വെറുപ്പ് നിറഞ്ഞ ഒരു ലോകം
വെറുപ്പും വിദ്വേഷവും ഒരു പകർച്ചവ്യാധിപോലെ മനുഷ്യകുടുംബത്തെ മുഴുവൻ ബാധിച്ചിരിക്കുകയാണ്.
മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും നമ്മൾ അത്തരം വാർത്തകൾ കാണുന്നില്ലേ? ആളുകൾ വെറുപ്പോടെ സംസാരിക്കുന്നതിന്റെയും ഇന്റർനെറ്റിലൂടെ തങ്ങളുടെ വെറുപ്പ് കാണിക്കുന്നതിന്റെയും ഒരു പ്രത്യേക കൂട്ടം ആളുകളോടു വിദ്വേഷത്തോടെ ഇടപെടുന്നതിന്റെയും വാർത്തകൾ. ഇനി, മുൻവിധി, കുത്തുവാക്കുകൾ, ഭീഷണികൾ, പൊതുമുതൽ നശിപ്പിക്കൽ ഇതിന്റെയൊക്കെ കണക്കെടുത്താൽ അത് എങ്ങുമെത്തില്ല. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഇരകളെ നമുക്ക് എവിടെയും കാണാം.
വെറുപ്പിന്റെ ചങ്ങല എങ്ങനെ പൊട്ടിക്കാമെന്ന് ഈ മാസിക കാണിച്ചുതരുന്നു. അതൊക്കെ ഒരു സ്വപ്നമാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? എന്നാൽ അങ്ങനെയല്ല. ലോകമെങ്ങുമുള്ള അനേകർ ഇപ്പോൾത്തന്നെ തങ്ങളുടെ ഉള്ളിൽനിന്ന് വെറുപ്പിന്റെ കണികകൾ നീക്കിക്കളഞ്ഞിരിക്കുന്നു.