വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ധാർമിക മൂല്യങ്ങൾ മുമ്പത്തെക്കാൾ അധഃപതിച്ചുവോ?

ധാർമിക മൂല്യങ്ങൾ മുമ്പത്തെക്കാൾ അധഃപതിച്ചുവോ?

ധാർമിക മൂല്യങ്ങൾ മുമ്പ​ത്തെ​ക്കാൾ അധഃപ​തി​ച്ചു​വോ?

“ആളുക​ളു​ടെ ധാർമിക മൂല്യങ്ങൾ മുൻകാ​ല​ങ്ങളെ അപേക്ഷിച്ച്‌ മെച്ച​പ്പെ​ട്ടോ അതോ അധഃപ​തി​ച്ചോ?” ഈ ചോദ്യം ചരി​ത്ര​കാ​ര​ന്മാ​രോട്‌ ആണ്‌ ചോദി​ക്കു​ന്ന​തെ​ങ്കിൽ, അവരിൽ ചിലർ ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ട്ടേ​ക്കാം: വ്യത്യസ്‌ത കാലഘ​ട്ട​ങ്ങൾക്കു വ്യത്യസ്‌ത പശ്ചാത്ത​ല​ങ്ങ​ളാ​ണു​ള്ളത്‌. ഓരോ കാലഘ​ട്ട​ത്തെ​യും അതി​ന്റേ​തായ പശ്ചാത്ത​ല​ത്തിൽ വിലയി​രു​ത്ത​ണ​മെ​ന്നു​ള്ള​തി​നാൽ വ്യത്യസ്‌ത കാലഘ​ട്ട​ങ്ങ​ളി​ലെ ധാർമിക മൂല്യങ്ങൾ താരത​മ്യം ചെയ്യുക ബുദ്ധി​മു​ട്ടാണ്‌.

ഉദാഹ​ര​ണ​ത്തിന്‌, 16-ാം നൂറ്റാണ്ട്‌ മുതലുള്ള കാര്യ​മെ​ടു​ക്കുക. കൊടിയ കുറ്റകൃ​ത്യ​ങ്ങ​ളു​ടെ കാര്യ​ത്തിൽ യൂറോ​പ്പിൽ എങ്ങനെ​യു​ള്ളൊ​രു സ്ഥിതി​വി​ശേഷം ആണ്‌ അന്നു മുതൽ വികാസം പ്രാപി​ച്ചി​രി​ക്കു​ന്നത്‌ എന്നു നോക്കാം. 16-ാം നൂറ്റാ​ണ്ടിൽ കൊല​പാ​ത​കങ്ങൾ സാധാ​ര​ണ​മാ​യി​രു​ന്നു. ആളുകൾ പലപ്പോ​ഴും നിയമം കൈയി​ലെ​ടുത്ത്‌ തങ്ങൾക്കു ബോധി​ച്ച​രീ​തി​യിൽ നീതി നടപ്പാ​ക്കി​യി​രു​ന്നു. കുടി​പ്പ​കകൾ മൂലമുള്ള അക്രമങ്ങൾ നിത്യേന എന്നവണ്ണം പൊട്ടി​പ്പു​റ​പ്പെ​ട്ടി​രു​ന്നു.

എന്നിരു​ന്നാ​ലും, ചില സ്ഥലങ്ങളിൽ 1600-നും 1850-നും ഇടയ്‌ക്കുള്ള കാലഘ​ട്ട​ത്തിൽ “സാമൂ​ഹിക ജീവിതം ശരിക്കും ഉത്‌കൃ​ഷ്ട​മാ​യി​ത്തീ​രു​ക​യാ​ണു​ണ്ടാ​യത്‌” എന്ന്‌ ചരി​ത്ര​കാ​ര​ന്മാ​രായ ആർനെ യാരി​ക്കും യോഹാൻ സ്യൂഡർബെർഗും മാനി​സ്‌കോ​വാർഡെറ്റ്‌ ഓക്‌ മാക്ടെൺ (മനുഷ്യ​ന്റെ അന്തസ്സും അധികാ​ര​വും) എന്ന പുസ്‌ത​ക​ത്തിൽ പറയുന്നു. മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, സഹമനു​ഷ്യ​ന്റെ ആവശ്യങ്ങൾ പരിഗ​ണി​ക്കുന്ന കാര്യ​ത്തിൽ ആളുകൾ കൂടുതൽ മെച്ച​പ്പെട്ടു, അതായത്‌, അവർ കൂടുതൽ സമാനു​ഭാ​വം ഉള്ളവരാ​യി​ത്തീർന്നു. ഉദാഹ​ര​ണ​ത്തിന്‌, ഇന്നത്തെ അപേക്ഷിച്ച്‌ മോഷ​ണ​വും സ്വത്തി​നെ​തി​രെ​യുള്ള കുറ്റകൃ​ത്യ​ങ്ങ​ളും 16-ാം നൂറ്റാ​ണ്ടിൽ വളരെ കുറവാ​യി​രു​ന്നു എന്ന കാര്യം മറ്റു ചരി​ത്ര​കാ​ര​ന്മാർ ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. മോഷ്ടാ​ക്ക​ളു​ടെ സംഘടിത കൂട്ടങ്ങൾ ഇല്ലായി​രു​ന്നു എന്നുതന്നെ പറയാം, പ്രത്യേ​കി​ച്ചും ഗ്രാമ​പ്ര​ദേ​ശ​ങ്ങ​ളിൽ.

എന്നാൽ, അടിമത്ത സമ്പ്രദാ​യം അപ്പോ​ഴെ​ല്ലാം നിലവിൽ ഉണ്ടായി​രു​ന്നു. മനുഷ്യ ചരി​ത്ര​ത്തി​ലേ​ക്കും അതിനീ​ച​മായ ചില കുറ്റകൃ​ത്യ​ങ്ങൾക്ക്‌ അത്‌ ഇടയാ​ക്കി​യി​ട്ടു​മുണ്ട്‌. യൂറോ​പ്യൻ വ്യാപാ​രി​കൾ ആഫ്രി​ക്ക​യിൽ നിന്നു ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകളെ തട്ടി​ക്കൊ​ണ്ടു​പോ​യ​തും പിന്നീട്‌ ഈ നിരപ​രാ​ധി​കൾ അവർ ചെന്നു​ചേർന്ന രാജ്യ​ങ്ങ​ളിൽ മൃഗീ​യ​മാ​യി പീഡി​പ്പി​ക്ക​പ്പെ​ട്ട​തു​മെ​ല്ലാം ഇതിൽ പെടുന്നു.

അങ്ങനെ, ചരി​ത്ര​പ​ര​മായ ഒരു വീക്ഷണ​കോ​ണി​ലൂ​ടെ പിന്നിട്ട നൂറ്റാ​ണ്ടു​കൾ ഒന്നു വിശക​ലനം ചെയ്‌താൽ ചില അവസ്ഥകൾ ഇന്നത്തേ​തി​നെ​ക്കാൾ മെച്ചമാ​യി​രു​ന്നെ​ന്നും എന്നാൽ മറ്റു ചിലവ വളരെ അധഃപ​തി​ച്ച​വ​യാ​യി​രു​ന്നെ​ന്നും നാം കണ്ടെത്തി​യേ​ക്കാം. എന്നിരു​ന്നാ​ലും 20-ാം നൂറ്റാ​ണ്ടിൽ, മുമ്പൊ​രി​ക്ക​ലും സംഭവി​ച്ചി​ട്ടി​ല്ലാത്ത വിധം ധാർമിക മൂല്യ​ങ്ങ​ളു​ടെ കാര്യ​ത്തിൽ ഒരു മാറ്റം സംഭവി​ച്ചു. അത്‌ ഇപ്പോ​ഴും തുടർന്നു​കൊ​ണ്ടി​രി​ക്കു​ക​യു​മാണ്‌.

20-ാം നൂറ്റാണ്ട്‌—ഒരു വഴിത്തി​രിവ്‌

ചരി​ത്ര​കാ​ര​ന്മാ​രായ യാരി​ക്കും സ്യൂഡർബെർഗും പറയുന്നു: “1930-കളിൽ, കൊല​പാ​ത​ക​ങ്ങ​ളു​ടെ​യും നരഹത്യ​യു​ടെ​യും ഗ്രാഫ്‌ വീണ്ടും ഉയർന്നു. അന്നുമു​തൽ, അരനൂ​റ്റാ​ണ്ടി​ല​ധി​ക​മാ​യി ഈ പ്രവണത തുടർന്നു​പോ​യി​രി​ക്കു​ന്നു എന്നതാണു സങ്കടക​ര​മായ യാഥാർഥ്യം.”

20-ാം നൂറ്റാ​ണ്ടിൽ, ധാർമിക മൂല്യ​ങ്ങൾക്ക്‌ വലിയ അളവിൽ ഇടിവു സംഭവി​ച്ചു​വെന്നു പല ഭാഷ്യ​കാ​ര​ന്മാ​രും അഭി​പ്രാ​യ​പ്പെ​ടു​ന്നു. ധാർമിക തത്ത്വശാ​സ്‌ത്ര​ത്തെ​ക്കു​റി​ച്ചുള്ള ഒരു ഉപന്യാ​സം ഇങ്ങനെ പറഞ്ഞു: “ലൈം​ഗി​കത, ധാർമി​ക​മാ​യി സ്വീകാ​ര്യ​മായ കാര്യങ്ങൾ എന്നിവ സംബന്ധി​ച്ചുള്ള സമൂഹ​ത്തി​ന്റെ കാഴ്‌ച​പ്പാ​ടിൽ കഴിഞ്ഞ 30 മുതൽ 40 വരെയുള്ള വർഷങ്ങ​ളിൽ കാര്യ​മായ മാറ്റം സംഭവി​ച്ചി​രി​ക്കു​ന്നു എന്നതു സുവ്യ​ക്ത​മാണ്‌. കർശന​മായ നിയമങ്ങൾ ഏർപ്പെ​ടു​ത്തി ധാർമി​ക​മാ​യി സ്വീകാ​ര്യ​മായ കാര്യങ്ങൾ ഏതെല്ലാ​മാണ്‌ എന്നു സമൂഹം വ്യക്തമാ​ക്കി​യി​രുന്ന ഒരു കാലം മാറി, ധാർമിക കാര്യ​ങ്ങ​ളിൽ ആളുകൾ വെറും അയഞ്ഞ, വ്യക്തി​പ​ര​മായ കാഴ്‌ച​പ്പാട്‌ വെച്ചു​പു​ലർത്തുന്ന ഒരു കാലം വന്നെത്തി​യി​രി​ക്കു​ന്നു.”

ലൈം​ഗി​ക​ത​യു​ടെ കാര്യ​ത്തി​ലും ധാർമി​ക​ത​യു​ടെ മറ്റു വശങ്ങളി​ലും സ്വന്തം നിലവാ​രങ്ങൾ വെക്കാ​നാണ്‌ ഇന്നു മിക്കവ​രും ഇഷ്ടപ്പെ​ടു​ന്നത്‌ എന്നാണ്‌ ഇതി​ന്റെ​യർഥം. ഇതിന്‌ ഒരു ഉദാഹ​ര​ണ​മെന്ന നിലയിൽ അതേ ഉപന്യാ​സ​ത്തിൽ ഒരു സ്ഥിതി​വി​വ​ര​ക്ക​ണക്ക്‌ ഉദ്ധരി​ക്കു​ക​യു​ണ്ടാ​യി. 1960-ൽ ഐക്യ​നാ​ടു​ക​ളിൽ ജനിച്ച കുട്ടി​ക​ളു​ടെ വെറും 5.3 ശതമാനം മാത്ര​മാണ്‌ അവിഹിത ബന്ധത്തി​ലൂ​ടെ ജനിച്ചത്‌. എന്നാൽ 1990 ആയപ്പോ​ഴേ​ക്കും ഇത്‌ 28 ശതമാ​ന​മാ​യി വർധിച്ചു.

ഇന്നത്തെ ധാർമിക നിലവാ​ര​ങ്ങ​ളിൽ “മൂല്യങ്ങൾ പാടേ അപ്രത്യ​ക്ഷ​മാ​യി​രി​ക്കു​ന്ന​താ​യി” ഐക്യ​നാ​ടു​ക​ളി​ലെ നോട്ടർ ഡേം സർവക​ലാ​ശാ​ല​യിൽ നടത്തിയ ഒരു പ്രഭാ​ഷ​ണ​ത്തിൽ യുഎസ്‌ സെനറ്റർ ജോ ലീബർമാൻ പറയു​ക​യു​ണ്ടാ​യി. “ശരിയും തെറ്റും സംബന്ധിച്ച്‌ പണ്ട്‌ ഉണ്ടായി​രുന്ന വീക്ഷണങ്ങൾ തേഞ്ഞു​മാ​ഞ്ഞു പോയി​രി​ക്കുന്ന”തായി അദ്ദേഹം കൂട്ടി​ച്ചേർത്തു. ഈ ധാർമിക അധഃപ​തനം “ഏതാണ്ട്‌ രണ്ടു തലമു​റ​ക​ളാ​യി സംഭവി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു” എന്നാണ്‌ അദ്ദേഹ​ത്തി​ന്റെ അഭി​പ്രാ​യം.

ലൗകി​ക​വ​ത്‌ക​രണം

ചരി​ത്ര​കാ​ര​ന്മാ​രും മറ്റു വിശകലന വിദഗ്‌ധ​രും 20-ാം നൂറ്റാ​ണ്ടി​ലെ ഈ ശ്രദ്ധേ​യ​മായ മാറ്റങ്ങ​ളു​ടെ കാരണം വിലയി​രു​ത്തു​ന്നത്‌ എങ്ങനെ​യാണ്‌? “കഴിഞ്ഞ രണ്ടു നൂറ്റാ​ണ്ടു​ക​ളിൽ സമൂഹ​ത്തിൽ സംഭവിച്ച സുപ്ര​ധാന മാറ്റങ്ങ​ളിൽ ഒന്ന്‌ ലൗകി​ക​വ​ത്‌ക​ര​ണ​മാണ്‌” എന്ന്‌ മാനി​സ്‌കോ​വാർഡെറ്റ്‌ ഓക്‌ മാക്ടെൺ എന്ന പുസ്‌തകം പറയുന്നു. “വിവിധ കാര്യങ്ങൾ സംബന്ധിച്ച്‌ ആളുകൾക്കു തങ്ങളു​ടേ​തായ നിലപാട്‌ സ്വീക​രി​ക്കാ​നുള്ള സ്വാത​ന്ത്ര്യ​മു​ണ്ടാ​യി​രി​ക്കു​ന്ന​തി​നെ” ആണ്‌ ഇതർഥ​മാ​ക്കു​ന്നത്‌. “സത്യത്തി​ന്റെ ഒരേ​യൊ​രു ഉറവി​ട​മെന്ന നിലയിൽ ബൈബി​ളി​നെ . . . ഏറ്റവു​മാ​ദ്യം തള്ളിക്കളഞ്ഞ 18-ാം നൂറ്റാ​ണ്ടി​ലെ ജ്ഞാന​പ്ര​കാ​ശന തത്ത്വചി​ന്തകർ ആയിരു​ന്നു . . . ഇങ്ങനെ​യൊ​രു ആശയത്തി​നു . . . തുടക്ക​മി​ട്ടത്‌.” ഈ ലൗകി​ക​വ​ത്‌ക​ര​ണ​ത്തി​ന്റെ ഫലമായി ധാർമിക കാര്യങ്ങൾ സംബന്ധിച്ച മാർഗ​നിർദേ​ശ​ത്തി​നാ​യി ആളുകൾ മതങ്ങളി​ലേക്ക്‌—പ്രത്യേ​കി​ച്ചും ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ മതങ്ങളി​ലേക്ക്‌—പണ്ടത്തെ പോലെ തിരി​യു​ന്നില്ല.

എന്നാൽ, 18-ാം നൂറ്റാ​ണ്ടിൽ കുരുത്ത ഒരു തത്ത്വചി​ന്ത​യ്‌ക്കു പ്രചാരം സിദ്ധി​ക്കാൻ 200-ലധികം വർഷം വേണ്ടി​വ​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? “ഈ ആശയങ്ങൾ പൊതു​ജ​ന​ങ്ങ​ളി​ലേക്ക്‌ കടത്തി​വി​ടുക അത്ര എളുപ്പ​മാ​യി​രു​ന്നില്ല. ലൗകി​ക​വ​ത്‌ക​ര​ണ​ത്തി​ലേ​ക്കുള്ള മാറ്റം മന്ദഗതി​യി​ലാ​യി​രു​ന്നു,” എന്ന്‌ മുകളിൽ പരാമർശിച്ച ആ പുസ്‌തകം പറയുന്നു.

പരമ്പരാ​ഗത ധാർമിക നിലവാ​ര​ങ്ങ​ളും ക്രിസ്‌തീയ മൂല്യ​ങ്ങ​ളും വലി​ച്ചെ​റി​യു​ന്ന​തി​നുള്ള പ്രവണത, അത്‌ തുടങ്ങി​യ​തി​നു ശേഷമുള്ള 200 വർഷങ്ങ​ളു​ടെ ഭൂരി​ഭാ​ഗം സമയത്തും വളരെ സാവധാ​ന​മാണ്‌ ആളുക​ളി​ലേക്കു പടർന്നു​പി​ടി​ച്ച​തെ​ങ്കി​ലും 20-ാം നൂറ്റാ​ണ്ടിൽ കഥയാകെ മാറി, പ്രത്യേ​കി​ച്ചും കഴിഞ്ഞ ഏതാനും പതിറ്റാ​ണ്ടു​ക​ളിൽ. അതിന്റെ കാരണം എന്താണ്‌?

സ്വാർഥ​ത​യും അത്യാ​ഗ്ര​ഹ​വും

സാമ്പത്തിക-സാങ്കേ​തിക രംഗങ്ങ​ളിൽ 20-ാം നൂറ്റാ​ണ്ടിൽ ഉണ്ടായ ത്വരി​ത​ഗ​തി​യി​ലുള്ള പുരോ​ഗ​തി​യാണ്‌ ഒരു സുപ്ര​ധാന കാരണം. “മാറ്റങ്ങ​ളൊ​ന്നും തന്നെ ഇല്ലാതി​രുന്ന മുൻ നൂറ്റാ​ണ്ടു​ക​ളിൽ നിന്നു വ്യത്യ​സ്‌ത​മാ​യി, നാം ജീവി​ക്കു​ന്നത്‌ ഊർജി​ത​മായ മാറ്റങ്ങൾ സംഭവി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ഒരു കാലത്താണ്‌” എന്ന്‌ ഡി റ്റ്‌​സൈറ്റ്‌ എന്ന ജർമൻ വാർത്താ​പ​ത്രി​ക​യിൽ വന്ന ഒരു ലേഖനം പ്രസ്‌താ​വി​ക്കു​ക​യു​ണ്ടാ​യി. ഈ മാറ്റങ്ങൾ, ഒരു കമ്പോള സമ്പദ്‌വ്യ​വസ്ഥ നിലവിൽ വരുന്ന​തിന്‌ ഇടയാ​ക്കി​യി​രി​ക്കു​ന്നു എന്ന്‌ ആ ലേഖനം വിശദീ​ക​രി​ക്കു​ന്നു. കിടമ​ത്സ​ര​ത്തിൽ അധിഷ്‌ഠി​ത​മായ അത്തരം സമ്പദ്‌വ്യ​വ​സ്ഥയെ മുന്നോ​ട്ടു നയിക്കു​ന്ന​താ​കട്ടെ സ്വാർഥ​ത​യും.

“ഈ സ്വാർഥത ഇല്ലാതാ​ക്കാൻ ഒന്നിനും സാധി​ക്കില്ല” ലേഖനം തുടരു​ന്നു. “എവി​ടെ​നോ​ക്കി​യാ​ലും നമ്മൾ കാണുന്ന, നിത്യ​ജീ​വി​ത​ത്തി​ന്റെ ഒരു ഭാഗം തന്നെയാ​യി​മാ​റി​യി​രി​ക്കുന്ന മനുഷ്യ​ത്വ​മി​ല്ലായ്‌മ ഇതിന്റെ ഫലമാണ്‌. കൂടാതെ, അഴിമ​തി​യും. പല രാജ്യ​ങ്ങ​ളി​ലും അത്‌ ഗവൺമെന്റ്‌ തലത്തിൽ വരെ എത്തിയി​രി​ക്കു​ന്നു. സ്വന്തം കാര്യം നടക്കണ​മെ​ന്നും സ്വന്തം മോഹങ്ങൾ തൃപ്‌തി​പ്പെ​ടു​ത്ത​ണ​മെ​ന്നും മാത്രമേ ആളുകൾക്കു ചിന്തയു​ള്ളൂ.”

ഇന്നത്തെ അമേരി​ക്ക​ക്കാർ ഒരു തലമുറ മുമ്പു​ണ്ടാ​യി​രു​ന്ന​വരെ അപേക്ഷിച്ച്‌ പണത്തിനു കൂടുതൽ പ്രാമു​ഖ്യം നൽകു​ന്ന​താ​യി പ്രിൻസ്റ്റൺ സർവക​ലാ​ശാ​ല​യി​ലെ സാമൂ​ഹി​ക​വി​ദ​ഗ്‌ധ​നായ റോബർട്ട്‌ വൂത്‌നൗ സമഗ്ര​മായ ഒരു അഭി​പ്രായ വോ​ട്ടെ​ടു​പ്പി​ലൂ​ടെ കണ്ടെത്തി. “ഏതു വിധേ​ന​യും പണം സമ്പാദി​ക്കാ​നുള്ള വ്യഗ്ര​ത​യിൽ മറ്റു മൂല്യ​ങ്ങ​ളു​ടെ​യൊ​ക്കെ—മറ്റുള്ള​വ​രോ​ടുള്ള ബഹുമാ​നം, ജോലി കാര്യ​ങ്ങ​ളി​ലെ സത്യസന്ധത, സമൂഹ​ത്തി​നു നന്മ ചെയ്യൽ തുടങ്ങി​യവ—സ്ഥാനം നഷ്ടപ്പെ​ട്ടി​രി​ക്കു​ന്നു​വോ എന്ന്‌ അനേകം അമേരി​ക്ക​ക്കാ​രും ഭയപ്പെ​ടു​ന്ന​താ​യി” ആ പഠനം വെളി​പ്പെ​ടു​ത്തി.

സമൂഹ​ത്തിൽ അത്യാ​ഗ്രഹം വർധി​ക്കു​ന്ന​തിന്‌ ഇടയാ​ക്കി​യി​രി​ക്കുന്ന മറ്റൊരു ഘടകമുണ്ട്‌. പല ബിസി​നസ്സ്‌ എക്‌സി​ക്യു​ട്ടീ​വു​ക​ളും തങ്ങൾക്കു​തന്നെ വലിയ ശമ്പളവർധ​ന​വും ആകർഷ​ക​മായ പെൻഷൻ ആനുകൂ​ല്യ​ങ്ങ​ളും ഒപ്പി​ച്ചെ​ടു​ക്കു​മ്പോൾ കീഴ്‌ജീ​വ​ന​ക്കാർ ന്യായ​മായ ശമ്പളവർധ​നയേ ആവശ്യ​പ്പെ​ടാ​വൂ എന്ന്‌ നിർബന്ധം പിടി​ക്കു​ന്നു. “ബിസി​നസ്സ്‌ ലോക​ത്തി​ലെ വമ്പന്മാർ പണത്തിനു പിന്നാലെ നടത്തുന്ന ഈ പരക്കം​പാ​ച്ചി​ലി​ന്റെ ഒരു ദോഷ​വശം, അവരുടെ ഈ മനോ​ഭാ​വം മറ്റുള്ള​വ​രി​ലേ​ക്കും പടർന്നു​പി​ടി​ക്കു​ന്നു എന്നതാണ്‌. അങ്ങനെ, പൊതു​വിൽ ആളുക​ളു​ടെ ധാർമിക നിലവാ​രങ്ങൾ താഴ്‌ന്നു പോകാൻ അവർ ഇടയാ​ക്കു​ന്നു,” എന്ന്‌ ധർമശാ​സ്‌ത്ര വിഭാ​ഗ​ത്തി​ലെ അസ്സോ​സി​യേറ്റ്‌ പ്രൊ​ഫ​സ​റും ക്രിസ്‌ത്യൻ കൗൺസിൽ ഓഫ്‌ സ്വീഡ​നി​ലെ ദൈവ​ശാ​സ്‌ത്ര ഡയറക്ട​റു​മായ ചെൽ ഊവ്‌ നിൽസൺ പറയുന്നു. “തീർച്ച​യാ​യും, ഇതു സാമൂ​ഹിക തലത്തി​ലും വ്യക്തിഗത തലത്തി​ലും ധാർമിക മൂല്യ​ങ്ങ​ളു​ടെ വലി​യൊ​രു അധഃപ​ത​ന​ത്തിന്‌ കാരണ​മാ​യി​രി​ക്കു​ന്നു.”

മാധ്യ​മങ്ങൾ സൃഷ്ടി​ക്കുന്ന സംസ്‌കാ​രം

20-ാം നൂറ്റാ​ണ്ടി​ന്റെ രണ്ടാം പകുതി​യിൽ ധാർമിക മൂല്യങ്ങൾ അതി​വേഗം തകർന്നു​വീ​ഴാൻ ഇടയാ​ക്കിയ മറ്റൊരു പ്രധാന ഘടകം മാധ്യ​മങ്ങൾ സൃഷ്ടിച്ച സംസ്‌കാ​ര​മാണ്‌. “ഇലക്‌​ട്രോ​ണിക്‌ മാധ്യമ-സംസ്‌കാ​ര​ത്തി​ന്റെ ശിൽപ്പി​ക​ളായ ടെലി​വി​ഷൻ പരിപാ​ടി​ക​ളു​ടെ നിർമാ​താ​ക്കൾ, ചലച്ചിത്ര വ്യവസാ​യ​രം​ഗത്തെ പ്രമു​ഖ​ന്മാർ, ഫാഷൻ ഡി​സൈ​നർമാർ, ഗാങ്‌സ്റ്റാ സംഗീ​തജ്ഞർ തുടങ്ങി ആളുക​ളു​ടെ മനസ്സിനെ കീഴട​ക്കാൻ പ്രാപ്‌തി​യുള്ള വ്യക്തി​ക​ളാണ്‌ ഇന്ന്‌ ധാർമിക മൂല്യ​ങ്ങൾക്ക്‌ പുത്തൻ മാനദ​ണ്ഡങ്ങൾ നിശ്ചയി​ക്കു​ന്നത്‌” എന്നു സെനറ്റർ ലീബർമാൻ പറയുന്നു. “കാറ്റിന്റെ ഇപ്പോ​ഴത്തെ ഗതി നിശ്ചയി​ക്കുന്ന ഇവർക്ക്‌ നമ്മുടെ സംസ്‌കാ​ര​ത്തി​ന്മേ​ലും, നമ്മുടെ കുട്ടി​ക​ളു​ടെ​മേൽ പ്രത്യേ​കി​ച്ചും, അതിശ​ക്ത​മായ ഒരു സ്വാധീ​ന​മുണ്ട്‌. ആളുക​ളി​ലേക്ക്‌ തങ്ങൾ ദ്രോ​ഹ​ക​ര​മായ മൂല്യ​ങ്ങ​ളാ​ണു കടത്തി​വി​ടു​ന്നത്‌ എന്നത്‌ അവർക്കൊ​രു വിഷയ​മേയല്ല.”

അതിന്‌ ഒരു ഉദാഹ​ര​ണ​മാ​യി, കാനിബൽ കോർപ്‌സ്‌ എന്ന ഒരു ഹെവി-മെറ്റൽ ട്രൂപ്പ്‌ പുറത്തി​റ​ക്കിയ ഒരു റെക്കോർഡി​നെ കുറിച്ച്‌ ലീബർമാൻ പറയു​ക​യു​ണ്ടാ​യി. അതിൽ, കത്തികാ​ട്ടി ഭീഷണി​പ്പെ​ടു​ത്തി​ക്കൊ​ണ്ടു നടത്തിയ ബലാത്സം​ഗത്തെ ഗായകർ സവിസ്‌തരം വർണി​ക്കു​ന്നുണ്ട്‌. താനും ഒരു സഹപ്ര​വർത്ത​ക​നും ചേർന്ന്‌ റെക്കോർഡ്‌ കമ്പനി​യോട്‌ ആ റെക്കോർഡ്‌ പിൻവ​ലി​ക്കാൻ അഭ്യർഥി​ച്ചെ​ങ്കി​ലും യാതൊ​രു ഫലവു​മു​ണ്ടാ​യില്ല എന്ന്‌ ലീബർമാൻ പറയുന്നു.

അതു​കൊണ്ട്‌, തങ്ങളുടെ കുട്ടി​കളെ ആർ വളർത്തണം, ആർ അവരെ സ്വാധീ​നി​ക്കണം എന്നീ കാര്യങ്ങൾ സംബന്ധിച്ച്‌, ഉത്തരവാ​ദി​ത്വ​ബോ​ധ​മുള്ള മാതാ​പി​താ​ക്കൾക്ക്‌ മാധ്യ​മങ്ങൾ സൃഷ്ടി​ക്കുന്ന സംസ്‌കാ​ര​വു​മാ​യി ഒരു പൊരിഞ്ഞ മത്സരം​തന്നെ നടത്തേണ്ട അവസ്ഥയാണ്‌ ഇപ്പോൾ. പക്ഷേ, ഇക്കാര്യ​ത്തിൽ ശ്രദ്ധയി​ല്ലാത്ത മാതാ​പി​താ​ക്കൾ ഉള്ള കുടും​ബ​ങ്ങ​ളു​ടെ കാര്യ​മോ? ലീബർമാൻ പറയുന്നു: “അത്തരം സാഹച​ര്യ​ങ്ങ​ളിൽ, ധാർമിക നിലവാ​രങ്ങൾ വെക്കു​ന്ന​തിൽ [മാധ്യമ] സംസ്‌കാ​ര​ത്തിന്‌ യാതൊ​രു വെല്ലു​വി​ളി​യും നേരി​ടേണ്ടി വരുന്നില്ല. തെറ്റും ശരിയും സംബന്ധിച്ച്‌ കുട്ടി​ക്കുള്ള ധാരണ​ക​ളും ജീവി​ത​ത്തി​ലെ അവന്റെ മുൻഗ​ണ​ന​ക​ളു​മെ​ല്ലാം രൂപ​പ്പെ​ടു​ത്തു​ന്നത്‌ മുഖ്യ​മാ​യും ടെലി​വി​ഷൻ, സിനിമ, സിഡി പ്ലേയർ എന്നിവ​യിൽ നിന്ന്‌ അവൻ കണ്ടും കേട്ടും പഠിക്കുന്ന കാര്യങ്ങൾ ആയിരി​ക്കും.” ഇപ്പോൾ ഈ പട്ടിക​യി​ലേക്ക്‌ ഇന്റർനെ​റ്റും ചേർക്കാൻ കഴിയും.

വീണ്ടും “ഒരു ധാർമിക ശിലാ​യുഗ”ത്തിലേക്ക്‌

ക്രിയാ​ത്മ​ക​മ​ല്ലാത്ത ഇത്തരം സ്വാധീ​ന​ങ്ങൾക്ക്‌ യുവജ​ന​ങ്ങ​ളു​ടെ മേലുള്ള ഫലമെ​ന്താണ്‌? സമീപ​വർഷ​ങ്ങ​ളിൽ, കുട്ടി​കൾക്കും മുതിർന്ന​വർക്കും നേരെ ക്രൂര​മായ അക്രമ​പ്ര​വർത്ത​നങ്ങൾ അഴിച്ചു​വി​ടുന്ന കുട്ടി​ക​ളു​ടെ​യും കൗമാ​ര​പ്രാ​യ​ക്കാ​രു​ടെ​യും എണ്ണം വർധി​ച്ചി​രി​ക്കു​ന്നു എന്നതാണ്‌ ഒരു സംഗതി.

1998-ൽ, സ്വീഡ​നിൽ ഞെട്ടി​ക്കുന്ന ഒരു സംഭവം നടന്നു. അഞ്ചും ഏഴും വയസ്സു വരുന്ന രണ്ട്‌ ആൺകു​ട്ടി​കൾ നാലു വയസ്സു​ണ്ടാ​യി​രുന്ന അവരുടെ കളിക്കൂ​ട്ടു​കാ​രനെ ശ്വാസം​മു​ട്ടി​ച്ചു കൊന്നു! പലരു​ടെ​യും ഉള്ളിൽ ഈ ചോദ്യം ഉയർന്നു​വന്നു: അതിരു കടക്കു​മ്പോൾ അരുത്‌ എന്നു വിലക്കുന്ന ഒരു ആന്തരിക ബോധം കുട്ടി​കൾക്കി​ല്ലേ? ഒരു ശിശു​മ​നോ​രോഗ വിദഗ്‌ധ ശ്രദ്ധാർഹ​മായ ഈ അഭി​പ്രാ​യ​പ്ര​ക​ടനം നടത്തി: “ഏതു പരിധി​വരെ പോകാം എന്നതു പഠി​ച്ചെ​ടു​ക്കേ​ണ്ട​തു​കൂ​ടി​യാണ്‌ . . . അത്‌, അവരുടെ മാതൃകാ പാത്രങ്ങൾ ആരൊ​ക്കെ​യാണ്‌ എന്നതി​നെ​യും ചുറ്റു​മുള്ള മുതിർന്ന​വ​രിൽ നിന്ന്‌ അവർ എന്താണു പഠി​ച്ചെ​ടു​ക്കു​ന്നത്‌ എന്നതി​നെ​യും . . . ആശ്രയി​ച്ചി​രി​ക്കു​ന്നു.”

നമ്മു​ടേത്‌ ധാർമി​ക​മാ​യി അങ്ങേയറ്റം അധഃപ​തിച്ച ഒരു കാലഘ​ട്ട​മാണ്‌ എന്നതിന്‌ അടിവ​ര​യി​ടുന്ന മറ്റൊരു തെളി​വാണ്‌ അക്രമാ​സ​ക്ത​രായ കുറ്റവാ​ളി​കൾ. ഇന്ന്‌ തടവിൽ കിടക്കു​ന്ന​വ​രിൽ 15-20 ശതമാനം പേർക്കും ഒരുതരം മാനസിക വൈക​ല്യ​മുണ്ട്‌ എന്നു സ്വീഡ​നി​ലെ ഒരു മനോ​രോഗ പ്രൊ​ഫ​സ​റായ സ്റ്റേൻ ലേവാൻഡർ പറയുന്നു. സ്വന്തം കാര്യ​മ​ല്ലാ​തെ മറ്റൊ​ന്നും ചിന്തി​ക്കാൻ കൂടി കഴിയാത്ത, സമാനു​ഭാ​വ​ത്തി​ന്റെ ഒരു കണിക പോലു​മി​ല്ലാത്ത, തെറ്റും ശരിയും എന്ന ആശയം മനസ്സി​ലാ​കാ​ത്ത​വ​രോ മനസ്സി​ലാ​ക്കാൻ ഇഷ്ടപ്പെ​ടാ​ത്ത​വ​രോ ആയ മനുഷ്യ​രാണ്‌ അവർ. ഒരു കുഴപ്പ​വു​മി​ല്ലെന്നു തോന്നി​ക്കുന്ന കുട്ടി​ക​ളു​ടെ​യും ചെറു​പ്പ​ക്കാ​രു​ടെ​യും കാര്യ​ത്തിൽ പോലും ധാർമിക വിവേ​ച​നാ​ശക്തി ക്ഷയിച്ചു​വ​രു​ന്നത്‌ നിരീ​ക്ഷ​ക​രു​ടെ ശ്രദ്ധയിൽപ്പെ​ട്ടി​ട്ടുണ്ട്‌. “നാം ഇപ്പോൾ ഒരു ധാർമിക ശിലാ​യു​ഗ​ത്തി​ലേക്കു മടങ്ങി​വ​ന്നി​രി​ക്കു​ക​യാണ്‌” എന്ന്‌ തത്ത്വശാ​സ്‌ത്ര പ്രൊ​ഫ​സ​റായ ക്രിസ്റ്റീന ഹോഫ്‌ സോ​മ്മേ​ഴ്‌സ്‌ പറയുന്നു. ‘തെറ്റേത്‌, ശരി​യേത്‌’ എന്നീ മട്ടിലുള്ള ഒരു ചോദ്യ​ത്തെ അഭിമു​ഖീ​ക​രി​ക്കു​മ്പോൾ, തന്റെ യുവ വിദ്യാർഥി​ക​ളിൽ മിക്കവ​രും അതി​നെ​ക്കു​റിച്ച്‌ ഒട്ടും ഉറപ്പി​ല്ലാത്ത വിധത്തി​ലാ​ണു പ്രതി​ക​രി​ക്കു​ന്നത്‌ എന്ന്‌ അവർ പറയുന്നു. തെറ്റും ശരിയും എന്നൊരു സംഗതി​യേ ഇല്ല എന്നാണ്‌ അവരുടെ മറുപടി. ഓരോ​രു​ത്തർക്കും ഏറ്റവും നല്ലത്‌ എന്തെന്നു തീരു​മാ​നി​ക്കേ​ണ്ടത്‌ അവരവർ തന്നെയാണ്‌ എന്നാണ്‌ അവർ കരുതു​ന്നത്‌.

മനുഷ്യ​ജീ​വ​നാണ്‌ ഏറ്റവും ശ്രേഷ്‌ഠ​ത​യും മൂല്യ​വും ഉള്ളത്‌ എന്ന തത്ത്വ​ത്തോട്‌ അടുത്ത​യി​ടെ​യാ​യി തന്റെ വിദ്യാർഥി​ക​ളിൽ പലരും വിയോ​ജി​പ്പു പ്രകടി​പ്പി​ക്കു​ന്നു എന്നും ആ പ്രൊ​ഫസർ പറയുന്നു. ഉദാഹ​ര​ണ​ത്തിന്‌, അപകട​ത്തിൽപ്പെട്ട ഓമന​മൃ​ഗ​ത്തെ​യോ അപരി​ചി​ത​നായ ഒരു സഹ മനുഷ്യ​നെ​യോ ഏതെങ്കി​ലും ഒന്നിനെ മാത്രം രക്ഷിക്കാൻ കഴിയുന്ന ഒരു സാഹച​ര്യ​ത്തിൽ, ആരെ രക്ഷിക്കും എന്ന്‌ ചോദി​ച്ച​പ്പോൾ മിക്കവ​രും പറഞ്ഞത്‌ തങ്ങൾ ഓമന​മൃ​ഗത്തെ രക്ഷിക്കും എന്നാണ്‌.

“ഇന്നത്തെ ചെറു​പ്പ​ക്കാർ ആരെയും വിശ്വ​സി​ക്കാ​ത്ത​വ​രോ അറിവി​ല്ലാ​ത്ത​വ​രോ ക്രൂര​രോ വഞ്ചകരോ ഒന്നും ആണെന്നല്ല ഇതി​ന്റെ​യർഥം,” പ്രൊ​ഫസർ സോ​മ്മേ​ഴ്‌സ്‌ പറയുന്നു. “തെളിച്ചു പറഞ്ഞാൽ, തെറ്റും ശരിയും സംബന്ധിച്ച്‌ അവർക്ക്‌ യാതൊ​രു പിടി​പാ​ടു​മില്ല എന്നതാണ്‌ സംഗതി.” തെറ്റും ശരിയും എന്നൊന്ന്‌ ഉണ്ടോ എന്നു തന്നെ ഇന്നത്തെ പല യുവജ​ന​ങ്ങ​ളും ചോദി​ക്കു​ന്ന​താ​യി ആ പ്രൊ​ഫസർ പറയുന്നു. ഈ മനോ​ഭാ​വ​മാണ്‌ ഇന്ന്‌ സമൂഹം അഭിമു​ഖീ​ക​രി​ക്കു​ന്ന​തിൽ വെച്ച്‌ ഏറ്റവും വലിയ ഭീഷണി​ക​ളിൽ ഒന്ന്‌ എന്നാണ്‌ അവരുടെ അഭി​പ്രാ​യം.

അതു​കൊണ്ട്‌, ഇന്ന്‌ ധാർമിക മൂല്യങ്ങൾ താറു​മാ​റാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു എന്നത്‌ ഒരു യാഥാർഥ്യ​മാണ്‌. അതിദാ​രു​ണ​മായ അനന്തര​ഫ​ല​ങ്ങ​ളാണ്‌ മനുഷ്യ​വർഗത്തെ കാത്തി​രി​ക്കു​ന്നത്‌ എന്ന്‌ അനേകർ ഭയപ്പെ​ടു​ന്നു. നേരത്തെ പരാമർശിച്ച ഡി റ്റ്‌​സൈ​റ്റി​ലെ ലേഖനം പറയു​ന്നത്‌ “ഈ അടുത്ത​കാ​ലത്ത്‌ സോഷ്യ​ലിസ്റ്റ്‌ വ്യവസ്ഥി​തി തകർന്നു​വീ​ണ​തു​പോ​ലെ” ഇന്നുള്ള സ്വതന്ത്ര കമ്പോള സമ്പദ്‌വ്യ​വസ്ഥ “അധഃപ​തിച്ച്‌ ഒരുനാൾ തകർന്നു​വീ​ണേ​ക്കാം” എന്നാണ്‌.

ഇതെല്ലാം യഥാർഥ​ത്തിൽ എന്താണു സൂചി​പ്പി​ക്കു​ന്നത്‌? ഏതു തരത്തി​ലുള്ള ഭാവി​യാണ്‌ നമ്മെ കാത്തി​രി​ക്കു​ന്നത്‌?

[6, 7 പേജു​ക​ളി​ലെ ചിത്രം]

ടെലി​വി​ഷൻ പരിപാ​ടി​ക​ളു​ടെ നിർമാ​താ​ക്കൾ, ചലച്ചിത്ര വ്യവസാ​യ​രം​ഗത്തെ പ്രമു​ഖ​ന്മാർ,ഫാഷൻ ഡി​സൈ​നർമാർ, ഗാങ്‌സ്റ്റാ സംഗീ​തജ്ഞർ തുടങ്ങി​യ​വ​രാണ്‌ . . . ഇന്ന്‌ ധാർമിക മൂല്യ​ങ്ങൾക്ക്‌ പുത്തൻ മാനദ​ണ്ഡങ്ങൾ നിശ്ചയി​ക്കു​ന്നത്‌”