വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘സന്തോ​ഷ​മുള്ള ദൈവത്തെ’ സേവി​ക്കു​ന്നവർ സന്തുഷ്ടർ

‘സന്തോ​ഷ​മുള്ള ദൈവത്തെ’ സേവി​ക്കു​ന്നവർ സന്തുഷ്ടർ

“യഹോവ ദൈവ​മാ​യുള്ള ജനം സന്തുഷ്ടർ.”—സങ്കീ. 144:15.

ഗീതങ്ങൾ: 44, 125

1. യഹോ​വ​യു​ടെ ആരാധകർ സന്തോ​ഷ​മുള്ള ഒരു ജനമാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

യഹോ​വ​യു​ടെ സാക്ഷികൾ സന്തോ​ഷ​മുള്ള ഒരു ജനമാണ്‌. മീറ്റി​ങ്ങു​കൾക്കും സമ്മേള​ന​ങ്ങൾക്കും സാമൂ​ഹി​ക​കൂ​ടി​വ​ര​വു​കൾക്കും വരു​മ്പോ​ഴുള്ള അവരുടെ സംസാ​ര​വും പൊട്ടി​ച്ചി​രി​യും എല്ലാം ആ സന്തോ​ഷ​ത്തി​ന്‍റെ തെളി​വാണ്‌. എന്തു​കൊ​ണ്ടാണ്‌ അവർ ഇത്ര സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കു​ന്നത്‌? അതിന്‍റെ പ്രധാ​ന​കാ​രണം, ‘സന്തോ​ഷ​മുള്ള ദൈവ​മായ’ യഹോ​വയെ അവർക്ക് അറിയാം എന്നതാണ്‌. ആ ദൈവത്തെ അവർ സേവി​ക്കു​ന്നു, അനുക​രി​ക്കാൻ ശ്രമി​ക്കു​ന്നു. (1 തിമൊ. 1:11; സങ്കീ. 16:11) നമ്മളും സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാൻ ആ ദൈവം ആഗ്രഹി​ക്കു​ന്നു. അതിനു ദൈവം ധാരാളം കാരണങ്ങൾ നൽകു​ക​യും ചെയ്യുന്നു.—ആവ. 12:7; സഭാ. 3:12, 13.

2, 3. (എ) സന്തോഷം എന്നാൽ എന്താണ്‌ അർഥം? (ബി) സന്തോഷം നിലനി​റു​ത്തു​ന്നതു ബുദ്ധി​മു​ട്ടാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

2 എന്നാൽ വ്യക്തി​പ​ര​മാ​യി നിങ്ങളു​ടെ കാര്യ​മെന്ത്? നിങ്ങൾ സന്തോ​ഷ​മു​ള്ള​വ​നാ​ണോ? അതു വർധി​പ്പി​ക്കാൻ നിങ്ങൾക്കു കഴിയു​മോ? “കേവല സംതൃ​പ്‌തി മുതൽ അഗാധ​വും അത്യന്ത​വു​മായ ജീവിത ആസ്വാ​ദ​ന​വും, അത്‌ എന്നെന്നും നിലനിൽക്ക​ണ​മെന്ന സ്വാഭാ​വിക ആഗ്രഹ​വും മുഖമു​ദ്ര​യായ, കുറെ​യൊ​ക്കെ സ്ഥിരത​യുള്ള ഒരു ക്ഷേമാവസ്ഥ” എന്നാണു സന്തോ​ഷത്തെ നിർവ​ചി​ച്ചി​രി​ക്കു​ന്നത്‌. ബൈബി​ളി​ന്‍റെ വീക്ഷണ​ത്തിൽ, യഥാർഥ​സ​ന്തോ​ഷം യഹോ​വ​യു​ടെ അനു​ഗ്ര​ഹ​മുള്ള ഒരാളു​ടെ അവസ്ഥയാണ്‌. എന്നാൽ ഇന്നത്തെ ലോക​ത്തിൽ സന്തോഷം നിലനി​റു​ത്താൻ ബുദ്ധി​മു​ട്ടാണ്‌. എന്തു​കൊണ്ട്?

3 നമ്മുടെ പ്രിയ​പ്പെട്ട ആരെ​യെ​ങ്കി​ലും മരണത്തിൽ നഷ്ടപ്പെ​ടു​ക​യോ സഭയിൽനിന്ന് പുറത്താ​ക്കു​ക​യോ ചെയ്യു​മ്പോൾ നമ്മുടെ സന്തോഷം നഷ്ടപ്പെ​ടും. അതു​പോ​ലെ, ജോലി​ന​ഷ്ട​വും കുടും​ബ​ത്തി​ലെ സ്വര​ച്ചേർച്ച​യി​ല്ലാ​യ്‌മ​യും കുടും​ബ​പ്ര​ശ്‌ന​ങ്ങ​ളും വിവാ​ഹ​ത്ത​കർച്ച​യും നമ്മുടെ സന്തോ​ഷത്തെ കവർന്നെ​ടു​ത്തേ​ക്കാം. സഹപ്ര​വർത്ത​ക​രു​ടെ അല്ലെങ്കിൽ സഹപാ​ഠി​ക​ളു​ടെ പരിഹാ​സ​വും മതത്തിന്‍റെ പേരി​ലുള്ള ഉപദ്ര​വ​ങ്ങ​ളും ജയിൽവാ​സ​വും ഒക്കെ സന്തോഷം നഷ്ടപ്പെ​ടു​ത്തുന്ന സാഹച​ര്യ​ങ്ങ​ളാണ്‌. ദിവസം ചെല്ലും​തോ​റും മോശ​മാ​യി​വ​രുന്ന ആരോ​ഗ്യ​വും വിട്ടു​മാ​റാത്ത രോഗ​വും വിഷാ​ദ​വും മറ്റു ചില കാര്യ​ങ്ങ​ളാണ്‌. എന്നാൽ, ‘സന്തോ​ഷ​മുള്ള ഒരേ ഒരു ശ്രേഷ്‌ഠാ​ധി​പ​തി​യായ’ യേശു​ക്രി​സ്‌തു ആളുകൾക്കു സന്തോ​ഷ​വും ആശ്വാ​സ​വും നൽകാൻ വളരെ​യ​ധി​കം ആഗ്രഹി​ക്കു​ന്നു. (1 തിമൊ. 6:15; മത്താ. 11:28-30) സാത്താന്‍റെ ലോക​ത്തി​ലെ കടുത്ത പരി​ശോ​ധ​നകൾ നേരി​ടു​മ്പോ​ഴും സന്തോഷം നിലനി​റു​ത്താൻ സഹായി​ക്കുന്ന ചില ഗുണങ്ങ​ളെ​ക്കു​റിച്ച് യേശു ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ പറയു​ക​യു​ണ്ടാ​യി.

ആത്മീയ​മാ​യി ശക്തരാ​യി​രി​ക്കുക—സന്തോ​ഷ​ത്തി​ന്‍റെ അടിസ്ഥാ​നം

4, 5. നമുക്ക് എങ്ങനെ സന്തോഷം നേടാം, അതു നിലനി​റു​ത്താം?

4 യേശു ആദ്യം പറഞ്ഞ ഈ കാര്യ​മാണ്‌ ഏറ്റവും പ്രധാ​ന​പ്പെ​ട്ടത്‌: “ആത്മീയ​കാ​ര്യ​ങ്ങൾക്കാ​യി ദാഹി​ക്കു​ന്നവർ സന്തുഷ്ടർ; കാരണം സ്വർഗ​രാ​ജ്യം അവർക്കു​ള്ളത്‌.” (മത്താ. 5:3) ആത്മീയ​കാ​ര്യ​ങ്ങൾക്കാ​യി ദാഹി​ക്കു​ന്നെന്നു നമുക്ക് എങ്ങനെ തെളി​യി​ക്കാം? അതിന്‌, ആത്മീയ​ഭ​ക്ഷണം കഴിക്കു​ക​യും ആത്മീയ​മൂ​ല്യ​ങ്ങളെ വിലമ​തി​ക്കു​ക​യും ജീവി​ത​ത്തിൽ സന്തോ​ഷ​മുള്ള ദൈവത്തെ ആരാധി​ക്കു​ന്ന​തി​നു മുഖ്യ​സ്ഥാ​നം കൊടു​ക്കു​ക​യും വേണം. ഇങ്ങനെ ചെയ്യു​ന്നെ​ങ്കിൽ നമ്മുടെ സന്തോഷം വർധി​ക്കും. മാത്രമല്ല, ഉടൻതന്നെ നിറ​വേ​റാൻപോ​കുന്ന ദൈവ​ത്തി​ന്‍റെ വാഗ്‌ദാ​ന​ങ്ങ​ളി​ലുള്ള നമ്മുടെ വിശ്വാ​സം ശക്തി​പ്പെ​ടും. ബൈബിൾ നൽകുന്ന “സന്തോ​ഷ​മേ​കുന്ന പ്രത്യാശ” പ്രശ്‌ന​ങ്ങ​ളു​ടെ മധ്യേ സഹിച്ചു​നിൽക്കാൻ നമ്മളെ സഹായി​ക്കു​ക​യും ചെയ്യും.—തീത്തോ. 2:13.

5 നിലനിൽക്കുന്ന സന്തോഷം കണ്ടെത്തു​ന്ന​തിന്‌ യഹോ​വ​യു​മാ​യി ഒരു അടുത്ത ബന്ധം വളർത്തി​യെ​ടു​ത്തേ മതിയാ​കൂ. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എഴുതി: “കർത്താ​വിൽ എപ്പോ​ഴും സന്തോ​ഷി​ക്കൂ! ഞാൻ വീണ്ടും പറയുന്നു: സന്തോ​ഷി​ക്കുക!” (ഫിലി. 4:4) അത്തരം ഒരു അമൂല്യ​മായ ബന്ധം ആസ്വദി​ക്കു​ന്ന​തി​നു നമ്മൾ ദൈവി​ക​ജ്ഞാ​നം നേടി​യെ​ടു​ക്കണം. ദൈവ​വ​ചനം പറയുന്നു: “ജ്ഞാനം നേടു​ക​യും വകതി​രിവ്‌ സമ്പാദി​ക്കു​ക​യും ചെയ്യുന്ന മനുഷ്യൻ സന്തുഷ്ടൻ. അതു കൈവ​ശ​മാ​ക്കു​ന്ന​വർക്ക് അതു ജീവവൃ​ക്ഷ​മാ​യി​രി​ക്കും; അതിനെ മുറുകെ പിടി​ക്കു​ന്നവർ സന്തുഷ്ടർ എന്ന് അറിയ​പ്പെ​ടും.”—സുഭാ. 3:13, 18.

6. നിലനിൽക്കുന്ന സന്തോ​ഷ​ത്തി​ന്‍റെ താക്കോൽ എന്താണ്‌?

6 എന്നാൽ നമ്മുടെ സന്തോഷം ചിരകാ​ലം നിലനിൽക്ക​ണ​മെ​ങ്കിൽ ദൈവ​വ​ചനം വായി​ച്ചാൽ മാത്രം പോരാ, അതു ബാധക​മാ​ക്കു​ക​യും വേണം. നമ്മൾ പഠിക്കു​ന്നതു ജീവി​ത​ത്തി​ലേക്കു പകർത്തേ​ണ്ട​തി​ന്‍റെ പ്രാധാ​ന്യം വ്യക്തമാ​ക്കി​ക്കൊണ്ട് യേശു പറഞ്ഞു: “ഈ കാര്യ​ങ്ങ​ളെ​ല്ലാം മനസ്സി​ലാ​ക്കിയ നിങ്ങൾ അതനു​സ​രിച്ച് പ്രവർത്തി​ക്കു​ക​കൂ​ടെ ചെയ്‌താൽ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കും.” (യോഹ. 13:17; യാക്കോബ്‌ 1:25 വായി​ക്കുക.) ആത്മീയാ​വ​ശ്യം തൃപ്‌തി​പ്പെ​ടു​ത്തു​ന്ന​തി​നും എന്നും സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തി​നും ഉള്ള താക്കോൽ ഇതാണ്‌. എന്നാൽ സന്തോഷം കവർന്നെ​ടു​ക്കുന്ന അനേകം കാര്യ​ങ്ങ​ളു​ള്ള​പ്പോൾ നമുക്ക് എങ്ങനെ സന്തുഷ്ട​രാ​യി​രി​ക്കാൻ കഴിയും? ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ യേശു അടുത്ത​താ​യി പറഞ്ഞ കാര്യം നമുക്കു ശ്രദ്ധി​ക്കാം.

സന്തോഷം വർധി​പ്പി​ക്കാൻ സഹായി​ക്കുന്ന ഗുണങ്ങൾ

7. ദുഃഖി​ക്കു​ന്ന​വർക്ക് എങ്ങനെ സന്തുഷ്ട​രാ​യി​രി​ക്കാൻ കഴിയും?

7 “ദുഃഖി​ക്കു​ന്നവർ സന്തുഷ്ടർ; കാരണം അവർക്ക് ആശ്വാസം കിട്ടും.” (മത്താ. 5:4) ‘ദുഃഖി​ക്കു​ന്നവർ സന്തുഷ്ട​രോ, അത്‌ എങ്ങനെ സാധി​ക്കും’ എന്നു ചിലർ ചിന്തി​ച്ചേ​ക്കാം. പലപല കാര്യ​ങ്ങളെ ചൊല്ലി ദുഃഖി​ക്കുന്ന എല്ലാവ​രെ​യു​മല്ല ഇതു പറഞ്ഞ​പ്പോൾ യേശു ഉദ്ദേശി​ച്ചത്‌. ദുഷ്ടരായ ആളുകൾപോ​ലും ‘ബുദ്ധി​മു​ട്ടു നിറഞ്ഞ ഈ സമയങ്ങ​ളി​ലെ’ കഷ്ടപ്പാടു നിമിത്തം ദുഃഖി​ക്കാ​റുണ്ട്. (2 തിമൊ. 3:1) പക്ഷേ ആ ദുഃഖം തങ്ങളുടെ മോശ​മായ അവസ്ഥ​യെ​ക്കു​റിച്ച് മാത്രം ഓർത്താണ്‌. അത്‌ അവരെ യഹോ​വ​യോട്‌ അടുപ്പി​ക്കു​ക​യില്ല, അതു​കൊണ്ട് ആ ദുഃഖം അവർക്കു സന്തോഷം നേടി​ക്കൊ​ടു​ക്കില്ല. യേശു​വി​ന്‍റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌, ആത്മീയ​കാ​ര്യ​ങ്ങ​ളോ​ടു ദാഹമുള്ള, ഈ ലോക​ത്തി​ന്‍റെ ശോച​നീ​യ​മായ ആത്മീയാ​വസ്ഥ ഓർത്ത്‌ ദുഃഖി​ക്കുന്ന ആളുക​ളാ​യി​രു​ന്നി​രി​ക്കണം. അങ്ങനെ​യു​ള്ളവർ സ്വന്തം പാപാവസ്ഥ തിരി​ച്ച​റി​യു​ന്നു, മനുഷ്യ​രു​ടെ അപൂർണ​ത​കൊ​ണ്ടാ​ണു ഹൃദയ​ഭേ​ദ​ക​മായ സംഭവങ്ങൾ ഉണ്ടാകു​ന്ന​തെ​ന്നും അവർ മനസ്സി​ലാ​ക്കു​ന്നു. ഇങ്ങനെ ആത്മാർഥ​മാ​യി ദുഃഖി​ക്കു​ന്ന​വരെ യഹോവ ശ്രദ്ധി​ക്കു​ന്നു, അവർക്കു സന്തോഷം കൊടു​ക്കു​ന്നു, ദൈവ​വ​ച​ന​ത്തി​ലൂ​ടെ സാന്ത്വ​ന​വും ആശ്വാ​സ​വും പകരുന്നു. ഭാവി​യിൽ നിത്യ​ജീ​വൻ നൽകി അവരെ അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്യും.—യഹസ്‌കേൽ 5:11; 9:4 വായി​ക്കുക.

8. സൗമ്യ​ത​യു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തും സന്തോ​ഷ​വും തമ്മിലുള്ള ബന്ധം എന്താണ്‌? വിശദീ​ക​രി​ക്കുക.

8 “സൗമ്യ​രാ​യവർ സന്തുഷ്ടർ; കാരണം അവർ ഭൂമി അവകാ​ശ​മാ​ക്കും.” (മത്താ. 5:5) സൗമ്യ​ത​യു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തും സന്തോ​ഷ​വും തമ്മിലുള്ള ബന്ധം എന്താണ്‌? സത്യ​ത്തെ​ക്കു​റി​ച്ചുള്ള ശരിയായ അറിവ്‌ നേടു​മ്പോൾ വ്യക്തി​ക​ളിൽ മാറ്റങ്ങൾ വരും. ഒരു കാലത്ത്‌ അവർ മയമി​ല്ലാ​ത്ത​വ​രും വഴക്കടി​ക്കു​ന്ന​വ​രും അക്രമ​സ്വ​ഭാ​വ​മു​ള്ള​വ​രും ആയിരു​ന്നു. എന്നാൽ ഇപ്പോൾ അവർ “പുതിയ വ്യക്തി​ത്വം” ധരിച്ചി​രി​ക്കു​ന്നു, “ആർദ്ര​പ്രി​യം, അനുകമ്പ, ദയ, താഴ്‌മ, സൗമ്യത, ക്ഷമ” തുടങ്ങിയ ഗുണങ്ങൾ പ്രകടി​പ്പി​ക്കു​ക​യും ചെയ്യുന്നു. (കൊലോ. 3:9-12) ഫലമോ? അവർ ഇപ്പോൾത്തന്നെ സമാധാ​ന​വും സ്‌നേ​ഹ​വും സന്തോ​ഷ​വും നിറഞ്ഞ ഒരു ജീവിതം ആസ്വദി​ക്കു​ന്നു. മാത്രമല്ല, അവർ “ഭൂമി അവകാ​ശ​മാ​ക്കും” എന്നും ദൈവ​ത്തി​ന്‍റെ വചനം വാഗ്‌ദാ​നം ചെയ്യുന്നു.—സങ്കീ. 37:8-10, 29.

9. (എ) സൗമ്യ​രാ​യവർ “ഭൂമി അവകാ​ശ​മാ​ക്കും” എന്നു പറയു​ന്നത്‌ ഏത്‌ അർഥത്തി​ലാണ്‌? (ബി) ‘നീതി​ക്കാ​യി വിശക്കു​ക​യും ദാഹി​ക്കു​ക​യും ചെയ്യു​ന്ന​വർക്ക്’ സന്തുഷ്ട​രാ​യി​രി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ?

9 സൗമ്യ​രാ​യവർ “ഭൂമി അവകാ​ശ​മാ​ക്കും” എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ ഏത്‌ അർഥത്തി​ലാണ്‌? യേശു​വി​ന്‍റെ ആത്മാഭി​ഷി​ക്ത​രായ അനുഗാ​മി​കൾ ഈ ഭൂമി​യു​ടെ മേൽ രാജാ​ക്ക​ന്മാ​രും പുരോ​ഹി​ത​ന്മാ​രും ആയി ഭരിക്കു​മ്പോൾ അവർ ഭൂമി അവകാ​ശ​മാ​ക്കും. (വെളി. 20:6) സ്വർഗീ​യ​വി​ളി​യി​ല്ലാത്ത ലക്ഷക്കണ​ക്കിന്‌ ആളുക​ളു​ടെ കാര്യ​മോ? പൂർണ​രാ​യി, സന്തോ​ഷ​ത്തോ​ടെ​യും സമാധാ​ന​ത്തോ​ടെ​യും എന്നെന്നും ഈ ഭൂമി​യിൽ ജീവി​ക്കാൻ അവരെ അനുവ​ദി​ക്കും. ആ അർഥത്തിൽ അവർ ഭൂമി അവകാ​ശ​മാ​ക്കും. ഈ രണ്ടു കൂട്ട​രെ​യും കുറി​ച്ചു​ത​ന്നെ​യാണ്‌ “നീതി​ക്കാ​യി വിശക്കു​ക​യും ദാഹി​ക്കു​ക​യും ചെയ്യു​ന്നവർ സന്തുഷ്ടർ” എന്നു യേശു പറഞ്ഞത്‌. (മത്താ. 5:6) നീതി​ക്കാ​യുള്ള അവരുടെ ‘വിശപ്പും ദാഹവും’ പുതിയ ലോക​ത്തിൽ പൂർണ​മാ​യും തൃപ്‌തി​പ്പെ​ടും. (2 പത്രോ. 3:13) ദൈവം ദുഷ്ടത പൂർണ​മാ​യും ഇല്ലാതാ​ക്കു​മ്പോൾ നീതി​മാ​ന്മാ​രായ ആളുക​ളു​ടെ സന്തോ​ഷ​ത്തിന്‌, നിയമ​രാ​ഹി​ത്യ​മോ അനീതി​യോ ഒന്നും പിന്നെ​യൊ​രി​ക്ക​ലും ഒരു ഭീഷണി​യാ​കില്ല.—സങ്കീ. 37:17.

10. കരുണ കാണി​ക്കുക എന്നതിന്‍റെ അർഥം എന്താണ്‌?

10 “കരുണ കാണി​ക്കു​ന്നവർ സന്തുഷ്ടർ; കാരണം അവരോ​ടും കരുണ കാണി​ക്കും.” (മത്താ. 5:7) കരുണ​യോ​ടു ബന്ധപ്പെട്ട എബ്രാ​യ​ക്രി​യാ​പ​ദ​ത്തിന്‌, “മൃദു​ല​വി​കാ​ര​ങ്ങ​ളാൽ ഹൃദയം തുടി​ക്കുക, . . . അനുക​മ്പ​യു​ള്ള​വ​രാ​യി​രി​ക്കുക” എന്നൊക്കെ അർഥമുണ്ട്. സമാന​മാ​യി, ഗ്രീക്കു​ക്രി​യാ​പ​ദ​ത്തി​നു മറ്റൊ​രാ​ളോ​ടു സഹാനു​ഭൂ​തി തോന്നുക എന്ന അർഥമാ​ണു​ള്ളത്‌. എന്നാൽ കരുണ എന്നത്‌ ആർദ്ര​മായ ഒരു വികാരം മാത്രമല്ല. ബൈബി​ളിൽ ആ വാക്കു കരുണ തോന്നി ചെയ്യുന്ന പ്രവർത്ത​ന​ത്തെ​യും അർഥമാ​ക്കു​ന്നു.

11. നല്ല ശമര്യ​ക്കാ​രന്‍റെ ദൃഷ്ടാ​ന്ത​ത്തിൽനിന്ന് കരുണ കാണി​ക്കു​ന്ന​തി​നെ​ക്കു​റിച്ച് എന്തു പഠിക്കാം?

11 ലൂക്കോസ്‌ 10:30-37 വായി​ക്കുക. യേശു പറഞ്ഞ നല്ല ശമര്യ​ക്കാ​രന്‍റെ ദൃഷ്ടാ​ന്തകഥ, കരുണ​യു​ടെ അർഥം എന്താ​ണെന്നു വ്യക്തമാ​യി വരച്ചു​കാ​ട്ടു​ന്നു. മുറി​വേറ്റ്‌ കിടന്ന മനുഷ്യ​ന്‍റെ അവസ്ഥ കണ്ട് ആ ശമര്യ​ക്കാ​രന്‌ അനുക​മ്പ​യും സഹാനു​ഭൂ​തി​യും തോന്നുക മാത്രമല്ല, അയാൾക്കു വേണ്ട കാര്യങ്ങൾ ചെയ്‌തു​കൊ​ടു​ക്കു​ക​യും ചെയ്‌തു. ആ ദൃഷ്ടാ​ന്തകഥ പറഞ്ഞ​ശേഷം, “താങ്കളും പോയി അങ്ങനെ​തന്നെ ചെയ്യുക” എന്നു യേശു പറഞ്ഞു. അതു​കൊണ്ട് സ്വയം ഇങ്ങനെ ചോദി​ക്കുക: ‘ഞാൻ അങ്ങനെ​തന്നെ ചെയ്യു​ന്നു​ണ്ടോ, അനുക​മ്പ​യുള്ള ആ ശമര്യ​ക്കാ​രൻ ചെയ്‌ത​തു​പോ​ലെ? കഷ്ടപ്പാട്‌ അനുഭ​വി​ക്കുന്ന ആളുകളെ സഹായി​ച്ചു​കൊണ്ട് ഞാൻ കരുണ കാണി​ക്കു​ന്നു​ണ്ടോ? ഈ കാര്യ​ത്തിൽ ഞാൻ പുരോ​ഗ​മി​ക്കേ​ണ്ട​തു​ണ്ടോ? പ്രായ​മായ സഹോ​ദ​ര​ങ്ങൾക്കും വിധവ​മാർക്കും മാതാ​പി​താ​ക്കൾ സത്യത്തി​ലി​ല്ലാത്ത കുട്ടി​കൾക്കും വേണ്ട സഹായം ഞാൻ കൊടു​ക്കു​ന്നു​ണ്ടോ? “വിഷാ​ദി​ച്ചി​രി​ക്കു​ന്ന​വ​രോട്‌ ആശ്വാസം തോന്നുന്ന രീതി​യിൽ സംസാ​രി​ക്കാൻ” എനിക്കു മുൻ​കൈ​യെ​ടു​ക്കാൻ കഴിയു​മോ?’—1 തെസ്സ. 5:14; യാക്കോ. 1:27.

കരുണ കാണി​ക്കു​ന്ന​തിൽ മുൻ​കൈ​യെ​ടു​ക്കുക, അതു നൽകുന്ന സന്തോഷം കാണുക (12-‍ാ‍ം ഖണ്ഡിക കാണുക)

12. കരുണ കാണി​ക്കു​ന്നതു സന്തോഷം കണ്ടെത്താൻ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

12 കരുണ കാണി​ക്കു​ന്ന​തി​ലൂ​ടെ നമുക്ക് എങ്ങനെ സന്തോഷം ലഭിക്കും? നമ്മൾ മറ്റുള്ള​വ​രോ​ടു കരുണ കാണി​ക്കു​മ്പോൾ കൊടു​ക്കു​ന്ന​തി​ന്‍റെ സന്തോഷം നമുക്കു കിട്ടും. കൂടാതെ, അങ്ങനെ ചെയ്യു​മ്പോൾ നമ്മൾ യഹോ​വയെ പ്രസാ​ദി​പ്പി​ക്കു​ക​യാണ്‌, ആ അറിവും സന്തോഷം തരും. (പ്രവൃ. 20:35; എബ്രായർ 13:16 വായി​ക്കുക.) മറ്റുള്ള​വ​രോ​ടു കരുണ കാണി​ക്കുന്ന ഒരു വ്യക്തി​യെ​ക്കു​റിച്ച് ദാവീദ്‌ രാജാവ്‌ ഇങ്ങനെ പറഞ്ഞു: “ജീവന്‌ ആപത്തൊ​ന്നും വരാതെ യഹോവ അവനെ കാക്കും. ഭൂമി​യി​ലെ​ങ്ങും അവൻ സന്തുഷ്ട​നെന്ന് അറിയ​പ്പെ​ടും.” (സങ്കീ. 41:1, 2) മറ്റുള്ള​വ​രോട്‌ അനുകമ്പ കാണി​ക്കു​മ്പോൾ യഹോ​വ​യു​ടെ കരുണ നമുക്കു ലഭിക്കും. നിത്യ​സ​ന്തോ​ഷം ആസ്വദി​ക്കു​ന്ന​തി​ലേക്ക് അതു നയിക്കും.—യാക്കോ. 2:13.

“ഹൃദയ​ശു​ദ്ധി​യു​ള്ളവർ” സന്തുഷ്ട​രാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

13, 14. ‘ഹൃദയ​ശു​ദ്ധി​യു​ള്ള​വർക്ക്’ സന്തോ​ഷി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്?

13 യേശു പറഞ്ഞു: “ഹൃദയ​ശു​ദ്ധി​യു​ള്ളവർ സന്തുഷ്ടർ; കാരണം അവർ ദൈവത്തെ കാണും.” (മത്താ. 5:8) ഹൃദയം ശുദ്ധമാ​യി സൂക്ഷി​ക്കു​ന്ന​തി​നു നമ്മുടെ ഉള്ളിന്‍റെ ഉള്ളിലെ ചിന്തക​ളും ആഗ്രഹ​ങ്ങ​ളും ശുദ്ധി​യു​ള്ള​താ​യി​രി​ക്കണം, നമുക്കു തോന്നുന്ന സ്‌നേഹം നിർമ​ല​മാ​യി​രി​ക്കണം. അതാണു കറ പുരളാത്ത ദൈവ​ഭക്തി.—2 കൊരി​ന്ത്യർ 4:2 വായി​ക്കുക; 1 തിമൊ. 1:5.

14 ഹൃദയ​ശു​ദ്ധി​യു​ള്ള​വർക്ക് യഹോ​വ​യു​ടെ മുമ്പാകെ ശുദ്ധമായ ഒരു നിലയു​ണ്ടാ​യി​രി​ക്കും. യഹോ​വ​തന്നെ ഇങ്ങനെ പ്രഖ്യാ​പി​ച്ചി​രി​ക്കു​ന്നു:“തങ്ങളുടെ കുപ്പാ​യങ്ങൾ കഴുകി വെടി​പ്പാ​ക്കു​ന്നവർ സന്തുഷ്ടർ.” (വെളി. 22:14) ഏത്‌ അർഥത്തി​ലാണ്‌ അവർ ‘തങ്ങളുടെ കുപ്പാ​യങ്ങൾ കഴുകി വെടി​പ്പാ​ക്കു​ന്നത്‌?’ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളു​ടെ കാര്യ​ത്തിൽ അവർ യഹോ​വ​യു​ടെ കണ്ണുക​ളിൽ ശുദ്ധി​യു​ള്ള​വ​രാണ്‌, അവർക്ക് അമർത്യ​ജീ​വൻ ലഭിക്കും, സ്വർഗ​ത്തിൽ അവർ അനന്തകാ​ല​ത്തേക്കു സന്തോഷം ആസ്വദി​ക്കും. ഭൂമി​യിൽ ജീവി​ക്കാൻ പ്രത്യാ​ശ​യുള്ള മഹാപു​രു​ഷാ​ര​ത്തി​ന്‍റെ കാര്യ​ത്തിൽ ദൈവ​ത്തി​ന്‍റെ സുഹൃ​ത്തു​ക്ക​ളെന്ന നിലയിൽ ദൈവ​മു​മ്പാ​കെ അവർക്കു നീതി​യുള്ള നിലയുണ്ട്. അവർ ‘കുഞ്ഞാ​ടി​ന്‍റെ രക്തത്തിൽ അവരുടെ വസ്‌ത്രം കഴുകി​വെ​ളു​പ്പി​ച്ചി​രി​ക്കു​ന്നു.’—വെളി. 7:9, 13, 14.

15, 16. ഹൃദയ​ശു​ദ്ധി​യു​ള്ളവർ എങ്ങനെ​യാ​ണു ‘ദൈവത്തെ കാണു​ന്നത്‌?’

15 ദൈവത്തെ ‘കണ്ടിട്ട് ഒരു മനുഷ്യ​നും ജീവ​നോ​ടി​രി​ക്കാത്ത’ സ്ഥിതിക്ക് ഹൃദയ​ശു​ദ്ധി​യു​ള്ളവർ എങ്ങനെ​യാ​ണു ‘ദൈവത്തെ കാണു​ന്നത്‌?’ (പുറ. 33:20) “കാണുക” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു പദത്തിന്‌ “മനസ്സു​കൊണ്ട് കാണുക, ഗ്രഹി​ക്കുക, അറിയുക” എന്നൊക്കെ അർഥമുണ്ട്. അതെ, ‘ഹൃദയ​ത്തി​ന്‍റെ കണ്ണുകൾകൊ​ണ്ടാണ്‌’ അവർ ദൈവത്തെ കാണു​ന്നത്‌. ദൈവത്തെ യഥാർഥ​മാ​യി അറിയാ​നി​ട​യാ​കു​ക​യും ദൈവ​ത്തി​ന്‍റെ ഗുണങ്ങളെ വിലമ​തി​ക്കു​ക​യും ചെയ്യു​മ്പോ​ഴാണ്‌ അവർക്ക് അതു സാധി​ക്കു​ന്നത്‌. (എഫെ. 1:18) യേശു ദൈവ​ത്തി​ന്‍റെ വ്യക്തി​ത്വ​ത്തെ പൂർണ​മാ​യും പ്രതി​ഫ​ലി​പ്പി​ച്ചു. അതു​കൊണ്ട് യേശു​വിന്‌, “എന്നെ കണ്ടിട്ടു​ള്ളവൻ പിതാ​വി​നെ​യും കണ്ടിരി​ക്കു​ന്നു” എന്നു പറയാൻ കഴിഞ്ഞു.—യോഹ. 14:7-9.

16 ദൈവ​ത്തി​ന്‍റെ ഗുണങ്ങ​ളെ​ക്കു​റിച്ച് അറിയു​ന്നതു കൂടാതെ, ദൈവം തങ്ങൾക്കു​വേണ്ടി പ്രവർത്തി​ക്കുന്ന വിധം നിരീ​ക്ഷി​ച്ചു​കൊ​ണ്ടും സത്യാ​രാ​ധ​കർക്കു ‘ദൈവത്തെ കാണാൻ’ കഴിയും. (ഇയ്യോ. 42:5) ഹൃദയ​ശു​ദ്ധി​യു​ള്ള​വ​രാ​യി​രി​ക്കാ​നും ദൈവത്തെ വിശ്വ​സ്‌ത​മാ​യി സേവി​ക്കാ​നും കഠിന​മാ​യി ശ്രമി​ക്കു​ന്ന​വർക്കു​വേണ്ടി ദൈവം കരുതി​വെ​ച്ചി​രി​ക്കുന്ന വലിയ അനു​ഗ്ര​ഹ​ങ്ങ​ളിൽ അവർ തങ്ങളുടെ ‘ഹൃദയ​ത്തി​ന്‍റെ കണ്ണുകൾ’ ഉറപ്പി​ക്കു​ന്നു. പുനരു​ത്ഥാ​നം പ്രാപിച്ച അഭിഷി​ക്തർ അവരുടെ സ്വർഗീ​യ​പ്ര​തി​ഫലം പ്രാപി​ക്കു​മ്പോൾ അക്ഷരീ​യ​മാ​യി​ത്തന്നെ യഹോ​വയെ കാണും.—1 യോഹ. 3:2.

പ്രശ്‌ന​ങ്ങ​ളു​ടെ മധ്യേ​യും സന്തുഷ്ടർ

17. സമാധാ​നം ഉണ്ടാക്കു​ന്നവർ സന്തുഷ്ട​രാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

17 അടുത്ത​താ​യി യേശു പറഞ്ഞു: “സമാധാ​നം ഉണ്ടാക്കു​ന്നവർ സന്തുഷ്ടർ.” (മത്താ. 5:9) സമാധാ​നം ഉണ്ടാക്കാൻ മുൻ​കൈ​യെ​ടു​ക്കു​ന്ന​വർക്കു സന്തുഷ്ട​രാ​യി​രി​ക്കാൻ കഴിയും. ശിഷ്യ​നായ യാക്കോബ്‌ എഴുതി: “സമാധാ​നം ഉണ്ടാക്കു​ന്ന​വർക്കു​വേണ്ടി നീതി​യു​ടെ ഫലം വിതയ്‌ക്കു​ന്നതു സമാധാ​ന​മുള്ള ചുറ്റു​പാ​ടി​ലാണ്‌.” (യാക്കോ. 3:18) സഭയി​ലെ​യോ കുടും​ബ​ത്തി​ലെ​യോ ആരെങ്കി​ലു​മാ​യി നമുക്ക് എന്തെങ്കി​ലും പ്രശ്‌ന​മു​ണ്ടെ​ങ്കിൽ സമാധാ​നം ഉണ്ടാക്കു​ന്ന​വ​രാ​കാൻ നമുക്കു ദൈവ​ത്തോ​ടു യാചി​ക്കാൻ കഴിയും. അപ്പോൾ യഹോവ പരിശു​ദ്ധാ​ത്മാ​വി​നെ നമുക്കു തരും, അതു ക്രിസ്‌തീ​യ​ഗു​ണങ്ങൾ കാണി​ക്കാൻ നമ്മളെ സഹായി​ക്കും, അങ്ങനെ നമുക്കു സന്തോഷം ലഭിക്കും. സമാധാ​നം ഉണ്ടാക്കു​ന്ന​തി​നു മുൻ​കൈ​യെ​ടു​ക്കു​ന്ന​തി​ന്‍റെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച് യേശു ഇങ്ങനെ ഊന്നി​പ്പ​റഞ്ഞു: “നീ കാഴ്‌ച അർപ്പി​ക്കാൻ യാഗപീ​ഠ​ത്തിന്‌ അടു​ത്തേക്കു ചെല്ലു​ന്നെ​ന്നി​രി​ക്കട്ടെ. നിന്‍റെ സഹോ​ദ​രനു നിന്നോ​ടു പിണക്ക​മു​ണ്ടെന്ന് അവി​ടെ​വെച്ച് ഓർമ വന്നാൽ നിന്‍റെ കാഴ്‌ച യാഗപീ​ഠ​ത്തി​നു മുന്നിൽ വെച്ചിട്ട് ആദ്യം പോയി നിന്‍റെ സഹോ​ദ​ര​നു​മാ​യി സമാധാ​ന​ത്തി​ലാ​കുക. പിന്നെ വന്ന് നിന്‍റെ കാഴ്‌ച അർപ്പി​ക്കുക.”—മത്താ. 5:23, 24.

18, 19. ഉപദ്രവം നേരി​ടു​മ്പോ​ഴും ക്രിസ്‌ത്യാ​നി​കൾ സന്തോ​ഷി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

18 “എന്നെ​പ്രതി ആളുകൾ നിങ്ങളെ നിന്ദി​ക്കു​ക​യും ഉപദ്ര​വി​ക്കു​ക​യും നിങ്ങ​ളെ​ക്കു​റിച്ച് പല തരം അപവാദം പറയു​ക​യും ചെയ്യു​മ്പോൾ നിങ്ങൾ സന്തുഷ്ടർ.” ഇവിടെ യേശു എന്താണ്‌ അർഥമാ​ക്കി​യത്‌? യേശു തുടർന്നു​പ​റഞ്ഞു: “സ്വർഗ​ത്തിൽ നിങ്ങളു​ടെ പ്രതി​ഫലം വലുതാ​യ​തു​കൊണ്ട് ആനന്ദിച്ച് ആഹ്ലാദി​ക്കുക. നിങ്ങൾക്കു മുമ്പുള്ള പ്രവാ​ച​ക​ന്മാ​രെ​യും അവർ അങ്ങനെ​തന്നെ ഉപദ്ര​വി​ച്ചി​ട്ടു​ണ്ട​ല്ലോ.” (മത്താ. 5:11, 12) അപ്പോ​സ്‌ത​ല​ന്മാ​രെ അടിക്കു​ക​യും പ്രസം​ഗ​പ്ര​വർത്തനം നിറു​ത്താൻ ആജ്ഞാപി​ക്കു​ക​യും ചെയ്‌ത​പ്പോൾ “സന്തോ​ഷി​ച്ചു​കൊണ്ട് അവർ സൻഹെ​ദ്രി​ന്‍റെ മുന്നിൽനിന്ന് പോയി.” അടിയു​ടെ വേദനയല്ല അവർക്കു സന്തോഷം കൊടു​ത്തത്‌. പകരം, “യേശു​വി​ന്‍റെ പേരി​നു​വേണ്ടി അപമാനം സഹിക്കാൻ പദവി ലഭിച്ച​തിൽ” ആണ്‌ അവർ സന്തോ​ഷി​ച്ചത്‌.—പ്രവൃ. 5:41.

19 ഇക്കാല​ത്തും, ബുദ്ധി​മു​ട്ടേ​റിയ പരി​ശോ​ധ​നകൾ നേരി​ടു​മ്പോ​ഴും യേശു​വി​ന്‍റെ പേരി​നു​വേണ്ടി ഉപദ്രവം നേരി​ടു​മ്പോ​ഴും യഹോ​വ​യു​ടെ ജനം സന്തോ​ഷ​ത്തോ​ടെ സഹിച്ചു​നിൽക്കു​ന്നു. (യാക്കോബ്‌ 1:2-4 വായി​ക്കുക.) അപ്പോ​സ്‌ത​ല​ന്മാ​രു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ കഷ്ടപ്പാ​ടു​കൾ അതിൽത്തന്നെ നമുക്കു സന്തോഷം തരുന്നില്ല. പക്ഷേ പരി​ശോ​ധ​നകൾ ഉണ്ടാകു​മ്പോൾ ദൈവ​ത്തോ​ടു വിശ്വ​സ്‌തത പുലർത്തു​ക​യാ​ണെ​ങ്കിൽ ധൈര്യ​ത്തോ​ടെ സഹിച്ചു​നിൽക്കാൻ യഹോ​വ​യ്‌ക്കു നമ്മളെ സഹായി​ക്കാൻ കഴിയും. ഉദാഹ​ര​ണ​ത്തിന്‌, 1944 ആഗസ്റ്റിൽ ഹെൻറിക്‌ ഡോർനിക്‌ സഹോ​ദ​ര​നെ​യും അദ്ദേഹ​ത്തി​ന്‍റെ ചേട്ട​നെ​യും ഒരു ഏകാധി​പ​ത്യ​ഭ​ര​ണ​കൂ​ടം തടങ്കൽപ്പാ​ള​യ​ത്തി​ലേക്ക് അയച്ചു. എന്നാൽ ശത്രുക്കൾ ഇങ്ങനെ സമ്മതി​ച്ചു​പ​റഞ്ഞു: “എന്തെങ്കി​ലും ചെയ്യാൻ ഇവരെ​ക്കൊണ്ട് സമ്മതി​പ്പി​ക്കുക അസാധ്യ​മാണ്‌. ഉപദ്രവം അനുഭ​വി​ക്കേ​ണ്ടി​വ​ന്നാ​ലും അവർക്ക് അതിൽ സന്തോ​ഷ​മേ​യു​ള്ളൂ.” ഹെൻറിക്‌ സഹോ​ദരൻ വിശദീ​ക​രി​ച്ചു: “ഒരു രക്തസാ​ക്ഷി​യാ​കാൻ എനിക്കു താത്‌പ​ര്യ​മി​ല്ലാ​യി​രു​ന്നെ​ങ്കി​ലും യഹോ​വ​യോ​ടുള്ള വിശ്വ​സ്‌തത കാക്കാൻ ധീരത​യോ​ടെ​യും അന്തസ്സോ​ടെ​യും കഷ്ടം സഹിക്കു​ന്ന​തിന്‌ എനിക്കു സന്തോ​ഷമേ ഉണ്ടായി​രു​ന്നു​ള്ളൂ. . . . ഹൃദയം​ഗ​മ​മായ പ്രാർഥന യഹോ​വ​യു​മാ​യി കൂടുതൽ അടുക്കാൻ എന്നെ സഹായി​ച്ചു, അവിടുന്ന് എന്‍റെ ആശ്രയ​യോ​ഗ്യ​നായ സഹായി​യെന്നു തെളി​യു​ക​യും ചെയ്‌തു.”

20. ‘സന്തോ​ഷ​മുള്ള ദൈവത്തെ’ സേവി​ക്കു​ന്നതു നമുക്കു സന്തോഷം തരുന്നത്‌ എന്തു​കൊണ്ട്?

20 “സന്തോ​ഷ​മുള്ള ദൈവം” തന്‍റെ അംഗീ​കാ​ര​ത്തി​ന്‍റെ മന്ദസ്‌മി​തം തൂകു​മ്പോൾ, മതപര​മായ പീഡന​മോ വീട്ടിൽനി​ന്നുള്ള എതിർപ്പോ രോഗ​മോ പ്രായാ​ധി​ക്യ​മോ എന്തൊക്കെ നേരി​ട്ടാ​ലും നമുക്കു സന്തോ​ഷി​ക്കാൻ കഴിയും. (1 തിമൊ. 1:11) “നുണ പറയാൻ കഴിയാത്ത” ദൈവ​ത്തി​ന്‍റെ വില​യേ​റിയ വാഗ്‌ദാ​ന​ങ്ങ​ളും നമുക്കു സന്തോ​ഷി​ക്കാ​നുള്ള കാരണ​ങ്ങ​ളാണ്‌. (തീത്തോ. 1:2) യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളു​ടെ നിവൃത്തി നമ്മൾ ആസ്വദി​ക്കു​മ്പോൾ ഇപ്പോ​ഴത്തെ കഷ്ടപ്പാ​ടു​ക​ളും പരി​ശോ​ധ​ന​ക​ളും എല്ലാം നമ്മൾ മറന്നു​പോ​കും, അത്ര മനോ​ഹ​ര​മാ​യി​രി​ക്കും ആ സമയം! വരാൻപോ​കുന്ന പറുദീ​സ​യി​ലെ അനു​ഗ്ര​ഹങ്ങൾ നമ്മുടെ എല്ലാ സങ്കൽപ്പ​ങ്ങ​ളെ​യും കടത്തി​വെ​ട്ടു​ന്ന​താ​യി​രി​ക്കും. തീർച്ച​യാ​യും മുമ്പൊ​രി​ക്ക​ലും അനുഭ​വി​ച്ച​റി​യാത്ത സന്തോഷം നമ്മൾ അന്ന് ആസ്വദി​ക്കും. അതെ, നമ്മൾ “സമാധാ​ന​സ​മൃ​ദ്ധി​യിൽ . . . അത്യധി​കം ആനന്ദി​ക്കും.”—സങ്കീ. 37:11.