വെറുപ്പിന്റെ ചങ്ങല എങ്ങനെ പൊട്ടിക്കാം?
ദൈവത്തിന്റെ വചനമായ ബൈബിളിനു ശക്തിയുണ്ട്. ആളുകളിൽ നല്ല മാറ്റങ്ങൾ വരുത്താൻ ബൈബിളിനു കഴിയും. (എബ്രായർ 4:12) തങ്ങളുടെ ഉള്ളിലുള്ള വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും തീ അണയ്ക്കാൻ ബൈബിളിൽനിന്ന് പഠിച്ച കാര്യങ്ങൾ അനേകരെ സഹായിച്ചിട്ടുണ്ട്. വെറുപ്പിന്റെ ചങ്ങല പൊട്ടിച്ചെറിയാൻ പലരെയും സഹായിച്ചിട്ടുള്ള നാലു ബൈബിൾപഠിപ്പിക്കലുകൾ നമുക്ക് ഇപ്പോൾ നോക്കാം.