി മക്കളോ​ടൊ​ത്തു പ്രാർഥി​ക്കു​ക​യും സ്വന്തമാ​യി പ്രാർഥി​ക്കാൻ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യും. അവർ പറയുന്നു: “ഞങ്ങൾ മൂത്തമ​ക​ളോട്‌, ‘യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ക്കുക, ദൈവ​സേ​വ​ന​ത്തിൽ മുഴു​കി​യി​രി​ക്കുക, ഒന്നി​നെ​ക്കു​റി​ച്ചും കൂടുതൽ ആകുല​പ്പെ​ടാ​തി​രി​ക്കുക’ എന്നു പറയു​മാ​യി​രു​ന്നു. പ്രാർഥന ഫലം ചെയ്യു​ന്നതു കാണു​മ്പോൾ യഹോവ ഞങ്ങളെ സഹായി​ക്കു​ന്നു​ണ്ടെന്ന് അവൾക്കു മനസ്സി​ലാ​കും. ദൈവ​ത്തി​ലും ബൈബി​ളി​ലും അവൾക്കു വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കു​ന്ന​തിന്‌ അതു വളരെ​യ​ധി​കം സഹായി​ച്ചു.”

18. ഏതു പ്രധാ​ന​കാ​ര്യം മാതാ​പി​താ​ക്കൾ തിരി​ച്ച​റി​യേ​ണ്ട​തുണ്ട്?

18 എന്തുത​ന്നെ​യാ​യാ​ലും, കുട്ടി​കൾത​ന്നെ​യാണ്‌ അവരുടെ വിശ്വാ​സം ശക്തമാ​ക്കേ​ണ്ടത്‌. മാതാ​പി​താ​ക്ക​ളായ നിങ്ങൾക്കു നടാനും വെള്ളം ഒഴിക്കാ​നും കഴിയും. എന്നാൽ യഹോ​വയ്‌ക്കു മാത്രമേ അതു വളർത്താൻ കഴിയൂ. (1 കൊരി. 3:6) അതു​കൊണ്ട്, പരിശു​ദ്ധാ​ത്മാ​വി​നാ​യി പ്രാർഥി​ക്കുക, നിങ്ങളു​ടെ പ്രിയ​മ​ക്കളെ പഠിപ്പി​ക്കാൻ നന്നായി ശ്രമി​ക്കുക. അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ യഹോവ നിങ്ങളെ അനു​ഗ്ര​ഹി​ക്കും.—എഫെ. 6:4.