വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആ വലിയ രൂപരചയിതാവ്‌ ആർ?

ആ വലിയ രൂപരചയിതാവ്‌ ആർ?

ആ വലിയ രൂപര​ച​യി​താവ്‌ ആർ?

യുക്തി​സ​ഹ​മാ​യി ചിന്തി​ക്കുന്ന ഒരു വ്യക്തിക്ക്‌, ഒരു രൂപര​ച​യി​താവ്‌ അഥവാ സ്രഷ്ടാവ്‌ ഉണ്ട്‌ എന്നതു സംബന്ധിച്ച്‌ ബോധ്യം വരാൻ മതിയായ തെളി​വു​കൾ പ്രകൃ​തി​യാ​കുന്ന പുസ്‌ത​ക​ത്തി​ലുണ്ട്‌ എന്ന്‌ പല ശാസ്‌ത്ര​ജ്ഞ​രും സമ്മതി​ക്കും. “ലോക​സൃ​ഷ്‌ടി മുതൽ ദൈവ​ത്തി​ന്റെ അദൃശ്യ​പ്ര​കൃ​തി, അതായത്‌ അവിടു​ത്തെ അനന്തശ​ക്‌തി​യും ദൈവ​ത്വ​വും, സൃഷ്‌ട​വ​സ്‌തു​ക്ക​ളി​ലൂ​ടെ സ്‌പഷ്‌ട​മാ​യി അറിഞ്ഞി​ട്ടുണ്ട്‌” എന്ന്‌ ക്രിസ്‌തീയ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ ദീർഘ​നാൾ മുമ്പ്‌ എഴുതു​ക​യു​ണ്ടാ​യി. (റോമർ 1:20, പി.ഒ.സി. ബൈ.) എന്നാൽ പ്രകൃ​തി​യാ​കുന്ന പുസ്‌തകം ദൈവ​ത്തെ​യും അവന്റെ ഇഷ്ടത്തെ​യും സംബന്ധി​ച്ചുള്ള എല്ലാ കാര്യ​ങ്ങ​ളും വെളി​പ്പെ​ടു​ത്തു​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം എന്താണ്‌ എന്ന്‌ അതു വെളി​പ്പെ​ടു​ത്തു​ന്നില്ല. എന്നാൽ സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, സ്രഷ്ടാവ്‌ തന്നെക്കു​റി​ച്ചുള്ള കാര്യങ്ങൾ മറ്റൊരു പുസ്‌ത​ക​ത്തിൽ വെളി​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌, അവന്റെ നിശ്വസ്‌ത വചനമായ ബൈബി​ളിൽ.—2 തിമൊ​ഥെ​യൊസ്‌ 3:16.

ബൈബിൾ ഒരു ശാസ്‌ത്ര ഗ്രന്ഥം അല്ലെങ്കി​ലും പ്രകൃതി ഉത്തരം നൽകാത്ത, മർമ​പ്ര​ധാ​ന​മായ എല്ലാ ചോദ്യ​ങ്ങൾക്കും അത്‌ ഉത്തരം നൽകുന്നു. അതിമ​നോ​ഹ​ര​മായ ഒരു കരവേല കാണു​മ്പോൾ മിക്കയാ​ളു​ക​ളും ആദ്യം​തന്നെ ചോദി​ക്കാ​റുള്ള ഒരു ചോദ്യ​ത്തിന്‌ അത്‌ ഉത്തരം നൽകുന്നു—ആരാണ്‌ അത്‌ ഉണ്ടാക്കി​യത്‌? സൃഷ്ടിയെ സംബന്ധിച്ച്‌ ബൈബിൾ വെളി​പ്പാ​ടു 4:11-ൽ എന്താണ്‌ പറയു​ന്ന​തെന്നു ശ്രദ്ധി​ക്കുക: “കർത്താവേ [“യഹോവേ,” NW], നീ സർവ്വവും സൃഷ്ടി​ച്ച​വ​നും എല്ലാം നിന്റെ ഇഷ്ടം ഹേതു​വാൽ ഉണ്ടായ​തും സൃഷ്ടി​ക്ക​പ്പെ​ട്ട​തും ആകയാൽ മഹത്വ​വും ബഹുമാ​ന​വും ശക്തിയും കൈ​ക്കൊൾവാൻ യോഗ്യൻ.” അതേ, യഹോ​വ​യാം ദൈവ​മാണ്‌ വലിയ രൂപര​ച​യി​താവ്‌. അവന്റെ നാമം ബൈബി​ളി​ന്റെ ആദ്യ കയ്യെഴു​ത്തു പ്രതി​ക​ളിൽ 7,000-ത്തോളം തവണ പ്രത്യ​ക്ഷ​പ്പെ​ടു​ന്നുണ്ട്‌.

നമ്മുടെ ശാസ്‌ത്ര യുഗത്തിന്‌ ഏകദേശം 3,500 വർഷം മുമ്പ്‌ ജീവി​ച്ചി​രുന്ന ഇയ്യോബ്‌ എന്നു പേരുള്ള ഒരു മനുഷ്യൻ സൃഷ്ടി​ക്രി​യ​യ്‌ക്കുള്ള ബഹുമതി യഹോ​വ​യ്‌ക്കു കൊടു​ത്തു. പ്രകൃ​തി​യെ സശ്രദ്ധം നിരീ​ക്ഷി​ച്ചി​രുന്ന ആ ചിന്തകൻ ഇപ്രകാ​രം പറഞ്ഞു: “മൃഗങ്ങ​ളോ​ടു ചോദിക്ക; അവ നിന്നെ ഉപദേ​ശി​ക്കും; ആകാശ​ത്തി​ലെ പക്ഷിക​ളോ​ടു ചോദിക്ക; അവ പറഞ്ഞു​ത​രും. അല്ല, ഭൂമി​യോ​ടു സംഭാ​ഷിക്ക; അതു നിന്നെ ഉപദേ​ശി​ക്കും; സമു​ദ്ര​ത്തി​ലെ മത്സ്യം നിന്നോ​ടു വിവരി​ക്കും.” സൃഷ്ടിയെ സംബന്ധിച്ച്‌ അവയെ​ല്ലാം നമുക്ക്‌ എന്താണു പറഞ്ഞു തരുന്നത്‌? ഇയ്യോബ്‌ ഉത്തരം നൽകു​ന്നത്‌ ചോദ്യ രൂപത്തി​ലാണ്‌: “യഹോ​വ​യു​ടെ കൈ ഇതു പ്രവർത്തി​ച്ചി​രി​ക്കു​ന്നു എന്നു ഇവയെ​ല്ലാം​കൊ​ണ്ടു ഗ്രഹി​ക്കാ​ത്ത​വ​നാർ?”—ഇയ്യോബ്‌ 12:7-9.

മനുഷ്യ​രെ സംബന്ധിച്ച യഹോ​വ​യു​ടെ ഉദ്ദേശ്യം

മനുഷ്യ​വർഗത്തെ സംബന്ധിച്ച യഹോ​വ​യു​ടെ ഉദ്ദേശ്യ​വും ബൈബിൾ വെളി​പ്പെ​ടു​ത്തു​ന്നുണ്ട്‌. നീതി​നി​ഷ്‌ഠ​രായ മനുഷ്യർ പറുദീ​സ​യിൽ—ഈ ഭൂമി​യിൽത്തന്നെ—നിത്യ​ജീ​വൻ എന്ന ദാനം ആസ്വദി​ക്കണം എന്നതാണ്‌ അത്‌. “നീതി​മാ​ന്മാർ ഭൂമിയെ അവകാ​ശ​മാ​ക്കി എന്നേക്കും അതിൽ വസിക്കും” എന്ന്‌ സങ്കീർത്തനം 37:29 പറയുന്നു. സമാന​മാ​യി യേശു​വും ഇങ്ങനെ പറയു​ക​യു​ണ്ടാ​യി: “സൌമ്യ​ത​യു​ള്ളവർ ഭാഗ്യ​വാ​ന്മാർ; അവർ ഭൂമിയെ അവകാ​ശ​മാ​ക്കും.”—മത്തായി 5:5.

ഭൂവാ​സി​കൾ പ്രത്യേക തരത്തി​ലുള്ള ഒരു പരിജ്ഞാ​നം സമ്പാദി​ക്കു​ന്ന​തി​ന്റെ ഫലമായി ഭൂമി സമാധാ​നം കളിയാ​ടുന്ന ഒരു പറുദീ​സ​യാ​യി എന്നെന്നും നിലനിൽക്കു​ക​യും ചെയ്യും. യെശയ്യാവ്‌ 11:9 ഇപ്രകാ​രം പറയുന്നു: “സമുദ്രം വെള്ളം​കൊ​ണ്ടു നിറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ ഭൂമി യഹോ​വ​യു​ടെ [“യഹോ​വയെ കുറി​ച്ചുള്ള,” NW] പരിജ്ഞാ​നം​കൊ​ണ്ടു പൂർണ്ണ​മാ​യി​രി​ക്ക​യാൽ എന്റെ വിശു​ദ്ധ​പർവ്വ​ത​ത്തിൽ എങ്ങും ഒരു ദോഷ​മോ നാശമോ ആരും ചെയ്‌ക​യില്ല.” “യഹോ​വയെ കുറി​ച്ചുള്ള പരിജ്ഞാ​നം” ആണ്‌ വാസ്‌ത​വ​ത്തിൽ നിത്യ​മായ ജീവി​ത​ത്തി​നും സമാധാ​ന​ത്തി​നും സന്തുഷ്ടി​ക്കും ഉള്ള താക്കോൽ. യേശു​വി​ന്റെ പിൻവ​രുന്ന വാക്കുകൾ ഈ പ്രസ്‌താ​വ​ന​യു​ടെ കൃത്യ​തയെ സ്ഥിരീ​ക​രി​ച്ചു: “ഏകസത്യ​ദൈ​വ​മായ നിന്നെ​യും നീ അയച്ചി​രി​ക്കുന്ന യേശു​ക്രി​സ്‌തു​വി​നെ​യും അറിയു​ന്നതു തന്നേ [“കുറി​ച്ചുള്ള പരിജ്ഞാ​നം സമ്പാദി​ക്കു​ന്നത്‌,” NW] നിത്യ​ജീ​വൻ ആകുന്നു.”—യോഹ​ന്നാൻ 17:3.

നിത്യ​ജീ​വൻ നേടുക വഴി ദൈവം ആദ്യം ഉദ്ദേശി​ച്ചി​രുന്ന അതേ വിധത്തിൽ ഭൂമി​യിൽ ജീവിതം ആസ്വദി​ക്കാൻ മനുഷ്യർ പ്രാപ്‌ത​രാ​കും. എന്നേക്കു​മുള്ള ജീവിതം ഒരു പ്രകാ​ര​ത്തി​ലും വിരസ​മാ​യി​രി​ക്കില്ല. പകരം, പുതു പുത്തൻ കണ്ടുപി​ടി​ത്ത​ങ്ങ​ളു​ടെ നിത്യ​വി​സ്‌മ​യ​ങ്ങ​ളും സന്തോ​ഷ​പ്ര​ദ​മായ അനുഭ​വ​ങ്ങ​ളും നിറഞ്ഞ​താ​യി​രി​ക്കും അത്‌.

രസകര​വും പുളക​പ്ര​ദ​വു​മായ ജോലി!

സഭാ​പ്ര​സം​ഗി 3:11, NW ഇപ്രകാ​രം വായി​ക്കു​ന്നു: “[ദൈവം] സകലവും അതതിന്റെ സമയത്തു ഭംഗി​യാ​യി ചെയ്‌തു. സത്യ​ദൈവം ആദി​യോ​ടന്തം ചെയ്‌ത പ്രവൃ​ത്തി​യെ മനുഷ്യ​വർഗ​ത്തിന്‌ ഒരിക്ക​ലും കണ്ടുപി​ടി​ച്ചു തീരാ​നാ​കാത്ത വിധം അവൻ നിത്യ​ത​യും അവരുടെ ഹൃദയ​ത്തിൽ വെച്ചി​രി​ക്കു​ന്നു.” “നിത്യ”മായി അഥവാ എന്നേക്കും ജീവി​ക്കു​ന്ന​തി​നുള്ള മനുഷ്യ​ന്റെ സ്വാഭാ​വിക ആഗ്രഹം പെട്ടെ​ന്നു​തന്നെ പൂർണ​മാ​യി നിറ​വേ​റ​പ്പെ​ടു​മ്പോൾ ‘ദൈവം ആദി​യോ​ടന്തം ചെയ്‌ത പ്രവൃ​ത്തി​യെ കണ്ടുപി​ടി​ക്കാൻ’ ശ്രമി​ക്കു​ന്ന​തിന്‌ നാം പ്രാപ്‌ത​രാ​യി​ത്തീ​രും. അതേ, മുഴു ഭൂമി​യും നമ്മുടെ പഠനമു​റി ആയിരി​ക്കും, യഹോ​വ​യാ​യി​രി​ക്കും നമ്മുടെ അധ്യാ​പകൻ, ജീവി​ത​മാ​കട്ടെ കണ്ടുപി​ടി​ത്ത​ങ്ങൾക്കാ​യുള്ള ഒരിക്ക​ലും അവസാ​നി​ക്കാത്ത, പുളക​പ്ര​ദ​മായ ഒരു പര്യട​ന​വും.

പൂർണ​ത​യു​ള്ള ശരീര​ത്തോ​ടും മനസ്സോ​ടും കൂടി നിങ്ങൾ ആ പറുദീ​സ​യിൽ ആയിരി​ക്കു​ന്ന​തി​നെ കുറിച്ച്‌ ഒന്നു വിഭാവന ചെയ്യൂ. ഇന്ന്‌ ഏറ്റെടു​ക്കു​ന്ന​തി​നെ കുറിച്ച്‌ ചിന്തി​ക്കുക കൂടി​യി​ല്ലാത്ത തരം വെല്ലു​വി​ളി​കൾ യാതൊ​രു മടിയും കൂടാതെ അന്നു നിങ്ങൾ സ്വീക​രി​ക്കും. നൂറോ ആയിര​മോ വർഷം എടുത്താ​ലും, അതു പൂർത്തി​യാ​ക്കാൻ കഴിയു​മെന്ന്‌ നിങ്ങൾക്ക്‌ അറിയാം. ഒരുപക്ഷേ നിങ്ങളു​ടെ തികവുറ്റ പ്രാപ്‌തി​കൾ ഉപയോ​ഗിച്ച്‌, യഹോ​വ​യു​ടെ രൂപര​ച​ന​ക​ളിൽ ചിലത്‌ ഇന്നു മനുഷ്യർ ചെയ്യു​ന്ന​തി​നെ​ക്കാൾ പതിന്മ​ടങ്ങ്‌ മികച്ച രീതി​യിൽ പകർത്താൻ പോലും നിങ്ങൾക്കു കഴി​ഞ്ഞേ​ക്കാം. ഇന്ന്‌ ഇതിനാ​യി നടത്തുന്ന ശ്രമങ്ങൾ മിക്ക​പ്പോ​ഴും മലിനീ​ക​ര​ണ​ത്തി​നും മനുഷ്യന്‌ ദോഷം ചെയ്യുന്ന മറ്റു കാര്യ​ങ്ങൾക്കും ഇടയാ​ക്കു​ന്നു. എന്നാൽ അന്ന്‌, യഹോ​വ​യു​ടെ കാര്യ​ത്തിൽ സത്യമാ​യി​രി​ക്കു​ന്ന​തു​പോ​ലെ, നിങ്ങളു​ടെ​യും പ്രവൃ​ത്തി​കളെ ഭരിക്കു​ന്നത്‌ സ്‌നേഹം എന്ന ഗുണം ആയിരി​ക്കും.—ഉല്‌പത്തി 1:27; 1 യോഹ​ന്നാൻ 4:8.

ഇതൊക്കെ വെറും സ്വപ്‌നം അല്ലെന്ന്‌ നമുക്ക്‌ പറയാൻ കഴിയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? യഹോവ രചിച്ച മഹത്തായ രണ്ടു “പുസ്‌ത​കങ്ങൾ” ആയ ബൈബി​ളും സൃഷ്ടി​യും, നമ്മുടെ വലിയ രൂപര​ച​യി​താ​വും സ്രഷ്ടാ​വും ആയ അവനെ സംബന്ധി​ച്ചി​ട​ത്തോ​ളം ഒന്നും അസാധ്യം അല്ലെന്ന​തി​നുള്ള അനി​ഷേ​ധ്യ​മായ തെളി​വു​കൾ നൽകുന്നു. അതു​കൊണ്ട്‌ യഹോ​വ​യെ​യും അവന്റെ പുത്ര​നായ യേശു​ക്രി​സ്‌തു​വി​നെ​യും കൂടുതൽ അടുത്ത​റി​യാൻ ഇപ്പോൾ ശ്രമി​ക്ക​രു​തോ? ഇത്ര​യേറെ രസകര​വും മൂല്യ​വ​ത്തും വിജയ​പ്ര​ദ​വും ആയ ഒരു ഉദ്യമം വേറെ ഉണ്ടാവില്ല.

[10-ാം പേജിലെ ചിത്രങ്ങൾ]

ബൈബിളും പ്രകൃ​തി​യാ​കുന്ന പുസ്‌ത​ക​വും ആ വലിയ രൂപര​ച​യി​താ​വി​നെ കുറിച്ച്‌ വെളി​പ്പെ​ടു​ത്തു​ന്നു