വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“യാഹിനെ സ്‌തു​തി​പ്പിൻ!”എന്തുകൊണ്ട്?

“യാഹിനെ സ്‌തു​തി​പ്പിൻ!”എന്തുകൊണ്ട്?

“യാഹിനെ സ്‌തു​തി​പ്പിൻ! . . . ദൈവത്തെ സ്‌തു​തി​ക്കു​ന്നത്‌ എത്ര ഹൃദ്യം! എത്ര ഉചിതം!”​സങ്കീ. 147:1

ഗീതങ്ങൾ: 59, 3

1-3. (എ) സങ്കീർത്തനം 147 എപ്പോ​ഴാ​യി​രി​ക്കാം രചിക്ക​പ്പെ​ട്ടത്‌? (ബി) സങ്കീർത്തനം 147-ൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാം?

ചില സാഹച​ര്യ​ങ്ങ​ളിൽ നമ്മൾ മറ്റുള്ള​വരെ പ്രശം​സി​ക്കാ​റുണ്ട്. അത്‌ ഒരുപക്ഷേ ഏൽപ്പിച്ച ജോലി നന്നായി ചെയ്‌ത​തി​നോ ഒരു ക്രിസ്‌തീ​യ​ഗു​ണം പ്രകടി​പ്പി​ച്ച​തി​നോ ആയിരി​ക്കാം. അത്തരം കാര്യ​ങ്ങൾക്കു നമ്മൾ മനുഷ്യ​രെ പ്രശം​സി​ക്കു​ന്നെ​ങ്കിൽ ദൈവ​മായ യഹോ​വയെ സ്‌തു​തി​ക്കാൻ എത്ര​യെത്ര കാരണ​ങ്ങ​ളുണ്ട്! സൃഷ്ടി​ക​ളിൽ കാണുന്ന ദൈവ​ത്തി​ന്‍റെ അപാര​മായ ശക്തിയും സ്വന്തം പുത്രനെ മോച​ന​വി​ല​യാ​യി തന്നു​കൊണ്ട് നമ്മളോ​ടു കാണിച്ച സ്‌നേ​ഹ​വും ദൈവത്തെ സ്‌തു​തി​ക്കാ​നുള്ള കാരണ​ങ്ങ​ളാണ്‌.

2 അത്തരത്തിൽ ദൈവത്തെ സ്‌തു​തി​ക്കാൻ പ്രേരി​ത​നായ ഒരു വ്യക്തി​യാണ്‌ 147-‍ാ‍ം സങ്കീർത്ത​ന​ത്തി​ന്‍റെ രചയി​താവ്‌. തന്നോ​ടൊ​പ്പം ദൈവത്തെ സ്‌തു​തി​ക്കാൻ അദ്ദേഹം മറ്റുള്ള​വ​രോ​ടും ആഹ്വാനം ചെയ്‌തു.—സങ്കീർത്തനം 147:1, 7, 12 വായി​ക്കുക.

3 ആരാണ്‌ ഈ സങ്കീർത്തനം രചിച്ച​തെന്നു നമുക്ക് അറിയില്ല. എന്നാൽ അദ്ദേഹം ജീവി​ച്ചി​രു​ന്നതു ബാബി​ലോ​ണി​ലെ പ്രവാ​സ​ജീ​വി​ത​ത്തിൽനിന്ന് ഇസ്രാ​യേ​ല്യ​രെ യഹോവ യരുശ​ലേ​മി​ലേക്കു തിരികെ കൊണ്ടു​വന്ന സമയത്താ​യി​രി​ക്കാം. (സങ്കീ. 147:2) സ്വന്ത​ദേ​ശത്ത്‌ മടങ്ങി​യെത്തി സത്യാ​രാ​ധന നടത്താൻ യഹോവ തന്‍റെ ജനത്തെ സഹായി​ച്ച​താ​യി​രി​ക്കാം ദൈവത്തെ സ്‌തു​തി​ക്കാൻ ആ സങ്കീർത്ത​ന​ക്കാ​രനെ പ്രചോ​ദി​പ്പി​ച്ചത്‌. എന്നാൽ യഹോ​വയെ സ്‌തു​തി​ക്കാൻ അദ്ദേഹ​ത്തി​നു മറ്റു കാരണ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. എന്തൊ​ക്കെ​യാ​യി​രു​ന്നു അത്‌? “ഹല്ലേലൂയ!” എന്ന് ആർപ്പി​ടാൻ നിങ്ങൾക്ക് ഓരോ​രു​ത്തർക്കും എന്തൊക്കെ കാരണ​ങ്ങ​ളാ​ണു​ള്ളത്‌?—സങ്കീ. 147:1, അടിക്കു​റിപ്പ്.

ഹൃദയം തകർന്ന​വരെ യഹോവ സുഖ​പ്പെ​ടു​ത്തു​ന്നു

4. കോ​രെശ്‌ രാജാവ്‌ പ്രവാ​സി​ക​ളായ ഇസ്രാ​യേ​ല്യ​രെ മോചി​പ്പി​ച്ച​പ്പോൾ അവർക്ക് എന്തു തോന്നി​ക്കാ​ണും, എന്തു​കൊണ്ട്?

4 ബാബി​ലോ​ണിൽ പ്രവാ​സി​ക​ളാ​യി കഴിഞ്ഞ ഇസ്രാ​യേ​ല്യ​രു​ടെ മനോ​വി​ചാ​രങ്ങൾ എന്തൊ​ക്കെ​യാ​യി​രു​ന്നു? അവരെ പിടി​ച്ചു​കൊ​ണ്ടു​പോ​യവർ, “ഒരു സീയോൻഗീ​തം പാടി​ക്കേൾപ്പിക്ക്” എന്നൊക്കെ പറഞ്ഞ് അവരെ കളിയാ​ക്കി​യി​രു​ന്നു. എന്നാൽ അവർക്ക് ഏറ്റവും ആനന്ദം പകർന്നി​രുന്ന യരുശ​ലേ​മി​ന്‍റെ അവസ്ഥ അപ്പോൾ എന്തായി​രു​ന്നു? അവിടം നശിപ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. (സങ്കീ. 137:1-3, 6) പാടാൻ പറ്റുന്ന ഒരു മാനസി​കാ​വ​സ്ഥ​യി​ലാ​യി​രു​ന്നില്ല ജൂതന്മാർ. ആകെ മനസ്സു തകർന്നി​രുന്ന അവർക്ക് ആശ്വാ​സ​വും സാന്ത്വ​ന​വും വേണ്ട ഒരു സമയമാ​യി​രു​ന്നു അത്‌. ദൈവം അവരെ സഹായി​ച്ചോ? മുൻകൂ​ട്ടി പ്രവചി​ച്ച​തു​പോ​ലെ ദൈവം പേർഷ്യൻ രാജാ​വായ കോ​രെ​ശി​ലൂ​ടെ അവരെ വിടു​വി​ച്ചു. ബാബി​ലോൺ പിടി​ച്ച​ട​ക്കിയ കോ​രെശ്‌ ഇങ്ങനെ പ്രഖ്യാ​പി​ച്ചു: ‘യഹോവ . . . യരുശ​ലേ​മിൽ ദൈവ​ത്തിന്‌ ഒരു ഭവനം പണിയാൻ എന്നെ നിയോ​ഗി​ച്ചു. ആ ദൈവ​ത്തി​ന്‍റെ ജനത്തിൽപ്പെ​ട്ടവർ ഇവി​ടെ​യു​ണ്ടെ​ങ്കിൽ അവർക്ക് അവി​ടേക്കു പോകാ​വു​ന്ന​താണ്‌; അവരുടെ ദൈവ​മായ യഹോവ അവരു​ടെ​കൂ​ടെ​യു​ണ്ടാ​യി​രി​ക്കട്ടെ.’ (2 ദിന. 36:23) ബാബി​ലോ​ണിൽ താമസി​ച്ചി​രുന്ന ഇസ്രാ​യേ​ല്യ​രെ ഈ സംഭവം എത്രമാ​ത്രം ആശ്വസി​പ്പി​ച്ചി​ട്ടു​ണ്ടാ​കണം!

5. സുഖ​പ്പെ​ടു​ത്താ​നുള്ള യഹോ​വ​യു​ടെ പ്രാപ്‌തി​യെ​ക്കു​റിച്ച് സങ്കീർത്ത​ന​ക്കാ​രൻ എന്താണു പറഞ്ഞത്‌?

5 ഇസ്രാ​യേ​ല്യ​രെ ഒരു ജനതയെന്ന നിലയിൽ മാത്രമല്ല യഹോവ ആശ്വസി​പ്പി​ച്ചത്‌. ആ ജനതയി​ലെ ഓരോ വ്യക്തി​ക്കും യഹോവ ആശ്വാസം പകർന്നു. ഇന്നും അത്‌ അങ്ങനെ​ത​ന്നെ​യാണ്‌. “ഹൃദയം തകർന്ന​വരെ ദൈവം സുഖ​പ്പെ​ടു​ത്തു​ന്നു; അവരുടെ മുറി​വു​കൾ വെച്ചു​കെ​ട്ടു​ന്നു” എന്നാണു സങ്കീർത്ത​ന​ക്കാ​രൻ ദൈവ​ത്തെ​ക്കു​റിച്ച് എഴുതി​യത്‌. (സങ്കീ. 147:3) അതെ, ശാരീ​രി​ക​മോ വൈകാ​രി​ക​മോ ആയ പ്രശ്‌നങ്ങൾ നേരി​ടു​ന്ന​വ​രെ​ക്കു​റിച്ച് യഹോ​വ​യ്‌ക്കു ചിന്തയുണ്ട്. നമ്മളെ ആശ്വസി​പ്പി​ക്കാ​നും നമ്മുടെ മനസ്സി​നേറ്റ മുറി​വു​കൾ സുഖ​പ്പെ​ടു​ത്താ​നും അതിയാ​യി ആഗ്രഹി​ക്കു​ന്ന​വ​നാണ്‌ യഹോവ. (സങ്കീ. 34:18; യശ. 57:15) നമ്മൾ നേരി​ടുന്ന ഏതൊരു പ്രശ്‌ന​വും തരണം ചെയ്യാൻ ആവശ്യ​മായ ജ്ഞാനവും ശക്തിയും യഹോവ നമുക്കു തരും.—യാക്കോ. 1:5.

6. സങ്കീർത്തനം 147:4-ലെ വാക്കുകൾ നമ്മളെ എന്തു പഠിപ്പി​ക്കു​ന്നു? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

6 യഹോവ “നക്ഷത്ര​ങ്ങളെ എണ്ണുന്നു” എന്നും “അവയെ​യെ​ല്ലാം പേരെ​ടുത്ത്‌ വിളി​ക്കു​ന്നു” എന്നും പറഞ്ഞു​കൊണ്ട് സങ്കീർത്ത​ന​ക്കാ​രൻ തുടർന്ന് ആകാശ​ത്തേക്കു ശ്രദ്ധ തിരി​ക്കു​ന്നു. (സങ്കീ. 147:4) പറഞ്ഞുവന്ന കാര്യ​ത്തിൽനിന്ന് അദ്ദേഹ​ത്തി​നു വിഷയം മാറി​പ്പോ​യോ? സങ്കീർത്ത​ന​ക്കാ​രൻ എന്തു​കൊ​ണ്ടാ​ണു പെട്ടെന്ന് ആകാശ​ഗോ​ള​ങ്ങ​ളെ​ക്കു​റിച്ച് പറഞ്ഞത്‌? ഒന്നു ചിന്തി​ക്കുക: അദ്ദേഹ​ത്തി​നു നക്ഷത്രങ്ങൾ കാണാ​മാ​യി​രു​ന്നെ​ങ്കി​ലും അവ എത്ര​യെ​ണ്ണ​മു​ണ്ടെന്ന് ഒരു ധാരണ​യു​മി​ല്ലാ​യി​രു​ന്നു. ഇന്നത്തെ കാര്യ​മോ? മനുഷ്യർ ഇന്ന് എത്ര​യേറെ നക്ഷത്ര​ങ്ങളെ കണ്ടെത്തി​യി​രി​ക്കു​ന്നു! ക്ഷീരപഥം എന്ന നമ്മുടെ താരാ​പം​ക്തി​യിൽ മാത്രം ശതകോ​ടി​ക്ക​ണ​ക്കി​നു നക്ഷത്ര​ങ്ങ​ളു​ണ്ടെ​ന്നാ​ണു ചിലരു​ടെ കണക്കു​കൂ​ട്ടൽ. അത്തരത്തി​ലുള്ള സഹസ്ര​കോ​ടി​ക്ക​ണ​ക്കി​നു താരാ​പം​ക്തി​ക​ളാ​ണു പ്രപഞ്ച​ത്തി​ലു​ള്ളത്‌. അതെ, നമ്മൾ എണ്ണിയാൽ തീരാ​ത്തത്ര നക്ഷത്രങ്ങൾ! എന്നാൽ സ്രഷ്ടാവ്‌ അതി​നെ​ല്ലാം ഓരോ പേര്‌ ഇട്ടിട്ടുണ്ട്. അതിന്‍റെ അർഥം യഹോ​വ​യ്‌ക്ക് ഓരോ നക്ഷത്ര​ത്തെ​യും പ്രത്യേ​കം​പ്ര​ത്യേ​കം അറിയാം എന്നാണ്‌. (1 കൊരി. 15:41) അങ്ങനെ​യെ​ങ്കിൽ ഭൂമി​യി​ലുള്ള മനുഷ്യ​സൃ​ഷ്ടി​യെ​ക്കു​റി​ച്ചോ? ഓരോ നക്ഷത്ര​വും എപ്പോൾ, എവി​ടെ​യാ​ണെന്ന് അറിയാ​വുന്ന യഹോ​വ​യ്‌ക്കു നിങ്ങളെ ഓരോ​രു​ത്ത​രെ​യും വ്യക്തി​ക​ളെന്ന നിലയി​ലും അറിയാം—നിങ്ങൾ ഇപ്പോൾ എവി​ടെ​യാണ്‌, നിങ്ങളു​ടെ മാനസി​കാ​വസ്ഥ എന്താണ്‌, ഇപ്പോൾ നിങ്ങൾക്ക് എന്താണു വേണ്ടത്‌ എന്നെല്ലാം യഹോവ മനസ്സി​ലാ​ക്കു​ന്നു.

7, 8. (എ) പരി​ശോ​ധ​ന​ക​ളിൽ നമ്മുടെ തുണയ്‌ക്കെ​ത്തുന്ന ദൈവ​ത്തി​നു നമ്മളെ​ക്കു​റിച്ച് എന്ത് അറിയാം? (ബി) യഹോവ എത്ര സഹാനു​ഭൂ​തി​യോ​ടെ​യാണ്‌ അപൂർണ​മ​നു​ഷ്യ​രെ സഹായി​ക്കു​ന്ന​തെന്നു തെളി​യി​ക്കുന്ന ഒരു അനുഭവം പറയുക.

7 യഹോവ നമ്മളെ ഓരോ​രു​ത്ത​രെ​യും വ്യക്തി​ക​ളെന്ന നിലയിൽ ശ്രദ്ധി​ക്കു​ന്നു എന്നു നമ്മൾ കണ്ടു. എന്നാൽ അതു മാത്രമല്ല, നമ്മുടെ പ്രശ്‌നങ്ങൾ സഹാനു​ഭൂ​തി​യോ​ടെ മനസ്സി​ലാ​ക്കാ​നുള്ള പ്രാപ്‌തി​യും നമ്മളെ സഹായി​ക്കാൻ വേണ്ട ശക്തിയും ദൈവ​ത്തി​നുണ്ട്. (സങ്കീർത്തനം 147:5 വായി​ക്കുക.) ഇപ്പോൾ നേരി​ടുന്ന പ്രശ്‌ന​ത്തിൽനിന്ന് ഒരിക്ക​ലും കരകയ​റാ​നാ​കി​ല്ലെ​ന്നോ അത്‌ ഒറ്റയ്‌ക്കു താങ്ങാ​നാ​കി​ല്ലെ​ന്നോ നമുക്കു തോന്നി​യേ​ക്കാം. എന്നാൽ ‘നാം പൊടി​യെന്ന് ഓർക്കുന്ന’ ദൈവ​ത്തി​നു നമ്മുടെ പരിമി​തി​കൾ മനസ്സി​ലാ​കും. (സങ്കീ. 103:14) അപൂർണ​രാ​യ​തു​കൊണ്ട് നമ്മൾ വീണ്ടും​വീ​ണ്ടും ഒരേ തെറ്റു​തന്നെ ചെയ്‌തേ​ക്കാം. അറിയാ​തെ നമ്മുടെ നാവിൽനിന്ന് വീണു​പോയ വാക്കുകൾ, ഇടയ്‌ക്കി​ടെ പൊന്തി​വ​രുന്ന മോശ​മായ ആഗ്രഹങ്ങൾ, ചില കാര്യ​ങ്ങ​ളു​ടെ പേരിൽ മറ്റുള്ള​വ​രോ​ടു തോന്നുന്ന അസൂയ ഇവയെ​ല്ലാം പലപ്പോ​ഴും നമ്മളെ നിരാ​ശ​യി​ലാ​ഴ്‌ത്തു​ന്നു​ണ്ടാ​കും. എന്നാൽ അത്തരം ബലഹീ​ന​ത​ക​ളൊ​ന്നു​മി​ല്ലാത്ത വ്യക്തി​യാണ്‌ യഹോവ. എങ്കിൽപ്പോ​ലും യഹോ​വ​യ്‌ക്കു നമ്മുടെ മാനസി​കാ​വസ്ഥ നന്നായി മനസ്സി​ലാ​ക്കാൻ കഴിയും. കാരണം യഹോ​വ​യു​ടെ ഗ്രാഹ്യം അളവറ്റ​താണ്‌.—യശ. 40:28.

8 ഏതെങ്കി​ലും പരി​ശോ​ധ​ന​യിൽനിന്ന് കരകയ​റാൻ യഹോ​വ​യു​ടെ ശക്തിയുള്ള കൈ സഹായി​ച്ചതു നിങ്ങൾ സ്വന്തജീ​വി​ത​ത്തിൽ അനുഭ​വി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടാ​കും. (യശ. 41:10, 13) കീയോ​ക്കോ എന്ന മുൻനി​ര​സേ​വി​ക​യായ സഹോ​ദ​രി​യു​ടെ കാര്യ​മെ​ടു​ക്കുക. പുതി​യൊ​രു നിയമനം സ്വീക​രിച്ച് മറ്റൊരു സ്ഥലത്തേക്കു മാറി​ത്താ​മ​സിച്ച സഹോ​ദരി ആകെ നിരാ​ശ​യി​ലാ​യി. താൻ അനുഭ​വി​ക്കുന്ന പ്രശ്‌നങ്ങൾ യഹോ​വ​യ്‌ക്കു മനസ്സി​ലാ​കു​ന്നു​ണ്ടെന്നു സഹോ​ദ​രിക്ക് എങ്ങനെയാണു ബോധ്യമായത്‌? തന്‍റെ വിഷമങ്ങൾ മനസ്സി​ലാ​ക്കുന്ന ധാരാളം സഹോ​ദ​ര​ങ്ങളെ അവിടത്തെ സഭയിൽ കീയോ​ക്കോ​യ്‌ക്കു കൂട്ടായി ലഭിച്ചു. യഹോവ ഇങ്ങനെ പറയു​ന്ന​താ​യി സഹോ​ദ​രി​ക്കു തോന്നി: “ഞാൻ നിന്നെ സ്‌നേ​ഹി​ക്കു​ന്നു. അതു നീ ഒരു മുൻനി​ര​സേ​വി​ക​യാ​യ​തു​കൊണ്ട് മാത്രമല്ല. നീ എന്‍റെ മകളാണ്‌, നിന്‍റെ ജീവിതം നീ എനിക്കു സമർപ്പി​ച്ച​താണ്‌. എന്‍റെ ഒരു സാക്ഷി​യായ നീ സന്തോ​ഷ​ത്തോ​ടി​രി​ക്ക​ണ​മെ​ന്നാണ്‌ എന്‍റെ ആഗ്രഹം.” നിങ്ങളു​ടെ കാര്യ​ത്തിൽ, തന്‍റെ ‘ഗ്രാഹ്യം അളവറ്റ​താ​ണെന്നു’ സർവശക്തൻ തെളി​യി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

യഹോവ നമുക്കു വേണ്ടതു തരുന്നു

9, 10. യഹോവ നമുക്കു സഹായ​മേ​കുന്ന ഏറ്റവും പ്രധാ​ന​പ്പെട്ട വിധം ഏതാണ്‌? ഒരു അനുഭവം പറയുക.

9 ഭക്ഷണം, വസ്‌ത്രം, പാർപ്പി​ടം എന്നിവ​പോ​ലുള്ള ഭൗതി​ക​കാ​ര്യ​ങ്ങ​ളും നമു​ക്കെ​ല്ലാം ആവശ്യ​മാണ്‌. എന്നാൽ ആവശ്യ​മായ ആഹാരം ലഭിക്കി​ല്ലെ​ന്നു​പോ​ലും ഉത്‌കണ്‌ഠ തോന്നി​യേ​ക്കാ​വുന്ന ചില സാഹച​ര്യ​ങ്ങൾ നമ്മുടെ ജീവി​ത​ത്തി​ലു​ണ്ടാ​കാം. എങ്കിൽ ഒരു കാര്യം ഓർക്കുക! ഭൂമി​യിൽ ആഹാരം വിളയാൻ പാകത്തിൽ പ്രകൃ​തി​യി​ലെ പരിവൃ​ത്തി​കൾ ക്രമീ​ക​രി​ച്ചി​രി​ക്കു​ന്നത്‌ യഹോ​വ​യാണ്‌. ആഹാര​ത്തി​നാ​യി കരയുന്ന കാക്കക്കു​ഞ്ഞു​ങ്ങൾക്കു​വേ​ണ്ടി​പ്പോ​ലും യഹോവ അങ്ങനെ കരുതു​ന്നു. (സങ്കീർത്തനം 147:8, 9 വായി​ക്കുക.) കാക്കക്കു​ഞ്ഞു​ങ്ങളെ തീറ്റി​പ്പോ​റ്റുന്ന യഹോവ നിങ്ങളു​ടെ ഭൗതി​കാ​വ​ശ്യ​ങ്ങൾക്കു​വേണ്ടി കരുതാ​തി​രി​ക്കു​മോ?—സങ്കീ. 37:25.

10 ഏറ്റവും പ്രധാ​ന​മാ​യി, ആത്മീയ​മാ​യി പോഷി​പ്പി​ച്ചു​കൊണ്ട് യഹോവ നമുക്കു​വേണ്ടി കരുതു​ന്നു. അതുവഴി നമുക്കു “മനുഷ്യ​ബു​ദ്ധിക്ക് അതീത​മായ ദൈവ​സ​മാ​ധാ​നം” ലഭിക്കു​ന്നു. (ഫിലി. 4:6, 7) മുറ്റ്‌സു​വോ സഹോ​ദ​ര​ന്‍റെ​യും സഹോ​ദ​രി​യു​ടെ​യും അനുഭവം ഇതിന്‌ ഉദാഹ​ര​ണ​മാണ്‌. 2011-ൽ ജപ്പാനിൽ സുനാ​മി​യു​ണ്ടാ​യ​പ്പോൾ, തങ്ങൾക്കു​വേണ്ടി കരുതാ​നുള്ള യഹോ​വ​യു​ടെ പ്രാപ്‌തി അവർ അനുഭ​വി​ച്ച​റി​ഞ്ഞു. സുനാ​മി​യു​ണ്ടാ​യ​പ്പോൾ വീടിന്‍റെ മേൽക്കൂ​ര​യി​ലേക്കു കയറിയ അവർ തലനാ​രി​ഴ​യ്‌ക്കാ​ണു രക്ഷപ്പെ​ട്ടത്‌. പക്ഷേ സ്വന്തമാ​യി ഉണ്ടായി​രു​ന്ന​തെ​ല്ലാം ഒറ്റ ദിവസം​കൊണ്ട് അവർക്കു നഷ്ടമായി. അവരുടെ തകർന്ന വീടിന്‍റെ രണ്ടാം നിലയി​ലെ കൂരി​രു​ട്ടിൽ തണുത്തു​വി​റച്ച് അവർ ആ രാത്രി കഴിച്ചു​കൂ​ട്ടി. നേരം പുലർന്ന​പ്പോൾ, ആത്മീയ​മാ​യി ബലം പകരുന്ന എന്തെങ്കി​ലും കിട്ടു​മോ എന്ന് അവർ അന്വേ​ഷി​ച്ചു. 2006-ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വാർഷി​ക​പു​സ്‌തകം മാത്ര​മാണ്‌ അവർക്കു കണ്ടുകി​ട്ടി​യത്‌. അതിന്‍റെ താളുകൾ മറിച്ച​പ്പോൾ “രേഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തിൽവെച്ച് ഏറ്റവും വിനാ​ശ​ക​ര​മായ സുനാമി” എന്ന തലക്കെട്ടു മുറ്റ്‌സു​വോ സഹോ​ദ​രന്‍റെ ശ്രദ്ധയിൽപ്പെട്ടു. 2004-ൽ സുമാ​ത്ര​യി​ലു​ണ്ടായ ഭൂകമ്പ​ത്തെ​ത്തു​ടർന്ന് ആഞ്ഞടിച്ച സുനാ​മി​യെ​ക്കു​റി​ച്ചാ​യി​രു​ന്നു ആ ലേഖനം. ചരി​ത്ര​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുള്ള ഏറ്റവും വിനാ​ശ​കാ​രി​യായ സുനാ​മി​ക​ളി​ലൊ​ന്നാ​യി​രു​ന്നു അത്‌. ആ ലേഖന​ത്തി​ലെ അനുഭ​വങ്ങൾ വായി​ച്ച​പ്പോൾ മുറ്റ്‌സു​വോ സഹോ​ദ​ര​നും സഹോ​ദ​രി​യും കരഞ്ഞു​പോ​യി. പ്രോ​ത്സാ​ഹനം ആവശ്യ​മാ​യി​രുന്ന കൃത്യ​സ​മ​യ​ത്തു​തന്നെ അതു ലഭിച്ച​പ്പോൾ അവർ ദൈവ​ത്തി​ന്‍റെ കരുത​ലും സ്‌നേ​ഹ​വും അനുഭ​വി​ച്ച​റി​ഞ്ഞു. അവരുടെ ഭൗതി​കാ​വ​ശ്യ​ങ്ങൾക്കു​വേ​ണ്ടി​യും ദൈവം വാത്സല്യ​ത്തോ​ടെ കരുതി. സഹോ​ദ​രങ്ങൾ അവർക്കു വേണ്ട ആഹാര​വും വസ്‌ത്ര​വും എത്തിച്ചു. എന്നാൽ അവരെ ഏറ്റവും ബലപ്പെ​ടു​ത്തി​യതു ദൈവ​ത്തി​ന്‍റെ സംഘട​ന​യു​ടെ പ്രതി​നി​ധി​കൾ സഭയിൽ നടത്തിയ സന്ദർശ​ന​ങ്ങ​ളാ​യി​രു​ന്നു. മുറ്റ്‌സു​വോ സഹോ​ദരൻ പറയുന്നു: “യഹോവ ഞങ്ങളുടെ ഓരോ​രു​ത്ത​രു​ടെ​യും തൊട്ട​ടുത്ത്‌ ഇരുന്ന് ഞങ്ങളെ പരിപാ​ലി​ച്ച​തു​പോ​ലെ എനിക്കു തോന്നി. അതു വലി​യൊ​രു ആശ്വാ​സ​മാ​യി​രു​ന്നു!” അതെ, ദൈവം ആദ്യം നമ്മുടെ ആത്മീയാ​വ​ശ്യ​ങ്ങൾ നിറ​വേ​റ്റും, അതിനു ശേഷം ഭൗതി​കാ​വ​ശ്യ​ങ്ങ​ളും തൃപ്‌തി​പ്പെ​ടു​ത്തും.

ദൈവ​ത്തി​ന്‍റെ രക്ഷാശക്തി നമ്മുടെ തുണയ്‌ക്കെ​ത്തും

11. ദൈവ​ത്തി​ന്‍റെ രക്ഷാശ​ക്തി​യിൽനിന്ന് പ്രയോ​ജനം നേടണ​മെ​ങ്കിൽ നമ്മൾ എന്തു ചെയ്യണം?

11 പ്രതി​സ​ന്ധി​ഘ​ട്ട​ത്തിൽ ‘സൗമ്യരെ ഉയർത്താൻ’ എപ്പോ​ഴും ഒരുങ്ങി​യി​രി​ക്കു​ന്ന​വ​നാണ്‌ യഹോവ. (സങ്കീ. 147:6എ) എന്നാൽ നമുക്കു​വേണ്ടി ഇടപെ​ടാ​നുള്ള യഹോ​വ​യു​ടെ മനസ്സൊ​രു​ക്ക​ത്തിൽനിന്ന് പ്രയോ​ജനം കിട്ടണ​മെ​ങ്കിൽ നമ്മൾ എന്തു ചെയ്യണം? അതിന്‌ യഹോ​വ​യു​മാ​യി ഒരു അടുത്ത ബന്ധം വേണം. അങ്ങനെ​യൊ​രു നല്ല ബന്ധമു​ണ്ടാ​യി​രി​ക്കാൻ നമ്മൾ സൗമ്യത വളർത്തി​യെ​ടു​ക്കണം. (സെഫ. 2:3) സൗമ്യ​ത​യു​ള്ളവർ ദൈവ​ത്തി​നു​വേണ്ടി കാത്തി​രി​ക്കു​ന്ന​വ​രാണ്‌. തങ്ങൾ അനുഭ​വി​ക്കുന്ന അനീതി അവസാ​നി​പ്പിച്ച് അതിന്‍റെ മുറി​പ്പാ​ടു​കൾ ഇല്ലാതാ​ക്കാൻ ദൈവം നടപടി​യെ​ടു​ക്കു​ന്ന​തു​വരെ അവർ കാത്തി​രി​ക്കും. അങ്ങനെ​യു​ള്ള​വരെ യഹോവ എങ്ങനെ​യാ​യി​രി​ക്കും കാണുക? ദൈവം അവരെ നോക്കി അംഗീ​കാ​ര​ത്തി​ന്‍റെ മന്ദസ്‌മി​തം തൂകും.

12, 13. (എ) ദൈവ​ത്തി​ന്‍റെ സഹായം കിട്ടണ​മെ​ങ്കിൽ നമ്മൾ എന്ത് ഒഴിവാ​ക്കണം? (ബി) ആരിലാണ്‌ യഹോവ പ്രസാ​ദി​ക്കു​ന്നത്‌?

12 എന്നാൽ ദൈവം ‘ദുഷ്ടരെ നിലത്ത്‌ തള്ളിയി​ടു​ന്നു’ എന്നാണു ബൈബിൾ പറയു​ന്നത്‌. (സങ്കീ. 147:6ബി) എത്ര ശക്തമാണ്‌ ആ വാക്കുകൾ! ദൈവ​ക്രോ​ധം ഒഴിവാ​ക്കി യഹോ​വ​യു​ടെ അചഞ്ചല​സ്‌നേ​ഹ​ത്തി​ന്‍റെ തണലിൽ കഴിയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ദൈവം വെറു​ക്കുന്ന കാര്യ​ങ്ങളെ നമ്മളും വെറു​ക്കണം. (സങ്കീ. 97:10) അതിന്‌ ഒരു ഉദാഹ​ര​ണ​മാ​ണു ലൈം​ഗിക അധാർമി​കത. അതിനെ വെറു​ക്കുക എന്നാൽ എന്താണ്‌ അർഥം? അത്തര​മൊ​രു തെറ്റി​ലേക്കു നമ്മളെ വശീക​രി​ച്ചേ​ക്കാ​വുന്ന അശ്ലീലം​പോ​ലുള്ള എല്ലാ കാര്യ​ങ്ങ​ളിൽനി​ന്നും അകന്നു​നിൽക്കുക. (സങ്കീ. 119:37; മത്താ. 5:28) അത്‌ എപ്പോ​ഴും അത്ര എളുപ്പ​മാ​യി​രി​ക്കില്ല. പക്ഷേ എത്ര പ്രയാ​സ​മാ​ണെ​ങ്കി​ലും ആ പോരാ​ട്ടം തുടരു​ന്നെ​ങ്കിൽ നമുക്കു ലഭിക്കു​ന്നത്‌ യഹോ​വ​യു​ടെ അനു​ഗ്ര​ഹ​മാ​യി​രി​ക്കും.

13 നമ്മൾ നമ്മളിൽത്തന്നെ ആശ്രയിച്ച് ഈ പോരാ​ട്ട​ത്തിന്‌ ഇറങ്ങരുത്‌. യഹോ​വ​യിൽ ആശ്രയി​ച്ചു​വേണം പോരാ​ടാൻ. നമ്മൾ സ്വന്തം ശക്തിയി​ലോ മറ്റു മനുഷ്യ​രി​ലോ ആശ്രയി​ച്ചാൽ യഹോ​വ​യ്‌ക്ക് അത്‌ ഇഷ്ടമാ​കു​മോ? ഇല്ല. കാരണം, ‘കുതി​ര​യു​ടെ ശക്തിയും’ “മനുഷ്യ​ന്‍റെ കരുത്തുറ്റ കാലു​ക​ളും” യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ന്നില്ല എന്നു സങ്കീർത്ത​ന​ക്കാ​രൻ പറയുന്നു. (സങ്കീ. 147:10) സഹായ​ത്തി​നാ​യി യാചി​ച്ചു​കൊണ്ട് നമ്മൾ യഹോ​വ​യി​ലേ​ക്കാ​ണു തിരി​യേ​ണ്ടത്‌. ആളുകൾക്കു വേണ്ട ഉപദേ​ശങ്ങൾ കൊടു​ക്കാ​നി​രി​ക്കുന്ന ചില മനുഷ്യ​രു​ടെ അടുത്ത്‌ നമ്മൾ വീണ്ടും​വീ​ണ്ടും സഹായം ചോദി​ച്ചെ​ത്തി​യാൽ അവർക്കു മടുപ്പു തോന്നി​യേ​ക്കാം. എന്നാൽ നമ്മുടെ തുടർച്ച​യാ​യുള്ള അപേക്ഷകൾ കേട്ടാ​ലും യഹോ​വ​യ്‌ക്ക് ഒരിക്ക​ലും മടുപ്പു തോന്നില്ല. കാരണം, ‘തന്നെ ഭയപ്പെ​ടു​ന്ന​വ​രിൽ, തന്‍റെ അചഞ്ചല​സ്‌നേ​ഹ​ത്തി​നാ​യി കാത്തി​രി​ക്കു​ന്ന​വ​രിൽ, പ്രസാ​ദി​ക്കു​ന്ന​വ​നാണ്‌ യഹോവ.’ (സങ്കീ. 147:11) അചഞ്ചല​സ്‌നേഹം കാണി​ക്കുന്ന ദൈവം ഒരിക്ക​ലും നമ്മളെ ഉപേക്ഷി​ക്കില്ല. തെറ്റായ ആഗ്രഹ​ങ്ങളെ കീഴട​ക്കാൻ യഹോവ നമ്മളെ സഹായി​ക്കും.

14. ഏതു ബോധ്യ​മാ​ണു സങ്കീർത്ത​ന​ക്കാ​രനു ബലമേ​കി​യത്‌?

14 തന്‍റെ ജനത്തിനു സഹായം ആവശ്യ​മു​ള്ള​പ്പോൾ താൻ അവരുടെ തുണയ്‌ക്കെ​ത്തു​മെന്ന് യഹോവ ഉറപ്പു നൽകുന്നു. യരുശ​ലേ​മി​ലേക്കു മടങ്ങി​യെ​ത്തിയ ഇസ്രാ​യേ​ല്യ​രെ യഹോവ സഹായി​ക്കു​ന്ന​തി​നെ​ക്കു​റിച്ച് ചിന്തി​ച്ച​പ്പോൾ സങ്കീർത്ത​ന​ക്കാ​രൻ ഇങ്ങനെ പാടി: “ദൈവം നിന്‍റെ നഗരക​വാ​ട​ങ്ങ​ളു​ടെ ഓടാ​മ്പ​ലു​കൾ ശക്തമാ​ക്കു​ന്നു; നിന്നി​ലുള്ള നിന്‍റെ പുത്ര​ന്മാ​രെ അനു​ഗ്ര​ഹി​ക്കു​ന്നു. നിന്‍റെ അതിർത്തി​ക്കു​ള്ളിൽ ദൈവം സമാധാ​നം വർഷി​ക്കു​ന്നു.” (സങ്കീ. 147:13, 14) യഹോവ നഗരക​വാ​ടങ്ങൾ ശക്തമാ​ക്കു​മെന്ന ബോധ്യം സങ്കീർത്ത​ന​ക്കാ​രനു സുരക്ഷി​ത​ത്വ​ബോ​ധം നൽകി. യഹോവ തന്‍റെ ആരാധ​കരെ സംരക്ഷി​ക്കു​മെന്ന് അദ്ദേഹ​ത്തിന്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു.

പരിശോധനകൾ തളർത്തു​മ്പോൾ ദൈവ​വ​ച​ന​ത്തിന്‌ എങ്ങനെ സഹായി​ക്കാ​നാ​കും? (15-17 ഖണ്ഡികകൾ കാണുക)

15-17. (എ) നേരി​ടുന്ന പരി​ശോ​ധ​ന​ക​ളെ​ക്കു​റിച്ച് നമുക്കു ചില​പ്പോൾ എന്തു തോന്നി​യേ​ക്കാം, എന്നാൽ തന്‍റെ വചനത്തി​ലൂ​ടെ യഹോവ നമ്മളെ എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌? (ബി) “തിരു​മൊ​ഴി അതി​വേഗം ഓടി​യെ​ത്തു​ന്നു” എന്നതിന്‌ ഒരു ഉദാഹ​രണം നൽകുക.

15 വളരെ​യ​ധി​കം ഉത്‌ക​ണ്‌ഠ​പ്പെ​ടു​ത്തി​യേ​ക്കാ​വുന്ന ചില പ്രശ്‌നങ്ങൾ നിങ്ങളു​ടെ ജീവി​ത​ത്തി​ലു​മു​ണ്ടാ​യേ​ക്കാം. എന്നാൽ അവയെ​ല്ലാം കൈകാ​ര്യം ചെയ്യാ​നാ​വ​ശ്യ​മായ ജ്ഞാനം തരാൻ യഹോ​വ​യ്‌ക്കു കഴിയും. “ദൈവം ഭൂമി​യി​ലേക്കു കല്‌പന അയയ്‌ക്കു​ന്നു; തിരു​മൊ​ഴി അതി​വേഗം ഓടി​യെ​ത്തു​ന്നു” എന്നു സങ്കീർത്ത​ന​ക്കാ​രൻ പറയുന്നു. യഹോവ ‘മഞ്ഞ് അയയ്‌ക്കു​ന്നു, തൂമഞ്ഞു വിതറു​ന്നു, ആലിപ്പഴം പൊഴി​ക്കു​ന്നു’ എന്നു പറഞ്ഞിട്ട്, “ദൈവം അയയ്‌ക്കുന്ന തണുപ്പു സഹിക്കാൻ ആർക്കാ​കും” എന്നും സങ്കീർത്ത​ന​ക്കാ​രൻ ചോദി​ക്കു​ന്നു. തുടർന്ന് അദ്ദേഹം പറയുന്നു: “ദൈവം കല്‌പന പുറ​പ്പെ​ടു​വി​ക്കു​ന്നു, അവ ഉരുകി​പ്പോ​കു​ന്നു.” (സങ്കീ. 147:15-18) ആലിപ്പ​ഴ​ത്തി​നെ​യും മഞ്ഞി​നെ​യും നിയ​ന്ത്രി​ക്കുന്ന, സർവശ​ക്ത​നും സർവജ്ഞാ​നി​യും ആയ നമ്മുടെ ദൈവ​ത്തിന്‌, ഏതൊരു പ്രതി​ബ​ന്ധ​ത്തെ​യും മറിക​ട​ക്കാൻ നിങ്ങളെ സഹായി​ക്കാ​നാ​കും.

16 യഹോവ ഇന്നു തന്‍റെ വചനമായ ബൈബി​ളി​ലൂ​ടെ നമ്മളെ നയിക്കു​ന്നു. “തിരു​മൊ​ഴി അതി​വേഗം ഓടി​യെ​ത്തു​ന്നു” എന്നു സങ്കീർത്ത​ന​ക്കാ​രൻ പറഞ്ഞു. എന്താണ്‌ അതിന്‍റെ അർഥം? വേണ്ട ആത്മീയ​മാർഗ​നിർദേ​ശങ്ങൾ, ആവശ്യ​മുള്ള നേരത്തു​തന്നെ യഹോവ നമുക്കു തരുന്നു. ബൈബിൾ, “വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ” പ്രദാനം ചെയ്യുന്ന പ്രസി​ദ്ധീ​ക​ര​ണങ്ങൾ, JW പ്രക്ഷേ​പണം, jw.org വെബ്‌​സൈറ്റ്‌, മൂപ്പന്മാർ, നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​മാ​യുള്ള സഹവാസം എന്നിവ​യെ​ല്ലാം നമുക്ക് എത്രമാ​ത്രം പ്രയോ​ജ​ന​പ്പെ​ടു​ന്നു​ണ്ടെന്നു ചിന്തി​ച്ചു​നോ​ക്കൂ! (മത്താ. 24:45) യഹോവ ‘അതി​വേഗം’ മാർഗ​നിർദേശം തരുന്നതു നിങ്ങൾ സ്വന്തജീ​വി​ത​ത്തിൽ അനുഭ​വി​ച്ച​റി​ഞ്ഞി​ട്ടി​ല്ലേ?

17 ദൈവ​വ​ച​ന​ത്തി​ന്‍റെ ശക്തി അനുഭ​വി​ച്ച​റിഞ്ഞ ഒരാളാ​ണു സിമോ​ണി സഹോ​ദരി. താൻ വില​കെ​ട്ട​വ​ളാ​ണെ​ന്നും ദൈവ​ത്തി​നു തന്നെ ഇഷ്ടമി​ല്ലെ​ന്നും സഹോ​ദരി ചിന്തി​ച്ചി​രു​ന്നു. എന്നാൽ നിരു​ത്സാ​ഹം തോന്നി​യ​പ്പോ​ഴെ​ല്ലാം സഹോ​ദരി യഹോ​വ​യു​ടെ സഹായ​ത്തി​നാ​യി കൂടെ​ക്കൂ​ടെ പ്രാർഥി​ച്ചു. ബൈബി​ളി​ന്‍റെ വ്യക്തി​പ​ര​മായ പഠനവും സഹോ​ദരി മുടക്കി​യില്ല. സഹോ​ദരി പറയുന്നു: “ഓരോ സാഹച​ര്യ​ത്തി​ലും യഹോവ തരുന്ന ശക്തിയും മാർഗ​നിർദേ​ശ​വും ഞാൻ അനുഭ​വി​ച്ച​റി​ഞ്ഞു.” ശുഭാ​പ്‌തി​വി​ശ്വാ​സ​ത്തോ​ടെ മുന്നോ​ട്ടു​പോ​കാൻ സഹോ​ദ​രി​യെ അതു സഹായി​ച്ചു.

18. നമ്മൾ അനുഗൃ​ഹീ​ത​രാ​ണെന്നു നിങ്ങൾക്കു തോന്നു​ന്നത്‌ എന്തു​കൊണ്ട്, “യാഹിനെ സ്‌തു​തി​പ്പിൻ!” എന്നു ഘോഷി​ക്കാൻ നിങ്ങൾക്ക് എന്തെല്ലാം കാരണ​ങ്ങ​ളാ​ണു​ള്ളത്‌?

18 പുരാ​ത​ന​കാ​ലത്തെ ഇസ്രാ​യേ​ല്യർ എത്ര അനുഗൃ​ഹീ​ത​രാ​ണെന്നു സങ്കീർത്ത​ന​ക്കാ​രന്‌ അറിയാ​മാ​യി​രു​ന്നു. ദൈവ​ത്തി​ന്‍റെ “മൊഴി​ക​ളും” “ചട്ടങ്ങളും വിധി​ക​ളും” ലഭിച്ച ഒരേ ഒരു ജനത അവർ മാത്ര​മാ​യി​രു​ന്നു. (സങ്കീർത്തനം 147:19, 20 വായി​ക്കുക.) ഇന്നോ? ദൈവ​ത്തി​ന്‍റെ പേരിൽ അറിയ​പ്പെ​ടാൻ അനു​ഗ്രഹം കിട്ടി​യി​ട്ടു​ള്ളതു നമുക്കു മാത്ര​മാണ്‌. യഹോ​വയെ അറിയാൻ കഴിഞ്ഞ​തു​കൊ​ണ്ടും നമ്മുടെ ജീവി​തത്തെ വഴിന​യി​ക്കാൻ ദൈവ​വ​ച​ന​മു​ള്ള​തു​കൊ​ണ്ടും ഇന്നു നമുക്ക് യഹോ​വ​യു​മാ​യി ഒരു അടുത്ത ബന്ധമുണ്ട്. 147-‍ാ‍ം സങ്കീർത്ത​ന​ത്തി​ന്‍റെ രചയി​താ​വി​നെ​പ്പോ​ലെ “യാഹിനെ സ്‌തു​തി​പ്പിൻ!” എന്നു ഘോഷി​ക്കാ​നും മറ്റുള്ള​വരെ അതിനു പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും എത്ര​യെത്ര കാരണ​ങ്ങ​ളാ​ണു നമുക്കു​ള്ളത്‌?