“ഞാൻ ദൈവത്തിൽ ആശ്രയിക്കേണ്ടതുണ്ട്”
“ഞാൻ ദൈവത്തിൽ ആശ്രയിക്കേണ്ടതുണ്ട്”
കാനഡയിലെ ആൽബെർട്ടയിലുള്ള എഡ്മെൺട്ടണിലെ യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ ആരോ കൊണ്ടിട്ട ഒരു കത്തിൽ ഇപ്രകാരം എഴുതിയിരുന്നു.
“പ്രിയപ്പെട്ട സന്ദേശവാഹകന്:
“ഒരുപക്ഷേ അറിയാതെയാണെങ്കിലും എന്റെ ജീവിതത്തിലെ വലിയൊരു നേട്ടത്തിന് ഇടയാക്കിയ വ്യക്തിയോടു നന്ദി പറയാനാണു ഞാൻ ഈ കത്ത് എഴുതുന്നത്.
“ഏതാനും ആഴ്ചകൾക്കു മുമ്പ് ഞാനും ഭർത്താവും തമ്മിൽ കടുത്ത വാക്കുതർക്കം നടക്കുകയായിരുന്നു. ‘ഇതു കുറേ കടന്നു പോയി. എനിക്ക് ഇനി മുമ്പോട്ടു പോകാൻ കഴിയുമോ എന്നു സംശയമാണ്’ എന്നു ഞാൻ പറഞ്ഞതും കോളിങ് ബെൽ ശബ്ദിച്ചു. അതൊരു യഹോവയുടെ സാക്ഷിയായിരുന്നു, എന്നാൽ എനിക്ക് ഒളിക്കാൻ സമയമുണ്ടായിരുന്നില്ല.
“വാതിൽ തുറന്നെങ്കിലും അദ്ദേഹം പറഞ്ഞതൊന്നും ഞാൻ കേട്ടില്ല. എന്റെ മനസ്സ് ആകെ കലങ്ങി മറിഞ്ഞ അവസ്ഥയിലായിരുന്നു. എന്നാൽ ‘കുട്ടികൾ’ എന്നും ‘കുടുംബം’ എന്നുമുള്ള വാക്കുകൾ അദ്ദേഹം പറഞ്ഞതായി ഞാൻ ഓർക്കുന്നു. കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകം അദ്ദേഹം പുറത്തെടുത്തു. ആ ശീർഷകം കണ്ടപ്പോൾ ഞാൻ കരയാൻ തുടങ്ങി. കരച്ചിൽ നിറുത്താൻ എനിക്കു കഴിഞ്ഞില്ല. എന്നെ ബുദ്ധിമുട്ടിച്ചതിനു ക്ഷമ ചോദിച്ച അദ്ദേഹം ആ പുസ്തകം എനിക്കു തന്നിട്ടു പോയി.
“എന്നാൽ, എന്തായിരുന്നു എനിക്കു ലഭിച്ച നേട്ടം? ദൈവത്തിൽ ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യം ഞാൻ പഠിച്ചു. എന്തു ചെയ്യണമെന്ന് അറിഞ്ഞുകൂടാത്ത സാഹചര്യങ്ങളിലും ഞാൻ നിരാശപ്പെടേണ്ടതില്ലെന്ന് എനിക്ക് മനസ്സിലായി. കാരണം, ആ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് എനിക്ക് എന്തു സഹായമാണാവശ്യമെന്നു ദൈവത്തിനറിയാം. ഇപ്പോഴിതാ അവൻ ഒരു സന്ദേശവാഹകനെത്തന്നെ എന്റെ അടുത്തേക്ക് അയച്ചിരിക്കുന്നു. നന്ദി.”
കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകത്തിൽ നിന്ന് കുടുംബത്തിലെ ഓരോ വ്യക്തിക്കും പ്രയോജനം നേടാൻ കഴിയും. “നശീകരണ സ്വാധീനങ്ങളിൽനിന്നു നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക” “നിങ്ങളുടെ കുടുംബസമാധാനം നിലനിർത്തൽ” “കുടുംബത്തിനു ഹാനിവരുത്തുന്ന പ്രശ്നങ്ങൾ നിങ്ങൾക്കു തരണം ചെയ്യാനാവും” എന്നിങ്ങനെയുള്ള പ്രബോധനാത്മകമായ അധ്യായങ്ങളാണ് അതിലുള്ളത്.
192 പേജുള്ള ഈ പുസ്തകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് അതിൽ കാണുന്ന മേൽവിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിലോ അയയ്ക്കുക. സ്രഷ്ടാവ് ഉദ്ദേശിച്ചിരുന്നതു പോലുള്ള ആനന്ദപ്രദമായ ഒരു കുടുംബജീവിതം നയിക്കാൻ സഹായിക്കുന്ന കൃത്യമായ നിർദേശങ്ങൾ നിങ്ങൾക്കു ലഭിക്കും.
□ കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ എനിക്ക് അയച്ചു തരിക.
□ സൗജന്യ ഭവന ബൈബിളധ്യയനത്തിനു താത്പര്യമുണ്ട്, എന്റെ വിലാസം: