വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

അനാ​രോ​ഗ്യ​ക​ര​മായ ജീവി​ത​ശൈ​ലി​കൾ കഴിഞ്ഞ ഏതാനും മാസങ്ങ​ളാ​യി എന്റെ ആരോ​ഗ്യ​നില തീരെ മോശ​മാണ്‌. അതു​കൊണ്ട്‌ ജീവി​ത​ശൈ​ലി​യിൽ മാറ്റം വരുത്തി​ക്കൊണ്ട്‌ ആരോ​ഗ്യം മെച്ച​പ്പെ​ടു​ത്താം എന്ന കാര്യം മനസ്സി​ലാ​ക്കി​യ​പ്പോൾ വളരെ ആശ്വാസം തോന്നി. “നിങ്ങളു​ടെ ജീവി​ത​ശൈലി നിങ്ങളെ കൊല്ലു​ന്നു​വോ?” (ജൂലൈ 8, 1999) എന്ന ലേഖന പരമ്പര വായി​ച്ച​പ്പോൾ ചില ആഹാര​സാ​ധ​നങ്ങൾ അധികം കഴിക്കാ​തി​രി​ക്കു​ക​യും ധാരാളം പഴങ്ങളും പച്ചക്കറി​ക​ളും ഉൾക്കൊ​ള്ളി​ച്ചു​കൊ​ണ്ടുള്ള കൂടുതൽ സമീകൃ​ത​മായ ഒരു ഭക്ഷണ​ക്രമം ഉണ്ടായി​രി​ക്കു​ക​യും ചെയ്യേ​ണ്ട​തി​ന്റെ ആവശ്യം എനിക്കു ബോധ്യ​മാ​യി.

ഇ. പി. എം., ബ്രസീൽ

വൈകി​യുള്ള പ്രതി​ക​രണം “നിരവധി വർഷങ്ങൾക്കു ശേഷം പൊട്ടി​മു​ളച്ച വിത്ത്‌” (ജൂലൈ 8, 1999) എന്ന ലേഖനം എനിക്കു വളരെ​യ​ധി​കം പ്രോ​ത്സാ​ഹനം നൽകി. ഞാൻ മുഴു​സമയ ശുശ്രൂഷ തുടങ്ങി​യിട്ട്‌ ഇപ്പോൾ മൂന്നു വർഷമാ​യി. ആഗ്രഹി​ക്കുന്ന തരത്തി​ലുള്ള ഫലങ്ങൾ കിട്ടാതെ വരു​മ്പോൾ എനിക്കു നിരാശ തോന്നു​ക​യും സേവന​ത്തിൽ തുടരു​ന്ന​തി​നുള്ള എന്റെ നിശ്ചയ​ദാർഢ്യം നഷ്ടമാ​കു​ക​യും ചെയ്യുന്നു. എന്നാൽ, എന്നാലാ​കു​ന്നതു ചെയ്‌ത​തി​നു ശേഷം ബാക്കി കാര്യങ്ങൾ യഹോ​വ​യു​ടെ കരങ്ങളിൽ അർപ്പി​ക്കാൻ ഈ ലേഖനം പ്രോ​ത്സാ​ഹ​ന​മേകി.

ടി. എൻ., ജപ്പാൻ

പരിഹാ​സം 1999 ജൂൺ 22 ലക്കം ഉണരുക!യിലെ “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . പരിഹാ​സത്തെ എനിക്ക്‌ എങ്ങനെ നേരി​ടാൻ കഴിയും?” എന്ന ലേഖനം എനിക്കു വളരെ ഇഷ്ടമായി. നേഴ്‌സ​റി​യിൽ പോകാൻ തുടങ്ങിയ കാലം മുതൽ സഹപാ​ഠി​കൾ എന്റെ വിശ്വാ​സത്തെ സംബന്ധിച്ച്‌ എന്നോടു ചോദി​ക്കു​മാ​യി​രു​ന്നു. ചില​പ്പോൾ അവരുടെ ചോദ്യ​ങ്ങൾ മുറി​പ്പെ​ടു​ത്തുന്ന തരത്തി​ലു​ള്ളവ ആയിരി​ക്കും. ഞാൻ ക്ഷമയുടെ നെല്ലി​പ്പലക കണ്ടിട്ടുള്ള അവസരങ്ങൾ പോലും ഉണ്ടായി​ട്ടുണ്ട്‌. ഇവയെ​ല്ലാം വിശ്വാ​സ​ത്തി​ന്റെ പരി​ശോ​ധ​ന​ക​ളാ​ണെന്ന്‌ ഞാൻ ഇപ്പോൾ മനസ്സി​ലാ​ക്കു​ന്നു. എങ്കിലും സ്‌കൂ​ളിൽ വെച്ച്‌ നല്ല സാക്ഷ്യം നൽകാ​നുള്ള അവസര​ങ്ങ​ളും എനിക്കു ലഭിച്ചി​ട്ടുണ്ട്‌.

എൽ. സി., ഐക്യ​നാ​ടു​കൾ

മതപര​മായ വിശേ​ഷ​ദി​വ​സാ​ഘോ​ഷ​ങ്ങ​ളി​ലും ദേശഭ​ക്തി​പ​ര​മായ ചടങ്ങു​ക​ളി​ലും പങ്കെടു​ക്കാൻ വിസമ്മ​തി​ച്ച​തി​നാൽ ഞാൻ പലപ്പോ​ഴും പരിഹാ​സ​പാ​ത്ര​മാ​യി​ട്ടുണ്ട്‌. സത്യസ​ന്ധ​നാ​യി​രി​ക്കു​ക​യും ബൈബി​ളി​ന്റെ ധാർമിക നിലവാ​രങ്ങൾ ഉയർത്തി​പ്പി​ടി​ക്കു​ക​യും ചെയ്‌തതു നിമിത്തം എനിക്കു വളരെ​യ​ധി​കം ബുദ്ധി​മു​ട്ടു​കൾ അനുഭ​വി​ക്കേണ്ടി വന്നിരി​ക്കു​ന്നു. എങ്കിലും, സൂക്ഷ്‌മ പരിജ്ഞാ​നം സമ്പാദി​ക്കു​ന്നത്‌ പ്രതി​വാ​ദം നടത്തു​ന്ന​തി​നും എന്റെ വിശ്വാ​സ​ങ്ങളെ സംബന്ധിച്ച്‌ ലജ്ജിക്കാ​തെ തുറന്നു സംസാ​രി​ക്കു​ന്ന​തി​നും എന്നെ സഹായി​ച്ചി​ട്ടുണ്ട്‌.

എച്ച്‌. സി., സാംബിയ

കൗമാരം പിന്നി​ട്ടിട്ട്‌ ഇപ്പോൾ വർഷങ്ങൾ പലതാ​യെ​ങ്കി​ലും—എനിക്ക്‌ 50-ലധികം വയസ്സുണ്ട്‌!—ഞാൻ ഈ ലേഖനം വളരെ വിലമ​തി​ച്ചു. ശുശ്രൂ​ഷ​യിൽ നേരി​ടേ​ണ്ടി​വ​രുന്ന എതിർപ്പു​കൾ നമ്മെ പിടി​ച്ചു​ല​ച്ചേ​ക്കാ​വുന്ന സന്ദർഭ​ങ്ങ​ളുണ്ട്‌. ചില​പ്പോൾ അതേ രീതി​യിൽ തിരി​ച്ചും പെരു​മാ​റാൻ നമുക്കു തോന്നി​യേ​ക്കാം. അതു​കൊണ്ട്‌ “തമാശ രൂപത്തിൽ ആണെങ്കിൽ പോലും, ഉരുള​യ്‌ക്ക്‌ ഉപ്പേരി പോലെ മറുപടി കൊടു​ക്കാൻ ശ്രമി​ച്ചാൽ അത്‌ എരിതീ​യിൽ എണ്ണയൊ​ഴി​ക്കാ​നേ ഉപകരി​ക്കൂ. മാത്രമല്ല, അതു കൂടുതൽ പരിഹാ​സം ക്ഷണിച്ചു വരുത്തുക പോലും ചെയ്‌തേ​ക്കാം” എന്ന ഓർമി​പ്പി​ക്കൽ ഞാൻ വിലമ​തി​ച്ചു. തിരി​ച്ച​ടി​ക്കു​ക​യാ​ണെന്ന തോന്നൽ ഉളവാ​ക്കാത്ത രീതി​യിൽ പ്രതി​വാ​ദം നടത്താൻ ഞാൻ ശ്രമി​ക്കാ​റുണ്ട്‌. അങ്ങനെ ചെയ്യു​ന്ന​തിൽ തുട​രേ​ണ്ട​തു​ണ്ടെന്ന്‌ ഈ ഓർമി​പ്പി​ക്കൽ എന്നെ ബോധ്യ​പ്പെ​ടു​ത്തി.

എ. എഫ്‌., ഐക്യ​നാ​ടു​കൾ

കൂടുതൽ കാലം ജീവിക്കൽ “കൂടുതൽ കാലം കൂടുതൽ ആരോ​ഗ്യ​ത്തോ​ടെ” (ജൂലൈ 22, 1999) എന്ന വിശിഷ്ട ലേഖന​ത്തി​നുള്ള അഭിന​ന്ദനം അറിയി​ക്കാ​തി​രി​ക്കാൻ വയ്യ. ഒടുവിൽ ശരാശരി ആയുർ​ദൈർഘ്യ​വും ആയുർപ്ര​തീ​ക്ഷ​യും തമ്മിലുള്ള വ്യത്യാ​സം എന്താ​ണെ​ന്ന​തി​നെ കുറിച്ചു മനസ്സി​ലാ​വുന്ന തരത്തി​ലുള്ള ഒരു വിശദീ​ക​രണം എനിക്കു ലഭിച്ചി​രി​ക്കു​ന്നു. കൂടാതെ, വാർധക്യ സഹജമായ പല പ്രശ്‌ന​ങ്ങ​ളെ​യും എങ്ങനെ തടുക്കാം എന്നതിനെ കുറി​ച്ചുള്ള നല്ല മാർഗ​നിർദേ​ശങ്ങൾ, ആത്മാനു​ക​മ്പ​യു​മാ​യി മല്ലിടുന്ന 88 വയസ്സുള്ള എന്റെ മുത്തച്ഛനെ സഹായി​ക്കാൻ എനിക്കു നയപൂർവം ഉപയോ​ഗി​ക്കാൻ കഴിയും.

ടി. എൻ., ഐക്യ​നാ​ടു​കൾ

കേൾക്കുന്ന നായ്‌ “എന്റെ നായ്‌, എന്റെ കാത്‌!” (ജൂലൈ 22, 1999) എന്ന ലേഖന​ത്തി​നു നിങ്ങ​ളോ​ടു നന്ദി പറയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു. കേൾവി സംബന്ധ​മായ പ്രശ്‌ന​ങ്ങ​ളു​ള്ളവർ അനുഭ​വി​ക്കുന്ന ബുദ്ധി​മു​ട്ടു​കൾ എത്ര വലുതാണ്‌ എന്ന അറിവ്‌ അവരോ​ടു കൂടുതൽ സഹാനു​ഭൂ​തി​യോ​ടെ പെരു​മാ​റാൻ എന്നെ സഹായി​ക്കു​ന്നു. കൂടാതെ എനിക്കു നായ്‌ക്കളെ വളരെ ഇഷ്ടമാണ്‌, അതു​കൊണ്ട്‌ അവ അനേകരെ സഹായി​ക്കു​ക​യും പിന്തുണ പ്രദാനം ചെയ്യു​ക​യും ചെയ്യുന്നു എന്നു വായി​ച്ച​പ്പോൾ വളരെ സന്തോഷം തോന്നി.

എൽ. ബി., ഇറ്റലി

ഞാൻ ഫൈ​ബ്രോ​മ​യാൾജിയ ഉള്ള ഒരു വ്യക്തി​യാണ്‌. കൂടാതെ, എന്റെ നട്ടെല്ലി​നും ക്ഷതമേൽക്കു​ക​യു​ണ്ടാ​യി. തന്മൂലം ചക്രക്ക​സേ​രയെ ആശ്രയി​ച്ചു കഴിയേണ്ട ഒരു അവസ്ഥ വന്നിരി​ക്കു​ന്നു. എന്റെ സഹായ​ത്തി​നാ​യി ഒരു നായ്‌ ഉണ്ട്‌. അവൾ എനിക്കു വേണ്ടി ചെയ്യുന്ന സേവന​ങ്ങൾക്ക്‌ കയ്യും കണക്കു​മില്ല. സാധനം വാങ്ങാൻ കടയിൽ പോകു​മ്പോ​ഴും വീടു വൃത്തി​യാ​ക്കു​മ്പോ​ഴും അവൾ എന്നെ സഹായി​ക്കു​ന്നു. എന്റെ സാഹി​ത്യ​ങ്ങൾ ചുമന്നു​കൊണ്ട്‌ ക്രിസ്‌തീയ ശുശ്രൂ​ഷ​യിൽ പോലും എന്റെ നായ്‌ എനിക്കു തുണയാ​കു​ന്നു.

കെ. ഡബ്ല്യു., ഐക്യ​നാ​ടു​കൾ