വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പീഡനത്തിന്റെ ബലിയാടുകൾക്കു സഹായം

പീഡനത്തിന്റെ ബലിയാടുകൾക്കു സഹായം

പീഡന​ത്തി​ന്റെ ബലിയാ​ടു​കൾക്കു സഹായം

ഡെന്മാർക്കിലെ ഉണരുക! ലേഖകൻ

“തകർന്ന അസ്ഥികൾ മുറി​കൂ​ട്ടു​ന്ന​തി​നെ​ക്കാൾ പ്രയാ​സ​മാണ്‌ തകർന്ന ഒരു മനസ്സ്‌ സുഖ​പ്പെ​ടു​ത്തു​ന്നത്‌.”—ഡോ. ഇങ്ങെ ജെനെ​ഫ്‌കെ.

ഒരു യൂറോ​പ്യൻ നഗരത്തി​ന്റെ പ്രശാ​ന്ത​മായ തെരു​വീ​ഥി​യി​ലൂ​ടെ വെറുതെ നടക്കു​ക​യാ​യി​രു​ന്നു ആ ചെറു​പ്പ​ക്കാ​രൻ. ഒരു കടയുടെ മുൻവ​ശത്തെ ചില്ലു​കൂ​ട്ടിൽ പ്രദർശി​പ്പി​ച്ചി​രുന്ന സാധനങ്ങൾ ഒന്നടുത്തു കാണു​ന്ന​തിന്‌ അയാൾ ഒരു നിമിഷം നിന്നു. പെട്ടെന്ന്‌, അവന്റെ കൈകൾ വിറച്ചു. മുട്ടുകൾ കൂട്ടി​യി​ടി​ച്ചു. ശ്വാസം കിട്ടാതെ വന്നി​ട്ടെ​ന്ന​പോ​ലെ അവൻ തന്റെ കഴുത്തിൽ അമർത്തി​പ്പി​ടി​ച്ചു. ആ ചില്ലു​കൂ​ട്ടിൽ യൂണി​ഫാ​റം ധരിച്ച രണ്ടു പോലീ​സു​കാ​രു​ടെ പ്രതി​ബിം​ബം കണ്ടതാ​യി​രു​ന്നു ഇതി​നെ​ല്ലാം കാരണം. നിയമ​വി​രു​ദ്ധ​മാ​യി യാതൊ​ന്നും ആ ചെറു​പ്പ​ക്കാ​രൻ ചെയ്‌തി​ട്ടു​ണ്ടാ​യി​രു​ന്നില്ല, ഭയം തോന്നേണ്ട ഒരാവ​ശ്യ​വും ഉണ്ടായി​രു​ന്നില്ല. എന്നിട്ടും, യൂണി​ഫാ​റ​മിട്ട ആ മനുഷ്യ​രെ കണ്ട മാത്ര​യിൽ മനസ്സ്‌ അയാളെ ആയിര​ക്ക​ണ​ക്കി​നു കിലോ​മീ​റ്റർ അകലെ​യുള്ള ഒരു സ്ഥലത്തേക്കു കൊണ്ടു​പോ​യി. വർഷങ്ങൾക്കു മുമ്പ്‌ താൻ മൃഗീ​യ​മായ പീഡന​ത്തിന്‌ ഇരയായ രംഗം അവന്റെ മനസ്സിന്റെ കണ്ണാടി​യിൽ തെളിഞ്ഞു വന്നു.

ദശലക്ഷ​ക്ക​ണ​ക്കി​നു സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ എന്തിന്‌, കുട്ടി​ക​ളു​ടെ പോലും കഥയാ​യി​രു​ന്നേ​ക്കാം ഇത്‌. ഒരുപക്ഷേ, നിങ്ങൾക്ക​റി​യാ​വുന്ന ആരു​ടെ​യെ​ങ്കി​ലും കഥയാ​കാ​നും മതി. ക്രൂര​മായ പെരു​മാ​റ്റ​ത്തിന്‌ ഇരയാ​കേണ്ടി വന്ന ഒരാൾ നിങ്ങളു​ടെ അയൽപ​ക്കത്തു പുതു​താ​യി താമസി​ക്കാൻ എത്തിയ ഒരു കുടി​യേ​റ്റ​ക്കാ​ര​നോ അഭയാർഥി​യോ ആയിരു​ന്നേ​ക്കാം. അയാളു​ടെ കുട്ടികൾ നിങ്ങളു​ടെ കുട്ടി​ക​ളു​ടെ ഒപ്പം സ്‌കൂ​ളിൽ പഠിക്കു​ന്നു​ണ്ടാ​കാം. അടങ്ങി​യൊ​തു​ങ്ങിയ പ്രകൃതം, ശാന്തൻ, അധിക​മാ​രോ​ടും ഇടപഴ​കാത്ത മര്യാ​ദ​ക്കാ​ര​നായ അയൽക്കാ​രൻ എന്നൊക്കെ ആയിരി​ക്കാം നിങ്ങൾ അയാ​ളെ​ക്കു​റി​ച്ചു കരുതു​ന്നത്‌. എന്നാൽ പുറമേ കാണു​ന്നത്‌ സത്യമാ​യി​ക്കൊ​ള്ളണം എന്നില്ല. ഭൂതകാ​ലം സമ്മാനിച്ച മാനസി​ക​വും ശാരീ​രി​ക​വു​മായ ദുരി​ത​ങ്ങ​ളു​ടെ നീറുന്ന ഓർമ​ക​ളു​മാ​യി ആകുന്നത്ര പൊരു​ത്ത​പ്പെ​ടാൻ ശ്രമി​ക്കവെ ഉള്ളിൽ ഇരമ്പി​മ​റി​യുന്ന വികാ​ര​ങ്ങ​ളൊ​ന്നും പുറത്തു കാണു​ന്നി​ല്ലെന്നേ ഉള്ളൂ. എന്തെങ്കി​ലും കാണു​ക​യോ കേൾക്കു​ക​യോ ചെയ്യു​മ്പോൾ ഭയപ്പെ​ടു​ത്തുന്ന ഗതകാല സ്‌മര​ണ​ക​ളി​ലൂ​ടെ അയാൾ വലിച്ചി​ഴ​യ്‌ക്ക​പ്പെ​ട്ടേ​ക്കാം. അത്തരം അനുഭ​വ​മുള്ള ഒരാൾ ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കു​മ്പോ​ഴെ​ല്ലാം, ജയിലിൽ വെച്ച്‌ ഞാൻ കണ്ട കരയുന്ന മുഖങ്ങ​ളാണ്‌ എന്റെ മനസ്സി​ലേക്ക്‌ ഓടി​യെ​ത്തുക. വായു​വിൽ എന്തെങ്കി​ലും ആഞ്ഞുവീ​ശു​മ്പോ​ഴു​ണ്ടാ​കുന്ന ശബ്ദം കേൾക്കു​മ്പോൾ, എന്നെ അടിക്കു​ന്ന​തി​നാ​യി വടി ആഞ്ഞുവീ​ശു​മ്പോ​ഴു​ണ്ടാ​കു​മാ​യി​രുന്ന ആ ശബ്ദമാണ്‌ എനി​ക്കോർമ വരുക.”

പീഡനം രാഷ്‌ട്രീയ രംഗത്തെ തീവ്ര​വാ​ദി​ക​ളു​ടെ​യും ഭീകര​പ്ര​വർത്ത​ക​രു​ടെ​യും മാത്രം കുത്തക​യാ​ണെന്നു കരുതു​ന്നെ​ങ്കിൽ അതു ശരിയല്ല. പല രാജ്യ​ങ്ങ​ളി​ലും, പട്ടാള​ക്കാ​രും പൊലീ​സു​കാ​രും ഈ മാർഗം അവലം​ബി​ക്കാ​റുണ്ട്‌. എന്തു​കൊണ്ട്‌? വേണ്ട വിവരങ്ങൾ കിട്ടാ​നും കുറ്റം സമ്മതി​പ്പി​ക്കാ​നും കുറ്റാ​രോ​പ​ണ​ത്തിന്‌ ഉതകുന്ന മൊഴി ലഭിക്കാ​നും പക പോക്കാ​നു​മെ​ല്ലാം ഉള്ള ഫലപ്ര​ദ​മായ ഒരു എളുപ്പ​വ​ഴി​യാണ്‌ പീഡനം. ഡെന്മാർക്കി​ലെ ഡോ. ഇങ്ങെ ജെനെ​ഫ്‌കെ—ഈ രംഗത്തെ ഒരു പ്രമുഖ വിദഗ്‌ധ​യാണ്‌ അവർ—പറയു​ന്നത്‌ ചില സ്ഥലങ്ങളിൽ ഗവൺമെ​ന്റു​കൾ “അധികാ​രം കയ്യാളു​ന്ന​തി​നും അധികാ​ര​ക്ക​സേ​ര​യിൽ തുടരു​ന്ന​തി​നു​മാ​യി പീഡന​ത്തി​ന്റെ മാർഗ​മാണ്‌ അവലം​ബി​ച്ചത്‌” എന്നാണ്‌. പീഡന​ത്തിന്‌ ഇരയാ​യ​വ​രിൽ ഒരാൾ ഇങ്ങനെ പറയു​ക​യു​ണ്ടാ​യി: “എന്റെ മനോ​ധൈ​ര്യം മുഴുവൻ ചോർത്തി​ക്ക​ള​യുക എന്നതാ​യി​രു​ന്നു അവരുടെ ലക്ഷ്യം. ഗവൺമെ​ന്റി​നെ വിമർശി​ച്ചാ​ലുള്ള ഗതി എന്താ​ണെന്നു മറ്റുള്ള​വർക്കു കാണി​ച്ചു​കൊ​ടു​ക്കു​ന്ന​തി​നു വേണ്ടി​യാ​യി​രു​ന്നു അവർ അതു ചെയ്‌തത്‌.”

സഹമനു​ഷ്യ​രോ​ടുള്ള ക്രൂര​മായ പീഡനം ഇരുണ്ട​യു​ഗ​ങ്ങ​ളിൽ മാത്രം നടന്നി​രുന്ന ഒരു സംഗതി​യാ​യി​ട്ടാണ്‌ അനേക​രും കരുതു​ന്നത്‌. എന്തൊ​ക്കെ​യാ​യാ​ലും, 1948-ൽ ഐക്യ​രാ​ഷ്‌ട്ര സംഘടന സാർവ​ലൗ​കിക മനുഷ്യാ​വ​കാശ പ്രഖ്യാ​പനം അംഗീ​ക​രി​ച്ച​താ​ണ​ല്ലോ. അതിലാ​ണെ​ങ്കിൽ ഇപ്രകാ​രം പ്രസ്‌താ​വി​ച്ചി​ട്ടു​മുണ്ട്‌: “ആരെയും പീഡന​ത്തിന്‌, അല്ലെങ്കിൽ ക്രൂര​വും മനുഷ്യ​ത്വ​ത്തി​നു നിരക്കാ​ത്ത​തും ആത്മാഭി​മാ​നത്തെ ഇടിച്ചു​താ​ഴ്‌ത്തു​ന്ന​തു​മായ ശിക്ഷയ്‌ക്ക്‌/പെരു​മാ​റ്റ​ത്തിന്‌ വിധേ​യ​രാ​ക്കാൻ പാടില്ല.” (ആർട്ടി​ക്കിൾ 5) പക്ഷേ, ലോക​ത്തി​ലെ അഭയാർഥി​ക​ളിൽ 35 ശതമാ​ന​വും പീഡന​ത്തിന്‌ ഇരയാ​യി​ട്ടു​ണ്ടെ​ന്നാണ്‌ ചില വിദഗ്‌ധർ കരുതു​ന്നത്‌. പീഡനം ഇത്ര വിപു​ല​വ്യാ​പകം ആയിത്തീർന്നി​ട്ടു​ള്ളത്‌ എന്തു​കൊ​ണ്ടാണ്‌? അതിന്റെ ബലിയാ​ടു​കളെ അത്‌ എപ്രകാ​ര​മാ​ണു ബാധി​ക്കു​ന്നത്‌? അവരെ എങ്ങനെ​യാ​ണു സഹായി​ക്കാൻ കഴിയുക?

അനന്തര​ഫ​ല​ങ്ങൾ

പീഡന​ത്തി​ന്റെ ബലിയാ​ടു​ക​ളിൽ അനേകർ തങ്ങളുടെ നാട്‌ ഉപേക്ഷി​ച്ചു മറ്റെവി​ടെ​യെ​ങ്കി​ലും പോയി ഒരു പുതിയ ജീവിതം കെട്ടി​പ്പ​ടു​ക്കാൻ ശ്രമി​ക്കു​ന്ന​തിൽ ഒട്ടും അതിശ​യ​മില്ല. എന്നാൽ, വേറൊ​രി​ട​ത്തേക്കു മാറി​ത്താ​മ​സി​ച്ചു എന്നു​വെച്ച്‌ അവരുടെ മാനസി​ക​വും ശാരീ​രി​ക​വു​മായ ദുരി​ത​ങ്ങൾക്ക്‌ അറുതി വരുന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, തന്റെ ബന്ധുമി​ത്രാ​ദി​കളെ പീഡന​മേൽക്കു​ന്ന​തിൽനി​ന്നു സംരക്ഷി​ക്കാൻ കഴിഞ്ഞി​ല്ല​ല്ലോ എന്ന കുറ്റ​ബോ​ധം അയാളു​ടെ ഉള്ളിൽ നീറി​പ്പു​ക​യു​ന്നു​ണ്ടാ​കാം. താൻ കണ്ടുമു​ട്ടു​ന്ന​വ​രെ​ല്ലാം ഒറ്റുകാ​രാ​യി​രി​ക്കു​മോ എന്ന പേടി നിമിത്തം അയാൾക്ക്‌ ആളുക​ളി​ലുള്ള വിശ്വാ​സം​തന്നെ നഷ്ടമാ​യേ​ക്കാം. “പീഡന​ത്തി​നു ബലിയാ​ടായ ഒരു വ്യക്തി എന്നും മറ്റുള്ള​വ​രിൽ നിന്ന്‌ അകന്നു നിൽക്കാ​നേ ശ്രമിക്കൂ. അയാൾക്കു ലോക​ത്തി​ലുള്ള വിശ്വാ​സം എന്നെ​ന്നേ​ക്കു​മാ​യി നഷ്ടമാ​യി​രി​ക്കു​ന്നു” എന്ന്‌ എഴുത്തു​കാ​ര​നായ കാർസ്റ്റെൻ ജെൻസൺ പറയുന്നു.

ഇതി​ന്റെ​യെ​ല്ലാം ഫലമോ? ശാരീ​രി​ക​വും മാനസി​ക​വു​മായ പരിക്കു​കൾ ഒരു​പോ​ലെ അയാളെ കാർന്നു​തി​ന്നുന്ന ഈ സ്ഥിതി​വി​ശേഷം പീഡന​ത്തിന്‌ ഇരയായ ആ വ്യക്തി​യെ​യും അയാളെ സഹായി​ക്കാൻ ശ്രമി​ക്കു​ന്ന​വ​രെ​യും ഒരു​പോ​ലെ കുഴപ്പി​ച്ചു കളഞ്ഞേ​ക്കാം. ശാരീ​രി​ക​മായ ക്ഷതങ്ങൾ ചില​പ്പോൾ പെട്ടെന്നു ചികി​ത്സി​ച്ചു ഭേദമാ​ക്കാൻ കഴി​ഞ്ഞേ​ക്കും. എന്നാൽ മനസ്സി​നേറ്റ മുറി​വി​ന്റെ കാര്യം അങ്ങനെയല്ല. ഡോ. ജെനെ​ഫ്‌കെ ഇപ്രകാ​രം സമ്മതി​ക്കു​ന്നു: “തുടക്ക​ത്തിൽ ഞങ്ങൾ കരുതി​യത്‌, ‘ശരീര​ത്തി​ലെ മുറിവ്‌ വെച്ചു​കെ​ട്ടി​യാൽ പിന്നെ എല്ലാം നേരെ​യാ​യി​ക്കൊ​ള്ളും’ എന്നാണ്‌. എന്നാൽ, പീഡനം അവരുടെ മനസ്സി​നേൽപ്പിച്ച മുറി​വാണ്‌ അവരെ കാർന്നു​തി​ന്നു​ന്നത്‌ എന്നു ഞങ്ങൾക്കു പെട്ടെന്നു തന്നെ മനസ്സി​ലാ​ക്കാൻ കഴിഞ്ഞു.” എന്നാൽ, ഡോ. ജെനെ​ഫ്‌കെ ഇങ്ങനെ​യും കൂട്ടി​ച്ചേർത്തു: “പീഡന​ത്തിന്‌ ഇരയായി വർഷങ്ങൾ കഴിഞ്ഞാൽ പോലും, ബലിയാ​ടു​ക​ളു​ടെ മാനസിക സംഘർഷ​ത്തിന്‌ അയവു വരുത്താ​നും അവരെ സഹായി​ക്കാ​നും സാധി​ക്കും എന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ ഞങ്ങൾ അമ്പരന്നു​പോ​യി.”

പീഡന​ത്തിന്‌ ഇരയായ അഭയാർഥി​കളെ ചികി​ത്സി​ക്കു​ന്ന​തിന്‌ ഡോ. ജെനെ​ഫ്‌കെ​യു​ടെ​യും ഡെന്മാർക്കു​കാ​രായ മറ്റു ഡോക്ടർമാ​രു​ടെ​യും നേതൃ​ത്വ​ത്തിൽ കോ​പ്പെൻഹേ​ഗ​നി​ലെ നാഷണൽ ഹോസ്‌പി​റ്റ​ലിൽ ഒരു ചെറിയ യൂണിറ്റ്‌ 1982-ൽ പ്രവർത്തനം ആരംഭി​ച്ചു. ഈ എളിയ തുടക്ക​ത്തിൽ നിന്ന്‌ അത്‌, പീഡന​ത്തിന്‌ ഇരയാ​യ​വർക്കു വേണ്ടി​യുള്ള അന്തർദേ​ശീയ പുനര​ധി​വാസ സമിതി (IRCT) എന്ന ആഗോ​ള​ശൃം​ഖ​ല​യാ​യി വളർന്നി​രി​ക്കു​ന്നു. ഈ സമിതി കോ​പ്പെൻഹേ​ഗ​നി​ലുള്ള ആസ്ഥാനത്തു നിന്ന്‌ ലോക​മെ​മ്പാ​ടു​മുള്ള 100-ലധികം കേന്ദ്ര​ങ്ങ​ളി​ലൂ​ടെ ദുരി​താ​ശ്വാ​സ പ്രവർത്ത​ന​ങ്ങൾക്കു ചുക്കാൻ പിടി​ക്കു​ന്നു. പീഡന​ത്തി​ന്റെ ബലിയാ​ടു​കളെ ചികി​ത്സി​ക്കേണ്ട വിധം സംബന്ധിച്ച്‌ വർഷങ്ങ​ളി​ലൂ​ടെ ഈ സമിതി ധാരാളം കാര്യങ്ങൾ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു.

പിന്തുണ നൽകേണ്ട വിധം

തങ്ങളുടെ അനുഭ​വ​ങ്ങളെ കുറിച്ച്‌ ആരോ​ടെ​ങ്കി​ലും സംസാ​രി​ക്കു​ന്നത്‌ പീഡന​ത്തിന്‌ ഇരകളാ​യ​വർക്ക്‌ മിക്ക​പ്പോ​ഴും ഗുണം ചെയ്‌തേ​ക്കാം. ഐആർസി​റ്റി-യുടെ ഒരു വിജ്ഞാന പത്രിക ഇങ്ങനെ പറയുന്നു: “ഏതാണ്ട്‌ 20 വർഷം മുമ്പ്‌, പീഡന​ത്തിന്‌ ഇരകളാ​യി​രു​ന്നവർ പലപ്പോ​ഴും രണ്ടർഥ​ത്തിൽ ആ പീഡനം അനുഭ​വി​ക്കേണ്ടി വന്നു. ഒന്ന്‌, ശാരീ​രി​ക​മോ മാനസി​ക​മോ ആയ പീഡനം. രണ്ട്‌, അവർക്ക്‌ അതേക്കു​റി​ച്ചു സംസാ​രി​ക്കാൻ സാധി​ക്കാ​തെ വന്നത്‌.”

പീഡനം പോലെ ഭീതി​ദ​മായ വിഷയ​ങ്ങളെ കുറിച്ചു സംസാ​രി​ക്കു​ന്നത്‌ അത്ര സുഖമുള്ള ഒരു കാര്യമല്ല എന്നതു സത്യം തന്നെ. എന്നാൽ, പീഡന​ത്തിന്‌ ഇരയായ വ്യക്തിക്ക്‌, നടന്ന​തെ​ല്ലാം ഒരു സുഹൃ​ത്തി​നോ​ടു തുറന്നു പറയണം എന്നാ​ഗ്ര​ഹ​മുണ്ട്‌ എന്നിരി​ക്കട്ടെ. സുഹൃത്ത്‌ പക്ഷേ ശ്രദ്ധി​ക്കാൻ മനസ്സു കാണി​ക്കു​ന്നി​ല്ലെ​ങ്കി​ലോ? മറ്റേ വ്യക്തി നിരാ​ശ​യു​ടെ നിലയി​ല്ലാ​ക്ക​യ​ത്തി​ലേക്ക്‌ കൂടുതൽ ആണ്ടു​പോ​യേ​ക്കാം. അതു​കൊണ്ട്‌, മറ്റുള്ളവർ തന്നെ കുറിച്ച്‌ കരുതു​ന്നു എന്നതു സംബന്ധിച്ച്‌ അയാൾക്ക്‌ ഉറപ്പു ലഭി​ക്കേ​ണ്ടതു പ്രധാ​ന​മാണ്‌. എന്നാൽ, മറ്റുള്ള​വ​രു​ടെ വ്യക്തി​പ​ര​മായ കാര്യ​ങ്ങ​ളിൽ തലയി​ടാ​തി​രി​ക്കാൻ ശ്രദ്ധി​ക്കണം. കാര്യങ്ങൾ ആരോ​ടെ​ങ്കി​ലും തുറന്നു​പ​റ​യ​ണോ വേണ്ടയോ, ഇനി പറയണ​മെന്നു തീരു​മാ​നി​ച്ചാൽ തന്നെ അത്‌ ആരോട്‌, എപ്പോൾ പറയണം എന്നിവ സംബന്ധി​ച്ചൊ​ക്കെ ആത്യന്തി​ക​മാ​യി തീരു​മാ​നി​ക്കേ​ണ്ടത്‌ ബലിയാ​ടായ വ്യക്തി തന്നെയാണ്‌.—സദൃശ​വാ​ക്യ​ങ്ങൾ 17:17; 1 തെസ്സ​ലൊ​നീ​ക്യർ 5:14, NW.

പീഡനം ഒരാളെ ശാരീ​രി​ക​വും മാനസി​ക​വു​മാ​യി എങ്ങനെ ബാധി​ക്കു​ന്നു എന്നതിന്‌ ഒരേ​പോ​ലെ ശ്രദ്ധ നൽകേ​ണ്ട​തി​ന്റെ ആവശ്യം മിക്ക വിദഗ്‌ധ​രും എടുത്തു പറയുന്നു. ബലിയാ​ടു​ക​ളിൽ ചിലർക്ക്‌ സാധാരണ ജീവി​ത​ത്തി​ലേക്കു തിരി​ച്ചു​വ​രാൻ വിദഗ്‌ധ സഹായം കൂടിയേ തീരൂ. ചികിത്സാ സമീപ​ന​ങ്ങ​ളിൽ ശ്വസന വ്യായാ​മ​ങ്ങ​ളും ആശയവി​നി​മയ സംബന്ധ​മായ അഭ്യസ​ന​വും ഉൾപ്പെ​ടു​ന്നു. a ബലിയാ​ടായ വ്യക്തിക്കു തോന്നുന്ന നാണ​ക്കേട്‌ ഇല്ലാതാ​ക്കുക എന്നതു സാധാ​ര​ണ​ഗ​തി​യിൽ ആദ്യം​തന്നെ ചെയ്യേണ്ട സംഗതി​ക​ളിൽ പെടുന്നു. പലതവണ ബലാത്സം​ഗം ചെയ്യ​പ്പെ​ടു​ക​യും പ്രഹര​മേൽക്കേ​ണ്ടി​വ​രി​ക​യും ചെയ്‌ത ഒരു സ്‌ത്രീ​യോട്‌ ഒരു ചികിത്സക ഇപ്രകാ​രം പറഞ്ഞു: “നിങ്ങൾക്കു നാണ​ക്കേട്‌ തോന്നു​ന്നത്‌ സ്വാഭാ​വി​ക​മാണ്‌. അതു മനസ്സി​ലാ​ക്കാ​വു​ന്ന​തു​മാണ്‌. പക്ഷേ, നിങ്ങൾക്കല്ല, നിങ്ങ​ളോട്‌ ഇതു ചെയ്‌ത​വർക്കാണ്‌ അതു തോ​ന്നേ​ണ്ടത്‌.”

തടങ്കൽപ്പാ​ള​യ​ങ്ങളെ അതിജീ​വി​ച്ച​വർ

രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌, ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുക​ളാണ്‌ ഹിറ്റ്‌ല​റു​ടെ തടങ്കൽപ്പാ​ള​യ​ങ്ങ​ളിൽ അതിനീ​ച​മായ കൊടും​ക്രൂ​ര​ത​കൾക്കു വിധേ​യ​രാ​യത്‌. തങ്ങളുടെ മതപര​മായ വിശ്വാ​സങ്ങൾ തള്ളിപ്പ​റ​യാൻ കൂട്ടാ​ക്കാ​ഞ്ഞ​തി​ന്റെ പേരിൽ ഉപദ്രവം സഹി​ക്കേ​ണ്ടി​വന്ന ആയിര​ക്ക​ണ​ക്കിന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളും അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. അത്തരം പരി​ശോ​ധ​നാ​ക​ര​മായ സാഹച​ര്യ​ങ്ങ​ളിൽ പിടി​ച്ചു​നിൽക്കാൻ നിസ്സം​ശ​യ​മാ​യും വിശ്വാ​സം അവരെ സഹായി​ച്ചു. എങ്ങനെ?

തടങ്കൽപ്പാ​ള​യ​ങ്ങ​ളിൽ ആകുന്ന​തി​നു മുമ്പ്‌, ഈ ക്രിസ്‌ത്യാ​നി​കൾ ദൈവ​വ​ചനം ശ്രദ്ധാ​പൂർവം പഠിക്കു​മാ​യി​രു​ന്നു. അതു​കൊണ്ട്‌, പരി​ശോ​ധ​നകൾ നേരി​ട്ട​പ്പോൾ അവർ അന്ധാളി​ച്ചു പോയില്ല എന്നുമാ​ത്രമല്ല, തങ്ങൾക്കു വന്നുപെട്ട ദുരി​തങ്ങൾ പെട്ടെന്ന്‌ അവസാ​നി​ക്കാ​ത്ത​തിൽ അവർ ദൈവത്തെ പഴിച്ചു​മില്ല. ദൈവം എന്തു​കൊ​ണ്ടു ദുഷ്ടത അനുവ​ദി​ക്കു​ന്നു എന്നും തന്റെ നിശ്ചിത സമയത്ത്‌ അവൻ ദുഷ്ടത​യ്‌ക്ക്‌ എപ്രകാ​രം അറുതി വരുത്തു​മെ​ന്നും ബൈബിൾ പഠനത്തി​ലൂ​ടെ അവർ മനസ്സി​ലാ​ക്കി​യി​രു​ന്നു. യഹോവ “ന്യായ​പ്രി​യനാ”ണ്‌ എന്നും മനുഷ്യർ തങ്ങളുടെ സഹജീ​വി​കളെ ഉപദ്ര​വി​ക്കു​മ്പോൾ അത്‌ അവനെ അങ്ങേയറ്റം അസഹ്യ​പ്പെ​ടു​ത്തു​ന്നു എന്നും അവർ മനസ്സി​ലാ​ക്കി​യി​രു​ന്നു.—സങ്കീർത്തനം 37:28; സെഖര്യാ​വു 2:8, 9.

തടങ്കൽപ്പാ​ള​യ​ങ്ങ​ളെ അതിജീ​വി​ച്ച​വ​രിൽ അനേകർക്കും തങ്ങളുടെ അഗ്നിപ​രീ​ക്ഷ​യു​ടെ വേദനാ​ജ​ന​ക​മായ അനന്തര​ഫ​ല​ങ്ങ​ളോ​ടു പൊരു​ത്ത​പ്പെ​ടേണ്ടി വന്നിട്ടുണ്ട്‌. അങ്ങനെ ചെയ്യവെ, അപ്പൊ​സ്‌ത​ല​നായ പൗലൊ​സി​ന്റെ ബുദ്ധി​യു​പ​ദേശം പിൻപ​റ്റി​യത്‌ അവരെ വളരെ​യ​ധി​കം ശക്തി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഒരു റോമൻ ജയിലിൽ കഷ്ടമനു​ഭ​വി​ക്കുന്ന സമയത്ത്‌—വളരെ​യ​ധി​കം ഉത്‌ക​ണ്‌ഠാ​കു​ല​മായ ഒരു സാഹച​ര്യ​മാ​യി​രു​ന്നു അതെന്ന കാര്യ​ത്തിൽ സംശയ​മില്ല—അവൻ തന്റെ സഹവി​ശ്വാ​സി​കൾക്ക്‌ ഇങ്ങനെ എഴുതി: “ഒന്നി​നെ​ക്കു​റി​ച്ചും വിചാ​ര​പ്പെ​ട​രു​തു [“ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌,” NW]; എല്ലാറ​റി​ലും പ്രാർത്ഥ​ന​യാ​ലും അപേക്ഷ​യാ​ലും നിങ്ങളു​ടെ ആവശ്യങ്ങൾ സ്‌തോ​ത്ര​ത്തോ​ടു​കൂ​ടെ ദൈവ​ത്തോ​ടു അറിയി​ക്ക​യ​ത്രേ വേണ്ടതു. എന്നാൽ സകലബു​ദ്ധി​യേ​യും കവിയുന്ന ദൈവ​സ​മാ​ധാ​നം നിങ്ങളു​ടെ ഹൃദയ​ങ്ങ​ളെ​യും നിനവു​ക​ളെ​യും ക്രിസ്‌തു​യേ​ശു​വി​ങ്കൽ കാക്കും.”—ഫിലി​പ്പി​യർ 1:13; 4:6, 7.

ബൈബിൾ പഠനത്തി​ലൂ​ടെ, ഭൂമിയെ ഒരു പറുദീ​സ​യാ​ക്കു​മെന്ന ദൈവ​ത്തി​ന്റെ വാഗ്‌ദാ​നത്തെ കുറിച്ച്‌ ഈ ദൃഢവി​ശ്വ​സ്‌ത​താ​പാ​ലകർ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു. പീഡനം പോലുള്ള അതിനീ​ച​മായ പ്രവർത്ത​ന​ങ്ങ​ളു​ടെ വേദനി​പ്പി​ക്കുന്ന പരിണ​ത​ഫ​ലങ്ങൾ ഒടുവിൽ തുടച്ചു​നീ​ക്ക​പ്പെ​ടും.

യഹോ​വ​യു​ടെ സാക്ഷികൾ ഈ ബൈബി​ള​ധി​ഷ്‌ഠിത പ്രത്യാശ 230-ലധികം രാജ്യ​ങ്ങ​ളിൽ തങ്ങളുടെ അയൽക്കാ​രു​മാ​യി പങ്കു​വെ​ക്കു​ന്നു. ഇന്നത്തെ പ്രക്ഷുബ്ധ ലോക​ത്തിൽ, മനുഷ്യ​ത്വ​ത്തി​നു നിരക്കാത്ത പ്രവർത്ത​നങ്ങൾ മൂലം യാതന അനുഭ​വി​ച്ചി​ട്ടുള്ള അനവധി​പേരെ അവർ കണ്ടുമു​ട്ടു​ന്നു. പീഡന​ത്തിന്‌ ഇരയാ​യ​വ​രോട്‌ യഹോ​വ​യു​ടെ സാക്ഷികൾ ഒരു ഭാസു​ര​മായ ഭാവി ഉറപ്പു​നൽകുന്ന ബൈബിൾ വാഗ്‌ദാ​നത്തെ കുറിച്ചു പറയുന്നു. പീഡനം ഒരു കഴിഞ്ഞ​കാല സംഭവ​മാ​യി മാറുന്ന ആ നല്ല ഭാവിയെ കുറി​ച്ചുള്ള സുവാർത്ത പരത്തു​ന്ന​തിൽ അവർ എത്ര സന്തോ​ഷ​മു​ള്ള​വ​രാണ്‌!—യെശയ്യാ​വു 65:17; വെളി​പ്പാ​ടു 21:4, 5.

[അടിക്കു​റിപ്പ്‌]

a ഏതെങ്കിലും ഒരു പ്രത്യേക ചികി​ത്സാ​രീ​തി ഉണരുക! ശുപാർശ ചെയ്യു​ന്നില്ല. എന്നാൽ, തങ്ങൾ സ്വീക​രി​ക്കുന്ന ഏതു ചികി​ത്സ​യും ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ച​യിൽ ആണെന്ന കാര്യം ക്രിസ്‌ത്യാ​നി​കൾ ഉറപ്പാ​ക്കേ​ണ്ട​തുണ്ട്‌.

[24-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“ആരെയും പീഡന​ത്തിന്‌, അല്ലെങ്കിൽ ക്രൂര​വും മനുഷ്യ​ത്വ​ത്തി​നു നിരക്കാ​ത്ത​തും ആത്മാഭി​മാ​നത്തെ ഇടിച്ചു​താ​ഴ്‌ത്തു​ന്ന​തു​മായ ശിക്ഷയ്‌ക്ക്‌/പെരു​മാ​റ്റ​ത്തിന്‌ വിധേ​യ​രാ​ക്കാൻ പാടു​ള്ളതല്ല.”—ആർട്ടി​ക്കിൾ 5, സാർവ​ലൗ​കിക മനുഷ്യാ​വ​കാശ പ്രഖ്യാ​പ​നം

[25-ാം പേജിലെ ചതുരം]

നിങ്ങൾക്കു സഹായി​ക്കാ​നാ​കുന്ന വിധം

പീഡനത്തിന്റെ ഫലങ്ങളിൽ നിന്നു മുക്തി നേടി​ക്കൊ​ണ്ടി​രി​ക്കുന്ന ആരെ​യെ​ങ്കി​ലും നിങ്ങൾക്ക്‌ അറിയാ​മെ​ങ്കിൽ, ചുവടെ ചേർത്തി​രി​ക്കുന്ന നിർദേ​ശങ്ങൾ നിങ്ങൾക്കു സഹായ​ക​മാ​യേ​ക്കാം:

● സമാനു​ഭാ​വം കാട്ടുക. നിങ്ങൾക്ക്‌ ഇങ്ങനെ പറയാ​വു​ന്ന​താണ്‌: “നിങ്ങളു​ടെ നാട്ടിൽ ധാരാളം പ്രശ്‌നങ്ങൾ ഉണ്ടെന്ന്‌ എനിക്ക​റി​യാം. എങ്ങനെ​യാണ്‌ നിങ്ങൾ പൊരു​ത്ത​പ്പെ​ടു​ന്നത്‌?”—മത്തായി 7:12; റോമർ 15:1.

● ആ വ്യക്തി​യു​ടെ സ്വകാ​ര്യ​ജീ​വി​ത​ത്തിൽ തലയി​ടു​ക​യോ സഹായം കൊടു​ത്തേ അടങ്ങൂ എന്ന മട്ടിൽ പെരു​മാ​റു​ക​യോ ചെയ്യരുത്‌. പകരം, ദയയും പരിഗ​ണ​ന​യും ഉള്ളവരാ​യി​രി​ക്കുക. ശ്രദ്ധി​ക്കാൻ ഒരുക്ക​മുള്ള ഒരു മനസ്സ്‌ നിങ്ങൾക്കുണ്ട്‌ എന്ന കാര്യം ആ വ്യക്തി അറിയട്ടെ.—യാക്കോബ്‌ 1:19.

● സഹായം കൊണ്ട്‌ അയാളെ വീർപ്പു​മു​ട്ടി​ക്ക​രുത്‌. ദുരി​ത​മ​നു​ഭ​വി​ക്കുന്ന വ്യക്തി​യു​ടെ ആത്മാഭി​മാ​ന​ത്തെ​യും സ്വകാ​ര്യ​ത​യെ​യും മാനി​ക്കുക. പീഡന​ത്തിന്‌ ഇരയായ വ്യക്തി​യു​ടെ ദുഃഖ​ഭാ​രം പങ്കു​വെ​ക്കുക എന്നതാ​യി​രി​ക്കണം നിങ്ങളു​ടെ ലക്ഷ്യം, അല്ലാതെ അതു മുഴുവൻ ഏറ്റെടു​ക്കുക എന്നതാ​യി​രി​ക്ക​രുത്‌.