വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആളുകൾക്ക്‌ യഥാർഥ പ്രത്യാശ നൽകുന്നു

ആളുകൾക്ക്‌ യഥാർഥ പ്രത്യാശ നൽകുന്നു

ആളുകൾക്ക്‌ യഥാർഥ പ്രത്യാശ നൽകുന്നു

“ഇന്നത്തെ യുവജ​ന​ങ്ങൾക്ക്‌ എന്തു പ്രത്യാശ?” എന്ന ഒരു ലേഖന​പ​രമ്പര 1998 സെപ്‌റ്റം​ബർ 8 ലക്കം ഉണരുക!യിൽ പ്രസി​ദ്ധീ​ക​രി​ച്ചി​രു​ന്നു. അതിനു വിലമ​തി​പ്പു പ്രകടി​പ്പി​ച്ചു​കൊണ്ട്‌ മുൻ സോവി​യറ്റ്‌ റിപ്പബ്ലി​ക്കായ മൊൾഡോ​വ​യിൽ നിന്ന്‌ 17 വയസ്സുള്ള ഒരു യുവാവ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ അവിടത്തെ ബ്രാഞ്ച്‌ ഓഫീ​സിന്‌ എഴുതി. കത്തിൽ ഇപ്രകാ​രം പറഞ്ഞി​രു​ന്നു:

“നിങ്ങ​ളോ​ടു നന്ദി പറയാ​തി​രി​ക്കാൻ എനിക്കു കഴിയില്ല. ലേഖനം വായിച്ച്‌ ഞാൻ കരഞ്ഞു പോയി. അതു വായി​ച്ച​പ്പോൾ കുറച്ചു നാളു​കൾക്കു മുമ്പത്തെ എന്റെ മാനസിക അവസ്ഥ എനിക്ക്‌ ഓർമ വന്നു. ആത്മഹത്യ​യു​ടെ വക്കിൽ നിന്നാണു യഹോ​വ​യു​ടെ സാക്ഷികൾ എന്നെ രക്ഷപ്പെ​ടു​ത്തി​യത്‌, അവർ അതു തിരി​ച്ച​റി​ഞ്ഞി​ല്ലെ​ങ്കിൽ പോലും. ഭാവി പ്രത്യാ​ശയെ സംബന്ധിച്ച്‌ അവരോ​ടു സംസാ​രി​ക്കു​ക​യും സ്രഷ്ടാ​വി​ന്റെ കരുണ​യി​ലുള്ള വിശ്വാ​സം ശക്തി​പ്പെ​ടു​ത്തു​ക​യും ചെയ്‌തത്‌ നിരാ​ശ​യു​ടെ പടുകു​ഴി​യിൽ നിന്ന്‌ പതുക്കെ പതുക്കെ കരകയ​റാൻ എന്നെ സഹായി​ച്ചു. . . .

“മെച്ചപ്പെട്ട ജീവി​താ​വ​സ്ഥകൾ കൊണ്ടു​വ​രുക എന്ന ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ത്തെ കുറിച്ചു മനസ്സി​ലാ​ക്കാൻ മറ്റുള്ള​വരെ സഹായി​ക്കു​ന്നത്‌ നിങ്ങൾക്കു യഥാർഥ​ത്തിൽ അയൽസ്‌നേഹം ഉണ്ടെന്നു​ള്ള​തി​ന്റെ തെളി​വാണ്‌. വ്യക്തമാ​യും ആ ഉദ്യമം വെറു​തെ​യാ​യി പോകു​ന്നില്ല. സമൂഹം അഭിമു​ഖീ​ക​രി​ക്കുന്ന പ്രമുഖ പ്രശ്‌ന​ങ്ങ​ളി​ലേക്ക്‌ ആളുക​ളു​ടെ ശ്രദ്ധ തിരി​ക്കു​ന്ന​തി​നുള്ള നിങ്ങളു​ടെ ശ്രമങ്ങൾ അഭിന​ന്ദനം അർഹി​ക്കു​ന്നു. പ്രയോ​ജ​ന​പ്ര​ദ​മായ ഈ വേല ചെയ്യു​ന്ന​തിൽ തുടരുക. ഈ മാസി​ക​യു​ടെ ഓരോ ലക്കത്തി​നു​മാ​യി ഞാൻ നോക്കി​പ്പാർത്തി​രി​ക്കും.”

ഓരോ ലക്കത്തി​ന്റെ​യും നാലാം പേജിൽ “ഉണരുക! പ്രസി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന്റെ കാരണം” നൽകി​യി​ട്ടുണ്ട്‌. അത്‌ ഇപ്രകാ​രം പറയുന്നു: “ഇപ്പോ​ഴത്തെ ദുഷ്ട, നിയമ​ര​ഹിത വ്യവസ്ഥി​തി​യെ ഉടൻ നീക്കി അതിന്റെ സ്ഥാനത്തു വരാൻ പോകുന്ന സമാധാ​ന​പൂർണ​വും സുരക്ഷി​ത​വു​മായ ഒരു പുതിയ ലോക​ത്തെ​ക്കു​റി​ച്ചുള്ള സ്രഷ്ടാ​വി​ന്റെ വാഗ്‌ദ​ത്ത​ത്തിൽ ഈ മാസിക വിശ്വാ​സം കെട്ടു​പണി ചെയ്യുന്നു.” ബൈബി​ള​ധി​ഷ്‌ഠി​ത​മായ ഈ ദൈവദത്ത വാഗ്‌ദാ​നം ഗോള​മാ​സ​ക​ല​മുള്ള ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾക്ക്‌ ഈ പ്രയാസ കാലഘ​ട്ട​ത്തി​ന്റേ​തായ പ്രശ്‌നങ്ങൾ തരണം ചെയ്യാ​നുള്ള ശക്തി നൽകുന്നു.

സ്രഷ്ടാവു നൽകി​ത്ത​രുന്ന യഥാർഥ പ്രത്യാ​ശയെ സംബന്ധിച്ച്‌ ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം എന്ത്‌? അതു നിങ്ങൾക്കെ​ങ്ങനെ കണ്ടെത്താം? എന്ന 32 പേജുള്ള ലഘുപ​ത്രി​ക​യിൽ ഭംഗി​യാ​യി വിവരി​ച്ചി​രി​ക്കു​ന്നു. പ്രത്യേ​കി​ച്ചും “ദൈ​വോ​ദ്ദേ​ശ്യം പെട്ടെ​ന്നു​തന്നെ യാഥാർഥ്യ​മാ​യി​ത്തീ​രും”, “ഒരു പറുദീ​സാ​ഭൂ​മി​യിൽ എന്നേക്കും ജീവി​ക്കുക” എന്നീ ഭാഗങ്ങ​ളിൽ. ഈ ലഘുപ​ത്രി​കയെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ഇതോ​ടൊ​പ്പം കൊടു​ത്തി​രി​ക്കുന്ന കൂപ്പൺ പൂരി​പ്പിച്ച്‌ അതിൽ നൽകി​യി​രി​ക്കുന്ന വിലാ​സ​ത്തി​ലോ ഈ മാസി​ക​യു​ടെ 5-ാം പേജിലെ അനു​യോ​ജ്യ​മായ വിലാ​സ​ത്തി​ലോ അയയ്‌ക്കുക.

ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം എന്ത്‌? അതു നിങ്ങൾക്കെ​ങ്ങനെ കണ്ടെത്താം? എന്ന ലഘുപ​ത്രി​കയെ കുറി​ച്ചുള്ള കൂടുതൽ വിവരങ്ങൾ എനിക്ക്‌ അയച്ചു തരിക.

◻ സൗജന്യ ഭവന ബൈബിൾ അധ്യയ​ന​ത്തി​നു താത്‌പ​ര്യ​മുണ്ട്‌, എന്റെ വിലാസം: