വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

മുൻ ക്രിമി​നൽ “അലറുന്ന സിംഹം സൗമ്യ​നായ കുഞ്ഞാ​ടാ​കു​ന്നു” (ആഗസ്റ്റ്‌ 8, 1999) എന്ന തലക്കെ​ട്ടോ​ടെ പ്രസി​ദ്ധീ​ക​രി​ക്ക​പ്പെട്ട എൻറീക്കെ ടോ​റെസ്‌, ജൂനി​യ​റി​ന്റെ അനുഭ​വകഥ എന്നിൽ വളരെ മതിപ്പു​ള​വാ​ക്കി. നമ്മുടെ ദൈവ​മായ യഹോവ എത്ര സ്‌നേ​ഹ​വാ​നും കരുണാ​സ​മ്പ​ന്ന​നും ക്ഷമാശീ​ല​നു​മാ​ണെന്നു വ്യക്തമാ​ക്കുന്ന ഒന്നായി​രു​ന്നു അത്‌. യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളിൽനി​ന്നു മക്കൾ എത്ര അകന്നു​പോ​യാ​ലും അവരെ തിരി​ച്ചു​കൊ​ണ്ടു​വ​രാ​നുള്ള ശ്രമം മാതാ​പി​താ​ക്കൾ ഒരിക്ക​ലും ഉപേക്ഷി​ക്ക​രു​തെ​ന്നും ആ അനുഭ​വകഥ എടുത്തു​കാ​ട്ടി.

ജെ. എഫ്‌., ഇംഗ്ലണ്ട്‌

ഒരു ക്രിസ്‌ത്യാ​നി​യാ​യി വളർന്നു​വന്ന ഞാൻ മോശ​മായ കൂട്ടു​കെ​ട്ടു​ക​ളിൽപ്പെട്ട്‌ മയക്കു​മ​രുന്ന്‌ ഉപയോ​ഗി​ക്കാ​നും അക്രമ​പ്ര​വർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടാ​നും തുടങ്ങി. 18-ാമത്തെ വയസ്സിൽ, എന്നെ 25 വർഷത്തെ തടവു​ശി​ക്ഷ​യ്‌ക്കു വിധിച്ചു. ക്രിസ്‌തീയ സഭയി​ലേക്കു പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ട്ടെ​ങ്കി​ലും ഞാൻ കൊള്ള​രു​താ​ത്ത​വ​നാ​ണെന്ന തോന്നൽ പലപ്പോ​ഴും എന്നെ അലട്ടാ​റുണ്ട്‌. എന്നാൽ, ഈ ലേഖനം വായി​ച്ച​ശേഷം യഹോവ തന്നെ അന്വേ​ഷി​ക്കു​ന്ന​വ​രിൽനിന്ന്‌ അകലെ​യ​ല്ലെന്നു ഞാൻ മനസ്സി​ലാ​ക്കി. ഞാൻ ഇപ്പോ​ഴും തടവിൽത്തന്നെ ആണെങ്കി​ലും വിശ്വാ​സ​ത്തിൽ ഉറച്ചു നിൽക്കാൻ ഈ അനുഭ​വകഥ എന്നെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രി​ക്കു​ന്നു.

ആർ. ബി., ഐക്യ​നാ​ടു​കൾ

മൂളി​പ്പ​ക്ഷി​കൾ “പൂക്കളെ ചുംബി​ക്കുന്ന പക്ഷി” (ആഗസ്റ്റ്‌ 8, 1999) എന്ന ലേഖനം അസ്സലാ​യി​ട്ടുണ്ട്‌. മൂളി​പ്പ​ക്ഷി​കളെ ഇതിനു മുമ്പും ഞാൻ നിരീ​ക്ഷി​ച്ചി​ട്ടുണ്ട്‌. എന്നാൽ ഇത്ര ചെറിയ മൂളി​പ്പ​ക്ഷി​ക​ളും ഉണ്ടെന്ന​റി​യു​ന്നത്‌ ഇപ്പോ​ഴാണ്‌. ആ ലേഖന​ത്തി​ലെ വിവര​ണ​ങ്ങ​ളും ചിത്ര​ങ്ങ​ളും ഈ പക്ഷിക​ളോട്‌ ഒരു പ്രത്യേക താത്‌പ​ര്യം എന്നിൽ ഉളവാ​ക്കി​യി​രി​ക്കു​ന്നു.

ആർ. എച്ച്‌., ജർമനി

ആ ലേഖന​ത്തി​ലെ വിവരങ്ങൾ എനിക്കു നന്നേ ഇഷ്ടപ്പെട്ടു. അതിലെ ചിത്ര​ങ്ങ​ളും വളരെ മനോ​ഹ​ര​മാ​യി​രു​ന്നു. വേനൽക്കാ​ലത്ത്‌ മൂളി​പ്പ​ക്ഷി​കൾ മിക്ക​പ്പോ​ഴും എന്റെ പൂന്തോ​ട്ടം സന്ദർശി​ക്കാ​റുണ്ട്‌. ആരിലും വിസ്‌മയം ഉണർത്തുന്ന ഈ പക്ഷികളെ നിരീ​ക്ഷി​ക്കു​ന്നത്‌ ഒരു രസംത​ന്നെ​യാണ്‌. ഈ പക്ഷികളെ ഒന്നു കാണു​ന്ന​തു​പോ​ലും എനിക്ക്‌ ആനന്ദം നൽകാ​റുണ്ട്‌.

സി. എസ്‌. എസ്‌., ബ്രസീൽ

ഏണിക​ളു​ടെ സുരക്ഷി​ത​മായ ഉപയോ​ഗം “ഏണികൾ ഉപയോ​ഗി​ക്കു​മ്പോൾ സുരക്ഷി​ത​ത്വ​ത്തി​നു വേണ്ടി നിങ്ങൾ പിൻവ​രു​ന്നവ ശ്രദ്ധി​ക്കാ​റു​ണ്ടോ?” (ആഗസ്റ്റ്‌ 8, 1999) എന്ന ലേഖന​ത്തി​നു നന്ദി. അടുത്ത​യി​ടെ ഞാൻ ഏണിയിൽനി​ന്നൊ​ന്നു വീണു. തുടർന്ന്‌ കാലിന്റെ മുട്ടിന്‌ ഒരു ഓപ്പ​റേ​ഷ​നും വേണ്ടി​വന്നു. ഏണിയു​ടെ ഉപയോ​ഗ​വു​മാ​യി ബന്ധപ്പെട്ടു നിങ്ങൾ നൽകിയ ആ പത്തു നിർദേ​ശ​ങ്ങ​ളും വളരെ പ്രയോ​ജ​ന​പ്ര​ദ​മാ​യി എനിക്കു തോന്നി. അടുത്ത തവണ ഏണി ഉപയോ​ഗി​ക്കു​മ്പോൾ അവ പിൻപ​റ്റാൻ ഞാൻ ശ്രദ്ധി​ക്കും.

ഡി. എൻ., മെക്‌സി​ക്കോ

ബഹിരാ​കാ​ശ​നി​ലയം “അന്തർദേ​ശീയ ബഹിരാ​കാ​ശ​നി​ലയം—ഭ്രമണം ചെയ്യുന്ന ഒരു പരീക്ഷ​ണ​ശാല” (ആഗസ്റ്റ്‌ 22, 1999) എന്ന ലേഖന​ത്തി​നാ​യി നന്ദി രേഖ​പ്പെ​ടു​ത്താൻ ഞാൻ ആഗ്രഹി​ക്കു​ന്നു. എനിക്കു 16 വയസ്സുണ്ട്‌. ബഹിരാ​കാശ പര്യ​വേ​ക്ഷണം എനിക്ക്‌ അത്യധി​കം താത്‌പ​ര്യ​മുള്ള ഒരു വിഷയ​മാണ്‌. അതു​കൊ​ണ്ടു​തന്നെ ഇത്തരത്തി​ലുള്ള ലേഖനങ്ങൾ വായി​ക്കാ​നും എനിക്കു വലിയ ഇഷ്ടമാണ്‌.

കെ. ഇ., ഐക്യ​നാ​ടു​കൾ

ലേഖന​ത്തിൽ നിങ്ങൾ ബഹിരാ​കാ​ശ​നി​ല​യത്തെ വളരെ​യ​ധി​കം പ്രകീർത്തി​ച്ചി​ട്ടുണ്ട്‌. എന്നാൽ അതി​നെ​തി​രാ​യി യാതൊ​ന്നും പ്രതി​പാ​ദി​ച്ചു കണ്ടില്ല​ല്ലോ. ബഹിരാ​കാശ പര്യ​വേ​ക്ഷണം മനുഷ്യ​നെ സംബന്ധിച്ച തന്റെ ഉദ്ദേശ്യ​ത്തി​ന്റെ ഭാഗമാ​ണെന്ന്‌ ദൈവം ഒരിക്ക​ലും പറഞ്ഞി​ട്ടില്ല. കോടി​ക്ക​ണ​ക്കിന്‌ ആളുകൾ വിശന്നു​പൊ​രി​യു​മ്പോൾ ഒരു വിക്ഷേ​പ​ണ​ത്തി​നാ​യി മാത്രം ഇത്രയ​ധി​കം പണം ചെലവ​ഴി​ക്കു​ന്നതു ലജ്ജാക​ര​മാണ്‌. ഇത്തരം കാര്യ​ങ്ങളെ പ്രകീർത്തി​ക്കു​ക​വഴി വാസ്‌ത​വ​ത്തിൽ നിങ്ങൾ ദൈവത്തെ നിന്ദി​ക്കു​ക​യാണ്‌ ചെയ്യു​ന്നത്‌.

പി. എൻ. എം., ഇംഗ്ലണ്ട്‌

ബൈബിൾ പറയു​ന്ന​പ്ര​കാ​രം ‘ഭൂമി​യെ​യാണ്‌ മനുഷ്യർക്കു കൊടു​ത്തി​രി​ക്കുന്ന’ത്‌ എന്നതു ശരിതന്നെ. (സങ്കീർത്തനം 115:16) എന്നിരു​ന്നാ​ലും ബഹിരാ​കാശ ഗവേഷ​ണങ്ങൾ നടത്താൻ മനുഷ്യൻ താത്‌പ​ര്യ​മെ​ടു​ക്കു​ന്നതു തെറ്റാ​ണെ​ന്നു​ള്ള​തി​നു തിരു​വെ​ഴു​ത്ത​ധി​ഷ്‌ഠി​ത​മായ യാതൊ​രു കാരണ​ങ്ങ​ളു​മില്ല. ദൈവ​ത്തി​ന്റെ സൃഷ്ടി​ക​ളിൽ മനുഷ്യൻ താത്‌പ​ര്യ​മെ​ടു​ക്കു​ന്നതു തെറ്റായ ഒരു സംഗതി​യല്ല. വാസ്‌ത​വ​ത്തിൽ, ദൈവ​ത്തി​ന്റെ ജ്ഞാന​ത്തെ​യും സൃഷ്ടി​ക്രി​യകൾ നടത്താ​നുള്ള അവന്റെ ശക്തി​യെ​യും മനസ്സി​ലാ​ക്കാ​നാ​യി ആകാശ​ങ്ങളെ നിരീ​ക്ഷി​ക്കാൻ മനുഷ്യ​രെ ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (സങ്കീർത്തനം 8:3, 4; 19:1) ഇനി ഒരു കാര്യം വ്യക്തമാ​ക്കി​ക്കൊ​ള്ളട്ടെ, യാതൊ​രു കാരണ​വ​ശാ​ലും ഈ ബഹിരാ​കാ​ശ​നി​ല​യത്തെ പ്രകീർത്തി​ക്കു​ക​യാ​യി​രു​ന്നില്ല ഞങ്ങളുടെ ഉദ്ദേശ്യം. അതിന്റെ നിർമാ​ണ​വു​മാ​യി ബന്ധപ്പെട്ടു നടത്തി​യി​രി​ക്കുന്ന ആസൂ​ത്ര​ണ​ങ്ങളെ കുറി​ച്ചുള്ള ഒരു റിപ്പോർട്ട്‌ നൽകുക മാത്ര​മാണ്‌ ഞങ്ങൾ ചെയ്‌തത്‌. ബഹിരാ​കാ​ശ​നി​ലയം അതിന്റെ നിർമാ​ണ​ച്ചെ​ല​വി​നു തക്ക ഗവേഷ​ണ​ഫ​ലങ്ങൾ കാഴ്‌ച​വെ​ക്കു​മോ ഇല്ലയോ എന്നുള്ളത്‌ കാത്തി​രു​ന്നു കാണേ​ണ്ടി​യി​രി​ക്കു​ന്നു.—പത്രാ​ധി​പർ

പീഡനത്തെ അതിജീ​വി​ക്കു​ന്നു “മരണത്തി​ന്റെ നിഴലി​ലും ദൈവത്തെ സേവി​ക്കു​ന്നു” (ആഗസ്റ്റ്‌ 22, 1999) എന്ന ലേഖനം വായിച്ചു കഴിഞ്ഞ​തേ​യു​ള്ളൂ. അംഗോ​ള​യി​ലെ സഹോ​ദ​ര​ന്മാർ 17 വർഷത്തി​ല​ധി​കം സഹിച്ചു നിന്നതി​ന്റെ ഫലമായി ഒരിക്കൽ ആത്മീയ​മായ അർഥത്തിൽ തരിശാ​യി കിടന്നി​രുന്ന പ്രദേശം ഇപ്പോൾ ഫലഭൂ​യി​ഷ്‌ഠ​മായ ഒന്നായി മാറി​യി​രി​ക്കു​ന്നു!

ആർ. വൈ., ജപ്പാൻ