വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നുണപറയൽ—അതിനെ എപ്പോഴെങ്കിലും ന്യായീകരിക്കാനാകുമോ?

നുണപറയൽ—അതിനെ എപ്പോഴെങ്കിലും ന്യായീകരിക്കാനാകുമോ?

ബൈബി​ളി​ന്റെ വീക്ഷണം

നുണപ​റയൽ—അതിനെ എപ്പോ​ഴെ​ങ്കി​ലും ന്യായീ​ക​രി​ക്കാ​നാ​കു​മോ?

“ഒരു ചെറിയ നുണ പറഞ്ഞാൽ ചില​പ്പോ​ഴൊ​ക്കെ ഒരുപാ​ടു വിശദീ​ക​ര​ണങ്ങൾ ഒഴിവാ​ക്കാ​നാ​കും.”

നുണപ​റ​യ​ലി​നെ സംബന്ധി​ച്ചുള്ള പലരു​ടെ​യും മനോ​ഭാ​വത്തെ വെളി​പ്പെ​ടു​ത്തു​ന്ന​താണ്‌ ഈ പ്രസ്‌താ​വന. ആർക്കും ദ്രോഹം ചെയ്യു​ന്നി​ല്ലെ​ങ്കിൽ നുണ പറയു​ന്ന​തിൽ ഒരു തെറ്റു​മില്ല എന്നാണ്‌ അവരുടെ ന്യായം. അത്തരം യുക്തിക്ക്‌ ഒരു ഔദ്യോ​ഗിക പേരു പോലു​മുണ്ട്‌.—സാഹച​ര്യാ​ധി​ഷ്‌ഠിത ധർമശാ​സ്‌ത്രം. അതനു​സ​രിച്ച്‌, നിങ്ങൾ പിൻപ​റ്റേണ്ട ഏക നിയമം സ്‌നേ​ഹ​ത്തി​ന്റെ നിയമ​മാണ്‌. മറ്റു വാക്കു​ക​ളിൽ, ഗ്രന്ഥകാ​രി​യായ ഡയാൻ കോംപ്‌ വിശദീ​ക​രി​ക്കു​ന്നു: “നുണ പറയാൻ നിങ്ങളെ പ്രേരി​പ്പിച്ച ഘടകവും അതു സംബന്ധിച്ച നിങ്ങളു​ടെ ആന്തരവും ശരിയാ​ണെ​ങ്കിൽ, നിങ്ങൾ നുണ പറഞ്ഞു​വെ​ന്നത്‌ അത്ര വലിയ ഒരു കാര്യ​മൊ​ന്നു​മല്ല.”

ഇന്നത്തെ ലോക​ത്തിൽ അത്തരം മനോ​ഭാ​വം സർവസാ​ധാ​ര​ണ​മാണ്‌. പ്രമുഖ രാഷ്‌ട്രീ​യ​ക്കാ​രു​ടെ​യും ലോക നേതാ​ക്ക​ളു​ടെ​യും മറ്റും കള്ളംപ​റ​ച്ചിൽ ഉൾപ്പെ​ടുന്ന അപവാ​ദങ്ങൾ സമൂഹ​ത്തിൽ കോളി​ളക്കം സൃഷ്‌ടി​ച്ചി​ട്ടുണ്ട്‌. ഇത്തരത്തി​ലുള്ള ഒരു സാഹച​ര്യ​ത്തി​ന്റെ സ്വാധീ​ന​ഫ​ല​മാ​യി അനേക​രും സത്യം പറയാ​നുള്ള പ്രതി​ബദ്ധത സംബന്ധിച്ച്‌ ഒരു അയഞ്ഞ മനോ​ഭാ​വം സ്വീക​രി​ച്ചി​ട്ടുണ്ട്‌. ചില രാജ്യ​ങ്ങ​ളി​ലാ​ണെ​ങ്കിൽ നുണ പറയൽ ഒരു ഔദ്യോ​ഗിക കീഴ്‌വ​ഴക്കം തന്നെ ആയിത്തീർന്നി​രി​ക്കു​ന്നു. “കള്ളം പറയാൻ എനിക്കു പണം ലഭിക്കു​ന്നു. കള്ളം പറഞ്ഞാൽ . . . ഞാൻ വ്യാപാര മത്സരങ്ങ​ളിൽ വിജയി​ക്കു​ക​യും ഓരോ വർഷവും എനിക്കു വളരെ​യ​ധി​കം പ്രശംസ ലഭിക്കു​ക​യും ചെയ്യുന്നു. ഏതൊരു വ്യാപാര പരിശീ​ല​ന​ത്തി​ന്റെ​യും കാതലായ സംഗതി ഇതാ​ണെന്നു തോന്നു​ന്നു” എന്ന്‌ ഒരു സെയിൽസ്‌ ഗേൾ പരാതി​പ്പെ​ടു​ന്നു. നിർദോ​ഷ​ക​ര​മായ നുണ പറയു​ന്ന​തിൽ യഥാർഥ​ത്തിൽ കുഴപ്പ​മൊ​ന്നു​മില്ല എന്ന്‌ അനേക​രും വിശ്വ​സി​ക്കു​ന്നു. അതു ശരിയാ​ണോ? ക്രിസ്‌ത്യാ​നി​കൾക്ക്‌ നുണയെ ന്യായീ​ക​രി​ക്കാ​വുന്ന സാഹച​ര്യ​ങ്ങൾ ഉണ്ടോ?

ബൈബി​ളി​ന്റെ ഉന്നത നിലവാ​രം

എല്ലാ തരത്തി​ലുള്ള നുണ​യെ​യും ബൈബിൾ ശക്തമായി കുറ്റം വിധി​ക്കു​ന്നു. ‘ഭോഷ്‌കു പറയു​ന്ന​വരെ നീ [ദൈവം] നശിപ്പി​ക്കും’ എന്നു സങ്കീർത്ത​ന​ക്കാ​രൻ പ്രഖ്യാ​പി​ക്കു​ന്നു. (സങ്കീർത്തനം 5:6; വെളി​പ്പാ​ടു 22:15 കാണുക.) സദൃശ​വാ​ക്യ​ങ്ങൾ 6:16-19-ൽ യഹോവ വെറു​ക്കുന്ന ഏഴു കാര്യ​ങ്ങളെ ബൈബിൾ പട്ടിക​പ്പെ​ടു​ത്തു​ന്നു. “വ്യാജ​മുള്ള നാവി”നെയും “ഭോഷ്‌കു പറയുന്ന കള്ളസാക്ഷി”യെയും ഈ പട്ടിക​യിൽ മുഖ്യ​മാ​യും ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. എന്തു​കൊണ്ട്‌? കാരണം, നുണ പറയൽ വരുത്തി​വെ​ക്കുന്ന ദ്രോ​ഹത്തെ യഹോവ വെറു​ക്കു​ന്നു. സാത്താനെ നുണയ​നും മനുഷ്യ​ഘാ​ത​ക​നും എന്നു യേശു വിളി​ച്ച​തി​ന്റെ കാരണ​ങ്ങ​ളിൽ ഒന്ന്‌ അതാണ്‌. അവൻ പറഞ്ഞ നുണക​ളാണ്‌ മനുഷ്യ​വർഗ​ത്തി​ന്റെ മേൽ ദുരി​ത​വും മരണവും വരുത്തി​വെ​ച്ചത്‌.—ഉല്‌പത്തി 3:4, 5; യോഹ​ന്നാൻ 8:44; റോമർ 5:12.

നുണപ​റ​യ​ലി​നെ യഹോവ എത്ര ഗൗരവ​മാ​യി വീക്ഷി​ക്കു​ന്നു​വെന്ന്‌ അനന്യാ​സി​നും സഫീര​യ്‌ക്കും ഭവിച്ച സംഗതി എടുത്തു​കാ​ട്ടു​ന്നു. യഥാർഥ​ത്തിൽ ആയിരു​ന്ന​തി​ലും കൂടുതൽ ഔദാര്യ മനസ്‌ക​രാ​യി കാണ​പ്പെ​ടാ​നുള്ള ശ്രമത്തിൽ ഇരുവ​രും അപ്പൊ​സ്‌ത​ല​ന്മാ​രോ​ടു നുണ പറഞ്ഞു. അവരുടെ ആ പ്രവൃത്തി മനഃപൂർവം, കരുതി​ക്കൂ​ട്ടി​യു​ള്ളത്‌ ആയിരു​ന്നു. പത്രൊസ്‌ അപ്പൊ​സ്‌തലൻ ഇങ്ങനെ പ്രഖ്യാ​പി​ച്ചു: “മനുഷ്യ​രോ​ടല്ല ദൈവ​ത്തോ​ട​ത്രേ നീ വ്യാജം കാണി​ച്ചതു.” അക്കാര​ണ​ത്താൽ ആ രണ്ടു പേരെ​യും ദൈവം വധിച്ചു.—പ്രവൃ​ത്തി​കൾ 5:1-10.

വർഷങ്ങൾക്കു​ശേ​ഷം പൗലൊസ്‌ അപ്പൊ​സ്‌തലൻ ക്രിസ്‌ത്യാ​നി​കളെ ഇങ്ങനെ ബുദ്ധി​യു​പ​ദേ​ശി​ച്ചു: “അന്യോ​ന്യം ഭോഷ്‌കു പറയരു​തു.” (കൊ​ലൊ​സ്സ്യർ 3:9) ക്രിസ്‌തീയ സഭയെ സംബന്ധി​ച്ചി​ട​ത്തോ​ളം ഈ ഉദ്‌ബോ​ധ​ന​ത്തി​നു വലിയ പ്രാധാ​ന്യ​മുണ്ട്‌. തന്റെ അനുഗാ​മി​കളെ തിരി​ച്ച​റി​യി​ക്കുന്ന അടയാളം തത്ത്വാ​ധി​ഷ്‌ഠിത സ്‌നേ​ഹ​മാ​യി​രി​ക്കും എന്ന്‌ യേശു പറഞ്ഞു. (യോഹ​ന്നാൻ 13:34, 35) തികഞ്ഞ സത്യസ​ന്ധ​ത​യും ആശ്രയ​ത്വ​വു​മുള്ള ഒരു ചുറ്റു​പാ​ടിൽ മാത്രമേ നിഷ്‌ക​പ​ട​മായ അത്തരം സ്‌നേഹം തഴച്ചു​വ​ള​രു​ക​യു​ള്ളൂ. എപ്പോ​ഴും സത്യം സംസാ​രി​ക്കു​മെന്നു നമുക്ക്‌ ഉറപ്പി​ല്ലാത്ത ആരെ​യെ​ങ്കി​ലും സ്‌നേ​ഹി​ക്കു​ക​യെ​ന്നതു ബുദ്ധി​മു​ട്ടുള്ള കാര്യ​മാണ്‌.

എല്ലാത്തരം നുണക​ളും അധി​ക്ഷേ​പാർഹ​മാ​ണെ​ങ്കി​ലും ചിലതരം നുണകൾ മറ്റുള്ള​വ​യെ​ക്കാൾ ഗൗരവ​ത​ര​മാണ്‌. ഉദാഹ​ര​ണ​മാ​യി, ഒരു വ്യക്തി നുണ പറയു​ന്നത്‌ ലജ്ജയോ പേടി​യോ നിമി​ത്ത​മാ​യി​രി​ക്കാം. ദ്രോ​ഹി​ക്കു​ക​യോ മുറി​പ്പെ​ടു​ത്തു​ക​യോ ചെയ്യുക എന്ന ഉദ്ദേശ്യ​ത്തിൽ മറ്റു ചിലർ ദ്രോ​ഹ​ക​ര​മായ നുണ പറയുന്ന ശീലം വളർത്തി​യെ​ടു​ത്തേ​ക്കാം. ദ്രോ​ഹ​ക​ര​മായ ആന്തരമു​ള്ള​തി​നാൽ, അത്തര​മൊ​രു മനഃപൂർവ നുണയൻ വളരെ അപകട​കാ​രി​യാണ്‌. അനുത​പി​ക്കാ​ത്ത​പക്ഷം അയാളെ സഭയിൽ നിന്നു പുറത്താ​ക്കു​ക​യും ചെയ്യും. എല്ലാ നുണയും ദ്രോ​ഹ​ചി​ന്ത​യാൽ പ്രേരി​ത​മ​ല്ലാ​ത്ത​തി​നാൽ ആരെങ്കി​ലും നുണ പറഞ്ഞെ​ങ്കിൽ, അനാവ​ശ്യ​മാ​യി കുറ്റം വിധി​ക്കാ​തി​രി​ക്കാ​നും ഉൾപ്പെ​ട്ടി​രി​ക്കുന്ന എല്ലാ ഘടകങ്ങ​ളും സംബന്ധിച്ച്‌ അറിയു​ന്നു​വെന്ന്‌ ഉറപ്പു വരുത്താ​നും ശ്രദ്ധി​ക്കണം. ആന്തരങ്ങ​ളും സംഭവ​ത്തി​ന്റെ ഗൗരവം കുറയ്‌ക്കുന്ന സാഹച​ര്യ​ങ്ങ​ളും കണക്കി​ലെ​ടു​ക്കണം.—യാക്കോബ്‌ 2:13.

‘പാമ്പി​നെ​പ്പോ​ലെ ബുദ്ധി​യു​ള്ളവർ’

സത്യസ​ന്ധ​രാ​യി​രി​ക്കു​ക​യെ​ന്നാൽ, ഒരു കാര്യ​ത്തെ​ക്കു​റി​ച്ചു ചോദി​ക്കുന്ന ഏതൊ​രാ​ളോ​ടും എല്ലാ കാര്യ​ങ്ങ​ളും പറയണ​മെന്നല്ല. “വിശു​ദ്ധ​മാ​യതു നായ്‌ക്കൾക്കു കൊടു​ക്ക​രു​തു; നിങ്ങളു​ടെ മുത്തു​കളെ പന്നിക​ളു​ടെ മുമ്പിൽ ഇടുക​യു​മ​രു​തു; അവ . . . തിരിഞ്ഞു നിങ്ങളെ ചീന്തി​ക്ക​ള​ക​യും ചെയ്‌വാൻ ഇടവര​രു​തു.” എന്നു മത്തായി 7:6-ൽ യേശു മുന്നറി​യി​പ്പു നൽകി. ദൃഷ്ടാ​ന്ത​ത്തിന്‌, ദുരു​ദ്ദേ​ശ്യ​മുള്ള വ്യക്തി​ക​ളോട്‌ എല്ലാ കാര്യ​ങ്ങ​ളും പറയേ​ണ്ട​തി​ല്ലാ​യി​രി​ക്കാം. വിദ്വേ​ഷ​പൂ​രി​ത​മായ ഒരു ലോക​ത്തി​ലാ​ണു തങ്ങൾ ജീവി​ക്കു​ന്ന​തെന്നു ക്രിസ്‌ത്യാ​നി​കൾ മനസ്സി​ലാ​ക്കു​ന്നു. അതു​കൊണ്ട്‌, “പ്രാവി​നെ​പ്പോ​ലെ കളങ്കമി​ല്ലാ​ത്തവ”രായി​രി​ക്കെ തന്നെ “പാമ്പി​നെ​പ്പോ​ലെ ബുദ്ധി​യു​ള്ളവ”രായി​രി​ക്കാ​നും യേശു തന്റെ ശിഷ്യ​ന്മാ​രെ ഉപദേ​ശി​ച്ചു. (മത്തായി 10:16; യോഹ​ന്നാൻ 15:19) യേശു എല്ലായ്‌പോ​ഴും മുഴു സത്യവും വെളി​പ്പെ​ടു​ത്തി​യില്ല. പ്രത്യേ​കിച്ച്‌, മുഴു വസ്‌തു​ത​ക​ളും വെളി​പ്പെ​ടു​ത്തു​ന്നത്‌ തനിക്കും ശിഷ്യ​ന്മാർക്കും ദ്രോഹം വരുത്തി​വെ​ക്കു​മാ​യി​രു​ന്ന​പ്പോൾ. എങ്കിലും, അത്തരം സന്ദർഭ​ങ്ങ​ളിൽ അവൻ ഒരിക്ക​ലും നുണ പറഞ്ഞില്ല. പകരം അവൻ മിണ്ടാ​തി​രി​ക്കു​ക​യോ സംഭാ​ഷണം മറ്റു വിഷയ​ങ്ങ​ളി​ലേക്കു തിരി​ച്ചു​വി​ടു​ക​യോ ചെയ്‌തു.—മത്തായി 15:1-6; 21:23-27; യോഹ​ന്നാൻ 7:3-10.

ബൈബി​ളിൽ പരാമർശി​ച്ചി​രി​ക്കുന്ന പുരാ​ത​ന​കാല വിശ്വസ്‌ത സ്‌ത്രീ​പു​രു​ഷ​ന്മാ​രായ അബ്രഹാം, ഇസ്‌ഹാക്ക്‌, രാഹാബ്‌, ദാവീദ്‌ എന്നിവർ തങ്ങളുടെ ശത്രു​ക്ക​ളാ​കാൻ സാധ്യ​ത​യുള്ള വ്യക്തി​കളെ കൈകാ​ര്യം ചെയ്‌ത​പ്പോൾ ബുദ്ധി​യും ജാഗ്ര​ത​യും പ്രകട​മാ​ക്കി. (ഉല്‌പത്തി 20:11-13; 26:9; യോശുവ 2:1-6; 1 ശമൂവേൽ 21:10-14) അനുസ​രണം മുഖമു​ദ്ര​യാ​യി​രുന്ന അത്തരം സ്‌ത്രീ​പു​രു​ഷ​ന്മാ​രെ ബൈബിൾ വിശ്വസ്‌ത ആരാധ​ക​രു​ടെ കൂട്ടത്തിൽ പെടു​ത്തി​യി​രി​ക്കു​ന്നു. അത്‌ അവരെ അനുക​ര​ണ​യോ​ഗ്യർ ആക്കുന്നു.—റോമർ 15:4; എബ്രായർ 11:8-10, 20, 31-39.

നുണ പറയു​ന്ന​താണ്‌ എളുപ്പ​വ​ഴി​യെന്നു പ്രത്യ​ക്ഷ​ത്തിൽ തോന്നി​യേ​ക്കാ​വുന്ന സാഹച​ര്യ​ങ്ങൾ ഉണ്ടാ​യേ​ക്കാം. എന്നാൽ, പ്രത്യേ​കാൽ ദുഷ്‌ക​ര​മായ സാഹച​ര്യ​ങ്ങളെ അഭിമു​ഖീ​ക​രി​ക്കു​മ്പോൾ യേശു​വി​ന്റെ പ്രവർത്ത​ന​ഗതി അനുക​രി​ക്കു​ക​യും ബൈബിൾ പരിശീ​ലിത മനസ്സാക്ഷി പിൻപ​റ്റു​ക​യും ചെയ്യു​ന്ന​താണ്‌ ക്രിസ്‌ത്യാ​നി​കളെ സംബന്ധി​ച്ചി​ട​ത്തോ​ളം അഭികാ​മ്യം.—എബ്രായർ 5:14.

സത്യസ​ന്ധ​രും പരമാർഥ​രും ആയിരി​ക്കാൻ ബൈബിൾ നമ്മെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. നുണ പറയു​ന്നതു തെറ്റാണ്‌. കൂടാതെ നാം പിൻവ​രുന്ന ബൈബിൾ ബുദ്ധി​യു​പ​ദേശം പിൻപ​റ്റു​ക​യും വേണം: “ഓരോ​രു​ത്തൻ താന്താന്റെ കൂട്ടു​കാ​ര​നോ​ടു സത്യം സംസാ​രി​പ്പിൻ.” (എഫെസ്യർ 4:25) അങ്ങനെ ചെയ്യുക വഴി നാം ശുദ്ധമായ ഒരു മനസ്സാക്ഷി കാത്തു​സൂ​ക്ഷി​ക്കു​ക​യും സഭയിൽ സമാധാ​ന​വും സ്‌നേ​ഹ​വും ഉന്നമി​പ്പി​ക്കു​ക​യും “വിശ്വ​സ്‌ത​ദൈവ”ത്തെ ബഹുമാ​നി​ക്കു​ന്ന​തിൽ തുടരു​ക​യും ചെയ്യും.—സങ്കീർത്തനം 31:5; എബ്രായർ 13:18.

[20-ാം പേജിലെ ചിത്രം]

നുണ പറഞ്ഞതി​നാൽ അനന്യാ​സി​നും സഫീര​യ്‌ക്കും ജീവൻ നഷ്ടമായി