വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മരുഭൂമിയിലെ മാണിക്യം

മരുഭൂമിയിലെ മാണിക്യം

മരുഭൂ​മി​യി​ലെ മാണി​ക്യം

വിരള​മാ​യി മാത്രം മഴ ലഭിക്കുന്ന, ആഫ്രി​ക്ക​യി​ലെ ചുട്ടു​പ​ഴുത്ത മരു​പ്ര​ദേ​ശത്ത്‌ ഒരു ‘മാണി​ക്യം’ ഉണ്ട്‌—ഡെസേർട്ട്‌ റോസ്‌ എന്നറി​യ​പ്പെ​ടുന്ന ഒരു പനിനീർച്ചെടി. വളഞ്ഞു​പു​ളഞ്ഞ ശിഖര​ങ്ങ​ളോ​ടു കൂടിയ, രൂപഭം​ഗി​യാർന്ന ഈ ചെടി​യു​ടെ വളർച്ച വളരെ സാവധാ​ന​ത്തി​ലാണ്‌. നൂറു​ക​ണ​ക്കി​നു വർഷങ്ങൾ ഇതു ജീവി​ച്ചി​രി​ക്കു​മ​ത്രേ. ഒരു ജലസം​ഭ​ര​ണി​യാ​യി വർത്തി​ക്കുന്ന, ഡെസേർട്ട്‌ റോസി​ന്റെ വീർത്ത തായ്‌ത്ത​ടി​യും വേരു​ക​ളും വരണ്ടു​ണ​ങ്ങിയ പ്രതി​കൂ​ല​മായ പരിസ്ഥി​തി​യി​ലും തഴച്ചു​വ​ള​രാൻ അതിനെ പ്രാപ്‌ത​മാ​ക്കു​ന്നു.

ഈ ജലഭര സസ്യത്തി​ന്റെ കറയി​ലും വേരു​ക​ളി​ലും വിത്തു​ക​ളി​ലു​മെ​ല്ലാം മാരക​മായ വിഷം അടങ്ങി​യി​ട്ടുണ്ട്‌. വിത്തു​ക​ളിൽനിന്ന്‌ വിഷമുള്ള സത്ത്‌ എടുത്ത്‌ അമ്പിൻ മുനയിൽ പുരട്ടാ​റുണ്ട്‌. മീൻ പിടി​ക്കാ​നാ​യി സ്ഥലത്തെ മീൻപി​ടി​ത്ത​ക്കാർ അതിന്റെ ചില്ലകൾ ഉപയോ​ഗി​ക്കു​ന്നു. ചില്ലകൾ വെള്ളത്തി​ലി​ട്ടു​ല​യ്‌ക്കു​മ്പോൾ മത്സ്യങ്ങൾ മയങ്ങി​പ്പോ​കു​ന്നു, എളുപ്പ​ത്തിൽ മീൻ പിടി​ക്കാ​നുള്ള ഒരു സൂത്ര​വി​ദ്യ​തന്നെ. അതിനു പുറമേ, കന്നുകാ​ലി​കളെ മേയ്‌ക്കു​ന്നവർ തങ്ങളുടെ ഒട്ടകങ്ങ​ളു​ടെ​യും ആടുമാ​ടു​ക​ളു​ടെ​യും മേലുള്ള ചെള്ളു​ക​ളെ​യും പേനി​നെ​യും നശിപ്പി​ക്കു​ന്ന​തി​നുള്ള ഒരുതരം വിഷം തയ്യാറാ​ക്കാൻ ഈ ചെടി​യു​ടെ ഭാഗങ്ങൾ ഉപയോ​ഗി​ക്കാ​റുണ്ട്‌. അതിശ​യ​ക​ര​മെന്നു പറയട്ടെ, ഈ ചെടി വിഷമു​ള്ള​താ​ണെ​ങ്കി​ലും മരു​പ്ര​ദേ​ശ​ത്തുള്ള മൃഗങ്ങൾ അതിന്റെ ഇല തിന്നാൽ അവയ്‌ക്കു യാതൊ​രു അപകട​വും സംഭവി​ക്കു​ന്നില്ല.

എന്നാൽ, മണലാ​ര​ണ്യ​ത്തി​ലെ വിഷമുള്ള ഈ പനിനീർച്ചെ​ടി​യെ ഒരു മാണി​ക്യം എന്ന്‌ എങ്ങനെ വിശേ​ഷി​പ്പി​ക്കാ​നാ​കും? പൂത്തു​ലഞ്ഞു നിൽക്കുന്ന ഡെസേർട്ട്‌ റോസ്‌ ഹൃദയാ​വർജ​ക​മായ ഒരു കാഴ്‌ച​യാണ്‌. ഈ ചെടി​യി​ലെ പൂക്കൾ ഇളം ചെമപ്പു മുതൽ കടും ചെമപ്പു വരെ ഹൃദ്യ​മായ വർണങ്ങ​ളിൽ കുലകു​ല​യാ​യി​ട്ടാണ്‌ ഉണ്ടാകു​ന്നത്‌. നിറങ്ങ​ളേ​തു​മി​ല്ലാത്ത, വരണ്ടു​ണ​ങ്ങിയ ഒരു പശ്ചാത്ത​ല​ത്തിൽ അതിന്റെ പൂക്കൾ സൂര്യ​പ്ര​കാ​ശ​മേറ്റ്‌ മാണി​ക്യം പോലെ വെട്ടി​ത്തി​ള​ങ്ങു​ന്നത്‌ നയനാ​ന​ന്ദ​ക​ര​മായ കാഴ്‌ച​യാണ്‌.

മണലാ​ര​ണ്യ​ത്തിൽ ദർശി​ക്കാൻ കഴിയുന്ന അവാച്യ​മായ ഈ സൗന്ദര്യം ‘മരുഭൂ​മി​യും വരണ്ട നിലവും ആനന്ദി​ക്കുന്ന, നിർജ്ജ​ന​പ്ര​ദേശം ഉല്ലസിച്ചു പനിനീർപു​ഷ്‌പം പോലെ പൂക്കുന്ന’ കാലത്തെ കുറിച്ച്‌ നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നു. (യെശയ്യാ​വു 35:1) ആനന്ദദാ​യ​ക​മായ ഈ വാഗ്‌ദാ​നം ആസന്നമായ ദൈവ​രാ​ജ്യ ഭരണത്തിൻ കീഴിൽ ഒരു യാഥാർഥ്യ​മാ​യി തീരു​ക​തന്നെ ചെയ്യും. ആ കാലത്ത്‌, മനോ​ഹ​ര​മായ ഒരു പറുദീ​സ​യും സകല മനുഷ്യ​വർഗ​ത്തി​നും വേണ്ടി​യുള്ള സമാധാന സങ്കേത​വും ആയിത്തീ​രു​ന്ന​തി​ന്റെ ഫലമായി മുഴു ഭൂമി​യും ‘ആനന്ദി​ക്കും.’—സങ്കീർത്തനം 37:11, 29; യെശയ്യാ​വു 35:6, 7.

[31-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

© Mary Ann McDonald