വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സർവശക്തൻ എങ്കിലും പരിഗ​ണ​ന​യു​ള്ളവൻ

സർവശക്തൻ എങ്കിലും പരിഗ​ണ​ന​യു​ള്ളവൻ

“നമ്മെ ഉണ്ടാക്കി​യി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്നു (യഹോ​വ​യ്‌ക്കു) നന്നായി അറിയാം; നാം പൊടി​യെന്നു ദൈവം ഓർക്കു​ന്നു.”—സങ്കീ. 103:14.

ഗീതങ്ങൾ: 30, 10

1, 2. (എ) അധികാ​ര​മുള്ള ആളുക​ളിൽനിന്ന് വ്യത്യ​സ്‌ത​രാ​യി യഹോവ തന്‍റെ ജനത്തോട്‌ എങ്ങനെ​യാണ്‌ ഇടപെ​ടു​ന്നത്‌? (ബി) ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

അധികാ​ര​വും സ്വാധീ​ന​വും ഉള്ള ആളുകൾ മിക്ക​പ്പോ​ഴും മറ്റുള്ള​വ​രു​ടെ മേൽ ‘ആധിപ​ത്യം നടത്തുന്നു,’ അവരെ അടിച്ച​മർത്തു​ക​പോ​ലും ചെയ്യുന്നു. (മത്താ. 20:25; സഭാ. 8:9) യഹോവ ഇവരിൽനിന്ന് എത്ര വ്യത്യ​സ്‌ത​നാണ്‌! സർവശ​ക്ത​നാ​ണെ​ങ്കി​ലും യഹോവ അപൂർണ​മ​നു​ഷ്യ​രോട്‌ അങ്ങേയറ്റം പരിഗ​ണ​ന​യു​ള്ള​വ​നാണ്‌. യഹോ​വ​യ്‌ക്കു നമ്മളെ​ക്കു​റിച്ച് ചിന്തയുണ്ട്, നമ്മളോ​ടു ദയയോ​ടെ ഇടപെ​ടു​ന്നു. നമ്മുടെ വികാ​രങ്ങൾ മാനി​ക്കു​ക​യും ആവശ്യങ്ങൾ മനസ്സി​ലാ​ക്കു​ക​യും ചെയ്യുന്നു. ‘നാം പൊടി​യെന്ന് ഓർക്കു​ന്ന​തു​കൊണ്ട്’ ചെയ്യാൻ കഴിയു​ന്ന​തിന്‌ അപ്പുറ​മുള്ള കാര്യങ്ങൾ യഹോവ നമ്മളിൽനിന്ന് ഒരിക്ക​ലും ആവശ്യ​പ്പെ​ടു​ന്നില്ല.—സങ്കീ. 103:13, 14.

2 യഹോവ തന്‍റെ ദാസന്മാ​രോ​ടു പരിഗ​ണ​ന​യോ​ടെ ഇടപെ​ട്ട​തി​ന്‍റെ ധാരാളം ഉദാഹ​ര​ണങ്ങൾ ബൈബി​ളിൽ കാണാം. അതിൽ മൂന്നെണ്ണം നമുക്ക് ഇപ്പോൾ ചിന്തി​ക്കാം. ഒന്ന്, മഹാപു​രോ​ഹി​ത​നായ ഏലിയെ ഒരു ന്യായ​വി​ധി​സ​ന്ദേശം അറിയി​ക്കാൻ കുട്ടി​യായ ശമു​വേ​ലി​നെ യഹോവ കരുത​ലോ​ടെ സഹായി​ച്ചത്‌. രണ്ട്, ഇസ്രാ​യേ​ല്യ​രു​ടെ നേതാ​വാ​യി നിയമി​ച്ച​പ്പോൾ മോശ പറഞ്ഞ തടസ്സവാ​ദങ്ങൾ യഹോവ ക്ഷമയോ​ടെ കൈകാ​ര്യം ചെയ്‌തത്‌. മൂന്ന്, ഇസ്രാ​യേ​ല്യ​രെ ഈജി​പ്‌തിൽനിന്ന് വിടു​വി​ച്ചു​കൊ​ണ്ടു​വ​ന്ന​പ്പോൾ അവരോ​ടു പരിഗണന കാണി​ച്ചത്‌. ഈ സംഭവ​ങ്ങ​ളെ​ക്കു​റിച്ച് ചിന്തി​ക്കു​മ്പോൾ, യഹോ​വ​യെ​ക്കു​റിച്ച് ഇത്‌ എന്താണു പഠിപ്പി​ക്കു​ന്ന​തെ​ന്നും നമുക്ക് ഇതിൽനിന്ന് എന്തു പഠിക്കാ​മെ​ന്നും നമ്മൾ മനസ്സി​ലാ​ക്കും.

ഒരു കുട്ടി​യോ​ടുള്ള പിതൃ​തു​ല്യ​മായ പരിഗണന

3. ശമുവേൽ കുട്ടി​യാ​യി​രു​ന്ന​പ്പോൾ ഒരു രാത്രി അസാധാ​ര​ണ​മായ എന്തു സംഭവ​മാ​ണു നടന്നത്‌, ഇത്‌ ഏതു ചോദ്യം മനസ്സി​ലേക്കു കൊണ്ടു​വ​രു​ന്നു? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

3 ചെറു​പ്രാ​യ​ത്തിൽത്തന്നെ ശമുവേൽ വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ ‘യഹോ​വ​യ്‌ക്കു ശുശ്രൂഷ ചെയ്യാൻ’ ആരംഭി​ച്ചി​രു​ന്നു. (1 ശമു. 3:1) ഒരു രാത്രി ശമുവേൽ ഉറങ്ങി​ക്കി​ട​ന്ന​പ്പോൾ അസാധാ​ര​ണ​മായ ഒരു കാര്യം സംഭവി​ച്ചു. * (1 ശമുവേൽ 3:2-10 വായി​ക്കുക.) ആരോ തന്‍റെ പേര്‌ വിളി​ക്കു​ന്നതു ശമുവേൽ കേട്ടു. അതു മഹാപു​രോ​ഹി​ത​നായ ഏലിയാ​ണെന്നു വിചാ​രിച്ച് ശമുവേൽ ഓടി അദ്ദേഹ​ത്തി​ന്‍റെ അടുത്ത്‌ ചെന്നിട്ട് ഇങ്ങനെ പറഞ്ഞു: “ഞാൻ ഇതാ. അങ്ങ് എന്നെ വിളി​ച്ച​ല്ലോ.” താൻ വിളി​ച്ചി​ല്ലെന്ന് ഏലി പറഞ്ഞു. ഈ സംഭവം രണ്ടു പ്രാവ​ശ്യം കൂടി ആവർത്തി​ച്ചു. അപ്പോൾ ദൈവ​മാ​ണു ശമു​വേ​ലി​നെ വിളി​ക്കു​ന്ന​തെന്ന് ഏലിക്കു മനസ്സി​ലാ​യി. ഇനി വിളി​ക്കു​മ്പോൾ എങ്ങനെ മറുപടി പറയണ​മെന്ന് അദ്ദേഹം ശമു​വേ​ലി​നു പറഞ്ഞു​കൊ​ടു​ത്തു. ശമുവേൽ അത്‌ അനുസ​രി​ക്കു​ക​യും ചെയ്‌തു. ദൂതനെ ഉപയോ​ഗി​ച്ചു​കൊണ്ട് ശമു​വേ​ലി​നെ വിളി​ക്കു​ന്നതു താനാ​ണെന്ന് എന്തു​കൊ​ണ്ടാണ്‌ യഹോവ ആദ്യം​തന്നെ പറയാ​തി​രു​ന്നത്‌? ബൈബിൾ അതിന്‌ ഉത്തരം തരുന്നില്ല. എന്നാൽ പിന്നീടു നടന്ന സംഭവ​ങ്ങൾകൂ​ടി കണക്കി​ലെ​ടു​ക്കു​മ്പോൾ, കുട്ടി​യാ​യി​രുന്ന ശമു​വേ​ലി​നോ​ടുള്ള പരിഗ​ണ​ന​യാ​യി​രി​ക്കാം യഹോ​വയെ അതിനു പ്രേരി​പ്പിച്ച ഒരു പ്രധാ​ന​കാ​ര്യം. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌?

4, 5. (എ) ദൈവം കൊടുത്ത നിയമനം നിർവ​ഹി​ക്കാൻ ശമു​വേ​ലിന്‌ എളുപ്പ​മാ​യി​രു​ന്നോ, പിറ്റേ ദിവസം രാവിലെ എന്തു സംഭവി​ച്ചു? (ബി) ഈ വിവരണം യഹോ​വ​യെ​ക്കു​റിച്ച് എന്താണു പഠിപ്പി​ക്കു​ന്നത്‌?

4 1 ശമുവേൽ 3:11-18 വായി​ക്കുക. പ്രായ​മാ​യ​വരെ, പ്രത്യേ​കി​ച്ചും ജനത്തിന്‍റെ തലവന്മാ​രെ, കുട്ടികൾ ബഹുമാ​നി​ക്ക​ണ​മെന്ന് യഹോ​വ​യു​ടെ നിയമ​ത്തിൽ പറഞ്ഞി​രു​ന്നു. (പുറ. 22:28; ലേവ്യ 19:32) ആ സ്ഥിതിക്ക്, ശമുവേൽ രാവിലെ എഴു​ന്നേറ്റ്‌ നേരെ ഏലിയു​ടെ അടുത്ത്‌ ചെന്ന് ദൈവ​ത്തിൽനി​ന്നുള്ള ശക്തമായ ന്യായ​വി​ധി​സ​ന്ദേശം അറിയി​ക്കു​ന്ന​തി​നെ​ക്കു​റിച്ച് നിങ്ങൾക്കു ചിന്തി​ക്കാ​നാ​കു​മോ? ഒരിക്ക​ലു​മില്ല! വാസ്‌ത​വ​ത്തിൽ, “ദിവ്യ​ദർശ​ന​ത്തെ​ക്കു​റിച്ച് ഏലി​യോ​ടു പറയാൻ ശമു​വേ​ലി​നു പേടി​യാ​യി​രു​ന്നു” എന്നു വിവരണം പറയുന്നു. എന്നാൽ താനാണു ശമു​വേ​ലി​നെ വിളി​ക്കു​ന്ന​തെന്നു ദൈവം ഏലിക്കു വ്യക്തമാ​ക്കി​ക്കൊ​ടു​ക്കു​ന്നു. അതിന്‍റെ ഫലമായി ഏലിതന്നെ ഇപ്പോൾ മുൻ​കൈ​യെ​ടു​ക്കു​ന്നു, ദൈവം പറഞ്ഞ​തെ​ല്ലാം തന്നോടു പറയാൻ ശമു​വേ​ലി​നോട്‌ ആവശ്യ​പ്പെ​ടു​ന്നു. ‘ദൈവം നിന്നോ​ടു പറഞ്ഞതിൽ ഒരു വാക്കു​പോ​ലും നീ മറച്ചു​വെ​ക്ക​രുത്‌’എന്ന് ഏലി കല്‌പി​ക്കു​ന്നു. ശമുവേൽ “എല്ലാം ഏലി​യോ​ടു പറഞ്ഞു.”

5 ശമു​വേ​ലി​ന്‍റെ സന്ദേശം ഏലിക്ക് അത്ര പുതു​താ​യി തോന്നി​ക്കാ​ണില്ല. കാരണം, പേര്‌ പറഞ്ഞി​ട്ടി​ല്ലാത്ത ഒരു “ദൈവ​പു​രു​ഷൻ” നേരത്തേ സമാന​മായ ഒരു സന്ദേശം അദ്ദേഹത്തെ അറിയി​ച്ചി​രു​ന്ന​താണ്‌. (1 ശമു. 2:27-36) ശമു​വേ​ലും ഏലിയും ഉൾപ്പെട്ട ഈ സംഭവം യഹോവ എത്ര പരിഗ​ണ​ന​യു​ള്ള​വ​നും ജ്ഞാനി​യും ആണെന്നു കാണി​ച്ചു​ത​രു​ന്നു.

6. ചെറു​പ്പ​മാ​യി​രുന്ന ശമു​വേ​ലി​നെ ദൈവം സഹായിച്ച രീതി​യിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാം?

6 കുട്ടി​കളേ, നിങ്ങൾ അഭിമു​ഖീ​ക​രി​ക്കുന്ന ബുദ്ധി​മു​ട്ടു​ക​ളും നിങ്ങളു​ടെ വിഷമ​ങ്ങ​ളും യഹോവ മനസ്സി​ലാ​ക്കു​ന്നു​ണ്ടെ​ന്നാ​ണു ബാലനായ ശമു​വേ​ലി​നെ​ക്കു​റി​ച്ചുള്ള ഈ വിവരണം കാണി​ക്കു​ന്നത്‌. ലജ്ജയും പേടി​യും കാരണം മുതിർന്ന​വ​രോ​ടു രാജ്യ​സ​ന്ദേശം അറിയി​ക്കു​ന്ന​തും കൂട്ടു​കാ​രിൽനിന്ന് വ്യത്യ​സ്‌ത​രാ​യി നിൽക്കു​ന്ന​തും നിങ്ങൾക്കു ബുദ്ധി​മു​ട്ടാ​യി തോന്നാ​റു​ണ്ടോ? യഹോവ നിങ്ങളെ സഹായി​ക്കാൻ ആഗ്രഹി​ക്കു​ന്നെന്ന് ഉറപ്പു​ണ്ടാ​യി​രി​ക്കുക. അതു​കൊണ്ട് നിങ്ങളു​ടെ ഉള്ളിലു​ള്ള​തെ​ല്ലാം തുറന്നു​പ​റ​ഞ്ഞു​കൊണ്ട് യഹോ​വ​യോ​ടു പ്രാർഥി​ക്കുക. (സങ്കീ. 62:8) ശമു​വേ​ലി​നെ​പ്പോ​ലുള്ള ചെറു​പ്രാ​യ​ത്തി​ലുള്ള ബൈബിൾക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ മാതൃ​ക​യെ​ക്കു​റിച്ച് ചിന്തി​ക്കുക. നിങ്ങളു​ടേ​തി​നു സമാന​മായ പ്രതി​ബ​ന്ധങ്ങൾ മറികടന്ന ചെറു​പ്രാ​യ​ക്കാ​രോ​ടും പ്രായ​മാ​യ​വ​രോ​ടും സംസാ​രി​ക്കുക. യഹോവ അവരെ സഹായി​ച്ച​തി​നെ​ക്കു​റിച്ച്, ഒരുപക്ഷേ അവർ പ്രതീ​ക്ഷി​ക്കാത്ത വിധങ്ങ​ളിൽപ്പോ​ലും സഹായി​ച്ച​തി​നെ​ക്കു​റിച്ച്, അവർക്കു നിങ്ങ​ളോ​ടു ധാരാളം പറയാ​നു​ണ്ടാ​കും.

മോശ​യോ​ടുള്ള പരിഗണന

7, 8. യഹോവ മോശ​യോ​ടു വളരെ​യേറെ പരിഗണന കാണി​ച്ചത്‌ എങ്ങനെ?

7 മോശ​യ്‌ക്ക് 80 വയസ്സാ​യ​പ്പോൾ യഹോവ മോശ​യ്‌ക്കു ബുദ്ധി​മു​ട്ടുള്ള ഒരു നിയമനം കൊടു​ത്തു. ഇസ്രാ​യേ​ല്യ​രെ ഈജി​പ്‌തി​ന്‍റെ അടിമ​ത്ത​ത്തിൽനിന്ന് വിടു​വി​ക്കാ​നു​ള്ള​താ​യി​രു​ന്നു ആ നിയമനം. (പുറ. 3:10) മിദ്യാ​നിൽ 40 വർഷം ഇടയനാ​യി ജോലി ചെയ്‌ത​ശേഷം ലഭിച്ച ഈ നിയമനം മോശയെ ശരിക്കും ഞെട്ടി​ച്ചു​കാ​ണും. അദ്ദേഹം ചോദി​ച്ചു: “ഫറവോ​ന്‍റെ അടുത്ത്‌ പോയി ഇസ്രാ​യേ​ല്യ​രെ ഈജി​പ്‌തിൽനിന്ന് വിടു​വിച്ച് കൊണ്ടു​വ​രാൻ എന്തു യോഗ്യ​ത​യാണ്‌ എനിക്കു​ള്ളത്‌?” അപ്പോൾ ദൈവം മോശ​യ്‌ക്ക് ഈ ഉറപ്പു കൊടു​ത്തു: “ഞാൻ നിന്‍റെ​കൂ​ടെ​യു​ണ്ടാ​യി​രി​ക്കും.” (പുറ. 3:11, 12) ഇസ്രാ​യേൽമൂ​പ്പ​ന്മാർ “തീർച്ച​യാ​യും നിന്‍റെ വാക്കു ശ്രദ്ധി​ക്കും” എന്നും യഹോവ വാക്കു കൊടു​ത്തു. എന്നിട്ടും മോശ ഇങ്ങനെ ചോദി​ച്ചു: ‘അവർ എന്‍റെ വാക്കു ശ്രദ്ധി​ച്ചി​ല്ലെ​ങ്കി​ലോ?’ (പുറ. 3:18; 4:1) യഹോ​വ​യ്‌ക്കു തെറ്റി​പ്പോ​യാ​ലോ എന്നല്ലേ മോശ ആ പറഞ്ഞതി​ന്‍റെ അർഥം? പക്ഷേ യഹോവ ക്ഷമ കൈവി​ട്ടില്ല. എന്നു മാത്രമല്ല, മോശ​യ്‌ക്കു കൂടുതൽ സഹായം കൊടു​ത്തു. അത്ഭുതങ്ങൾ പ്രവർത്തി​ക്കാൻ യഹോവ മോശയെ പ്രാപ്‌ത​നാ​ക്കി. ബൈബിൾരേ​ഖ​യ​നു​സ​രിച്ച് അത്തരം ശക്തി ലഭിച്ച ആദ്യത്തെ വ്യക്തി​യാ​ണു മോശ.—പുറ. 4:2-9, 21.

8 എന്നിട്ടും മോശ ഒഴിവാ​കാൻ ശ്രമിച്ചു. തനിക്കു നന്നായി സംസാ​രി​ക്കാൻ കഴിയില്ല എന്നതാ​യി​രു​ന്നു ഇപ്പോ​ഴത്തെ പ്രശ്‌നം. മറുപ​ടി​യാ​യി ദൈവം പറഞ്ഞു: “നീ സംസാ​രി​ക്കു​മ്പോൾ ഞാൻ നിന്‍റെ​കൂ​ടെ​യു​ണ്ടാ​കും. പറയേ​ണ്ടത്‌ എന്താ​ണെന്നു ഞാൻ നിന്നെ പഠിപ്പി​ക്കും.” ഇപ്പോ​ഴെ​ങ്കി​ലും മോശ വഴങ്ങി​യോ? ഇല്ല. മറ്റാ​രെ​യെ​ങ്കി​ലും അയയ്‌ക്കാൻ അദ്ദേഹം ദൈവ​ത്തോ​ടു താഴ്‌മ​യോ​ടെ പറഞ്ഞു. ഇത്രയു​മാ​യ​പ്പോൾ യഹോ​വ​യ്‌ക്കു മോശ​യോ​ടു കോപം തോന്നി, അതു ന്യായ​മാ​യി​രു​ന്നു​താ​നും. എന്നിട്ടും യഹോവ മോശ​യു​ടെ മാനസി​കാ​വസ്ഥ മനസ്സി​ലാ​ക്കി വീണ്ടും പരിഗണന കാണിച്ചു, മോശ​യു​ടെ വക്താവാ​യി അഹരോ​നെ നിയമി​ച്ചു.—പുറ. 4:10-16.

9. യഹോവ ക്ഷമയോ​ടും പരിഗ​ണ​ന​യോ​ടും കൂടെ ഇടപെ​ട്ടത്‌ നിയമനം നന്നായി നിർവ​ഹി​ക്കാൻ മോശയെ എങ്ങനെ​യാ​ണു സഹായി​ച്ചത്‌?

9 ഈ വിവരണം യഹോ​വ​യെ​ക്കു​റിച്ച് നമ്മളെ എന്താണു പഠിപ്പി​ക്കു​ന്നത്‌? സർവശ​ക്ത​നായ ദൈവ​മാ​യ​തു​കൊണ്ട് ‘ഞാൻ പറയു​ന്നതു കേട്ടാൽ മതി’ എന്ന രീതി​യിൽ, വേണ​മെ​ങ്കിൽ യഹോ​വ​യ്‌ക്കു മോശയെ അനുസ​രി​പ്പി​ക്കാ​മാ​യി​രു​ന്നു. പകരം താഴ്‌മ​യും എളിമ​യും ഉള്ള തന്‍റെ ദാസനു ധൈര്യം പകർന്നു​കൊണ്ട് യഹോവ ക്ഷമയും ദയയും കാണിച്ചു. ഈ രീതി​യിൽ പരിഗ​ണ​ന​യോ​ടെ ഇടപെ​ട്ടതു ഫലം ചെയ്‌തോ? തീർച്ച​യാ​യും! മോശ മികച്ച ഒരു നേതാ​വാ​യി. യഹോവ തന്നോട്‌ ഇടപെട്ട അതേ രീതി​യിൽ സൗമ്യ​ത​യോ​ടും പരിഗ​ണ​ന​യോ​ടും കൂടെ മറ്റുള്ള​വ​രോട്‌ ഇടപെ​ടാൻ മോശ ശ്രമിച്ചു.—സംഖ്യ 12:3.

മറ്റുള്ളവരുമായുള്ള ഇടപെ​ട​ലു​ക​ളിൽ നിങ്ങൾ യഹോ​വയെ അനുക​രി​ക്കു​ന്നു​ണ്ടോ? (10-‍ാ‍ം ഖണ്ഡിക കാണുക)

10. യഹോ​വയെ അനുക​രി​ച്ചു​കൊണ്ട് മറ്റുള്ള​വ​രോ​ടു പരിഗണന കാണി​ക്കു​മ്പോൾ നമുക്ക് എന്തു പ്രയോ​ജനം ലഭിക്കും?

10 നമുക്കുള്ള പാഠങ്ങൾ: നിങ്ങൾ ഒരു ഭർത്താ​വോ, മാതാ​വോ, പിതാ​വോ, സഭാമൂ​പ്പ​നോ ആണോ? എങ്കിൽ നിങ്ങൾക്ക് ഒരളവു​വരെ അധികാ​ര​മു​ണ്ടാ​യി​രി​ക്കും. യഹോ​വയെ അനുക​രി​ച്ചു​കൊണ്ട് നിങ്ങളു​ടെ പരിപാ​ല​ന​ത്തി​ലു​ള്ള​വ​രോ​ടു പരിഗ​ണ​ന​യും ദയയും ക്ഷമയും കാണി​ക്കു​ന്നത്‌ എത്ര പ്രധാ​ന​മാണ്‌! (കൊലോ. 3:19-21; 1 പത്രോ. 5:1-3) യഹോ​വ​യെ​യും വലിയ മോശ​യായ യേശു​ക്രി​സ്‌തു​വി​നെ​യും അനുക​രി​ക്കു​മ്പോൾ, മറ്റുള്ള​വർക്കു നവോ​ന്മേഷം പകരാൻ നിങ്ങൾക്കു കഴിയും, ആളുകൾക്കു നിങ്ങളെ സമീപി​ക്കാൻ മടി തോന്നു​ക​യില്ല. (മത്താ. 11:28, 29) നിങ്ങൾ മറ്റുള്ള​വർക്ക് ഒരു നല്ല മാതൃ​ക​യു​മാ​യി​രി​ക്കും.—എബ്രാ. 13:7.

ശക്തനായ അതേസ​മയം പരിഗ​ണ​ന​യുള്ള ഒരു രക്ഷകൻ

11, 12. ഇസ്രാ​യേ​ല്യ​രെ ഈജി​പ്‌തിൽനിന്ന് വിടു​വി​ച്ച​പ്പോൾ അവർക്കു സുരക്ഷി​ത​ത്വം തോന്നാൻ ദൈവം എന്താണു ചെയ്‌തത്‌?

11 ബി.സി. 1513-ൽ ഈജി​പ്‌ത്‌ വിട്ട് പോരു​മ്പോൾ ഇസ്രാ​യേ​ല്യ​രു​ടെ എണ്ണം സാധ്യ​ത​യ​നു​സ​രിച്ച് 30 ലക്ഷത്തി​ല​ധി​ക​മാ​യി​രു​ന്നു. മൂന്നോ നാലോ തലമു​റ​ക​ളിൽപ്പെ​ട്ട​വ​രാ​യി​രു​ന്നു അവർ. ആ കൂട്ടത്തിൽ കുട്ടി​ക​ളും പ്രായ​മാ​യ​വ​രും ഉണ്ടായി​രു​ന്നു. അതു​പോ​ലെ, ശാരീ​രി​ക​ബു​ദ്ധി​മു​ട്ടു​കൾ ഉള്ളവരും ഉണ്ടായി​രു​ന്നെന്ന കാര്യ​ത്തിൽ സംശയ​മില്ല. ഇത്രയും വലിയ ഒരു ജനക്കൂ​ട്ടത്തെ നയിച്ചു​കൊ​ണ്ടു​പോ​കാൻ ഉൾക്കാ​ഴ്‌ച​യും പരിഗ​ണ​ന​യും സ്‌നേ​ഹ​വും ഉള്ള ഒരു നേതാ​വി​നേ കഴിയു​മാ​യി​രു​ന്നു​ള്ളൂ. അങ്ങനെ​യൊ​രു നേതാ​വാ​ണു താൻ എന്നു മോശയെ ഉപയോ​ഗി​ച്ചു​കൊണ്ട് യഹോവ തെളി​യി​ച്ചു. അതു​കൊണ്ട് പരിചി​ത​മായ ചുറ്റു​പാ​ടു​കൾ വിട്ട് അറിയി​ല്ലാത്ത ഒരു സ്ഥലത്തേക്കു യാത്ര​യാ​യ​പ്പോൾ ഇസ്രാ​യേ​ല്യർക്കു സുരക്ഷി​ത​ത്വം തോന്നി.—സങ്കീ. 78:52, 53.

12 തന്‍റെ ജനത്തിനു സുരക്ഷി​ത​ത്വം തോന്നാൻ ദൈവം എന്താണു ചെയ്‌തത്‌? “സൈനി​ക​ഗ​ണ​ങ്ങ​ളെ​പ്പോ​ലെ ക്രമീ​കൃ​ത​മാ​യി​ട്ടാണ്‌” ഈജി​പ്‌തിൽനിന്ന് ദൈവം അവരെ കൊണ്ടു​പോ​ന്നത്‌. (പുറ. 13:18) അത്തരം സംഘാ​ടനം കണ്ടപ്പോൾ കാര്യ​ങ്ങ​ളു​ടെ നിയ​ന്ത്രണം ദൈവ​ത്തി​ന്‍റെ കൈയി​ലാ​ണെന്ന് ഇസ്രാ​യേ​ല്യർക്ക് ഉറപ്പായി. കൂടാതെ, “പകൽ ഒരു മേഘത്താ​ലും രാത്രി മുഴുവൻ തീയുടെ പ്രകാ​ശ​ത്താ​ലും” താൻ അവരുടെ കൂടെ​യു​ണ്ടെ​ന്ന​തിന്‌ യഹോവ ദൃശ്യ​മായ തെളിവ്‌ കൊടു​ത്തു. (സങ്കീ. 78:14) യഹോവ അവരോട്‌ ഇങ്ങനെ പറയു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു അത്‌: ‘പേടി​ക്കേണ്ട. നിങ്ങളെ വഴി നയിക്കാ​നും സംരക്ഷി​ക്കാ​നും നിങ്ങളു​ടെ​കൂ​ടെ ഞാനുണ്ട്.’ ആ ധൈര്യം അവർക്കു പെട്ടെ​ന്നു​തന്നെ വേണ്ടി​വ​രു​മാ​യി​രു​ന്നു.

ചെങ്കടലിൽവെച്ച് യഹോവ ഇസ്രാ​യേ​ല്യ​രോട്‌ ഏതെല്ലാം വിധങ്ങ​ളിൽ പരിഗണന കാണിച്ചു? (13-‍ാ‍ം ഖണ്ഡിക കാണുക)

13, 14. (എ) ചെങ്കട​ലിൽവെച്ച് യഹോവ ഇസ്രാ​യേ​ല്യ​രോട്‌ ഏതെല്ലാം വിധങ്ങ​ളിൽ പരിഗണന കാണിച്ചു? (ബി) ഈജി​പ്‌തു​കാ​രു​ടെ മേൽ യഹോവ തന്‍റെ ശക്തി തെളി​യി​ച്ചത്‌ എങ്ങനെ?

13 പുറപ്പാട്‌ 14:19-22 വായി​ക്കുക. നിങ്ങൾ അവി​ടെ​യാ​യി​രി​ക്കു​ന്ന​താ​യി വിഭാവന ചെയ്യുക. ഒരു വശത്ത്‌ ഫറവോ​ന്‍റെ സൈന്യം, മറുവ​ശത്ത്‌ ചെങ്കടൽ. രക്ഷപ്പെ​ടാൻ ഒരു വഴിയും കാണു​ന്നില്ല. പെട്ടെന്നു ദൈവം പ്രവർത്തി​ക്കു​ന്നു. നിങ്ങളു​ടെ മുന്നി​ലു​ണ്ടാ​യി​രുന്ന മേഘസ്‌തം​ഭം നിങ്ങളു​ടെ പുറകി​ലേക്കു നീങ്ങുന്നു. അത്‌ ഈജി​പ്‌തു​കാ​രു​ടെ വഴി തടയു​ക​യും അവരെ ഇരുട്ടി​ലാ​ക്കു​ക​യും ചെയ്യുന്നു. എന്നാൽ നിങ്ങളു​ടെ മേൽ ആ മേഘസ്‌തം​ഭം പ്രഭ ചൊരി​യു​ക​യാണ്‌. അതിനു ശേഷം നിങ്ങൾ കാണു​ന്നത്‌, മോശ കടലിനു മീതെ കൈ നീട്ടു​ന്ന​താണ്‌. അപ്പോൾ ശക്തമായ ഒരു കിഴക്കൻ കാറ്റ്‌ അടിക്കു​ക​യും അതിന്‍റെ ഫലമായി കടൽ രണ്ടായി പിരിഞ്ഞ് മറുവ​ശ​ത്തേക്കു വിശാ​ല​മായ ഒരു പാത തെളി​യു​ക​യും ചെയ്യുന്നു. സംഘടി​ത​മായ രീതി​യിൽ നിങ്ങളും നിങ്ങളു​ടെ കുടും​ബ​വും മൃഗങ്ങ​ളും കടലിന്‍റെ അടിത്ത​ട്ടി​ലൂ​ടെ മറ്റുള്ള​വ​രോ​ടൊ​പ്പം മറുക​ര​യി​ലേക്കു നടന്നു. ഒന്നു രണ്ടു കാൽച്ചു​വ​ടു​കൾ വെച്ച​പ്പോൾ നിങ്ങൾ അസാധാ​ര​ണ​മായ ഒരു കാര്യം ശ്രദ്ധിച്ചു. നിങ്ങൾ നടക്കുന്ന കടൽത്തട്ട് തണുത്തു​റ​ഞ്ഞ​തോ ചെളി​യു​ള്ള​തോ അല്ല, അത്‌ ഉണങ്ങി, ഉറപ്പുള്ള അവസ്ഥയി​ലാണ്‌. നടക്കാൻ നിങ്ങൾക്ക് ഒരു ബുദ്ധി​മു​ട്ടു​മില്ല. അങ്ങനെ, ഏറ്റവും അവശരാ​യ​വർക്കു​പോ​ലും സുരക്ഷി​ത​മാ​യി മറുകര എത്താൻ സാധി​ക്കു​ന്നു.

14 പുറപ്പാട്‌ 14:23, 26-30 വായി​ക്കുക. ഈ സമയം, അഹങ്കാ​രി​യും വിഡ്‌ഢി​യും ആയ ഫറവോൻ നിങ്ങളെ പിടി​കൂ​ടാ​നാ​യി കടൽത്ത​ട്ടി​ലേക്കു കുതി​ക്കു​ന്നു. ഒരിക്കൽക്കൂ​ടി മോശ കടലിനു മീതെ കൈ നീട്ടുന്നു. അപ്പോൾ ഇതാ, ഇരുവ​ശ​ത്തും ഉറച്ചു​നി​ന്നി​രുന്ന ജലമതി​ലു​കൾ തകരുന്നു. ആർത്തല​ച്ചു​വ​രുന്ന രണ്ടു സുനാ​മി​കൾപോ​ലെ കടൽ രണ്ടു വശത്തു​നി​ന്നും ഇരച്ചു​ക​യ​റു​ന്നു. ഫറവോ​നും കൂട്ടർക്കും അതിൽനിന്ന് രക്ഷപ്പെ​ടാ​നാ​യില്ല.—പുറ. 15:8-10.

15. ഈ വിവരണം യഹോ​വ​യെ​ക്കു​റിച്ച് നിങ്ങളെ എന്താണു പഠിപ്പി​ക്കു​ന്നത്‌?

15 യഹോവ കാര്യങ്ങൾ ക്രമീ​കൃ​ത​മാ​യി ചെയ്യുന്ന ദൈവ​മാ​ണെന്നു ഈ വിവര​ണ​ത്തിൽനിന്ന് നമ്മൾ കണ്ടു. ഈ അറിവ്‌ സുരക്ഷി​ത​ത്വം തോന്നാൻ നമ്മളെ സഹായി​ക്കും. (1 കൊരി. 14:33) കൂടാതെ, തന്‍റെ ജനത്തി​നു​വേണ്ടി യഹോവ പ്രാ​യോ​ഗി​ക​മായ വിധങ്ങ​ളിൽ കരുതു​ന്നു. അങ്ങനെ സ്‌നേ​ഹ​മുള്ള ഒരു ഇടയനാ​ണു താനെന്ന് യഹോവ കാണി​ച്ചു​ത​രു​ന്നു. യഹോവ തന്‍റെ ജനത്തെ ആർദ്ര​ത​യോ​ടെ തന്നോടു ചേർത്തു​പി​ടി​ക്കു​ന്നു, ശത്രു​ക്ക​ളിൽനി​ന്നും അവരെ സംരക്ഷി​ക്കു​ന്നു. വ്യവസ്ഥി​തി​യു​ടെ അന്ത്യം അടുത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കെ, ഈ അറിവ്‌ നമുക്ക് എത്ര ധൈര്യം പകരു​ന്ന​താണ്‌!—സുഭാ. 1:33.

16. ഇസ്രാ​യേ​ല്യ​രെ യഹോവ വിടു​വി​ച്ച​തി​നെ​ക്കു​റിച്ച് ചിന്തി​ക്കു​ന്നതു നമുക്ക് എങ്ങനെ പ്രയോ​ജനം ചെയ്യും?

16 ഇന്നും ഒരു കൂട്ടമെന്ന നിലയിൽ തന്‍റെ ജനത്തി​നു​വേണ്ടി യഹോവ ആത്മീയ​മാ​യും ഭൗതി​ക​മാ​യും കരുതു​ന്നു. അതി​വേഗം അടുത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കുന്ന മഹാക​ഷ്ട​ത​യു​ടെ സമയത്തും യഹോവ അങ്ങനെ​തന്നെ ചെയ്യും. (വെളി. 7:9, 10) അതു​കൊണ്ട്, ചെറു​പ്പ​ക്കാ​രാ​ണെ​ങ്കി​ലും പ്രായ​മു​ള്ള​വ​രാ​ണെ​ങ്കി​ലും, ആരോ​ഗ്യ​മു​ള്ള​വ​രാ​ണെ​ങ്കി​ലും വൈക​ല്യ​മു​ള്ള​വ​രാ​ണെ​ങ്കി​ലും, മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ ദൈവ​ജനം പേടിച്ച് വിറയ്‌ക്കു​ക​യോ പരി​ഭ്രാ​ന്ത​രാ​കു​ക​യോ ചെയ്യില്ല. * പകരം നേർവി​പ​രീ​ത​മായ ഒരു കാര്യ​മാ​യി​രി​ക്കും അവർ ചെയ്യു​ന്നത്‌. യേശു​വി​ന്‍റെ ഈ വാക്കുകൾ അവരുടെ മനസ്സിൽ അപ്പോൾ ഉണ്ടായി​രി​ക്കും: “നിങ്ങളു​ടെ മോചനം അടുത്തു​വ​രു​ന്ന​തു​കൊണ്ട് നിവർന്നു​നിൽക്കുക, നിങ്ങളു​ടെ തല ഉയർത്തി​പ്പി​ടി​ക്കുക.” (ലൂക്കോ. 21:28) ഫറവോ​നെ​ക്കാ​ളെ​ല്ലാം ശക്തനായ ഗോഗി​ന്‍റെ, അതായത്‌ രാഷ്‌ട്ര​ങ്ങ​ളു​ടെ കൂട്ടത്തി​ന്‍റെ, ആക്രമണം നേരി​ടു​മ്പോ​ഴും അവരുടെ ധൈര്യം ചോർന്നു​പോ​കില്ല. (യഹ. 38:2, 14-16) എന്താണ്‌ ആ ധൈര്യ​ത്തി​ന്‍റെ രഹസ്യം? യഹോ​വ​യ്‌ക്കു മാറ്റമില്ല എന്ന് അവർക്ക് അറിയാം. താൻ കരുത​ലും പരിഗ​ണ​ന​യും ഉള്ള രക്ഷകനാ​ണെന്ന് യഹോവ വീണ്ടും തെളി​യി​ക്കും.—യശ. 26:3, 20.

17. (എ) യഹോവ തന്‍റെ ജനത്തെ കരുതു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള ബൈബിൾവി​വ​ര​ണ​ങ്ങ​ളിൽനിന്ന് നമുക്ക് എങ്ങനെ പ്രയോ​ജനം നേടാം? (ബി) അടുത്ത ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

17 ദയയോ​ടെ​യും കരുത​ലോ​ടെ​യും യഹോവ തന്‍റെ ജനത്തെ പരിപാ​ലി​ക്കു​ക​യും വഴി നയിക്കു​ക​യും വിടു​വി​ക്കു​ക​യും ചെയ്‌ത​തി​ന്‍റെ ഏതാനും ഉദാഹ​ര​ണങ്ങൾ മാത്ര​മാണ്‌ ഈ ലേഖന​ത്തിൽ കണ്ടത്‌. അത്തരം വിവര​ണ​ങ്ങ​ളെ​ക്കു​റിച്ച് ചിന്തി​ക്കു​മ്പോൾ യഹോ​വ​യു​ടെ ഗുണങ്ങ​ളു​ടെ അത്ര പ്രകട​മ​ല്ലാത്ത വശങ്ങളും മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക. അങ്ങനെ ചെയ്യു​മ്പോൾ ആ മനോ​ഹ​ര​മായ ഗുണങ്ങൾ നിങ്ങളു​ടെ മനസ്സി​ലും ഹൃദയ​ത്തി​ലും ആഴത്തിൽ പതിയും, യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​വും യഹോ​വ​യി​ലുള്ള വിശ്വാ​സ​വും വർധി​ക്കും. അടുത്ത ലേഖന​ത്തിൽ, യഹോ​വയെ അനുക​രി​ച്ചു​കൊണ്ട് കുടും​ബാം​ഗ​ങ്ങ​ളോ​ടും സഭയി​ലു​ള്ള​വ​രോ​ടും ശുശ്രൂ​ഷ​യിൽ കണ്ടുമു​ട്ടു​ന്ന​വ​രോ​ടും എങ്ങനെ പരിഗണന കാണി​ക്കാ​മെന്നു നമ്മൾ പഠിക്കും.

^ ഖ. 3 ശമുവേലിന്‌ ആ സമയത്ത്‌ 12 വയസ്സു​ണ്ടാ​യി​രു​ന്നെ​ന്നാ​ണു ജൂതച​രി​ത്ര​കാ​ര​നായ ജോസീ​ഫസ്‌ പറയു​ന്നത്‌.

^ ഖ. 16 അർമഗെദോനെ അതിജീ​വി​ക്കു​ന്ന​വ​രു​ടെ കൂട്ടത്തിൽ വൈക​ല്യ​മു​ള്ള​വ​രും കാണു​മെന്നു നമുക്കു ന്യായ​മാ​യും നിഗമനം ചെയ്യാം. ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു ‘എല്ലാ തരം വൈക​ല്യ​ങ്ങ​ളും’ ഉള്ള ആളുകളെ സുഖ​പ്പെ​ടു​ത്തി. അർമ​ഗെ​ദോ​നെ അതിജീ​വി​ക്കു​ന്ന​വർക്കു​വേണ്ടി താൻ ചെയ്യാൻപോ​കു​ന്ന​തി​ന്‍റെ ഒരു പൂർവ​വീ​ക്ഷ​ണ​മാ​യി​രു​ന്നു അത്‌. എന്നാൽ പുനരു​ത്ഥാ​ന​ത്തിൽ വരുന്ന​വർക്ക് അതിന്‍റെ ആവശ്യ​മു​ണ്ടാ​യി​രി​ക്കില്ല. (മത്താ. 9:35) കാരണം അവർക്ക് ഒരു വൈക​ല്യ​ങ്ങ​ളു​മി​ല്ലാത്ത, ആരോ​ഗ്യ​മുള്ള ശരീര​മാ​യി​രി​ക്കും ഉണ്ടായി​രി​ക്കുക.