വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ധാർമിക മൂല്യങ്ങൾ ഇന്ന്‌

ധാർമിക മൂല്യങ്ങൾ ഇന്ന്‌

ധാർമിക മൂല്യങ്ങൾ ഇന്ന്‌

ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റൊമ്പത്‌ ഏപ്രിൽ മാസത്തി​ലെ ഒരു തെളി​ഞ്ഞ​പ്ര​ഭാ​തം. അന്തരീ​ക്ഷ​ത്തിൽ ഉയർന്നു​കേട്ട വെടി​യൊ​ച്ചകൾ ലിറ്റിൽടൺ പട്ടണത്തി​ന്റെ പ്രശാ​ന്ത​തയെ ഭഞ്‌ജി​ച്ചു. ഐക്യ​നാ​ടു​ക​ളി​ലെ കൊള​റാ​ഡോ​യിൽ ഡെൻവ​റി​നു സമീപം സ്ഥിതി​ചെ​യ്യുന്ന ഈ പട്ടണത്തി​ലെ ഒരു ഹൈസ്‌കൂ​ളി​ലേക്ക്‌ കറുത്ത മഴക്കോ​ട്ടു​കൾ ധരിച്ച രണ്ട്‌ ആൺകു​ട്ടി​കൾ പാഞ്ഞു​ക​യറി അധ്യാ​പ​ക​രു​ടെ​യും വിദ്യാർഥി​ക​ളു​ടെ​യും നേർക്ക്‌ തുരു​തു​രാ നിറ​യൊ​ഴി​ച്ചു. അതി​നെ​ത്തു​ടർന്ന്‌ അവർ ബോം​ബാ​ക്ര​മ​ണ​വും നടത്തി. ആക്രമ​ണ​ത്തിൽ പന്ത്രണ്ടു വിദ്യാർഥി​ക​ളും ഒരു അധ്യാ​പ​ക​നും കൊല്ല​പ്പെ​ടു​ക​യും 20-ലധികം പേർക്കു പരി​ക്കേൽക്കു​ക​യും ചെയ്‌തു. തങ്ങളുടെ തന്നെ ജീവിതം അവസാ​നി​പ്പി​ച്ചു​കൊ​ണ്ടാണ്‌ ഈ പൈശാ​ചി​ക​മായ അരും​കൊ​ല​യ്‌ക്ക്‌ അവർ വിരാ​മ​മി​ട്ടത്‌. വെറും 17-ഉം 18-ഉം വയസ്സ്‌ പ്രായ​മു​ണ്ടാ​യി​രുന്ന ഈ ഘാതകർ ചില വിഭാ​ഗ​ങ്ങ​ളോട്‌ കടുത്ത വിദ്വേ​ഷം വെച്ചു​പു​ലർത്തി​യി​രു​ന്നവർ ആയിരു​ന്നു.

മുകളിൽ പരാമർശി​ച്ചത്‌ ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്നതാണു സങ്കടക​ര​മായ യാഥാർഥ്യം. പത്രങ്ങൾ, റേഡി​യോ, ടെലി​വി​ഷൻ തുടങ്ങിയ മാധ്യ​മങ്ങൾ ഇത്തരം സംഭവങ്ങൾ ലോക​ത്തി​നു ചുറ്റും നടക്കു​ന്ന​താ​യി റിപ്പോർട്ടു ചെയ്യുന്നു. ഐക്യ​നാ​ടു​ക​ളി​ലെ വിദ്യാ​ഭ്യാ​സ പ്രവർത്ത​ന​ങ്ങളെ കുറി​ച്ചുള്ള വിവരങ്ങൾ ശേഖരി​ച്ചു പ്രസി​ദ്ധ​പ്പെ​ടു​ത്തുന്ന നാഷണൽ സെന്റർ ഫോർ എഡ്യു​ക്കേഷൻ സ്റ്റാറ്റി​സ്റ്റി​ക്‌സ്‌ പറയു​ന്നത്‌, 1997-ൽ മാത്രം ആയുധങ്ങൾ ഉപയോ​ഗി​ച്ചുള്ള ഏകദേശം 11,000 അക്രമ​പ്ര​വർത്ത​നങ്ങൾ അമേരി​ക്കൻ സ്‌കൂ​ളു​ക​ളിൽ നടന്നതാ​യി റിപ്പോർട്ടു ചെയ്യ​പ്പെട്ടു എന്നാണ്‌. ജർമനി​യി​ലെ ഹാംബർഗിൽ, ആ വർഷം അക്രമ​പ്ര​വർത്ത​ന​ങ്ങ​ളിൽ 10 ശതമാനം വർധന​വു​ണ്ടാ​യ​താ​യി കണക്കുകൾ സൂചി​പ്പി​ക്കു​ന്നു. ഇവയിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​താ​യി സംശയി​ക്ക​പ്പെ​ടു​ന്ന​വ​രിൽ 44 ശതമാ​ന​വും 21-നു താഴെ മാത്രം പ്രായ​മു​ള്ള​വ​രാണ്‌.

രാഷ്‌ട്രീ​യ​ക്കാ​രു​ടെ​യും ഗവൺമെന്റ്‌ ഉദ്യോ​ഗ​സ്ഥ​രു​ടെ​യും ഇടയിൽ അഴിമതി ഒരു പുതു​മയേ അല്ലാതാ​യി​രി​ക്കു​ന്നു. 1997-ൽ യൂറോ​പ്യൻ യൂണി​യ​നിൽ 6,020 കോടി രൂപയു​ടെ അഴിമതി നടന്നതാ​യി യൂറോ​പ്യൻ യൂണിയൻ കമ്മീഷണർ ആനീറ്റ ഗ്രാഡിൻ 1998-ൽ വെളി​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. പാർക്കിങ്‌ ടിക്കറ്റു​കൾ—പാർക്കിങ്‌ നിയമങ്ങൾ തെറ്റി​ക്കു​ന്നവർ കോട​തി​യിൽ ഹാജരാ​കാൻ ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ ഒരു പോലീസ്‌ ഉദ്യോ​ഗസ്ഥൻ നൽകുന്ന ടിക്കറ്റ്‌—റദ്ദാക്കു​ന്ന​തു​മു​തൽ കാർഷിക ആവശ്യ​ങ്ങൾക്കും മറ്റുമുള്ള യൂറോ​പ്യൻ യൂണിയൻ സബ്‌സി​ഡി​കൾ ഒപ്പി​ച്ചെ​ടു​ക്കു​ന്നതു വരെയുള്ള കാര്യങ്ങൾ ഇതിൽ ഉൾപ്പെ​ടു​ന്നു. ആയുധ​ങ്ങ​ളു​ടെ​യും മയക്കു​മ​രു​ന്നു​ക​ളു​ടെ​യും കള്ളക്കട​ത്തും കള്ളപ്പണം വെളു​പ്പി​ക്ക​ലു​മെ​ല്ലാം വൻതോ​തിൽ ആണു നടന്നത്‌. അതി​നെ​ക്കു​റിച്ച്‌ ഒരക്ഷരം പോലും വെളി​യിൽ വിടാ​തി​രി​ക്കു​ന്ന​തിന്‌ കുറ്റവാ​ളി സംഘട​നകൾ യൂറോ​പ്യൻ യൂണി​യ​നി​ലെ ജോലി​ക്കാർക്കു കീശനി​റയെ പണം നൽകു​ക​യും ചെയ്‌തു. 1999-ൽ യൂറോ​പ്യൻ യൂണിയൻ കമ്മീഷൻ മൊത്തം രാജി​വെച്ചു.

എന്നാൽ, സമൂഹ​ത്തി​ന്റെ ഏറ്റവും ഉയർന്ന​ത​ട്ടിൽ ഉള്ളവർ മാത്രമല്ല വഞ്ചന കാണി​ക്കു​ന്നത്‌. നിയമാ​നു​സൃ​ത​മ​ല്ലാ​തെ ജോലി ചെയ്യു​ന്ന​വ​രെ​ക്കു​റിച്ച്‌ യൂറോ​പ്യൻ യൂണിയൻ കമ്മീഷൻ തയ്യാറാ​ക്കിയ ഒരു റിപ്പോർട്ട്‌, രജിസ്റ്റർ ചെയ്യു​ക​യോ നികുതി അടയ്‌ക്കു​ക​യോ ചെയ്യാത്ത ബിസി​നസ്സ്‌ സംരം​ഭ​ങ്ങൾക്ക്‌ ലഭിക്കുന്ന വരുമാ​നം യൂറോ​പ്യൻ യൂണി​യന്റെ ‘മൊത്ത വാർഷിക ദേശീയ ഉത്‌പാ​ദന’ത്തിന്റെ 16 ശതമാനം വരും എന്ന കാര്യം വെളി​പ്പെ​ടു​ത്തി. റഷ്യയി​ലാ​ണെ​ങ്കിൽ, ഇത്‌ മൊത്ത വാർഷിക ദേശീയ ഉത്‌പാ​ദ​ന​ത്തി​ന്റെ 50 ശതമാ​ന​മാണ്‌. ഇനി ഐക്യ​നാ​ടു​ക​ളിൽ, തൊഴി​ലാ​ളി​കൾ പണമോ വസ്‌തു​വ​ക​ക​ളോ മോഷ്ടി​ക്കു​ന്ന​തി​നാൽ അവിടത്തെ കമ്പനി​കൾക്ക്‌ പ്രതി​വർഷം 17,20,000 കോടി രൂപ നഷ്ടമു​ണ്ടാ​കു​ന്നു​ണ്ടെന്ന്‌ ‘തട്ടിപ്പു പരി​ശോ​ധ​ന​യ്‌ക്കുള്ള അംഗീ​കൃത സമിതി’ പ്രസ്‌താ​വി​ക്കു​ക​യു​ണ്ടാ​യി.

കുട്ടി​ക​ളെ​യും പ്രായ​പൂർത്തി​യാ​കാ​ത്ത​വ​രെ​യും നിയമ​വി​രുദ്ധ ലൈം​ഗി​ക​പ്ര​വർത്ത​ന​ങ്ങൾക്ക്‌ ഇരയാ​ക്കുന്ന ബാലര​തി​പ്രി​യ​രിൽ അനേക​രു​ടെ​യും ഇഷ്ടമാ​ധ്യ​മം ആയിത്തീർന്നി​രി​ക്കു​ക​യാണ്‌ ഇന്റർനെറ്റ്‌. കുട്ടി​ക​ളു​ടെ അശ്ലീല ചിത്രങ്ങൾ ഇന്റർനെ​റ്റിൽ പ്രത്യ​ക്ഷ​പ്പെ​ടു​ന്ന​തി​നെ കുറി​ച്ചുള്ള ഉത്‌കണ്‌ഠ ഏറിവ​രി​ക​യാണ്‌ എന്ന്‌ ‘കുട്ടി​കളെ രക്ഷിക്കൽ’ എന്ന സംഘട​ന​യു​ടെ സ്വീഡ​നി​ലെ വക്താവ്‌ പറയുന്നു. അത്തരം ചിത്ര​ങ്ങ​ളും വിവര​ണ​ങ്ങ​ളും മറ്റും പ്രത്യ​ക്ഷ​പ്പെ​ടുന്ന ഇന്റർനെറ്റ്‌ വെബ്‌​സൈ​റ്റു​കളെ കുറിച്ച്‌ ഈ സംഘട​ന​യു​ടെ നോർവേ​യി​ലെ ശാഖയ്‌ക്ക്‌ വ്യത്യസ്‌ത ഉറവി​ട​ങ്ങ​ളിൽ നിന്നു സൂചനകൾ ലഭിക്കു​ക​യു​ണ്ടാ​യി. 1997-ൽ, അത്തരം 1,883 സൂചനകൾ ലഭി​ച്ചെ​ങ്കിൽ തൊട്ട​ടുത്ത വർഷം അത്‌ ഏകദേശം 5,000 ആയി കുതി​ച്ചു​യർന്നു. ഇത്തരം വെബ്‌​സൈ​റ്റു​ക​ളി​ലെ അറപ്പു​ള​വാ​ക്കുന്ന തരം വിവര​ങ്ങ​ളിൽ അധിക​വും ഉത്‌പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നത്‌ പ്രാ​ദേ​ശിക അധികാ​രി​കൾക്കോ ഗവൺമെ​ന്റു​കൾക്കോ അതു നിയ​ന്ത്രി​ക്കാൻ കഴിയാത്ത രാജ്യ​ങ്ങ​ളി​ലാണ്‌.

പഴയകാ​ലം മെച്ച​പ്പെ​ട്ട​താ​യി​രു​ന്നോ?

ഇന്നത്തെ ലോക​ത്തിൽ ധാർമിക മൂല്യങ്ങൾ തകർന്നു​വീ​ഴു​ന്നത്‌ വേദന​യോ​ടെ നോക്കി​ക്കാ​ണു​ന്ന​വ​രിൽ പലരും തങ്ങളുടെ മാതാ​പി​താ​ക്ക​ളു​ടെ​യോ മുത്തശ്ശീ​മു​ത്ത​ച്ഛ​ന്മാ​രു​ടെ​യോ കാലത്തു​ണ്ടാ​യി​രുന്ന ഒരുമ​യെ​യും സ്‌നേ​ഹ​ത്തെ​യും കുറി​ച്ചൊ​ക്കെ വാത്സല്യ​ത്തോ​ടെ ഓർമി​ക്കാൻ ഇടയുണ്ട്‌. അന്നുണ്ടാ​യി​രുന്ന ആളുകൾ എത്ര സമാധാ​ന​ത്തോ​ടെ​യാണ്‌ കഴിഞ്ഞി​രു​ന്നത്‌ എന്നും സത്യസ​ന്ധ​ത​യ്‌ക്കും മറ്റു ധാർമിക മൂല്യ​ങ്ങൾക്കും സമൂഹ​ത്തി​ലെ എല്ലാവ​രു​ടെ​യും ഇടയിൽ എത്ര ഉയർന്ന സ്ഥാനമാണ്‌ ഉണ്ടായി​രു​ന്നത്‌ എന്നു​മൊ​ക്കെ അവർ കേട്ടി​ട്ടു​ണ്ടാ​യി​രി​ക്കാം. കഠിനാ​ധ്വാ​നി​ക​ളാ​യി​രുന്ന ആളുകൾ പരസ്‌പരം സഹായി​ച്ചി​രുന്ന, കുടും​ബ​ബ​ന്ധങ്ങൾ വളരെ​യ​ധി​കം ശക്തമാ​യി​രുന്ന, കുട്ടി​കൾക്ക്‌ അച്ഛനമ്മ​മാ​രു​ടെ തണലിൽ സുരക്ഷി​ത​ത്വം തോന്നി​യി​രുന്ന, കൃഷി​പ്പ​ണി​യി​ലും മറ്റും അവർ അച്ഛനമ്മ​മാ​രെ സഹായി​ച്ചി​രുന്ന ഒരു കാല​ത്തെ​ക്കു​റിച്ച്‌ പ്രായ​മുള്ള ആളുകൾ പറഞ്ഞ്‌ അവർക്ക്‌ അറിവു​ണ്ടാ​യി​രു​ന്നേ​ക്കാം.

ഇതു പിൻവ​രുന്ന ചോദ്യ​ങ്ങൾ ഉയർത്തു​ന്നു: പണ്ടത്തെ ആളുക​ളു​ടെ ധാർമിക മൂല്യങ്ങൾ ഇന്നുള്ള​വ​രു​ടേ​തി​നെ​ക്കാൾ യഥാർഥ​ത്തിൽ മെച്ചമാ​യി​രു​ന്നോ? അതോ, ഗതകാ​ല​ത്തെ​ക്കു​റിച്ച്‌ ഓർമി​ക്കു​മ്പോൾ നമ്മുടെ ഉള്ളിൽ അലയടി​ച്ചു​യ​രുന്ന വികാ​രങ്ങൾ, വസ്‌തു​തകൾ അവ്യക്ത​മാ​യി​ക്കാ​ണാൻ നമ്മെ നിർബ​ന്ധി​ക്കു​ക​യാ​ണോ? ചരി​ത്ര​കാ​ര​ന്മാ​രും മറ്റു സാമൂ​ഹിക വിശകലന വിദഗ്‌ധ​രും ഈ ചോദ്യ​ങ്ങൾക്ക്‌ എങ്ങനെ മറുപടി പറയു​ന്നു​വെന്നു നമുക്കു ശ്രദ്ധി​ക്കാം.

[3-ാം പേജിലെ ചതുരം]

ധാർമിക മൂല്യങ്ങൾ എന്നു​വെ​ച്ചാൽ . . .

മാനുഷ പെരു​മാ​റ്റ​ത്തോ​ടുള്ള ബന്ധത്തിലെ തെറ്റും ശരിയും സംബന്ധിച്ച തത്ത്വങ്ങ​ളെ​യാണ്‌ ഈ ലേഖന​ങ്ങ​ളിൽ “ധാർമിക മൂല്യങ്ങൾ” എന്ന പ്രയോ​ഗം കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നത്‌. സത്യസന്ധത, വിശ്വ​സ്‌തത, ലൈം​ഗി​ക​കാ​ര്യ​ങ്ങ​ളി​ലും മറ്റുമുള്ള ഉന്നത നിലവാ​രങ്ങൾ എന്നിവ​യെ​ല്ലാം ഇതിൽ ഉൾപ്പെ​ടു​ന്നു.