വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കാപ്പി നിങ്ങളുടെ കൊളസ്‌ട്രോളിന്റെ അളവു വർധിപ്പിക്കുന്നുവോ?

കാപ്പി നിങ്ങളുടെ കൊളസ്‌ട്രോളിന്റെ അളവു വർധിപ്പിക്കുന്നുവോ?

കാപ്പി നിങ്ങളു​ടെ കൊള​സ്‌​ട്രോ​ളി​ന്റെ അളവു വർധി​പ്പി​ക്കു​ന്നു​വോ?

ബ്രസീലിലെ ഉണരുക! ലേഖകൻ

ഫിൽട്ടർ ചെയ്യാത്ത കാപ്പി കുടി​ച്ചാൽ കൊള​സ്‌​ട്രോ​ളി​ന്റെ അളവു വർധി​ക്കു​മെന്ന്‌ നെതർലൻഡ്‌സി​ലെ വാക്കെ​നി​ങ്ങെൻ കാർഷിക സർവക​ലാ​ശാ​ല​യി​ലെ ഗവേഷകർ പറയുന്നു.

“ഫിൽട്ടർ ചെയ്യാത്ത” എന്നതി​നാണ്‌ ഇവിടെ പ്രസക്തി. എന്തു​കൊണ്ട്‌? കൊള​സ്‌​ട്രോ​ളി​ന്റെ അളവു വർധി​പ്പി​ക്കുന്ന കാഫെ​സ്റ്റോൾ എന്ന ഒരു പദാർഥം കാപ്പി​ക്കു​രു​വിൽ ഉള്ളതായി നെതർലൻഡ്‌സി​ലെ ശാസ്‌ത്ര ഗവേഷണ സംഘട​ന​യു​ടെ വാർത്താ​പ​ത്രി​ക​യായ ഗവേഷണ റിപ്പോർട്ടു​കൾ (ഇംഗ്ലീഷ്‌) പറയുന്നു. കാപ്പി​പ്പൊ​ടി​യി​ലേക്ക്‌ നേരിട്ട്‌ തിളച്ച​വെള്ളം ഒഴിക്കു​മ്പോൾ കാഫെ​സ്റ്റോൾ പുറത്തു വരുന്നു. ടർക്കിഷ്‌ കാപ്പി തയ്യാറാ​ക്കു​മ്പോൾ ചെയ്യാ​റു​ള്ള​തു​പോ​ലെ നേർമ​യുള്ള കാപ്പി​പ്പൊ​ടി വെള്ളത്തി​ലിട്ട്‌ പല പ്രാവ​ശ്യം തിളപ്പി​ക്കു​മ്പോ​ഴും ഫ്രഞ്ച്‌ പ്രസ്സി​ലേതു പോലെ പേപ്പർ ഫിൽട്ട​റി​നു പകരം ഒരു ലോഹ ഫിൽട്ടർ ഉപയോ​ഗി​ക്കു​മ്പോ​ഴും ഇതു തന്നെ സംഭവി​ക്കു​ന്നു. കൂട്ടി​യെ​ടു​ക്കുന്ന കാപ്പി​യിൽ കാഫെ​സ്റ്റോൾ ഇല്ലാതി​രി​ക്ക​ണ​മെ​ങ്കിൽ അത്‌ അരിക്കാൻ പേപ്പർ ഫിൽട്ടർ തന്നെ ഉപയോ​ഗി​ക്കണം.

ഫിൽട്ടർ ചെയ്യാത്ത ഒരു കപ്പു കാപ്പി​യിൽ നാലു മില്ലി​ഗ്രാം കാഫെ​സ്റ്റോൾ വരെ അടങ്ങി​യി​ട്ടു​ണ്ടാ​കാം. അതിന്‌ കൊള​സ്‌​ട്രോ​ളി​ന്റെ അളവ്‌ ഒരു ശതമാ​ന​ത്തോ​ളം കൂട്ടാൻ കഴിയും. എസ്‌​പ്രെ​സോ കാപ്പി​യി​ലും കാഫെ​സ്റ്റോൾ അടങ്ങി​യി​ട്ടുണ്ട്‌, കാരണം പേപ്പർ ഫിൽട്ടർ ഉപയോ​ഗി​ക്കാ​തെ​യാണ്‌ അതു തയ്യാറാ​ക്കു​ന്നത്‌. എന്നാൽ എസ്‌​പ്രെ​സോ കുടി​ക്കാൻ ഡെമി​റ്റാ​സെ എന്ന ചെറിയ കപ്പാണ്‌ ഉപയോ​ഗി​ക്കു​ന്ന​തെ​ങ്കിൽ കൊള​സ്‌​ട്രോൾ അളവ്‌ അധികം വർധി​ക്കു​ക​യില്ല. കാരണം, കുറച്ച്‌ എസ്‌​പ്രെ​സോ എന്നാൽ കുറച്ച്‌ കാഫെ​സ്റ്റോൾ എന്നാണർഥം. ഓരോ കപ്പിലും ഒന്നോ രണ്ടോ മില്ലി​ഗ്രാം കാഫെ​സ്റ്റോൾ മാത്രമേ ഉണ്ടായി​രി​ക്കൂ. എന്നിരു​ന്നാ​ലും ഒരു ദിവസം അഞ്ചു ചെറിയ കപ്പ്‌ എസ്‌​പ്രെ​സോ കുടി​ച്ചാൽ ശരീര​ത്തി​ലെ കൊള​സ്‌​ട്രോ​ളി​ന്റെ അളവു രണ്ടു ശതമാനം കൂടു​മെന്ന്‌ ഗവേഷണ റിപ്പോർട്ടു​കൾ മുന്നറി​യി​പ്പു നൽകുന്നു.

അതു​കൊണ്ട്‌, അന്തസ്സത്ത ഇതാണ്‌: പേപ്പർ ഫിൽട്ടർ ഉപയോ​ഗി​ക്കുക, കാഫെ​സ്റ്റോൾ വിമുക്ത കാപ്പി ആസ്വദി​ക്കുക.