വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശു കാഴ്‌ചയ്‌ക്ക് ശരിക്കും എങ്ങനെയിരുന്നു?

യേശു കാഴ്‌ചയ്‌ക്ക് ശരിക്കും എങ്ങനെയിരുന്നു?

ആരുടെ കൈയി​ലും യേശു​വി​ന്‍റെ ഒരു ഫോട്ടോ ഇല്ല. തന്‍റെ ഒരു ഛായാ​ചി​ത്ര​മോ ഒരു ശിൽപ​മോ ഉണ്ടാക്കു​ന്ന​തിന്‌ യേശു ഒരിക്ക​ലും നിന്നു​കൊ​ടു​ത്തി​ട്ടില്ല. എന്നിട്ടും നൂറ്റാ​ണ്ടു​ക​ളി​ലു​ട​നീ​ളം എണ്ണമറ്റ കലാകാ​ര​ന്മാർ വരച്ച ചിത്ര​ങ്ങ​ളി​ലെ നിറസാ​ന്നി​ധ്യ​മാണ്‌ യേശു.

യേശു കാണാൻ എങ്ങനെ​യുള്ള ആളായി​രു​ന്നെന്ന് ആ കലാകാ​ര​ന്മാർക്ക് ആർക്കും അറിയില്ല എന്നത്‌ ഒരു വസ്‌തു​ത​യാണ്‌. സംസ്‌കാ​രം, മതവി​ശ്വാ​സങ്ങൾ, യേശു​വി​ന്‍റെ ചിത്രം വരയ്‌ക്കാൻ ആവശ്യ​പ്പെ​ടുന്ന ആളുക​ളു​ടെ താത്‌പ​ര്യ​ങ്ങൾ ഇവയെ​ല്ലാം ചിത്ര​കാ​ര​ന്മാ​രെ സ്വാധീ​നി​ച്ചി​രി​ക്കു​ന്നു. അവരുടെ ഭാവന​ക​ളിൽ വിരിഞ്ഞ ചിത്ര​ങ്ങ​ളും രൂപങ്ങ​ളും യേശു​വി​നെ​യും യേശു​വി​ന്‍റെ പഠിപ്പി​ക്ക​ലു​ക​ളെ​യും കുറി​ച്ചുള്ള ആളുക​ളു​ടെ വീക്ഷണത്തെ സ്വാധീ​നി​ക്കു​ക​യോ വികല​മാ​ക്കു​ക​യോ ചെയ്‌തി​ട്ടുണ്ട്.

നീട്ടി വളർത്തിയ മുടി​യും താടി​യും വിഷാ​ദ​ഭാ​വ​വും ഉള്ള ദുർബ​ല​നായ ഒരാളാ​യി ചില കലാകാ​ര​ന്മാർ യേശു​വി​നെ ചിത്രീ​ക​രി​ച്ചി​ട്ടുണ്ട്. മറ്റു ചിലരാ​കട്ടെ, ഒരു അമാനു​ഷ​നാ​യോ തലയ്‌ക്കു ചുറ്റും പ്രഭാ​വ​ലയം ഉള്ളവനാ​യോ ആളുക​ളു​മാ​യി ഇടപഴ​കാ​ത്ത​വ​നാ​യോ ആണ്‌ യേശു​വി​നെ ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നത്‌. അത്തരം കലാസൃ​ഷ്ടി​കൾ യേശു​വി​നെ കൃത്യ​മാ​യി ചിത്രീ​ക​രി​ക്കു​ന്നു​ണ്ടോ? നമുക്ക് എങ്ങനെ അത്‌ കണ്ടുപി​ടി​ക്കാ​നാ​കും? ഒരു വിധം യേശു കാണാൻ എങ്ങനെ​യു​ണ്ടാ​യി​രു​ന്നു എന്നതി​ലേക്ക് വെളിച്ചം വീശുന്ന ബൈബി​ളി​ലെ ചില പ്രസ്‌താ​വ​നകൾ പരി​ശോ​ധി​ക്കു​ന്ന​താണ്‌. യേശു​വി​നെ​ക്കു​റി​ച്ചുള്ള ശരിയായ വീക്ഷണ​മു​ണ്ടാ​യി​രി​ക്കാ​നും അവ നമ്മളെ സഹായി​ക്കും.

“അങ്ങ് എനിക്കാ​യി ഒരു ശരീരം ഒരുക്കി”

ആ വാക്കുകൾ സ്‌നാ​ന​സ​മ​യത്ത്‌ യേശു പ്രാർഥ​ന​യിൽ പറഞ്ഞവ​യാണ്‌. (എബ്രായർ 10:5; മത്തായി 3:13-17) ആ ശരീരം എങ്ങനെ ഉള്ളതാ​യി​രു​ന്നു? 30 വർഷം മുമ്പ് ദൈവദൂതനായ ഗബ്രി​യേൽ മറിയ​യോട്‌ ഇങ്ങനെ പറഞ്ഞി​രു​ന്നു: ‘നീ ഗർഭി​ണി​യാ​യി ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ക്കും. . . . അവൻ ദൈവ​ത്തി​ന്‍റെ മകനെന്ന്, വിളി​ക്ക​പ്പെ​ടും.’ (ലൂക്കോസ്‌ 1:31, 35) അങ്ങനെ സൃഷ്ടി​ക്ക​പ്പെട്ട സമയത്ത്‌ ആദാം പൂർണ​നാ​യി​രു​ന്ന​തു​പോ​ലെ യേശു​വും പൂർണ​നാ​യി​രു​ന്നു. (ലൂക്കോസ്‌ 3:38; 1 കൊരി​ന്ത്യർ 15:45) ഇവയുടെ അടിസ്ഥാ​ന​ത്തിൽ യേശു ഒരു ദൃഢഗാ​ത്ര​നായ മനുഷ്യ​നാ​യി​രു​ന്നു എന്ന നിഗമ​ന​ത്തി​ലെ​ത്താം. സാധ്യ​ത​യ​നു​സ​രിച്ച് യേശു​വി​ന്‍റെ ജൂതമാ​താ​വായ മറിയ​യു​ടെ രൂപസാ​ദൃ​ശ്യ​ങ്ങ​ളും യേശു​വിന്‌ ഉണ്ടായി​രു​ന്നി​രി​ക്കണം.

റോമാ​ക്കാ​രിൽനിന്ന് വ്യത്യ​സ്‌ത​മാ​യി യേശു ജൂതന്മാ​രു​ടെ രീതി അനുസ​രിച്ച് താടി വെച്ചി​രു​ന്നു. ആദരണീ​യ​ത​യു​ടെ​യും അന്തസ്സി​ന്‍റെ​യും അടയാ​ള​മാ​യി​രു​ന്നു അത്തരം താടികൾ. അവ നീട്ടി​വ​ളർത്തി​യ​തോ വെട്ടി​യൊ​തു​ക്കാ​ത്ത​തോ ആയിരു​ന്നില്ല. തന്‍റെ താടി വെട്ടി​യൊ​തു​ക്കാ​നും തലമുടി ചീകി​വെ​ക്കാ​നും യേശു ശ്രദ്ധി​ച്ചി​രു​ന്നു എന്നതിനു സംശയ​മില്ല. ശിം​ശോ​നെ​പ്പോ​ലെ നാസീർവ്ര​ത​ത്തി​ലാ​യി​രുന്ന ആളുകൾ മാത്ര​മാണ്‌ മുടി മുറി​ക്കാ​തി​രു​ന്നത്‌.—സംഖ്യ 6:5; ന്യായാ​ധി​പ​ന്മാർ 13:5.

യേശു 30 വയസ്സു​വരെ ഒരു മരപ്പണി​ക്കാ​ര​നാ​യി ജോലി ചെയ്‌തി​രു​ന്നു. ഇന്നത്തെ ആധുനിക യന്ത്രങ്ങ​ളു​ടെ സൗകര്യ​ങ്ങ​ളൊ​ന്നും ഇല്ലാതി​രുന്ന ഒരു കാലമാ​യി​രു​ന്നു അതെന്ന് ഓർക്കണം! (മർക്കോസ്‌ 6:3) അതുകൊണ്ട് ബലിഷ്‌ഠ​മായ ഒരു ശരീര​മാ​യി​രി​ക്കണം യേശു​വി​നു​ണ്ടാ​യി​രു​ന്നത്‌. ഒരിക്കൽ യേശു മറ്റാരു​ടെ​യും സഹായം കൂടാതെ ആടുമാ​ടു​ക​ളെ​യും അവ വിൽക്കു​ന്ന​വ​രെ​യും നാണയം മാറ്റി​ക്കൊ​ടു​ക്കു​ന്ന​വ​രെ​യും “ദേവാ​ല​യ​ത്തി​നു പുറത്താ​ക്കി. നാണയം മാറ്റി​ക്കൊ​ടു​ക്കു​ന്ന​വ​രു​ടെ നാണയങ്ങൾ യേശു ചിതറി​ച്ചു​ക​ളഞ്ഞു, അവരുടെ മേശകൾ മറിച്ചി​ട്ടു.” (യോഹ​ന്നാൻ 2:14-17) അത്തരം ആയാസ​ക​ര​മായ ഒരു കാര്യം ചെയ്യാൻ നല്ല ആരോ​ഗ്യ​വും ശക്തിയും ഉള്ള ഒരാൾക്കു മാത്രമേ സാധിക്കൂ. ഇനി “മറ്റു നഗരങ്ങ​ളി​ലും എനിക്കു ദൈവ​രാ​ജ്യ​ത്തി​ന്‍റെ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കേ​ണ്ട​തുണ്ട്. അതിനു​വേ​ണ്ടി​യാണ്‌ എന്നെ അയച്ചി​രി​ക്കു​ന്നത്‌” എന്നു യേശു പറഞ്ഞു. ഈ ദൈവ​ദ​ത്ത​മായ നിയോ​ഗം നിറ​വേ​റ്റാൻ ദൈവം തനിക്കാ​യി ഒരുക്കിയ ശരീരം യേശു ഉപയോ​ഗി​ച്ചു. (ലൂക്കോസ്‌ 4:43) പലസ്‌തീ​നിൽ ഉടനീളം ദൈവ​രാ​ജ്യ​സ​ന്ദേശം ഘോഷി​ച്ചു​കൊണ്ട് കാൽന​ട​യാ​യി യാത്ര ചെയ്യാൻ അസാധാ​ര​ണ​മായ ഊർജ​വും ഓജസ്സും ഉള്ള വ്യക്തിക്കേ സാധിക്കൂ എന്നു പറയേ​ണ്ട​തി​ല്ല​ല്ലോ!

“എന്‍റെ അടുത്ത്‌ വരൂ; ഞാൻ നിങ്ങൾക്ക് ഉന്മേഷം പകരാം”

യേശു​വിന്‌, ഊഷ്‌മ​ള​മായ മുഖഭാ​വ​വും പെരു​മാ​റ്റ​വും ഉള്ളതു​കൊണ്ട് മേൽപ്പറഞ്ഞ യേശു​വി​ന്‍റെ ക്ഷണം ‘കഷ്ടപ്പെ​ടു​ന്ന​വർക്കും ഭാരങ്ങൾ ചുമന്ന് വലയു​ന്ന​വർക്കും’ വിശേ​ഷാൽ ആകർഷ​ക​മാ​യി തോന്നി​യി​രി​ക്കണം. (മത്തായി 11:28-30) മാത്രമല്ല യേശു​വി​ന്‍റെ ഊഷ്‌മ​ള​ത​യും ദയയും, അദ്ദേഹ​ത്തിൽനിന്ന് കേട്ടു​പ​ഠി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വർക്ക് നവോ​ന്മേഷം പകരു​മെന്ന അദ്ദേഹ​ത്തി​ന്‍റെ വാഗ്‌ദാ​ന​ത്തിന്‌ അടിവ​ര​യി​ടു​ന്നു. എന്തിന്‌, കൊച്ചു​കു​ട്ടി​കൾപോ​ലും യേശു​വി​നോ​ടൊ​പ്പ​മാ​യി​രി​ക്കാൻ ആഗ്രഹി​ച്ചു. “യേശു കുട്ടി​കളെ കൈയിൽ എടുത്തു” എന്നു ബൈബിൾ പറയുന്നു.​—മർക്കോസ്‌ 10:13-16.

യേശു മരിക്കു​ന്ന​തി​നു മുമ്പ് കഠോ​ര​വേദന അനുഭ​വി​ച്ചു​വെ​ന്നത്‌ ശരിയാണ്‌. അതിനർഥം യേശു എല്ലായ്‌പോ​ഴും വിഷാ​ദി​ച്ചി​രി​ക്കുന്ന ഒരു വ്യക്തി​യാ​യി​രു​ന്നു എന്നല്ല. ഉദാഹ​ര​ണ​ത്തിന്‌ കാനാ​യി​ലെ ഒരു വിവാ​ഹ​വി​രു​ന്നിൽവെച്ച് വെള്ളം വീഞ്ഞാ​ക്കി​ക്കൊണ്ട് യേശു ആ സന്ദർഭം ഒരു സന്തോ​ഷ​വേ​ള​യാ​ക്കി. (യോഹ​ന്നാൻ 2:1-11) മറ്റു ചില കൂടി​വ​ര​വു​ക​ളി​ലാ​കട്ടെ ഒരിക്ക​ലും മറക്കാ​നാ​കാത്ത ചില പാഠങ്ങ​ളും യേശു പഠിപ്പി​ച്ചു.​—മത്തായി 9:9-13; യോഹ​ന്നാൻ 12:1-8.

എല്ലാറ്റി​നും ഉപരി, നിത്യ​ജീ​വന്‍റെ സന്തോ​ഷ​ക​ര​മായ പ്രത്യാശ എല്ലാവ​രു​ടെ​യും എത്തുപാ​ടി​ലാ​ണെന്ന് മനസ്സി​ലാ​ക്കാൻ യേശു​വി​ന്‍റെ പ്രസംഗം സഹായി​ച്ചു. (യോഹ​ന്നാൻ 11:25, 26; 17:3) ഒരിക്കൽ 70 ശിഷ്യ​ന്മാർ തങ്ങൾ പ്രസം​ഗി​ച്ച​തി​നെ​ക്കു​റി​ച്ചുള്ള അനുഭവം പങ്കു​വെ​ച്ച​പ്പോൾ യേശു “അതിയായ സന്തോ​ഷ​ത്തോ​ടെ” “നിങ്ങളു​ടെ പേരുകൾ സ്വർഗ​ത്തിൽ എഴുതി​യി​രി​ക്കു​ന്ന​തു​കൊണ്ട് സന്തോ​ഷി​ക്കുക” എന്നു പറഞ്ഞു.​—ലൂക്കോസ്‌ 10:20, 21.

“നിങ്ങളോ അങ്ങനെ​യാ​യി​രി​ക്ക​രുത്‌”

യേശു​വി​ന്‍റെ നാളിലെ മതനേ​താ​ക്കൾ തങ്ങളി​ലേ​ക്കു​തന്നെ ശ്രദ്ധ ആകർഷി​ക്കാ​നും ആളുക​ളു​ടെ മേൽ ആധിപ​ത്യം നടത്താ​നും പല വഴികൾ അന്വേ​ഷി​ക്കു​ന്ന​വ​രാ​യി​രു​ന്നു. (സംഖ്യ 15:38-40; മത്തായി 23:5-7) അവരിൽനിന്ന് വ്യത്യ​സ്‌ത​മാ​യി മറ്റുള്ള​വ​രു​ടെ മേൽ ‘ആധിപ​ത്യം നടത്തരുത്‌’ എന്ന് യേശു അപ്പോ​സ്‌ത​ല​ന്മാ​രോട്‌ നിർദേ​ശി​ച്ചു. (ലൂക്കോസ്‌ 22:25, 26) “നീളൻ കുപ്പാ​യങ്ങൾ ധരിച്ച് ചുറ്റി​ന​ട​ക്കാ​നും ചന്തസ്ഥല​ങ്ങ​ളിൽ അഭിവാ​ദനം ലഭിക്കാ​നും” ശ്രമി​ക്ക​രു​തെന്ന് യേശു മുന്നറി​യി​പ്പു നൽകു​ക​യും ചെയ്‌തു.​—മർക്കോസ്‌ 12:38.

ചില അവസര​ങ്ങ​ളിൽ യേശു​വി​നെ ആൾക്കൂ​ട്ട​ത്തിൽനിന്ന് തിരി​ച്ച​റി​യാൻ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. (യോഹ​ന്നാൻ 7:10, 11) തന്‍റെ 11 വിശ്വ​സ്‌ത​രായ അപ്പോ​സ്‌ത​ല​ന്മാ​രിൽനിന്ന് യേശു വ്യത്യ​സ്‌ത​നാ​യി കാണ​പ്പെ​ട്ടില്ല. ആൾക്കൂ​ട്ട​ത്തിൽ നിൽക്കുന്ന യേശു​വി​നെ കാണി​ച്ചു​കൊ​ടു​ക്കു​ന്ന​തി​നു​വേണ്ടി ഒറ്റുകാ​ര​നായ യൂദാസ്‌ “ഒരു അടയാളം പറഞ്ഞൊ​ത്തി​രു​ന്നു.” താൻ ആരെയാ​ണോ ചുംബി​ക്കു​ന്നത്‌ അയാളാണ്‌ യേശു.​—മർക്കോസ്‌ 14:44, 45.

യേശു​വി​നെ​ക്കു​റി​ച്ചുള്ള പല വിവര​ങ്ങ​ളും നമുക്ക് അറിയി​ല്ലെ​ങ്കി​ലും, ഇന്ന് പൊതു​വെ ചിത്രീ​ക​രി​ക്ക​പ്പെ​ടുന്ന വിധത്തി​ലല്ല യേശു​വി​നെ കാണാൻ എന്നത്‌ വ്യക്തമാണ്‌. എന്തായാ​ലും യേശു കാണാൻ യഥാർഥ​ത്തിൽ എങ്ങനെ​യി​രു​ന്നു എന്നതി​നെ​ക്കാൾ പ്രധാനം യേശു​വി​നെ നമ്മൾ ഇപ്പോൾ എങ്ങനെ വീക്ഷി​ക്കു​ന്നു എന്നതാണ്‌.

“അൽപ്പം​കൂ​ടെ കഴിഞ്ഞാൽ പിന്നെ ലോകം എന്നെ കാണില്ല”

ഈ വാക്കുകൾ ഉച്ചരിച്ച ദിവസം​തന്നെ യേശു മരിച്ചു. (യോഹ​ന്നാൻ 14:19) അങ്ങനെ “അനേകർക്കു​വേണ്ടി തന്‍റെ ജീവൻ മോച​ന​വി​ല​യാ​യി” യേശു കൊടു​ത്തു. (മത്തായി 20:28) മൂന്നാം ദിവസം ദൈവം യേശു​വി​നെ ഒരു “ആത്മവ്യ​ക്തി​യാ​യി” ഉയിർപ്പി​ക്കു​ക​യും ചില ശിഷ്യ​ന്മാ​രു​ടെ “മുന്നിൽ പ്രത്യ​ക്ഷ​പ്പെ​ടാൻ അനുവ​ദി​ക്കു​ക​യും ചെയ്‌തു.” (1 പത്രോസ്‌ 3:18; പ്രവൃ​ത്തി​കൾ 10:40) ശിഷ്യ​ന്മാ​രു​ടെ മുന്നിൽ പ്രത്യ​ക്ഷ​പ്പെ​ട്ട​പ്പോൾ യേശു കാഴ്‌ച​യ്‌ക്ക് എങ്ങനെ​യി​രു​ന്നു? യേശു​വി​ന്‍റെ അടുത്ത സുഹൃ​ത്തു​ക്കൾക്കു​പോ​ലും യേശു​വി​നെ പെട്ടെന്നു തിരി​ച്ച​റി​യാൻ കഴിഞ്ഞില്ല. യേശു​വി​നെ കണ്ടപ്പോൾ മഗ്‌ദ​ല​ക്കാ​രി മറിയ​യ്‌ക്ക് തോന്നി​യത്‌ ഒരു തോട്ട​ക്കാ​ര​നാ​യി​ട്ടാണ്‌. എമ്മാവൂ​സി​ലേക്കു പോകുന്ന രണ്ട് ശിഷ്യ​ന്മാർക്കാ​കട്ടെ ഒരു അപരി​ചി​ത​നാ​യും.​—ലൂക്കോസ്‌ 24:13-18; യോഹ​ന്നാൻ 20:1, 14, 15.

ഇന്ന് യേശു​വി​നെ നമ്മൾ എങ്ങനെ ചിത്രീ​ക​രി​ക്കണം? യേശു​വി​ന്‍റെ മരണത്തിന്‌ 60 വർഷങ്ങൾക്കു ശേഷം പ്രിയ​ശി​ഷ്യ​നായ യോഹ​ന്നാൻ യേശു​വി​നെ ദർശന​ങ്ങ​ളിൽ കണ്ടു. സ്‌തം​ഭ​ത്തിൽ തൂങ്ങി​ക്കി​ട​ക്കു​ന്ന​താ​യി​ട്ടല്ല പകരം, “രാജാ​ക്ക​ന്മാ​രു​ടെ രാജാ​വും കർത്താ​ക്ക​ന്മാ​രു​ടെ കർത്താ​വും” ആയിട്ടാണ്‌ യോഹ​ന്നാൻ യേശു​വി​നെ കണ്ടത്‌. അതായത്‌, ഭൂതങ്ങ​ളും ദുഷ്ടമ​നു​ഷ്യ​രും അടങ്ങുന്ന ദൈവ​ത്തി​ന്‍റെ ശത്രു​ക്കളെ വേഗത്തിൽ നശിപ്പി​ച്ചു​കൊണ്ട് മനുഷ്യ​കു​ടും​ബ​ത്തി​നു നിത്യ​മായ അനു​ഗ്ര​ഹങ്ങൾ കൊണ്ടു​വ​രുന്ന ദൈവ​രാ​ജ്യ​ത്തി​ന്‍റെ രാജാ​വാ​യിട്ട്.—വെളി​പാട്‌ 19:16; 21:3, 4.