വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

കൂടുതൽ മമ്മികളെ കണ്ടെത്തു​ന്നു

“ഈജി​പ്‌തി​ലെ പുരാ​വ​സ്‌തു​ശാ​സ്‌ത്രജ്ഞർ, 200-ഓളം മമ്മികളെ കണ്ടെത്തി​യ​താ​യി അറിയി​ച്ചി​രി​ക്കു​ന്നു. അവയിൽ ചിലതി​നു സ്വർണ മുഖം​മൂ​ടി​കൾ ഉണ്ട്‌. പശ്ചിമ മരുഭൂ​മി​യി​ലെ ഒരു വലിയ ശ്‌മശാ​ന​ത്തി​ലാണ്‌ ആ മമ്മികളെ കണ്ടെത്തി​യത്‌” എന്ന്‌ ബിബിസി-യുടെ ഒരു റിപ്പോർട്ട്‌ പ്രസ്‌താ​വി​ക്കു​ന്നു. ഒരു മരുപ്പ​ച്ച​യു​ടെ അടുത്തുള്ള ഈ ശവപ്പറമ്പ്‌, കെയ്‌റോ​യ്‌ക്കു തെക്കു​പ​ടി​ഞ്ഞാ​റാ​യി ഏകദേശം 300 കിലോ​മീ​റ്റർ അകലെ സ്ഥിതി ചെയ്യുന്ന ബാവിറ്റി എന്ന നഗരത്തി​ലാണ്‌. ഈജി​പ്‌തി​ലെ മിഡിൽ ഈസ്റ്റ്‌ വാർത്താ ഏജൻസി പറയു​ന്ന​ത​നു​സ​രിച്ച്‌, ഈ ശ്‌മശാ​ന​ത്തിൽ 10,000-ത്തിലധി​കം മമ്മികൾ കണ്ടേക്കാം. മമ്മിക​ളു​ടെ താഴ്‌വര എന്ന്‌ ആ സ്ഥലത്തെ പുനർനാ​മ​ക​രണം ചെയ്‌തി​രി​ക്കു​ന്നു. പത്തു കിലോ​മീ​റ്റർ നീളമുള്ള ഈ ശ്‌മശാ​ന​ത്തിന്‌ 2,000 വർഷം പഴക്കമുണ്ട്‌. ഗ്രീക്ക്‌, റോമൻ കാലഘ​ട്ട​ത്തിൽ ആയിരി​ക്കാം അത്‌ ഉണ്ടാക്ക​പ്പെ​ട്ടത്‌. കുഴി​ച്ചെ​ടുത്ത മമ്മിക​ളിൽ ചിലവ തുണി​കൊ​ണ്ടു പൊതിഞ്ഞ അല്ലെങ്കിൽ കുമ്മായം തേച്ചു​പി​ടി​പ്പിച്ച നിലയി​ലാ​യി​രു​ന്നു. നിരവധി മമ്മികൾക്കു സ്വർണ മുഖം​മൂ​ടി​കൾ ഉണ്ടായി​രു​ന്നു. “അവയുടെ മാറി​ട​ങ്ങ​ളിൽ പ്രാചീന ഈജി​പ്‌ഷ്യൻ ദൈവ​ങ്ങ​ളു​ടെ മനോഹര ചിത്ര​ങ്ങ​ളും ഉണ്ടായി​രു​ന്നു” എന്ന്‌ പുരാ​വ​സ്‌തു വകുപ്പി​ന്റെ ഡയറക്‌ട​റായ സെഹി ഹാവെസ്‌ പറയുന്നു.

ആഫ്രി​ക്ക​യിൽ പകർച്ച​വ്യാ​ധി​കൾ

ഈ വർഷാ​വ​സാ​ന​ത്തോ​ടെ ആഫ്രി​ക്ക​യിൽനി​ന്നു പോളി​യോ പാടേ നിർമാർജനം ചെയ്യാ​നുള്ള ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ ശ്രമങ്ങൾ വിഫല​മാ​യി​രി​ക്കു​ക​യാണ്‌ എന്ന്‌ കേപ്‌ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു. അംഗോ​ള​യി​ലെ യുദ്ധത്തി​ന്റെ ഫലമായി പോളി​യോ രോഗം ആ രാജ്യത്തു വൻതോ​തിൽ പടർന്നു​പി​ടി​ച്ചി​രി​ക്കു​ന്നു. ദക്ഷിണാ​ഫ്രി​ക്ക​യി​ലെ ആരോ​ഗ്യ​വ​കു​പ്പി​ന്റെ സാം​ക്ര​മി​ക​രോഗ നിയന്ത്രണ വിഭാഗം ഡയറക്‌ട​റായ നിൽ കാമ​റൊൺ പറയുന്ന പ്രകാരം, അംഗോ​ള​യിൽനി​ന്നു പോളി​യോ നിർമാർജനം ചെയ്യാൻ ഇനിയും ഒരു പത്തു വർഷം വേണ്ടി​വ​ന്നേ​ക്കും. അംഗോ​ള​യു​ടെ അയൽ രാജ്യ​ങ്ങ​ളായ നമീബി​യ​യി​ലും കോം​ഗോ ജനാധി​പത്യ റിപ്പബ്ലി​ക്കി​ലും മറ്റും ഇബോളാ സമാന​മായ രക്തസ്രാ​വ​പ്പ​നി​യും ബ്യു​ബോ​ണിക്‌ പ്ലേഗും ഉണ്ട്‌. എത്യോ​പ്യ, കോം​ഗോ, നൈജർ, നൈജീ​രിയ, മൊസാ​മ്പിക്ക്‌ എന്നീ രാജ്യ​ങ്ങ​ളിൽ കുഷ്‌ഠ​രോ​ഗം ഇപ്പോ​ഴും വലിയ ഒരു പ്രശ്‌നം തന്നെയാണ്‌. ഇതും ഈ ഭൂഖണ്ഡ​ത്തിൽ പരക്കെ​യുള്ള മലമ്പനി​യും വളരെ ആശങ്ക ഉളവാ​ക്കുന്ന സംഗതി​ക​ളാണ്‌. കാമ​റൊൺ അഭി​പ്രാ​യ​പ്പെ​ട്ടതു പോലെ, “ദേശീയ അതിർത്തി​കൾ രോഗ​ങ്ങൾക്ക്‌ ഒരു വിലങ്ങു​ത​ടി​യല്ല.”

‘ജീവന്‌ അത്യന്താ​പേ​ക്ഷി​തം’

“ശരീര​ത്തിൽ ഏറ്റവും കൂടു​ത​ലുള്ള ഘടകമായ ജലം ജീവന്‌ അത്യന്താ​പേ​ക്ഷി​ത​മാണ്‌,” ടൊറ​ന്റോ സ്റ്റാർ എന്ന പത്രം പറയുന്നു. “ശരീര​ത്തി​ലെ ജലാം​ശ​ത്തിൽ വരുന്ന 20 ശതമാനം കുറവു പോലും മരണത്തിന്‌ ഇടയാ​ക്കി​യേ​ക്കാം.” ജലം ശരീര​താ​പ​നി​ലയെ നിയ​ന്ത്രി​ക്കു​ന്ന​തി​നു പുറമേ “രക്തത്തി​ലൂ​ടെ​യും ശരീര​ത്തി​ലെ മറ്റു സംവഹന വ്യൂഹ​ങ്ങ​ളി​ലൂ​ടെ​യും പോഷ​കങ്ങൾ അവയവ​ങ്ങ​ളിൽ എത്തിക്കു​ക​യും അവയിൽനി​ന്നു മാലി​ന്യ​ങ്ങൾ വഹിച്ചു​കൊ​ണ്ടു പോകു​ക​യും ചെയ്യുന്നു. കൂടാതെ, ജലം സന്ധിബ​ന്ധ​ങ്ങളെ അയവു​ള്ള​താ​ക്കു​ന്നു, കുടലി​ന്റെ പ്രവർത്തനം ആയാസ​ര​ഹി​ത​മാ​ക്കുന്ന അതു മലബന്ധം ഒഴിവാ​ക്കു​ക​യും ചെയ്യുന്നു.” മുതിർന്ന ഒരാൾക്കു ദിവസ​വും രണ്ടോ മൂന്നോ ലിറ്റർ വെള്ളം ആവശ്യ​മാണ്‌. കാപ്പി​യും നുരയു​ന്ന​തോ ലഹരി​യു​ള്ള​തോ ആയ പാനീ​യ​ങ്ങ​ളും വാസ്‌ത​വ​ത്തിൽ ജലത്തിന്റെ ആവശ്യം വർധി​പ്പി​ക്കുക മാത്ര​മാ​ണു ചെയ്യു​ന്നത്‌. അതിന്റെ കാരണം അത്തരം പാനീ​യങ്ങൾ നിർജ​ലീ​ക​ര​ണ​ത്തിന്‌ ഇടയാ​ക്കു​ന്നു എന്നതാണ്‌. ഒരു പോഷ​കാ​ഹാര വിദഗ്‌ധ പറയു​ന്ന​ത​നു​സ​രിച്ച്‌, വെള്ളം കുടി​ക്കു​ന്ന​തി​നു ദാഹം തോന്നു​ന്ന​തു​വരെ കാത്തി​രി​ക്കേ​ണ്ട​തില്ല, എന്തെന്നാൽ ദാഹം തോന്നു​മ്പോ​ഴേ​ക്കും നിങ്ങളു​ടെ ശരീര​ത്തിൽനി​ന്നു വളരെ​യ​ധി​കം ജലാംശം നഷ്‌ട​പ്പെ​ട്ടി​രി​ക്കാൻ ഇടയുണ്ട്‌. “മിക്കവർക്കും ശരീര​ത്തിൽ വേണ്ടത്ര വെള്ളം ഉണ്ടായി​രി​ക്കു​ന്ന​തി​നു പകൽസ​മ​യത്ത്‌ ഓരോ മണിക്കൂ​റി​ലും ഓരോ ഗ്ലാസ്സ്‌ വെള്ളം കുടി​ച്ചാൽ മതിയാ​കും” എന്ന്‌ ആ പത്രം പ്രസ്‌താ​വി​ക്കു​ന്നു.

ജോലി​സ​മ​യത്തെ ഉറക്കം

“ജോലി​സ​മ​യത്തെ ഉറക്കത്തി​ന്റെ പ്രയോ​ജ​നങ്ങൾ കാനഡ​യി​ലെ ചില ബിസി​നസ്സ്‌ സ്ഥാപനങ്ങൾ മനസ്സി​ലാ​ക്കി​വ​രു​ക​യാണ്‌,” ടൊറ​ന്റോ സ്റ്റാർ പറയുന്നു. പ്രസ്‌തുത ഉദ്ദേശ്യ​ത്തിൽ, രാത്രി​യിൽ ഷിഫ്‌റ്റ്‌ ജോലി​യു​ള്ള​വർക്കാ​യി “ഉണർവേ​കും മുറികൾ” ക്രമീ​ക​രി​ച്ചി​ട്ടുണ്ട്‌. “അരണ്ട വെളി​ച്ച​വും ചെറു തണുപ്പു​മുള്ള ഈ മുറികൾ ശാന്തമാണ്‌, അവയിൽ അലാം ക്ലോക്കു​ക​ളും ചാരു​ക​സേ​ര​ക​ളും ഉണ്ട്‌,” സ്റ്റാർ പറയുന്നു. എന്നാൽ “പഴയ ധാരണകൾ പിഴു​തെ​റി​യുക ദുഷ്‌ക​ര​മാണ്‌. അതു​കൊ​ണ്ടു​തന്നെ ഉറക്കത്തി​നുള്ള സൗകര്യ​ങ്ങൾ പ്രദാനം ചെയ്യുന്ന കമ്പനികൾ അതു കൊട്ടി​ഘോ​ഷി​ക്കാ​റില്ല.” റോയൽ ഓട്ടോ​വാ ആശുപ​ത്രി​യു​ടെ ഉറക്ക​രോഗ വിഭാ​ഗ​ത്തി​ലെ ചികി​ത്സ​ക​യായ മേരി പെരു​ജി​നി ഇങ്ങനെ പറയുന്നു: “ഏറെ നേരം ജോലി ചെയ്യേണ്ടി വരു​മ്പോൾ സമ്മർദ​ത്തി​ന്റെ അളവും കൂടും. ദിവസ​വും ജോലി​ക്കി​ടെ 20 മിനിറ്റ്‌ ഉറങ്ങു​ന്ന​തു​കൊ​ണ്ടു പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌. അതു തീർച്ച​യാ​യും പ്രവർത്ത​ന​ക്ഷമത വർധി​പ്പി​ക്കു​ക​യും സമ്മർദം കുറയ്‌ക്കു​ക​യും ചെയ്യുന്നു.”

ഉരുകുന്ന ഹിമാ​നി​കൾ ഭീഷണി​യാ​കു​ന്നു

ഭൂമി​യി​ലെ മൂന്നാ​മത്തെ വലിയ ഹിമ​ശേ​ഖരം ഇപ്പോ​ഴത്തെ നിരക്കിൽ അലിയു​ക​യാ​ണെ​ങ്കിൽ, 40 വർഷത്തി​നു​ള്ളിൽ അത്‌ ഇല്ലാതാ​കും എന്ന്‌ ലണ്ടനിലെ ദ സൺഡേ ടെലി​ഗ്രാഫ്‌ റിപ്പോർട്ടു ചെയ്യുന്നു. വർധി​ച്ചു​വ​രുന്ന ആഗോള താപനി​ല​യും ഹിമാലയ പ്രദേ​ശ​ത്തി​ന്റെ താഴ്‌ന്ന അക്ഷാംശ സ്ഥാനവും അവിടത്തെ 15,000 ഹിമാ​നി​കൾക്കു ഭീഷണി​യാ​കു​ന്നു. ഗംഗാ​ജ​ല​ത്തി​ന്റെ മുഖ്യ ഉറവി​ട​മാണ്‌ ഗംഗോ​ത്രി എന്ന ഹിമാനി. കഴിഞ്ഞ 50 വർഷം​കൊണ്ട്‌ അതിന്റെ നീളത്തി​ന്റെ മൂന്നി​ലൊ​ന്നു കുറഞ്ഞു​പോ​യി​രി​ക്കു​ന്നു. ഹിമാ​നി​കളെ കുറിച്ചു പഠിക്കുന്ന ശാസ്‌ത്ര​ജ്ഞ​നായ സയിദ്‌ ഹാസ്‌നൈൻ പറയു​ന്ന​ത​നു​സ​രിച്ച്‌, ഇപ്പോ​ഴത്തെ നിരക്കിൽ ഉരുകൽ തുടർന്നാൽ, “സിന്ധു, ഗംഗ, ബ്രഹ്‌മ​പു​ത്ര തുടങ്ങിയ നദികൾ വരണ്ടു​പോ​കും. കാരണം, ഈ നദികൾക്ക്‌ അവയിലെ ജലത്തിന്റെ 70-80 ശതമാ​ന​വും ലഭിക്കു​ന്നത്‌ കുഴമ​ഞ്ഞിൽനി​ന്നും ഉരുകുന്ന ഹിമാ​നി​ക​ളിൽ നിന്നു​മാണ്‌.” അതിന്റെ ഫലം “ഒരു പാരി​സ്ഥി​തിക ദുരന്തം” ആയിരി​ക്കു​മെന്ന്‌ അദ്ദേഹം പറയുന്നു. മാത്രമല്ല, ഗുരു​ത​ര​മായ വെള്ള​പ്പൊ​ക്കം ഉണ്ടാകാ​നുള്ള സാധ്യ​ത​യും വർധി​ക്കു​ന്നു. ഹിമാ​നി​കൾ ഉരുകി തടാകങ്ങൾ ഉണ്ടാകു​ന്നു. ഈ തടാക​ങ്ങ​ളു​ടെ ചുറ്റും ഭിത്തി​ക​ളാ​യി വർത്തി​ക്കു​ന്നത്‌ ഹിമവും പാറക്ക​ല്ലു​ക​ളും മണലു​മൊ​ക്കെ ആയിരി​ക്കും. ഹിമാ​നി​കൾ ഉരുകി​ത്തീ​രു​മ്പോൾ, ആ ഭിത്തികൾ പൊട്ടി​ത്ത​കർന്ന്‌ താഴ്‌വര പ്രദേ​ശ​ങ്ങ​ളിൽ വലിയ പ്രളയം ഉണ്ടാകും.

പുകയില കുട്ടി​കൾക്കു വരുത്തുന്ന അപകടങ്ങൾ

പുകയി​ല​പ്പുക ശ്വസി​ക്കേണ്ടി വരുന്ന​തി​നാൽ, ലോക​ത്തി​ലെ 50 ശതമാനം കുട്ടി​ക​ളു​ടെ​യും ആരോ​ഗ്യം അപകട​ത്തി​ലാ​ണെന്നു ലോകാ​രോ​ഗ്യ സംഘടന കണക്കാ​ക്കു​ന്ന​താ​യി ലണ്ടനിലെ ഗാർഡി​യൻ ദിനപ​ത്രം റിപ്പോർട്ടു ചെയ്യുന്നു. മറ്റുള്ളവർ വലിച്ചു​ത​ള്ളുന്ന പുക ശ്വസി​ക്കേ​ണ്ടി​വ​രു​ന്നതു നിമിത്തം ആസ്‌ത​മ​യും മറ്റു ശ്വാസ​കോശ രോഗ​ങ്ങ​ളും മധ്യകർണത്തെ ബാധി​ക്കുന്ന അസുഖ​വും കാൻസ​റും ഉണ്ടാകു​ന്നു. പെട്ടെ​ന്നുള്ള ശിശു​മ​ര​ണ​ങ്ങൾക്കും ഇത്‌ ഇടയാ​ക്കു​ന്നു. പുകവ​ലി​ക്കാ​രു​ടെ കുട്ടികൾ പഠനത്തിൽ മോശ​മാ​യി​രി​ക്കു​മെ​ന്നും അവർക്കു പെരു​മാറ്റ വൈക​ല്യ​ങ്ങൾ ഉണ്ടായി​രി​ക്കു​മെ​ന്നും ഗവേഷണം തെളി​യി​ക്കു​ന്നു. മാതാ​പി​താ​ക്കൾ ഇരുവ​രും പുകവ​ലി​ക്കാ​രാ​ണെ​ങ്കിൽ അവരുടെ കുട്ടി​കൾക്കു രോഗ​സാ​ധ്യത 70 ശതമാനം കൂടു​ത​ലാ​യി​രി​ക്കും. പുകവ​ലി​ക്കുന്ന ഒരാളേ വീട്ടിൽ ഉള്ളൂ എങ്കിൽപ്പോ​ലും ഈ അപകട​സാ​ധ്യത 30 ശതമാ​ന​മാണ്‌. തങ്ങളുടെ പുകവ​ലി​ശീ​ലം കുടും​ബ​ത്തി​ലെ മറ്റുള്ള​വർക്കു വരുത്തി​വെ​ക്കുന്ന അപകടം എത്രയ​ധി​ക​മാ​ണെന്നു തിരി​ച്ച​റി​യാൻ മാതാ​പി​താ​ക്കളെ സഹായി​ക്കുന്ന ആരോഗ്യ ബോധ​വ​ത്‌കരണ പരിപാ​ടി​കൾ സംഘടി​പ്പി​ക്കാ​നും സ്‌കൂ​ളു​ക​ളി​ലും കുട്ടികൾ കൂടെ​ക്കൂ​ടെ പോകാ​റുള്ള മറ്റു സ്ഥലങ്ങളി​ലും പുകവലി നിരോ​ധനം ഏർപ്പെ​ടു​ത്താ​നും ലോകാ​രോ​ഗ്യ സംഘടന പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

വിനോ​ദ​സ​ഞ്ചാ​ര​ത്തി​ന്റെ വിജയം

‘ലോക വിനോ​ദ​സ​ഞ്ചാര സംഘടന’യുടെ പ്രവചനം അനുസ​രിച്ച്‌, “2020 എന്ന വർഷം ആകു​മ്പോ​ഴേ​ക്കും രാജ്യാ​ന്തര വിനോദ സഞ്ചാരി​ക​ളു​ടെ പ്രതി​വർഷ എണ്ണം ഇപ്പോ​ഴുള്ള 62.5 കോടി​യിൽനിന്ന്‌ 160 കോടി​യാ​യി വർധി​ക്കും” എന്ന്‌ ദ യുനെ​സ്‌കോ കുരിയർ റിപ്പോർട്ടു ചെയ്യുന്നു. ഈ വിനോ​ദ​സ​ഞ്ചാ​രി​കൾ രണ്ടു ലക്ഷം കോടി യു.എസ്‌. ഡോള​റി​ല​ധി​കം ചെലവ​ഴി​ക്കു​മെന്നു കരുത​പ്പെ​ടു​ന്നു. “അങ്ങനെ, വിനോ​ദ​സ​ഞ്ചാ​രം ലോക​ത്തി​ലെ ഒരു മുഖ്യ വ്യവസാ​യം ആയിത്തീ​രും.” ഇതുവ​രെ​യുള്ള കണക്കനു​സ​രിച്ച്‌, വിനോ​ദ​സ​ഞ്ചാ​രി​കൾ സന്ദർശി​ക്കാൻ ഏറ്റവും പ്രിയ​പ്പെ​ടുന്ന സ്ഥലം യൂറോ​പ്പാണ്‌, ഏറ്റവു​മ​ധി​കം ആളുകൾ സന്ദർശി​ക്കുന്ന രാജ്യം ഫ്രാൻസും. 1998-ൽ, 7 കോടി ആളുക​ളാണ്‌ ഫ്രാൻസിൽ സന്ദർശനം നടത്തി​യത്‌. എന്നാൽ, ഇക്കാര്യ​ത്തിൽ 2020 എന്ന വർഷ​ത്തോ​ടെ ചൈന ഒന്നാം സ്ഥാനത്ത്‌ എത്തു​മെന്നു കരുത​പ്പെ​ടു​ന്നു. എന്നിരു​ന്നാ​ലും, രാജ്യാ​ന്തര യാത്രകൾ സമ്പന്നർക്കു മാത്രം ചെയ്യാൻ കഴിയുന്ന ഒന്നായി അവശേ​ഷി​ക്കു​ന്നു. 1996-ൽ ലോക ജനസം​ഖ്യ​യു​ടെ 3.5 ശതമാനം മാത്ര​മാ​ണു വിദേ​ശ​യാ​ത്ര നടത്തി​യ​തെ​ങ്കിൽ, 2020 ആകു​മ്പോ​ഴേ​ക്കും അത്‌ 7 ശതമാനം ആകു​മെ​ന്നാ​ണു ലോക വിനോ​ദ​സ​ഞ്ചാര സംഘട​ന​യു​ടെ പ്രവചനം.

വാരാന്ത അവധി​ക്കാ​ല​ത്തി​ന്റെ അപകടങ്ങൾ

ജീവിത സമ്മർദ​ങ്ങ​ളിൽനി​ന്നു രക്ഷ നേടാ​നുള്ള ഒരു എളുപ്പ മാർഗ​മെന്ന നിലയിൽ യൂറോ​പ്പി​ലെ വിനോ​ദ​സ​ഞ്ചാര ഏജൻസി​കൾ വാരാന്ത അവധി​ക്കാ​ലത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. എന്നാൽ, വാസ്‌ത​വ​ത്തിൽ ഇത്‌ “ഗുണ​ത്തെ​ക്കാ​ളേറെ ദോഷം” വരുത്തി​വെ​ച്ചേ​ക്കാ​മെന്നു ലണ്ടനിലെ ഗാർഡി​യൻ പത്രം റിപ്പോർട്ടു ചെയ്യുന്നു. സാധനങ്ങൾ പായ്‌ക്കു ചെയ്യൽ, വിമാ​ന​ത്താ​വ​ള​ത്തി​ലേക്കു തിരക്കി​ട്ടു പോകൽ, വിമാ​ന​യാ​ത്ര എന്നിവ​യ്‌ക്കു പുറമേ താപവ്യ​തി​യാ​ന​ത്തി​ന്റെ​യും വ്യത്യ​സ്‌ത​മായ ആഹാര​ക്ര​മ​ത്തി​ന്റെ​യും സമയ​മേ​ഖ​ല​ക​ളു​ടെ​യും പ്രശ്‌ന​ങ്ങ​ളു​മുണ്ട്‌. ഇവ യാത്രി​കനെ ക്ഷീണി​പ്പി​ക്കു​മെന്നു മാത്രമല്ല, അയാളു​ടെ ആരോ​ഗ്യ​ത്തെ അപകട​ത്തി​ലാ​ക്കുക കൂടി ചെയ്‌തേ​ക്കാ​മെന്ന്‌ ഹൃ​ദ്രോ​ഗ​വി​ദ​ഗ്‌ധ​നായ ഡോ. വോൾട്ടർ പസിനി പറയുന്നു. ശരിയായ വിശ്രമം ലഭിക്കു​ന്ന​തി​നും മാറിയ കാലാ​വ​സ്ഥ​യോ​ടും ജീവി​ത​രീ​തി​യോ​ടും പൊരു​ത്ത​പ്പെ​ടു​ന്ന​തി​നും ദിവസ​ങ്ങൾതന്നെ വേണ്ടി​വ​രും. അതു സാധി​ക്കാ​തെ വരു​മ്പോൾ, രക്തചം​ക്ര​മ​ണ​വും ഉറക്കവും പ്രതി​കൂ​ല​മാ​യി ബാധി​ക്ക​പ്പെ​ടു​ന്നു. “ഒരാഴ്‌ച​യോ അതിൽ കൂടു​ത​ലോ അവധി എടുക്കു​ന്ന​വരെ അപേക്ഷിച്ച്‌, ഏതാനും ദിവസ​ത്തേക്ക്‌ അവധി എടുക്കു​ന്ന​വർക്കു ഹൃദയാ​ഘാ​തം ഉണ്ടാകാ​നുള്ള സാധ്യത 17 ശതമാ​ന​വും കാറപ​കടം ഉണ്ടാകാ​നുള്ള സാധ്യത 12 ശതമാ​ന​വും കൂടു​ത​ലാണ്‌” എന്ന്‌ ഡോ. പസിനി ഗവേഷ​ണ​ത്തി​ലൂ​ടെ കണ്ടെത്തി​യ​താ​യി ആ പത്രം പ്രസ്‌താ​വി​ച്ചു. “അതിന്റെ അർഥം ഹ്രസ്വ​മായ അവധി​ക്കാ​ലം എപ്പോ​ഴും അപകടം വരുത്തി​വെ​ക്കു​ന്നത്‌ ആണെന്നല്ല, പിന്നെ​യോ ആളുകൾ ജാഗ്രത പുലർത്ത​ണ​മെ​ന്നും ഉചിത​മായ കരുത​ലു​കൾ സ്വീക​രി​ക്ക​ണ​മെ​ന്നു​മാണ്‌” എന്ന്‌ പസിനി പറഞ്ഞതാ​യി ലണ്ടനിലെ ഡെയ്‌ലി ടെലി​ഗ്രാഫ്‌ എഴുതി. “മിക്കവ​രും ഇപ്പോൾ ഹ്രസ്വ​മായ അവധി​ക്കാ​ല​മാണ്‌ ഇഷ്ടപ്പെ​ടു​ന്നത്‌, ഏതാനും ദിവസ​ങ്ങൾകൊണ്ട്‌ എല്ലാം ചെയ്‌തു​തീർക്കാ​നുള്ള തത്രപ്പാ​ടി​ലാണ്‌ അവർ. എന്നാൽ, വിശ്രമം കണ്ടെത്താ​നുള്ള ഒരു നല്ല മാർഗമല്ല ഇത്‌. വാസ്‌ത​വ​ത്തിൽ, അതു വളരെ സമ്മർദം സൃഷ്ടി​ക്കുന്ന ഒന്നാണ്‌.”

ചേരയു​ടെ പ്രതി​കാ​രം

“ചേര ചത്താലും കടി​ച്ചേ​ക്കാം. വിചി​ത്ര​മായ ഈ മരണാ​നന്തര പ്രതി​കാ​രം സാധാ​ര​ണ​മാ​ണെ​ന്നത്‌ അതിശ​യ​ക​ര​മാണ്‌” എന്ന്‌ ന്യൂ സയന്റിസ്റ്റ്‌ റിപ്പോർട്ടു ചെയ്യുന്നു. യു.എസ്‌.എ.-യിലെ അരി​സോ​ണ​യിൽ, 11-മാസ കാലയ​ള​വിൽ, ചേരക​ടി​യേറ്റ്‌ ചികി​ത്സ​യ്‌ക്ക്‌ എത്തിയ 34 പേരിൽ 5 പേർ, ചേര തങ്ങളെ കടിച്ചത്‌ അതു ചത്തശേ​ഷ​മാ​ണെന്ന്‌ പറഞ്ഞതാ​യി പ്രസ്‌തുത സംഗതി​യെ കുറിച്ചു പഠിച്ചു​കൊ​ണ്ടി​രി​ക്കുന്ന രണ്ടു ഡോക്‌ടർമാർ പ്രസ്‌താ​വി​ക്കു​ന്നു. ചികി​ത്സ​യ്‌ക്കു വന്നവരിൽ ഒരാൾ ചേരയെ വെടി​വെ​ച്ചു​കൊ​ന്ന​ശേഷം അതിന്റെ തല അറുത്തു​മാ​റ്റി. ചലനമ​റ്റെന്ന്‌ ഉറപ്പാ​യ​പ്പോൾ അദ്ദേഹം ആ തല കൈയി​ലെ​ടു​ത്തു. അപ്പോൾ അത്‌ അദ്ദേഹ​ത്തി​ന്റെ ഇരു കൈക​ളി​ലും കടിച്ചു​വ​ത്രേ. “ചത്തശേ​ഷ​വും” ചേരപ്പാ​മ്പി​ന്റെ അറ്റു​പോയ തല “ഒരു മണിക്കൂർ വരെ അതിന്റെ മുമ്പിൽ ചലിക്കുന്ന വസ്‌തു​ക്കളെ ആക്രമി​ക്കാൻ ശ്രമിക്കു”മെന്നു മുൻ പഠനങ്ങൾ പ്രകട​മാ​ക്കി​യി​ട്ടു​ള്ള​താ​യി പ്രസ്‌തുത മാസിക പറയുന്നു. “ശരീര​താ​പം അളക്കു​ന്ന​തി​നാ​യി പാമ്പിന്റെ നാസാ​ര​ന്ധ്ര​ത്തി​നും കണ്ണിനും ഇടയി​ലാ​യുള്ള ‘പിറ്റ്‌ ഓർഗൻ’ എന്നു വിളി​ക്ക​പ്പെ​ടുന്ന ഒരു അവയവ​ത്തി​ലെ ഇൻഫ്രാ​റെഡ്‌ സംവേ​ദി​നി​കൾ ഉളവാ​ക്കുന്ന ഒരു ക്ഷിപ്ര​പ്ര​തി​ക​രണം ആണ്‌ ഇത്‌” എന്ന്‌ ഇഴജന്തു​ശാ​സ്‌ത്രജ്ഞർ കരുതു​ന്നു. മുറി​ഞ്ഞു​പോയ ചേരത്ത​ലയെ ഒരു “ജീവനുള്ള ചെറിയ പാമ്പാ​യി​ത്തന്നെ” വീക്ഷി​ക്കേ​ണ്ട​താ​ണെന്ന്‌ ഡോ. ജെഫ്രി സൂഷാർഡ്‌ മുന്നറി​യി​പ്പു നൽകുന്നു. “അതിനെ തൊട​ണ​മെ​ന്നു​ണ്ടെ​ങ്കിൽ, ഒരു നീണ്ട വടി ഉപയോ​ഗി​ച്ചു തൊടാ​നാ​ണു ഞാൻ നിർദേ​ശി​ക്കു​ന്നത്‌,” അദ്ദേഹം പറഞ്ഞു.