വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കാലിൽ സ്‌പ്രിങ്ങുള്ള സഞ്ചിമൃഗം

കാലിൽ സ്‌പ്രിങ്ങുള്ള സഞ്ചിമൃഗം

കാലിൽ സ്‌പ്രി​ങ്ങുള്ള സഞ്ചിമൃ​ഗം

ഓസ്‌ട്രേലിയയിലെ ഉണരുക! ലേഖകൻ

“ഞാൻ സ്‌കൂൾ വിട്ടു​വ​രു​ന്ന​തും കാത്ത്‌ വീട്ടു​പ​ടി​ക്കൽ ജോയ്‌ ഇരിക്കു​മാ​യി​രു​ന്നു,” ജോൺ ഓർമി​ക്കു​ന്നു. “ജോയ്‌ എന്നു പറഞ്ഞത്‌ എന്റെ ഓമന കംഗാ​രു​വി​നെ​ക്കു​റി​ച്ചാ​ണേ. ഞാൻ ഗെയ്‌റ്റു തുറക്കേണ്ട താമസം, ഒരൊറ്റ ചാട്ടത്തിന്‌ എന്റെ അരികി​ലെ​ത്തി​യിട്ട്‌ മുൻകാ​ലു​കൾ കൊണ്ട്‌ അവൻ എന്നെ കെട്ടി​പ്പി​ടി​ക്കും. തിരിച്ച്‌ ഞാനും അവനെ വാരി​പ്പു​ണ​രും. ഇത്തരം സ്‌നേ​ഹ​പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ ഞങ്ങൾ പരസ്‌പരം പറയു​ന്നത്‌ എന്താ​ണെ​ന്നോ? “നിന്നെ കണ്ടതു​കൊണ്ട്‌ എനി​ക്കെത്ര സന്തോ​ഷ​മാ​യെ​ന്നോ!” എന്ന്‌. പിന്നെ​യാ​ണു രസം. വീട്ടി​ലേ​ക്കുള്ള നടപ്പാ​ത​യിൽ എന്നെ തനിയെ വിട്ടിട്ട്‌ കുതി​ച്ചു​ചാ​ടി ജോയ്‌ എനിക്കു മുമ്പെ കുറച്ചു​ദൂ​രം പോകും. പോയ പോ​ലെ​തന്നെ എന്റെ അടുത്ത്‌ മടങ്ങി​വ​രി​ക​യും ചെയ്യും. യജമാ​നനെ കാണു​മ്പോൾ സന്തോഷം അടക്കാ​നാ​വാ​തെ ചാടി​മ​റി​യുന്ന ഒരു നായ​യെ​പ്പോ​ലെ​യാണ്‌ ജോയ്‌ ആ സമയത്ത്‌. വീടി​നു​ള്ളിൽ കയറു​ന്ന​തു​വരെ അവൻ ഈ കളി തുടരു​മാ​യി​രു​ന്നു.”

ജോണി​ന്റെ കുടും​ബം ചെയ്‌ത​തു​പോ​ലെ, ഓസ്‌​ട്രേ​ലി​യ​യു​ടെ നഗര​പ്ര​ദേ​ശ​ത്തി​നു വെളി​യിൽ ഉള്ള കുറ്റി​ക്കാ​ടു​കൾ നിറഞ്ഞ സ്ഥലങ്ങളിൽ താമസി​ക്കു​ന്നവർ കംഗാ​രു​വി​നെ ഇണക്കി വളർത്താ​റുണ്ട്‌. അവിടത്തെ നിയമം അത്‌ അനുവ​ദി​ക്കു​ന്നുണ്ട്‌. സാധാ​ര​ണ​മാ​യി, തീരെ കുഞ്ഞാ​യി​രി​ക്കു​മ്പോൾത്തന്നെ അനാഥ​മാ​ക്ക​പ്പെട്ട കംഗാ​രു​ക്ക​ളെ​യാണ്‌ ഇങ്ങനെ ഇണക്കി വളർത്തു​ന്നത്‌. റോഡ്‌ മുറി​ച്ചു​ക​ട​ക്കാ​നുള്ള ശ്രമത്തി​നി​ട​യി​ലോ മറ്റോ തള്ള കംഗാരു കൊല്ല​പ്പെ​ടു​മ്പോൾ രക്ഷി​ച്ചെ​ടു​ക്കു​ന്ന​താണ്‌ ഇവയെ. “ജോയ്‌” എന്നത്‌ ജോൺ തന്റെ ഓമന കംഗാ​രു​വിന്‌ ഇട്ട പേരാ​ണെ​ങ്കി​ലും വാസ്‌ത​വ​ത്തിൽ കംഗാരു കുഞ്ഞു​ങ്ങ​ളെ​യെ​ല്ലാം പൊതു​വെ വിളി​ക്കു​ന്നത്‌ അങ്ങനെ​യാണ്‌.

അമ്മക്കം​ഗാ​രു​വി​നോ​ടൊ​പ്പം ആയിരു​ന്ന​പ്പോ​ഴത്തെ അതേ പ്രതീതി കംഗാ​രു​ക്കു​ഞ്ഞിന്‌ ഉണ്ടായി​രി​ക്കു​ന്ന​തി​നു വേണ്ടു​ന്ന​തെ​ല്ലാം ചെയ്യാൻ അവനെ എടുത്തു​വ​ളർത്തു​ന്നവർ സ്വാഭാ​വി​ക​മാ​യും ആഗ്രഹി​ക്കും. അതിനു​വേണ്ടി ആദ്യം അവർ ചെയ്യുന്ന കാര്യ​ങ്ങ​ളി​ലൊന്ന്‌ അവന്‌ ഒരു സഞ്ചി ഉണ്ടാക്കി​ക്കൊ​ടു​ക്കു​ക​യാണ്‌. വെയി​ലും മഴയും ഒന്നും ഏൽക്കാത്ത, എന്നാൽ അതേ സമയം നെരി​പ്പോ​ടിൽ നിന്ന്‌ ആവശ്യ​ത്തിന്‌ ചൂടു കിട്ടാൻ പാകത്തി​നുള്ള ഒരു ഇടത്താ​യി​രി​ക്കും അവർ അതു തൂക്കി​യി​ടുക. (നല്ല കട്ടിയുള്ള തുണി​കൊണ്ട്‌ ഉണ്ടാക്കിയ ഈ വലിയ സഞ്ചിയു​ടെ മുൻവ​ശത്ത്‌ ഒരൽപ്പം നീളത്തിൽ കീറി​യി​ട്ടു​ണ്ടാ​കും, കംഗാ​രു​ക്കു​ഞ്ഞിന്‌ ഇടയ്‌ക്കി​ടെ തല പുറ​ത്തേ​ക്കി​ട്ടു നോക്കു​ന്ന​തി​നു വേണ്ടി​യാ​ണിത്‌.) പിന്നെ, അവർ അവനെ ആ സഞ്ചിക്കു​ള്ളിൽ കിടത്തും. നുണഞ്ഞി​റ​ക്കാൻ, അവനു​വേണ്ടി പ്രത്യേ​കം തയ്യാറാ​ക്കിയ ഇളംചൂ​ടു പാൽ ഒരു കുപ്പി​യിൽ നൽകും. ഇത്തരം പരിച​രണം കൊണ്ട്‌ ഒട്ടേറെ കംഗാ​രു​ക്കു​ഞ്ഞു​ങ്ങൾ അതിജീ​വി​ച്ചി​ട്ടുണ്ട്‌. അധികം താമസി​യാ​തെ, അവൻ തന്റെ പുതിയ സഞ്ചിയു​മാ​യി നന്നേ ഇണങ്ങി​ച്ചേ​രും. അമ്മയുടെ ഉദരസ​ഞ്ചി​യി​ലേക്ക്‌ എടുത്തു ചാടു​ന്ന​തു​പോ​ലെ​തന്നെ തലകുത്തി അവൻ അതിനു​ള്ളി​ലേക്കു ചാടാൻ തുടങ്ങും.

ഒരു കംഗാ​രു​വി​നെ നിങ്ങൾ എങ്ങനെ വർണി​ക്കും?

ഉദരസ​ഞ്ചി​ക്കു​ള്ളിൽ അഥവാ മാഴ്‌സൂ​പ്പി​യ​ത്തി​നു​ള്ളിൽ കുഞ്ഞു​ങ്ങളെ വളർത്തുന്ന മൃഗങ്ങ​ളെ​യാ​ണു സഞ്ചിമൃ​ഗങ്ങൾ (മാഴ്‌സൂ​പ്പി​യ​ലു​കൾ) എന്നു വിളി​ക്കു​ന്നത്‌. ഏതാണ്ട്‌ 260 സ്‌പീ​ഷീ​സു​കൾ ഉണ്ട്‌ സഞ്ചിമൃ​ഗ​ങ്ങ​ളിൽ. കംഗാരു, കോലാ, വാമ്പറ്റ്‌, ബാൻഡി​കൂറ്റ്‌, ഒപ്പോസം എന്നിവ ഇവയ്‌ക്ക്‌ ഉദാഹ​ര​ണ​ങ്ങ​ളാണ്‌. സഞ്ചിമൃ​ഗ​ങ്ങ​ളിൽ ഒപ്പോ​സ​മൊ​ഴി​കെ ബാക്കി​യെ​ല്ലാ​റ്റി​ന്റെ​യും സ്വദേശം ഓസ്‌​ട്രേ​ലി​യ​യും പരിസര പ്രദേ​ശ​ങ്ങ​ളു​മാണ്‌. അതു​കൊ​ണ്ടു​തന്നെ, ആ പ്രദേ​ശങ്ങൾ സന്ദർശിച്ച ആദ്യകാല യൂറോ​പ്യൻ പര്യ​വേ​ക്ഷകർ ഈ അസാധാ​രണ മൃഗങ്ങളെ—പ്രത്യേ​കി​ച്ചും കംഗാ​രു​വി​നെ—തങ്ങളുടെ നാട്ടി​ലു​ള്ള​വർക്ക്‌ വർണിച്ചു കൊടു​ക്കാൻ എത്ര ബുദ്ധി​മു​ട്ടി​യി​രി​ക്കും എന്നതു നമുക്ക്‌ ഊഹി​ക്കാ​വു​ന്ന​തേ​യു​ള്ളൂ. ബ്രിട്ടീഷ്‌ പര്യ​വേ​ക്ഷ​ക​നായ ക്യാപ്‌റ്റൻ ജയിംസ്‌ കുക്ക്‌ ആയിരു​ന്നു “കംഗാരു” എന്ന വാക്ക്‌ ആദ്യമാ​യി ഇംഗ്ലീ​ഷി​ന്റെ എഴുത്തു ഭാഷയിൽ ഉപയോ​ഗി​ച്ചത്‌. ‘ഗ്രേഹൗണ്ട്‌ [എന്ന വേട്ടനായ്‌] മാനി​നെ​പ്പോ​ലെ അല്ലെങ്കിൽ മുയലി​നെ​പ്പോ​ലെ ചാടി​യാൽ എങ്ങനെ​യി​രി​ക്കു​മോ’ അതു​പോ​ലെ​യാണ്‌ കംഗാരു എന്നാണ്‌ അദ്ദേഹം ആളുകൾക്കു വിവരി​ച്ചു​കൊ​ടു​ത്തത്‌. പിന്നീട്‌, ലണ്ടനിൽ ജീവനുള്ള ഒരു കംഗാ​രു​വി​നെ പ്രദർശി​പ്പി​ച്ച​പ്പോൾ ആളുക​ളു​ടെ ആവേശം മാനം​മു​ട്ടെ ഉയർന്നു.

കാഴ്‌ച​യ്‌ക്ക്‌ മാനി​ന്റേ​തു​പോ​ലി​രി​ക്കുന്ന തലയാണു കംഗാ​രു​വി​നു​ള്ളത്‌. യഥേഷ്ടം അനക്കാ​വുന്ന വലിയ ചെവി​ക​ളും അതിനുണ്ട്‌. ചെറു​തെ​ങ്കി​ലും നല്ല ബലമുള്ള മുൻകാ​ലു​കൾ (കൈകൾ) കണ്ടാൽ മനുഷ്യ​ന്റെ കൈ​പോ​ലെ തോന്നും, പ്രത്യേ​കി​ച്ചും അത്‌ നിവർന്നു​നിൽക്കു​മ്പോൾ. കൂടാതെ, കംഗാ​രു​വിന്‌ കരുത്തുറ്റ മാംസ​പേ​ശി​ക​ളുള്ള വലിയ ഇടുപ്പും നീണ്ടു തടിച്ച വളഞ്ഞ വാലും വലിയ പാദങ്ങ​ളും—ഇവയു​ള്ള​തു​കൊ​ണ്ടാണ്‌ അവയ്‌ക്കു “മാ​ക്രോ​പോ​ഡി​ഡേ” (“വലിയ പാദം” എന്നർഥം) എന്ന പേരു വീഴാൻ തന്നെ കാരണം—ഉണ്ട്‌.

മാ​ക്രോ​പോ​ഡി​ഡേ​യു​ടെ 55-ഓളം വരുന്ന സ്‌പീ​ഷീ​സു​കൾക്ക്‌ വ്യത്യസ്‌ത വലിപ്പ​മാണ്‌ ഉള്ളത്‌, ഒരു എലിയു​ടെ വലിപ്പം മുതൽ ഒരു മനുഷ്യ​ന്റെ​യത്ര വലിപ്പം വരെ. ഇവയ്‌ക്കെ​ല്ലാം കുറിയ മുൻകാ​ലു​ക​ളും ചാടി​ച്ചാ​ടി നടക്കാൻ പറ്റിയ തരത്തി​ലുള്ള നീണ്ട പിൻകാ​ലു​ക​ളു​മാണ്‌ ഉള്ളത്‌. ചെമന്ന കംഗാരു, ചാരനി​റ​ത്തി​ലുള്ള കംഗാരു, വാലറൂ അഥവാ യൂറോ എന്നിവ​യാണ്‌ ഇവർക്കി​ട​യി​ലെ ഭീമന്മാർ. ചെമന്ന ഒരു ആൺ കംഗാ​രു​വിന്‌ 77 കിലോ തൂക്കവും മൂക്ക്‌ മുതൽ വാലിന്റെ അറ്റം വരെ 2 മീറ്ററി​ല​ധി​കം നീളവും ഉണ്ടായി​രു​ന്നു. താരത​മ്യേന വലിപ്പം കുറഞ്ഞ കംഗാരു സ്‌പീ​ഷീ​സു​കളെ വാലബി​കൾ എന്നാണു പറയുക.

മരത്തിൽ കഴിയുന്ന കംഗാ​രു​ക്ക​ളെ​ക്കു​റി​ച്ചു നിങ്ങൾ കേട്ടി​ട്ടു​ണ്ടോ? വിശ്വ​സി​ച്ചാ​ലും ഇല്ലെങ്കി​ലും, കംഗാ​രു​ക്കു​ടും​ബ​ത്തിൽ കുറെ “കുരങ്ങ​ന്മാ​രും” ഉണ്ട്‌. മരക്കം​ഗാ​രു​ക്കൾ എന്നാണ്‌ ഇവയെ പറയുക. ന്യൂ ഗിനി​യ​യി​ലെ​യും വടക്കു​കി​ഴക്കൻ ഓസ്‌​ട്രേ​ലി​യ​യി​ലെ​യും ഉഷ്‌ണ​മേ​ഖലാ മഴക്കാ​ടു​ക​ളി​ലാണ്‌ ഇവയുടെ താമസം. താരത​മ്യേന ചെറിയ കാലുകൾ ഉള്ള ചുണക്കു​ട്ട​ന്മാ​രായ ഈ കംഗാ​രു​ക്കൾക്ക്‌ വൃക്ഷങ്ങൾതോ​റും അനായാ​സം ചാടി​ന​ട​ക്കാൻ കഴിയും. ഒരൊറ്റ ചാട്ടത്തിൽ 9 മീറ്റ​റോ​ളം ഇവ പിന്നി​ടും. മുഖ്യ​മാ​യും ചെടി​ക​ളും ഷഡ്‌പ​ദ​ങ്ങ​ളു​ടെ ലാർവ​ക​ളു​മൊ​ക്കെ തിന്ന്‌ അവ രാത്രി സമയങ്ങ​ളിൽ നിലത്താണ്‌ കഴിച്ചു​കൂ​ട്ടു​ന്നത്‌.

കുറഞ്ഞ ചെലവിൽ—വേഗവും ചാരു​ത​യും ഒത്തിണങ്ങി

മന്ദഗതി​യിൽ സഞ്ചരി​ക്കു​മ്പോൾ കംഗാ​രു​വി​നെ കാണാൻ ഒരു ചന്തവു​മില്ല. മുന്നോ​ട്ടു നീങ്ങു​ന്ന​തിന്‌ പിൻകാ​ലു​കൾ ഉയർത്തു​മ്പോൾ അതിന്റെ ശരീര​ത്തി​ന്റെ ഭാരം മുഴുവൻ വാലും കുറിയ മുൻകാ​ലു​ക​ളും ചേർന്നാ​ണു താങ്ങു​ന്നത്‌. ആ സമയം അതിനെ കണ്ടാൽ ഏതാണ്ട്‌ ഒരു മുക്കാ​ലി​യെ പോലി​രി​ക്കും. ഇങ്ങനെ​യാ​ണെ​ങ്കി​ലും പക്ഷേ, അതു വേഗത്തിൽ സഞ്ചരി​ക്കു​ന്നതു കാണാൻ എന്തൊരു ഭംഗി​യാ​ണെ​ന്നോ! മണിക്കൂ​റിൽ 50 കിലോ​മീ​റ്റർ വരെ വേഗത്തിൽ കുതിച്ചു ചാടി​ച്ചാ​ടി മുന്നോ​ട്ടു നീങ്ങു​മ്പോൾ ആ വലിയ ബലമുള്ള വാൽ കൊണ്ട്‌ ബാലൻസ്‌ ചെയ്‌താണ്‌ അതിന്റെ പോക്ക്‌. ദ വേൾഡ്‌ ബുക്ക്‌ എൻ​സൈ​ക്ലോ​പീ​ഡിയ പറയു​ന്ന​ത​നു​സ​രിച്ച്‌ “പരമാ​വധി വേഗത്തിൽ പായു​മ്പോൾ ഒരു മണിക്കൂർ കൊണ്ട്‌ 60 കിലോ​മീ​റ്റ​റി​ലു​മ​ധി​കം ദൂരം താണ്ടാൻ അതിനു കഴിയും.” ആഞ്ഞുകു​തി​ച്ചുള്ള ഒരൊറ്റ ചാട്ടത്തിൽ ഒരു വലിയ കംഗാരു പിന്നി​ടുന്ന ദൂരം കേൾക്ക​ണോ? 9 മുതൽ 13.5 വരെ മീറ്റർ! ശരിക്കും ഒരു പറക്കൽ തന്നെ!

വേഗത്തിൽ പായുന്ന കാര്യ​ത്തിൽ മാത്രമല്ല അതിനു വേണ്ടി​വ​രുന്ന ഊർജം കാര്യ​ക്ഷ​മ​മാ​യി ഉപയോ​ഗ​പ്പെ​ടു​ത്തുന്ന കാര്യ​ത്തി​ലും അവർ മിടു​ക്ക​രാണ്‌. ഓസ്‌​ട്രേ​ലി​യ​യി​ലെ മെൽബ​ണി​ലുള്ള മൊനാഷ്‌ സർവക​ലാ​ശാ​ല​യി​ലെ പ്രൊ​ഫസർ ഊവെ പ്രോ​സ്‌കെ പറയു​ന്നത്‌ പതിയെ സഞ്ചരി​ക്കു​ന്ന​തി​നെ​ക്കാൾ വേഗത്തിൽ സഞ്ചരി​ക്കു​മ്പോ​ഴാണ്‌ കംഗാ​രു​ക്കൾ കൂടുതൽ ലാഭക​ര​മാ​യി ഓക്‌സി​ജൻ ഉപയോ​ഗി​ക്കു​ന്നത്‌ എന്നാണ്‌. “മണിക്കൂ​റിൽ 20 കിലോ​മീ​റ്റ​റോ അതില​ധി​ക​മോ വേഗത്തിൽ ചാടി​ച്ചാ​ടി പോകു​മ്പോൾ കംഗാ​രു​വി​നു വേണ്ടി​വ​രുന്ന ഊർജം അതേ വേഗത്തിൽ ഓടുന്ന, അതേ ഭാരമുള്ള, നാൽക്കാ​ലി​ക​ളായ പ്ലാസന്റൽ സസ്‌ത​നി​കൾക്കു [മാനി​നെ​യോ നായ​യെ​യോ പോലെ പൂർണ​വ​ളർച്ച​യെ​ത്തിയ ശേഷം ജനിക്കുന്ന സസ്‌ത​നി​കൾ] വേണ്ടി​വ​രു​ന്ന​തി​നെ​ക്കാൾ കുറവാണ്‌” എന്നും പ്രോ​സ്‌കെ കണക്കാക്കി. അങ്ങേയറ്റം കാര്യ​ക്ഷ​മ​മാ​യി ഊർജം ഉപയോ​ഗ​പ്പെ​ടു​ത്തു​ന്ന​തു​കൊണ്ട്‌ അൽപ്പം പോലും തളരാതെ ദീർഘ ദൂരം സഞ്ചരി​ക്കാൻ അവയ്‌ക്കു കഴിയും. എന്നാൽ, ഇങ്ങനെ ‘ചെലവു​ചു​രു​ക്കി’ സഞ്ചരി​ക്കാൻ കംഗാ​രു​വി​നു കഴിയു​ന്നത്‌ എങ്ങനെ​യാണ്‌?

കണങ്കാ​ലി​ലെ മാംസ​പേ​ശി​കളെ ഉപ്പൂറ്റി​യി​ലെ അസ്ഥിയു​മാ​യി ബന്ധിക്കുന്ന നീണ്ട, ബലിഷ്‌ഠ​മായ സ്‌നാ​യു​ക്ക​ളി​ലാണ്‌ (ആക്കി​ലെസ്‌ സ്‌നാ​യു​ക്കൾ) അതിന്റെ രഹസ്യം കുടി​കൊ​ള്ളു​ന്നത്‌. “സ്‌പ്രി​ങ്ങു​കൾ ഘടിപ്പിച്ച പാദങ്ങ​ളാണ്‌ കംഗാ​രു​ക്കൾക്കു​ള്ളത്‌ എന്നു വേണ​മെ​ങ്കിൽ പറയാം,” പ്രോ​സ്‌കെ തുടരു​ന്നു. ചാടി​ച്ചാ​ടി മുന്നോ​ട്ടു നീങ്ങു​ന്ന​തിന്‌ ഇടയിൽ ഓരോ​ത​വ​ണ​യും പിൻകാ​ലു​കൾ നിലത്തു​കു​ത്തു​മ്പോൾ ഈ സ്‌നാ​യു​ക്കൾ വലിയും. എന്നാൽ കാലുകൾ പൊങ്ങു​മ്പോൾ ഇവ ചുരു​ങ്ങു​ക​യും ചെയ്യും. ഇക്കാര്യ​ത്തിൽ, മനുഷ്യ​ന്റെ കണങ്കാ​ലി​ലെ പേശി​ക​ളു​മാ​യി ബന്ധിക്ക​പ്പെ​ട്ടി​രി​ക്കുന്ന സ്‌നാ​യു​ക്കളെ പോലെ തന്നെയാണ്‌ ഇവയും. കംഗാ​രു​ക്കൾ പല വേഗത്തിൽ സഞ്ചരി​ക്കു​മെ​ങ്കി​ലും ഓരോ സെക്കൻഡി​ലും തുല്യ എണ്ണം ചാട്ടമാണ്‌ നടത്തു​ന്നത്‌ (ചെമന്ന കംഗാ​രു​വി​ന്റെ കാര്യ​ത്തിൽ ഇത്‌, സെക്കൻഡിൽ ഏതാണ്ട്‌ 2 തവണ ആണ്‌), വേഗത്തിൽ പോ​കേ​ണ്ട​തു​ണ്ടെ​ങ്കിൽ അവ ചാട്ടത്തി​ന്റെ എണ്ണം കൂട്ടു​ന്ന​തി​നു പകരം ഓരോ ചാട്ടത്തി​ലും പിന്നി​ടുന്ന ദൂരം കൂട്ടുക മാത്ര​മാ​ണു ചെയ്യുക. കംഗാരു പേടി​ച്ചു​പോ​കുന്ന അവസരങ്ങൾ മാത്ര​മാണ്‌ ഇതി​നൊ​രു അപവാദം. അത്തരം സമയങ്ങ​ളിൽ, മെച്ചമായ ത്വരണ​ത്തി​നു വേണ്ടി, നീട്ടി​ച്ചാ​ടു​ന്ന​തി​നു പകരം അടുപ്പി​ച്ച​ടു​പ്പിച്ച്‌ പെട്ടെ​ന്നുള്ള കുറെ ചാട്ടങ്ങൾ നടത്തുന്നു.

നീന്തലി​ന്റെ കാര്യ​ത്തി​ലും കംഗാ​രു​ക്കൾ ബഹുസ​മർഥ​രാണ്‌. നീന്തു​ന്ന​തിന്‌ ശക്തി​യേ​റിയ കാലുകൾ മാത്രമല്ല അവ ഉപയോ​ഗി​ക്കു​ന്നത്‌. കൂടുതൽ ഊക്കോ​ടെ നീന്തു​ന്ന​തിന്‌ അവ വാൽ ഒരുവ​ശ​ത്തു​നി​ന്നു മറ്റേ വശത്തേക്ക്‌ ആട്ടുക​യും ചെയ്യുന്നു. ഈ നീന്തൽ വൈദ​ഗ്‌ധ്യം അവ ഉപയോ​ഗ​പ്പെ​ടു​ത്തുന്ന ഒരു സന്ദർഭം, നായ്‌ക്കൾ അവയെ പിന്തു​ട​രു​മ്പോ​ഴാണ്‌. നായ്‌ക്ക​ളിൽ നിന്നു രക്ഷപ്പെ​ടാൻ അവ കുളത്തി​ലേ​ക്കോ നദിയി​ലേ​ക്കോ എടുത്തു​ചാ​ടും. ഇനി, പിന്നാലെ ചാടാൻ നായ ധൈര്യം കാട്ടി​യാ​ലോ, കംഗാരു അവനെ ദൃഢ​പേ​ശി​ക​ളുള്ള മുൻകാ​ലു​കൾ കൊണ്ട്‌—ഈ കാലു​കൾക്ക്‌ കൂർത്ത നഖത്തോ​ടു കൂടിയ അഞ്ചുവി​ര​ലു​കൾ ഉള്ള പത്തിയാ​ണു​ള്ളത്‌—നിമി​ഷ​ങ്ങൾക്കു​ള്ളിൽ വെള്ളത്തി​ന​ടി​യി​ലേക്ക്‌ ആഴ്‌ത്തി​ക്ക​ള​യും. തുടക്ക​ത്തിൽ പരാമർശിച്ച ജോണിന്‌ രണ്ടു നായ്‌ക്കൾ ഉണ്ടായി​രു​ന്നു. കുടും​ബവക സ്ഥലത്തു​ണ്ടാ​യി​രുന്ന ഒരു ജലസം​ഭ​ര​ണി​യിൽ വെച്ച്‌ ഒരു ആൺ കാട്ടു​കം​ഗാ​രു​വു​മാ​യി ഏറ്റുമു​ട്ടിയ അവ, അതിന്റെ ചവി​ട്ടേറ്റ്‌ മുങ്ങി​ച്ചാ​കാൻ തുടങ്ങി​യ​താണ്‌.

സഞ്ചിമൃ​ഗ​ങ്ങ​ളു​ടെ പിറവി​യി​ലെ അത്ഭുതം

വളർച്ച​യെ​ത്തിയ കംഗാ​രു​വി​ന്റേത്‌ നല്ല ആരോ​ഗ്യ​മുള്ള, കരുത്തുറ്റ ശരീര​മാ​ണെ​ങ്കി​ലും ജനിച്ചു​വീ​ഴു​മ്പോ​ഴത്തെ സ്ഥിതി അതല്ല. അൽപ്പം പോലും വികസി​ച്ചി​ട്ടി​ല്ലാത്ത, അതീവ ദുർബ​ല​മായ ശരീര​മാ​യി​രി​ക്കും അപ്പോൾ അവയു​ടേത്‌. ഏതാനും ഗ്രാം മാത്രം തൂക്കവും ഏതാണ്ട്‌ രണ്ടര സെന്റി​മീ​റ്റർ നീളവും ഉള്ള അവയെ ആ സമയത്ത്‌ കണ്ടാൽ പിങ്ക്‌ നിറത്തി​ലുള്ള ഒരു പുഴു​വി​നെ​പ്പോ​ലി​രി​ക്കും. ജനിക്കുന്ന സമയത്ത്‌ അവയ്‌ക്ക്‌ ദേഹത്ത്‌ ഒരൊറ്റ രോമം പോലു​മു​ണ്ടാ​കില്ല. എന്നുമാ​ത്രമല്ല, തികച്ചും അന്ധരും ബധിര​രു​മാ​യി​രി​ക്കും അവ. എന്നാലും, വളരെ നേരത്തെ വികാസം പ്രാപിച്ച, കൂർത്ത നഖങ്ങ​ളോ​ടു​കൂ​ടിയ മുൻകാ​ലു​ക​ളു​ടെ​യും പിന്നെ ഘ്രാണ​ശ​ക്തി​യു​ടെ​യും സഹായ​ത്താൽ ഇത്തിരി​പ്പോന്ന ഈ “പുഴു” സഹജവാ​സ​ന​യാൽ അമ്മയുടെ ശരീര​ത്തി​ലുള്ള രോമ​ത്തി​ലൂ​ടെ ഇഴഞ്ഞ്‌ സഞ്ചിയി​ലെ​ത്തി​ച്ചേ​രും. സഞ്ചിക്കു​ള്ളിൽ എത്തിയാൽ പിന്നെ അതിനു​ള്ളി​ലെ നാലു മുല​ഞെ​ട്ടു​ക​ളിൽ ഒന്നി​ലേക്ക്‌ വായ്‌ കൊണ്ട്‌ സ്വയം ഒട്ടി​ച്ചേ​രും. പെട്ടെ​ന്നു​തന്നെ, കുഞ്ഞിന്റെ വായിൽ ഈ മുല​ഞെ​ട്ടി​ന്റെ അഗ്രഭാ​ഗം വീർത്തു​വ​രും. ഏതാനും ആഴ്‌ച​ത്തേക്കു കുഞ്ഞിനെ അവി​ടെ​ത്തന്നെ ബലമായി ഉറപ്പി​ച്ചു​നിർത്താൻ ഇതു സഹായി​ക്കും. ചാടി​ച്ചാ​ടി, വളരെ വേഗത്തി​ലാ​ണ​ല്ലോ അമ്മ കംഗാ​രു​വി​ന്റെ പോക്ക്‌. അപ്പോൾ കുഞ്ഞിന്‌ ഇങ്ങനെ​യൊ​രു പിടി​യു​ള്ളത്‌ എന്തു​കൊ​ണ്ടും നല്ലതാണ്‌! കുഞ്ഞ്‌ മുല​ഞെ​ട്ടി​നോട്‌ അത്ര ദൃഢമാ​യി പറ്റി​ച്ചേർന്നി​രി​ക്കു​ന്ന​തു​കൊണ്ട്‌ അതിൽനി​ന്നാണ്‌ കുഞ്ഞ്‌ വളർന്നു​വ​ന്നത്‌ എന്നാണ്‌ ആദ്യ​മൊ​ക്കെ ആളുകൾ ധരിച്ചി​രു​ന്നത്‌!

കുറച്ചു​കാ​ലം കഴിയു​മ്പോൾ കംഗാ​രു​ക്കു​ഞ്ഞിന്‌ അമ്മയുടെ ഉദരസ​ഞ്ചി​യിൽ നിന്നു പുറത്തി​റ​ങ്ങാൻ പറ്റുന്ന​യത്ര വളർച്ച​യൊ​ക്കെ​യാ​കും. ആദ്യ​മൊ​ക്കെ താത്‌കാ​ലി​ക​മാ​യി മാത്രമേ അവൻ പുറത്തി​റങ്ങൂ. എന്നാൽ, ഏഴു മുതൽ പത്തു വരെ മാസങ്ങൾ പിന്നി​ട്ടു​ക​ഴി​യു​മ്പോൾ—അവന്റെ മുലകു​ടി പൂർണ​മാ​യും മാറു​മ്പോൾ—പിന്നെ അവൻ അമ്മയുടെ ഉദരസ​ഞ്ചി​യിൽ കയറു​ക​യേ​യില്ല. ഇനി, കംഗാ​രു​വി​ന്റെ പുനരു​ത്‌പാ​ദ​ന​ത്തി​ലെ മറ്റൊരു അതിശയം കാണു​ന്ന​തിന്‌ കംഗാ​രു​ക്കുഞ്ഞ്‌ ആദ്യമാ​യി അമ്മയുടെ ഒരു മുല​ഞെ​ട്ടി​ലേക്ക്‌ വായ്‌ കൊണ്ട്‌ ഒട്ടി​ച്ചേർന്ന ആ സമയ​ത്തേക്കു നമു​ക്കൊ​ന്നു തിരി​ച്ചു​പോ​കാം.

കംഗാ​രു​ക്കുഞ്ഞ്‌ തന്റെ അമ്മയുടെ ഒരു മുല​ഞെ​ട്ടിൽ പറ്റി​ച്ചേർന്നു കഴിഞ്ഞ്‌ ഏതാനും ദിവസങ്ങൾ കഴിയു​മ്പോൾത്തന്നെ അമ്മക്കം​ഗാ​രു വീണ്ടും ഇണചേ​രും. അതിന്റെ ഫലമായി രൂപം​കൊ​ള്ളുന്ന ഭ്രൂണം ഗർഭപാ​ത്ര​ത്തി​നു​ള്ളിൽ ഏതാണ്ട്‌ ഒരാഴ്‌ച​ത്തേക്കു വളരും. പിന്നെ, അതിന്റെ വളർച്ച നിലയ്‌ക്കും. പക്ഷേ അപ്പോ​ഴും, അമ്മയുടെ ഉദരസ​ഞ്ചി​ക്കു​ള്ളി​ലെ കുഞ്ഞിന്റെ വളർച്ച നിർവി​ഘ്‌നം തുടരു​ന്നു​ണ്ടാ​കും. മുലകു​ടി മാറു​ന്ന​തിന്‌ മുമ്പ്‌ കംഗാ​രു​ക്കുഞ്ഞ്‌ തത്‌കാ​ല​ത്തേക്ക്‌ അമ്മയുടെ ഉദരസ​ഞ്ചി​യിൽ നിന്നു പുറത്തി​റ​ങ്ങു​മ്പോൾ ഗർഭപാ​ത്ര​ത്തി​നു​ള്ളി​ലെ ഭ്രൂണം വീണ്ടും വളരാൻ തുടങ്ങും. 30 ദിവസ​ത്തി​നു ശേഷം അമ്മയുടെ ഉദരസ​ഞ്ചി​യി​ലെ​ത്തുന്ന ഇവനും ഒരു മുല​ഞെ​ട്ടിൽ കടിച്ചു​തൂ​ങ്ങും, പക്ഷേ ആദ്യത്തെ കുഞ്ഞ്‌ നുകർന്ന ആ മുല​ഞെ​ട്ടിൽ അല്ലെന്നു മാത്രം.

കംഗാരു-ജീവശാ​സ്‌ത്ര​ത്തി​ലെ മറ്റൊരു അത്ഭുത​മാണ്‌ ഇത്‌. അമ്മക്കം​ഗാ​രു തന്റെ ഇളയ കുഞ്ഞിനു കൊടു​ക്കുന്ന പാലും മൂത്ത കുഞ്ഞിനു കൊടു​ക്കുന്ന പാലും വ്യത്യ​സ്‌ത​മാണ്‌. ഇതി​നെ​ക്കു​റിച്ച്‌ സയന്റി​ഫിക്ക്‌ അമേരി​ക്കൻ ഇങ്ങനെ പറയു​ക​യു​ണ്ടാ​യി: “വ്യത്യസ്‌ത സ്‌തന​ഗ്ര​ന്ഥി​കൾ ഉത്‌പാ​ദി​പ്പി​ക്കുന്ന ഈ രണ്ടുതരം പാലും അളവിന്റെ കാര്യ​ത്തി​ലും ഘടനയു​ടെ കാര്യ​ത്തി​ലും വളരെ വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നു. ഒരേ ഹോർമോ​ണു​കൾതന്നെ ഉൾപ്പെ​ട്ടി​രു​ന്നി​ട്ടും എങ്ങനെ​യാണ്‌ ഇതു സാധ്യ​മാ​കു​ന്നത്‌ എന്നുള്ളത്‌ ഇന്നും ഒരു അത്ഭുത​മാണ്‌.”

കംഗാ​രു​വി​നെ കാണണ​മെ​ങ്കിൽ എവിടെ ചെല്ലണം?

കംഗാ​രു​വി​നെ അവയുടെ സ്വാഭാ​വിക ചുറ്റു​പാ​ടു​ക​ളിൽ കാണണ​മെ​ന്നു​ണ്ടെ​ങ്കിൽ ഓസ്‌​ട്രേ​ലി​യ​യി​ലെ, നഗരങ്ങ​ളിൽ നിന്നും ദൂരെ​യുള്ള കുറ്റി​ക്കാ​ടു​കൾ നിറഞ്ഞ പ്രദേ​ശ​ങ്ങ​ളിൽ ചെല്ലേ​ണ്ടി​വ​രും. ചെറിയ ചെടി​ക​ളും പുല്ലും തേടി​ന​ട​ക്കുന്ന കംഗാ​രു​ക്കളെ ഒറ്റയ്‌ക്കൊ​റ്റ​യ്‌ക്കോ ചെറു​തോ വലുതോ ആയ കൂട്ടങ്ങ​ളാ​യോ അവിടെ നിങ്ങൾക്കു കാണാൻ കഴിയും. ഈ കൂട്ടങ്ങളെ മോബു​കൾ എന്നാണു പറയുക. ബൂമർമാർ എന്നറി​യ​പ്പെ​ടുന്ന വലിയ ആൺ കംഗാ​രു​ക്ക​ളാണ്‌ അവയുടെ മേധാ​വി​കൾ. കംഗാ​രു​ക്കൾ മുഖ്യ​മാ​യും രാത്രി​യി​ലാ​ണു തീറ്റ തേടു​ന്നത്‌. പകൽനേ​രത്ത്‌ ചൂട്‌ തുടങ്ങി​യാൽ പിന്നെ അവ തണലത്തു വിശ്ര​മി​ക്കു​ക​യാ​വും ചെയ്യുക. (അവയുടെ നിറം ചുറ്റു​പാ​ടു​ക​ളു​മാ​യി നന്നായി ഇണങ്ങി​പ്പോ​കു​ന്നതു കൊണ്ട്‌ അപ്പോൾ അവയെ കണ്ടുപി​ടി​ക്കാ​നും ബുദ്ധി​മു​ട്ടാണ്‌). അതു​കൊണ്ട്‌ അവയെ കാണാൻ ഏറ്റവും പറ്റിയ സമയം ഒന്നുകിൽ നേരം വെളുത്ത ഉടനെ അല്ലെങ്കിൽ ഇരുട്ടു​വീ​ണു തുടങ്ങു​മ്പോൾ ആണ്‌. തണുപ്പു​കൂ​ടുന്ന സമയങ്ങ​ളിൽ പക്ഷേ അവ പകൽ മുഴുവൻ ചാടി​ച്ചാ​ടി നടന്നേ​ക്കാം. എന്തുത​ന്നെ​യാ​ണെ​ങ്കി​ലും, അവയെ കാണാൻ വരു​മ്പോൾ കൂട്ടത്തിൽ ഒരു ടെലി​ഫോ​ട്ടോ ലെൻസും ബൈ​നോ​ക്കു​ല​റും കരുതാൻ മറക്കേണ്ട. കാരണം, കാട്ടു​കം​ഗാ​രു​ക്കൾ വല്ലാത്ത നാണം​കു​ണു​ങ്ങി​ക​ളാണ്‌.

ഓസ്‌​ട്രേ​ലി​യ​യി​ലെ​യും മറ്റു ചില രാജ്യ​ങ്ങ​ളി​ലെ​യും മിക്കവാ​റും എല്ലാ മൃഗശാ​ല​ക​ളി​ലും വന്യമൃഗ സംരക്ഷ​ണ​കേ​ന്ദ്ര​ങ്ങ​ളി​ലും ദേശീയ പാർക്കു​ക​ളി​ലും നിങ്ങൾക്കു കംഗാ​രു​ക്കളെ കണ്ടെത്താൻ കഴിയും. നിത്യം കാണു​ന്ന​തു​കൊ​ണ്ടാ​കാം ഈ കംഗാ​രു​ക്കൾക്കു മനുഷ്യ​രെ അത്ര ഭയമില്ല. അതു​കൊണ്ട്‌, നിങ്ങൾക്ക്‌ അവയുടെ കുറെ നല്ല ക്ലോസ്‌-അപ്പ്‌ ചിത്രങ്ങൾ എടുക്കാൻ കഴി​ഞ്ഞേ​ക്കും. എന്തിന്‌, സഞ്ചിക്കു​ള്ളി​ലി​രുന്ന്‌ സാകൂതം പരിസ​ര​വീ​ക്ഷണം നടത്തുന്ന കംഗാ​രു​ക്കു​ഞ്ഞി​നെ​യും​കൊ​ണ്ടു നിൽക്കുന്ന അമ്മക്കം​ഗാ​രു​വി​ന്റെ ചിത്രം പോലും നിങ്ങൾക്കു ലഭി​ച്ചേ​ക്കാം. അമ്മയുടെ സഞ്ചിക്കു​ള്ളി​ലേക്കു തലകുത്തി ചാടുന്ന താരത​മ്യേന വലിയ കംഗാ​രു​ക്കു​ഞ്ഞി​നെ കണ്ടാൽ ആരും ചിരി​ച്ചു​പോ​കും. അങ്ങനെ കയറു​മ്പോൾ, അവന്റെ നീണ്ടു​മെ​ലിഞ്ഞ പിൻകാ​ലു​കൾ സഞ്ചിക്കു​ള്ളിൽ നിന്നു പുറ​ത്തേക്കു കോലു​പോ​ലെ തള്ളിനിൽക്കും. ആ സമയം അമ്മക്കം​ഗാ​രു​വി​നെ കണ്ടാൽ, സാധനങ്ങൾ തിക്കി​നി​റച്ച ഒരു ഷോപ്പിങ്‌ ബാഗ്‌ പോ​ലെ​തോ​ന്നും. (കംഗാ​രു​ക്കു​ഞ്ഞി​ന്റെ ദേഹത്താ​ണെ​ങ്കിൽ കാലുകൾ മാത്രമേ ഉള്ളൂ എന്നാണ്‌ ഒറ്റ നോട്ട​ത്തിൽ തോന്നുക!) ഒരുപക്ഷേ, സുന്ദര​നായ ഒരു ആൺ കംഗാരു നിങ്ങൾക്കു വേണ്ടി ഞെളിഞ്ഞു നിന്നു ഗംഭീ​ര​മാ​യി ഒന്നു പോസ്‌ ചെയ്‌തു​ത​രി​ല്ലെന്ന്‌ ആരു കണ്ടു? ഏന്തിവ​ലി​ഞ്ഞു നിന്ന്‌ പൊരി​ഞ്ഞ​പോ​രാ​ട്ടം നടത്തുന്ന ബൂമർമാ​രെ​യും നിങ്ങൾക്കു കാണാൻ കഴി​ഞ്ഞേ​ക്കും, അതേ, ശരിക്കും മുഷ്ടി​യു​ദ്ധം നടത്തുന്ന കംഗാ​രു​ക്കളെ!

ഇതൊ​ക്കെ​യാ​ണെ​ങ്കി​ലും, ഒരു വലിയ ചെമന്ന കംഗാ​രു​വോ ചാരനി​റ​ത്തി​ലുള്ള കംഗാ​രു​വോ അവയുടെ പരമാ​വധി വേഗത്തിൽ ചാടി​ച്ചാ​ടി പോകു​ന്നതു കാണാ​നാ​ണു പലർക്കും ഇഷ്ടം. മറ്റു മൃഗങ്ങൾക്ക്‌ അവയെ​ക്കാൾ വേഗത്തിൽ ഓടാ​നോ ഉയരത്തിൽ ചാടാ​നോ കഴി​ഞ്ഞേ​ക്കും. പക്ഷേ, ബലമുള്ള രണ്ടു കാലുകൾ മാത്രം ഉപയോ​ഗിച്ച്‌ വേഗവും ചാരു​ത​യും സ്‌പ്രിങ്‌-ആക്‌ഷ​നും ഒത്തിണ​ങ്ങിയ സഞ്ചാരം നടത്തുന്ന ഇതു​പോ​ലൊ​രു ജീവി വേറെ​യില്ല.

[17-ാം പേജിലെ ചിത്രം]

നീണ്ട ആക്കി​ലെസ്‌ സ്‌നാ​യു​ക്ക​ളി​ലാണ്‌ ഈ സ്‌പ്രിങ്‌-ആക്‌ഷന്റെ രഹസ്യം കുടി​കൊ​ള്ളു​ന്നത്‌