വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രായ​മുള്ള സഹോ​ദ​ര​ന്മാ​രേ, യഹോവ നിങ്ങളു​ടെ വിശ്വ​സ്‌തത വിലമ​തി​ക്കു​ന്നു

പ്രായ​മുള്ള സഹോ​ദ​ര​ന്മാ​രേ, യഹോവ നിങ്ങളു​ടെ വിശ്വ​സ്‌തത വിലമ​തി​ക്കു​ന്നു

ലോക​മെ​ങ്ങു​മുള്ള മൂപ്പന്മാർ ദൈവ​ജ​ന​ത്തിന്‌ ഇടയിൽ തങ്ങൾക്കുള്ള സേവന​പ​ദ​വി​കളെ വിലമ​തി​ക്കു​ന്നു. യഹോ​വ​യിൽനി​ന്നുള്ള സമ്മാന​ങ്ങ​ളാണ്‌ ഈ മൂപ്പന്മാർ! എന്നാൽ ഈ അടുത്ത കാലത്ത്‌ ഒരു പൊരു​ത്ത​പ്പെ​ടു​ത്തൽ വരുത്തു​ക​യു​ണ്ടാ​യി. പ്രായ​മേ​റിയ മൂപ്പന്മാർ അവരുടെ ഘനമേ​റിയ ചുമത​ല​ക​ളിൽ ചിലതു പ്രായം കുറഞ്ഞ മൂപ്പന്മാർക്കു കൈമാ​റണം എന്നതാ​യി​രു​ന്നു അത്‌. ഈ മാറ്റത്തിൽ എന്തെല്ലാ​മാണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌?

സർക്കിട്ട് മേൽവി​ചാ​ര​ക​ന്മാ​രും ദിവ്യാ​ധി​പ​ത്യ​സ്‌കൂ​ളു​ക​ളു​ടെ അധ്യാ​പ​ക​രും 70 വയസ്സാ​കു​മ്പോൾ ഈ പ്രത്യേക സേവന​പ​ദ​വി​കൾ കൈമാ​റണം എന്നതാണു പുതിയ ക്രമീ​ക​രണം. മറ്റു ചില നിയമ​ന​ങ്ങ​ളുള്ള മൂപ്പന്മാർ 80 വയസ്സാ​കു​ന്ന​തോ​ടെ പ്രായം കുറഞ്ഞ മൂപ്പന്മാർക്ക് അവ കൈമാ​റണം. ബ്രാഞ്ച് കമ്മിറ്റി​യു​ടെ ഏകോ​പകൻ, പ്രാ​ദേ​ശി​ക​സ​ഭ​യി​ലെ മൂപ്പന്മാ​രു​ടെ സംഘത്തി​ന്‍റെ ഏകോ​പകൻ തുടങ്ങിയ നിയമ​നങ്ങൾ ഇതിന്‌ ഉദാഹ​ര​ണ​ങ്ങ​ളാണ്‌. പ്രായ​മുള്ള, പ്രിയ​ങ്ക​ര​രായ ഈ സഹോ​ദ​ര​ന്മാർ ഈ മാറ്റ​ത്തോട്‌ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചി​രി​ക്കു​ന്നത്‌? അവർ യഹോ​വ​യോ​ടും യഹോ​വ​യു​ടെ സംഘട​ന​യോ​ടും വിശ്വ​സ്‌തത കാണി​ച്ചി​രി​ക്കു​ന്നു.

ഏകദേശം 49 വർഷം ഒരു ബ്രാഞ്ച് കമ്മിറ്റി​യു​ടെ ഏകോ​പ​ക​നാ​യി സേവിച്ച കെൻ സഹോ​ദരൻ പറയുന്നു: “ആ തീരു​മാ​ന​ത്തോട്‌ എനിക്കു പൂർണ​മാ​യും യോജി​പ്പാ​യി​രു​ന്നു. വാസ്‌ത​വ​ത്തിൽ, ഏകോ​പ​ക​നാ​യി സേവി​ക്കാൻ പ്രായം കുറഞ്ഞ ഒരു സഹോ​ദ​രനെ കണ്ടെ​ത്തേ​ണ്ട​തി​ന്‍റെ ആവശ്യ​ത്തെ​ക്കു​റിച്ച് അന്നു രാവിലെ ഞാൻ യഹോ​വ​യോട്‌ പ്രാർഥി​ച്ചതേ ഉണ്ടായി​രു​ന്നു​ള്ളൂ.” ലോക​മെ​ങ്ങു​മുള്ള വിശ്വ​സ്‌ത​രായ, പ്രായം​ചെന്ന സഹോ​ദ​ര​ന്മാർ കെൻ സഹോ​ദ​രന്‍റെ അതേ മനോ​ഭാ​വ​മാ​ണു പ്രകട​മാ​ക്കു​ന്നത്‌. എന്നാൽ സഹോ​ദ​ര​ങ്ങളെ സേവി​ക്കു​ന്നത്‌ ഇഷ്ടമാ​യി​രു​ന്ന​തു​കൊണ്ട് തുടക്ക​ത്തിൽ അവർക്ക് അൽപ്പം വിഷമ​മൊ​ക്കെ തോന്നി​യി​രു​ന്നു.

മൂപ്പന്മാ​രു​ടെ സംഘത്തി​ന്‍റെ ഏകോ​പ​ക​നാ​യി സേവി​ച്ചി​രുന്ന എസ്‌പെ​രാൻഡ്യൂ സഹോ​ദരൻ സമ്മതി​ക്കു​ന്നു: “എനിക്ക് അൽപ്പം സങ്കടം തോന്നി.” പക്ഷേ അദ്ദേഹം പറയുന്നു: “എന്‍റെ ആരോ​ഗ്യം മോശ​മാ​യി വരുക​യാ​യി​രു​ന്നു. അതു പരിപാ​ലി​ക്കാൻ എനിക്കു കൂടുതൽ സമയം വേണമാ​യി​രു​ന്നു.” അദ്ദേഹം തുടർന്നും യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്നു. സഭയ്‌ക്ക് അദ്ദേഹം ഒരു അനു​ഗ്ര​ഹ​മാണ്‌. അതുത​ന്നെ​യല്ലേ നമ്മൾ പ്രതീ​ക്ഷി​ക്കു​ന്ന​തും.

ദീർഘ​കാ​ലം സഞ്ചാര​മേൽവി​ചാ​ര​ക​ന്മാ​രാ​യി പ്രവർത്തി​ച്ച​തി​നു ശേഷം ഇപ്പോൾ മറ്റു നിയമ​ന​ങ്ങ​ളിൽ സേവി​ക്കുന്ന സഹോ​ദ​ര​ന്മാ​രു​ടെ കാര്യ​മോ? 38 വർഷം സഞ്ചാര​മേൽവി​ചാ​ര​ക​നാ​യി സേവിച്ച അലൻ സഹോ​ദരൻ പറയുന്നു: “മാറ്റ​ത്തെ​ക്കു​റിച്ച് അറിഞ്ഞ​പ്പോൾ ഞാൻ സ്‌തബ്ധ​നാ​യി​പ്പോ​യി.” എങ്കിലും ചെറു​പ്പ​ക്കാ​രെ പരിശീ​ലി​പ്പി​ക്കു​ന്ന​തി​ന്‍റെ പ്രയോ​ജ​നങ്ങൾ അദ്ദേഹം തിരി​ച്ച​റി​ഞ്ഞു. അദ്ദേഹം ഇപ്പോ​ഴും വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്നു.

ഒരു സഞ്ചാര​മേൽവി​ചാ​ര​ക​നാ​യും ദിവ്യാ​ധി​പ​ത്യ​സ്‌കൂ​ളു​ക​ളു​ടെ അധ്യാ​പ​ക​നാ​യും സേവി​ച്ച​യാ​ളാ​യി​രു​ന്നു റസ്സൽ സഹോ​ദരൻ. മൊത്തം 40 വർഷം അദ്ദേഹം ഈ സേവന​പ​ദ​വി​ക​ളിൽ പ്രവർത്തി​ച്ചു. മാറ്റ​ത്തെ​ക്കു​റിച്ച് അറിഞ്ഞ​പ്പോൾ തുടക്ക​ത്തിൽ അദ്ദേഹ​ത്തി​നും ഭാര്യ​ക്കും വിഷമം തോന്നി. അദ്ദേഹം പറയുന്നു: “ആ സേവന​പ​ദ​വി​യെ ഞങ്ങൾ വളരെ​യ​ധി​കം വിലമ​തി​ച്ചി​രു​ന്നു. അതു തുടരാ​നുള്ള കരുത്ത്‌ ഞങ്ങൾക്കു​ണ്ടെ​ന്നാ​ണു ഞങ്ങൾ കരുതി​യി​രു​ന്നത്‌.” അവർക്കു കിട്ടിയ പരിശീ​ല​ന​വും അനുഭ​വ​പ​രി​ച​യ​വും പ്രാ​ദേ​ശി​ക​സ​ഭ​യിൽ ഇപ്പോൾ അവർ ഉപയോ​ഗ​പ്പെ​ടു​ത്തു​ന്നു, അത്‌ അവി​ടെ​യുള്ള സഹോ​ദ​ര​ങ്ങൾക്കെ​ല്ലാം സന്തോഷം പകരുന്നു.

ഇത്തരം ഒരു സാഹച​ര്യ​ത്തി​ലൂ​ടെ കടന്നു​പോ​യി​ട്ടി​ല്ലെ​ങ്കി​ലും അങ്ങനെ​യു​ള്ള​വ​രു​ടെ വികാ​രങ്ങൾ മനസ്സി​ലാ​ക്കാൻ 2 ശമു​വേ​ലി​ലെ ഒരു വിവരണം നിങ്ങളെ സഹായി​ക്കും.

എളിമ​യുള്ള, യാഥാർഥ്യ​ബോ​ധ​മുള്ള ഒരു മനുഷ്യൻ

ദാവീദ്‌ രാജാ​വി​ന്‍റെ ഭരണത്തിന്‌ എതിരെ മകനായ അബ്‌ശാ​ലോം പ്രക്ഷോ​ഭം ഉയർത്തി​യ​പ്പോ​ഴു​ണ്ടായ ഒരു സംഭവം നോക്കാം. ദാവീദ്‌ യരുശ​ലേ​മിൽനിന്ന് യോർദാൻ നദിക്കു കിഴക്കുള്ള മഹനയീ​മി​ലേക്കു പലായനം ചെയ്‌തു. അവിടെ ദാവീ​ദി​നും കൂടെ​യു​ള്ള​വർക്കും ഭക്ഷണവും മറ്റ്‌ അവശ്യ​വ​സ്‌തു​ക്ക​ളും വേണ്ടി​വന്നു. തുടർന്ന് എന്താണു സംഭവി​ച്ച​തെന്നു നിങ്ങൾ ഓർക്കു​ന്നു​ണ്ടോ?

ആ പ്രദേ​ശത്തെ മൂന്നു പേർ ദാവീ​ദി​നോട്‌ ഔദാ​ര്യം കാണിച്ചു. അവർ കിടക്ക​ക​ളും പല തരം ഭക്ഷണസാധനങ്ങളും വീട്ടുപകരണങ്ങളും കൊണ്ടുവന്നു. അവരിൽ ഒരാളാ​യി​രു​ന്നു ബർസി​ല്ലാ​യി. (2 ശമു. 17:27-29) കുറച്ച് നാൾ കഴിഞ്ഞ് അബ്‌ശാ​ലോ​മി​ന്‍റെ വിപ്ലവം പരാജ​യ​പ്പെട്ടു. യരുശ​ലേ​മി​ലേ​ക്കുള്ള മടക്കയാ​ത്ര​യിൽ ബർസി​ല്ലാ​യി യോർദാൻവരെ ദാവീ​ദി​നെ അനുഗ​മി​ച്ചു. തന്‍റെകൂ​ടെ യരുശ​ലേ​മി​ലേക്കു വരാൻ ദാവീദ്‌ ബർസി​ല്ലാ​യി​യെ നിർബ​ന്ധി​ച്ചു. ഒരു “വലിയ പണക്കാ​ര​നായ” ബർസി​ല്ലാ​യിക്ക് ആവശ്യ​മി​ല്ലാ​യി​രു​ന്നെ​ങ്കി​ലും രാജാവ്‌ അദ്ദേഹ​ത്തി​നു ഭക്ഷണം കൊടു​ക്കാ​മെന്നു പറഞ്ഞു. (2 ശമു. 19:31-33) ബർസി​ല്ലാ​യിക്ക് അനേകം വർഷത്തെ അനുഭ​വ​പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട് അദ്ദേഹ​ത്തി​ന്‍റെ ഉപദേശം തനിക്കു പ്രയോ​ജ​ന​പ്പെ​ടു​മെന്നു ദാവീദ്‌ കരുതി​ക്കാ​ണും. അതു​കൊ​ണ്ടാ​യി​രി​ക്കാം അദ്ദേഹം യരുശ​ലേ​മിൽ തന്‍റെ അടുത്ത്‌ വേണ​മെന്നു ദാവീദ്‌ ആഗ്രഹി​ച്ചത്‌. രാജ​കൊ​ട്ടാ​ര​ത്തിൽ താമസിച്ച് ജോലി ചെയ്യുക, എത്ര വലിയ ഒരു പദവി​യാ​യി​രു​ന്നു അത്‌!

പക്ഷേ യാഥാർഥ്യ​ബോ​ധ​മു​ണ്ടാ​യി​രുന്ന, എളിമ​യുള്ള ബർസി​ല്ലാ​യി തനിക്കു പ്രായം 80 ആയെന്ന കാര്യം രാജാ​വി​നോ​ടു പറഞ്ഞു. എന്നിട്ട് ഇങ്ങനെ കൂട്ടി​ച്ചേർത്തു: “നല്ലതും ചീത്തയും തിരി​ച്ച​റി​യാൻ എനിക്കു പറ്റുമോ?” (2 ശമു. 19:35) എന്താണ്‌ അദ്ദേഹം അർഥമാ​ക്കി​യത്‌? ഇത്രയും കാലത്തെ ജീവി​തം​കൊണ്ട് ബർസി​ല്ലാ​യി വളരെ​യ​ധി​കം ജ്ഞാനം നേടി​യെ​ടു​ത്തി​രു​ന്നു. ദാവീ​ദി​നു നല്ല ഉപദേശം കൊടു​ക്കാൻ ബർസി​ല്ലാ​യി​ക്കു കഴിയു​മാ​യി​രു​ന്നു, പിൽക്കാ​ലത്ത്‌ ‘പ്രായ​മുള്ള പുരു​ഷ​ന്മാർ’ രഹബെ​യാം രാജാ​വിന്‌ ഉപദേശം കൊടു​ത്ത​തു​പോ​ലെ. (1 രാജാ. 12:6, 7; സങ്കീ. 92:12-14; സുഭാ. 16:31) അതു​കൊണ്ട്, നല്ലതും ചീത്തയും തിരി​ച്ച​റി​യാൻ പറ്റുമോ എന്നു ബർസി​ല്ലാ​യി പറഞ്ഞ​പ്പോൾ പ്രായം വരുത്തി​വെ​ക്കുന്ന ശാരീ​രിക ബുദ്ധി​മു​ട്ടു​ക​ളാ​യി​രു​ന്നി​രി​ക്കാം അദ്ദേഹ​ത്തി​ന്‍റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌. പ്രായാ​ധി​ക്യം തന്‍റെ രുചി​യെ​യും കേൾവി​യെ​യും ബാധി​ച്ചി​ട്ടു​ണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. (സഭാ. 12:4, 5) ചെറു​പ്പ​ക്കാ​ര​നായ കിംഹാ​മി​നെ കൂടെ കൊണ്ടു​പോ​കാൻ ബർസി​ല്ലാ​യി​തന്നെ ദാവീ​ദി​നോട്‌ അഭ്യർഥി​ച്ചു. കിംഹാം ഒരുപക്ഷേ ബർസി​ല്ലാ​യി​യു​ടെ മകനാ​യി​രി​ക്കാം.—2 ശമു. 19:36-40.

ഭാവി​ക്കാ​യി ആസൂ​ത്രണം ചെയ്യുക

പ്രായ​ത്തോ​ടു ബന്ധപ്പെട്ട്, തുടക്ക​ത്തിൽ പറഞ്ഞ പൊരു​ത്ത​പ്പെ​ടു​ത്തൽ ബർസി​ല്ലാ​യി​യു​ടെ കാഴ്‌ച​പ്പാ​ടി​നോ​ടു സമാന​മാണ്‌. ബർസി​ല്ലാ​യി സ്വന്തം സാഹച​ര്യ​ങ്ങ​ളെ​യും പ്രാപ്‌തി​ക​ളെ​യും കുറി​ച്ചാ​ണു പറഞ്ഞ​തെ​ന്നതു ശരിയാണ്‌. എന്നാൽ ഇക്കാലത്ത്‌ ലോക​മെ​ങ്ങു​മുള്ള വിശ്വ​സ്‌ത​രായ മൂപ്പന്മാർക്കു​വേണ്ടി ഏറ്റവും നല്ലത്‌ എന്താ​ണെന്നു ചിന്തിച്ച് യാഥാർഥ്യ​ബോ​ധ​ത്തോ​ടെ ഒരു തീരു​മാ​നം എടുക്കേണ്ട ആവശ്യം വന്നു.

തങ്ങൾ ദീർഘ​കാ​ല​മാ​യി വഹിക്കുന്ന ഉത്തരവാ​ദി​ത്വ​ങ്ങൾ കൈകാ​ര്യം ചെയ്യാൻ പ്രായം കുറഞ്ഞ സഹോ​ദ​ര​ന്മാ​രെ പരിശീ​ലി​പ്പി​ക്കു​ക​യാ​ണെ​ങ്കിൽ, യഹോ​വ​യു​ടെ സംഘട​ന​യു​ടെ ഭാവി​വ​ളർച്ച​യ്‌ക്ക് അതു സഹായ​ക​മാ​കു​മെന്ന് എളിമ​യുള്ള, പ്രായ​മേ​റിയ ഈ പുരു​ഷ​ന്മാർക്ക് അറിയാം. മിക്ക സന്ദർഭ​ങ്ങ​ളി​ലും ഈ ചെറു​പ്പ​ക്കാർക്കു പരിശീ​ലനം കൊടു​ക്കു​ന്നതു പ്രായ​മേ​റിയ സഹോ​ദ​ര​ന്മാർത​ന്നെ​യാണ്‌. പൗലോസ്‌ അപ്പോ​സ്‌തലൻ തിമൊ​ഥെ​യൊ​സി​നെ പരിശീ​ലി​പ്പി​ച്ചു. സാധ്യ​ത​യ​നു​സ​രിച്ച് ബർസി​ല്ലാ​യി തന്‍റെ മകനെ​യും. (1 കൊരി. 4:17; ഫിലി. 2:20-22) തങ്ങൾ ‘ക്രിസ്‌തു​വി​ന്‍റെ ശരീരം ബലപ്പെ​ടു​ത്താൻ’ സഹായി​ക്കു​ന്ന​തി​നു പ്രാപ്‌ത​രായ ‘മനുഷ്യ​രാ​കുന്ന സമ്മാന​ങ്ങ​ളാ​ണെന്ന്’ പരിശീ​ലനം കിട്ടിയ യുവസ​ഹോ​ദ​രങ്ങൾ തെളി​യി​ച്ചി​രി​ക്കു​ന്നു.—എഫെ. 4:8-12; സംഖ്യ 11:16, 17, 29 താരത​മ്യം ചെയ്യുക.

ദൈവ​സേ​വ​ന​ത്തി​ലെ പുതിയ അവസരങ്ങൾ

ദൈവ​ജ​ന​ത്തിന്‌ ഇടയിൽ തങ്ങൾക്കു​ണ്ടാ​യി​രുന്ന ചില ഉത്തരവാ​ദി​ത്വ​ങ്ങൾ കൈമാ​റിയ സഹോ​ദ​ര​ന്മാർക്ക് യഹോ​വ​യു​ടെ സേവന​ത്തിൽ തുറന്നു​കി​ട്ടിയ പുതിയ അവസരങ്ങൾ പ്രയോ​ജ​ന​പ്പെ​ടു​ത്താൻ കഴിഞ്ഞു.

19 വർഷം ഒരു സഞ്ചാര​മേൽവി​ചാ​ര​ക​നാ​യി സേവിച്ച മാർക്കോ സഹോ​ദരൻ പറയുന്നു: “അവിശ്വാ​സി​ക​ളായ ഭർത്താ​ക്ക​ന്മാ​രുള്ള ചില സഹോ​ദ​രി​മാർ ഞങ്ങളുടെ സഭയി​ലുണ്ട്. ആ ഭർത്താ​ക്ക​ന്മാ​രെ സഹായി​ക്കാൻ മാറിയ സാഹച​ര്യ​ങ്ങൾ എന്നെ സഹായി​ച്ചി​രി​ക്കു​ന്നു.”

28 വർഷം സഞ്ചാര​വേ​ല​യി​ലാ​യി​രുന്ന ഴെറാൾഡോ സഹോ​ദരൻ പറയു​ന്നതു ശ്രദ്ധി​ക്കുക: “നിഷ്‌ക്രി​യ​രാ​യ​വരെ സഹായി​ക്കുക, കൂടുതൽ ബൈബിൾപ​ഠ​നങ്ങൾ നടത്തുക ഇതൊ​ക്കെ​യാ​ണു ഞങ്ങൾ വെച്ചി​രി​ക്കുന്ന പുതിയ ലക്ഷ്യങ്ങൾ.” അദ്ദേഹ​വും ഭാര്യ​യും ഇപ്പോൾ 15 ബൈബിൾപ​ഠ​നങ്ങൾ നടത്തുന്നു, അതു​പോ​ലെ നിഷ്‌ക്രി​യ​രായ ധാരാളം പേർ ഇപ്പോൾ മീറ്റി​ങ്ങു​കൾക്കു വരാൻ തുടങ്ങി​യി​രി​ക്കു​ന്നു.

നേരത്തേ കണ്ട അലൻ സഹോ​ദ​രന്‍റെ അനുഭവം ഇതാണ്‌: “ഞങ്ങൾക്ക് ഇപ്പോൾ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ പൂർണ​മാ​യി മുഴു​കാൻ കഴിയു​ന്നു. പരസ്യ​സാ​ക്ഷീ​ക​രണം, ബിസി​നെസ്സ് പ്രദേ​ശത്തെ സാക്ഷീ​ക​രണം ഒക്കെ ഞങ്ങൾ ആസ്വദി​ക്കു​ന്നു. ഞങ്ങൾ സന്തോ​ഷ​വാർത്ത അറിയിച്ച ഞങ്ങളുടെ രണ്ട് അയൽക്കാർ മീറ്റി​ങ്ങി​നു വന്നു.”

നിയമ​ന​ത്തിൽ മാറ്റംവന്ന പ്രാപ്‌ത​നായ ഒരു വിശ്വ​സ്‌ത​സ​ഹോ​ദ​ര​നാ​ണു നിങ്ങ​ളെ​ങ്കിൽ നിങ്ങൾക്കു സഹായി​ക്കാൻ കഴിയുന്ന മറ്റൊരു പ്രധാ​ന​വി​ധ​മുണ്ട്. നിങ്ങളു​ടെ വില​യേ​റിയ അനുഭ​വ​സ​മ്പത്ത്‌ സഭയിലെ ചെറു​പ്പ​ക്കാ​രു​മാ​യി പങ്കു​വെ​ച്ചു​കൊണ്ട് നിങ്ങൾക്കു ദൈവ​സേ​വ​നത്തെ പിന്തു​ണ​യ്‌ക്കാ​നാ​കും. നേരത്തേ കണ്ട റസ്സൽ സഹോ​ദരൻ പറയുന്നു: “യഹോവ അഭികാ​മ്യ​രായ, കഴിവു​ക​ളുള്ള ചെറു​പ്പ​ക്കാ​രെ പരിശീ​ലി​പ്പി​ക്കു​ക​യും ഉപയോ​ഗി​ക്കു​ക​യും ചെയ്യു​ക​യാണ്‌. അവരുടെ ഊർജ​സ്വ​ല​മായ പഠിപ്പി​ക്ക​ലും ഇടയ​വേ​ല​യും സഹോ​ദ​ര​ങ്ങൾക്കു ശരിക്കും പ്രയോ​ജനം ചെയ്യുന്നു.”—“ ചെറു​പ്പ​ക്കാർക്കുള്ള കഴിവു​കൾ വളർത്തി​ക്കൊ​ണ്ടു​വ​രുക” എന്ന ചതുരം കാണുക.

യഹോവ നിങ്ങളു​ടെ വിശ്വ​സ്‌തത വിലമ​തി​ക്കു​ന്നു

അടുത്തി​ടെ നിങ്ങളു​ടെ സേവന​പ​ദ​വി​ക്കു മാറ്റം വന്നിട്ടു​ണ്ടെ​ങ്കിൽ നിങ്ങൾ നിരു​ത്സാ​ഹി​ത​രാ​ക​രുത്‌. ഇതുവരെ നിങ്ങൾ മുഴു​ഹൃ​ദ​യ​ത്തോ​ടെ ചെയ്‌ത സേവനം അനേകം ആളുക​ളു​ടെ ജീവി​തത്തെ സ്വാധീ​നി​ച്ചി​രി​ക്കു​ന്നു, നിങ്ങൾക്ക് ഇനിയും അതു തുടരാം. എല്ലാവ​രും നിങ്ങളെ സ്‌നേ​ഹി​ക്കു​ന്നു, ഇനിയും എല്ലാവ​രും നിങ്ങളെ സ്‌നേ​ഹി​ക്കും.

അതിലും പ്രധാ​ന​മാ​യി, നിങ്ങൾ യഹോ​വ​യു​ടെ ഹൃദയ​ത്തിൽ മായാത്ത ഒരു മുദ്ര പതിപ്പി​ച്ചി​രി​ക്കു​ന്നു. ‘വിശു​ദ്ധരെ ശുശ്രൂ​ഷി​ച്ച​തി​ലൂ​ടെ​യും ഇപ്പോ​ഴും അവരെ ശുശ്രൂ​ഷി​ക്കു​ന്ന​തി​ലൂ​ടെ​യും നിങ്ങൾ ദൈവ​നാ​മ​ത്തോ​ടു കാണി​ക്കുന്ന സ്‌നേ​ഹ​വും നിങ്ങൾ ചെയ്യുന്ന സേവന​വും’ യഹോവ മറന്നു​ക​ള​യില്ല. (എബ്രാ. 6:10) നമ്മൾ കഴിഞ്ഞ കാലത്ത്‌ ചെയ്‌ത പ്രവൃ​ത്തി​കൾക്കു മാത്രമല്ല യഹോവ പ്രതി​ഫലം തരുന്ന​തെന്ന് ആ വാക്യം ഉറപ്പു തരുന്നി​ല്ലേ? നിങ്ങൾ യഹോ​വ​യ്‌ക്ക് അത്ര വില​യേ​റി​യ​വ​രാ​യ​തു​കൊണ്ട് യഹോ​വയെ പ്രസാ​ദി​പ്പി​ക്കാൻ നിങ്ങൾ കഴിഞ്ഞ കാലത്ത്‌ ചെയ്‌ത കാര്യ​ങ്ങ​ളും ഇപ്പോൾ ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന കാര്യ​ങ്ങ​ളും യഹോവ മറന്നു​ക​ള​യില്ല.

എന്നാൽ ഈ ലേഖന​ത്തിൽ കണ്ടതു​പോ​ലുള്ള മാറ്റങ്ങ​ളൊ​ന്നും നിങ്ങൾക്കു​ണ്ടാ​യി​ട്ടി​ല്ലെ​ങ്കി​ലോ? അങ്ങനെ​യാ​ണെ​ങ്കി​ലും ഈ വിഷയ​ത്തെ​ക്കു​റിച്ച് ചിന്തി​ക്കു​ന്നതു പ്രയോ​ജനം ചെയ്യും. എങ്ങനെ?

നിയമ​ന​ത്തിൽ മാറ്റം വന്ന പ്രായ​മുള്ള ഒരു സഹോ​ദ​ര​നു​മാ​യി നിങ്ങൾക്കു സഹവസി​ക്കാൻ അവസരം ലഭിച്ചി​ട്ടു​ണ്ടെ​ങ്കിൽ അദ്ദേഹ​ത്തി​ന്‍റെ പക്വത​യിൽനി​ന്നും വർഷങ്ങ​ളു​ടെ അനുഭ​വ​സ​മ്പ​ത്തിൽനി​ന്നും നിങ്ങൾക്കു പ്രയോ​ജനം നേടാ​നാ​കും. അദ്ദേഹ​ത്തോട്‌ ഉപദേശം ചോദി​ക്കുക. അദ്ദേഹ​ത്തി​ന്‍റെ അഭി​പ്രാ​യം ആരായുക. പുതിയ നിയമ​ന​ത്തിൽ അദ്ദേഹം തന്‍റെ അനുഭ​വ​പ​രി​ചയം വിശ്വ​സ്‌ത​ത​യോ​ടെ ഉപയോ​ഗി​ക്കു​ന്നത്‌ എങ്ങനെ​യെന്നു നിരീ​ക്ഷി​ക്കുക.

പുതിയ ഒരു നിയമനം കിട്ടിയ പ്രായ​മുള്ള ഒരു സഹോ​ദ​ര​നാ​ണു നിങ്ങ​ളെ​ങ്കി​ലും, അങ്ങനെ​യുള്ള സഹോ​ദ​ര​ന്മാ​രിൽനിന്ന് പ്രയോ​ജനം കിട്ടുന്ന സഹോ​ദ​ര​നോ സഹോ​ദ​രി​യോ ആണ്‌ നിങ്ങ​ളെ​ങ്കി​ലും ഒരു കാര്യം മനസ്സിൽപ്പി​ടി​ക്കുക: ദീർഘ​കാ​ലം തന്നെ വിശ്വ​സ്‌ത​ത​യോ​ടെ സേവി​ക്കു​ക​യും ഇപ്പോ​ഴും അതിൽ തുടരു​ക​യും ചെയ്യു​ന്ന​വരെ യഹോവ വിലമ​തി​ക്കു​ന്നു.