നമുക്കു വെറുപ്പിനെ കീഴടക്കാനാകും!
ആരെങ്കിലും നിങ്ങളോടു വെറുപ്പോടെ ഇടപെട്ടിട്ടുണ്ടോ?
ഉണ്ടായിരിക്കാം. ഇല്ലെങ്കിൽ ആളുകൾ പരസ്പരം വെറുപ്പു കാണിക്കുന്നതു നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കും. ആളുകൾക്ക് മറ്റൊരു മതത്തിലോ വംശത്തിലോ ദേശത്തോ ഉള്ളവരോടൊക്കെ വെറുപ്പും പകയും ആണ്. അങ്ങനെയുള്ള വാർത്തകൾകൊണ്ട് നിറഞ്ഞിരിക്കുകയാണ് മാധ്യമങ്ങൾ. അതുകൊണ്ടുതന്നെ വെറുപ്പിന്റെ പേരിൽ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്കെതിരെ പല ഗവൺമെന്റുകളും പുതിയ നിയമങ്ങൾ കൊണ്ടുവരുന്നുണ്ട്.
വെറുപ്പ്, ശരിക്കും ഒരു ചങ്ങലപോലെയാണ്. വെറുപ്പിനും വിദ്വേഷത്തിനും ഇരയാകുന്നവർ മറ്റുള്ളവരെയും വെറുക്കും. അവർ പ്രതികാരബുദ്ധിയോടെ പകരം വീട്ടും.
നിങ്ങളെ വെറുക്കുന്നവർ നിങ്ങളോടു മുൻവിധിയോടെ ഇടപെട്ടേക്കാം, നിങ്ങളെ പരിഹസിച്ചേക്കാം, ചിലപ്പോൾ ഭീഷണിപ്പെടുത്തിയേക്കാം. എന്നാൽ അവിടംകൊണ്ടും നിൽക്കണമെന്നില്ല. വെറുപ്പ് ആളിക്കത്തിയാൽ ക്രൂരമായ മർദനം, പൊതുമുതൽ നശിപ്പിക്കൽ, അക്രമം, ബലാത്സംഗം, കൊലപാതകം, വംശഹത്യ ഇതെല്ലാമായിരിക്കും ഫലം.
ഈ മാസിക താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം തരും. അതുപോലെ വെറുപ്പിനെ എങ്ങനെ കീഴ്പെടുത്താമെന്നും ചർച്ച ചെയ്യും.
ഈ ലോകത്ത് ഇത്രയധികം വെറുപ്പുള്ളത് എന്തുകൊണ്ടാണ്?
വെറുപ്പിന്റെ ചങ്ങല എങ്ങനെ പൊട്ടിക്കാം?
വെറുപ്പും വിദ്വേഷവും ഇല്ലാത്ത ഒരു കാലം എന്നെങ്കിലും ഈ ലോകത്ത് വരുമോ?