വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു വിദേശ ഭാഷ പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?

ഒരു വിദേശ ഭാഷ പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?

ഒരു വിദേശ ഭാഷ പഠിക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ?

ബ്രിട്ടനിലെ ഉണരുക! ലേഖകൻ

“പറയാൻ എളുപ്പ​മാണ്‌. പക്ഷേ, ഇറങ്ങി​ത്തി​രി​ക്കു​മ്പോൾ അറിയാം അതിന്റെ ബുദ്ധി​മുട്ട്‌!” ഒരു വിദേശ ഭാഷ പഠിക്കു​ന്ന​തി​നെ കുറി​ച്ചുള്ള പലരു​ടെ​യും അഭി​പ്രാ​യം അതാണ്‌, പ്രത്യേ​കി​ച്ചും അതിനു ശ്രമി​ച്ചി​ട്ടു​ള്ള​വ​രു​ടെ. ഒരു പുതിയ ഭാഷ പഠിക്കുക എന്നത്‌ തീർച്ച​യാ​യും ഒരു വെല്ലു​വി​ളി​തന്നെ. എന്നാൽ അതിൽ വിജയി​ച്ചി​ട്ടു​ള്ളവർ പറയു​ന്നത്‌ അതു ശ്രമത്തി​നു തക്ക മൂല്യ​മുള്ള ഒന്നാ​ണെ​ന്നാണ്‌.

ഒരു പുതിയ ഭാഷ പഠിക്കു​ന്ന​തി​നുള്ള കാരണങ്ങൾ പലതാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഫ്രാൻസിൽ അവധി​ക്കാ​ലം ചെലവ​ഴി​ക്കാൻ തീരു​മാ​നിച്ച ആൻഡ്രൂ തദ്ദേശ​വാ​സി​ക​ളു​മാ​യി അവരുടെ ഭാഷയിൽ സംസാ​രി​ക്കാൻ ആഗ്രഹി​ച്ചു. ഇറ്റാലി​യൻ വംശജ​നാ​ണെ​ങ്കി​ലും ഗ്വീഡോ ജനിച്ചത്‌ ഇംഗ്ലണ്ടിൽ ആണ്‌. അവൻ പറയുന്നു: “എനിക്ക്‌ ഇറ്റാലി​യന്റെ ഒരു ഭാഷാ​ഭേദം മാത്രമേ വശമു​ണ്ടാ​യി​രു​ന്നു​ള്ളൂ. അതു​കൊണ്ട്‌ ഇറ്റാലി​യൻ ഭാഷ ശരിക്കും സംസാ​രി​ക്കാൻ പഠിക്ക​ണ​മെന്നു ഞാൻ തീരു​മാ​നി​ച്ചു.” ജോന​ഥന്റെ സഹോ​ദരൻ അടുത്ത​കാ​ലത്ത്‌ വിദേ​ശത്തു താമസ​മാ​ക്കു​ക​യും ഒരു സ്‌പാ​നീഷ്‌ യുവതി​യെ വിവാഹം കഴിക്കു​ക​യും ചെയ്‌തു. “സഹോ​ദ​രനെ കാണാൻ പോകു​മ്പോൾ എന്റെ പുതിയ ബന്ധുക്ക​ളോട്‌ അവരുടെ മാതൃ​ഭാ​ഷ​യിൽ സംസാ​രി​ക്കാൻ ഞാൻ ആഗ്രഹി​ച്ചു” എന്ന്‌ ജോനഥൻ പറയുന്നു.

എന്നാൽ ഒരു വിദേശ ഭാഷ പഠിക്കു​ന്നതു കൊണ്ട്‌ വേറെ​യും പ്രയോ​ജ​നങ്ങൾ ഉണ്ട്‌. ല്വെസ്‌ പറയുന്നു: “മറ്റുള്ള​വ​രോ​ടു സമാനു​ഭാ​വം പ്രകട​മാ​ക്കാൻ അത്‌ എന്നെ സഹായി​ച്ചു. അന്യഭാഷ സംസാ​രി​ക്കുന്ന ഒരു നാട്ടിൽ എത്തു​മ്പോൾ വിദേ​ശി​കൾക്ക്‌ എങ്ങനെ അനുഭ​വ​പ്പെ​ടു​ന്നു എന്ന്‌ മനസ്സി​ലാ​ക്കാൻ എനിക്കി​പ്പോൾ കഴിയു​ന്നുണ്ട്‌.” പാമെല വ്യക്തി​പ​ര​മായ പ്രയോ​ജ​നങ്ങൾ ആസ്വദി​ച്ചി​രി​ക്കു​ന്നു. ഇംഗ്ലണ്ടിൽ വളർന്ന അവൾക്ക്‌ മാതൃ​ഭാ​ഷ​യായ ചൈനീസ്‌ അത്രയ്‌ക്കു വശമി​ല്ലാ​യി​രു​ന്നു. അത്‌, പാമെ​ല​യും അമ്മയും തമ്മിൽ കൂടുതൽ കൂടുതൽ അകലു​ന്ന​തിന്‌ ഇടയാക്കി. പാമെല ഇങ്ങനെ സമ്മതിച്ചു പറയുന്നു: “ഞങ്ങൾ തമ്മിൽ നല്ല ആശയവി​നി​മയം ഇല്ലായി​രു​ന്നു. എന്നാൽ ഇപ്പോൾ എനിക്ക്‌ ചൈനീസ്‌ സംസാ​രി​ക്കാൻ കഴിയു​ന്ന​തു​കൊണ്ട്‌ ഞങ്ങൾ മുമ്പ​ത്തെ​ക്കാൾ അടുത്തി​രി​ക്കു​ന്നു, ഞങ്ങളുടെ ബന്ധം ശരിക്കും മെച്ച​പ്പെ​ട്ടി​ട്ടുണ്ട്‌.”

വിജയ​ത്തി​നുള്ള സഹായി​കൾ

ഒരു വിദേശ ഭാഷ പഠിക്കു​ന്ന​തിൽ വിജയി​ക്കു​ന്ന​തിന്‌ നിങ്ങൾക്ക്‌ എന്താണ്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌? വിജയി​ച്ചി​ട്ടുള്ള പലരും പിൻവ​രുന്ന ഘടകങ്ങൾക്ക്‌ ഊന്നൽ നൽകുന്നു.

പ്രചോ​ദനം. നിങ്ങൾക്ക്‌ പ്രചോ​ദനം, ലക്ഷ്യത്തിൽ എത്തിപ്പി​ടി​ക്കു​ന്ന​തി​നുള്ള ഒരു കാരണം ഉണ്ടായി​രി​ക്കണം. സാധാ​ര​ണ​ഗ​തി​യിൽ ശക്തമായ പ്രചോ​ദനം ഉള്ളപ്പോ​ഴാണ്‌ വിദ്യാർഥി​കൾ നല്ല വിജയം കൈവ​രി​ക്കു​ന്നത്‌.

താഴ്‌മ. നിങ്ങളിൽ നിന്നു​തന്നെ വളരെ കൂടുതൽ പ്രതീ​ക്ഷി​ക്ക​രുത്‌—പിശകു​കൾ ഒഴിവാ​ക്കാ​നാ​കില്ല, പ്രത്യേ​കി​ച്ചും ആദ്യ​മൊ​ക്കെ. “തീർച്ച​യാ​യും നിങ്ങൾ പറയു​ന്നതു കേട്ട്‌ ആളുകൾ ചിരി​ക്കും,” അലിസൻ പറയുന്നു, “അതു​കൊണ്ട്‌ നർമ​ബോ​ധം ഉള്ളവരാ​യി​രി​ക്കുക!” വാലെറി അതി​നോ​ടു യോജി​ക്കു​ന്നു. അവൾ പറയുന്നു: “പിച്ച​വെ​ക്കുന്ന ഒരു കൊച്ചു കുട്ടിയെ പോ​ലെ​യാ​ണു നിങ്ങൾ. പലവട്ടം നിങ്ങൾ വീഴും, എന്നാൽ എണീറ്റു ശ്രമം തുടർന്നേ തീരൂ.”

ക്ഷമ. “എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം ആദ്യത്തെ രണ്ടു വർഷം ശരിക്കും ബുദ്ധി​മു​ട്ടാ​യി​രു​ന്നു. ചില സമയങ്ങ​ളിൽ എല്ലാം മതിയാ​ക്കി​യേ​ക്കാം എന്ന്‌ എനിക്കു തോന്നി​യി​ട്ടുണ്ട്‌,” ഡേവിഡ്‌ സമ്മതിച്ചു പറയുന്നു. എന്നാൽ “ക്രമേണ അതു കൂടുതൽ കൂടുതൽ എളുപ്പ​മാ​യി​ത്തീർന്നു!” എന്ന്‌ അവൻ അംഗീ​ക​രി​ക്കു​ന്നു. ജില്ലി​നും ഏതാണ്ട്‌ അങ്ങനെ​യൊ​ക്കെ തന്നെയാ​ണു തോന്നു​ന്നത്‌. അവൾ പറയുന്നു: “പിന്തി​രി​ഞ്ഞു നോക്കു​ന്നതു വരെ പുരോ​ഗതി കൈവ​രി​ച്ചി​ട്ടു​ണ്ടെന്നേ നിങ്ങൾക്കു തോന്നു​ക​യില്ല.”

പരിശീ​ലനം. ഒരു ക്രമമായ പരിശീ​ലന പരിപാ​ടി, പുതിയ ഭാഷ ഒഴു​ക്കോ​ടെ സംസാ​രി​ക്കു​ന്ന​തി​നു നിങ്ങളെ സഹായി​ക്കും. ഏതാനും മിനിട്ടേ പരിശീ​ലനം നടത്തു​ന്നു​ള്ളൂ എങ്കിൽ പോലും അതു ദിവസ​വും നടത്താൻ ശ്രമി​ക്കുക. ഒരു പാഠപു​സ്‌തകം പറയു​ന്ന​തു​പോ​ലെ, “‘വല്ലപ്പോ​ഴും വളരെ​യ​ധി​കം’ ചെയ്യു​ന്ന​തി​നെ​ക്കാൾ ‘കുറേ​ശ്ശെ​യാ​ണെ​ങ്കി​ലും കൂടെ​ക്കൂ​ടെ’ ചെയ്യു​ന്ന​താണ്‌ ഏറെ നല്ലത്‌.”

സഹായ​ക​മായ ഉപകര​ണ​ങ്ങൾ

ഒരു വിദേശ ഭാഷ പഠിക്കുക എന്ന വെല്ലു​വി​ളി ഏറ്റെടു​ക്കാൻ നിങ്ങൾ തയ്യാറാ​ണോ? എങ്കിൽ, താഴെ പറയുന്ന ഉപകര​ണ​ങ്ങൾക്കു നിങ്ങളു​ടെ പുരോ​ഗ​തി​യെ ത്വരി​ത​പ്പെ​ടു​ത്താ​നാ​കും.

ഫ്‌ളാഷ്‌ കാർഡു​കൾ. ഓരോ​ന്നി​ന്റെ​യും മുൻവ​ശത്ത്‌ ഒരു പദമോ പദപ്ര​യോ​ഗ​മോ കാണും. പിൻവ​ശത്ത്‌ അതിന്റെ പരിഭാ​ഷ​യും. നിങ്ങൾ താമസി​ക്കു​ന്നി​ടത്ത്‌ ഇതു ലഭ്യമ​ല്ലെ​ങ്കിൽ, സ്വന്തമാ​യി കാർഡു​കൾ ഉണ്ടാക്കി ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌.

വിജ്ഞാ​ന​പ്ര​ദ​മായ ഓഡി​യോ കാസെ​റ്റു​ക​ളും വീഡി​യോ കാസെ​റ്റു​ക​ളും. ഇവയുടെ സഹായ​ത്താൽ ഭാഷ സംസാ​രി​ക്കുന്ന ശരിയായ രീതി മനസ്സി​ലാ​ക്കാൻ നിങ്ങൾക്കു സാധി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, കാറോ​ടി​ക്കു​ന്ന​തി​നി​ട​യിൽ വിനോ​ദ​സ​ഞ്ചാ​രി​കൾക്കാ​യുള്ള പദപ്ര​യോ​ഗ​ങ്ങ​ളും പരിഭാ​ഷ​യും അടങ്ങിയ ഒരു പുസ്‌ത​ക​ത്തി​ന്റെ ഓഡി​യോ കാസെറ്റ്‌ ശ്രദ്ധി​ക്കുക വഴി ജാപ്പനീസ്‌ ഭാഷയു​ടെ അടിസ്ഥാന വശങ്ങൾ ഡേവിഡ്‌ പഠി​ച്ചെ​ടു​ത്തു.

പ്രതി​വർത്തക കമ്പ്യൂട്ടർ പ്രോ​ഗ്രാ​മു​കൾ. ഇത്തരം ചില പ്രോ​ഗ്രാ​മു​ക​ളിൽ നിങ്ങളു​ടെ സംഭാ​ഷണം റെക്കോർഡു ചെയ്യു​ന്ന​തി​നും തദ്ദേശ വാസി​ക​ളു​ടെ ഉച്ചാര​ണ​വു​മാ​യി നിങ്ങളു​ടെ ഉച്ചാരണം ഒത്തു നോക്കു​ന്ന​തി​നും ഉള്ള സംവി​ധാ​നം ഉണ്ട്‌.

റേഡി​യോ​യും ടെലി​വി​ഷ​നും. നിങ്ങളു​ടെ പ്രദേ​ശത്ത്‌, റേഡി​യോ​യി​ലോ ടെലി​വി​ഷ​നി​ലോ നിങ്ങൾ പഠിക്കുന്ന ഭാഷയി​ലുള്ള പരിപാ​ടി​കൾ പ്രക്ഷേ​പണം ചെയ്യ​പ്പെ​ടാ​റു​ണ്ടെ​ങ്കിൽ അവ ശ്രദ്ധിച്ച്‌ നിങ്ങൾക്ക്‌ എത്രമാ​ത്രം മനസ്സി​ലാ​ക്കാൻ കഴിയു​ന്നു​ണ്ടെന്നു പരി​ശോ​ധി​ച്ചു​കൂ​ടേ?

മാസി​ക​ക​ളും പുസ്‌ത​ക​ങ്ങ​ളും. പുതിയ ഭാഷയി​ലുള്ള പ്രസി​ദ്ധീ​ക​ര​ണങ്ങൾ വായി​ക്കാൻ ശ്രമി​ക്കുക. എന്നാൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഭാഷ ‘കടിച്ചാൽ പൊട്ടാ​ത്ത​തോ’ തീരെ ലളിത​മോ അല്ലെന്ന്‌ ഉറപ്പു വരുത്തുക. a

ഭാഷയിൽ പ്രാവീ​ണ്യം നേടൽ

നിശ്ചയ​മാ​യും, ഭാവി​യിൽ എപ്പോ​ഴെ​ങ്കി​ലും നിങ്ങൾ ആ ഭാഷക്കാ​രു​മാ​യി സംസാ​രി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. എന്നാൽ അതിനാ​യി ഒരു വിദൂ​ര​ദേ​ശ​ത്തേക്കു പോക​ണ​മെ​ന്നൊ​ന്നു​മില്ല. പകരം, നിങ്ങളു​ടെ രാജ്യത്തു തന്നെയുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു വിദേശ-ഭാഷാ സഭ സന്ദർശി​ക്കാൻ നിങ്ങൾക്കു സാധി​ച്ചേ​ക്കും.

എന്താ​ണെ​ങ്കി​ലും, നിങ്ങളു​ടെ ലക്ഷ്യം പുതിയ ഭാഷയിൽ ചിന്തി​ക്കാൻ പഠിക്കുക എന്നതാ​യി​രി​ക്കണം, അല്ലാതെ വെറുതെ നിങ്ങളു​ടെ മാതൃ​ഭാ​ഷ​യിൽ നിന്നു പദങ്ങളും പദപ്ര​യോ​ഗ​ങ്ങ​ളും പരിഭാ​ഷ​പ്പെ​ടു​ത്തുക എന്നതാ​യി​രി​ക്ക​രുത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌, നിങ്ങൾ പഠിക്കുന്ന ഭാഷ സംസാ​രി​ക്കുന്ന ആളുക​ളു​ടെ ആചാര​ങ്ങ​ളെ​യും സ്വഭാ​വ​സ​വി​ശേ​ഷ​ത​ക​ളെ​യും കുറിച്ച്‌ കുറെ​യൊ​ക്കെ മനസ്സി​ലാ​ക്കു​ന്ന​തും പ്രയോ​ജനം ചെയ്യും. ഭാഷാ​പ​ണ്ഡി​ത​നായ റോബർട്ട്‌ ലാഡോ പറയുന്നു: “ഒരു സംസ്‌കാ​ര​ത്തി​ന്റെ തനതായ മൂല്യ​ങ്ങ​ളെ​യും സവി​ശേ​ഷ​ത​ക​ളെ​യും കുറിച്ച്‌ യാതൊ​രു അറിവു​മി​ല്ലാ​തെ ആ സംസ്‌കാ​ര​ത്തി​ന്റെ ഭാഗമായ ഒരു ഭാഷ യഥാർഥ​ത്തിൽ പഠിക്കാൻ കഴിയില്ല.”

അവസാ​ന​മാ​യി ഒരു സംഗതി കൂടി: നിങ്ങൾ വളരെ മെല്ലെ​യാ​ണു പുരോ​ഗ​മി​ക്കു​ന്നത്‌ എന്നു തോന്നു​ന്നെ​ങ്കിൽപ്പോ​ലും നിരു​ത്സാ​ഹ​പ്പെ​ട​രുത്‌. എന്താ​ണെ​ങ്കി​ലും, ഒരു പുതിയ ഭാഷ പഠിക്കുക എന്നത്‌ തുടർച്ച​യായ ഒരു പ്രക്രി​യ​യാണ്‌. 20 വർഷം മുമ്പ്‌ ആംഗ്യ ഭാഷ പഠിച്ച ജിൽ പറയുന്നു: “ഞാൻ ഒരിക്ക​ലും പഠനം നിറു​ത്തു​ന്നില്ല. കാരണം ഭാഷ വികസി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ക​യാണ്‌.”

അപ്പോൾ, നിങ്ങൾ ഒരു വിദേശ ഭാഷ പഠിക്കാൻ ആഗ്രഹി​ക്കു​ന്നു​വോ? എങ്കിൽ ഏറ്റവും വെല്ലു​വി​ളി​പ​ര​മായ, എന്നാൽ അതേസ​മ​യം​തന്നെ വളരെ പ്രതി​ഫ​ല​ദാ​യ​ക​വു​മായ, ഒരു സംരംഭം ഏറ്റെടു​ക്കാൻ തയ്യാറാ​യി​ക്കൊ​ള്ളൂ.

[അടിക്കു​റിപ്പ്‌]

a ഉണരുക! ഇപ്പോൾ 83 ഭാഷക​ളിൽ ലഭ്യമാണ്‌. അതിന്റെ കൂട്ടു​മാ​സി​ക​യായ വീക്ഷാ​ഗോ​പു​രം 132 ഭാഷക​ളി​ലും പ്രസി​ദ്ധീ​ക​രി​ക്കു​ന്നു. ഈ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലെ വ്യക്തമായ ഭാഷാ​ശൈലി ഒരു പുതിയ ഭാഷ പഠിക്കു​ന്ന​തിൽ വളരെ സഹായ​ക​മാ​ണെന്നു പലരും കണ്ടെത്തി​യി​രി​ക്കു​ന്നു.

[12, 13 പേജു​ക​ളി​ലെ ചിത്രങ്ങൾ]

നിങ്ങൾ പഠിക്കുന്ന ഭാഷയെ മാതൃ​ഭാ​ഷ​യു​മാ​യി താരത​മ്യ​പ്പെ​ടു​ത്തി​ക്കൊണ്ട്‌ . . .

. . . നിങ്ങളു​ടെ പദസമ്പത്തു വർധി​പ്പി​ക്കാ​വു​ന്ന​താണ്‌