വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യുദ്ധത്തിന്റെ പുതിയ ഇരകൾ

യുദ്ധത്തിന്റെ പുതിയ ഇരകൾ

യുദ്ധത്തി​ന്റെ പുതിയ ഇരകൾ

“ഇന്നത്തെ യുദ്ധങ്ങൾ പോയ കാലത്തെ യുദ്ധങ്ങ​ളിൽ നിന്നു വ്യത്യ​സ്‌ത​മാണ്‌ . . . സൈനി​കർക്കു പകരം സാധാരണ പൗരന്മാ​രാണ്‌” കൂടു​ത​ലും യുദ്ധത്തിന്‌ ഇരകളാ​കു​ന്നത്‌ എന്ന്‌ യുഎൻ റേഡി​യോ പ്രക്ഷേ​പണം ചെയ്യുന്ന “പെർസ്‌പെ​ക്ടിവ്‌” എന്ന പരിപാ​ടി റിപ്പോർട്ടു ചെയ്‌തു. ഉദാഹ​ര​ണ​ത്തിന്‌, ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തിൽ കൊല്ല​പ്പെട്ട മൊത്തം ആളുക​ളിൽ വെറും 5 ശതമാ​നമേ സൈനി​കേതര പൗരന്മാ​രാ​യി ഉണ്ടായി​രു​ന്നു​ള്ളൂ. എന്നാൽ രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തിൽ, കൊല്ല​പ്പെട്ട സൈനി​കേതര പൗരന്മാ​രു​ടെ എണ്ണം 48 ശതമാ​ന​മാ​യി വർധിച്ചു. ഇന്ന്‌, “യുദ്ധങ്ങ​ളിൽ മരിക്കുന്ന മിക്കവാ​റും എല്ലാവ​രും തന്നെ—90%—സാധാരണ പൗരന്മാ​രാണ്‌, അവരിൽ അധിക​വും സ്‌ത്രീ​ക​ളും കുട്ടി​ക​ളും പ്രായം​ചെ​ന്ന​വ​രു​മാണ്‌” എന്ന്‌ യുഎൻ റേഡി​യോ അഭി​പ്രാ​യ​പ്പെട്ടു.

ഐക്യ​രാ​ഷ്‌ട്ര സെക്ര​ട്ടറി ജനറലി​ന്റെ, ‘കുട്ടി​കൾക്കും സായുധ പോരാ​ട്ട​ങ്ങൾക്കും വേണ്ടി​യുള്ള പ്രത്യേക പ്രതി​നി​ധി’യായ ഓലാരാ ഓട്ടൂ​ണൂ​വി​ന്റെ അഭി​പ്രാ​യ​ത്തിൽ, “1987 മുതൽ ഏകദേശം ഇരുപതു ലക്ഷം കുട്ടികൾ സായുധ പോരാ​ട്ട​ങ്ങ​ളിൽ കൊല്ല​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി കണക്കാ​ക്ക​പ്പെ​ടു​ന്നു.” അതായത്‌, കഴിഞ്ഞ 12 വർഷക്കാ​ലത്ത്‌ പ്രതി​ദി​നം 450-ലധികം കുട്ടികൾ വീതം യുദ്ധത്തി​ന്റെ ബലിയാ​ടു​കൾ ആയിരി​ക്കു​ന്നു! കൂടാതെ, അതേ കാലഘ​ട്ട​ത്തിൽ തന്നെ അറുപതു ലക്ഷത്തി​ല​ധി​കം കുട്ടി​കൾക്കു ഗുരു​ത​ര​മാ​യി പരി​ക്കേൽക്കു​ക​യോ സ്ഥായി​യാ​യി അംഗഭം​ഗം സംഭവി​ക്കു​ക​യോ ചെയ്‌തി​രി​ക്കു​ന്നു.

ശ്രീ. ഓട്ടൂ​ണൂ​വി​ന്റെ അഭി​പ്രാ​യ​ത്തിൽ, യുദ്ധത്തിൽ ബലിയാ​ടാ​കുന്ന കുട്ടി​ക​ളു​ടെ എണ്ണം വർധിച്ചു വരുന്ന​തി​നെ​തി​രെ ഐക്യ​രാ​ഷ്‌ട്ര​ങ്ങൾക്കു പോരാ​ടാ​നാ​കുന്ന ഒരു വിധം, ചില പ്രത്യേക ഇടങ്ങൾ സമാധാന മേഖല​ക​ളാ​യി പ്രഖ്യാ​പി​ക്കു​ക​യെന്ന ആശയത്തി​നു പിന്തുണ നൽകുക എന്നതാണ്‌. “സ്‌കൂ​ളു​കൾ, ആശുപ​ത്രി​കൾ, കളിസ്ഥ​ലങ്ങൾ എന്നിങ്ങനെ കുട്ടികൾ കൂടു​ത​ലുള്ള ഇടങ്ങൾ യുദ്ധര​ഹിത മേഖല​ക​ളാ​യി കണക്കാ​ക്ക​പ്പെ​ടണം.” എന്നിരു​ന്നാ​ലും, സാധാരണ പൗരന്മാർ യുദ്ധത്തിന്‌ ഇരകളാ​കു​ന്നി​ല്ലെന്ന്‌ ഐക്യ​രാ​ഷ്‌ട്ര​ങ്ങൾക്ക്‌ ഉറപ്പു​വ​രു​ത്താ​നാ​കുന്ന ഏറ്റവും ഫലപ്ര​ദ​മായ മാർഗം “യുദ്ധത്തെ നിറുത്തൽ ചെയ്യു​ന്ന​താണ്‌” എന്ന്‌ യുഎൻ റേഡി​യോ കൂട്ടി​ച്ചേർത്തു. അതേ, യുദ്ധത്തിൽ ആരും കൊല്ല​പ്പെ​ടാ​തി​രി​ക്ക​ണ​മെ​ങ്കിൽ വാസ്‌ത​വ​ത്തിൽ യുദ്ധത്തെ തന്നെ നിറുത്തൽ ചെയ്യണം. അത്‌ എന്നെങ്കി​ലും സംഭവി​ക്കു​മോ?

യുദ്ധങ്ങൾ ദീർഘ​നാ​ളാ​യി മനുഷ്യ​ച​രി​ത്ര​ത്തിൽ സ്ഥാനം പിടി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ മനുഷ്യർക്ക്‌ ഒരിക്ക​ലും ഭൂവ്യാ​പ​ക​മായ സമാധാ​നം കൊണ്ടു​വ​രാൻ സാധി​ക്കി​ല്ലെന്ന്‌ അനേകർക്കും തോന്നു​ന്നതു തികച്ചും സ്വാഭാ​വി​ക​മാണ്‌, ആ തോന്നൽ ശരിയാ​ണു​താ​നും. എന്നാൽ, യഹോ​വ​യാം ദൈവം അതു ചെയ്യു​മെന്ന്‌ അവന്റെ വചനമായ ബൈബിൾ വാഗ്‌ദാ​നം ചെയ്യുന്നു: “അവൻ ഭൂമി​യു​ടെ അററം​വ​രെ​യും യുദ്ധങ്ങളെ നിർത്തൽചെ​യ്യു​ന്നു.” (സങ്കീർത്തനം 46:9) അത്‌ എപ്പോ​ഴാ​യി​രി​ക്കും സംഭവി​ക്കുക? ലോക​വ്യാ​പക സമാധാ​നത്തെ കുറി​ച്ചുള്ള ദൈവ​ത്തി​ന്റെ വാഗ്‌ദാ​നം നിവൃ​ത്തി​യേ​റും എന്നു നിങ്ങൾക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌? ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം ലഭിക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ദയവായി 5-ാം പേജിലെ അനു​യോ​ജ്യ​മായ മേൽവി​ലാ​സ​ത്തിൽ ഈ മാസി​ക​യു​ടെ പ്രസാ​ധ​കർക്ക്‌ എഴുതു​ക​യോ നിങ്ങളു​ടെ വീടിന്‌ അടുത്തുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ രാജ്യ​ഹാൾ സന്ദർശി​ക്കു​ക​യോ ചെയ്യുക. നിങ്ങളു​ടെ ചോദ്യ​ങ്ങൾക്കു വ്യക്തമായ ഉത്തരം ലഭിക്കു​ന്ന​താ​യി​രി​ക്കും—യാതൊ​രു കടപ്പാ​ടും തോ​ന്നേ​ണ്ട​തില്ല, നിങ്ങൾ പണവും ചെലവ​ഴി​ക്കേ​ണ്ട​തില്ല.

[31-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

UN PHOTO 156450/J. Isaac