വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ലോകത്തിന്റെ മുഖച്ഛായ മാറും’

‘ലോകത്തിന്റെ മുഖച്ഛായ മാറും’

‘ലോക​ത്തി​ന്റെ മുഖച്ഛായ മാറും’

കഴിഞ്ഞ ആഗസ്റ്റിൽ മോസ്‌കോ​യിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു കൺ​വെൻ​ഷൻ റദ്ദാക്കു​ന്ന​തി​നാ​യി നടന്ന ശ്രമങ്ങൾ വലിയ ശ്രദ്ധ പിടി​ച്ചു​പറ്റി. (കൂടുതൽ വിവര​ങ്ങൾക്ക്‌ 27, 28 പേജുകൾ കാണുക.) 1999 ആഗസ്റ്റ്‌ 21-ലെ ദ മോസ്‌കോ ടൈം​സിൽ എൻഡ്ര്യേ സൊ​ളോ​ടൊവ്‌ ജൂനിയർ ഇപ്രകാ​രം റിപ്പോർട്ടു ചെയ്‌തു: “യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പൊതു​യോ​ഗം നടത്തു​ന്ന​തിന്‌ സ്‌പോർട്‌സ്‌ കോം​പ്ല​ക്‌സി​ന്റെ ഭാരവാ​ഹി​കൾ എതിരാ​യി​രു​ന്നില്ല എന്ന്‌ അതിന്റെ ഡെപ്യൂ​ട്ടി ഡയറക്ട​റായ വ്‌ളഡ്യ​മ്യീർ കൊസർയെവ്‌ പറഞ്ഞു. [യോഗം റദ്ദാക്കി​ക്കൊ​ണ്ടുള്ള] ആ ഉത്തരവി​ന്റെ യഥാർഥ ഉറവി​ടത്തെ കുറിച്ചു തനിക്ക്‌ ഒന്നും അറിയി​ല്ലെന്ന്‌ അദ്ദേഹം പറഞ്ഞു.

ഒരാഴ്‌ച​യ്‌ക്കു ശേഷം ദ മോസ്‌കോ ടൈം​സിൽ പ്രസി​ദ്ധീ​ക​രിച്ച ഒരു കത്തിൽ ഒരു വായന​ക്കാ​രൻ “തികച്ചും നിഷ്‌പ​ക്ഷ​മായ” ആ ലേഖനം പ്രസി​ദ്ധീ​ക​രി​ച്ച​തി​നു പത്രത്തെ അനു​മോ​ദി​ച്ചു. അത്‌ “ആളുകൾ വായി​ച്ചി​രി​ക്കേണ്ട ഒരു ലേഖനം തന്നെയാ​യി​രു​ന്നു” എന്നും ആ കത്തിൽ അദ്ദേഹം അഭി​പ്രാ​യ​പ്പെ​ടു​ക​യു​ണ്ടാ​യി. അദ്ദേഹം പറഞ്ഞു: “തങ്ങളുടെ വാർഷിക കൺ​വെൻ​ഷ​നാ​യി ഒരുങ്ങവെ യഹോ​വ​യു​ടെ സാക്ഷി​കൾക്കു നേരി​ടേണ്ടി വന്ന ബുദ്ധി​മു​ട്ടു​കളെ കുറി​ച്ചുള്ള വിവരണം നൽകുക വഴി, [അവരുടെ നേർക്കു​ണ്ടായ] അനീതി നിറഞ്ഞ പെരു​മാ​റ്റത്തെ നിങ്ങൾ [വെളി​ച്ചത്തു കൊണ്ടു​വന്നു].”

അദ്ദേഹം തുടർന്നു: യഹോ​വ​യു​ടെ സാക്ഷികൾ “ലോക​മെ​ങ്ങും (ഇപ്പോൾ റഷ്യയി​ലും) നന്നായി അറിയ​പ്പെ​ടു​ന്ന​വ​രാണ്‌ . . . ദയയും സൗമ്യ​ത​യു​മുള്ള, എല്ലാവ​രോ​ടും നന്നായി ഇടപെ​ടുന്ന, സത്‌സ്വ​ഭാ​വി​ക​ളായ ആളുക​ളാ​യി​ട്ടാണ്‌ അവർ അറിയ​പ്പെ​ടു​ന്നത്‌. അവർ ഒരിക്ക​ലും മറ്റുള്ള​വ​രു​ടെ മേൽ സമ്മർദം ചെലു​ത്തു​ന്നില്ല. മറ്റു മതവി​ശ്വാ​സി​ക​ളു​മാ​യി, അവർ ഓർത്ത​ഡോ​ക്‌സ്‌ ക്രിസ്‌ത്യാ​നി​ക​ളോ മുസ്ലീ​ങ്ങ​ളോ ബുദ്ധമ​ത​ക്കാ​രോ ആയാലും ശരി, സമാധാ​ന​ത്തിൽ പോകാൻ അവർ ശ്രമി​ക്കു​ന്നു. അവരുടെ ഇടയിൽ കൈക്കൂ​ലി വാങ്ങു​ന്ന​വ​രോ മദ്യപാ​നി​ക​ളോ മയക്കു​മ​രുന്ന്‌ ഉപയോ​ഗി​ക്കു​ന്ന​വ​രോ ഇല്ല; കാരണം വളരെ ലളിത​മാണ്‌: തങ്ങൾ പറയു​ക​യും പ്രവർത്തി​ക്കു​ക​യും ചെയ്യു​ന്ന​തി​ലെ​ല്ലാം തങ്ങളെ വഴിന​യി​ക്കാൻ അവർ തങ്ങളുടെ ബൈബി​ള​ധി​ഷ്‌ഠിത വിശ്വാ​സ​ങ്ങളെ അനുവ​ദി​ക്കു​ന്നു. ലോക​ത്തി​ലെ ജനങ്ങ​ളെ​ല്ലാം യഹോ​വ​യു​ടെ സാക്ഷി​കളെ പോലെ ബൈബി​ള​നു​സ​രി​ച്ചു ജീവി​ക്കാൻ ഒന്നു ശ്രമി​ക്കു​ക​യെ​ങ്കി​ലും ചെയ്‌താൽ മതി ക്രൂര​മായ ഈ ലോക​ത്തി​ന്റെ മുഖച്ഛാ​യ​തന്നെ പാടെ മാറി​ക്കി​ട്ടും.”

യഹോ​വ​യു​ടെ സാക്ഷി​കളെ കുറിച്ച്‌ അന്വേ​ഷി​ക്കു​ക​യും അവരു​മാ​യി നേരിട്ട്‌ ഇടപെ​ടു​ക​യും ചെയ്‌തി​ട്ടുള്ള അധികാ​രി​കൾ മുകളിൽ നൽകി​യി​രി​ക്കുന്ന വിവര​ണ​ത്തോ​ടു യോജി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, അത്തരം അധികാ​രി​ക​ളാണ്‌ റഷ്യയി​ലെ സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗി​ലെ മനോ​ഹ​ര​മായ പുതിയ രാജ്യ​ഹാൾ പണിയു​ന്ന​തി​നുള്ള അനുമതി നൽകി​യത്‌. കഴിഞ്ഞ സെപ്‌റ്റം​ബർ 18-നു നടന്ന അതിന്റെ സന്തോ​ഷ​ക​ര​മായ സമർപ്പ​ണ​വേ​ള​യിൽ 2,257 പേർ കൂടി​വന്നു. കൂടാതെ മറ്റൊരു 2,228 പേർ സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗി​ലെ രാജ്യ​ഹാ​ളു​ക​ളി​ലും അടുത്തുള്ള സൊൾന്യീ​ച്‌നൊ​യി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാഞ്ച്‌ ഓഫീ​സി​ലും ഇരുന്നു​കൊണ്ട്‌ പരിപാ​ടി ശ്രദ്ധിച്ചു.