വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘മിക്ക സർവകലാശാലാ പാഠപുസ്‌തകങ്ങളെക്കാളും കൃത്യതയുള്ളത്‌’

‘മിക്ക സർവകലാശാലാ പാഠപുസ്‌തകങ്ങളെക്കാളും കൃത്യതയുള്ളത്‌’

‘മിക്ക സർവക​ലാ​ശാ​ലാ പാഠപു​സ്‌ത​ക​ങ്ങ​ളെ​ക്കാ​ളും കൃത്യ​ത​യു​ള്ളത്‌’

നിങ്ങ​ളെ​ക്കു​റി​ച്ചു കരുതുന്ന ഒരു സ്രഷ്ടാ​വു​ണ്ടോ? (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​കത്തെ ഒരു വ്യക്തി വിലയി​രു​ത്തി​യത്‌ അങ്ങനെ​യാണ്‌. ഓസ്‌​ട്രേ​ലി​യ​യി​ലെ സിഡ്‌നി​യി​ലുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരുവ​നാണ്‌ അദ്ദേഹ​ത്തിന്‌ ഈ പുസ്‌തകം നൽകി​യത്‌. അന്നു വൈകു​ന്നേരം ആ സാക്ഷിക്കു തന്റെ ആൻസറിങ്‌ മെഷീ​നിൽ പിൻവ​രുന്ന സന്ദേശം ലഭിച്ചു:

“ഞാൻ രാവിലെ നിങ്ങളു​മാ​യി സംസാ​രി​ച്ചി​രു​ന്നു. നിങ്ങൾ എനിക്കു നൽകിയ “നിങ്ങ​ളെ​ക്കു​റി​ച്ചു കരുതുന്ന ഒരു സ്രഷ്ടാ​വു​ണ്ടോ?” എന്ന പുസ്‌ത​ക​ത്തി​ന്റെ പകുതി​യോ​ളം ഞാൻ വായിച്ചു കഴിഞ്ഞു. പ്രപ​ഞ്ചോ​ത്‌പത്തി സംബന്ധിച്ച അതിലെ വിവരങ്ങൾ വായിച്ച്‌ ഞാൻ അത്ഭുത​പ്പെ​ട്ടു​പോ​യി. ഏറ്റവും പുതിയ കണ്ടുപി​ടി​ത്ത​ങ്ങളെ ആസ്‌പ​ദ​മാ​ക്കി​യുള്ള, കൃത്യ​ത​യുള്ള വിവരങ്ങൾ! ഞാൻ രാവിലെ കാണി​ച്ചു​തന്ന പുസ്‌ത​ക​ത്തി​ലെ അതേ വിഷയ​മാണ്‌ ഇതിലും പ്രതി​പാ​ദി​ച്ചി​രി​ക്കു​ന്നത്‌ . . .

“നിങ്ങളു​ടെ പുസ്‌ത​ക​ത്തി​ലെ വിവരങ്ങൾ വളരെ വസ്‌തു​നി​ഷ്‌ഠ​വു​മാണ്‌! മിക്ക സർവക​ലാ​ശാ​ലാ പാഠപു​സ്‌ത​ക​ങ്ങ​ളെ​ക്കാ​ളും കൃത്യ​ത​യു​ള്ള​താണ്‌ ആ പുസ്‌തകം. നാല്‌ അടിസ്ഥാന ഭൗതിക ശക്തികളെ കുറിച്ച്‌ അത്‌ പ്രതി​പാ​ദി​ക്കു​ന്നു—ഗുരു​ത്വാ​കർഷണം, വിദ്യു​ത്‌കാ​ന്തി​കത, ശക്തി കൂടിയ ആണവ ബലം, ശക്തി കുറഞ്ഞ ആണവ ബലം. ഏറ്റവും പുതിയ കണ്ടുപി​ടു​ത്ത​ങ്ങ​ളാണ്‌ അവ. അടുത്ത ആഴ്‌ച നമുക്കു വീണ്ടും സംസാ​രി​ക്കാം.”

192 പേജുള്ള, കടലാസ്‌ ബയൻഡിട്ട ഈ പുസ്‌ത​കത്തെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ആഗ്രഹി​ക്കു​ന്നു​വെ​ങ്കിൽ ഇതോ​ടൊ​പ്പം നൽകി​യി​രി​ക്കുന്ന കൂപ്പൺ പൂരി​പ്പിച്ച്‌ അതിൽ കാണുന്ന മേൽവി​ലാ​സ​ത്തി​ലോ ഈ മാസി​ക​യു​ടെ 5-ാം പേജിലെ അനു​യോ​ജ്യ​മായ മേൽവി​ലാ​സ​ത്തി​ലോ അയയ്‌ക്കുക.

നിങ്ങ​ളെ​ക്കു​റി​ച്ചു കരുതുന്ന ഒരു സ്രഷ്ടാ​വു​ണ്ടോ? എന്ന ഇംഗ്ലീഷ്‌ പുസ്‌ത​ക​ത്തി​ന്റെ ഒരു പ്രതി എനിക്ക്‌ അയച്ചു തരിക.

□ സൗജന്യ ഭവന ബൈബിൾ അധ്യയ​ന​ത്തി​നു താത്‌പ​ര്യ​മുണ്ട്‌, ദയവായി ബന്ധപ്പെ​ടുക:

[32-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

J. Hester and P. Scowen (AZ State Univ.), NASA