വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പരിഗ​ണ​ന​യും ദയയും കാണി​ക്കു​ന്ന​തിൽ യഹോ​വയെ അനുക​രി​ക്കുക

പരിഗ​ണ​ന​യും ദയയും കാണി​ക്കു​ന്ന​തിൽ യഹോ​വയെ അനുക​രി​ക്കുക

“എളിയ​വ​നോ​ടു പരിഗണന കാണി​ക്കു​ന്നവൻ സന്തുഷ്ടൻ.”—സങ്കീ. 41:1.

ഗീതങ്ങൾ: 130, 107

1. ദൈവ​ജനം എങ്ങനെ​യാണ്‌ അവർക്കി​ട​യിൽ സ്‌നേ​ഹ​മു​ണ്ടെന്നു കാണി​ക്കു​ന്നത്‌?

ദൈവ​ജനം ഒരു ആത്മീയ​കു​ടും​ബ​മാണ്‌. സ്‌നേ​ഹ​മാണ്‌ അവരുടെ മുഖമു​ദ്ര. (1 യോഹ. 4:16, 21) ഇടയ്‌ക്കു വല്ലപ്പോ​ഴു​മൊ​ക്കെ ചെയ്യുന്ന ത്യാഗ​പ്ര​വൃ​ത്തി​കൾകൊണ്ട് മാത്രമല്ല, പ്രോ​ത്സാ​ഹ​ന​വാ​ക്കു​കൾ പറഞ്ഞു​കൊ​ണ്ടും ചെറി​യ​ചെ​റിയ ദയാ​പ്ര​വൃ​ത്തി​കൾ ചെയ്‌തു​കൊ​ണ്ടും അവർ സ്‌നേഹം പ്രകടി​പ്പി​ക്കു​ന്നു. മറ്റുള്ള​വ​രോ​ടു ദയയോ​ടെ​യും പരിഗ​ണ​ന​യോ​ടെ​യും ഇടപെ​ടു​മ്പോൾ, നമ്മൾ ‘പ്രിയ​മ​ക്ക​ളാ​യി ദൈവത്തെ അനുക​രി​ക്കു​ക​യാണ്‌.’—എഫെ. 5:1.

2. യേശു എങ്ങനെ​യാ​ണു പിതാ​വി​ന്‍റെ സ്‌നേഹം അനുക​രി​ച്ചത്‌?

2 സ്വർഗീ​യ​പി​താ​വി​നെ എല്ലാ വിധത്തി​ലും, എല്ലാ കാര്യ​ത്തി​ലും അനുക​രി​ച്ച​യാ​ളാ​ണു യേശു. ‘കഷ്ടപ്പെ​ടു​ന്ന​വരേ, ഭാരങ്ങൾ ചുമന്ന് വലയു​ന്ന​വരേ, ഞാൻ നിങ്ങൾക്ക് ഉന്മേഷം പകരാം. കാരണം ഞാൻ സൗമ്യ​നും താഴ്‌മ​യു​ള്ള​വ​നും ആണ്‌’ എന്നു യേശു പറഞ്ഞു. (മത്താ. 11:28, 29) ‘എളിയ​വ​നോ​ടു പരിഗണന കാണി​ച്ചു​കൊണ്ട്’ ക്രിസ്‌തു​വി​ന്‍റെ മാതൃക അനുക​രി​ക്കു​മ്പോൾ, സ്വർഗീ​യ​പി​താ​വി​ന്‍റെ അംഗീ​കാ​രം നമുക്കു കിട്ടും, ഒപ്പം വലിയ സന്തോ​ഷ​വും നമുക്കു​ണ്ടാ​കും. (സങ്കീ. 41:1) കുടും​ബ​ത്തി​ലും സഭയി​ലും വയൽശു​ശ്രൂ​ഷ​യി​ലും എങ്ങനെ പരിഗണന കാണി​ക്കാ​മെന്ന് ഈ ലേഖന​ത്തിൽ നമ്മൾ പഠിക്കും.

കുടും​ബ​ത്തിൽ പരിഗണന കാണി​ക്കു​ക

3. ഭാര്യയെ നന്നായി മനസ്സി​ലാ​ക്കുന്ന ഒരു ഭർത്താവ്‌ അവളോ​ടു പരിഗ​ണ​ന​യോ​ടെ ഇടപെ​ടു​ന്നത്‌ എങ്ങനെ? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

3 കുടും​ബാം​ഗ​ങ്ങ​ളോ​ടു പരിഗണന കാണി​ക്കു​ന്ന​തിൽ ഭർത്താ​ക്ക​ന്മാർ മാതൃ​ക​യാ​യി​രി​ക്കണം. (എഫെ. 5:25; 6:4) ഉദാഹ​ര​ണ​ത്തിന്‌, “ഭാര്യ​മാ​രെ നന്നായി മനസ്സി​ലാ​ക്കി” അവരോ​ടൊ​പ്പം ജീവി​ക്കാൻ ഭർത്താ​ക്ക​ന്മാ​രെ ഉപദേ​ശി​ച്ചി​രി​ക്കു​ന്നു. “നന്നായി മനസ്സി​ലാ​ക്കി” എന്നതിനെ “പരിഗണന കാണി​ക്കുക” എന്നും പരിഭാ​ഷ​പ്പെ​ടു​ത്താം. (1 പത്രോ. 3:7, അടിക്കു​റിപ്പ്) ‘മനസ്സി​ലാ​ക്കു​ന്ന​തും’ ‘പരിഗണന കാണി​ക്കു​ന്ന​തും’ പരസ്‌പരം ബന്ധപ്പെട്ട ഗുണങ്ങ​ളാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഭാര്യയെ നന്നായി മനസ്സി​ലാ​ക്കുന്ന ഒരു ഭർത്താവ്‌, തന്‍റെ പൂരക​മായ അവൾ പല കാര്യ​ങ്ങ​ളി​ലും തന്നെ​പ്പോ​ലെ​യ​ല്ലെന്ന വസ്‌തുത കണക്കി​ലെ​ടു​ക്കും. അതേസ​മയം ഒരു തരത്തി​ലും തന്നെക്കാൾ വിലകു​റ​ഞ്ഞ​വ​ള​ല്ലെ​ന്നും ഓർമി​ക്കും. (ഉൽപ. 2:18) അതു​കൊണ്ട് അദ്ദേഹം ഭാര്യ​യു​ടെ വികാ​ര​ങ്ങ​ളോ​ടു പരിഗണന കാണി​ക്കു​ക​യും മാന്യ​ത​യോ​ടും ആദര​വോ​ടും കൂടെ അവളോട്‌ ഇടപെ​ടു​ക​യും ചെയ്യും. കാനഡ​യി​ലുള്ള ഒരു സഹോ​ദരി ഭർത്താ​വി​നെ​ക്കു​റിച്ച് ഇങ്ങനെ പറഞ്ഞു: “അദ്ദേഹം ഒരിക്ക​ലും എന്‍റെ വികാ​ര​ങ്ങളെ നിസ്സാ​ര​മാ​യി കാണു​ക​യോ ‘നീ അങ്ങനെ വിചാ​രി​ക്ക​രുത്‌’ എന്നു പറയു​ക​യോ ഇല്ല. പകരം, ഞാൻ പറയു​ന്നതു നന്നായി ശ്രദ്ധി​ച്ചു​കേൾക്കും. അഥവാ, ഏതെങ്കി​ലും കാര്യ​ത്തിൽ എന്‍റെ വീക്ഷണം തിരു​ത്തേ​ണ്ട​തു​ണ്ടെ​ങ്കിൽ ദയയോ​ടെ​യാണ്‌ അദ്ദേഹം അതു ചെയ്യു​ന്നത്‌.”

4. മറ്റു സ്‌ത്രീ​ക​ളോട്‌ ഇടപെ​ടു​മ്പോൾ, ഒരു ഭർത്താവ്‌ ഭാര്യ​യു​ടെ വികാ​ര​ങ്ങ​ളോ​ടു പരിഗണന കാണി​ക്കേ​ണ്ടത്‌ എങ്ങനെ?

4 പരിഗ​ണ​ന​യുള്ള ഒരു ഭർത്താവ്‌ മറ്റു സ്‌ത്രീ​ക​ളോട്‌ ഇടപഴ​കു​മ്പോൾ ഭാര്യ​യു​ടെ വികാ​രങ്ങൾ കണക്കി​ലെ​ടു​ക്കും. അവരു​മാ​യി ശൃംഗ​രി​ക്കു​ക​യോ അവരോട്‌ അനുചി​ത​മായ താത്‌പ​ര്യം കാണി​ക്കു​ക​യോ ചെയ്യില്ല. സോഷ്യൽമീ​ഡി​യ​യും ഇന്‍റർനെ​റ്റും ഉപയോ​ഗി​ക്കു​മ്പോ​ഴും അദ്ദേഹം അങ്ങനെ​ത​ന്നെ​യാ​യി​രി​ക്കും. (ഇയ്യോ. 31:1) അദ്ദേഹം എപ്പോ​ഴും ഭാര്യ​യോ​ടു വിശ്വ​സ്‌തത പുലർത്തും. ഭാര്യ​യോ​ടുള്ള സ്‌നേഹം മാത്രമല്ല, ദൈവ​ത്തോ​ടുള്ള സ്‌നേ​ഹ​വും മോശ​മാ​യ​തി​നോ​ടുള്ള വെറു​പ്പും ആണ്‌ അങ്ങനെ ചെയ്യാൻ ഒരു ഭർത്താ​വി​നെ പ്രേരി​പ്പി​ക്കു​ന്നത്‌.—സങ്കീർത്തനം 19:14; 97:10 വായി​ക്കുക.

5. ഒരു ഭാര്യക്കു ഭർത്താ​വി​നോട്‌ എങ്ങനെ പരിഗണന കാണി​ക്കാം?

5 ഒരു ഭർത്താവ്‌ തന്‍റെ തലയായ യേശു​ക്രി​സ്‌തു​വി​ന്‍റെ മാതൃക അനുക​രി​ക്കു​ന്നെ​ങ്കിൽ, അദ്ദേഹ​ത്തോട്‌ ‘ആഴമായ ബഹുമാ​നം’ കാണി​ക്കാൻ ഭാര്യക്ക് എളുപ്പ​മാ​യി​രി​ക്കും. (എഫെ. 5:22-25, 33) ആ ബഹുമാ​നം ഭർത്താ​വി​നോ​ടു പരിഗണന കാണി​ക്കാൻ ഭാര്യയെ പ്രേരി​പ്പി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, ദിവ്യാ​ധി​പത്യ ഉത്തരവാ​ദി​ത്വ​ങ്ങൾ നിറ​വേ​റ്റാൻ കൂടുതൽ സമയം പ്രവർത്തി​ക്കേ​ണ്ടി​വ​രു​ക​യോ അല്ലെങ്കിൽ എന്തെങ്കി​ലും പ്രശ്‌നം ഭർത്താ​വി​നെ ഭാര​പ്പെ​ടു​ത്തു​ക​യോ ചെയ്യു​മ്പോൾ ഭാര്യ പരിഗ​ണ​ന​യോ​ടെ ഇടപെ​ടും. ബ്രിട്ട​നി​ലെ ഒരു സഹോ​ദരൻ പറയുന്നു: “ചില അവസര​ങ്ങ​ളിൽ എന്‍റെ പെരു​മാ​റ്റ​ത്തി​ലെ ചെറിയ മാറ്റം​പോ​ലും ഭാര്യ തിരി​ച്ച​റി​യും. എന്നെ എന്തോ അലട്ടു​ന്നു​ണ്ടെന്നു മനസ്സി​ലാ​യാൽ, പറ്റിയ സമയത്തി​നാ​യി അവൾ കാത്തി​രി​ക്കും. എന്നിട്ട് സുഭാ​ഷി​തങ്ങൾ 20:5-ലെ തത്ത്വം ബാധക​മാ​ക്കി​ക്കൊണ്ട് എന്നെ വിഷമി​പ്പി​ക്കുന്ന കാര്യം ‘കോരി​യെ​ടു​ക്കാൻ ശ്രമി​ക്കും.’ അവളോ​ടു പറയാൻ പറ്റുന്ന​താ​ണെ​ങ്കിൽ ഞാൻ പറയും.”

6. മറ്റുള്ള​വ​രോ​ടു പരിഗ​ണ​ന​യു​ള്ള​വ​രാ​യി​രി​ക്കാൻ നമുക്ക് എങ്ങനെ മക്കളെ പ്രോ​ത്സാ​ഹി​പ്പി​ക്കാം, അത്‌ അവർക്ക് എങ്ങനെ പ്രയോ​ജനം ചെയ്യും?

6 മാതാ​പി​താ​ക്കൾ പരസ്‌പരം പരിഗ​ണ​ന​യോ​ടെ ഇടപെ​ടു​മ്പോൾ അവർ മക്കൾക്കു നല്ല മാതൃക വെക്കു​ക​യാണ്‌. മറ്റുള്ള​വ​രോ​ടു പരിഗണന കാണി​ക്കേ​ണ്ടത്‌ എങ്ങനെ​യെന്നു മാതാ​പി​താ​ക്കൾ മക്കളെ പഠിപ്പി​ക്കണം. ഉദാഹ​ര​ണ​ത്തിന്‌, രാജ്യ​ഹാ​ളിൽ ഓടി​ക്ക​ളി​ക്ക​രു​തെന്ന് അവർക്കു മക്കളോ​ടു പറയാൻ കഴിയും. ഒരു സാമൂ​ഹിക കൂടി​വ​ര​വി​ലാ​ണെ​ങ്കിൽ, ഭക്ഷണസ​മ​യത്ത്‌ പ്രായ​മാ​യ​വർക്കു മുൻഗണന കൊടു​ക്കാൻ മക്കളോ​ടു പറയാം. കുട്ടി​കളെ പഠിപ്പി​ക്കു​ന്ന​തിൽ, സഭയിലെ എല്ലാവർക്കും മാതാ​പി​താ​ക്കളെ പിന്തു​ണ​യ്‌ക്കാൻ കഴിയും. ഉദാഹ​ര​ണ​ത്തിന്‌, ഒരു കുട്ടി നമുക്കു​വേണ്ടി വാതിൽ തുറന്നു​പി​ടി​ക്കു​ന്നെന്നു കരുതുക. അങ്ങനെ എന്തെങ്കി​ലും ഒരു നല്ല കാര്യം കുട്ടി നോക്കി​യും കണ്ടും ചെയ്യു​മ്പോൾ, നമ്മൾ അവനെ അഭിന​ന്ദി​ക്കണം. അത്‌ അവനെ നല്ല രീതി​യിൽ സ്വാധീ​നി​ക്കും. “വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലാണ്‌” എന്ന സത്യം അവന്‍റെ ഹൃദയ​ത്തിൽ ആഴത്തിൽ പതിയു​ക​യും ചെയ്യും.—പ്രവൃ. 20:35.

സഭയി​ലു​ള്ള​വ​രോ​ടു പരിഗണന കാണി​ക്കു​ക

7. ബധിര​നായ ഒരു മനുഷ്യ​നോട്‌ യേശു എങ്ങനെ​യാ​ണു പരിഗണന കാണി​ച്ചത്‌, യേശു​വി​ന്‍റെ മാതൃ​ക​യിൽനിന്ന് നമുക്ക് എന്തു പഠിക്കാം?

7 ഒരിക്കൽ ദക്കപ്പൊ​ലി​പ്ര​ദേ​ശ​ത്താ​യി​രു​ന്ന​പ്പോൾ ആളുകൾ ‘സംസാ​ര​വൈ​ക​ല്യ​മുള്ള ബധിര​നായ ഒരു മനുഷ്യ​നെ യേശു​വി​ന്‍റെ അടുത്ത്‌ കൊണ്ടു​വന്നു.’ (മർക്കോ. 7:31-35) ആ മനുഷ്യ​നെ ജനക്കൂ​ട്ട​ത്തിന്‌ ഇടയിൽവെച്ച് സുഖ​പ്പെ​ടു​ത്തു​ന്ന​തി​നു പകരം യേശു അയാളെ “മാറ്റി​ക്കൊ​ണ്ടു​പോ​യി” സുഖ​പ്പെ​ടു​ത്തി. എന്തു​കൊണ്ട്? ജനക്കൂ​ട്ട​ത്തി​നി​ട​യ്‌ക്കു​വെച്ച് സുഖ​പ്പെ​ടു​ത്തി​യാൽ അയാൾക്ക് ഒരുപക്ഷേ അസ്വസ്ഥത തോന്നി​യേനേ. ഇതു മനസ്സി​ലാ​ക്കി​യി​ട്ടാ​യി​രി​ക്കാം യേശു അയാളെ മാറ്റി​ക്കൊ​ണ്ടു​പോ​യത്‌. അത്ഭുതങ്ങൾ ചെയ്‌ത്‌ ആരെയും സുഖ​പ്പെ​ടു​ത്താൻ നമുക്കാ​കില്ല എന്നതു ശരിയാണ്‌. എന്നാൽ സഹാരാ​ധ​ക​രു​ടെ ആവശ്യ​ങ്ങ​ളെ​യും വികാ​ര​ങ്ങ​ളെ​യും കുറിച്ച് നമുക്കു ചിന്തയു​ള്ള​വ​രാ​യി​രി​ക്കാം, അവരോ​ടു പരിഗ​ണ​ന​യോ​ടെ ഇടപെ​ടാം, നമ്മൾ അങ്ങനെ ചെയ്യു​ക​യും വേണം. പൗലോസ്‌ അപ്പോ​സ്‌തലൻ എഴുതി: “സ്‌നേ​ഹി​ക്കാ​നും നല്ല കാര്യങ്ങൾ ചെയ്യാ​നും വേണ്ടി പരസ്‌പരം എങ്ങനെ പ്രചോ​ദി​പ്പി​ക്കാ​മെന്നു നന്നായി ചിന്തി​ക്കുക.” (എബ്രാ. 10:24) ബധിര​നായ മനുഷ്യ​ന്‍റെ വികാ​രങ്ങൾ യേശു മനസ്സി​ലാ​ക്കു​ക​യും പരിഗ​ണ​ന​യോ​ടെ അയാ​ളോട്‌ ഇടപെ​ടു​ക​യും ചെയ്‌തു. നമുക്കുള്ള എത്ര നല്ല മാതൃക!

8, 9. പ്രായാ​ധി​ക്യ​വും അവശത​യും ഉള്ള സഹോ​ദ​ര​ങ്ങ​ളോട്‌ ഏതെല്ലാം വിധങ്ങ​ളിൽ പരിഗണന കാണി​ക്കാം? (ഉദാഹ​ര​ണങ്ങൾ പറയുക.)

8 പ്രായ​മാ​യ​വ​രോ​ടും വൈക​ല്യ​ങ്ങ​ളു​ള്ള​വ​രോ​ടും പരിഗണന കാണി​ക്കുക. എന്തുമാ​ത്രം ചെയ്യുന്നു എന്നതല്ല, മറിച്ച് സ്‌നേ​ഹ​മാണ്‌ ക്രിസ്‌തീ​യ​സ​ഭ​യു​ടെ മുഖമു​ദ്ര. (യോഹ. 13:34, 35) മീറ്റി​ങ്ങി​നും വയൽസേ​വ​ന​ത്തി​നും പോകാൻ പ്രായ​മാ​യ​വർക്കും വൈക​ല്യ​ങ്ങ​ളു​ള്ള​വർക്കും ആവശ്യ​മായ സഹായം ചെയ്‌തു​കൊ​ടു​ക്കാൻ അത്തരം സ്‌നേഹം നമ്മളെ പ്രേരി​പ്പി​ക്കും. അവർക്കു കാര്യ​മാ​യി​ട്ടൊ​ന്നും ചെയ്യാൻ കഴിയി​ല്ലെ​ങ്കി​ലും നമ്മൾ അവരെ സഹായി​ക്കും. (മത്താ. 13:23) വീൽച്ചെ​യ​റിൽ സഞ്ചരി​ക്കുന്ന മൈക്കിൾ സഹോ​ദരൻ കുടും​ബാം​ഗ​ങ്ങ​ളിൽനി​ന്നും വയൽസേ​വ​ന​ഗ്രൂ​പ്പി​ലെ സഹോ​ദ​ര​ങ്ങ​ളിൽനി​ന്നും ലഭിക്കുന്ന പിന്തുണ ആഴമായി വിലമ​തി​ക്കു​ന്നു. അദ്ദേഹം പറയുന്നു: “അവരുടെ സഹായം​കൊണ്ട് മിക്കവാ​റും എല്ലാ മീറ്റി​ങ്ങു​കൾക്കും പങ്കെടു​ക്കാൻ എനിക്കു കഴിയു​ന്നു, വയൽശു​ശ്രൂ​ഷ​യിൽ ക്രമമായ ഒരു പങ്കുണ്ടാ​യി​രി​ക്കാ​നും എനിക്കു സാധി​ക്കു​ന്നു. പരസ്യ​സാ​ക്ഷീ​ക​രണം എനിക്കു വളരെ ഇഷ്ടമാണ്‌.”

9 പല ബഥേൽഭ​വ​ന​ങ്ങ​ളി​ലും പ്രായ​മാ​യ​വ​രും ശാരീ​രി​കാ​വ​ശ​തകൾ ഉള്ളവരും ആയ സഹോ​ദ​ര​ങ്ങ​ളുണ്ട്. കത്തിലൂ​ടെ​യും ടെലി​ഫോ​ണി​ലൂ​ടെ​യും സാക്ഷീ​ക​രി​ക്കാ​നുള്ള ക്രമീ​ക​ര​ണങ്ങൾ ചെയ്‌തു​കൊണ്ട് കരുത​ലുള്ള മേൽവി​ചാ​ര​ക​ന്മാർ ഈ വിശ്വ​സ്‌ത​സ​ഹോ​ദ​ര​ങ്ങ​ളോ​ടു പരിഗണന കാണി​ക്കു​ന്നു. ഒറ്റപ്പെട്ട പ്രദേ​ശ​ങ്ങ​ളി​ലു​ള്ള​വർക്കു കത്തുകൾ എഴുതുന്ന 86 വയസ്സുള്ള ബിൽ സഹോ​ദരൻ പറയുന്നു: “കത്തുകൾ എഴുതാ​നുള്ള പദവിയെ ഞങ്ങൾ വിലമ​തി​ക്കു​ന്നു.” ഏകദേശം 90 വയസ്സുള്ള നാൻസി സഹോ​ദരി ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ടു​ന്നു: “എന്തെങ്കി​ലു​മൊ​ക്കെ എഴുതി​വി​ടു​ന്നതല്ല കത്തെഴുത്ത്‌. ഇതു വയൽസേ​വ​ന​മാണ്‌. ആളുകൾ സത്യം അറിയണം!” 1921-ൽ ജനിച്ച ഏതെൽ സഹോ​ദരി പറയുന്നു: “വേദന എന്‍റെ ജീവി​ത​ത്തി​ന്‍റെ ഭാഗമാണ്‌. ചില​പ്പോൾ വസ്‌ത്രം മാറാൻപോ​ലും എനിക്കു ബുദ്ധി​മു​ട്ടാണ്‌.” എങ്കിലും സഹോ​ദരി ടെലി​ഫോൺ സാക്ഷീ​ക​ര​ണ​ത്തിൽ ഏർപ്പെ​ടു​ന്നു, ചില നല്ല മടക്കസ​ന്ദർശ​ന​ങ്ങ​ളു​മുണ്ട്. 85 വയസ്സുള്ള ബാർബറ സഹോ​ദരി വിശദീ​ക​രി​ക്കു​ന്നു: “ആരോ​ഗ്യം മോശ​മാ​യതു കാരണം ക്രമമാ​യി വയൽസേ​വ​ന​ത്തി​നു പോകാൻ വളരെ ബുദ്ധി​മു​ട്ടാണ്‌. പക്ഷേ ടെലി​ഫോ​ണി​ലൂ​ടെ എനിക്ക് ആളുക​ളോ​ടു സാക്ഷീ​ക​രി​ക്കാൻ കഴിയു​ന്നു. യഹോവേ, നന്ദി!” ഒരു വർഷത്തിൽ കുറഞ്ഞ സമയം​കൊണ്ട്, പ്രായ​മേ​റിയ ഒരു കൂട്ടം സഹോ​ദ​രങ്ങൾ കൈവ​രിച്ച നേട്ടം നോക്കൂ. ശുശ്രൂ​ഷ​യിൽ 1,228 മണിക്കൂർ, എഴുതിയ കത്തുകൾ 6,265, ഫോൺകോ​ളു​കൾ 2,000-ത്തിലധി​കം, സമർപ്പിച്ച പ്രസി​ദ്ധീ​ക​ര​ണങ്ങൾ 6,315 എണ്ണം! ഈ സഹോ​ദ​ര​ങ്ങ​ളു​ടെ വില​യേ​റിയ ശ്രമങ്ങൾ യഹോ​വ​യു​ടെ ഹൃദയത്തെ എത്രമാ​ത്രം സന്തോ​ഷി​പ്പി​ച്ചി​ട്ടു​ണ്ടാ​കും!—സുഭാ. 27:11.

10. ക്രിസ്‌തീ​യ​യോ​ഗ​ങ്ങ​ളിൽനിന്ന് പൂർണ​പ്ര​യോ​ജനം നേടാൻ നമുക്ക് എങ്ങനെ സഹോ​ദ​ര​ങ്ങളെ സഹായി​ക്കാം?

10 ക്രിസ്‌തീ​യ​യോ​ഗ​ങ്ങ​ളിൽ പരിഗണന കാണി​ക്കുക. സഹോ​ദ​രങ്ങൾ മീറ്റി​ങ്ങു​ക​ളിൽനിന്ന് പൂർണ​മായ പ്രയോ​ജനം നേടാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു. നമ്മൾ പരിഗ​ണ​ന​യു​ള്ള​വ​രാ​ണെ​ങ്കിൽ അവർക്ക് അതു കൂടുതൽ എളുപ്പ​മാ​യി​രി​ക്കും. എങ്ങനെ പരിഗണന കാണി​ക്കാം? മീറ്റി​ങ്ങി​നു സമയത്ത്‌ വരുക എന്നതാണ്‌ നമ്മൾ ചെയ്യേണ്ട ഒരു കാര്യം. അപ്പോൾ അനാവ​ശ്യ​മാ​യി സഹോ​ദ​ര​ങ്ങ​ളു​ടെ ശ്രദ്ധ പതറി​ക്കു​ന്നത്‌ ഒഴിവാ​ക്കാം. ചില​പ്പോ​ഴൊ​ക്കെ മുൻകൂ​ട്ടി​ക്കാ​ണാൻ കഴിയാത്ത സംഭവങ്ങൾ കാരണം നമ്മൾ താമസി​ച്ചേ​ക്കാം. പക്ഷേ സ്ഥിരം താമസി​ച്ചാ​ണു വരുന്ന​തെ​ങ്കിൽ മറ്റുള്ള​വ​രോട്‌ എങ്ങനെ കൂടുതൽ പരിഗണന കാണി​ക്കാം എന്നതി​നെ​ക്കു​റിച്ച് നമ്മൾ ചിന്തി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. നമ്മുടെ ആതി​ഥേയർ യഹോ​വ​യും യഹോ​വ​യു​ടെ പുത്ര​നും ആണ്‌ എന്ന് ഓർക്കുക. (മത്താ. 18:20) സമയത്ത്‌ വന്നു​കൊണ്ട് അവരോട്‌ ആദരവ്‌ കാണി​ക്കേ​ണ്ടത്‌ എത്ര പ്രധാ​ന​മാണ്‌!

11. മീറ്റി​ങ്ങിൽ പരിപാ​ടി നടത്തുന്ന സഹോ​ദ​രങ്ങൾ 1 കൊരി​ന്ത്യർ 14:40-ൽ കാണുന്ന നിർദേശം ബാധക​മാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

11 സഹോ​ദ​ര​ങ്ങളെ പരിഗ​ണി​ക്കു​ന്ന​തിൽ പിൻവ​രുന്ന നിർദേശം അനുസ​രി​ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു: “എല്ലാം മാന്യ​മാ​യും ചിട്ട​യോ​ടെ​യും നടക്കട്ടെ.” (1 കൊരി. 14:40) മീറ്റി​ങ്ങിൽ പരിപാ​ടി​കൾ നടത്തുന്ന സഹോ​ദ​രങ്ങൾ അവർക്ക് അനുവ​ദി​ച്ചി​രി​ക്കുന്ന സമയം പാലി​ക്കണം. അങ്ങനെ ചെയ്യു​ന്നത്‌, പിന്നീടു പരിപാ​ടി നടത്തുന്ന സഹോ​ദ​ര​നോ​ടു മാത്രമല്ല, മുഴു​സ​ഹോ​ദ​ര​ങ്ങ​ളോ​ടു​മുള്ള പരിഗ​ണ​ന​യാണ്‌. കാരണം, ചിലർക്കു വീട്ടിൽ എത്താൻ വളരെ​യേറെ യാത്ര ചെയ്യണ​മാ​യി​രി​ക്കും. ചിലർ പൊതു​വാ​ഹ​ന​ങ്ങ​ളെ​യാണ്‌ ആശ്രയി​ക്കു​ന്നത്‌. ചിലരു​ടെ ഇണകൾ അവിശ്വാ​സി​ക​ളാ​യി​രി​ക്കും, താമസി​ച്ചാൽ അവർക്ക് ഇഷ്ടപ്പെ​ടി​ല്ലാ​യി​രി​ക്കും.

12. കഠിനാ​ധ്വാ​നം ചെയ്യുന്ന മൂപ്പന്മാർ “സ്‌നേ​ഹ​ത്തോ​ടെ സാധാ​ര​ണ​യിൽ കവിഞ്ഞ പരിഗണന” അർഹി​ക്കു​ന്നത്‌ എന്തു​കൊണ്ട്? (“ നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വ​രോ​ടു പരിഗണന കാണി​ക്കുക” എന്ന ചതുരം കാണുക.)

12 സഭയിൽ കഠിനാ​ധ്വാ​നം ചെയ്യു​ക​യും ശുശ്രൂ​ഷ​യിൽ ഉത്സാഹ​ത്തോ​ടെ നേതൃ​ത്വ​മെ​ടു​ക്കു​ക​യും ചെയ്യുന്ന ആത്മീയ ഇടയന്മാർ പ്രത്യേ​ക​പ​രി​ഗ​ണ​ന​യ്‌ക്കു യോഗ്യ​രാണ്‌. (1 തെസ്സ​ലോ​നി​ക്യർ 5:12, 13 വായി​ക്കുക.) നിങ്ങൾക്കു​വേണ്ടി മൂപ്പന്മാർ ചെയ്യുന്ന കാര്യ​ങ്ങളെ നിങ്ങൾ വിലമ​തി​ക്കു​ന്നുണ്ട് എന്നതിൽ സംശയ​മില്ല. മനസ്സോ​ടെ അവരോ​ടു സഹകരി​ച്ചു​കൊ​ണ്ടും അവരെ പിന്തു​ണ​ച്ചു​കൊ​ണ്ടും അതു തെളി​യി​ക്കുക. ഓർക്കുക: ‘നിങ്ങ​ളെ​ക്കു​റിച്ച് കണക്കു ബോധി​പ്പി​ക്കേ​ണ്ട​വ​രെന്ന നിലയിൽ അവർ എപ്പോ​ഴും നിങ്ങൾക്കു​വേണ്ടി ഉണർന്നി​രി​ക്കു​ന്നു.’—എബ്രാ. 13:7, 17.

ശുശ്രൂ​ഷ​യിൽ കണ്ടുമു​ട്ടു​ന്ന​വ​രോ​ടു പരിഗണന കാണി​ക്കു​ക

13. യേശു ആളുക​ളോട്‌ ഇടപെട്ട വിധത്തിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാം?

13 യേശു​വി​നെ​ക്കു​റിച്ച് യശയ്യ ഇങ്ങനെ മൂൻകൂ​ട്ടി​പ്പ​റഞ്ഞു: “ചതഞ്ഞ ഈറ്റ അവൻ ഒടിച്ചു​ക​ള​യില്ല, പുകയുന്ന തിരി കെടു​ത്തി​ക്ക​ള​യു​ക​യു​മില്ല.” (യശ. 42:3) ആളുക​ളോ​ടു സ്‌നേ​ഹ​മു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട് അവരുടെ വിഷമങ്ങൾ മനസ്സി​ലാ​ക്കാൻ യേശു​വി​നു കഴിഞ്ഞു. ചതഞ്ഞ ഈറ്റ​പോ​ലെ​യും കെടാ​റായ തിരി​പോ​ലെ​യും ഉള്ള ആളുക​ളു​ടെ വേദനകൾ യേശു മനസ്സി​ലാ​ക്കി. അതു​കൊണ്ട് യേശു അവരോ​ടു പരിഗ​ണ​ന​യും ദയയും ക്ഷമയും കാണിച്ചു. കുട്ടി​കൾപോ​ലും മടികൂ​ടാ​തെ യേശു​വി​ന്‍റെ അടു​ത്തേക്കു വന്നു. (മർക്കോ. 10:14) യേശു​വി​നോ​ളം ഉൾക്കാ​ഴ്‌ച​യും പഠിപ്പി​ക്കൽപ്രാ​പ്‌തി​യും നമുക്കില്ല എന്നതു ശരിയാണ്‌. എങ്കിൽപ്പോ​ലും നമ്മുടെ പ്രദേ​ശ​ത്തുള്ള ആളുക​ളോ​ടു പരിഗ​ണ​ന​യു​ള്ള​വ​രാ​യി​രി​ക്കാൻ നമുക്കു കഴിയും. ശുശ്രൂ​ഷ​യി​ലാ​യി​രി​ക്കു​മ്പോൾ, എങ്ങനെ സംസാ​രി​ക്കണം, എപ്പോൾ സംസാ​രി​ക്കണം, എത്ര നേരം സംസാ​രി​ക്കണം എന്നീ കാര്യ​ങ്ങൾക്കു നമ്മൾ ശ്രദ്ധ കൊടു​ക്കണം.

14. ആളുക​ളോ​ടു നമ്മൾ എങ്ങനെ സംസാ​രി​ക്കണം എന്നതിനു പ്രത്യേ​ക​ശ്രദ്ധ കൊടു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

14 ആളുക​ളോ​ടു നമ്മൾ എങ്ങനെ സംസാ​രി​ക്കണം? ഇന്ന്, വാണിജ്യ-രാഷ്‌ട്രീയ-മത വ്യവസ്ഥി​തി​ക​ളു​ടെ തലപ്പത്തി​രി​ക്കു​ന്ന​വ​രു​ടെ കണ്ണിൽച്ചോ​ര​യി​ല്ലാ​ത്ത​തും അഴിമതി നിറഞ്ഞ​തും ആയ പ്രവൃ​ത്തി​കൾ കാരണം കോടി​ക്ക​ണ​ക്കിന്‌ ആളുകൾ “അവഗണി​ക്ക​പ്പെ​ട്ട​വ​രും മുറി​വേ​റ്റ​വ​രും” ആണ്‌. (മത്താ. 9:36) അതിന്‍റെ ഫലമായി മിക്കവർക്കും മറ്റുള്ള​വ​രി​ലുള്ള വിശ്വാ​സം നഷ്ടപ്പെ​ട്ടി​രി​ക്കു​ന്നു, അവർക്കു യാതൊ​രു പ്രത്യാ​ശ​യു​മില്ല. അതു​കൊണ്ട് അവരോട്‌ ഇടപെ​ടു​മ്പോൾ നമ്മൾ ഉപയോ​ഗി​ക്കുന്ന വാക്കു​ക​ളും നമ്മുടെ സംസാ​ര​രീ​തി​യും ദയയും അനുക​മ്പ​യും പ്രതി​ഫ​ലി​ക്കു​ന്ന​താ​യി​രി​ക്കണം! നമ്മുടെ ബൈബിൾപ​രി​ജ്ഞാ​നം​കൊ​ണ്ടോ ന്യായ​വാ​ദ​രീ​തി​കൊ​ണ്ടോ മാത്രമല്ല മിക്കവ​രും നമ്മുടെ സന്ദേശം ശ്രദ്ധി​ക്കു​ന്നത്‌. നമ്മുടെ ആത്മാർഥ​മായ താത്‌പ​ര്യ​വും പരിഗ​ണ​ന​യോ​ടെ​യുള്ള ഇടപെ​ട​ലും ആണ്‌ മിക്കവ​രെ​യും സത്യത്തി​ലേക്ക് ആകർഷി​ക്കു​ന്നത്‌.

15. നമ്മുടെ പ്രദേ​ശത്തെ ആളുക​ളോ​ടു നമുക്ക് ഏതെല്ലാം വിധങ്ങ​ളിൽ പരിഗണന കാണി​ക്കാം?

15 നമ്മൾ സാക്ഷീ​ക​രി​ക്കുന്ന ആളുക​ളോ​ടു പരിഗണന കാണി​ക്കാൻ കഴിയുന്ന പല വിധങ്ങ​ളുണ്ട്. ഉദാഹ​ര​ണ​ത്തിന്‌, ചോദ്യ​ങ്ങൾ നല്ല പഠിപ്പി​ക്കൽസ​ഹാ​യി​ക​ളാണ്‌ എന്നതു ശരിയാണ്‌. എന്നാൽ ദയയോ​ടെ​യും ആദര​വോ​ടെ​യും വേണം ചോദ്യ​ങ്ങൾ ചോദി​ക്കാൻ. ഉദാഹ​ര​ണ​ത്തിന്‌, അധികം ആരോ​ടും ഇടപഴ​കാൻ ആഗ്രഹി​ക്കാ​ത്ത​വ​രും ലജ്ജാലു​ക്ക​ളും ആയ ആളുകൾ താമസി​ക്കുന്ന ഒരു പ്രദേ​ശ​ത്താണ്‌ ഒരു മുൻനി​ര​സേ​വകൻ പ്രവർത്തി​ക്കു​ന്നത്‌. അവരെ വിഷമി​പ്പി​ക്കുന്ന രീതി​യി​ലുള്ള ചോദ്യ​ങ്ങൾ അദ്ദേഹം ഒഴിവാ​ക്കു​മാ​യി​രു​ന്നു. ഉത്തരം അറിയി​ല്ലാ​ത്ത​തോ തെറ്റായ ഉത്തരം പറഞ്ഞേ​ക്കാ​വു​ന്ന​തോ ആയ ചോദ്യ​ങ്ങൾ ചോദി​ക്കു​മാ​യി​രു​ന്നില്ല. ‘നിങ്ങൾക്കു ദൈവ​ത്തി​ന്‍റെ പേര്‌ അറിയാ​മോ,’ ‘ദൈവ​രാ​ജ്യം എന്താണ്‌’ എന്നിങ്ങ​നെ​യൊ​ക്കെ ചോദി​ക്കു​ന്നത്‌ അദ്ദേഹം ഒഴിവാ​ക്കി​യി​രു​ന്നു. അതിനു പകരം അദ്ദേഹം ഇങ്ങനെ എന്തെങ്കി​ലും പറയും: “ദൈവ​ത്തി​നു വ്യക്തി​പ​ര​മായ ഒരു പേരു​ണ്ടെന്നു ബൈബി​ളിൽനിന്ന് ഞാൻ പഠിച്ചു. ആ പേര്‌ ഏതാ​ണെന്നു ഞാൻ കാണി​ച്ചു​ത​രട്ടേ?” നമുക്ക് ഇക്കാര്യ​ത്തിൽ ഒരു നിയമം വെക്കാൻ കഴിയില്ല. കാരണം സംസ്‌കാ​ര​വും ആളുക​ളു​ടെ സ്വഭാ​വ​വും വ്യത്യ​സ്‌ത​മാ​യി​രി​ക്കും. എങ്കിലും നമ്മൾ എപ്പോ​ഴും പരിഗ​ണ​ന​യു​ള്ള​വ​രും ആദരവു​ള്ള​വ​രും ആയിരി​ക്കണം. നമ്മുടെ പ്രദേ​ശത്തെ ആളുകളെ മനസ്സി​ലാ​ക്കി​യാ​ലേ നമുക്ക് അതിനു കഴിയൂ.

16, 17. വീടു​തോ​റു​മുള്ള ശുശ്രൂ​ഷ​യിൽ നമുക്ക് ആളുക​ളോട്‌ എങ്ങനെ പരിഗണന കാണി​ക്കാം, (എ) സന്ദർശി​ക്കാൻ ചെല്ലുന്ന സമയത്തി​ന്‍റെ കാര്യ​ത്തിൽ? (ബി) സംസാ​രി​ക്കാ​നെ​ടു​ക്കുന്ന സമയത്തി​ന്‍റെ കാര്യ​ത്തിൽ?

16 അയൽക്കാ​രെ നമ്മൾ സന്ദർശി​ക്കേ​ണ്ടത്‌ എപ്പോൾ? വീടു​തോ​റും പോകു​മ്പോൾ നമ്മൾ ആളുക​ളു​ടെ ക്ഷണിക്ക​പ്പെ​ടാത്ത അതിഥി​ക​ളാണ്‌. അതു​കൊണ്ട് ആളുകൾ ശ്രദ്ധി​ക്കാൻ കൂടുതൽ ചായ്‌വ്‌ കാണി​ക്കുന്ന ഒരു സമയത്ത്‌ അവരെ സന്ദർശി​ക്കേ​ണ്ടത്‌ എത്ര പ്രധാ​ന​മാണ്‌. (മത്താ. 7:12) ഉദാഹ​ര​ണ​ത്തിന്‌, നിങ്ങളു​ടെ പ്രദേ​ശത്തെ ആളുകൾ വാരാ​ന്ത​ങ്ങ​ളിൽ കൂടുതൽ സമയം ഉറങ്ങാൻ ഇഷ്ടപ്പെ​ടു​ന്ന​വ​രാ​ണോ? അങ്ങനെ​യെ​ങ്കിൽ തെരു​വു​സാ​ക്ഷീ​ക​ര​ണ​മോ പരസ്യ​സാ​ക്ഷീ​ക​ര​ണ​മോ നേരത്തേ എഴു​ന്നേൽക്കു​മെന്നു നിങ്ങൾക്ക് അറിയാ​വുന്ന വ്യക്തി​കൾക്കു മടക്കസ​ന്ദർശ​ന​ങ്ങ​ളോ നടത്തി​ക്കൊണ്ട് ശുശ്രൂഷ തുടങ്ങു​ന്ന​താ​യി​രി​ക്കും നല്ലത്‌.

17 നമ്മൾ എത്ര സമയം ഒരു വീട്ടിൽ തങ്ങണം? പലരും തിരക്കു​ള്ള​വ​രാണ്‌. അതു​കൊണ്ട് ആദ്യത്തെ ചില സന്ദർശ​ന​ങ്ങ​ളിൽ എങ്കിലും സംഭാ​ഷണം അധികം നീണ്ടു​പോ​കാ​തെ നോക്കു​ന്നതു നല്ലതാ​യി​രി​ക്കും, അല്ലെങ്കിൽ ചിലർക്ക് ഇഷ്ടപ്പെ​ട്ടി​ല്ലെ​ന്നു​വ​രാം. (1 കൊരി. 9:20-23) ആളുക​ളു​ടെ സാഹച​ര്യ​ങ്ങ​ളും തിരക്കും നമ്മൾ മനസ്സി​ലാ​ക്കു​ന്നു​ണ്ടെന്ന് അവർ തിരി​ച്ച​റി​യു​മ്പോൾ മടക്കസ​ന്ദർശ​ന​ങ്ങൾക്കു സമ്മതി​ക്കാൻ അവർ ഒരുക്ക​മു​ള്ള​വ​രാ​യി​രി​ക്കും. ആത്മാവി​ന്‍റെ ഫലം ശുശ്രൂ​ഷ​യിൽ പ്രതി​ഫ​ലി​പ്പി​ക്കു​മ്പോൾ നമ്മൾ ശരിക്കും ‘ദൈവ​ത്തി​ന്‍റെ സഹപ്ര​വർത്ത​ക​രാ​കും.’ ഒരുപക്ഷേ നമ്മളെ ഉപയോ​ഗിച്ച് യഹോവ ആരെ​യെ​ങ്കി​ലും സത്യത്തി​ലേക്ക് ആകർഷി​ക്കു​ക​പോ​ലും ചെയ്‌തേ​ക്കാം.—1 കൊരി. 3:6, 7, 9.

18. നമ്മൾ മറ്റുള്ള​വ​രോ​ടു പരിഗണന കാണി​ക്കു​മ്പോൾ എന്ത് അനു​ഗ്ര​ഹങ്ങൾ പ്രതീ​ക്ഷി​ക്കാൻ കഴിയും?

18 അതു​കൊണ്ട് കുടും​ബ​ത്തി​ലും സഭയി​ലും വയൽശു​ശ്രൂ​ഷ​യി​ലും മറ്റുള്ള​വ​രോ​ടു പരിഗണന കാണി​ക്കാൻ എല്ലാ ശ്രമവും ചെയ്യാം. അങ്ങനെ ചെയ്യു​മ്പോൾ ഇപ്പോ​ഴും ഭാവി​യി​ലും മഹത്തായ അനു​ഗ്ര​ഹങ്ങൾ നമുക്കു ലഭിക്കും. സങ്കീർത്തനം 41:1, 2 പറയുന്നു: “എളിയ​വ​നോ​ടു പരിഗണന കാണി​ക്കു​ന്നവൻ സന്തുഷ്ടൻ; ദുരന്ത​ദി​വ​സ​ത്തിൽ യഹോവ അവനെ രക്ഷിക്കും. . . . ഭൂമി​യി​ലെ​ങ്ങും അവൻ സന്തുഷ്ട​നെന്ന് അറിയ​പ്പെ​ടും.”