വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇതെല്ലാം എന്താണു സൂചിപ്പിക്കുന്നത്‌?

ഇതെല്ലാം എന്താണു സൂചിപ്പിക്കുന്നത്‌?

ഇതെല്ലാം എന്താണു സൂചി​പ്പി​ക്കു​ന്നത്‌?

സമീപ​വർഷ​ങ്ങ​ളി​ലെ ധാർമിക നിലവാ​രങ്ങൾ വിശക​ലനം ചെയ്യു​ന്നു​വെ​ങ്കിൽ വളരെ വ്യക്തമായ ഒരു പ്രവണത കണ്ടെത്താൻ കഴിയും. കൂടുതൽ കൂടുതൽ ആളുകൾക്കി​ട​യിൽ ധാർമിക നിലവാ​രങ്ങൾ അധഃപ​തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഇത്‌ നൽകുന്ന സൂചന എന്താണ്‌?

ചില ആളുകൾ പറയു​ന്ന​തു​പോ​ലെ മുഴു മനുഷ്യ​വർഗ​വും മാനവ സംസ്‌കാ​ര​വും നശി​ച്ചൊ​ടു​ങ്ങാൻ പോകു​ന്നു എന്നാണോ? അതോ, ഇത്തരം മാറ്റങ്ങൾ ചരി​ത്ര​ത്തിൽ സാധാ​ര​ണ​മായ ഏറ്റിറ​ക്ക​ങ്ങ​ളു​ടെ ഭാഗം മാത്ര​മാ​ണോ?

അനേക​രും യോജി​ക്കു​ന്നത്‌ രണ്ടാമതു പറഞ്ഞ ആശയ​ത്തോ​ടാണ്‌. ധാർമിക മൂല്യ​ങ്ങ​ളിൽ ഇന്നു കാണുന്ന അധഃപ​തനം കേവല​മൊ​രു പ്രവണ​ത​യാ​ണെ​ന്നും ഇത്തരം പ്രവണത ചരി​ത്ര​ത്തിൽ വന്നും പോയു​മി​രി​ക്കുന്ന ഒന്നായ​തി​നാൽ ഇതിൽ വലിയ പുതു​മ​യൊ​ന്നും ഇല്ലെന്നു​മാണ്‌ അവരുടെ പക്ഷം. അതു​കൊ​ണ്ടു​തന്നെ, കാല​ക്ര​മ​ത്തിൽ ഈ അവസ്ഥയ്‌ക്കു തീർച്ച​യാ​യും വ്യത്യാ​സം വരു​മെ​ന്നും ഉന്നത ധാർമിക നിലവാ​രങ്ങൾ സമൂഹ​ത്തിൽ മടങ്ങി​വ​രു​മെ​ന്നും അവർ ഉറച്ചു വിശ്വ​സി​ക്കു​ന്നു. എന്നാൽ അതു ശരിയാ​ണോ?

‘അന്ത്യകാ​ലം’

ധാർമിക കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള പ്രമാ​ണ​മെന്ന നിലയിൽ നൂറ്റാ​ണ്ടു​ക​ളോ​ളം പരക്കെ അംഗീ​ക​രി​ക്ക​പ്പെ​ട്ടി​രുന്ന ഒരു ഗ്രന്ഥത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ നമുക്കു വസ്‌തു​തകൾ പരി​ശോ​ധി​ക്കാം. ദൈവ​വ​ച​ന​മായ ബൈബിൾ ആണ്‌ അത്‌. മനുഷ്യ ചരി​ത്ര​ത്തി​ലെ ഏറ്റവും നിർണാ​യ​ക​മായ കാലഘ​ട്ടത്തെ സംബന്ധിച്ച ബൈബി​ളി​ന്റെ പ്രാവ​ച​നിക വിവര​ണ​വു​മാ​യി ഇന്നത്തെ ലോകത്തെ താരത​മ്യം ചെയ്യു​ന്നത്‌ നമ്മെ വളരെ​യ​ധി​കം പ്രബു​ദ്ധ​രാ​ക്കും. ആ നിർണാ​യക കാലഘ​ട്ടത്തെ ‘അന്ത്യകാ​ലം’ അല്ലെങ്കിൽ “വ്യവസ്ഥി​തി​യു​ടെ സമാപനം” എന്നൊ​ക്കെ​യാണ്‌ ബൈബിൾ വിളി​ക്കു​ന്നത്‌. (2 തിമൊ​ഥെ​യൊസ്‌ 3:1; മത്തായി 24:3, NW) ഈ പദപ്ര​യോ​ഗങ്ങൾ സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ, ഈ കാലഘട്ടം ഒരു യുഗത്തി​ന്റെ സമാപ്‌തി​യെ കുറി​ക്കും, പുതിയ ഒന്നിന്റെ പിറവി​യെ​യും.

അന്ത്യകാ​ലത്ത്‌ “ദുർഘ​ട​സ​മ​യങ്ങൾ” ഉണ്ടായി​രി​ക്കും എന്നു ദൈവ​വ​ചനം മുൻകൂ​ട്ടി പറഞ്ഞു. ഈ അന്ത്യകാ​ലം തിരി​ച്ച​റി​യാൻ ജാഗരൂ​ക​രായ നിരീ​ക്ഷ​കരെ സഹായി​ക്കു​ന്ന​തിന്‌ അനേകം വിശദാം​ശ​ങ്ങ​ളി​ലൂ​ടെ ബൈബിൾ ഈ അതുല്യ​മായ കാലഘ​ട്ട​ത്തെ​ക്കു​റി​ച്ചുള്ള ഒരു വ്യക്തമായ വിവരണം അല്ലെങ്കിൽ ഒരു സംയുക്ത അടയാളം നൽകുന്നു.

ആളുക​ളി​ലെ ദുഷിച്ച സ്വഭാ​വ​വി​ശേ​ഷ​തകൾ

ഈ അടയാ​ള​ത്തി​ന്റെ, ഇന്ന്‌ വളരെ​യ​ധി​കം പ്രകട​മാ​യി​രി​ക്കുന്ന ഒരു സവി​ശേഷത പരിചി​ന്തി​ക്കുക. ‘മനുഷ്യർ . . . ഭക്തിയു​ടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജി​ക്കു​ന്ന​വ​രാ​യി​രി​ക്കും.’ (2 തിമൊ​ഥെ​യൊസ്‌ 3:2, 5) ആളുകൾ ദൈവ​ത്തെ​യും മതത്തെ​യും ഇത്ര ശക്തവും സമൂല​വു​മായ വിധത്തിൽ തള്ളിക്കളഞ്ഞ മറ്റൊരു കാലഘ​ട്ട​വും ചരി​ത്ര​ത്തിൽ ഇതിനു മുമ്പ്‌ ഉണ്ടായി​ട്ടില്ല എന്നതാണു സത്യം. ദൈവ​മാണ്‌ പരമാ​ധി​കാ​രി എന്നും ബൈബിൾ ആണ്‌ സത്യത്തി​ന്റെ ഒരേ​യൊ​രു ഉറവിടം എന്നും ഇന്ന്‌ മിക്കവ​രും വിശ്വ​സി​ക്കു​ന്നില്ല. മതങ്ങൾ ഇപ്പോ​ഴും ഉണ്ട്‌ എന്നതു സത്യം തന്നെയാ​ണെ​ങ്കി​ലും മിക്കവ​യ്‌ക്കും ആളുക​ളു​ടെ​മേൽ കാര്യ​മായ സ്വാധീ​ന​മൊ​ന്നും ചെലു​ത്താൻ കഴിയു​ന്നില്ല. അവ ഒരു പുറം​മോ​ടി മാത്ര​മാ​ണു മിക്കവർക്കും.

“മനുഷ്യർ . . . ആത്മനി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത​വ​രും ഉഗ്രന്മാ​രും” ആയിരി​ക്കും എന്നും “അധർമ്മം പെരു​കു​ന്ന​തു​കൊ​ണ്ടു അനേക​രു​ടെ സ്‌നേഹം തണുത്തു​പോ​കും” എന്നും പറഞ്ഞു​കൊണ്ട്‌ സംയുക്ത അടയാ​ള​ത്തി​ന്റെ മറ്റൊരു സവി​ശേഷത ബൈബിൾ ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. (2 തിമൊ​ഥെ​യൊസ്‌ 3:2, 3, NW; മത്തായി 24:12) ‘ഉഗ്രന്മാർ’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു പദത്തിന്റെ ഒരർഥം “മാനു​ഷി​ക​മായ സഹാനു​ഭൂ​തി​യും വികാ​ര​ങ്ങ​ളും ഇല്ലാത്തവർ” എന്നാണ്‌. ഇന്ന്‌ കൊച്ചു​കു​ട്ടി​കൾ പോലും അക്രമ​പ്ര​വർത്ത​ന​ങ്ങ​ളിൽ ഉൾപ്പെ​ട്ടു​കൊണ്ട്‌ തങ്ങൾ ‘ഉഗ്രന്മാ​രു’ടെ ഗണത്തിൽ ആണെന്നു തെളി​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.

ഇതിനു പുറമേ, സാങ്കേ​തിക-സാമ്പത്തിക രംഗത്തെ കുതി​ച്ചു​ചാ​ട്ട​ങ്ങ​ളും അവ വിതച്ച അത്യാ​ഗ്ര​ഹ​വും കൂടുതൽ കൂടുതൽ ആളുകൾ പഴയ മൂല്യങ്ങൾ വലി​ച്ചെ​റി​യു​ന്ന​തിൽ കലാശി​ച്ചി​രി​ക്കു​ന്നു. തങ്ങളുടെ സ്വാർഥ അഭിലാ​ഷങ്ങൾ പൂർത്തീ​ക​രി​ക്കു​ന്ന​തി​നാ​യി കഴിയു​ന്നത്ര വാരി​ക്കൂ​ട്ടാൻ ഏതു മാർഗ​വും, അതു വഞ്ചന ഉൾപ്പെ​ടു​ന്ന​താ​യാ​ലും ശരി, സ്വീക​രി​ക്കു​ന്ന​തിന്‌ അവർക്ക്‌ യാതൊ​രു മടിയു​മില്ല. ഇത്‌ മറ്റുള്ള​വരെ എങ്ങനെ ബാധി​ക്കും എന്നത്‌ അവർക്ക്‌ ഒരു പ്രശ്‌ന​മേയല്ല. ചൂതാ​ട്ട​ത്തിൽ ഉണ്ടായി​ട്ടുള്ള ഗണ്യമായ വർധന​വും സ്വാർഥത എത്ര ആഴത്തിൽ വേരോ​ടി​യി​രി​ക്കു​ന്നു എന്നു തെളി​യി​ക്കു​ന്നു. കുറ്റകൃ​ത്യം സംബന്ധിച്ച കഴിഞ്ഞ ഏതാനും ചില പതിറ്റാ​ണ്ടു​ക​ളി​ലെ സ്ഥിതി​വി​വ​ര​ക്ക​ണ​ക്കു​ക​ളും ഇതുത​ന്നെ​യാ​ണു വ്യക്തമാ​ക്കു​ന്നത്‌.

നമ്മുടെ നാളിൽ വിശേ​ഷാൽ പ്രകട​മാ​യി​രി​ക്കുന്ന മറ്റൊരു സവി​ശേഷത ഇതാണ്‌: ‘മനുഷ്യർ . . . ദൈവ​പ്രി​യ​രാ​യി​രി​ക്കു​ന്ന​തി​നു പകരം ഉല്ലാസ​പ്രി​യർ’ ആയിരി​ക്കും. (2 തിമൊ​ഥെ​യൊസ്‌ 3:2, 4, NW) ഇതിന്‌ ഒരു ഉദാഹ​രണം പരിചി​ന്തി​ക്കുക. ഇന്ദ്രി​യ​സു​ഖങ്ങൾ ആഗ്രഹി​ക്കു​ന്ന​വ​രാണ്‌ ഇന്നത്തെ ആളുകൾ, പക്ഷേ ആയുഷ്‌കാ​ലം മുഴുവൻ ഒരു വിവാ​ഹ​പ​ങ്കാ​ളി​യോ​ടൊ​പ്പം ജീവി​ക്കു​ന്ന​തി​ന്റെ ഉത്തരവാ​ദി​ത്വം വഹിക്കാൻ അവർക്കു മനസ്സില്ല. ഇതിന്റെ പരിണ​ത​ഫ​ല​മോ, തകർന്ന കുടുംബ ബന്ധങ്ങൾ, അസന്തു​ഷ്ട​രും വേരറ്റു​പോ​യ​വ​രു​മായ കുട്ടികൾ, ഒറ്റക്കാ​രായ മാതാ​പി​താ​ക്കൾ, ലൈം​ഗി​ക​മാ​യി പകരുന്ന രോഗങ്ങൾ എന്നിവ​യി​ലു​ണ്ടായ അഭൂത​പൂർവ​മായ വർധന​വും.

സംയുക്ത അടയാ​ള​ത്തി​ന്റെ മറ്റൊരു സവി​ശേഷത “മനുഷ്യർ സ്വസ്‌നേ​ഹി​ക​ളും പണസ്‌നേ​ഹി​ക​ളും” ആയിരി​ക്കും എന്നതാണ്‌. (2 തിമൊ​ഥെ​യൊസ്‌ 3:2, NW) ജർമൻ മാസി​ക​യായ ഡി റ്റ്‌​സൈറ്റ്‌ പറയു​ന്ന​പ്ര​കാ​രം, “[ഇന്നത്തെ സാമ്പത്തിക] വ്യവസ്ഥയെ മുന്നോ​ട്ടു വലിക്കുന്ന എഞ്ചിൻ സ്വാർഥ​ത​യാണ്‌.” പണസമ്പാ​ദനം ജീവി​ത​ത്തി​ന്റെ മുഖ്യ ലക്ഷ്യമാ​ക്കി​യി​രി​ക്കുന്ന ആളുക​ളു​ടെ എണ്ണം മുമ്പെ​ന്ന​ത്തെ​ക്കാ​ളും വർധി​ച്ചി​രി​ക്കു​ക​യാണ്‌. സ്വാർഥത മുൻനി​റു​ത്തി​യുള്ള ഈ പരക്കം​പാ​ച്ചി​ലിൽ മറ്റെല്ലാ മൂല്യ​ങ്ങ​ളും അവഗണി​ക്ക​പ്പെ​ടു​ന്നു എന്നതാണു സത്യം.

ലോക സംഭവങ്ങൾ

ബൈബിൾ, മാനു​ഷിക മൂല്യ​ങ്ങ​ളു​ടെ തകർച്ചയെ കുറിച്ചു വർണി​ക്കുക മാത്രമല്ല, അന്ത്യകാ​ലത്ത്‌ മനുഷ്യ​കു​ലത്തെ മൊത്ത​ത്തിൽ ബാധി​ക്കുന്ന അസാധാ​ര​ണ​മായ പ്രക്ഷു​ബ്‌ധാ​വ​സ്ഥകൾ ഉണ്ടാകു​മെന്നു മുൻകൂ​ട്ടി പറയു​ക​യും ചെയ്‌തു. ഉദാഹ​ര​ണ​ത്തിന്‌, “ജാതി ജാതി​യോ​ടും രാജ്യം രാജ്യ​ത്തോ​ടും എതിർക്കും. വലിയ ഭൂകമ്പ​വും ക്ഷാമവും മഹാവ്യാ​ധി​ക​ളും അവിട​വി​ടെ ഉണ്ടാകും” എന്ന്‌ അതു പറയുന്നു.—ലൂക്കൊസ്‌ 21:10, 11.

ഇത്ര ചുരു​ങ്ങിയ ഒരു കാലഘ​ട്ടം​കൊണ്ട്‌, ഇത്രയ​ധി​കം ജീവി​ത​ങ്ങളെ ബാധിച്ച, ലോകത്തെ പിടി​ച്ചു​ലച്ച ഇത്രയ​ധി​കം ദുരന്തങ്ങൾ സംഭവി​ച്ചത്‌ 20-ാം നൂറ്റാ​ണ്ടിൽ മാത്ര​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, പത്തു​കോ​ടി​യി​ല​ധി​കം ആളുക​ളു​ടെ ജീവനാണ്‌ 20-ാം നൂറ്റാ​ണ്ടി​ലെ യുദ്ധങ്ങൾ കവർന്നെ​ടു​ത്തത്‌. അതിനു​മു​മ്പുള്ള അനേകം നൂറ്റാ​ണ്ടു​ക​ളി​ലാ​യി യുദ്ധത്തിൽ കൊല്ല​പ്പെ​ട്ടി​ട്ടു​ള്ള​വ​രു​ടെ സംഖ്യ​യു​ടെ എത്രയോ ഇരട്ടി​യാ​ണിത്‌! 20-ാം നൂറ്റാ​ണ്ടിൽ നടന്ന രണ്ടു യുദ്ധങ്ങൾ മറ്റെല്ലാ യുദ്ധങ്ങ​ളിൽ നിന്നും വ്യത്യ​സ്‌ത​മാ​യി​രു​ന്ന​തി​നാൽ അവയെ ലോക​യു​ദ്ധങ്ങൾ എന്നാണു വിശേ​ഷി​പ്പി​ച്ചത്‌. അതിനു​മുമ്പ്‌ ആഗോള തലത്തി​ലുള്ള അത്തരം യുദ്ധങ്ങൾ നടന്നി​ട്ടേ​യില്ല.

ഒരു ദുഷ്ട പ്രേരക ശക്തി

“പിശാ​ചും സാത്താ​നും” എന്ന ശക്തനായ ഒരു ദുഷ്ട ആത്മസൃഷ്ടി അസ്‌തി​ത്വ​ത്തിൽ ഉള്ള കാര്യ​വും ബൈബിൾ വെളി​പ്പെ​ടു​ത്തു​ന്നു. മനുഷ്യർ ശരിയായ മൂല്യങ്ങൾ ഉപേക്ഷി​ക്കാ​നും അതുവഴി ധാർമി​ക​മാ​യി തീരെ അധഃപ​തിച്ച നിലയിൽ ആയിത്തീ​രാ​നും ഇടയാ​ക്കുക എന്നതാണ്‌ അവന്റെ ലക്ഷ്യം. അന്ത്യകാ​ലത്ത്‌ “തനിക്കു അല്‌പ​കാ​ല​മേ​യു​ള്ളൂ എന്നു അറിഞ്ഞു മഹാ​ക്രോ​ധ​ത്തോ​ടെ” അവൻ ഭൂമി​യി​ലേക്ക്‌ ഇറങ്ങി​വ​ന്നി​രി​ക്കു​ന്നു എന്ന്‌ ബൈബിൾ പറയുന്നു.—വെളി​പ്പാ​ടു 12:9, 12.

പിശാ​ചി​നെ ബൈബിൾ വിശേ​ഷി​പ്പി​ക്കു​ന്നത്‌ “അന്തരീ​ക്ഷ​ശ​ക്തി​യു​ടെ പ്രഭു” എന്നും “അനുസ​ര​ണ​ക്കേ​ടി​ന്റെ പുത്ര​ന്മാ​രിൽ പ്രവർത്തി​ക്കുന്ന അരൂപി” എന്നുമാണ്‌. (എഫെസ്യർ 2:2, ഓശാനാ ബൈബിൾ) ഒട്ടനവധി മനുഷ്യ​രു​ടെ മേൽ മിക്ക​പ്പോ​ഴും അവരറി​യാ​തെ തന്നെ പിശാച്‌ അതിശ​ക്ത​മായ സ്വാധീ​നം ചെലു​ത്തു​ന്നു എന്നാണ്‌ ഇതി​ന്റെ​യർഥം. വായു​വിൽ ഉള്ള ഒരു അദൃശ്യ മലിനീ​ക​ര​ണ​കാ​രി​യു​ടെ സാന്നി​ധ്യം നാം ചില​പ്പോ​ഴൊ​ക്കെ മനസ്സി​ലാ​ക്കാ​ത്ത​തു​പോ​ലെ തന്നെയാ​ണി​തും.

ഉദാഹ​ര​ണ​ത്തിന്‌, വീഡി​യോ, സിനിമ, ടെലി​വി​ഷൻ, ഇന്റർനെറ്റ്‌, പരസ്യങ്ങൾ, പുസ്‌ത​കങ്ങൾ, മാസി​കകൾ, പത്രങ്ങൾ എന്നിങ്ങ​നെ​യുള്ള പല ആധുനിക വാർത്താ മാധ്യ​മ​ങ്ങ​ളി​ലും ഈ സാത്താന്യ സ്വാധീ​നം പ്രകട​മാണ്‌. മിക്ക പരിപാ​ടി​ക​ളി​ലും പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും, വിശേ​ഷി​ച്ചും അറിവും അനുഭ​വ​പ​രി​ച​യ​വും കുറവുള്ള യുവജ​ന​ങ്ങളെ ഉദ്ദേശി​ച്ചു​ള്ളവ, അതിരു​ക​ട​ന്ന​തും നിന്ദാർഹ​വു​മായ പ്രവണ​തകൾ—വർഗീയത, ഗൂഢവി​ദ്യ, അധാർമി​കത, പൈശാ​ചി​ക​മായ അക്രമം—നിഴലി​ക്കുന്ന വിവരങ്ങൾ നിറഞ്ഞി​രി​ക്കു​ക​യാണ്‌.

അന്ത്യകാ​ല​ത്തെ സംബന്ധി​ച്ചുള്ള ബൈബിൾ വിവര​ണ​വും ഇന്നത്തെ യഥാർഥ ലോകാ​വ​സ്ഥ​ക​ളും തമ്മിലുള്ള പൊരു​ത്തം കണ്ട്‌ ആത്മാർഥ​ഹൃ​ദ​യ​രായ പല ആളുക​ളും അതിശ​യി​ച്ചു​പോ​യി​ട്ടുണ്ട്‌. ഈ ബൈബിൾ വിവര​ണ​ത്തോ​ടു കുറ​ച്ചൊ​ക്കെ പൊരു​ത്ത​പ്പെ​ടുന്ന തരത്തി​ലുള്ള ചില സംഭവങ്ങൾ 20-ാം നൂറ്റാ​ണ്ടി​നു മുമ്പ്‌ ചരി​ത്ര​ത്തിൽ ഉണ്ടായി​ട്ടുണ്ട്‌ എന്നതു സത്യമാണ്‌. എങ്കിലും 20-ാം നൂറ്റാ​ണ്ടി​ലും, പിന്നീട്‌ ഇപ്പോൾ 21-ാം നൂറ്റാ​ണ്ടി​ലും മാത്ര​മാണ്‌ അടയാളം അതിന്റെ എല്ലാ വിശദാം​ശ​ങ്ങ​ളും സഹിതം നിവൃ​ത്തി​യേ​റു​ന്ന​താ​യി നാം കാണു​ന്നത്‌.

ആസന്നമാ​യി​രി​ക്കുന്ന നവയുഗം

മുഴു​മ​നു​ഷ്യ​വർഗ​വും നശി​ച്ചൊ​ടു​ങ്ങു​മെ​ന്നോ കാര്യങ്ങൾ എന്നത്തെ​യും പോലെ തന്നെ ഇനിയും തുടരു​മെ​ന്നോ ഉള്ള വിശ്വാ​സം ശരിയല്ല. മറിച്ച്‌, ഇന്നത്തെ ദുഷ്ട ലോക സമുദാ​യ​ത്തി​നു​പ​കരം തികച്ചും പുതി​യ​തൊ​ന്നു സ്ഥാപി​ത​മാ​കാൻ പോകു​ക​യാ​ണെന്നു ബൈബിൾ വ്യക്തമാ​ക്കു​ന്നു.

അന്ത്യനാ​ളു​ക​ളു​ടെ അനേകം സവി​ശേ​ഷ​തകൾ വിവരി​ച്ച​ശേഷം, യേശു ഇങ്ങനെ പറയു​ക​യു​ണ്ടാ​യി: “അവ്വണ്ണം തന്നേ ഇതു സംഭവി​ക്കു​ന്നതു കാണു​മ്പോൾ ദൈവ​രാ​ജ്യം അടുത്തി​രി​ക്കു​ന്നു എന്നു ഗ്രഹി​പ്പിൻ.” (ലൂക്കൊസ്‌ 21:31) ദൈവ​ത്തി​ന്റെ സ്വർഗീയ രാജ്യ​മാ​യി​രു​ന്നു യേശു​വി​ന്റെ പ്രസം​ഗ​ത്തി​ന്റെ മുഖ്യ​വി​ഷയം. (മത്തായി 6:9, 10) യേശു​വി​നെ ദൈവം ഈ രാജ്യ​ത്തി​ന്റെ—മുഴു​ഭൂ​മി​യു​ടെ​യും ഭരണം ഉടനടി ഏറ്റെടു​ക്കാൻ പോകുന്ന ഗവൺമെ​ന്റി​ന്റെ—രാജാവ്‌ ആയി നിയമി​ച്ചി​രി​ക്കു​ക​യാണ്‌.—ലൂക്കൊസ്‌ 8:1; വെളി​പ്പാ​ടു 11:15; 20:1-6.

ക്രിസ്‌തു​വി​ന്റെ കരങ്ങളിൽ ഭരമേൽപ്പി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ദൈവ​ത്തി​ന്റെ ഈ സ്വർഗീയ ഗവൺമെന്റ്‌ അതിന്റെ എല്ലാ ശത്രു​ക്ക​ളെ​യും—പിശാ​ചി​നെ​യും അവനെ പിന്തു​ണ​യ്‌ക്കു​ന്ന​വ​രെ​യും—ഈ അന്ത്യനാ​ളു​ക​ളു​ടെ സമാപ​ന​ത്തി​ങ്കൽ നീക്കി​ക്ക​ള​യു​ക​യും ഇന്നത്തെ ധാർമി​ക​മാ​യി അധഃപ​തിച്ച സമൂഹ​ത്തി​നു പകരം നീതി​നി​ഷ്‌ഠ​മായ ഒരു പുതിയ ലോകം ആനയി​ക്കു​ക​യും ചെയ്യും. (ദാനീ​യേൽ 2:44) അവിടെ, ഒരു പറുദീസ ആയി മാറ്റപ്പെട്ട ഭൂമി​യിൽ, നീതി​ഹൃ​ദ​യ​രായ ആളുകൾക്ക്‌ എന്നേക്കും ജീവി​ക്കാൻ കഴിയും.—ലൂക്കൊസ്‌ 23:43; 2 പത്രൊസ്‌ 3:13; വെളി​പ്പാ​ടു 21:3-5.

ധാർമിക മൂല്യ​ച്യു​തി​യെ യഥാർഥ​ത്തിൽ വെറു​ക്കു​ക​യും അതോ​ടൊ​പ്പം അന്ത്യകാ​ല​ത്തെ​ക്കു​റിച്ച്‌ ബൈബിൾ നൽകുന്ന സംയുക്ത അടയാളം ഇന്നത്തെ ആനുകാ​ലിക സംഭവ​ങ്ങ​ളിൽ നിവൃ​ത്തി​യേ​റു​ന്നത്‌ വിവേ​ചിച്ച്‌ അറിയു​ക​യും ചെയ്യു​ന്ന​വർക്ക്‌ ശോഭ​ന​മായ ഒരു ഭാവിക്കു വേണ്ടി നോക്കി​പ്പാർത്തി​രി​ക്കാൻ കഴിയും. മനുഷ്യ​രായ നമ്മെ സംബന്ധി​ച്ചു കരുതു​ക​യും താൻ സൃഷ്ടിച്ച ഭൂമിയെ കുറിച്ചു ഒരു മഹത്തായ ഉദ്ദേശ്യം വെച്ചു​പു​ലർത്തു​ക​യും ചെയ്യുന്ന സർവശ​ക്ത​നായ ദൈവ​ത്തോ​ടു നമുക്ക്‌ ഇതിനു നന്ദിയു​ള്ള​വ​രാ​യി​രി​ക്കാം.—സങ്കീർത്തനം 37:10, 11, 29; 1 പത്രൊസ്‌ 5:6, 7.

നമ്മുടെ സ്‌നേ​ഹ​വാ​നായ സ്രഷ്ടാ​വി​നെ​ക്കു​റി​ച്ചും തന്നെ അന്വേ​ഷി​ക്കുന്ന എല്ലാ വ്യക്തി​കൾക്കും അവൻ വെച്ചു​നീ​ട്ടുന്ന, ധാർമി​ക​മാ​യി ശുദ്ധി​യുള്ള ഒരു ലോക​ത്തിൽ ജീവി​ക്കു​ന്ന​തി​നുള്ള പ്രത്യാ​ശ​യെ​ക്കു​റി​ച്ചും കൂടുതൽ കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ നിങ്ങളെ ക്ഷണിക്കു​ക​യാണ്‌. ബൈബിൾ പറയു​ന്ന​തു​പോ​ലെ, “ഏകസത്യ​ദൈ​വ​മായ നിന്നെ​യും നീ അയച്ചി​രി​ക്കുന്ന യേശു​ക്രി​സ്‌തു​വി​നെ​യും അറിയു​ന്നതു തന്നേ നിത്യ​ജീ​വൻ ആകുന്നു.”—യോഹ​ന്നാൻ 17:3.

[10-ാം പേജിലെ ചിത്രം]

നീതിഹൃദയർക്ക്‌ ഒരു പറുദീ​സാ ഭൂമി​യിൽ നിത്യ​ജീ​വൻ ആസ്വദി​ക്കാൻ കഴിയും