അദ്ദേഹത്തിനു സ്വന്തമായി സൂക്ഷിക്കാൻ ഒരു പ്രതി കിട്ടുന്നില്ല
അദ്ദേഹത്തിനു സ്വന്തമായി സൂക്ഷിക്കാൻ ഒരു പ്രതി കിട്ടുന്നില്ല
ഒരു ബിസിനസ്സുകാരൻ യഹോവയുടെ സാക്ഷികളുടെ സ്ലോവേനിയ ബ്രാഞ്ച് ഓഫീസിന് ഇപ്രകാരം എഴുതി:
“വീക്ഷാഗോപുരം, ഉണരുക! മാസികകൾ എനിക്കു ക്രമമായി അയച്ചുതരുന്നതിനു നന്ദി. യാത്ര പോകുമ്പോഴെല്ലാം ഞാൻ അവ കൂടെ കൊണ്ടുപോകാറുണ്ട്. യാത്രാമധ്യേയും ബിസിനസ് യോഗങ്ങൾക്കായി കാത്തിരിക്കുമ്പോഴും ഞാൻ അവ വായിക്കുന്നു.
“നിങ്ങളുടെ മാസികകളിൽ പരാമർശിച്ചിരുന്ന നിങ്ങളെക്കുറിച്ചു കരുതലുള്ള ഒരു സ്രഷ്ടാവുണ്ടോ?, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്? അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്നീ പ്രസിദ്ധീകരണങ്ങൾ ദയവായി എനിക്ക് അയച്ചു തരാമോ?
“എനിക്ക് ഓരോ പ്രസിദ്ധീകരണത്തിന്റെയും രണ്ടു പ്രതി വീതം വേണം. കാരണം, യാത്രയിലായിരിക്കെ ഞാൻ എപ്പോൾ നിങ്ങളുടെ പ്രസിദ്ധീകരണം വായിക്കാനെടുത്താലും മറ്റാരെങ്കിലുമൊക്കെ അതു വായിക്കാൻ താത്പര്യം കാട്ടും. അവസാനം അത് ആ വ്യക്തിക്കു കൊടുക്കേണ്ടി വരും. അതുകൊണ്ട് സ്വന്തമായി ഒരെണ്ണം സൂക്ഷിക്കാൻ എനിക്കു കഴിയാതെ പോകുന്നു.”
ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്? അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം? എന്ന 32 പേജുള്ള ലഘുപത്രിക നിങ്ങൾക്കും വളരെ പ്രയോജനം ചെയ്യും എന്ന കാര്യത്തിൽ ഞങ്ങൾക്ക് ഉറപ്പുണ്ട്. നമ്മുടെ സ്രഷ്ടാവിനു മഹത്തായ ഒരു ഉദ്ദേശ്യം ഉണ്ടെന്നും പെട്ടെന്നുതന്നെ അതു സാക്ഷാത്കരിക്കപ്പെടുമെന്നും അതു വ്യക്തമാക്കുന്നു. നിങ്ങളുടെ പ്രദേശത്തുള്ള ഞങ്ങളുടെ ഒരു പ്രതിനിധിയെ അയച്ചുകൊണ്ട് ഈ പ്രസിദ്ധീകരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പ്രദാനം ചെയ്യാൻ ഞങ്ങൾക്കു സന്തോഷമുണ്ട്. നിങ്ങൾ അതാഗ്രഹിക്കുന്നെങ്കിൽ ഇതോടൊപ്പം കൊടുത്തിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് അതിൽ നൽകിയിരിക്കുന്ന വിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിലോ അയയ്‌ക്കുക.
□ ദയവായി നിങ്ങളുടെ പ്രതിനിധിയെ അയയ്‌ക്കുക.
□ സൗജന്യ ബൈബിൾ അധ്യയനത്തിനു താത്പര്യമുണ്ട്, എന്റെ വിലാസം: