വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

വാസ്‌കോ ഡ ഗാമ “വാസ്‌കോ ഡ ഗാമയു​ടെ ശ്രദ്ധേ​യ​മായ സമു​ദ്ര​യാ​ത്ര” (മാർച്ച്‌ 22, 1999) എന്ന ലേഖനം ഞാൻ ശരിക്കും ആസ്വദി​ച്ചു. ലേഖനം വളരെ വിജ്ഞാ​ന​പ്ര​ദ​മാ​യി​രു​ന്നു. അതിലെ ചിത്ര​ങ്ങ​ളും നന്നായി​രു​ന്നു. പക്ഷേ, തന്റെ സമു​ദ്ര​യാ​ത്ര​യ്‌ക്ക്‌ അദ്ദേഹം മൂന്നു കൊച്ചു കപ്പലുകൾ ഉപയോ​ഗി​ച്ചു എന്നാണ​ല്ലോ നിങ്ങൾ പറഞ്ഞത്‌. വാസ്‌ത​വ​ത്തിൽ നാലെ​ണ്ണ​മാണ്‌ ഉണ്ടായി​രു​ന്നത്‌. അതു​പോ​ലെ​തന്നെ, വാസ്‌കോ ഡ ഗാമ ലിസ്‌ബ​ണിൽ തിരി​ച്ചെ​ത്തി​യത്‌ 1499 സെപ്‌റ്റം​ബർ 8-ന്‌ അല്ല, മറിച്ച്‌ ആഗസ്റ്റ്‌ അവസാ​ന​ത്തോ​ടെ​യാണ്‌.

പി. എൻ., കെനിയ

വാസ്‌കോ ഡ ഗാമ യാത്ര തുടങ്ങി​യ​പ്പോൾ നാലു കപ്പലുകൾ ഉണ്ടായി​രു​ന്നു​വെ​ന്നത്‌ ശരിയാണ്‌. എന്നിരു​ന്നാ​ലും, നാലാ​മത്തെ കപ്പൽ തകർന്ന​തി​നു ശേഷമുള്ള യാത്രയെ കുറി​ച്ചാണ്‌ മുഖവു​ര​യിൽ വിവരി​ച്ചി​രു​ന്നത്‌. ഇനി അദ്ദേഹം ലിസ്‌ബ​ണിൽ തിരി​ച്ചെ​ത്തിയ തീയതി​യു​ടെ കാര്യ​മെ​ടു​ത്താൽ, മിക്ക ഉറവി​ട​ങ്ങ​ളും പറയു​ന്നത്‌ അത്‌ സെപ്‌റ്റം​ബർ ആദ്യമാ​യി​രു​ന്നു എന്നു തന്നെയാണ്‌. ശ്രദ്ധേ​യ​മാ​യി “പോർച്ചു​ഗ​ലും കണ്ടെത്ത​ലു​ക​ളും” (ഇംഗ്ലീഷ്‌) ഇങ്ങനെ പറയുന്നു: “ആഗസ്റ്റ്‌ 29-നോ അതി​നോ​ട​ടു​ത്തോ തിരി​ച്ചെ​ത്തിയ വാസ്‌കോ ഡ ഗാമയെ സെപ്‌റ്റം​ബർ 8-ന്‌ രാജാവ്‌ യഥോ​ചി​ത​മായ സ്വീക​രണം നൽകി ആദരിച്ചു. പ്രത്യ​ക്ഷ​ത്തിൽ കാണുന്ന പൊരു​ത്ത​മി​ല്ലാ​യ്‌മ​യ്‌ക്കുള്ള കാരണം അതായി​രി​ക്കാം.—പത്രാ​ധി​പർ

നിങ്ങൾക്ക്‌ അറിയാ​മോ? ഉണരുക!യിലെ “നിങ്ങൾക്ക്‌ അറിയാ​മോ?” എന്ന പരമ്പരയെ കുറിച്ചു നിങ്ങൾക്ക്‌ എഴുതാൻ ഞാൻ ആഗ്രഹി​ക്കു​ന്നു. എന്റെ മനസ്സിനെ പ്രവർത്ത​ന​ക്ഷ​മ​മാ​ക്കി നിലനിർത്തു​ന്ന​തി​നാൽ ഞാൻ അവ വളരെ​യ​ധി​കം ആസ്വദി​ക്കു​ന്നു. 78-ാമത്തെ വയസ്സിൽ ഒരുവന്‌ ഇത്തരം മാനസിക വ്യായാ​മം അത്യാ​വ​ശ്യ​മാണ്‌. ബൈബിൾ വായിച്ചു പോകു​മ്പോൾ ഇതിൽ കാണു​ന്നത്‌ പോലുള്ള സൂക്ഷ്‌മ വിശദാം​ശ​ങ്ങ​ളൊ​ന്നും നമ്മുടെ മനസ്സിൽ പതിയാ​റില്ല. അതു​കൊണ്ട്‌ നൽകി​യി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​കൾ എല്ലാം ഞാൻ എടുത്തു നോക്കാ​റുണ്ട്‌. ഈ പംക്തി പ്രസി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു നന്ദി.

ജെ. ഡബ്ല്യൂ., ഐക്യ​നാ​ടു​കൾ

കൊമി​നി​യസ്‌ ഒരു കൂട്ടം മുതിർന്ന​വരെ ഞാൻ വായന പഠിപ്പി​ക്കു​ന്നുണ്ട്‌. എന്നാൽ ചിലർക്ക്‌ പഠിക്കാൻ ബുദ്ധി​മുട്ട്‌ അനുഭ​വ​പ്പെ​ടു​ന്നത്‌ എന്തു​കൊ​ണ്ടെന്നു മനസ്സി​ലാ​ക്കാൻ “കൊമി​നി​യസ്‌—ആധുനിക വിദ്യാ​ഭ്യാ​സ​ത്തി​ന്റെ മുത്തച്ഛൻ” (മേയ്‌ 8, 1999) എന്ന വിശിഷ്ട ലേഖനം എന്നെ സഹായി​ച്ചു. “യോഹാൻ കൊമി​നി​യ​സി​ന്റെ ചില അധ്യാപന തത്ത്വങ്ങൾ” എന്ന ചതുര​ത്തി​ലെ വിവരങ്ങൾ തീർച്ച​യാ​യും വളരെ പ്രയോ​ജ​ന​പ്ര​ദ​മാണ്‌.

എൻ. എ. എഫ്‌., ബ്രസീൽ

വിജ്ഞാ​ന​പ്ര​ദ​മായ ഈ ലേഖന​ത്തി​നു നന്ദി. സർവക​ലാ​ശാല വിദ്യാ​ഭ്യാ​സ കാലത്ത്‌ കേട്ട പത്ത്‌ ലക്‌ച​റു​ക​ളിൽ നിന്ന്‌ പഠിക്കാൻ കഴിഞ്ഞ​തി​നെ​ക്കാൾ കൂടുതൽ വിവര​ങ്ങ​ളാണ്‌ ഉണരുക!യുടെ നാലേ​നാ​ലു താളു​ക​ളിൽ നിന്ന്‌ ഞാൻ പഠിച്ചത്‌.

എച്ച്‌. പി., ജർമനി

സ്വദേ​ശി​ക​ളായ അമേരി​ക്ക​ക്കാ​രു​ടെ ബൈബിൾ “സ്വദേ​ശി​ക​ളായ അമേരി​ക്ക​ക്കാ​രും ബൈബി​ളും” (മേയ്‌ 8, 1999) എന്ന ലേഖന​ത്തി​ലെ മസാച്ചു​സെറ്റ്‌ ഇന്ത്യക്കാർക്കു​വേണ്ടി പ്രസി​ദ്ധീ​ക​രിച്ച ജോൺ എലിയ​ട്ടി​ന്റെ ബൈബി​ളി​നെ കുറി​ച്ചുള്ള പരാമർശം എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം വളരെ താത്‌പ​ര്യ​ജ​ന​ക​മാ​യി​രു​ന്നു. കാലി​ഫോർണി​യ​യി​ലെ സാൻ മറൈ​നൊ​യി​ലുള്ള ഹണ്ടിങ്‌ടൺ ഗ്രന്ഥശാല സന്ദർശി​ച്ച​പ്പോൾ ഞാനും ഭർത്താ​വും ഈ ബൈബി​ളി​ന്റെ ഒരു പ്രതി കണ്ടിരു​ന്നു. സങ്കീർത്തന പുസ്‌ത​ക​മാ​ണു തുറന്നു വെച്ചി​രു​ന്നത്‌. അതിൽ പലയി​ട​ത്തും യഹോവ എന്ന നാമം കാണാ​മാ​യി​രു​ന്നു. പതി​നേ​ഴാം നൂറ്റാ​ണ്ടി​ലെ ആ ബൈബി​ളിൽ ദൈവ​നാ​മം കണ്ട ഞങ്ങൾ കോരി​ത്ത​രി​ച്ചു​പോ​യി!

ബി. ജെ., ഐക്യ​നാ​ടു​കൾ

ബാല തൊഴിൽ “ബാല തൊഴിൽ—അതിന്റെ മരണമണി മുഴങ്ങു​ന്നു!” (മേയ്‌ 22, 1999) എന്ന ലേഖന​പ​ര​മ്പ​ര​യ്‌ക്കു നന്ദി. സത്യം പറഞ്ഞാൽ, മാസി​ക​യു​ടെ പുറം​താൾ കണ്ടപ്പോൾ, വിഷയം എന്റെ രാജ്യ​ത്തിന്‌ ബാധകമല്ല എന്നാണ്‌ ഞാൻ വിചാ​രി​ച്ചത്‌. എന്നാൽ അതു വായി​ക്കാൻ തുടങ്ങി​യിട്ട്‌ പൂർത്തി​യാ​ക്കാ​തെ താഴെ വെക്കാ​നാ​യില്ല. വാസ്‌ത​വ​ത്തിൽ അതെന്നെ നടുക്കി​ക്ക​ള​യു​ക​തന്നെ ചെയ്‌തു. ഈയിടെ ഞാൻ, കൈ​കൊ​ണ്ടു ഉണ്ടാക്കിയ ഒരു കരടി​ക്കു​ട്ടി​യെ വാങ്ങി. ജപ്പാനിൽ നിർമി​ച്ച​താ​യി​രു​ന്നെ​ങ്കിൽ കൊടു​ക്കേണ്ടി വരുമാ​യി​രു​ന്ന​തി​ന്റെ നാലി​ലൊ​ന്നു വിലയ്‌ക്കാണ്‌ ഞാൻ അതു വാങ്ങി​യത്‌. കുരുന്നു കുട്ടി​ക​ളോ​ടുള്ള മൃഗീയ പെരു​മാ​റ്റ​മാ​യി​രി​ക്കാം ആ വിലക്കു​റ​വി​നു കാരണം എന്നറി​യു​ന്നത്‌ ഹൃദയ​ഭേ​ദ​ക​മാണ്‌.

എസ്‌. ഒ., ജപ്പാൻ

വണ്ണം എനിക്കു പത്ത്‌ വയസ്സുണ്ട്‌. “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . വണ്ണത്തെ കുറി​ച്ചുള്ള ഉത്‌കണ്‌ഠ എനിക്ക്‌ എങ്ങനെ ഇല്ലാതാ​ക്കാ​നാ​കും?” (മേയ്‌ 22, 1999) എന്ന ലേഖന​ത്തി​നു നന്ദി. എന്റെ അമിത വണ്ണത്തെ​ക്കു​റിച്ച്‌ എനിക്ക്‌ എന്നും ഉത്‌ക​ണ്‌ഠ​യാ​യി​രു​ന്നു. എന്നാൽ ഈ ലേഖനം വായി​ച്ച​പ്പോൾ ഒരു വ്യക്തി​യു​ടെ ആകാരമല്ല മറിച്ച്‌ ഗുണങ്ങ​ളാണ്‌ ഏറ്റവും പ്രധാ​ന​പ്പെ​ട്ട​തെന്ന്‌ എനിക്കു മനസ്സി​ലാ​യി.

എം. എസ്‌., റഷ്യ