വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അനുസ്‌മരിക്കേണ്ട ഒരു ദിവസം

അനുസ്‌മരിക്കേണ്ട ഒരു ദിവസം

ഏപ്രിൽ 19, 2000

അനുസ്‌മ​രി​ക്കേണ്ട ഒരു ദിവസം

തന്റെ മരണത്തി​ന്റെ തലേ രാത്രി, യേശു തന്റെ മരണത്തി​ന്റെ സ്‌മാ​രകം ഏർപ്പെ​ടു​ത്തി. ലളിത​മായ ഒരു ചടങ്ങാ​യി​രു​ന്നു അത്‌. ആ അവസര​ത്തിൽ അവൻ തന്റെ ശിഷ്യ​ന്മാ​രോട്‌ ഇങ്ങനെ പറഞ്ഞു: “എന്റെ ഓർമ​യ്‌ക്കാ​യി ഇതു ചെയ്‌തു​കൊ​ണ്ടി​രി​പ്പിൻ.”—ലൂക്കൊസ്‌ 22:19, NW.

എല്ലാ വർഷവും ഈ സംഭവ​ത്തി​ന്റെ സ്‌മരണ ആചരി​ക്ക​പ്പെ​ടു​ന്നു. ഈ വർഷം അത്‌ ആചരി​ക്കു​ന്നത്‌ ഏപ്രിൽ 19 ബുധനാഴ്‌ച സൂര്യാ​സ്‌തമയ ശേഷമാ​യി​രി​ക്കും.

ഈ സ്‌മാ​രകം യേശു കൽപ്പിച്ച രീതി​യിൽ ആചരി​ക്കു​ന്ന​തി​നാ​യി ലോക​മെ​മ്പാ​ടു​മുള്ള യഹോ​വ​യു​ടെ സാക്ഷികൾ അന്ന്‌ സായാ​ഹ്ന​ത്തിൽ നിശ്ചിത സ്ഥലങ്ങളിൽ കൂടി​വ​രും. നിരീ​ക്ഷ​ക​രെന്ന നിലയിൽ അവരോ​ടൊ​പ്പം പങ്കു​ചേ​രാൻ നിങ്ങളെ ഹാർദ​മാ​യി ക്ഷണിക്കു​ന്നു. ഈ പ്രത്യേക യോഗ​ത്തി​ന്റെ കൃത്യ​സ​മ​യ​വും സ്ഥലവും അറിയാൻ ദയവായി നിങ്ങളു​ടെ പ്രദേ​ശ​ത്തുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി ബന്ധപ്പെ​ടുക.