വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൊച്ചു പീറ്ററിന്‌ പിന്നീട്‌ എന്തു സംഭവിച്ചു?

കൊച്ചു പീറ്ററിന്‌ പിന്നീട്‌ എന്തു സംഭവിച്ചു?

കൊച്ചു പീറ്ററിന്‌ പിന്നീട്‌ എന്തു സംഭവി​ച്ചു?

ഇക്വഡോറിലെ ഉണരുക! ലേഖകൻ

ഉണരുക!യുടെ (ഇംഗ്ലീഷ്‌) 1970 ആഗസ്റ്റ്‌ 22 ലക്കത്തിൽ “രക്തപ്പകർച്ച കൂടാ​തെ​യുള്ള ഹൃദയ ശസ്‌ത്ര​ക്രിയ” എന്ന ശീർഷ​ക​ത്തോ​ടെ ഒരു ലേഖനം വന്നിരു​ന്നു. 1963-ൽ, ജീവൻ രക്ഷിക്കാ​നാ​യി ഒരു ശസ്‌ത്ര​ക്രി​യ​യ്‌ക്കു വിധേ​യ​നാ​കേ​ണ്ടി​വന്ന കാനഡ​ക്കാ​ര​നായ പീറ്റർ എന്ന ഏഴു വയസ്സു​കാ​രന്റെ ജീവി​തകഥ അതിൽ വിവരി​ച്ചി​രു​ന്നു.

പീറ്ററി​ന്റെ ഹൃദയ വാൽവി​ന്റെ തകരാറു ഭേദമാ​ക്കുന്ന ഒരു ചികിത്സാ രീതിയെ കുറിച്ച്‌ അവനെ ആദ്യം ചികി​ത്സിച്ച ഡോക്ടർ അവന്റെ മാതാ​പി​താ​ക്ക​ളോ​ടു പറഞ്ഞു. തുടർന്ന്‌, മാതാ​പി​താ​ക്കൾ അവനെ ഒരു ഹൃ​ദ്രോ​ഗ​വി​ദ​ഗ്‌ധന്റെ അടുക്കൽ കൊണ്ടു​ചെന്നു. എന്നാൽ, രക്തം കൂടാതെ ഓപ്പ​റേഷൻ നടത്താ​നാ​കു​മോ എന്ന ചോദ്യ​ത്തിന്‌ ആ ഡോക്ട​റു​ടെ മറുപടി ഇങ്ങനെ​യാ​യി​രു​ന്നു: “ഇല്ല, എന്റെ അറിവിൽ അത്‌ ഒരിക്ക​ലും സാധ്യമല്ല.”

നിരു​ത്സാ​ഹ​പ്പെ​ടാ​തെ പീറ്ററി​ന്റെ മാതാ​പി​താ​ക്കൾ അന്വേ​ഷണം തുടർന്നു. ഒടുവിൽ, രക്തം കൂടാതെ ഓപ്പ​റേഷൻ നടത്താൻ സന്നദ്ധനായ ഒരു ഡോക്ടറെ അവർ കണ്ടെത്തി. തുടർന്ന്‌ എന്തു സംഭവി​ച്ചു? പീറ്റർ ഓപ്പ​റേ​ഷനെ അതിജീ​വി​ച്ചെ​ങ്കി​ലും അത്‌ എത്ര​ത്തോ​ളം വിജയ​പ്ര​ദ​മാ​ണെന്നു കാത്തി​രു​ന്നു കാണേ​ണ്ടി​യി​രി​ക്കു​ന്നു എന്ന്‌ ആ ഡോക്ടർ പീറ്ററി​ന്റെ മാതാ​പി​താ​ക്ക​ളോ​ടു പറഞ്ഞു. അങ്ങനെ​യെ​ങ്കിൽ, കൊച്ചു പീറ്ററിന്‌ പിന്നീട്‌ എന്തു സംഭവി​ച്ചു?

പീറ്ററിന്‌ 13 വയസ്സു​ള്ള​പ്പോൾ അവനും കുടും​ബ​വും ദൈവ​രാ​ജ്യ സുവാർത്താ പ്രസം​ഗ​ക​രു​ടെ ആവശ്യം അധിക​മുള്ള തെക്കേ അമേരി​ക്ക​യി​ലെ ഇക്വ​ഡോ​റി​ലേക്കു താമസം മാറ്റി. (മത്തായി 24:14) 15-ാം വയസ്സിൽ സ്‌നാ​പ​ന​മേറ്റ പീറ്റർ 18-ാം വയസ്സിൽ ഒരു സാധാരണ പയനി​യ​റും (മുഴു സമയ സുവി​ശേ​ഷകൻ) 26-ാം വയസ്സിൽ ഒരു പ്രത്യേക പയനി​യ​റും ആയിത്തീർന്നു. സമുദ്ര നിരപ്പിൽ നിന്ന്‌ 10,000 അടി ഉയരത്തി​ലുള്ള ആൻഡീസ്‌ പർവത പ്രദേ​ശ​മായ പൂയെ​ബ്ലോ​യിൽ ആയിരു​ന്നു അദ്ദേഹ​ത്തി​നു പ്രത്യേക പയനിയർ നിയമനം ലഭിച്ചത്‌. 1988-ൽ, 31 വയസ്സു​ള്ള​പ്പോൾ ഭാര്യ ഇസാ​ബെ​ലി​നോ​ടൊ​പ്പം പീറ്റർ, വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​ടെ ഒരു സഞ്ചാര പ്രതി​നി​ധി​യാ​യി സേവി​ക്കാൻ തുടങ്ങി. ഓരോ വാരത്തി​ലും ഓരോ സഭ സന്ദർശിച്ച്‌ സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊണ്ട്‌ ഇന്നും അദ്ദേഹം ആ പദവി​യിൽ തുടരു​ന്നു.

കർമനി​ര​ത​മാ​യ ജീവി​ത​മാ​ണു പീറ്ററി​ന്റേത്‌. അദ്ദേഹ​ത്തിന്‌ വീണ്ടു​മൊ​രു ശസ്‌ത്ര​ക്രിയ വേണ്ടി​വ​ന്ന​തേ​യില്ല. രോഗി​ക​ളു​ടെ അവകാ​ശ​ങ്ങളെ ആദരി​ച്ചി​രി​ക്കുന്ന കഴിവുറ്റ ശസ്‌ത്ര​ക്രി​യാ വിദഗ്‌ധ​രോട്‌ പീറ്ററും മറ്റ്‌ ആയിര​ക്ക​ണ​ക്കി​നു സാക്ഷി​ക​ളും എത്ര കൃതജ്ഞ​ത​യു​ള്ള​വ​രാണ്‌!

[23-ാം പേജിലെ ചിത്രം]

ശസ്‌ത്രക്രിയ കഴിഞ്ഞ്‌ ഉടനെ എടുത്ത ഏഴു വയസ്സുള്ള പീറ്ററി​ന്റെ ചിത്രം

[23-ാം പേജിലെ ചിത്രം]

പീറ്റർ ജോൺസ്റ്റ​നും ഭാര്യ ഇസാ​ബെ​ലും ഇന്ന്‌