വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഞങ്ങളുടെ അകമഴിഞ്ഞ നന്ദി!”

“ഞങ്ങളുടെ അകമഴിഞ്ഞ നന്ദി!”

“ഞങ്ങളുടെ അകമഴിഞ്ഞ നന്ദി!”

“മസ്‌തി​ഷ്‌കാ​ഘാ​തത്തെ കുറിച്ച്‌ [ഫെബ്രു​വരി 8, 1998] ഉണരുക!യിൽ വന്ന ലേഖന പരമ്പര എന്റെ അമ്മയുടെ ജീവൻ രക്ഷിക്കു​ന്ന​തിൽ ഒരു സുപ്ര​ധാന പങ്കു വഹിച്ചു എന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌,” യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കാനഡ​യി​ലെ ബ്രാഞ്ച്‌ ഓഫീ​സി​ലേക്കു കാരൾ എഴുതി. അവളുടെ അമ്മയ്‌ക്ക്‌ ഇടതു കൈയ്‌ക്ക്‌ മരവിപ്പ്‌ അനുഭ​വ​പ്പെട്ടു, പിറ്റേന്നു രാവിലെ ആയപ്പോ​ഴേ​ക്കും കാഴ്‌ച സംബന്ധ​മായ പ്രശ്‌ന​ങ്ങ​ളും ഉണ്ടാകാൻ തുടങ്ങി. കാരൾ പറയുന്നു: “അന്നത്തെ ദിവസ​വും കൂടെ നോക്കി​യിട്ട്‌ പിറ്റേന്നു ഡോക്ടറെ കണ്ടാൽ മതി എന്നായി​രു​ന്നു അമ്മയ്‌ക്ക്‌. അതു​കൊണ്ട്‌, മസ്‌തി​ഷ്‌കാ​ഘാ​തത്തെ കുറിച്ച്‌ ഉണരുക!യിൽ വന്ന ലേഖനങ്ങൾ വായി​ക്കാൻ ഞാൻ അമ്മയോ​ടു പറഞ്ഞു. 15 മിനിട്ടു കഴിഞ്ഞ​പ്പോൾ അമ്മ എനിക്കു ഫോൺ ചെയ്‌ത്‌, ആശുപ​ത്രി​യിൽ പോകു​ന്ന​താ​ണു നല്ലത്‌ എന്നു തനിക്കു തോന്നു​ന്ന​താ​യി പറഞ്ഞു. ഡോക്ടർമാർ അമ്മയെ അന്നു രാത്രി നിരീ​ക്ഷ​ണാർഥം ആശുപ​ത്രി​യിൽ കിടത്തി. അമ്മയ്‌ക്ക്‌ മസ്‌തി​ഷ്‌കാ​ഘാ​ത​ത്തി​നുള്ള ഏതാനും മുന്നറി​യി​പ്പിൻ സൂചനകൾ ഉണ്ടായ​താ​യി അവർ സ്ഥിരീ​ക​രി​ച്ചു. കൃത്യ​സ​മ​യത്ത്‌ അമ്മ ആശുപ​ത്രി​യിൽ എത്തിയതു ജ്ഞാനപൂർവ​ക​മായ നടപടി ആയിരു​ന്നു എന്നും അവർ പറഞ്ഞു. ആ ലേഖന പരമ്പരയെ പ്രതി നിങ്ങൾക്കു ഞങ്ങളുടെ അകമഴിഞ്ഞ നന്ദി!”

ശാരീ​രി​ക​വും മാനസി​ക​വു​മായ ആരോ​ഗ്യ​പ​രി​പാ​ല​ന​ത്തിന്‌ ആവശ്യ​മായ പ്രാ​യോ​ഗിക മാർഗ​നിർദേ​ശങ്ങൾ ബൈബി​ളിൽ അടങ്ങി​യി​രി​ക്കു​ന്നു എന്ന വസ്‌തുത നിങ്ങളെ അതിശ​യി​പ്പി​ച്ചേ​ക്കാം. സകലർക്കും വേണ്ടി​യുള്ള ഒരു ഗ്രന്ഥം എന്ന 32 പേജുള്ള ലഘുപ​ത്രി​ക​യു​ടെ 20, 21, 25, 26 പേജു​ക​ളിൽ ആ വസ്‌തുത എടുത്തു​കാ​ട്ടു​ന്നു. സകലർക്കും വേണ്ടി​യുള്ള ഒരു ഗ്രന്ഥം എന്ന പ്രസി​ദ്ധീ​ക​ര​ണത്തെ കുറിച്ചു കൂടുതൽ അറിയാൻ നിങ്ങളെ സഹായി​ക്കു​ന്ന​തി​നാ​യി, നിങ്ങളു​ടെ പ്രദേ​ശ​ത്തുള്ള ഞങ്ങളുടെ പ്രതി​നി​ധി​ക​ളിൽ ഒരാളെ അയയ്‌ക്കു​ന്ന​തി​നു ഞങ്ങൾക്കു സന്തോ​ഷ​മേ​യു​ള്ളൂ. അതിന്‌ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ, ഇതോ​ടൊ​പ്പ​മുള്ള കൂപ്പൺ പൂരി​പ്പിച്ച്‌ അതിൽത്ത​ന്നെ​യുള്ള മേൽവി​ലാ​സ​ത്തി​ലോ ഈ മാസി​ക​യു​ടെ 5-ാം പേജിലെ അനു​യോ​ജ്യ​മായ മേൽവി​ലാ​സ​ത്തി​ലോ ഞങ്ങൾക്ക്‌ അയയ്‌ക്കുക.

□ നിങ്ങളു​ടെ ഒരു പ്രതി​നി​ധി​യെ അയയ്‌ക്കു​ക

□ സൗജന്യ ഭവന ബൈബിൾ അധ്യയ​ന​ത്തി​നു താത്‌പ​ര്യ​മുണ്ട്‌, ദയവായി എന്നെ സന്ദർശി​ക്കുക.