വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“കിട്ടാവുന്നതിലേക്കും ഏറ്റവും മികച്ച മാസികകൾ”

“കിട്ടാവുന്നതിലേക്കും ഏറ്റവും മികച്ച മാസികകൾ”

“കിട്ടാ​വു​ന്ന​തി​ലേ​ക്കും ഏറ്റവും മികച്ച മാസി​കകൾ”

ഐക്യ​നാ​ടു​ക​ളി​ലെ ലിസൽ എന്ന 18 വയസ്സുള്ള ഒരു ഹൈസ്‌കൂൾ വിദ്യാർഥി​നി അടുത്ത​യി​ടെ ഉണരുക!യുടെ പത്രാ​ധി​പർക്കു പിൻവ​രുന്ന പ്രകാരം എഴുതി:

“ഞാൻ കോ​ളെജ്‌ തലത്തി​ലുള്ള ഒരു ചരിത്ര കോഴ്‌സി​നു ചേർന്നി​രി​ക്കു​ക​യാണ്‌. ഞങ്ങളുടെ പാഠ്യ​പ​ദ്ധ​തി​യു​ടെ ഭാഗമാ​യി വളരെ​യ​ധി​കം ഗവേഷണം ചെയ്‌ത്‌ പ്രബന്ധങ്ങൾ തയ്യാറാ​ക്കേ​ണ്ട​തുണ്ട്‌. മൂന്നാം റൈക്കി​ന്റെ കീഴിൽ, ജർമനി​യിൽ ഉണ്ടായി​രുന്ന നാസി​സ​ത്തോ​ടുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ധാർമിക ചെറു​ത്തു​നിൽപ്പി​നെ കുറിച്ച്‌ എഴുതാ​നാ​ണു ഞാൻ തീരു​മാ​നി​ച്ചി​രി​ക്കു​ന്നത്‌. 1998 ജൂലൈ 8 ലക്കം ഉണരുക!യിലെ ‘യഹോ​വ​യു​ടെ സാക്ഷികൾ—നാസി ഭീഷണി​യിൻ മധ്യേ നിർഭ​യ​രാ​യി’ എന്ന ലേഖന​ത്തി​ന്റെ ഒടുവിൽ, ആവശ്യ​പ്പെ​ടുന്ന പക്ഷം നൽകാ​മെന്നു പറഞ്ഞി​രുന്ന ആ പരാമർശ​ങ്ങ​ളു​ടെ ഒരു പട്ടിക ലഭിക്കാൻ ഞാൻ താത്‌പ​ര്യ​പ്പെ​ടു​ന്നു. നന്നായി ഗവേഷണം ചെയ്‌തു തയ്യാറാ​ക്കിയ ഒരു ലേഖന​മാ​യി​രു​ന്നു അത്‌. ആശയങ്ങ​ളെ​ല്ലാം യുക്തി​പൂർവം അവതരി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. അതിലെ നേർപ​കു​തി വിവരങ്ങൾ മാത്രം ഉൾപ്പെ​ടു​ത്തി​ക്കൊണ്ട്‌ അതിൽ പ്രകട​മാ​കു​ന്ന​തി​ന്റെ പകുതി ഉത്സാഹ​ത്തോ​ടെ​യാണ്‌ ഞാൻ എന്റെ പ്രബന്ധം തയ്യാറാ​ക്കു​ന്ന​തെ​ങ്കിൽപ്പോ​ലും മൂല്യ​നിർണയം ചെയ്യുന്ന ബോർഡിന്‌ അതൊരു വലിയ സാക്ഷ്യ​മാ​യി ഉതകും എന്നതിനു യാതൊ​രു സംശയ​വു​മില്ല.

“കിട്ടാ​വു​ന്ന​തി​ലേ​ക്കും ഏറ്റവും മികച്ച മാസി​ക​ക​ളാ​ണു നിങ്ങൾ പ്രസി​ദ്ധീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌. അതിനാ​യി നിങ്ങ​ളോ​ടു നന്ദി പറയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു. എന്റെ രചനയ്‌ക്ക്‌ വേണ്ടുന്ന വിവരങ്ങൾ ഓരോ ലക്കത്തിൽ നിന്നും എനിക്കു ലഭിക്കു​ന്നു. സ്‌കൂ​ളിൽ നിന്നു ലഭിക്കു​ന്ന​തി​നെ​ക്കാ​ളൊ​ക്കെ എത്രയോ മികച്ച വിവരങ്ങൾ! ഇത്‌ ഓരോ പ്രാവ​ശ്യ​വും കൂടുതൽ മെച്ചമാ​യി എന്റെ പ്രബന്ധങ്ങൾ തയ്യാറാ​ക്ക​ണ​മെന്ന ആഗ്രഹം എന്നിൽ ജനിപ്പി​ക്കു​ന്നു. നിങ്ങളു​ടെ ശ്രമങ്ങളെ ഞാൻ ഏറെ വിലമ​തി​ക്കു​ന്നു.”

[22-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

മധ്യത്തിലുള്ള ഫോട്ടോ: Państwowe Muzeum Oświęcim-Brzezinka, courtesy of the USHMM Photo Archives