വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചികിത്സാരംഗത്തെ മുന്നണിപ്രവർത്തകർ

ചികിത്സാരംഗത്തെ മുന്നണിപ്രവർത്തകർ

ചികി​ത്സാ​രം​ഗത്തെ മുന്നണി​പ്ര​വർത്തകർ

ഊപേയ എന്ന കൊച്ചു പട്ടണത്തിൽ താമസി​ക്കുന്ന 61 വയസ്സുള്ള ഷോസേ എന്ന ബെൽജി​യം​കാ​ര​നോട്‌ കരൾ മാറ്റി​വെക്കൽ ശസ്‌ത്ര​ക്രി​യ​യ്‌ക്കു വിധേ​യ​നാ​കേണ്ടി വരു​മെന്നു ഡോക്‌ടർ പറഞ്ഞു. “ഞാൻ ഞെട്ടി​ത്ത​രി​ച്ചു​പോ​യി,” അദ്ദേഹം പറയുന്നു. നാലു പതിറ്റാ​ണ്ടു​കൾക്കു മുമ്പ്‌ കരൾ മാറ്റി​വെക്കൽ ശസ്‌ത്ര​ക്രി​യയെ കുറിച്ച്‌ ആർക്കും ചിന്തി​ക്കാൻ കൂടി കഴിഞ്ഞി​രു​ന്നില്ല. 1970-കളിൽ പോലും അത്തരം ശസ്‌ത്ര​ക്രി​യ​യ്‌ക്കു വിധേ​യ​രാ​കു​ന്ന​വ​രു​ടെ അതിജീ​വന നിരക്ക്‌ ഏതാണ്ട്‌ 30 ശതമാ​ന​മാ​യി​രു​ന്നു. എന്നാൽ ഇന്ന്‌ കരൾ മാറ്റി​വെക്കൽ ശസ്‌ത്ര​ക്രിയ സർവസാ​ധാ​രണം ആയിത്തീർന്നി​രി​ക്കു​ന്നു, വിജയ​നി​ര​ക്കും വളരെ വർധി​ച്ചി​രി​ക്കു​ന്നു.

എന്നിരു​ന്നാ​ലും വലിയ ഒരു പ്രശ്‌നം ഇപ്പോ​ഴും നിലനിൽക്കു​ന്നു. കരൾ മാറ്റി​വെക്കൽ ശസ്‌ത്ര​ക്രി​യ​യോ​ട​നു​ബ​ന്ധി​ച്ചു മിക്ക​പ്പോ​ഴും അമിത​മായ രക്തസ്രാ​വം ഉണ്ടാകു​ന്ന​തു​കൊണ്ട്‌ സാധാ​ര​ണ​ഗ​തി​യിൽ ഡോക്‌ടർമാർ രക്തപ്പകർച്ച നടത്താ​റുണ്ട്‌. എന്നാൽ തന്റെ മതപര​മായ ബോധ്യ​ങ്ങൾ നിമിത്തം രക്തം സ്വീക​രി​ക്കാൻ ഷോസേ വിസമ്മ​തി​ച്ചു. അതേസ​മയം അദ്ദേഹ​ത്തിന്‌ കരൾ മാറ്റി​വെക്കൽ ശസ്‌ത്ര​ക്രിയ ഒഴിവാ​ക്കാ​നും ആകുമാ​യി​രു​ന്നില്ല. രക്തപ്പകർച്ച കൂടാതെ അത്തര​മൊ​രു ശസ്‌ത്ര​ക്രിയ നടത്തുക സാധ്യ​മാ​ണോ? സാധ്യ​മ​ല്ലെന്നു ചിലർ കരുതി​യേ​ക്കാം. എന്നാൽ രക്തം കൂടാ​തെ​തന്നെ ആ ശസ്‌ത്ര​ക്രിയ വിജയ​ക​ര​മാ​യി നടത്താൻ തനിക്കും സഹപ്ര​വർത്ത​കർക്കും സാധി​ക്കു​മെന്ന്‌ പ്രധാന ശസ്‌ത്ര​ക്രി​യാ​വി​ദ​ഗ്‌ധനു തോന്നി. അതേ, അവർക്ക്‌ അതു സാധിച്ചു! ശസ്‌ത്ര​ക്രി​യ​യ്‌ക്കു വിധേ​യ​നാ​യി വെറും 25 ദിവസ​ത്തി​നു ശേഷം ഷോസേ വീട്ടിൽ, ഭാര്യ​യു​ടെ​യും മകളു​ടെ​യും അടുക്കൽ തിരി​ച്ചെത്തി. a

“ചികി​ത്സാ​രം​ഗത്തെ അതികാ​യ​ന്മാർ” എന്ന്‌ ടൈം മാസിക വിശേ​ഷി​പ്പി​ക്കു​ന്ന​വ​രു​ടെ നൈപു​ണ്യ​ത്തി​ന്റെ ഫലമായി രക്തരഹിത ചികി​ത്സ​യും ശസ്‌ത്ര​ക്രി​യ​യും ഇപ്പോൾ മുമ്പെ​ന്ന​ത്തെ​ക്കാ​ളും സാധാ​രണം ആയിത്തീർന്നി​രി​ക്കു​ന്നു. എന്നാൽ അത്തരം ശസ്‌ത്ര​ക്രി​യ​ക​ളോ​ടുള്ള ആഭിമു​ഖ്യം ഇത്ര​ത്തോ​ളം വർധി​ച്ചി​രി​ക്കു​ന്ന​തി​ന്റെ കാരണം എന്താണ്‌? ആ ചോദ്യ​ത്തിന്‌ ഉത്തരം കണ്ടെത്താ​നാ​യി നമുക്ക്‌ രക്തപ്പകർച്ച​യു​ടെ വിവാ​ദങ്ങൾ നിറഞ്ഞ ചരിത്രം ഒന്നു പരി​ശോ​ധി​ക്കാം.

[അടിക്കു​റിപ്പ്‌]

a യഹോവയുടെ സാക്ഷി​കളെ സംബന്ധി​ച്ചി​ട​ത്തോ​ളം, അവയവം മാറ്റി വെക്കൽ ശസ്‌ത്ര​ക്രി​യ​യ്‌ക്കു വിധേ​യ​രാ​ക​ണ​മോ വേണ്ടയോ എന്നുള്ളത്‌ ഓരോ വ്യക്തി​യും സ്വന്തം മനസ്സാ​ക്ഷിക്ക്‌ അനുസൃ​ത​മാ​യി തീരു​മാ​നി​ക്കേ​ണ്ട​താണ്‌.

[3-ാം പേജിലെ ചിത്രം]

രക്തപ്പകർച്ച കൂടാ​തെ​തന്നെ യഹോ​വ​യു​ടെ സാക്ഷി​കളെ ചികി​ത്സി​ക്കാൻ തങ്ങൾ സന്നദ്ധരാ​ണെന്ന്‌ ലോക​മെ​മ്പാ​ടു​മുള്ള 90,000-ത്തിലേറെ ഡോക്‌ടർമാർ അറിയി​ച്ചി​ട്ടുണ്ട്‌