വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

വണ്ണം വെക്കൽ “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . വണ്ണത്തെ കുറി​ച്ചുള്ള ഉത്‌കണ്‌ഠ എനിക്ക്‌ എങ്ങനെ ഇല്ലാതാ​ക്കാ​നാ​കും?” (മേയ്‌ 22, 1999) എന്ന ലേഖന​ത്തി​നു നിങ്ങൾക്കു ഹൃദയം​ഗ​മ​മായ നന്ദി. കുറച്ചു നാളു​ക​ളാ​യി എനിക്ക്‌ എന്റെ ആകാര​ത്തെ​യും തൂക്ക​ത്തെ​യും കുറി​ച്ചുള്ള ചിന്ത മാത്ര​മേ​യു​ള്ളൂ. കണ്ണാടി​യിൽ നോക്കു​മ്പോൾ എനിക്കു​തന്നെ നാണം തോന്നു​ന്നു, ഞാനി​പ്പോൾ തൂക്കം നോക്കാ​റേ ഇല്ല. എന്നാൽ, ആന്തരിക മനുഷ്യ​നാണ്‌ യഥാർഥ​ത്തിൽ പ്രാധാ​ന്യം കൽപ്പി​ക്കേ​ണ്ടത്‌ എന്ന്‌ ആ ലേഖനം വായി​ച്ച​പ്പോൾ എനിക്കു ബോധ്യ​മാ​യി.

എൽ. ആർ., ഫ്രാൻസ്‌

വൈക​ല്യ​ങ്ങൾ വീൽച്ചെ​യ​റി​നെ ആശ്രയി​ച്ചു കഴിയുന്ന ഒരു വ്യക്തി​യാ​ണു ഞാൻ. എന്റെ ഭാര്യക്ക്‌ വിട്ടു​മാ​റാത്ത ക്ഷീണ​രോ​ഗം ഉള്ളതി​നാൽ അവൾ കടുത്ത വിഷാ​ദ​ത്തിന്‌ അടിമ​യാണ്‌. കനത്ത നഷ്ടം സംഭവി​ക്കു​മ്പോൾ ദുഃഖി​ക്കു​ന്നതു സ്വാഭാ​വി​ക​മാണ്‌ എന്ന്‌ “അംഗഹീ​നർക്കു പ്രത്യാശ” (ജൂൺ 8, 1999) എന്ന ലേഖന പരമ്പര എടുത്തു​കാ​ട്ടി. കൂടാതെ, “എല്ലാ വൈക​ല്യ​ങ്ങ​ളും അപ്രത്യ​ക്ഷ​മാ​കു​മ്പോൾ” എന്ന ലേഖന​ത്തി​ലെ ചിത്രങ്ങൾ, ഭാവി​യിൽ ഞങ്ങളുടെ വൈക​ല്യ​ങ്ങൾ സൗഖ്യ​മാ​ക്ക​പ്പെ​ടും എന്നത്‌ ഒരു യാഥാർഥ്യ​മാ​ണെന്നു തിരി​ച്ച​റി​യാൻ എന്നെ സഹായി​ച്ചു.

സി. ഡബ്ല്യൂ., ഐക്യ​നാ​ടു​കൾ

വെറും നാലു വയസ്സു​ള്ള​പ്പോൾ ഒരു അപകട​ത്തിൽ എന്റെ ഇടതു പാദം നഷ്ടപ്പെട്ടു. അടിക്ക​ടി​യു​ണ്ടാ​കുന്ന വിഷാ​ദത്തെ തരണം ചെയ്യാൻ നിങ്ങളു​ടെ ലേഖന പരമ്പര എന്നെ സഹായി​ച്ചു. മുൻവി​ധി അകറ്റാൻ സഹായി​ക്കുന്ന ഇത്തരം നല്ല ലേഖനങ്ങൾ ദയവായി തുടർന്നും പ്രസി​ദ്ധീ​ക​രി​ക്കുക.

എ. ജെ. റ്റി. പി., ബ്രസീൽ

അംഗഹീ​നർക്കു മറ്റ്‌ ഏതൊ​രാ​ളെ​യും പോലെ വികാ​ര​വി​ചാ​രങ്ങൾ ഉണ്ടെന്നും നോവി​ച്ചാൽ ഞങ്ങൾക്കും നോവു​മെ​ന്നും ആളുകൾ അറി​യേ​ണ്ട​തുണ്ട്‌. ചില​പ്പോ​ഴൊ​ക്കെ ആളുകൾ ഏതോ അപൂർവ വസ്‌തു​വി​നെ പോലെ അംഗഹീ​നരെ വീക്ഷി​ക്കു​ക​യും പരുഷ​മായ അഭി​പ്രാ​യങ്ങൾ തട്ടിവി​ടു​ക​യും ചെയ്യുന്നു, അല്ലെങ്കിൽ പാടേ അവഗണി​ക്കു​ന്നു. അംഗഹീ​നർ മടയന്മാ​രോ മടിയ​ന്മാ​രോ നിസ്സഹാ​യ​രോ അല്ല. വേണ്ടി​വ​രു​ന്ന​പക്ഷം, പാചകം ചെയ്യാ​നും ശുചി​യാ​ക്കാ​നും സാധനങ്ങൾ വാങ്ങാ​നും കുടും​ബം പുലർത്താ​നും ജോലി​ക്കു പോകാ​നും എന്തിന്‌, വാഹനം ഓടി​ക്കാൻ പോലും ഞങ്ങളിൽ അനേകർക്കും സാധി​ക്കും. ജീവിതം മുന്നോ​ട്ടു കൊണ്ടു​പോ​കാൻ എന്നെ സഹായി​ച്ചി​രി​ക്കുന്ന ഒരു സംഗതി യഹോ​വ​യെ​യും അവന്റെ സ്‌നേ​ഹ​നിർഭ​ര​വും ആർദ്ര​വു​മായ വഴിക​ളെ​യും കുറിച്ചു പഠിക്കു​ന്ന​താണ്‌. ഞാൻ ഇതുവ​രെ​യും യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരുവൻ ആയിത്തീർന്നി​ട്ടില്ല, സമീപ ഭാവി​യിൽ അങ്ങനെ ആയിത്തീ​രാൻ ആഗ്രഹി​ക്കു​ന്നു.

എ. ജി., ഐക്യ​നാ​ടു​കൾ

ദൈവ​ത്തി​ന്റെ ദൃഷ്ടി​യിൽ വിലയു​ള്ളവർ എനിക്കു മിക്ക​പ്പോ​ഴും വിഷാ​ദ​വും ഒന്നിനും കൊള്ളാ​ത്തവൾ എന്ന തോന്ന​ലും ഉണ്ടാകാ​റുണ്ട്‌. എന്റെ ശ്രമങ്ങൾ അത്രകണ്ടു വിജയ​പ്ര​ദ​മാ​കാ​ത്ത​തി​നാൽ ഒരു മുഴു​സമയ ശുശ്രൂ​ഷക ആയിരി​ക്കാ​നുള്ള യോഗ്യ​ത​യി​ല്ലെന്നു ചില​പ്പോ​ഴൊ​ക്കെ എനിക്കു തോന്നാ​റുണ്ട്‌. “ബൈബി​ളി​ന്റെ വീക്ഷണം: നിങ്ങൾ ദൈവ​ത്തി​ന്റെ ദൃഷ്ടി​യിൽ വിലയു​ള്ള​വ​രാണ്‌!” (ജൂൺ 8, 1999) എന്ന ലേഖനം എനിക്കു വളരെ ആശ്വാ​സ​മേകി. നാം യഹോ​വയെ സേവി​ക്കു​ന്നതു നിറു​ത്തി​ക്ക​ള​യാ​നാ​യി അത്തരം ചിന്തകൾ നമ്മുടെ മനസ്സി​ലേക്കു കൊണ്ടു​വ​രു​ന്ന​തി​നു സാത്താൻ പരമാ​വധി ശ്രമി​ക്കു​ന്നു​വെന്നു മനസ്സി​ലാ​ക്കാൻ അത്‌ എന്നെ സഹായി​ച്ചു.

എൽ. ഡബ്ല്യൂ., കാനഡ

ആ ലേഖനം വളരെ സാന്ത്വ​ന​ദാ​യ​ക​മാ​യി​രു​ന്നു. യഹോവ എന്റെ പ്രാർഥ​നകൾ കേൾക്കു​ന്നില്ല എന്നാണ്‌ ഇന്നോളം ഞാൻ വിചാ​രി​ച്ചി​രു​ന്നത്‌. പ്രസ്‌തുത ലേഖനം വായി​ച്ച​തോ​ടെ എനിക്ക്‌ യഹോ​വ​യി​ലുള്ള വിശ്വാ​സം മാത്രമല്ല, ആത്മവി​ശ്വാ​സ​വും വർധി​ച്ചി​രി​ക്കു​ന്നു. ദയവായി ഇതു​പോ​ലുള്ള ആശ്വാ​സ​പ്ര​ദ​മായ ലേഖനങ്ങൾ തുടർന്നും പ്രസി​ദ്ധീ​ക​രി​ക്കുക.

ആർ.വി.റ്റി., ബെൽജി​യം

വേദനാ​ജ​ന​ക​മായ അനുഭ​വ​ങ്ങ​ളു​ടെ, ആത്മാഭി​മാ​നം കവർന്നെ​ടുത്ത തെറ്റു​ക​ളു​ടെ, മുറി​പ്പാ​ടു​ക​ളു​മാ​യാ​ണു ഞാൻ ജീവി​ക്കു​ന്നത്‌. ഇന്ന്‌ യഹോ​വ​യു​മാ​യുള്ള എന്റെ ബന്ധവും അവന്റെ സ്‌നേഹം മനുഷ്യ​നു പൂർണ​മാ​യി ഗ്രഹി​ക്കാ​നാ​വി​ല്ലെന്ന അറിവും എന്നിൽ സന്തോ​ഷ​ത്തി​ന്റെ​യും സുരക്ഷി​ത​ത്വ​ത്തി​ന്റെ​യും തോന്നൽ ഉളവാ​ക്കു​ന്നു.

വി.എസ്‌.സി., ബ്രസീൽ

പ്രസ്‌തുത ലേഖനം ഓഡി​യോ കാസെ​റ്റിൽ കേട്ടു​ക​ഴി​ഞ്ഞ​തേ​യു​ള്ളൂ. 44 വർഷമാ​യി ഞാൻ അന്ധനാണ്‌. ഒരു ക്രിസ്‌ത്യാ​നി​യാ​യി സ്‌നാ​പ​ന​മേറ്റ ശേഷവും എനിക്ക്‌ എന്തെങ്കി​ലും മൂല്യ​മു​ള്ള​താ​യി ഞാൻ കരുതി​യി​രു​ന്നില്ല. ഈ ലേഖനം എന്നെ ആഴത്തിൽ സ്‌പർശി​ച്ചു. നാം നമ്മെ വീക്ഷി​ക്കു​ന്നതു പോ​ലെയല്ല യഹോവ നമ്മെ വീക്ഷി​ക്കു​ന്നത്‌ എന്നുള്ള​തു​കൊ​ണ്ടു ഞാൻ അവനു നന്ദി നൽകുന്നു.

എ. കെ. ഇറ്റലി

നിഷേ​ധാ​ത്മക ചിന്തകൾ എന്നെ വലയം ചെയ്‌തി​രി​ക്കു​ക​യാ​യി​രു​ന്നു. എന്നാൽ, ആ ലേഖനം വായി​ച്ച​പ്പോൾ യഹോവ എന്നോടു മൃദു​വാ​യി സംസാ​രി​ക്കു​ന്ന​തു​പോ​ലെ എനിക്കു തോന്നി. ചിന്താ രീതി​ക​ളിൽ മാറ്റം വരുത്തു​ന്നതു ദുഷ്‌ക​ര​മായ സംഗതി​യാണ്‌. എങ്കിലും, ആ ലേഖന​ത്തിൽ വിശദീ​ക​രി​ച്ചി​രുന്ന പിൻവ​രുന്ന വാക്കുകൾ ഒരിക്ക​ലും മറക്കാ​തി​രി​ക്കാൻ ഞാൻ ശ്രമി​ക്കു​ന്ന​താണ്‌: “നമ്മെ മുമ്പ്‌ എന്നത്തെ​ക്കാ​ളും അടുത്തു നിരീ​ക്ഷി​ച്ചു​കൊണ്ട്‌, അതീവ ശ്രദ്ധ​യോ​ടെ, ഏതു സമയത്തും സഹായി​ക്കാ​നുള്ള മനസ്സു​മാ​യി യഹോവ നമുക്കു ‘സമീപ​സ്ഥ​നാണ്‌’—സങ്കീർത്തനം 147:1, 3.”

കെ. എഫ്‌., ജപ്പാൻ