വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നല്ലൊരു ലോകം വരേണ്ടത്‌ ആവശ്യ​മാ​ണോ?

നല്ലൊരു ലോകം വരേണ്ടത്‌ ആവശ്യ​മാ​ണോ?

“പ്രശ്‌നങ്ങൾ നിറഞ്ഞ ഒരു ലോക​ത്താണ്‌ നമ്മൾ ജീവി​ക്കു​ന്നത്‌,” ഐക്യ​രാ​ഷ്ട്ര സംഘട​ന​യു​ടെ സെക്ര​ട്ടറി ജനറലായ അന്റോ​ണി​യോ ഗുട​റെ​ഷി​ന്റെ വാക്കു​ക​ളാ​ണിത്‌. നിങ്ങൾക്കും അങ്ങനെ​യാ​ണോ തോന്നു​ന്നത്‌?

ഇന്നത്തെ ലോകത്തിൽ നമ്മൾ കാണു​ന്നത്‌:

  • രോഗ​ങ്ങ​ളും പകർച്ച​വ്യാ​ധി​ക​ളും

  • പ്രകൃതിദുരന്തങ്ങൾ

  • ദാരി​ദ്ര്യ​വും പട്ടിണി​യും

  • പരിസ്ഥി​തി​മ​ലി​നീ​ക​ര​ണ​വും ആഗോ​ള​താ​പ​ന​വും

  • അക്രമ​വും കുറ്റകൃ​ത്യ​വും അഴിമ​തി​യും

  • യുദ്ധങ്ങൾ

നല്ലൊരു ലോക​ത്തിൽ നമ്മൾ ആഗ്രഹി​ക്കു​ന്നത്‌:

  • നല്ല ആരോ​ഗ്യം

  • എല്ലാവർക്കും സുരക്ഷി​ത​ത്വം

  • ധാരാളം ഭക്ഷണം

  • നല്ല പരിസ്ഥി​തി

  • എല്ലാവർക്കും നീതി

  • എല്ലാവർക്കും സമാധാ​നം

നല്ലൊരു ലോകം എന്നു പറയു​മ്പോൾ എന്താണ്‌ ഉദ്ദേശി​ക്കു​ന്നത്‌?

ഇപ്പോ​ഴു​ള്ള ഈ ലോക​ത്തിന്‌ എന്തു സംഭവി​ക്കും?

നല്ല ആ ലോകത്ത്‌ ജീവി​ക്ക​ണ​മെ​ങ്കിൽ നമ്മൾ എന്തു ചെയ്യണം?

ഇതു​പോ​ലു​ള്ള ചോദ്യ​ങ്ങൾക്കു ബൈബിൾ നൽകുന്ന ഉത്തരം ഈ ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽ കാണാം.