വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ അറിയാമോ?

നിങ്ങൾക്ക്‌ അറിയാമോ?

നിങ്ങൾക്ക്‌ അറിയാ​മോ?

(ഈ ക്വിസി​ന്റെ ഉത്തരങ്ങൾ, നൽകി​യി​രി​ക്കുന്ന ബൈബിൾ പരാമർശ​ങ്ങ​ളിൽ കണ്ടെത്താൻ കഴിയും. എല്ലാ ഉത്തരങ്ങ​ളും 19-ാം പേജിൽ കൊടു​ത്തി​രി​ക്കു​ന്നു. കൂടു​ത​ലായ വിവര​ങ്ങൾക്ക്‌ വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി പ്രസി​ദ്ധീ​ക​രിച്ച “തിരു​വെ​ഴു​ത്തു​കൾ സംബന്ധിച്ച ഉൾക്കാഴ്‌ച” [ഇംഗ്ലീഷ്‌] എന്ന പ്രസി​ദ്ധീ​ക​രണം കാണുക.)

1. തന്റെ പ്രസ്‌താ​വ​ന​ക​ളു​ടെ കൃത്യത ശ്രോ​താ​ക്കളെ ബോധ്യ​പ്പെ​ടു​ത്താൻ യേശു മിക്ക​പ്പോ​ഴും ഉപയോ​ഗി​ച്ചി​രുന്ന പ്രയോ​ഗം ഏത്‌? (മത്തായി 5:18)

2. “അവരിൽ ചെറി​യവൻ നൂറു​പേർക്കും വലിയവൻ ആയിരം​പേർക്കും മതിയാ​യവൻ” എന്നു പറഞ്ഞത്‌ ആരെക്കു​റിച്ച്‌? (1 ദിനവൃ​ത്താ​ന്തം 12:8-14)

3. ദാവീ​ദി​ന്റെ ധീര യോദ്ധാ​ക്ക​ളായ യോവാബ്‌, അബീശാ​യി, അസാഹേൽ എന്നിവ​രു​മാ​യി മിക്ക​പ്പോ​ഴും ആരുടെ പേരാണു ബന്ധപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌? (2 ശമൂവേൽ 2:18)

4. യേശു​വി​ന്റെ നാമം നിമിത്തം ഒരുവൻ ദ്വേഷി​ക്ക​പ്പെ​ട്ടേ​ക്കാ​മെ​ങ്കി​ലും, രക്ഷ പ്രാപി​ക്കാൻ എന്തു ചെയ്യണ​മെ​ന്നാണ്‌ അവൻ പറഞ്ഞത്‌? (മർക്കൊസ്‌ 13:13)

5. ഹാമാന്‌ എത്ര പുത്ര​ന്മാർ—യഹൂദ​ന്മാ​രോ​ടുള്ള അയാളു​ടെ ശത്രുത നിമിത്തം അവരെ​ല്ലാം വധിക്ക​പ്പെ​ടു​ക​യു​ണ്ടാ​യി—ആണ്‌ ഉണ്ടായി​രു​ന്നത്‌? (എസ്ഥേർ 9:9)

6. യെശയ്യാ​വിന്‌ തന്റെ നിയമനം നിർവ​ഹി​ക്കാൻ കഴി​യേ​ണ്ട​തിന്‌ അവന്റെ ചുണ്ടിൽ തീക്കനൽ തൊടു​വി​ച്ചത്‌ ഏതു തരം ആത്മജീവി ആയിരു​ന്നു? (യെശയ്യാ​വു 6:6)

7. യേശു​വി​നു ശുശ്രൂഷ ചെയ്‌ത യോഹ​ന്ന​യു​ടെ ഭർത്താ​വും ഹെരോ​ദാ​വി​ന്റെ ‘കാര്യ​വി​ചാ​ര​കനു’മായി​രുന്ന വ്യക്തി ആര്‌? (ലൂക്കൊസ്‌ 8:3)

8. ഏത്‌ ഉത്തരവാ​ദി​ത്വ സ്ഥാനം എത്തിപ്പി​ടി​ക്കാ​നാ​ണു സഭയിലെ പുരു​ഷ​ന്മാ​രെ പൗലൊസ്‌ അപ്പൊ​സ്‌തലൻ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌? (1 തിമൊ​ഥെ​യൊസ്‌ 3:1)

9. ‘ഏദെനിൽനി​ന്നു പുറപ്പെട്ട നദി’യുടെ നാലു ശാഖക​ളു​ടെ പേരെന്ത്‌? (ഉല്‌പത്തി 2:10-14)

10. അൽപ്പം പുളി​മാ​വിന്‌ എന്തു ചെയ്യാൻ കഴിയു​മെ​ന്നാണ്‌ പൗലൊസ്‌ ചൂണ്ടി​ക്കാ​ട്ടി​യത്‌? (ഗലാത്യർ 5:9)

11. നോഹ​യു​ടെ മൂന്നു പുത്ര​ന്മാ​രു​ടെ—അവരുടെ മക്കളെ​ക്കൊ​ണ്ടാണ്‌ “ഭൂമി ഒക്കെയും നിറ”ഞ്ഞത്‌—പേർ എന്തായി​രു​ന്നു? (ഉല്‌പത്തി 9:18, 19)

12. ശമൂവേൽ പ്രവാ​ച​കന്റെ അപ്പന്റെ പേർ എന്തായി​രു​ന്നു? (1 ശമൂവേൽ 1:19, 20)

13. യി​സ്രെ​യേൽ താഴ്‌വ​ര​യ്‌ക്ക്‌ അഭിമു​ഖ​മാ​യി സ്ഥിതി​ചെ​യ്യുന്ന ഏതു തന്ത്ര​പ്ര​ധാ​ന​മായ നഗരത്തി​ലാണ്‌ അനേകം നിർണാ​യക യുദ്ധങ്ങൾ നടന്നത്‌? (ന്യായാ​ധി​പ​ന്മാർ 5:19)

14. തങ്ങളുടെ തന്ത്രം നിമിത്തം രക്ഷപ്പെട്ട ഗിബെ​യോ​ന്യ​രെ ഏതു ജോലി​കൾ ചെയ്യാ​നാ​ണു നിയമി​ച്ചത്‌? (യോശുവ 9:27)

15. താൻ വ്യക്തി​പ​ര​മാ​യി തിര​ഞ്ഞെ​ടുത്ത 12 ശിഷ്യ​ന്മാർക്ക്‌ യേശു നൽകിയ പദവി​നാ​മം ഏത്‌? (മത്തായി 10:2)

16. തനിക്കു മാത്ര​മു​ള്ള​തും എന്നാൽ ശിഷ്യ​ന്മാർ വിളി​ക്ക​പ്പെ​ടു​വാൻ പാടി​ല്ലാ​തി​രു​ന്ന​തു​മായ സ്ഥാന​പ്പേ​രു​കൾ ഏവ? (മത്തായി 23:8, 10)

17. ഏതു ദേശത്തു വെച്ചാണ്‌ പൗലൊസ്‌ എബ്രായർ എന്ന പുസ്‌തകം എഴുതി​യത്‌? (എബ്രായർ 13:24)

18. താൻ മരിക്കാ​തെ കഷ്ടിച്ചു ജീവ​നോ​ടെ​യി​രി​ക്കു​ന്നു​വെന്നു പറയാൻ ഇയ്യോബ്‌ ഉപയോ​ഗിച്ച ശൈലി എന്ത്‌? (ഇയ്യോബ്‌ 19:20)

19. പുരാതന കാലങ്ങ​ളിൽ, വൈ​ക്കോ​ലിൽ നിന്നും പതിരിൽ നിന്നും ധാന്യം വേർതി​രി​ച്ചി​രു​ന്നത്‌ എവി​ടെ​വെച്ച്‌ ആയിരു​ന്നു? (രൂത്ത്‌ 3:3)

20. ഏതു കാരണ​ങ്ങ​ളാ​ലാണ്‌ യോ​സേ​ഫി​ന്റെ സഹോ​ദ​ര​ന്മാർ അവനെ ദ്വേഷി​ച്ചത്‌? (ഉല്‌പത്തി 37:3-11)

ക്വിസി​നുള്ള ഉത്തരങ്ങൾ

1. “സത്യമാ​യി​ട്ടു ഞാൻ നിങ്ങ​ളോ​ടു പറയുന്നു”

2. ശൗൽ രാജാവ്‌ ഏർപ്പെ​ടു​ത്തിയ നിയ​ന്ത്ര​ണങ്ങൾ നിമിത്തം മരുഭൂ​മി​യിൽ കഴിഞ്ഞി​രുന്ന ദാവീ​ദി​നോ​ടു ചേർന്ന ഗാദ്‌ ഗോ​ത്ര​ത്തി​ലെ വേഗവും ധീരത​യു​മേ​റിയ ശക്തരായ പുരു​ഷ​ന്മാർ

3. അവരുടെ അമ്മ, സെരൂയ

4. അവസാ​ന​ത്തോ​ളം സഹിച്ചു നിൽക്കുക

5. പത്ത്‌

6. ഒരു സാറാഫ്‌

7. കൂസ

8. “അദ്ധ്യക്ഷ​സ്ഥാ​നം”

9. പീശോൻ, ഗീഹോൻ, ഹിദ്ദേ​ക്കെൽ, ഫ്രാത്ത്‌

10. മുഴു പിണ്ഡ​ത്തെ​യും പുളി​പ്പി​ക്കു​ന്നു

11. ശേം, ഹാം, യാഫെത്ത്‌

12. എല്‌ക്കാ​നാ

13. മെഗി​ദ്ദോ

14. ‘യഹോ​വ​യു​ടെ ബലിപീ​ഠ​ത്തി​നും സഭയ്‌ക്കും വേണ്ട വിറകു പെറു​ക്കു​ന്ന​വ​രും വെള്ളം കോരു​ന്ന​വ​രും’ ആയിത്തീർന്നു

15. അപ്പൊ​സ്‌ത​ല​ന്മാർ

16. റബ്ബീ, നായകൻ

17. ഇതല്യ (ഇറ്റലി)

18. “പല്ലിന്റെ മോണ​യോ​ടെ ഞാൻ ശേഷി​ച്ചി​രി​ക്കു​ന്നു”

19. മെതി​ക്ക​ള​ത്തിൽ

20. അവൻ കണ്ട സ്വപ്‌ന​ങ്ങ​ളും പിതാവ്‌ അവനെ അധികം സ്‌നേ​ഹി​ച്ച​തും നിമിത്തം