വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പുതിയ ലോക​ത്തിൽ ജീവി​ക്കാൻ. . .

പുതിയ ലോക​ത്തിൽ ജീവി​ക്കാൻ. . .

കുഴഞ്ഞു​മ​റിഞ്ഞ ഈ ലോകം പെട്ടെ​ന്നു​തന്നെ ദൈവം അവസാ​നി​പ്പി​ക്കു​മെന്ന്‌ കഴിഞ്ഞ ലേഖന​ങ്ങ​ളിൽ നമ്മൾ കണ്ടു. അതിനു യാതൊ​രു സംശയ​വും വേണ്ടാ. കാരണം ദൈവ​വ​ച​ന​മായ ബൈബി​ളിൽ ഇങ്ങനെ പറയുന്നു:

‘ലോകം നീങ്ങി​പ്പോ​കും.’—1 യോഹ​ന്നാൻ 2:17.

എന്നാൽ രക്ഷപ്പെ​ടു​ന്നവർ ആരും ഉണ്ടായി​രി​ക്കി​ല്ലേ? ഉണ്ടായി​രി​ക്കും. കാരണം ബൈബിൾ ഇങ്ങനെ​യും ഉറപ്പു​നൽകു​ന്നുണ്ട്‌:

“ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്ന​യാൾ എന്നും ജീവി​ക്കും.”

അപ്പോൾ രക്ഷപ്പെ​ട​ണ​മെ​ങ്കിൽ നമ്മൾ എന്തു ചെയ്യണം? ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യണം. ദൈവ​ത്തി​ന്റെ ഇഷ്ടം അറിയ​ണ​മെ​ങ്കിൽ നമ്മൾ ആദ്യം ദൈവത്തെ അറിയണം.

‘ദൈവത്തെ അറിയുക,’ രക്ഷ നേടുക

യേശു പറഞ്ഞു: ‘ഏകസത്യ​ദൈ​വ​മായ അങ്ങയെ അറിയു​ന്ന​താണ്‌ നിത്യ​ജീ​വൻ.’ (യോഹ​ന്നാൻ 17:3) ലോകാ​വ​സാ​നം വരു​മ്പോൾ അതിൽനിന്ന്‌ രക്ഷ നേടു​ന്ന​തി​നും എന്നേക്കും ജീവി​ച്ചി​രി​ക്കു​ന്ന​തി​നും നമ്മൾ ‘ദൈവത്തെ അറിയണം.’ എന്നാൽ അതിൽ, ദൈവ​മു​ണ്ടെന്നു സമ്മതി​ക്കു​ന്ന​തോ ദൈവ​ത്തെ​ക്കു​റിച്ച്‌ എന്തെങ്കി​ലു​മൊ​ക്കെ അറിയു​ന്ന​തോ അല്ല ഉൾപ്പെ​ടു​ന്നത്‌, നമ്മൾ ദൈവ​ത്തി​ന്റെ കൂട്ടു​കാ​രാ​കണം. ഒരാളു​മാ​യി നല്ലൊരു സൗഹൃ​ദ​ത്തി​ലേക്കു വരണ​മെ​ങ്കിൽ നമ്മൾ അവരോ​ടൊത്ത്‌ സമയം ചെലവി​ടണം. ദൈവ​ത്തി​ന്റെ കാര്യ​ത്തി​ലും അങ്ങനെ​ത​ന്നെ​യാണ്‌. ദൈവ​ത്തി​ന്റെ നല്ലൊരു സുഹൃ​ത്താ​ക​ണ​മെ​ങ്കിൽ നമ്മൾ ബൈബി​ളി​ലെ ചില സത്യങ്ങൾ പഠിക്കണം. അവയിൽ ചിലത്‌:

ദൈവ​വ​ച​ന​മായ ബൈബിൾ ദിവസ​വും വായി​ക്കു​ക

സഹായത്തിനായി ദൈവ​ത്തോ​ടു പ്രാർഥി​ച്ചു​കൊ​ണ്ടും ദൈവ​ത്തി​ന്റെ ഇഷ്ടത്തിനു ചേർച്ച​യിൽ ജീവി​ച്ചു​കൊ​ണ്ടും നിങ്ങൾക്കും ലോകാ​വ​സാ​നത്തെ അതിജീ​വി​ക്കാ​നാ​കും

ജീവി​ച്ചി​രി​ക്കാൻ നമ്മൾ എന്നും ഭക്ഷണം കഴിക്കണം. എന്നാൽ അതുമാ​ത്രം മതിയോ? യേശു പറഞ്ഞു: “മനുഷ്യൻ അപ്പം​കൊണ്ട്‌ മാത്രമല്ല, യഹോ​വ​യു​ടെ വായിൽനിന്ന്‌ വരുന്ന എല്ലാ വചനം​കൊ​ണ്ടും ജീവി​ക്കേ​ണ്ട​താണ്‌.”—മത്തായി 4:4.

യഹോ​വ​യു​ടെ വചനങ്ങൾ, അഥവാ യഹോ​വ​യു​ടെ വാക്കുകൾ നമുക്ക്‌ ഇന്നു ബൈബി​ളിൽ കാണാൻ കഴിയും. അമൂല്യ​മായ ആ പുസ്‌തകം പഠിക്കു​മ്പോൾ നമുക്കു പല സത്യങ്ങ​ളും അറിയാ​നാ​കും—മനുഷ്യർക്കു​വേണ്ടി ദൈവം പണ്ടു​ചെയ്‌ത കാര്യ​ങ്ങ​ളും ഇപ്പോൾ ചെയ്യുന്ന കാര്യ​ങ്ങ​ളും ഭാവി​യിൽ ചെയ്യാൻപോ​കുന്ന കാര്യ​ങ്ങ​ളും.

സഹായ​ത്തി​നാ​യി ദൈവ​ത്തോ​ടു പ്രാർഥി​ക്കു​ക

ദൈവത്തെ അനുസ​രി​ക്കാൻ നിങ്ങൾക്ക്‌ ആഗ്രഹ​മുണ്ട്‌, എന്നാൽ ദൈവം തെറ്റെന്നു പറയുന്ന ചില കാര്യങ്ങൾ നിറു​ത്താൻ നിങ്ങൾക്കു കഴിയു​ന്നി​ല്ലെ​ങ്കി​ലോ? അങ്ങനെ​യാ​ണെ​ങ്കിൽ ദൈവത്തെ അടുത്ത​റി​യു​ന്നതു നിങ്ങൾക്കു പ്രയോ​ജനം ചെയ്യും.

നമു​ക്കൊ​രു സ്‌ത്രീ​യെ​ക്കു​റിച്ച്‌ നോക്കാം. അവരെ സാന്ദ്ര എന്നു വിളി​ക്കാം. ഒരു അധാർമി​ക​ജീ​വി​ത​മാ​യി​രു​ന്നു അവരു​ടേത്‌. ബൈബിൾ പഠിച്ച​പ്പോൾ ‘അധാർമി​ക​പ്ര​വൃ​ത്തി​ക​ളിൽനിന്ന്‌ ഓടി​യ​ക​ലാ​നുള്ള’ ദൈവ​ത്തി​ന്റെ കല്‌പ​ന​യെ​ക്കു​റിച്ച്‌ അവർ മനസ്സി​ലാ​ക്കി. (1 കൊരി​ന്ത്യർ 6:18) സാന്ദ്ര എന്തു ചെയ്‌തു? ആ മോശ​മായ ജീവിതം ഉപേക്ഷി​ക്കാ​നുള്ള ശക്തിക്കാ​യി യഹോ​വ​യോ​ടു പ്രാർഥി​ച്ചു. അങ്ങനെ സാന്ദ്ര​യ്‌ക്ക്‌ അതിനു സാധിച്ചു. എന്നാൽ അത്‌ അത്ര എളുപ്പ​മാ​യി​രു​ന്നില്ല. സാന്ദ്ര പറയുന്നു: “ഞാൻ ഒറ്റയ്‌ക്കു ശ്രമി​ച്ചാൽ ഇത്തരം കാര്യ​ങ്ങ​ളൊ​ക്കെ ഒഴിവാ​ക്കാൻ എന്നെ​ക്കൊ​ണ്ടാ​കി​ല്ലെന്ന്‌ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ തെറ്റായ കാര്യ​ങ്ങ​ളൊ​ക്കെ മനസ്സിൽ വരു​മ്പോൾ ഞാൻ അത്‌ യഹോ​വ​യോ​ടു തുറന്നു​പ​റ​യും. പ്രാർഥ​ന​യാണ്‌ യഹോ​വ​യോട്‌ അടുക്കാൻ എന്നെ സഹായി​ച്ചത്‌.” സാന്ദ്ര​യെ​പ്പോ​ലെ ഇന്നു ലക്ഷക്കണ​ക്കിന്‌ ആളുക​ളാണ്‌ ദൈവത്തെ അറിഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നത്‌. ദൈവത്തെ സന്തോ​ഷി​പ്പി​ക്കുന്ന രീതി​യിൽ ജീവി​ക്കാൻ വേണ്ട മാറ്റങ്ങൾ വരുത്താ​നുള്ള ശക്തി ദൈവം അവർക്കു കൊടു​ക്കു​ന്നു.—ഫിലി​പ്പി​യർ 4:13.

നിങ്ങൾ എത്ര​ത്തോ​ളം ദൈവത്തെ അറിയു​ന്നു​വോ അത്ര​ത്തോ​ളം ‘ദൈവം നിങ്ങളെ അറിയും,’ നിങ്ങളെ ഉറ്റ സുഹൃ​ത്താ​യി കാണു​ക​യും ചെയ്യും. (ഗലാത്യർ 4:9; സങ്കീർത്തനം 25:14) അപ്പോൾ നിങ്ങൾക്ക്‌ ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തിൽ ജീവി​ക്കാൻ കഴിയും. എന്നാൽ പുതിയ ലോകം എങ്ങനെ​യാ​യി​രി​ക്കും? അടുത്ത ലേഖന​ത്തിൽ അതു കാണാം.

a ദൈവത്തിന്റെ പേര്‌ യഹോവ എന്നാ​ണെന്ന്‌ ബൈബി​ളിൽ പറയുന്നു.